ആറ്
ചൊവ്വന്നൂര് പോയി കല്യാണം കഴി
ക്കാനുള്ള കാരണം കുട്ടികൾക്ക്
അറിയണം.
പ്രത്യേകിച്ച് കാരണമൊന്നുമില്ല.
ഞങ്ങൾ പ്രണയിച്ച് കല്യാണം കഴി
ച്ചതല്ല. യാതൊരു പരിചയവും
ഇല്ലാത്ത രണ്ടു കുടുംബക്കാർ. ഞാൻ
ബോംെബയിൽ നിന്ന് ഒരുമാസത്തെ
ലീവിലാണ് നാട്ടിലെത്തുന്നത്. അന്ന്
അച്ഛൻ ജീവിച്ചിരുപ്പില്ല. അച്ഛൻ ജീവിച്ചി
രിക്കുമ്പോൾ തന്നെ ചില കല്യാണാലോചനകൾ
വന്നെങ്കിലും അതൊന്നും നടന്നില്ല. പെട്ടുണ്ടായ അച്ഛന്റെ
വിയോഗം വിവാഹശ്രമങ്ങളിൽ നിന്ന്
എന്നെ പിന്തിരിപ്പിച്ചു. കമല എന്ന
അനിയത്തിയുടെ വിവാഹശേഷം മതി
എന്റെ വിവാഹം എന്ന് ഞാൻ തീരുമാനിച്ചു.
അധികം താമസിയാതെ കമലയുടെ
വിവാഹം നടന്നു. ലീവ്
കഴിഞ്ഞ് ബോംബെയ്ക്കുള്ള ജയന്തി
ജനത പിടിക്കുവാൻ ഞാൻ കല്ലേറ്റുംകര
റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ്,
മഞ്ചേരിയിൽ നിന്നുള്ളവർ
പെണ്ണുകാണാൻ വരുന്നത്. വീട്ടിൽ
പോയി കുട്ടിയെ കണ്ടതിനു ശേഷം
അഭിപ്രായം അറിയിക്കാൻ പറഞ്ഞ്
ഞാൻ യാത്ര തുടർന്നു. ഞങ്ങളുടെ നാ
ട്ടിൽ നിന്ന് ദൂരം കൂടുതലായതുകൊണ്ട്
അത് വേണോ എന്ന കാര്യത്തിൽ
ഭിന്നാഭിപ്രായങ്ങളുണ്ടായി. എന്നാൽ
പ്രതിശ്രുതവരന്റെ കുടുംബം
ഞങ്ങളുടെ സമീപത്തുള്ള ആമ്പല്ലൂരായിരുന്നു
എന്നും അവിടന്ന് ജോലി
യുടേയും മറ്റും സൗകര്യം നോക്കി
അവർ മഞ്ചേരിയിൽ താമസമാക്കി
യതാണെന്നും അറിഞ്ഞു. മാത്രമല്ല,
പരമേശ്വരൻ (പിന്നീട് എല്ലാവരും പരമു
എന്നാണ് വിളിച്ചിരുന്നത്) കാഴ്ചയിൽ യോഗ്യനും സാമാന്യം ഭേദപ്പെട്ട ഒരു
ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ
മെഡിക്കൽ റെപ്രസെന്റേറ്റീവുമായിരു
ന്നു. അദ്ദേഹത്തിന്റെ ഉയരത്തിനനുസരിച്ച്
ഉയരമുള്ളവളായിരുന്നില്ല,
കമല. അതൊരു പോരായ്മയായി
അവർ കരുതിയില്ല. അതുകൊണ്ട്
വിവാഹനിശ്ചയം നടന്നു.
അച്ഛനില്ലാതെ എന്റെ ഉത്തരവാദിത്വത്തിൽ
നടക്കുന്ന വിവാഹമായതുകൊണ്ട്
ആവുന്നത്ര സാമ്പത്തികം സ്വരുക്കൂട്ടാനായിരുന്നു,
ശ്രമം. ലീവ് കഴിഞ്ഞ് വന്ന
ഉടനെ തന്നെ വിവാഹമായതുകൊണ്ട്
ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു.
