പ്രകൃതിയിൽ മനുഷ്യജീവിതത്തെയും മനുഷ്യജീവിത
ത്തിൽ പ്രകൃതിയെയും നിരന്തരം അടയാളപ്പെടുത്തുന്ന
ഒരു കവിയാണ് പി.ടി. ബിനു. ബിനുവിന്റെ ‘കവിതയിൽ
താമസിക്കുന്നവർ’, ‘പ്രതി എഴുതിയ കവിത’ എന്നീസമാഹാരങ്ങളിലെ
കവിതകൾ മുൻനിർത്തിയുള്ള
വിചാരങ്ങളാണ് ഈ പഠനം.
വ്യവസായത്തിന്റെ മേന്മയെക്കുറി
ച്ചുള്ള സൂചനകൾ ലഭിക്കാത്ത ആധുനിക
വ്യവഹാരങ്ങളില്ല. കൃഷിയിൽ
നിന്ന് വ്യവസായത്തിലേക്ക് പരിണമി
ച്ചുകൊണ്ടാണ് യൂറോപ്പ് വ്യവസായരാഷ്ട്രമായത്.
കൃഷിയേക്കാൾ മെച്ചപ്പെട്ട
താണ് വ്യവസായം എന്ന യൂറോപ്യൻ
ആദർശത്തെയാണ് ഇന്ത്യ എന്നും
പിന്തുടർന്നിട്ടുള്ളത്. എങ്കിലും വ്യവ
സായപരതയുടെ ലാഭേച്ഛ അഥവാ
ലാഭക്കൊതി തിരിച്ചറിയാനും അതി
നെ പ്രതിരോധിക്കാനുമുള്ള ശ്രമങ്ങൾ
എല്ലാക്കാലത്തും ഇവിടെ നടന്നിട്ടു
ണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ
തുടർച്ച എന്ന നിലയിലും കൂടിയാണ്
പ്രകൃതി-പരിസ്ഥിതി അവബോധങ്ങ
ളോട് നാം കൂടുതൽ ആത്മബന്ധം സ്ഥാപിക്കാൻ തുടങ്ങിയത്. അങ്ങനെ
പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെ
ക്കുറിച്ചും പലവഴിക്കും നാം അന്വേഷണങ്ങളാ
രം ഭി ച്ചു. നമ്മുടെ കലാ
വിഷ്‌കാരങ്ങളിൽ അത്തരം അന്വേഷണങ്ങൾക്ക്
മുൻപില്ലാത്ത പ്രാമുഖ്യം
കൈവന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
ബന്ധത്തെ കുറിക്കുന്ന ധാരണക
ൾക്ക് ഓരോ കാലത്തും പല മാറ്റങ്ങൾ
സംഭവിച്ചിട്ടുണ്ട്. എന്തിന്റെയും വിപണിമൂല്യത്തെക്കുറിച്ചും
മാത്രം ജാഗ്രത
പുലർത്തുന്ന ആഗോളീകരണത്തിന്റെ
കാലത്ത് പ്രകൃതിയെ സംബന്ധിച്ച ്
ഏറ്റവും സക്രിയമായ, ഊർജദായകമായ
ഒരവബോധം കാത്തുസൂക്ഷി
ക്കാൻ ഉത്തരാധുനിക മലയാളകവി
തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ,
എൺപതുകളിലെ പാരിസ്ഥിതിക
മായ ഉണർച്ചയുടെ വികാസവും പരി
ണതിയും തന്നെയാണിത്. ചെറുതും
വലുതുമായ സർവ പ്രകൃതിവസ്തുക്ക
ളോടും സാത്മ്യം പ്രാപിക്കാൻ ശ്രമിച്ചുതുടങ്ങുന്നിടത്ത്
ഉത്തരാധുനിക കവി
തയിലെ പരിസ്ഥിതിബോധം പ്രകൃതി
ചൂഷണങ്ങൾക്കെതിരെയുള്ള ചെറു
ത്തു നില്പ ് എന്ന പരി മി ത വൃത്ത
ത്തിന്റെ പരിധി ലംഘിക്കുന്നു. വനനാശത്തെക്കുറിച്ചും
വൃക്ഷ/സസ്യനാശ
ത്തെക്കുറിച്ചും എഴുതേണ്ടതില്ല എന്ന
ല്ല, അതിനപ്പുറം, പ്രകൃതി യുടെ
സൂക്ഷ്മതാളമാണ് ജീവിതത്തിന്റെയും
താളം എന്ന് ഓരോ പ്രകൃതിവസ്തുവിലൂടെയും
ഓരോ പ്രാകൃതിക പ്രതിഭാസ
ത്തിലൂടെയും തിരിച്ചറിയുകയാണ്
വേണ്ടത് എന്നാണ് ഉത്തരാധുനിക
കവി ത യിലെ പ്രകൃ തി വി വേകം
സാക്ഷ്യപ്പെടുത്തുന്നത്.
