ഏഴ്
എഴുത്തിന്റെ കളരി
നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു,
എനിക്ക്. വി.കെ.
ശങ്കരൻ. ഞങ്ങൾക്ക് ഒരു കയ്യെഴുത്തുമാസിക
നടത്തണമെന്ന് മോഹം
തോന്നി. ‘ഉഷസ്സ്’ എന്നൊരു മാസിക
ഹൈസ്കൂൾ പഠിപ്പ് കഴിയുന്നതു
വരെ മാസംതോറും ഞങ്ങൾ
എഴു തി യുണ്ടാക്കി കുട്ടി ക
ളെക്കൊണ്ട് വായിപ്പിച്ചു.
ഇതോർ ക്കു മ്പോൾ, മറ്റ ു
ള്ളവ െര സ്വ ാ ർ ത്ഥ താ ൽ പ
ര്യത്തിന് വേണ്ടി ദ്രോഹിക്കുകയാ
”മുത്തച്ഛൻ പഠിക്കുന്ന കാലത്തു തെന്ന
എഴുതാൻ തുടങ്ങിയോ?” എന്നായിരു
ന്നു, പൂജയുടെ അടുത്ത ചോദ്യം.
”എന്ന് പറയാനാവില്ല. ഇപ്പോൾ
പൂജ ചെയ്യുന്നതു പോലെ എന്തെങ്കി
ലുമൊക്കെ കുത്തിക്കുറിച്ചിരുന്നു എേ
ന്നയുള്ളു”.
”അതിനെ സീരിയസ് റൈറ്റിങ്ങ് എ
ന്ന് പറയാമോ?”
”ഇല്ല. അന്ന് ഞങ്ങളെപ്പോലെയുള്ള
കുട്ടികൾ എൻജിനീയറാവണമെന്നോ
ഡോക്ടറാ വണമെന്നോ ആഗ്ര ഹി
ക്കാറില്ല. മിക്കവരും കാള വ ണ്ടി
ക്കാരനോ, ലോറിഡ്രൈവറോ, ബസ് ക
ണ്ടക്റ്ററോ, വെളി ച്ചപ്പാടോ, മേള
ക്കാരനോ മറ്റോ ആവാനേ ആഗ്രഹി
ക്കാറുള്ളു. മലയാളത്തിൽ ഏറെ പ്രശ
സ്തമായ നോവലുകളും കഥകളും എഴുതി
യിട്ടുള്ള ഉറൂബ് ഒരു വെളിച്ചപ്പാ ടാ
ക ാ ന ാ ണ ് ആ ്രഗ ഹ ി ച്ച െത ന്ന ്
എവിടെയോ വായിച്ചതായി ഓർക്കുന്നു’
‘.
”മോത്സ് ആരാവാനാണ് ആഗ്ര
ഹിച്ചത്?”
”അങ്ങനെ വ്യക്തമായ ആഗ്ര
ഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാ
ൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ
ഞങ്ങളെ സയൻസ് പഠിപ്പിച്ചിരുന്ന ഒരു
മാഷുണ്ടായിരുന്നു. എൻ.വി. ഈശ്വര
വാരിയർ. ആകൃതിയിൽ ഒരു ചെറിയ
മനുഷ്യൻ. ഇദ്ദേഹം പഠിപ്പിക്കാനുള്ളത്
പഠിപ്പിച്ചുകഴിഞ്ഞാൽ വയലാറിന്റേയോ
ഓ.എൻ.വിയുടേയോ കവിതകൾ മധുരമനോഹരമായി
ചൊല്ലാറുണ്ട്. ഞാൻ
പലപ്പോഴും അതിലലിഞ്ഞു ചേരും.
അദ്ദേഹമാണ് ആദ്യമായി എനിക്ക്
സ ാ ഹ ി ത ്യ ത്തോ ട ് അഭ ി ന ി േവ
ശമുണ്ടെന്ന് തിരിച്ചറിഞ്ഞതും എന്തെങ്കി
ലുമൊക്കെ എഴുതാൻ പ്രേരിപ്പിച്ചതും.
മാഷെക്കുറിച്ച് ഞാൻ പലപ്പോഴും എഴുതിയിട്ടുള്ളതുകൊണ്ട്
വിസ്തരിക്കുന്നില്ല.
ഇക്കാലത്താണ്, എനിക്ക് ചെയ്യാൻ
കഴിയുന്ന ഒരേ ഒരു കാര്യം വായനയും
എഴുത്തുമാണെന്ന് ഞാൻ ഏറെക്കുറെ
തി ര ി ച്ച റ ിഞ്ഞത് . അതോടെ ാപ്പം
കവിതയും നാടകവും എനിക്ക് വഴങ്ങു
ന്നവയല്ലെന്നും മനസ്സിലാക്കി”.