യാത്രയ്ക്ക് ചെലവാക്കുന്ന പണത്തിന്
അനിയത്തിക്ക് ആവശ്യമുള്ള വാച്ചും
സാരിയും മറ്റും വാങ്ങി നാട്ടിൽ പോകു
ന്ന ഒരു സുഹൃത്തിന്റെ കയ്യിൽ കൊടു
ത്തയച്ചു.
എന്നാൽ വിവാഹദിവസം
അടുക്കുംതോറും എന്റെ മനസ്സിൽ ഇടയിളക്കം
തുടങ്ങി. അച്ഛനില്ലാത്ത
തുകൊണ്ട് ഞാൻ പോകാതിരിക്കുന്നത്
ശരിയല്ല എന്ന തോന്നലിന്
ശക്തിയേറി. അവസാനം
എങ്ങനേയോ ജയന്തിജനതയിൽ ഒരു
ടിക്കറ്റ് ശരിപ്പെടുത്തി. വിവാഹദിവസം
കാലത്ത് എത്തിച്ചേരാവുന്ന വിധത്തി
ലായിരുന്നു, യാത്ര. യാത്രയിലുട നീളം
മനസ്സ് നിരന്തരം കൂട്ടലും കിഴിക്കലും
നടത്തുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ
അച്ഛന്റെ വേർപാടും
അതിന്റെ ആഘാതവും, വർദ്ധിച്ച ഉത്ത
രവാദിത്വങ്ങളും സാമ്പത്തികഭാരവും
എങ്ങനെ കൈകാര്യം ചെയ്യും എ
ന്നറിയാത്ത വീർപ്പുമുട്ടലായിരുന്നു,
യാത്രയുടെ അകമ്പടി. അനിയ
ത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ സന്തോഷവും
ആഹ്ലാദവും മനസ്സിലിടം കാണാതെ
പകച്ചു നിന്നു.
പരമു വളരെ സ്നേഹസമ്പന്നനും
ഉദാരമനസ്കനുമായിരുന്നു.
പിന്നീടുള്ള ഞങ്ങളുടെ എല്ലാവരുടേയും
ജീവിതങ്ങളിൽ പരമുവിന്
അതുല്യമായ ഒരു
സ്ഥാനമുണ്ടായിരുന്നു. എന്റെ
മകൾ കുട്ടിയായിരുന്നപ്പോൾ
മാർക്കറ്റിൽ ബേബിഫുഡ്ഡിന്
കടുത്ത ക്ഷാമമായിരുന്നു.
പരമു മെഡിക്കൽ റെപ് ആയി
രുന്നതുകൊണ്ട് ഏത്
വിധത്തിലും ഗ്ലാക്സോയും
അമൂലും സംഘടിപ്പിച്ച്
കൊണ്ടുവരുമായിരുന്നു.
എന്നാൽ പരമുവിന്റെ ജീവിതം
പറന്നുയരുന്നതിന്
മുമ്പുതന്നെ പൊടുന്നനെ
അവസാനിച്ചു. തികച്ചും
അസാധാരണവും ദുരൂഹവുമായിരുന്നു,
മരണം. ഒരു
ഹോട്ടലിൽ സ്നേഹിതരോടൊപ്പം
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, അന്ത്യം. ആ നഷ്ടത്തിന്റെ
കാഠിന്യം ഞങ്ങൾക്ക് താങ്ങാനാവാത്തതായിരുന്നു.
അപ്പോഴാണ്, ആന്ധ്രാപ്രദേശിലെ
കടപ്പയ്ക്കടുത്തു വച്ച് വണ്ടി
പെട്ടെന്ന് നിന്നത്. എന്തെങ്കിലും
നിസ്സാര കാരണം കൊണ്ട് നിന്നതാവാം
എേന്ന കരുതിയുള്ളൂ. എന്നാൽ തെല്ലിട
കഴിഞ്ഞപ്പോൾ വണ്ടിയിലുണ്ടായിരുന്ന
യാത്രക്കാരെല്ലാം ഇറങ്ങി എഞ്ചിന്റെ
ഭാഗത്തേക്ക് നടക്കുന്നതാണ് കണ്ടത്.