‘വെയിൽ’ എന്ന കവിതയിൽ, മനുഷ്യന്റെ
കർമമേഖലകളിലും ദൈനംദിന
വ്യാപാരങ്ങളിലും ജൈവശരീര
ത്തിലും സന്നിഹിതമാകുന്ന വെയി
ലിനെ കവി കാണുന്നു. കേവലം സൂര്യ
വെളിച്ചമല്ല ഈ വെയിൽ. ഭൂമിയിൽ
ജീവന്റെ നിലനില്പിനാധാരമാകുന്ന
ആദിമമായ, അനന്തമായ, ഏകമായ
ഊർജസ്രോതസ്സാണ്. ചുവരെ ഴു
ത്തിലെ ലിപികൾ കൊഴിയാത്ത തൂവലുകളുള്ള
കിളികളായി പറന്നുവരുന്നു
എന്നൊരു തോന്നൽ ‘ബസ് കാത്തുനി
ൽക്കുന്ന നേരം’ എന്ന കവിതയിലുണ്ട്.
അക്ഷരങ്ങൾ കിളികളാകുന്നതിലെ
പരിണാമവൈചിത്ര്യത്തിൽ അക്ഷര
ത്തിന്റെ നാശമില്ലാത്ത സ്ഥിതിയെയും
കിളിയുടെ (പ്രകൃതിയുടെ) സ്വച്ഛമായ
അവസ്ഥയെയും ഏകീഭവിപ്പിക്കുന്ന
പ്രകൃതിപാഠമുണ്ട്. പരമമായ സ്വതന്ത്ര
താ ബോ ധത്തി ലേക്ക് നയിക്കുക
അറിവ് മാത്രമാണെന്ന വിചാരവും
ഇവിടെ തെളിവാർന്നു നിൽക്കുന്നുണ്ട്.
കരുണയുടെ, ആർദ്രതയുടെ അക്ഷയഖനിയായി
പ്രകൃതിയെ വായിക്കാ
നുള്ള ശ്രമം ഈ കവിതയിലുടനീളം
കാണാം.
പുഴയിൽ നിന്ന് കിട്ടിയ കല്ല് തലയണയ്ക്കടിയിൽ
സൂക്ഷിച്ചപ്പോൾ രാത്രികളിൽ
അതിൽ നിന്ന് പാട്ട് കേൾക്കാൻ
തുടങ്ങുന്നു. ആരെയും അറിയിക്കാതെ
ആ കല്ല് മുറ്റത്ത് കുഴിച്ചിട്ടപ്പോൾ എല്ലാ
ഋതുവിലും പൂത്തുലയുന്ന ജലമായി
അത് പടർന്നുവളരുന്നു. കല്ലിൽ, കാടും
കടലും പൂക്കളും മീനും മണക്കുന്നു.
