(ലേഖനങ്ങൾ)
ഡോ. മോത്തി വർക്കി
മാതൃഭ്യൂമി ബുക്സ്
വില: 320 രൂപ.
ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വര ദർശനങ്ങൾ ഗൗരവപൂർവം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകമാണ് പരിസ്ഥിതി ദർശനം മതങ്ങളിൽ. ഡോ: മോത്തി വർക്കി എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ കെ സി നാരായണൻ, പി എൻ ദാസ്, കെ ജയകുമാർ, ആചാര്യ രാജേഷ്, എം കെ നാരായണൻ പോറ്റി, ഡോ: അജയ് ശേഖർ, ഡോ: കെ വി മോഹൻകുമാർ,ഡോ: പോൽ തേലക്കാട്ടിൽ, ഡോ: ജാഫർ കെ പി, പ്രൊ: ആദിനാട് ഗോപി, ഡോ: ബി സുഗീത, ഡോ: ബി രവികുമാർ എന്നിങ്ങനെ ഒട്ടനവധി പ്രശസ്തർ അണിനിരക്കുന്നു. ഭൂമിയിൽ ഇതുവരെ ജീവിച്ചു മടങ്ങിയതും ഇനി വരാനുള്ളതുമായ സകല ജീവരാശികളുടേതുമാണ് പ്രകൃതി എന്ന ഓർമപ്പെടുത്തലാണ് ഈ പുസ്തകം.