ഞാനും താഴത്തിറങ്ങി. വണ്ടിയുടെ ഒരു
കംപാർടുമെന്റ് പാളം തെറ്റിയതായി
വിവരം ശേഖരിച്ച് വരുന്നവർ പറഞ്ഞു.
ഭാഗ്യത്തിന് ആളപായമൊന്നും ഉണ്ടായിട്ടില്ല.
റെണിഗുണ്ടയിൽ നിന്നോ മറ്റോ
ക്രെയിൻ വന്നാലേ പാളം തെറ്റിയ
കംപാർട്മെന്റിനെ പൊക്കിയെടുത്ത്
വീണ്ടും പാളത്തിൽ വയ്ക്കാനാവൂ.
അതിന് ആറോ എട്ടോ മണിക്കൂർ
വേണ്ടി വരും. ചുരുക്കത്തിൽ കല്യാണത്തിൽ
പങ്കെടുക്കാൻ എനിക്കാവില്ല.
തിരിച്ചു പോകാനും നിർവാഹമില്ല.
പത്മവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെപ്പോലെയായി
ഞാൻ. തീവണ്ടിമുറിയിൽ
നിന്നും പുറത്ത് കടക്കാനാവാതെ വിഷ
ണ്ണനായി ഒരേ ഇരിപ്പ്. യാത്രക്കാർ പുറ
ത്തിറങ്ങി വയൽ മുറിച്ചു കടന്ന് പോകു
ന്നതും മാങ്ങയും പേരയ്ക്കയും മറ്റും
വാങ്ങി തിന്ന് വിശപ്പടക്കുന്നതും
കണ്ടെങ്കിലും എനിക്ക് വിശപ്പോ
ദാഹമോ തോന്നിയില്ല.
വൈകുന്നേരമായപ്പോഴേക്കും
പാളത്തിന്റെ അറ്റകുറ്റപ്പ
ണികൾ തീർത്ത് വണ്ടി പുറപ്പെട്ടു.
എങ്ങനെ പോയാലും പിറ്റേ ദിവസം
രാത്രിയേ വീട്ടിലെത്തൂ. അപ്പോഴേക്കും
കല്യാണം കഴിഞ്ഞ് കമല ഭർതൃഗൃഹ
ത്തിലെത്തിയിട്ടുണ്ടാവും. താലികെട്ടിന്
മുമ്പ് വീടണയാൻ പറ്റുമോ എന്ന
ആലോചന വണ്ടിയുടെ ലോഹനാദ
ത്തിനുമീതെ ചിറകടിച്ചു. അത്
ഏറെക്കുറെ അസാദ്ധ്യമാണെന്നിരിക്കേ,
കല്യാണത്തിൽ പങ്കെടുക്കാൻ പാകത്തി
ൽ എത്തിച്ചേരുമെന്ന് കത്തയച്ചിരുന്ന
പോഴത്തമോർത്ത് ഞാൻ ഖേദിച്ചു.
അത് പറ്റാത്ത സ്ഥിതിക്ക് എനിക്കെന്ത്
പറ്റി എന്ന ആകുല ചിന്തയിൽ അമ്മയും
മറ്റുള്ളവരും വല്ലാതെ പരിഭ്രമിക്കും
എന്നുള്ളത് ഉറപ്പ്. അവരെ വിവരം അറി
യിക്കാൻ ഒരു മാർഗവും ഉണ്ടായിരു
ന്നില്ല. എന്റെ മനസ്സ് സങ്കടക്കടലായി
അല തല്ലി. സന്തോഷത്തോടെ
നടക്കേണ്ട കല്യാണം ഞാൻ
വന്നെത്താത്ത ഉത്കണ്ഠയിൽ, എനി
ക്കെന്തെങ്കിലും അപകടം പിണഞ്ഞി
രിക്കുമോ എന്ന ഭയാശങ്കയിൽ മ്ലാനതയോടെ
നടക്കുന്നതിലെ അനൗചിത്യം
എന്നെ വേദനിപ്പിച്ചു. ഒഴിവാക്കാമായിരു
ന്ന വീണ്ടുവിചാരങ്ങൾ എന്നെ
പലപ്പോഴും കെണിയിലകപ്പെടു
ത്താറുണ്ട്.