പുഴയുടെ സ്വന്തമായിരുന്ന കല്ലിൽ
നിലീനമായിരിക്കുന്നത് പുഴയുടെ
സംഗീതമാണ്. അത് അടർത്തിമാറ്റാനാകാത്ത
ഒന്നാണ്. പുഴയിൽ നിന്നെ
ടുത്തപ്പോൾ അകന്നതും ഇല്ലാതാ
യതും വീണ്ടെടുക്കാനുള്ള മോഹം, കല്ല്
ജലമായി വളരുന്നു എന്ന ഭാവനയ്ക്കു
പിന്നിൽ പ്രവർത്തിക്കുന്നുണ്ട്; ഒപ്പം,
കല്ലിനെ അതിന്റെ സ്വന്തം ഇടത്തിൽ
നിന്ന് അപഹരിച്ചതിന്റെ പേരിൽ
മായാതെ നിന്ന അപരാധബോധത്തെ
ചുറ്റിപ്പറ്റിയുള്ള പശ്ചാത്താപവും.
പ്രകൃതിയെ ഈവിധം ജീവിതതാളമാക്കി
നിലനിർത്തുമ്പോൾത്തന്നെ
സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള
ഉരസലുകളിലേക്ക് കവി ചെന്നെത്തു
ന്നതു കാണാം.
സ്വപ്നത്തിനും ഭാവ
നയ്ക്കും അതിരുകളില്ലാത്തതുപോലെ
യാഥാർത്ഥ്യത്തിനും പ്രായോഗിക
തയ്ക്കും അതിരുകളേയുള്ളൂ എന്ന് ഓർമി
പ്പിക്കുന്നുണ്ട് ഇവിടെ കവി. ‘പുസ്തക
ങ്ങൾ വായിക്കുമ്പോൾ’ എന്ന കവിതയിലെ
ഒരു സന്ദർഭം ഇപ്രകാരമാണ്:
എങ്ങനെയാണൊരു നദിയാവുക?
പുസ്തകമടച്ചു നീ
കിടക്കാൻ നോക്ക്
പാടത്തും പറമ്പിലും
നാളെ പണിക്കാരുണ്ടാകും
പാട്ടും സ്വപ്നവും കളഞ്ഞ്
ലൈറ്റണയ്ക്കുക.
ചോദ്യത്തിലെ സ്വപ്നാത്മകതയ്ക്കും
ഉത്തരത്തിലെ വാസ്തവികത(പ്രായോഗികത)യ്ക്കും
ഇടയിലെ ആ നികത്താനാവാത്ത
വിടവിന്റെ മറ്റൊരു പേരാ
ണല്ലോ ജീവിതം എന്നത്. എങ്കിലും
ജീവിച്ചുപോകുന്നു എന്ന് പലരിൽ
നിന്ന് പല സന്ദർഭങ്ങളിലായി നമ്മൾ
കേട്ടിട്ടുള്ള, ഇപ്പോഴും കേട്ടുകൊണ്ടിരി
ക്കുന്ന വർത്തമാനത്തിന് ഈയൊരർ
ത്ഥമാണുള്ളതെന്ന് അധികമാരും ഓർ
ക്കാറില്ല. സമാനമായ ഭാവതലം ‘ഒരു
കൂട്ടുകാരൻ’, ‘പാത്തുമ്മ’, ‘ചെരിപ്പുകു
ത്തി’, ‘കൂടെ പഠിച്ചവർ’ എന്നീകവിതകളിലും
കാണാനാകും.
സ്വത്വത്തെയും സംസ്‌കാരത്തെ
യും സംബന്ധിച്ച നിരവധി ഉത്കണ്ഠകൾ
പങ്കുവയ്ക്കുന്ന അനേകം കവിതകൾ
ബിനുവിന്റെ രണ്ട് സമാഹാരങ്ങളിലുമു
ണ്ട്. ‘ആശുപത്രി’ എന്ന അതീവ ഹ്രസ്വ
കവിതയിൽ (നാല് വാക്കും മൂന്നു
വരിയും മാത്രമുള്ള കവിതയാണിത്)
‘ഞാൻ എന്റെ കൂടെ ഇരുന്നു’ എന്നുമാത്രം
കവി കുറിക്കുന്നു. തന്നെ അറി
യുന്ന ആളായി, ആത്മബോധമുള്ള
ആളായി താൻ മാറിയിരിക്കുന്നു എന്ന
ഉറപ്പ് ഇവി ടെ യുണ്ട്. ആ ആത്മ
ബോധം കൈവന്നതുകൊണ്ടാണ്
തനിക്ക് താൻ തുണയാകാം എന്നുറയ്ക്കു
ന്നത്.