‘ ‘ എ ന്നാണ് എ ഴ ു ത ി യ ത ി ൽ
ആദ്യമായി അച്ചടി മഷി പുരണ്ടത്?”
ഞാൻ ഇന്റർ മീ ഡി യറ്റിന് പഠി
ക്കുമ്പോൾ. അന്ന് ചമ്പക്കുളത്ത് നിന്ന്
ഇറങ്ങിയിരുന്ന ചെറുകഥ എന്ന മാസികയിലാണ്
‘നിലാവ് അസ്തമിച്ചു’ എന്ന
കഥ പ്രസിദ്ധീകരിച്ചത്. ആ വിവരം
ഞാനറിയുന്നത് എന്റെ ഒരു സ്നേഹി
തനിൽ നിന്നാണ്. അത് കേട്ട ഉടനെ,
ഞാൻ ക്ലാസ്സിൽ നിന്ന് മുങ്ങി. കോട്ടപ്പുറം
വരെ നടന്ന് അയ്യപ്പകുട്ടിയുടെ കടയിൽ
നിന്ന് ചെറുകഥയുടെ ഒരു കോപ്പി
വാങ്ങി. എന്റെ കഥയും പേരും ഞാനെത്ര
നേരം നോക്കി ഇരുന്നുവെന്നോ എത്ര
പ്രാവശ്യം വായിച്ചു എന്നോ ഇപ്പോൾ
ഓർത്തെടുക്കുക പ്രയാസം. വളരെ
കാലത്തെ കാത്തിരിപ്പിന് ശേഷം ദമ്പ
തിമാർക്ക് ഒരു കുഞ്ഞ് ജനിക്കുന്നതും
ഏതോ സാഹചര്യത്തിൽ ആ കുഞ്ഞ് മരി
ക്കുന്നതുമായിരുന്നു, കഥ എന്ന് അവ്യ
ക്തമ ാ യ ി ഒ ാ ർക്കുന്നു . അതി ന്റെ
കോപ്പിയൊന്നും ഇപ്പോൾ കൈവ
ശമില്ല.
ആ ദ ്യ െത്ത ക ഥ അ ച്ച ട ി ച്ച ു
കണ്ടപ്പോൾ ഉത്സാഹമായി, ആവേ
ശമായി. അടുത്ത കഥയെഴുതി മനോരമ
ആഴ്ചപ്പതിപ്പിന് അയച്ചു. അവർ കഥ
പ്രസിദ്ധീകരിച്ചു. കൊഴിഞ്ഞപൂക്കൾ
എന്നോ മറ്റോ ആയിരുന്നു, പേര്.
അതോടെ ആത്മവിശ്വാസം കത്തി
ക്കയറി. പിന്നീട് എഴുതിയ കഥകൾ മാതൃഭൂമിയെപ്പോലുള്ള
ചില പ്രശസ്ത വാരികക
ൾ ക്ക ് അ യ ച്ച ു െക ാ ട ു ത്ത ു .
അവയെല്ലാം പോയ പോലെതന്നെ
തിരിച്ചു വന്നപ്പോൾ എഴുത്തിന് വിരാമമിട്ടു.
പിെന്ന പഠിപ്പൊക്കെ കഴിയുന്നതു
വരെ ഒന്നും എഴുതിയില്ലെന്നു തന്നെ
പറയാം.
വീണ്ടും എഴുത്തിനോടും ഭാഷയോ
ടും അഭിനിവേശം ഉണർന്നത് മലയാളം
സംസാരിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ
ചെന്നു പെട്ടപ്പോഴാണ്. ഒരു ചെറിയ
ജോലിയുമായി ആദ്യം ജാംനഗറിലും (ഗു
ജറാത്ത്) പിന്നീട് ലാത്തൂരും (മഹാരാഷ്ട്ര)
ചെന്നപ്പോൾ. അവിടെ മലയാളികൾ
വളരെ കുറവാണെന്ന് മന
സ്സിലായി. അഥവാ, വിരലിലെണ്ണാ
വുന്നവർ ഉണ്ടായിരുന്നെങ്കിൽതന്നെ സമ്പർക്കത്തിനി ട യില്ലാത്ത വണ്ണം
ഞാൻ മറ്റൊരു ചുറ്റുപാടിലായിരുന്നു.
മറാത്തിയും ഗുജറാത്തിയും മാത്രം
സംസാ രി ക്കു ന്ന വരുടെ ഇടയിൽ.
എന്റെ ഭാഷ സംസാരിക്കാനാവാതെ
വീർപ്പുമുട്ടലനുഭവപ്പെട്ടപ്പോൾ കടലാ
സ്സും പേനയുമെടുത്തു.
