കത്തുന്ന ജലത്തിലും
പൊള്ളുന്ന ഭൂമിയിലും
കൊടുങ്കാറ്റിലും
പിടിച്ചു നിൽക്കാൻ
ഒരു കൂടുവേണം
ഭൂതാവിഷ്ടരുടെ വീട്.
അവകാശങ്ങളില്ലാത്ത
ഒരു പുല്ലുമേട
.
എനിക്കത് അഗ്നിക്ക് നൽകണം .
ചിതയിലെ അഗ്നിനേത്രം
അത് വേദനിക്കുന്നവന്റെ കണ്ണാണ്.
2.
കാലം
ഇന്നു ഞാൻ
എന്റെ പഴയ
വീട്ടിൽ പോയി.
ഓർമ്മകൾ
പെറ്റ കാലം
കോഴിയെ പോലെ
പിന്നെയും കുറുകി
കുറുകി ചിക്കിച്ചിനഞ്ഞു.
സ്‌കൂൾകാലത്തെ നോട്ടു –
പുസ്തകങ്ങൾ
അന്ന് കോറിയിയിട്ട
ചിലചിത്രങ്ങൾ.
വഴികൾ
കൂട്ടുകാർ
സ്‌കൂൾമണി
ആരവം
എല്ലാം മുളച്ചു പൊന്തി.
പഴയ പുകവിളക്ക്
തിരി നീട്ടി മിഴി നീട്ടി
രാത്രി വായനയുടെ
ജാലകങ്ങളിൽ
കൂടി ചിറകടിച്ചു
പറന്നു.
രാത്രി ഗന്ധങ്ങളിൽ
നക്ഷത്രങ്ങൾ
അക്ഷരങ്ങളിൽ
പിറന്നു വഴിവിളക്കുകളായി
ഗന്ധമാരുതൻ
ഗന്ധർവനായി
ഓർമ്മകൾ
പെറ്റ കാലം
കോഴിയെ പോലെ
പിന്നെയും കുറുകി
കുറുകി ചിക്കിച്ചിണഞ്ഞു .
ഏതാണ് കാലം?
ഏതാണ് യാമം?
മൊബൈൽ: 9061789132