”റിസർവ് ബാങ്ക് ഗവർണർ ഇന്ത്യയെ വിദേശശക്തികൾക്ക്
അടിയറ വയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
ബാങ്ക് പലിശ ഈ വർഷംതന്നെ എട്ടു പ്രാവശ്യം വർദ്ധിപ്പിച്ചതി
ലൂടെ ഇന്ത്യൻ കമ്പനികളെ കടക്കെണിയിലേക്ക് തള്ളിയിടുകയാണ്
ആർ.ബി.ഐയുടെ പുതിയ നിയങ്ങൾ” ജ്യോതി ലബോറ
ട്ടറീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. രാമച
ന്ദ്രൻ പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഓരോ ചെറിയ ചലനങ്ങളും
സസൂക്ഷ്മം വിലയിരുത്തുന്നതുകൊണ്ടാണ് വെറും 5000 രൂപകൊണ്ട്
തൃശൂർ കണ്ടാണശേരിയിൽ തുടങ്ങിയ ബിസിനസ് 1000
കോടിയിലധികം രൂപ വിറ്റുവരവുള്ള ഒരു സ്ഥാപനമാക്കി മാറ്റാൻ
രാമചന്ദ്രനു സാധിച്ചത്.
”ഓരോ ശ്വാസത്തിലും ഞാൻ ചിന്തിക്കുന്നത് എന്റെ രാജ്യത്തി
ന്റെ പുരോഗമനത്തെക്കുറിച്ചാണ്. പലിശനിരക്ക് കൂട്ടിയതിലൂടെ
ഇന്ത്യക്കാരുടെ ബിസിസനാണ് തകർച്ചയിലേക്ക് ചെന്നുപെടുന്ന
ത്. അന്താരാഷ്ട്ര കുത്തകകൾക്ക് അത് പ്രശ്‌നമല്ല. അമേരിക്കയും മറ്റ്
യൂറോപ്യൻ രാജ്യങ്ങളും നാമമാത്രമായ പലിശയ്ക്ക് പണം നൽ
കുമ്പോൾ ആ കുത്തകകൾക്ക് ഇവിടെ എത്രവേണമെങ്കിലും പണമിറക്കാം.
പക്ഷെ ഇന്ത്യൻ ബാങ്കുകളിൽനിന്ന് പലിശയ്ക്ക് കാശെടുത്ത്
കച്ചവടത്തിനിറങ്ങുന്ന ഇന്ത്യക്കാർ ആ പണം എങ്ങനെ
തിരിച്ചടയ്ക്കും? സാധനങ്ങൾക്ക് വില കൂട്ടിയാൽ വില്പന കുറയും;
സ്വാഭാവികമായു ഉല്പാദനവും. ഈ അവസരം മുതലെടുത്ത്
അന്താരാഷ്ട്ര കമ്പനികൾ മാർക്കറ്റ് പിടിച്ചടക്കും. അതാണ് ഞാൻ
പറഞ്ഞത് റിസർവ് ബാങ്കിന്റെ ഈ നയപരിപാടികൾ ഇന്ത്യൻ
കമ്പനികളെ തകർക്കുമെന്ന്”രാമചന്ദ്രൻ വിശദമാക്കി.
***
മൂത്തമകളായ ജ്യോതിയുടെ പേരിൽ 1983-ലാണ് രാമചന്ദ്രൻ
ബിസിനസ് ആരംഭിക്കുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ജ്യോതി
യും അനുജത്തി ദീപ്തിയും ഉപരിപഠനത്തിനുശേഷം അതേ കമ്പ
നിയിൽതന്നെ ഇപ്പോൾ ജോലിചെയ്യുന്നു.
റെക്കിറ്റ് ബെൻക്സ്റ്റർ എന്ന ജർമൻ കമ്പനിയുടെ ‘റോബിൻ
ബ്ലൂ’ എന്ന നീലം ഇന്ത്യൻ മാർക്കറ്റ് പിടിച്ചടക്കിയ കാലമായിരുന്നു
അത്. ഇന്നാകട്ടെ ജ്യോതി ലബോറട്ടറീസിന്റെ ഉജാല ഈ മേഖലയിൽ
72 ശതമാനം മാർക്കറ്റ് പിടിച്ചെടുത്തുകഴിഞ്ഞു.
