സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവുമൊക്കെ സമൂഹ
ത്തിൽ ഏറ്റവുമധികം ചൂടുപിടിച്ച ചർച്ചാവിഷയങ്ങളായി മാറിയിട്ട്
അധികകാലമായിട്ടില്ല. ഡൽഹി പെൺകുട്ടിയുടെ ക്രൂരമായ
മരണം സമൂഹത്തെ, പ്രത്യേകിച്ചും യുവജനങ്ങളെ ആകെ പിടി
ച്ചുലച്ചു. ഒരു ബലാത്സംഗ കേസ് ജനങ്ങളും മാധ്യമങ്ങളും ഒരുമി
ച്ചേറ്റെടുത്ത സംഭവമായിരുന്നു അത്. തുടർന്ന് വളരെയധികം നിയമനിർമാണങ്ങൾ
നടന്നു. ന്യായാധിപന്മാർ പോലും വികാരങ്ങൾ
ക്കടിമപ്പെട്ട സമയം. ഫലമോ, പല പുതിയ നിയമങ്ങളും സമൂഹ
ത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെ പോലും ബാധിക്കുന്ന തര
ത്തിലുള്ളതായി മാറി. എന്നാൽ, നിയമങ്ങളും ശിക്ഷാവിധികളും
കഠിനമായതുകൊണ്ടു മാത്രം സ്ര്തീ സുരക്ഷിതയായോ എന്ന
ചോദ്യം ഒന്നാലോചിക്കേണ്ടതുതന്നെയാണ്. ഈ ലക്കത്തിൽ
കാക്ക അതിനൊരുത്തരം തേടുകയാണ്.
സ്ര്തീശാക്തീകരണത്തിന്റെ പ്രോജ്ജ്വലമായ ഒരുദാഹരണമായ
ദയാബായിയുമായുള്ള കൂടിക്കാഴ്ചയും ഈ ലക്കത്തിന്റെ പ്രത്യേ
കതയാണ്. പാലായിലെ പൂവരണിയിൽ ജനിച്ച് മദ്ധ്യപ്രദേശിലെ
ബറൂൾ ഗ്രാമത്തിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന
ദയാബായിയുടെ ജീവിതം ഏതൊരു മലയാളിസ്ര്തീക്കും അഭിമാന
ത്തിന് വകനൽകുന്നു. സ്ര്തീ അബലയല്ലെന്നും സാമൂഹ്യമായ മാറ്റ
ങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അവൾക്കാവുമെന്നും ദയാബായി
യുടെ പ്രവർത്തനങ്ങളിലൂടെ നമുക്ക് മനസിലാക്കാം.
കാക്കയുടെ വളർച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലായി
ത്തീർന്നിരിക്കയാണ് നവംബർ 23-ാം തീയതി കേരള സാഹിത്യ
അക്കാദമി മുംബയിൽ നടത്തിയ സാഹിത്യശില്പശാല. ഇത്രയധികം
പ്രമുഖർ പങ്കെടുത്ത ഒരു സാഹിത്യസംഗമം മുംബയിൽ ഇദംപ്രഥമമായിരുന്നു
എന്ന കാര്യം ഈ സമ്മേളനത്തിന്റെ പ്രാധാന്യം
വർദ്ധിപ്പിക്കുന്നു. കൂടാതെ, മറാഠി സാഹിത്യത്തിലെ പ്രമുഖനായ,
കേന്ദ്രസാഹിത്യ അക്കാദമി ജേതാവായ ലക്ഷ്മൺ ഗെയ്ക്‌വാദി
ന്റെയും ബറോഡ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറും
മറാഠി സാഹിത്യത്തിലെയും കവിതയിലെയും അഗ്രഗണ്യരിലൊരാളുമായ
സച്ചിൻ കെത്കറിന്റെയും സാന്നിദ്ധ്യം മറ്റു ഭാഷകളുമായി
മലയാളത്തിന് നിരന്തര സമ്പർക്കം പുലർത്തേണ്ടതിന്റെ
ആവശ്യകത എടുത്തുകാണിച്ചു. ഒരു ദിവസം നീണ്ടുനിന്ന
ക്യാമ്പിൽ പങ്കെടുക്കാൻ മുംബയുടെ നാനാപ്രദേശങ്ങളിൽ നിന്നുമായി
എത്തിച്ചേർന്ന സാഹിത്യപ്രേമികൾ മറുനാട്ടിലെ പ്രതികൂല
സാഹചര്യങ്ങൾക്കിടയിലും മലയാളത്തെ തങ്ങൾ എത്രയധികം
നെഞ്ചിലേറ്റുന്നു എന്നതിന് വ്യക്തമായ തെളിവായിരുന്നു. മുംബയിലെ
യുവപ്രതിഭകൾ തങ്ങളുടെ കവിതകൾ വേദിയിൽ ചൊല്ലി
യപ്പോൾ മലയാളത്തിലെ ആധുനികോത്തര രചനകൾക്കൊപ്പം
തങ്ങളുടെയും കവിതകൾ ഒരുകാലത്ത് ചേർത്തുവായിക്കേണ്ടിവരുമെന്നുള്ള
ഒരു മുന്നറിയിപ്പാണ് നൽകിയത്.
മുംബയുടെ സാംസ്‌കാരിക രംഗത്ത് വെളിച്ചം വിതറിക്കൊണ്ട്
കാക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ
മുന്നോട്ടു കൊണ്ടുപോകുവാൻ നഗരത്തിലെ മലയാളികൾ നൽ
കിപ്പോരുന്ന സഹായസഹകരണങ്ങൾ തികച്ചും അഭിനന്ദനീയമാണ്.
എല്ലാ മുംബയ് മലയാളികൾക്കും ഞങ്ങളുടെ സ്‌നേഹാദര
ങ്ങൾ അറിയിക്കുവാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നക്ല