വണ്ടി ഓടിക്കിതച്ച് കോയമ്പത്തൂരെത്തുമ്പോൾ
രാത്രി എട്ടുമണിയോ
മറ്റോ ആയിരുന്നു. ഒമ്പതു മണിക്ക്
നടക്കുന്ന കല്യാണത്തിൽ പങ്കു കൊള്ള
ണമെങ്കിൽ ഹെലികോപ്റ്റർ തന്നെ
വേണ്ടി വരുമെന്ന് ഞാൻ വിഷാദം
പുരണ്ട തമാശയോടെ ഓർത്തു. കൂടെയുണ്ടായിരുന്ന
ഒരു സഹയാത്രികന്
അച്ഛന്റെ അന്ത്യകർമങ്ങളിൽ പങ്കു
കൊള്ളാൻ ആവുന്നതും വേഗം കണ്ട
ശ്ശാംകടവിലെത്തണം. ഞങ്ങൾക്ക്
രണ്ടു പേർക്കും തൃശ്ശൂരെത്തിയാൽ
പിന്നെ ഒന്നൊന്നര മണിക്കൂർ കൊണ്ട്
വീട്ടിലെത്താം. അപ്പോഴേക്കും
കല്യാണം കഴിഞ്ഞിരിക്കുമെങ്കിലും
ബാക്കിയുള്ള ചടങ്ങുകൾക്ക് സാക്ഷ്യം
വഹിക്കാമല്ലോ എന്ന് കരുതി. ഞങ്ങൾ
കോയമ്പത്തൂർ സ്റ്റേഷനിൽ വണ്ടി
യിറങ്ങി. തുല്യദു:ഖിതനായ ഒരാളെ
കണ്ടുമുട്ടിയപ്പോൾ എന്റെ മനസ്സിന്റെ
ഭാരം അല്പം കുറഞ്ഞു. വല്ലാത്ത വിശ
പ്പുണ്ടായിരുന്നെങ്കിലും
ഭക്ഷണം കഴിക്കാനുള്ള
സമയം പോലും നഷ്ടപ്പെ
ടുത്തേണ്ട എന്ന് കരുതി
ഞങ്ങൾ തൃശ്ശൂർക്ക് പോരാൻ
തയ്യാറുള്ള ഒരു ടാക്സിക്കാരനെ
കണ്ടെത്തി. അയാൾ
ഞങ്ങളേയും കൊണ്ട് പറന്നു.
എങ്ങനെ പറന്നാലും പത്തോ
പത്തരയോ ആവും തൃശ്ശൂരെത്താൻ.
അവിടുന്ന്
ഏതാണ്ട് ഒരു മണിക്കൂർ
വീടെത്താൻ. ബോംബെയിൽ
എന്റെ സഹമുറിയനും സുഹൃ
ത്തുമായ ആലപ്പുഴക്കാരൻ
രവിയെ (രവീന്ദ്രനാഥപ്രഭു നാ
ട്ടിൽ പോയിരുന്നതുകൊണ്ട് )
ഞാൻ കല്യാണത്തിന് പ്രത്യേകം
ക്ഷണിച്ചിരുന്നു.
‘തന്റെ ഓണംകേറാമൂലയിലേക്ക്
എങ്ങനെ എത്തിച്ചേരുമെന്ന്
അറിയില്ല. എങ്കിലും ഒരു ശ്രമം
നടത്താം’ എന്ന് രവി പറഞ്ഞപ്പോൾ
അയാൾ ബുദ്ധിമുട്ടി വീട്ടിലെത്തുമെന്ന്
കരുതിയില്ല. എന്നാൽ രാത്രി വൈകി
യെത്തിയ എന്നെ ഏറ്റവും സന്തോഷി
പ്പിച്ചതും അത്ഭുതപ്പെടുത്തിയതും
രവിയുടെ സാന്നിദ്ധ്യമായിരുന്നു.