എഴുതിയത് അധികവും ചെറുക
ഥകൾ. അന്ന് മദ്രാസ്സിൽ നി ന്നും
ആർ .എം. മ ാണി ക്ക ത്തി ന്റേ യ ും
അപ്പുകുട്ടി ഗുപ് തന്റേയും നേതൃ
ത്വത്തിൽ ഐക്യകേരളത്തിന് വേണ്ടി
നിലകൊണ്ടിരുന്ന ജയകേരളം എന്ന
വാരികയ്ക്ക് കഥകൾ ഓരോന്നായി
അയച്ചു കൊടുത്തു. അവരതൊക്കെ
പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
എന്റെ കഥ കൾക്ക് ഏ.എസ്സിനെ
പ്പോലെ പ്രസിദ്ധനായൊരു ചിത്രകാരൻ
ചിത്രീകരണം നടത്തിയെന്നത് ഞാൻ ഇ
ന്നും അഭിമാനത്തോടെ ഓർക്കുന്നു.
എനിക്ക് എഴുത്തിന്റെ കളരി ഒരുക്കിയ
ജയകേരളത്തിൽ അന്ന് ഉണ്ണികൃഷ്ണൻ
പുതൂർ, വി.ടി. നന്ദകുമാർ മുതലാ
യവരും എഴുതിയിരുന്നു. ജയകേരളം ന
ൽ ക ി യ ആത്മ വി ശ ്വ ാ സത്തി ന്റെ
തണലിൽ ഞാൻ കണ്ണികൾ എന്ന ഒരു
നീണ്ടകഥ എഴുതുകയും അത് ജയകേരളത്തിൽ
പ്രസി ദ്ധീ ക രി ക്കുക യ ും
ചെയ്തു. പൂർണ പിന്നീട് അത് പുസ്തകമാ
ക്കിയെങ്കിലും അതിനെക്കുറിച്ച് എനിക്ക്
ഒട്ടും അഭിമാനമില്ല. അത് വേണ്ടായിരു
ന്നു എന്നാണ് പിന്നീടുണ്ടായ തോന്നൽ.
ഒരു നോവലിന് വേണ്ട അത്യാവശ്യ ഘടകങ്ങളെക്കുറിച്ചൊന്നും
അന്ന് ഞാൻ
ബോധവാനായിരുന്നില്ല എന്നതാണ്
വാസ്തവം.പിന്നെ അനുഭവദാരിദ്ര്യവും.
തെരു വി ലെത്തിപ്പെടു ന്ന ഒരനാഥ
പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന കഷ്ട
പ്പാടുകളും ദുർഭാഗ്യങ്ങളും വേണ്ടത്ര
ശക്തിയോടെയും തീവ്രതയോടെയും
ചിത്രീകരിക്കാനായില്ല എന്നതാണ്
അതിന്റെ ദോഷം എന്ന് ഞാൻ കരുതു
ന്നു. എന്തായാലും തുടർന്ന് നോവലെഴുതാൻ
ശ്രമിച്ചില്ല. ഏതാണ്ട് ഒരു കൊല്ലം
ജാംനഗറിൽ താമസിച്ചതിനുശേഷം
ഞാൻ മറാത്ത്വാഡയിലെ ലാത്തൂർ എന്ന സ്ഥലത്തേക്കാണ്, പോയത്.
ഇവിടെ ജോലിചെയ്യുമ്പോൾ സാമ്പ
ത്തികനില ഭേദപ്പെട്ടിരുന്നു. ജയകേരളത്തിൽ
പ്രസിദ്ധീകരിച്ച ഏഴ് കഥകൾ
പുസ്ത ക രൂ പത്തിൽ പ്രസി ദ്ധീ ക രി
ക്കുന്നതിന് സാഹിത്യപ്രവർത്തക
സഹകരണ സംഘത്തിന് അയച്ചു
കൊടുത്തു. പ്രസിദ്ധ കഥാകൃത്തായ
കാരൂർ നീലകണ്ഠപിള്ളയായിരുന്നു,
സംഘത്തിന്റെ സെക്രട്ടറി. കഥകൾ പരി
ഗണിച്ചതിന് ശേഷം എന്റെ ചെലവിൽ
പുസ്തകം അച്ചടിച്ചു കൊടുത്താൽ
സംഘം വിതരണം ചെയ്യാമെ ന്ന്
സമ്മതിച്ചു. അങ്ങനെ എന്റെ ആദ്യ പുസ്ത
കമായ ‘ജലരേഖകൾ’ഏഴ് കഥക
ളുമായി പുറത്തിറങ്ങി. അന്ന് എന്റെ
പേരിന്റെ വാലായി മുരിയാട് എന്ന
സ്ഥലപ്പേർ കൂടി ചേർത്തിരുന്നു.
