ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് മുൻപൊരിക്കൽ
ചോദിച്ച സക്കറിയ തന്റെ ധൈഷണിക, സാമൂഹിക, പൗര
ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. കുവൈറ്റിലെ മലയാളി
എഴുത്തുകാരുടെ കൂട്ടമായ മലയാളം കുവൈറ്റ് സംഘടിപ്പിച്ച പരി
പാടിക്ക് വന്നപ്പോഴാണ്, ഉരുളികുന്നത്തിന്റെ ലുത്തിനിയക്കാരനെ
കണ്ടത്.
രാഷ്ട്രീയം, സാമ്പത്തികം, മതം, മനുഷ്യാവകാശം, സാഹിത്യം
എന്നിങ്ങനെ വിഷയങ്ങൾ നീണ്ടുപോയ മൂന്നു ദിവസങ്ങളിലെ
പലപ്പോഴായ സംസാരങ്ങളിൽ നിന്ന് സമാഹരിച്ചത്.
ജനാധിപത്യമുള്ള ഒരു നാട്ടിൽ ജനിക്കാനായത് എന്റെ സന്തോഷങ്ങളിലൊന്നാണ്.
ഇത് എന്റെ രാജ്യസ്‌നേഹമായി കരുതേണ്ട.
സിറ്റിസൺഷിപ് എന്നത് വളരെ പ്രധാനമാണ്. നമ്മുടെ ജീവിത
ത്തിൽ – എഴുത്തിലും – അത് പ്രതിഫലിക്കണം. എഴുത്തുകാരനില്ലെങ്കിൽ
എഴുത്ത് പൊള്ളയാണ്. എഴുത്തിനെക്കുറിച്ച് രണ്ട്
പ്രധാനപ്പെട്ട കാര്യങ്ങൾ എന്നത്, ഒന്ന് മാധ്യമങ്ങൾ ‘നെഞ്ചിലേ
റ്റിയ’ ക്ലീഷേകൾ എഴുത്തിൽ ഉപയോഗിക്കരുത് എന്നതാണ്.
മനസും ക്ലീഷേവിമുക്തമാക്കുക എന്നത് രണ്ടാമത്തെ കാര്യം.
മാധ്യമങ്ങളാണ് മലയാളിയുടെ മനസ് മലിനമാക്കിയത്.
നവോത്ഥാന മൂല്യങ്ങളെ തകർത്ത് വർഗീയത ഇളക്കി വിട്ട്
സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിച്ചുപോരുകയാണ് മാധ്യമങ്ങ
ൾ. രാഷ്ട്രീയക്കാരും മതമേലധികാരികളും വളരെ സൂക്ഷിച്ചു
മാത്രമേ വർഗീയതയെ തൊടൂ. അവരുടെ വോട്ടുബാങ്കിനെ ബാധി
ക്കുമെന്നതിനാൽ. പക്ഷെ മാധ്യമങ്ങൾക്ക് ഒരു ഉളുപ്പുമില്ല. അമൃതാനന്ദമയിക്കെതിരായുള്ള
എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ച
തിനാൽ പത്രാധിപർക്ക് പിരിച്ചുവിടൽ ഭീഷണി വരെയുണ്ടായി.
ഹർത്താൽ ദിവസത്തിൽ മന്ത്രി നടന്നുവരുന്ന ഫോട്ടോ ഫ്രണ്ട്
പേജിൽ വലുതായി കൊടുക്കുന്ന നാടാണ് ഇപ്പോഴും നമ്മുടേത്.
രാഷ്ട്രീയം ഇതുപോലെ തലയ്ക്കു പിടിച്ച നാട് ലോകത്ത് മറ്റെങ്ങുമില്ല.
യൂറോപ്പിലും അമേരിക്കയിലും മറ്റും ജനം വോട്ടു ചെയ്ത് ഭരണാധികാരികളെ
നാട് ഭരിക്കുന്ന ജോലി ഏല്പിക്കുകയാണ്.
നാടിന്റെ സി.ഇ.ഒ.മാരാണ് ഭരണാധികാരികൾ. കേരളത്തിൽ
മാത്രം രാഷ്ട്രീയക്കാർ മേലാളന്മാരാകുന്നതെങ്ങനെയെന്ന് മനസി
ലാകുന്നില്ല. പണ്ട് സായിപ്പ് കുതിരയെ അകമ്പടിക്കായി ഉപയോഗിച്ചതിന്റെ
ബാക്കിയാണ് ഇപ്പോഴത്തെ പോലീസ് എസ്‌കോർട്ട്.
