(ജീവിതാഖ്യായിക)
കെ. രഘുനാഥൻ
ലോഗോസ് ബുക്സ്
വില: 500 രൂപ.
ശരിക്കു നോക്ക്യാ വികെഎൻ ഒര് ഹാസ്യസാഹിത്യകാരൻ മാത്രല്ല. അതിനപ്പറാണ്. കഷായ ഗുളികേമെ കൽക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാൻ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമർത്തി വായിച്ചാ അറിയാം. തൊടാൻ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലർക്കും പേട്യാ. ഞാൻ പറയണ കേട്ട്ണ്ടേ. മൂപ്പര്ടെ മുമ്പിലെങ്ങാൻ ചെന്ന് പെട്ടാൽ- അതോണ്ട് പലരും കാണാൻ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം. വികെയെനെപ്പറ്റി ആരും ഒരു പുസ്തകം എഴുതാത്തതെന്താന്ന് ഞാൻ ആലോചിച്ച്ണ്ട്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെട്വോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും. അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വികെഎൻ. (അവതാരികയിൽ നമ്പൂതിരി).