പിന്നീ ട ് ഉണ്ടായ വീണ്ടുവിചാ ര
ത്തിലാണ് ഞാൻ തലയും വാലുമില്ലാ
ത്ത വ ന ാ യ ി േപ ര ി ൽ മ ാ ്രത ം
ഒതുങ്ങിക്കൂടിയത്. എന്റെ ആദ്യപുസ്ത
കത്തിന് അന്ന് ചെലവായത് 265
രൂപയാണ്. 167 പേജുള്ള പുസ്തകത്തിന്
രണ്ട് രൂപ വില. ഇന്ന് അത്തര
ത്തിലൊരു പുസ്തകം ഇറക്കാൻ എന്ത്
ചെലവ് വരുമെന്ന് ഊഹിക്കുക.
പൊതുവേ ആ പുസ്തകത്തിലെ കഥകളെക്കുറിച്ചു
വന്ന അഭി പ്രായങ്ങൾ
മോശമായിരുന്നില്ല എന്നാണെന്റെ ഓർ
മ.
പിന്നെ ഞാൻ 64ൽ മുംബൈയിൽ
തിരിച്ചെത്തിയതിനു ശേഷം മുന്നൊരു
ക്കങ്ങളൊന്നുമില്ലാതെ ഒരു നോവൽ
എഴുതി.’നഗരത്തിന്റെ മുഖം’.
ആ നോവലെഴുതാൻ കാരണം
ആദ്യത്തെ ശമ്പളംതന്നെ കുർള സ്റ്റേ
ഷനിൽ വച്ച് പോക്കറ്റടിച്ചു പോയ ഒരു
ചെറു പ്പ ക്കാരന്റെ പരി ഭ്രാന്തിയും
സങ്കടവും ഉള്ളിൽ തട്ടിയതാണ്. അയാൾ
നഗ രത്തിൽ വന്നി ട്ട ് മ ാസങ്ങളേ
ആയിട്ടുള്ളൂ. ബന്ധുക്കളോ സ്നേഹി
ത ന്മ ാ േര ാ ഇ ല്ല . ജ ീ വ ി തത്തി ൽ
ആദ്യമായി താൻ അദ്ധ്വാനിച്ചുണ്ടാക്കിയതുക
പോക്കറ്റിലിട്ട് അയാൾ മനോരാ
ജ്യങ്ങൾ കണ്ടു. സ്വപ്നസൗധംതന്നെ
പ ട ു ത്തു യ ർത്തി . ഞൊ ട ി യ ി ട
കൊണ്ടാണ് അത് കുർളാസ്റ്റേഷന്റെ ജനബഹുലമായ
പ്ലാറ്റ്ഫോമിൽ തകർന്നുവീ
ണത്. അതിന്റെ ചീളുകളിൽ ആളുകൾ
നിഷ്കരുണം ചവിട്ടി നടക്കുന്നത് വേദനേ
യ ാ െട നോക്കി നി ൽക്കാ നേ
അയാൾക്ക് കഴിഞ്ഞുള്ളു. അയാളുടെ
മനസ്സിൽ നിരവധി ആധികളായിരുന്നു.
അമ്മയ്ക്ക് എങ്ങനെ മണിയോർഡറയയ്ക്കും?
ലോഡ്ജിലെ വാടക കൊടുക്കു
ന്നതെങ്ങെനെ? ഭക്ഷണത്തിന് മുൻ
കൂറായി കൊടുക്കേണ്ട തുക, ട്രെയിൻ
പാസ്സ്, അല്ലറചില്ലറ ചെലവുകൾ… തുള
വീണ പോക്കറ്റിന്റെ ശൂന്യതയിൽ പരതി
അയാൾ പുറത്തേക്ക് തള്ളി വരുന്ന
തേങ്ങലുകൾ അടക്കി.
അയാളുടെ ജീവിത പ്രശ്നങ്ങൾ
എന്റേയും പ്രശ്നങ്ങളായി മനസ്സിൽ
കിടന്ന് നീറി. അങ്ങനെയാണ് നഗ
രത്തിന്റെ മുഖം ഒരു നോവലായി
ജനിച്ചത്. അന്ന് ഞാൻ കാഫ്ക, കാമു,
സാർത്ര്, കസാൻസാക്കീസ് മുതലായ
വരെയൊന്നും വായിച്ചിട്ടില്ല. ആകെ
വായിച്ചിരുന്നത് ഏ.ഝെ. ക്രോണിൻ,
സോമർ സെറ്റ്മോം, പേൾ എസ്. ബക്ക്,
എയാൻ റാൻഡ് മുതലായവരുടെ ചില
കൃതികൾ മാത്രം. അതുകൊണ്ട് നഗ
രത്തിന്റെ മുഖത്തിന് അസ്തിത്വദു:ഖ
ത്തിന്റെയോ തത്വശാസ്ത്രങ്ങളുടേയോ
ഭാര മുണ്ടാ യിരുന്നില്ല.ഒരു ചെറു പ്പ
ക്കാരന്റെ കഷ്ടപ്പാടുകളും ജീവിതപരിസരങ്ങളും
മാത്രമായിരുന്നു, പ്രതിപാദ്യ
വിഷയം.