ഭയപ്പെടുത്താനായി അധികാരം ഉപയോഗിക്കുന്നതിന്റെ സൂചക
ങ്ങളാണ്, എസ്‌കോർട്ടും മറ്റും. നമുക്ക് വോട്ടു ചെയ്യാതിരിക്കാൻ
വയ്യ. വോട്ടു ചെയ്തിട്ട് ഫലവുമില്ല. മതേതര ജനാധിപത്യ മൂല്യങ്ങൾ
നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
രാഷ്ട്രീയം
ബലാത്സംഗം ചെയ്യാത്ത ഒന്നും കേരളത്തിൽ ഇനി ബാക്കിയി
ല്ല. രാഷ്ട്രീയത്തിന്റെ കാമുകന്മാരാണ് നമ്മൾ. രാഷ്ട്രീയമില്ലാത്ത
അവസ്ഥ ഏകാധിപതികളെ സൃഷ്ടിക്കും. ജർമൻ രാഷ്ട്രീയ പരാ
ജയം ഹിറ്റ്‌ലറെയും ഇന്ത്യ നരേന്ദ്രമോഡിയെയും സൃഷ്ടിച്ചപോലെ.
ജനം ഇനി രാഷ്ട്രീയത്തെ കൈയേറുന്ന കാലം വിദൂരമല്ല.
രാഷ്ട്രീയകാമുകന്മാരുടെ അവസാന തലമുറയാണ് കടന്നുപോകു
ന്നത്. പത്തുകൊല്ലത്തിനകം സെനാരിയോ മാറും. രാഷ്ട്രീയം
ജനത്തെ കൈയേറിയതിന് അവർ പകരം വീട്ടും. പി.സി. ജോർ
ജുമാരും അച്യുതാനന്ദൻമാരും അവസാന നടനം ആടിക്കൊണ്ടി
രിക്കുകയാണ്.
സ്വാതന്ത്ര്യാനന്തരം സംഭവിച്ച സാമ്പത്തിക പരാജയം നിമി
ത്തമാണ് മലയാളി കുടിയേറ്റക്കാരനായത്. ഇപ്പോൾ നമ്മുടെ വാർ
ഷിക ബജറ്റിന്റെ എട്ടു മടങ്ങ് വരുമാനം പുറത്തുനിന്നും വരുന്നു.
നമ്മുടെ വരുമാനത്തിന്മേൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ല.
കേരളം വലിയൊരു വിപണിയായി. മലയാളി പരിശുദ്ധ ഉപഭോ
ക്താവ് മാത്രമായി. നമുക്കാവശ്യമുള്ള സാധനങ്ങളൊന്നും നമ്മൾ
കേരളത്തിൽ ഉല്പാദിപ്പിക്കുന്നില്ല. മലയാളിയുടെ ഉല്പാദകാവസ്ഥ
കേരളത്തിനു പുറത്താണ്. പണ്ട് മലയാളി പണത്തിൽ അടയിരി
ക്കുമായിരുന്നു. ഇന്ന് ആഘോഷിക്കുകയാണ്. സ്വർണം പവൻ
ഇത്രയും വിലയുള്ളപ്പോഴും ജ്വല്ലറിയിൽ ഒരു മണിക്കൂർ നിന്നാലേ
സ്വർണത്തിനടുത്ത് ചെല്ലാൻ പറ്റൂ. അത്രയും തിരക്കാണ്. സമ്പ
ത്തിൽനിന്നാണ് സാഹിത്യവും കലയുമുണ്ടാവുന്നത്. ഗൾഫ് മലയാളിയുടെ
എഴുത്തും ഐശ്വര്യത്തിന്റെ സ്ഫുരണമാണ്. പക്ഷേ കുടി
യേറ്റക്കാരന്റെ മൗലികത ബെന്യാമിനെപ്പോലെ വളരെ ചുരുക്കം
പേരിലേ കാണുന്നുള്ളൂ. തല തുവർത്താൻ മറന്ന എഴുത്താണ് ഭൂരി
ഭാഗം പേരുടെയും. ഗൃഹാതുരത്വം മാത്രമേ അതിലുള്ളൂ. ഗൾ
ഫിലെ മണ്ണിന്റെ മണം പകരാൻ ആ എഴുത്തിന് കഴിയുന്നില്ല.
കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ബാലഗോപാലന്റെ ‘ഒരു പ്രവാസി
യുടെ ഇതിഹാസം’ ഗൾഫ് മണം എനിക്കു നൽകി. കുവൈറ്റ് യുദ്ധ
ത്തെക്കുറിച്ച് ഞാനാദ്യം വായിക്കുന്ന പുസ്തകമാണ് ബാലഗോപാലന്റേത്.
ബെന്യാമിൻ ഗൾഫുകാരന്റെ ഒരു ഭാഗത്തെ കേന്ദ്രീകരി
ച്ചപ്പോൾ ‘പ്രവാസിയുടെ ഇതിഹാസം’ ബഹുസ്വരതയാൽ നിറ
ഞ്ഞിരിക്കുന്നു. യൂറോപ്പിലേക്കാളും അമേരിക്കയിലേക്കാളും കുടി
യേറ്റക്കാരന് നന്നായി എഴുതാൻ കഴിയുക ഗൾഫ് പരിസരത്തു
നിന്നാണ്. ഗൾഫിലെപ്പോലെ ബഹുസ്വരത മറ്റെങ്ങുമില്ലാത്തതി
നാൽ.
മലയാളത്തിൽ നവോത്ഥാനം തകർത്തത് പാരമ്പര്യവാദികളാണ്.
പഴഞ്ചനെങ്കിൽ നല്ലതെന്ന വിചിത്രമായ വാദമാണമവിടെ.
നമുക്കു വേണ്ടത് കെട്ടുകഥകൾ മാത്രം. എഴുത്തച്ഛനേക്കാൾ കേസരിയെ
ബഹുമാനിക്കുന്നയാളാണ് ഞാൻ. പുതിയൊരു ലോകമുണ്ടെന്ന്
നമുക്ക് ആദ്യം കാണിച്ചുതന്നത് കേസരിയാണ്. എഴുത്ത
ച്ഛൻ അടക്കമുള്ളവരെ വളമായി കരുതണം. ഇപ്പോൾ മലയാള
ത്തിലെ ഏറ്റവും ഭാവുകത്വമുള്ള എഴുത്ത് സംഭവിക്കുന്നത് കവിതയിലാണ്.
അനിതയും റഫീഖും, രാമനും മോഹനകൃഷ്ണനുമൊക്കെ
ഉദാഹരണങ്ങൾ. ജാതിമതരാഷ്ട്രീയ ചിത്രങ്ങൾ അവരുടെ
കവിതകളിലുണ്ട്.
ഞാൻ ‘ഒരിടത്ത്’ എഴുതിയ കാലത്ത് എന്റെ കഥാപാത്രമായ
തവളയെ വിധിയിൽ വിശ്വസിപ്പിച്ചിരുന്നു. ഇന്ന് അങ്ങനെയൊരു
ക്ലൈമാക്‌സുണ്ടാവില്ല. ഇന്ന് ‘ഒരിടത്ത്’ ഞാനെഴുതുകപോലുമില്ല.
പല എഴുത്തുകാരും തന്നെത്തന്നെ അനുകരിക്കുകയാണ്.
പൗലോ കൊയ്‌ലോ ഒന്നാന്തരം സെൽഫ് ഇമിറ്റേറ്റർ ആണ്. ഒ.വി.
വിജയനും തന്റെ പരീക്ഷിച്ചു വിജയിച്ച വിജയനിഷ് രീതി തുടർന്നു.
അതിന്റെ തടവുകാരനായി.
എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് എനിക്ക് പ്രൊഫഷനാണ്.
ഇതാണെനിക്ക് അന്നം തരുന്ന ജോലി. കൃഷി ഞാൻ നിർ
ത്തി. കേരളത്തിൽ എഴുത്ത് മോശം കാര്യമല്ല. ദരിദ്രനായ ഒരെഴു
ത്തുകാരനെ മാത്രമേ എനിക്കറിയൂ. അത് തോമസ് ജോസഫാണ്.
ഞങ്ങളെഴുതി തുടങ്ങിയ കാലത്ത് മുൻപുണ്ടായിരുന്നവരെ അപേ
ക്ഷിച്ച് ബുദ്ധി കലർത്തി എഴുതി. ഇന്ന് ചിലർ വക്രബുദ്ധിയാണ്
കാണിക്കുന്നത്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് ഒരു ഇംഗ്ലീഷ്
നോവലാണ്. പൂർത്തിയായി. ഒരു ലക്ഷത്തിൽപരം വാക്കുകളുണ്ട്.
ഇനി കുറച്ച് മിനുക്കുപണികളുണ്ട്. ആറുമാസത്തിനകം പുറത്തിറ
ങ്ങും.