ഉജ്ജ്വലമായ ഈ വിജയത്തിനു പിന്നിൽ രാമചന്ദ്രന്റെ ബുദ്ധി
പൂർവമായ ഇടപെടലുകളാണ് നമുക്ക് കാണാനാവുന്നത്.
കണ്ടാണശേരിയിലെ ആദ്യസ്ഥാപനത്തിൽ തൊഴിൽതർക്കമു
ണ്ടായപ്പോൾ രാമചന്ദ്രൻ നേരെ പോയത് ചെന്നൈയിൽ രണ്ടാമതൊരു
യൂണിറ്റ് സ്ഥാപിക്കാനായിരുന്നു. അല്ലാതെ മനംമടുത്ത്
കമ്പനി പൂട്ടി സ്ഥലംവിടുകയല്ല. ഇന്ന് ഇന്ത്യയിലെമ്പാടുമായി
ജ്യോതിക്ക് 28 യൂണിറ്റുകളുണ്ട്.
”അന്നത്തെ തൊഴിൽതർക്കം തികച്ചും രാഷ്ട്രീയപ്രേരിതമായി
രുന്നു. അത് തൊഴിലാളികൾക്കു മനസിലായി. അതുകൊണ്ടുതന്നെ
ആ യൂണിറ്റ് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
കൂടാതെ കേരളത്തിൽ വയനാട്ടിൽ മറ്റൊരു യൂണിറ്റും” രാമചന്ദ്രൻ
പറഞ്ഞു.
തൊഴിലാളികളോടുള്ള സ്‌നേഹവും ബഹുമാനവുമാണ് ജ്യോതി
ലാബിന്റെ പ്രധാന മുഖമുദ്ര. ഇപ്പോഴുള്ള 5000-ത്തിലധികം തൊഴി
ലാളികളിൽ നാനൂറോളം പേർ 15 വർഷമായി ജ്യോതിയിൽതന്നെ
ജോലിചെയ്യുന്നു എന്നത് നിസാര കാര്യമല്ല. അതിൽ
സെയിൽസ്മാനായി ജോലി തുടങ്ങി വൈസ് പ്രസിഡന്റ് പദവി
യിലെത്തിയവർവരെയുണ്ട്.
”11 വർഷം മുമ്പ് കമ്പനിയിലെ തൊഴിലാളികൾക്ക് പ്രൊവി
ഡന്റ് ഫണ്ട് തുടങ്ങാനായി ഓഫീസറെ കണ്ടപ്പോൾ അദ്ദേഹം പറ
ഞ്ഞത് ആദ്യമായാണ് ഒരു സ്ഥാപനമുടമ അങ്ങോട്ടുചെന്ന്
ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ്. അതുപോലെതന്നെ
എൽ.ഐ.സി. ഗ്രൂപ്പ് പോളിസിയും. തൊഴിലാളികൾക്കുവേണ്ടി
നമ്മൾ പ്രവർത്തിച്ചാൽ തീർച്ചയായും അവരതു മനസിലാക്കും”
രാമചന്ദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
കൽക്കട്ടയിലെ അഞ്ഞൂറോളം പേർ ജോലിചെയ്യുന്ന ഫാക്ടറിയിൽ
ഇപ്പോഴും യൂണിയനില്ല. കാരണം അവർക്കതിൽ താൽപര്യമില്ലെന്നതുതന്നെ.
യൂണിയൻ തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന
പാർട്ടിക്കാരോട് അവിടുത്തെ തൊഴിലാളികൾ പറഞ്ഞത് ഞങ്ങ
ളുടെ എം.ഡി. ഞങ്ങൾക്കുവേണ്ടത് ചെയ്യുന്നുണ്ടെന്നാണ്.
ഇതാണ് പരസ്പരമുള്ള സ്‌നേഹം. വർഷത്തിൽ ഒരു ദിവസം
വീതം എല്ലാ ഫാക്ടറികളും സന്ദർശിച്ച് അവിടെയുള്ള തൊഴിലാളികളുമൊത്ത്
രാമചന്ദ്രൻ സമയം ചെലവഴിക്കാറുണ്ട്. എല്ലാവരുടെയും
പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിക്കാൻ ഇത് അദ്ദേഹത്തിന്
അവസരം നൽകുന്നു.