എഴുതി തീർന്നിട്ടും ആർക്കും അയച്ചു
കൊടുക്കാനുള്ള ധൈര്യമുണ്ടായില്ല.
ഞാൻ കുത്തിപ്പിടിച്ച് ഇരുന്ന് എഴുതിയു
ണ്ടാക്കിയത് ഏതെങ്കിലും പത്രാധിപർ
നിഷ് കരുണം ചവറ്റുകൊട്ട യി ലെ
റിയുന്നത് എന്റെ പേടിസ്വപ് നമായി
മ ാ റ ി . ദ ി വ സ ങ്ങ േള ാ ള ം എന്തു
ചെയ്യണമെന്ന് അറിയാത്ത അസ്വാസ്ഥ്യ
വുമായി ഞാൻ നടന്നു.
ആ കാലത്ത് ഇന്നത്തെപ്പോലെ
കാക്കത്തൊള്ളായിരം പ്രസിദ്ധീകരണ
ങ്ങളൊന്നുമില്ല. മാതൃഭൂമി, മനോരമ,
ജനയുഗം , ജയകേരളം തുടങ്ങിയവയെ
ക്കുറിച്ചേ ഞാൻ കേട്ടിരുന്നുള്ളൂ. മാതൃഭൂമി
ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ
രചനകളാണ് പ്രസിദ്ധീകരിച്ചിരുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കഥയോ
കവിതയോ അച്ചടിച്ചു വരുന്നത് ജന്മസാഫല്യമായും
അംഗീകാരമായും കരു
തിയിരുന്നു എഴുത്തുകാർ. മനോരമയിൽ
അവർക്ക് തുടർ ക്ക ഥ ക ളെഴുതു ന്ന
സ്ഥിരം എഴുത്തുകാരുണ്ടായിരുന്നു.
കാനം ഈജെ, വല്ലച്ചിറ മാധവൻ,
ജോയ്സി. അവിടെയൊന്നും എനിക്ക്
പ്രവേശനം ലഭിക്കില്ലെന്ന് മനസ്സ്
പറഞ്ഞു. ജനയുഗം അന്ന് കാമ്പിശ്ശേരി
കരുണാകരന്റെ പത്രാധിപത്യത്തിൽ
കത്തിനിൽക്കുന്ന കാലമായിരുന്നു.
ബംഗാളിയിലെ പ്രമുഖ നോവലുകൾ
എം.എൻ. സത്യാർത്ഥിയും മറ്റും തർജമ
ചെയ്ത് വായനക്കാരെ വല്ലാതെ ആകർ
ഷിച്ചിരുന്നു. ബിമൽ മിത്രയുടേയും, ജരാസന്ധന്റേയും,
ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യയുടേയും
നോവലുകൾ മലയാളം
വായനക്കാർ നെഞ്ചേറ്റിയിരുന്ന കാലം.
എന്തുകൊണ്ടോ നഗരത്തിന്റെ
മുഖം ജനയുഗത്തിനയച്ച് ഭാഗ്യം പരീ
ക്ഷിക്കാമെന്ന് തോന്നി. പിെന്ന അമാ
ന്തിച്ചില്ല. കട്ടിയുള്ള ഒരു കവറിലാക്കി
ചെമ്പൂർ പോസ്റ്റാഫീസിലെ വലിയ
പെട്ടിയിലിട്ടു. ബാക്കിയുള്ള ചരിത്രം
ഞാൻ പലയിടത്തും രേഖപ്പെടുത്തി
യിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല.
ഒ ന്ന ു ര ണ്ട ാ ഴ ് ച യ ് ക്ക ു ള്ള ി ൽ
കാമ്പിശ്ശേരി കരുണാകരൻ സ്വന്തം
കൈപ്പടയിലെഴുതിയ കത്ത് എെന്ന
തേടിവന്നു. ജനയുഗം പത്രാധിപസമിതി
ഏകമനസ്സോടെ നോവൽ പ്രസിദ്ധീക
രിക്കാൻ തീരമാനിച്ചു എന്നെഴുതിയ
കത്ത് എന്നെ മേഘ ങ്ങ ളി ലേ ക്കു
യർത്തി. 1967 ജൂലൈ മാസത്തിൽ
പ്രസിദ്ധീകരണം ആരംഭിച്ച നോവലിന്
വായനക്കാർ നൽകിയ സ്വീകരണം
എന്നെ അമ്പ രപ്പിച്ചു. ബോ ംബെ
നഗരത്തെ പശ്ചാത്തലമാക്കി രചിച്ച
ആദ്യമലയാള നോവലായിരുന്നു, നഗ
രത്തിന്റെ മുഖം. എന്നാൽ അത് വേ
ണ്ടപോലെ ബഹുജന ശ്രദ്ധയിൽ പെടു
ത്താനുള്ള ബന്ധങ്ങളോ മാർഗങ്ങളോ
എനിക്കുണ്ടായിരുന്നില്ല. എങ്കിലും ആ
കൊല്ലം പുറത്തിറങ്ങിയ നോവലുകളിൽ
ശ്രദ്ധേയമാണ് നഗരത്തിന്റെ മുഖം എന്ന്
ഡോക്ടർ എസ്. ഗുപ്തൻ നായർ ,
ഏ.പി.പി. നമ്പൂതിരി മുതലായവർ അഭി
പ്രാ യ പ്പെട്ടതൊന്നും അക്കാ ദമിക്
പണ്ഡിതന്മാർ കണ്ടതേയില്ല.
