ഇവനെൻ പ്രിയൻ
പ്രണയരസങ്ങളെ നുണഞ്ഞവൻ
കുരുക്കിട്ട കാണാതടവറയിൽ
പ്രിയത്തിന്റെ തോട്ടിക്കോലിട്ട്
പുറത്തുചാടിച്ചവൻ.
ക്ലാവു പിടിച്ച ചിന്തകളെ
തിളക്കം കൂട്ടിയവൻ
നീളം കുറഞ്ഞ നിഴലായി
കയറിവന്നവൻ
വിരസതയുടെ നടുക്കടലിൽ
കൊതുമ്പുതോണിയിറക്കിയവൻ
ആകെ തൊട്ടുഴിഞ്ഞ്
തനി തങ്കമാക്കിയോൻ
ഉച്ഛ്വാസപീലിക്കയ്യാൽ
ചൂടമർത്തി, പനിച്ചൂടിനെ
ഊറ്റിയെടുത്തവൻ…
നിലാവിനൊപ്പം,
കാലൊച്ചയറിയാതെ,
സ്വയംവരം ചെയ്ത്
കുടിവച്ചവൻ.