മാറ്റമാണ് മാറ്റമില്ലാതുള്ള ഏകസംഭവം എന്നു വിശ്വസിക്കുന്ന
രാമചന്ദ്രൻ ഈയടുത്തകാലത്താണ് ലോകത്തിലെ ഒന്നാംനമ്പർ
കൺസ്യൂമർ ഗുഡ്‌സ് കമ്പനിയായ ജർമനിയുടെ ഇന്ത്യൻ യൂണിറ്റ്
900 കോടി രൂപയ്ക്ക് പിടിച്ചെടുത്തത്. ഇത്രയും വലിയൊരു വിദേശ
കമ്പനി ഒരു ഇന്ത്യൻ കമ്പനി കൈക്കലാക്കിയത് എല്ലാവരെയും
അമ്പരപ്പിക്കുകയുണ്ടായി. സാധാരണ മറിച്ചാണ് എപ്പോഴും സംഭവിക്കുക.
”വളരെ ബുദ്ധിപരമായ നീക്കങ്ങളിലൂടെയായിരുന്നു എല്ലാം”
രാമചന്ദ്രൻ തന്റെ തന്ത്രം വെളിപ്പെടുത്തി.
ആദ്യം തെക്കെ ഇന്ത്യയിലെ വ്യവസായപ്രമുഖനായ എ.സി.
മുത്തയ്യയെ നേരിൽ കണ്ട് കാര്യം അവതരിപ്പിച്ചു. അന്ന് എല്ലാ നന്മ
കളും നേർന്ന് അനുഗ്രഹിച്ചുകൊണ്ടാണ് മുത്തയ്യ തന്റെ കയ്യിലുള്ള
ഹെങ്കലിന്റെ ഓഹരികൾ രാമചന്ദ്രന് നൽകുന്നത്. പിന്നീട് ഹെങ്ക
ലുമായി നേരിട്ടുള്ള ചർച്ചകൾ. ഇന്ത്യയിൽ നഷ്ടം മാത്രം സഹിച്ച
ഹെങ്കൽ രാമചന്ദ്രന്റെ കൈകളിൽ തങ്ങളുടെ കമ്പനി സുരക്ഷിതമായിരിക്കുമെന്ന്
മനസിലാക്കി. ഹെങ്കലിന്റെ പ്രമുഖ ബ്രാന്റുകളായ
ഹെൻകോ, പ്രിൽ, മിസ്റ്റർ വൈറ്റ് എന്നിവകൂടി കയ്യിലായതോടെ
ജ്യോതി ലബോറട്ടറീസ് ഈ രംഗത്തെ വമ്പന്മാർക്കാകെ
ഒരു ഭീഷണിയായി മാറിയിരിക്കയാണ്. ഗോദ്‌റെജ്, ദാബർ എന്നീ
ഇന്ത്യൻ കമ്പനികളും യൂണിലിവർ, പ്രൊക്ടർ ആന്റ് ഗാംബിൾ
എന്നീ ബഹുരാഷ്ട്ര കുത്തകകളും ജ്യോതിയുടെ ഉല്പന്നങ്ങൾ ഭീതി
യോടെയാണ് നോക്കിക്കാണുന്നത്. ഉജാല, മാക്‌സോ കൊതുകുനിവാരണി,
എക്‌സോ എന്നിവ അതാതു മേഖലകളിൽ തങ്ങളുടെ
ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.
”അടുത്ത അഞ്ചുവർഷത്തിനകം 5000 കോടിയുടെ വിറ്റുവരവാണ്
ഞങ്ങളുടെ ലക്ഷ്യം” രാമചന്ദ്രൻ പറഞ്ഞു.