എ െന്റ േന ാ വ ൽ െവ ള ി ച്ച ം
കണ്ടതിനും അത് വായനക്കാരുടെ
കൈകളിലെത്തിയതിനും ഉത്തരവാ
ദ ി ക ൾ ജ ന യ ു ഗ ം പ ്രത ാ ധ ി പ ർ
കാമ്പിശ്ശേരി കരുണാകരനും അദ്ദേ
ഹത്തിന്റെ പത്രാധിപ സമിതിയുമാണ്.
അടുത്തിടെ നിര്യാ തനായ വിതുര
ബേബി, ചിത്രകാരനായ ഗോപാലൻ,
ആർട്ടിസ്റ്റ് സോമനാഥൻ, ആര്യാട്
ഗോപി , തെങ്ങമം ബാലകൃഷ്ണൻ ,
ഇഗ്നേഷ്യസ് കാക്കനാടൻ (മോഹൻ
കാക്കനാടന്റെ അഭിവന്ദ്യ പിതാവ്)
മുതലായ ജനയുഗം കുടുംബാംഗങ്ങ
ളോടുള്ള എന്റെ അകൈതവമായ
നന്ദിയും കടപ്പാടും ഇവിടെ രേഖ
പ്പെടുത്തുന്നു.
കാമ്പിശ്ശേിയുടെ
വിയോഗം വരെ എല്ലാ വർഷവും ഞാനദ്ദേഹത്തെ
സന്ദർ ശിക്കാറുണ്ട്. ആ
സന്ദർശനങ്ങളിലൂടെയാണ് പ്രസിദ്ധ
കഥാകൃത്തുക്കളായ കാക്കനാടനേയും,
ഡോ . ട ി .എൽ . േജ ാസി േന യ ും,
കാർട്ടൂണിസ്റ്റ് സോമനാഥനേയും മറ്റും
പരിചയപ്പെടാനുള്ള സന്ദർഭമുണ്ടായത്.
കാക്കനാടനും സുഹൃത്തുക്കളുമായി
നടത്തിയ മദ്യപാനവും കടപ്പാക്കട
മൈതാനത്തിലിരുന്ന് സംസാരിച്ചു
തീർത്ത ഒരു രാത്രിയും മറക്കാനാവില്ല.
കാക്കനാടനെ ഞാൻ അവസാനമായി
കണ്ടത് ‘മുംബൈ കാക്ക’യുടെ ഉദ്ഘാടനസമയത്തായിരുന്നു.(കൈരളിയുടെ
കാക്കയായത് അതിനുശേഷമാണ്).
അദ്ദേഹം പരിക്ഷീണനായിരുെന്നങ്കിലും
കുറെസമയം ഒപ്പം കഴിക്കാനും സംസാരിക്കാനും
കഴിഞ്ഞത് അവിസ്മരണീ
യമായ ഒരനുഭവമായി മനസ്സിൽ സൂക്ഷി
ക്കുന്നു. ആധുനിക മലയാള ചെറുക
ഥയുടെ കിടയറ്റ ആ ശില്പിയെ എനിക്ക്
അറിയാമായിരുന്നു എന്ന് പറയുന്നതിൽ
അഭിമാനമുണ്ട്.
നഗരത്തിന്റെ മുഖം ജനയുഗം തെ
ന്ന യ ാ ണ ് പ ു സ്ത ക മ ാ ക്ക ി യ ത ് .
എ ൻ . ബ ി . എ സ ് . വ ി ത ര ണ ം .
ആദ്യപതിപ്പിൽ ശ്രീ. കാമ്പിശ്ശേരി കരു
ണാ കരൻ ഒരു മുഖക്കുറിപ്പ് എഴു
തിയിരുന്നു. എന്നാൽ തുടർന്നുവന്ന
പതിപ്പുകളുടെ പ്രസാധകന്മാർ ആ
കുറിപ്പ് ചേർക്കാൻ വിട്ടുപോയി. നിർഭാഗ്യവശാൽ
ആദ്യ പതിപ്പിന്റെ ഒരു കോപ്പി
പോലും സൂക്ഷിക്കാൻ എനിക്ക് കഴി
ഞ്ഞതുമില്ല. അങ്ങനെ അദ്ദേഹത്തിന്റെ
മുഖക്കുറിപ്പ് നഷ്ടമായതിലുള്ള ഖേദം
ഇന്നും ബാക്കിനിൽക്കുന്നു. ഞാൻ
കോപ്പി സമ്മാ നി ച്ച വ രോടെല്ലാ ം
ചോദിച്ചു നോക്കിയിട്ടും എനിക്ക് അത്
വീണ്ടെടുക്കാനായില്ല.