ഞാനെത്തുമ്പോൾ കല്യാണം
മാത്രമല്ല, സദ്യയുടെ ആദ്യ പന്തികളും
കഴിഞ്ഞിരുന്നു. പാതിരാ കഴിഞ്ഞ
പ്പോഴാണ്, വരനും പാർട്ടിയും
മഞ്ചേരിക്ക് മടക്കയാത്ര ആരംഭിച്ചത്.
എനിക്ക് ലീവ് അധികം ഇല്ലാത്ത
തിനാൽ അടുത്ത ദിവസം തന്നെ
ഞാൻ മഞ്ചേരിക്ക് ചെല്ലാമെന്ന് പരമുവിന്
വാക്കു കൊടുത്തു.
പിറ്റേ ദിവസം ഉച്ച കഴിഞ്ഞ് തൃശ്ശൂര്
നിന്ന് മഞ്ചേരിക്കുള്ള ബസ്സിൽ കയറി.
എന്നെ സംബന്ധിച്ചിടത്തോളം തൃശ്ശൂരിനപ്പുറം
വള്ളുവനാട്ടിലേക്കുള്ള ആദ്യയാത്രയായിരുന്നു.
വഴിനീളെയുള്ള സ്ഥലങ്ങൾ
ശ്രദ്ധിച്ച് കണ്ടു. സ്ഥലനാമങ്ങൾ
ഓർമവയ്ക്കാൻ
ശ്രമിച്ചു. പട്ടാമ്പി, എടപ്പാൾ,
ചങ്ങരംകുളം, കുറ്റിപ്പുറം, പെരി
ന്തൽമണ്ണ, കോട്ടയ്ക്കൽ, പരപ്പ
നങ്ങാടി ചങ്കുവെട്ടി എന്നും മറ്റുമുള്ള
പേരുകൾ എന്നിൽ ചിരിയുണർത്തി.
ബസ്സിനടുത്ത് വച്ച് ചില ചെറുപ്പക്കാർ
‘കജ്ജും കാലും’ എന്ന് വിളിച്ചു പറ
ഞ്ഞിരുന്നത്, ആടിന്റെ കയ്യും
കാലുമാണെന്ന് അറിയാൻ സമയമെടുത്തു.
ആളുകൾ അത് വാങ്ങി സൂപ്പു
ണ്ടാക്കുമെന്ന അറിവ് മഞ്ചേരി
യാത്രയിൽ നിന്ന് നേടിയതാണ്.
മൂന്നോ നാലോ മണിക്കൂർ
നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം മഞ്ചേ
രിയിൽ. അന്ന് അവർ ഒരു വാടക വീട്ടി
ലായിരുന്നു താമസിച്ചിരുന്നത്. പരമുവിന്റെ
അച്ഛനമ്മമാരും അനിയന്മാരും
അനിയത്തിമാരും കൂടെയുണ്ടായിരുന്നു.
അവരൊക്കെ സ്നേഹസമ്പന്നരും
നല്ലവരുമാണെന്ന് എനിക്ക്
അന്നുതന്നെ മനസ്സിലായി. കമലയുടെ
ജീവിതം സുഖകരമായിരിക്കുമെന്നുള്ള
സംതൃപ്തിയോടെയാണ് ഞാൻ മഞ്ചേ
രിയിൽ നിന്ന് മടങ്ങിയത്.
എന്റെ നിഗമനം പിഴച്ചില്ല. പരമു
വളരെ സ്നേഹസമ്പന്നനും ഉദാരമനസ്കനുമായിരുന്നു.
പിന്നീടുള്ള ഞങ്ങളുടെ എല്ലാവരുടേയും
ജീവിതങ്ങളിൽ പരമുവിന്
അതുല്യമായ ഒരു സ്ഥാനമു
ണ്ടായിരുന്നു. എന്റെ മകൾ കുട്ടിയായി
രുന്നപ്പോൾ മാർക്കറ്റിൽ ബേബി
ഫുഡ്ഡിന് കടുത്ത ക്ഷാമമായിരുന്നു.
