ചിലർ
കുടിച്ച് തീർക്കാൻ നോക്കി
മറ്റു ചിലർ
തിന്നു തീർക്കാൻ നോക്കി
വേറെ ചിലർ
കൊന്നു തീർക്കാൻ നോക്കി
ഇനിയും ചിലർ
ഭ്രാന്തെടുത്തു തീർക്കാൻ നോക്കി
പിന്നെച്ചിലർ
ഭജിച്ചു തീർക്കാൻ നോക്കി
ശേഷം ചിലർ
രമിച്ചു തീർക്കാൻ നോക്കി
ബാക്കി ചിലർ
മരിച്ചു തീർക്കാൻ നോക്കി
വിരസതേ,
നിന്നോടിങ്ങനെ
കണക്കു തീർക്കാൻ
നോക്കുന്നു ഞങ്ങൾ