തുടർന്ന്, ജനയുഗത്തിൽ എന്റെ
നാല് നോവലുകൾ കൂടി പ്രസിദ്ധീ
കരിച്ചു. മൃഗതൃഷ്ണ, കയ്പ്, കവിടി,
സഞ്ചയനം.
മൃഗ തൃഷ്ണ എന്ന നോവൽ
ഖണ്ഡശ്ശ: ജനയുഗത്തിൽ വന്നിരുന്ന
കാലത്തായിരുന്നു, എന്റെ വിവാഹം.
ഞങ്ങളുടെ ചെറിയൊരു ഫോട്ടോ
നോവലിന്റെ അവസാന അദ്ധ്യ ാ
യത്തിൽ ചേർത്തിരുന്നു.
ചെമ്പൂരിൽ പെസ്റ്റം സാഗർ എന്ന
സ്ഥലത്ത് മുരളി എന്ന കെട്ടിടത്തിലെ മൂ
ന്നാംനിലയിലെ ഫ്ളാറ്റിൽ വാടകയ്ക്ക്
തമസിക്കുകയായിരുന്നു, ഞങ്ങൾ. തൊ
ട്ടപ്പു റത്തുള്ള കെട്ടി ടത്തിൽ എയർ
ഇന്ത്യയിൽ ജോലി ചെയ്യുന്നവരായിരു
ന്നു, താമസിച്ചിരുന്നത്. അവിടുത്തെ
താമസക്കാരുമായി ഞങ്ങൾക്ക് പരി
ചയമോ അടുപ്പമോ ഉണ്ടായിരുന്നില്ല.
എങ്കിലും പരസ്പരം കാണുമ്പോൾ
പുഞ്ചിരിക്കാൻ തുടങ്ങിയിരുന്നു. ഞാൻ
ഓഫീസിൽ നിന്ന് വന്നാൽ ഞങ്ങൾ
ബാൽക്കണിയിൽ ചെന്നുനിന്ന് താഴെ
കുട്ടികൾ കളിക്കുന്നത് നോക്കി നിൽ
ക്കാറുണ്ട്. ഒരു ദിവസം എയർ ഇന്ത്യ ബി
ൽഡിങ്ങിന്റെ താഴത്തെ നിലയിൽ നിന്ന്
ഒരു ചോദ്യം.
”ഈ ലക്കം ജനയുഗത്തിലുള്ളത്
നിങ്ങളുടെ ഫോേട്ടാ ആണോ?”
ചോദ്യം മദ്ധ്യവയസ്കയും സുന്ദരി
യുമായ ഒരു സ്ത്രീയുടെയാണ്. എന്റെ
ഭാര്യ മറുപടി പറയാൻ മടിച്ചെങ്കിലും
ഞാൻ അതെയെന്ന് പറഞ്ഞു.
തങ്കം എന്നു പേരുള്ള അവരുടെ
ഭർത്താവ് വേണു ഗോപാൽ. അവർക്ക്
സ്കൂളിൽ പഠിക്കുന്ന രണ്ടാൺകുട്ടികൾ.
അടുത്ത ദിവസമോ മൂന്നാം ദിവസമോ
തങ്കവും വേണുഗോപാലും കൂടി
ഞങ്ങളുടെ താമസസ്ഥലത്ത് വന്നു.
പരി ച യപ്പെട്ടു. അവർ കൊല്ലത്തു
കാരായതു കൊണ്ട് ജനയുഗം വായിക്കാറുണ്ട്. നീട്ടുന്നില്ല. വളരെ വേഗം
ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി.
പകൽ സമയം ഒറ്റക്കിരുന്ന് ബോറ
ടിച്ചിരുന്ന എന്റെ ഭാര്യയ്ക്ക് തങ്കം കൂട്ടുകാരിയായി.
ഗർഭകാല ഉപദേഷ്ടാവായി.
ന ാ ട്ട ി ൽ േപ ാ ക ു മ്പോ ൾ ഞാൻ
കൊല്ലത്ത് കടപ്പാക്കടയിൽ പോകുമെ
ന്നും കാമ്പിശ്ശേരിയെ കാണുമെന്നും പറ
ഞ്ഞപ്പോൾ തങ്കം അതുവരെ പറ
യാതിരുന്ന ഒരു കാര്യം പറഞ്ഞു.