സ്വയം അറിയുക എന്നത് ലോകത്തെയും
സത്യത്തെയും അറിയാനുള്ള
വഴികളിലൊന്നാണ്. അതേസമയം
എന്തുകൊണ്ട് ഈ കവിതയ്ക്ക് ‘ആശുപത്രി’
എന്ന് ശീർഷകം നൽകി എന്ന
വിചാരം വിട്ടുകളയാവുന്ന ഒന്നല്ല.
സ്വയം അറിയുകയും ആ അറിവ്
തനിക്ക് തുണയാവുകയും ചെയ്യുക
എന്നിടത്ത് അറിവിന് തീർച്ചയായും
വിധാ യ ക സ്വ ഭാ വ മാ ണു ള്ള ത്.
എന്നാൽ സ്വയം മാത്രം അറിയുക
എന്നുവന്നാൽ അത് വിധ്വംസകമായി
ത്തീരും, ആതുരമായിത്തീരും. തന്നെ
ഉൾക്കൊള്ളുന്നതോടൊപ്പം അപര
നെയും ലോകത്തെയും ഉൾക്കൊ
ള്ളാൻ കഴിയാത്തവൻ/കഴിയാത്ത
വൾ എന്നും ആതുരാലയങ്ങളിൽ പാർ
ക്കാൻ വിധിക്കപ്പെ ട്ടി രിക്കുന്നത്.
തനിക്ക് മറ്റാരും തുണയില്ല എന്നത്
പരീക്ഷണഘട്ടങ്ങളിൽ ആർക്കും
തോന്നാവുന്ന ഒരതിവാദമാണ്. വാസ്ത
വത്തിൽ അങ്ങനെ തോന്നുന്ന ആൾ
തന്നെ പലരാലും തുണയ്ക്കപ്പെടുന്നു
ണ്ടാകും; പ്രത്യക്ഷത്തിലും പരോക്ഷ
ത്തിലും. പക്ഷേ, താനേയുള്ളൂ തനിക്ക്
തുണ എന്ന് അപരനെ ഒന്നോടെ ഉപേ
ക്ഷിക്കുന്നിടത്ത് രോഗത്തിന് അടിമപ്പെടുകയായി
മനുഷ്യൻ. പിന്നീട്
ചികിത്സ തേടുകയല്ലാതെ മറ്റൊരു വഴി
യുമില്ല. അതീവ ഗുരുത്വമാർന്ന ചിന്ത
കൾ അതീവ ലഘുവായൊരു കവിതയിൽ
ഒതുങ്ങി നി ൽ ക്കു ന്ന തിന്റെ
കൗതുകം ‘ആശുപത്രി’ എന്ന കവി
തയെ സംബന്ധിച്ച ് എത്രയേറെപ്പറ
ഞ്ഞാലും അധി ക മ ാ കു ന്നി ല്ല .
സംസ്‌കാരത്തിന്റെ പ്രതിനിധാനമായി
അക്ഷരത്തെ പ്രതിഷ്ഠിക്കുന്ന ‘അ’
എന്ന കവിതയും. അക്ഷരവിദ്യ വഴി
നേടുന്ന പ്രതിരോധത്തെക്കുറിച്ച് ഓർ
മപ്പെടുത്തുന്ന ‘മഴയുടെ പുസ്തകം’
എന്ന കവിതയും ആശുപത്രിയിലൂടെ
വിനിമയം ചെയ്യപ്പെടുന്ന വിധേയത്വ
വുമായി ചേർത്തുവായിക്കാനാണ്
ഞാൻ ഇഷ്ടപ്പെടുന്നത്.
പി.ടി. ബിനുവിന്റെ രണ്ട് സമാഹാര
ങ്ങളിലും സുലഭമായുള്ള പ്രകൃതിബിംബങ്ങളെക്കുറിച്ചു
കൂടി ചിലത് പറയട്ടെ.