”പ്രയത്‌നിച്ചാൽ ആർക്കും ഉയരാൻ സാധിക്കും. കാരണം
ഇവിടെ സാദ്ധ്യതകൾ ധാരാളമാണ്. ഇന്ത്യയിലെ ജനങ്ങളുടെ
സ്ഥിതി ഇന്നാകെ മാറിക്കഴിഞ്ഞു. പഴയതുപോലെ പട്ടിണി ഇന്നു
സാധാരണമല്ല. വിദ്യാഭ്യാസവും സാങ്കേതികജ്ഞാനവും ഇന്ന്
സർവസാധാരണമാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ഇന്ന്
ക്വാളിറ്റിയിൽ ശ്രദ്ധിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
കഴിവുള്ളവർക്ക് ഇവിടെ വിജയിക്കാനാവുമെന്ന്. അത് കലയിലായാലും
ബിസിനസിലായാലും. സാഹചര്യങ്ങൾ വേണ്ട രീതിയിൽ
ഉപയോഗപ്പെടുത്തുക. അതാണ് പ്രധാനം” രാമചന്ദ്രൻ വ്യക്തമാ
ക്കി.
രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് താൽപര്യമൊന്നുമില്ലാത്ത രാമച
ന്ദ്രൻ രാഷ്ട്രത്തിന്റെ പുരോഗതിക്കായി ആരു പ്രവർത്തിച്ചാലും
അവരോടൊപ്പമുണ്ട്. ഇന്ത്യയ്ക്ക് ലോകത്തിൽ പ്രമുഖ സ്ഥാനം നേടി
ക്കൊടുത്തതിൽ ഇവിടുത്തെ ബിസിനസുകാർ സ്തുത്യർഹമായ
പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ”ടാറ്റയും ബിർ
ളയും റിലയൻസും മഹീന്ദ്രയുമെല്ലാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ
ലോകസമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കുന്നതിൽ മഹത്തായ
പങ്കു വഹിച്ചിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ നമ്മൾ അഭിമാനിക്കുകയാണ്
വേണ്ടത്”
”ഇന്ത്യയ്ക്ക് ഒരിക്കലും പുറകോട്ടുപോകാനാവില്ല. 110 കോടി ജന
ങ്ങൾ രാജ്യത്തിന്റെ സമ്പാദ്യമാണ്. ഒന്നിനും നമുക്കാരെയും
ആശ്രയിക്കേണ്ടിവരില്ല. സാങ്കേതികവിദ്യയിൽ ഇന്ത്യക്കാർ ആർ
ക്കും പുറകിലല്ല. പക്ഷെ സ്വാതന്ത്ര്യം നേടി 65 വർഷങ്ങളായിട്ടും
നമ്മൾ ബഹുരാഷ്ട്ര കുത്തകകൾക്ക് ചൂട്ടുപിടിക്കുകയാണ്. ആ
നയം മാറണം. അതാണ് ഞാനാദ്യം പറഞ്ഞത് വ്യവസായത്തിന്
അനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ ആർ.ബി.ഐ. പോലെയുള്ള
സ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്ന്. പലിശനിരക്ക്
കൂട്ടുക തുടങ്ങിയ പ്രവൃത്തികളിലൂടെ ഇന്ത്യൻ കമ്പനികളെ ബഹുരാഷ്ട്ര
കുത്തകകൾക്ക് പണയം വയ്ക്കുകയാണ് റിസർവ് ബാങ്ക്
ചെയ്യുന്നത്” രാമചന്ദ്രൻ അല്പം രോഷത്തോടെതന്നെ പറഞ്ഞു.
ഈ കണ്ടാണശേരിക്കാരന് കച്ചവടം ഒരു യുദ്ധമാണ്. എത്ര
പ്രബലരായ എതിരാളികളെയും നേരിട്ടു ജയിക്കാമെന്ന ചങ്കുറപ്പും
അദ്ദേഹത്തിനുണ്ട്. പല മേഖലകളിലും എതിരാളികളുടെ തട്ടകങ്ങ
ളിൽ സ്വന്തം കൊടി പാറിക്കാൻ എങ്ങനെ കഴിഞ്ഞു എന്നു ചോദി
ച്ചാൽ രാമചന്ദ്രൻ ഒരു പുഞ്ചിരിയോടെ പറയും: ”എന്റെ മൂല്യങ്ങൾ
വിട്ട് ഞാനൊരു യുദ്ധത്തിനും ഇറങ്ങിയിട്ടില്ല”. അതാണ് രാമച
ന്ദ്രന്റെ വിജയരഹസ്യവും.