”കൊല്ലത്തെ പാർവതി മില്ല്
ഇ േപ്പ ാ ൾ ന ട ത്തു ന്ന ത ് എ െന്റ
ചേട്ടനാണ്. അവിടെ പോകുമ്പോൾ
തീർച്ചയായും ചേട്ടനെ കാണണം, പരി
ചയപ്പെടണം. നിങ്ങളെക്കുറിച്ച് ഞാൻ
എഴുതിയിട്ടുണ്ട്”.
ജന യ ു ഗത്തിൽ ചെന്നപ്പോ ൾ
കാമ്പിശ്ശേരി പതിവു പോലെ സുഖവിവരങ്ങളന്വേഷിച്ചു.
താമസിക്കുവാനുള്ള
ഏർ പ്പാ ട ുക ൾ ചെ യ്യ ാൻ വിതുര
ബേബിയെ വിളി ച്ചപ്പോൾ ഞാൻ
പാർവതി മില്ലിൽ പോകേണ്ട കാര്യം
പ റഞ്ഞു . അ േപ്പ ാ ൾ അ േദ്ദ ഹ ം
പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
”ബാലകൃഷ്ണന് കൊല്ലത്ത് ഉയർ
ന്ന ബന്ധങ്ങളുണ്ടല്ലോ”.
വാസ്തവത്തിൽ കൊല്ലത്ത് പാർവതി
മില്ലിനുള്ള പേരും അത് നടത്തുന്ന
വരുടെ അന്തസ്സും പെരുമയുമൊന്നും
എനിക്കറിയുമായിരുന്നില്ല.
ഞാൻ വിവരങ്ങൾ പറഞ്ഞപ്പോൾ
കാമ്പിശ്ശേരിതെന്ന പാർവതി മില്ലിന്റെ
നമ്പർ ഡയൽ ചെയ്തുതന്നു. തങ്കത്തിന്റെ
ചേട്ടൻ ഉടനെ എത്താമെന്ന് മറുപടി
പറഞ്ഞു. മിനിട്ടുകൾക്കകം അദ്ദേഹം
കാറുമായെത്തി. പാർവതി മില്ലിന്റെ
അതിഥിയായി ഞാൻ അന്ന് നീലാ
ഹോട്ടലിൽ താമസിച്ചു. അത്തരം ഒരു
മുന്തിയ ഹോട്ടലിൽ താമസിക്കുന്നത്
കൊല്ലം സന്ദർശനത്തിലെ ആദ്യാനുഭവമായിരുന്നു.
അതുവരെ ബേബി, സോമനാഥൻ
തുടങ്ങിയവരുടെ കൂടെയാണ്
കൂടിയിരുന്നത്.
അതിനു ശേഷം തങ്കവും വേണു
ഗോപാലും ഞങ്ങളുടെ കുടുംബാംഗങ്ങ
ളെപ്പോലെയായി.
എന്റെ മകൾ ജനിച്ചതിനു ശേഷം
ഞങ്ങൾ 1970ൽ അണുശക്തി നഗ
റിലേക്ക് താമസം മാറ്റിയെങ്കിലും ആ
ബന്ധം തുടർന്നു. ദുർഭാഗ്യമെന്ന് പറയെ
ട്ട, അസാധാ രണവും ആകസ് മിക
വുമായ ഒരന്ത്യം ആ നല്ല ബന്ധത്തിന്
വിരാമമിട്ടു.ഒരു സ്കൂൾ വെക്കേഷൻ
കാലത്ത് വേണുഗോപാലും തങ്കവും
എയർ ഇന്ത്യയുടെ പാക്കേജ് ടൂറിൽ
ദക്ഷിണാഫ്രിക്കയിലേക്ക് പോയി. മാസ
ങ്ങൾക്ക് ശേഷം, ദക്ഷിണാഫ്രിക്കയിൽ
വച്ചുണ്ടായ കാറപകടത്തിൽ തങ്കവും
ഒരു മകനും മരിച്ചുവെന്നും വേണു
ഗോപാലും ഒരു മകനും പരുക്കുകളോടെ
രക്ഷപ്പെട്ടുവെന്നും ഉള്ള വിവരം ഞങ്ങ
ളറിഞ്ഞു. എന്നാൽ അപകടത്തിന്റെ
വിശദവിവരങ്ങൾ തരാൻ ആർക്കും
കഴിഞ്ഞില്ല. പാർവതി മില്ലിന്റെ ഉടമ
സ്ഥ േന ാ ട ് വ ി വ രങ്ങൾ അ േന ്വ
ഷിക്കുന്നത് എനിക്ക് സങ്കടകരമായി
തോന്നി. എഴുതാനോ ചോദിക്കാനോ
ധൈര്യമുണ്ടായില്ല. അവരുടെ ദുർമരണം
ഇന്നും ഞങ്ങളുടെ പേടിസ്വപ്നമാണ്.
(തുടരും)