ഇലമറയത്തൊരു
പക്ഷിയെപ്പോൽ
ജലപ്പരപ്പിൻ
ചില്ലയിൽ.
ഉരിഞ്ഞ നിക്കർ
വിരലിൽ കൊരുത്ത്
അരികത്തൊരു
ശിഖരം.
ആഴങ്ങളിൽ
ഒരു നഗ്‌നൻ.
ഇലകൾക്കും
ശിഖരങ്ങൾക്കും
ഇടയിലൂടെ
മീനുകൾ വരുന്നു.
ആകാശം തുളച്ച്
ചില്ല ഉലച്ച്
പൊന്തി വന്ന്
നനുത്ത ചുണ്ടിനാൽ
ഉമ്മ വയ്ക്കുന്നു.
ഒരു കവിത
തുപ്പി വയ്ക്കുന്നു