(ജീവിതാഖ്യായിക)
എസ് ജയചന്ദ്രൻ നായർ
പ്രണത ബുക്‌സ്
വില: 250 രൂപ.
അന്യാദൃശ്യമായിരുന്നു ബെർഗ്‌മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്‍മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്‍റെ ചലച്ചിത്രങ്ങളെന്ന് ബര്‍ഗ്മാന്‍ സ്വയം വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന്‍ എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള്‍ രചിച്ച ബെർഗ്‌മാന്റെ സിനിമയും കാലവും ജീവിതവും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.