പരമു മെഡിക്കൽ റെപ് ആയിരു
ന്നതുകൊണ്ട് ഏത് വിധത്തിലും
ഗ്ലാക്സോയും അമൂലും സംഘടിപ്പിച്ച്
കൊണ്ടുവരുമായിരുന്നു.
വണ്ടി ഓടിക്കിതച്ച് കോയമ്പ
ത്തൂരെത്തുമ്പോൾ രാത്രി
എട്ടുമണിയോ മറ്റോ
ആയിരുന്നു. ഒമ്പതു മണിക്ക്
നടക്കുന്ന കല്യാണത്തിൽ
പങ്കു കൊള്ളണമെങ്കിൽ
ഹെലികോപ്റ്റർ തന്നെ
വേണ്ടി വരുമെന്ന് ഞാൻ
വിഷാദം പുരണ്ട തമാശയോടെ
ഓർത്തു. കൂടെയു
ണ്ടായിരുന്ന ഒരു സഹയാത്രികന്
അച്ഛന്റെ അന്ത്യകർ
മങ്ങളിൽ പങ്കു കൊള്ളാൻ
ആവുന്നതും വേഗം കണ്ട
ശ്ശാംകടവിലെത്തണം.
ഞങ്ങൾക്ക് രണ്ടു പേർക്കും
തൃശ്ശൂരെത്തിയാൽ പിന്നെ
ഒന്നൊന്നര മണിക്കൂർ
കൊണ്ട് വീട്ടിലെത്താം.
അപ്പോഴേക്കും കല്യാണം
കഴിഞ്ഞിരിക്കുമെങ്കിലും
ബാക്കിയുള്ള ചടങ്ങുകൾക്ക്
സാക്ഷ്യം വഹിക്കാമല്ലോ
എന്ന് കരുതി. ഞങ്ങൾ
കോയമ്പത്തൂർ സ്റ്റേഷനിൽ
വണ്ടിയിറങ്ങി .
എന്നാൽ പരമുവിന്റെ
ജീവിതം പറന്നുയരുന്നതിന്
മുമ്പുതന്നെ പൊടുന്നനെ അവസാനിച്ചു.
തികച്ചും അസാധാരണവും
ദുരൂഹവുമായിരുന്നു, മരണം. ഒരു
ഹോട്ടലിൽ സ്നേഹിതരോടൊപ്പം
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു,
അന്ത്യം. ആ നഷ്ടത്തിന്റെ
കാഠിന്യം ഞങ്ങൾക്ക് താങ്ങാനാവാത്ത
തായിരുന്നു. ഓടിപ്പാഞ്ഞും കളിച്ചും
ചിരിച്ചും ഇടയ്ക്കിടെ കമലം എന്ന്
നീട്ടിവിളിച്ചും എല്ലായിടത്തും
നിറഞ്ഞുനിന്നിരുന്ന ഒരാളുടെ പൊടുന്ന
നെയുള്ള അഭാവം ഉൾക്കൊള്ളാൻ
ആർക്കും കഴിഞ്ഞില്ല. എവിടെ തിരി
ഞ്ഞുനോക്കിയാലും പരമുവിന്റെ നീണ്ട്
വെളുത്ത് മെലിഞ്ഞ രൂപം ഉയിർ
ത്തെഴുന്നേറ്റ് വരുന്നതായി തോന്നി.
രണ്ട് ആൺകുട്ടികളെ അച്ഛനില്ലാതെ
വളർത്തുന്നതിന്റെ ഉത്കണ്ഠകളിലും
ആകുലതകളിലും പെട്ട് കമലയുടെ
ആരോഗ്യം പാളം തെറ്റാൻ തുടങ്ങി.
എങ്കിലും അവൾ പിടിച്ചുനിന്നു.
കുട്ടികളെ വളർത്തി. അവർക്ക്
ജോലിയായി. ഇപ്പോൾ അസുഖ
ങ്ങളുടെ തടവുകാരിയായി ജീവിക്കുന്നു.
ഹൃസ്വമായ ജീവിതമായിരുെന്നങ്കിലും
പരമു ഒരു പുരുഷായുസ്സുകൊണ്ട് ചെയ്യാവുന്നതൊക്കെ
ചെയ്തുതീർത്തു (തുടരും)