സഹജമായ ഒന്നായി, എല്ലാ
യ്‌പോഴും ഒപ്പം കൊണ്ടുനടക്കേണ്ട
ഒന്നായി പ്രകൃതിയെ കാണുമ്പോൾ
കവിക്കു ചരാചരങ്ങളിലെല്ലാം പ്രകൃതിസാന്നിദ്ധ്യം
നിറയുന്നു. ഈ നിറവി
ലെത്തുമ്പോൾ കവി സ്വീകരിക്കുന്ന
ബിംബങ്ങളിലും രൂപകങ്ങളിലും കല്പ
നാവലികളിലും പ്രകൃതിയുമായുള്ള
സംലയനം സൂക്ഷ്മവും സാർത്ഥകവുമായിത്തീരുന്നു.
ചിലതു മാത്രം ഇവിടെ
ഉദാഹരിക്കാം. ‘പുഴയിൽ നിന്നൊരു
വിളിയുടെ അറ്റത്ത് അവളുടെ വീട്’
(അലക്കുകാരി), ‘ഉറക്കത്തിൽ മരങ്ങ
ൾക്കിടയിലൂടെ നടന്നുപോയി’ (പ്രണയകാലം),
‘എന്റെയുള്ളിൽ മാൻകൂട്ട
ങ്ങൾ ചിതറി’ (കോൾഗേൾ), ‘ഇലകളിൽ
മേഘങ്ങൾ അനങ്ങാതെ നിന്നു’
(പഴുത്ത പേരയ്ക്ക), ‘ജലമൊരു
ഞണ്ടുപോൽ ചുരുങ്ങിയ കൈത്തോട്’
(പഴയ സാധനങ്ങൾ), ‘പായപോൽ
തെറുത്തു കെട്ടിയ ജലപാതക ൾ’
(മാഞ്ഞുപോയ ഭൂപടം), ‘ആകാശം
ചേർത്തവൾ പാടിയിട്ടുണ്ടാകുമോ’
(അവൾക്ക് ഒരു കവിത), ‘നീർക്കാക്ക
കൾ പോലെ പറന്നു നിന്നു നെഞ്ചിൽ
ഇരുൾ’ (നിന്നെ പ്രണയിച്ച കാലം).
ഈ ഉദാഹരണങ്ങളിലെല്ലാം പ്രകൃതി
യുടെ ഭിന്നഭാവങ്ങൾ ഏറ്റവും മൗലികതയോടെ
വിന്യസിക്കുന്നത് ശ്രദ്ധി
ക്കാം. പറവയുടെയും ആകാശത്തി
ന്റെയും സസ്യത്തിന്റെയും ജലത്തി
ന്റെയും ചൈതന്യം നിരന്തരം ഏറ്റുവാ
ങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യൻ ഭാവി
യെക്കുറിച്ചുള്ള ഏതാനും ആശങ്കകളെ
ങ്കിലും പരിഹരിക്കുന്നുണ്ട്.
പ്രകൃതിചി ത്രങ്ങൾ രചിക്കുന്ന
തിൽ കവികൾക്കുള്ള ആഭിമുഖ്യം കാല്പ
നികതയുടെ ഭാവപരിസരങ്ങളിൽ വളരെയേറെ
പ്രകടമായിരുന്നു. പ്രകൃതി
യ ു െട ബാഹ്യ സൗ ന്ദ ര ്യ ത്തി ൽ
ഏറെയും അഭിരമിക്കുന്ന രീതിയിലായിരുന്നു
അത്. കൺകുളിർപ്പിക്കുന്ന
പ്രകൃതിദൃശ്യങ്ങൾ മനോഹരപദങ്ങ
ളിൽ വരഞ്ഞു വ ച്ച ു കൊ ണ്ടുള്ള
ആവിഷ്‌കാരങ്ങൾ വെടിഞ്ഞ്, പ്രകൃതിയുടെ
ശക്തിയെ, ഊർജത്തെ തിര
ഞ്ഞുപോകാനായിരുന്നു ആധുനിക
ർക്ക് താല്പര്യം. ആ തിരഞ്ഞുപോക്കി
ൽ, പ്രകൃതിചൂഷണങ്ങൾക്കു നേരെ
രോഷം കൊള്ളാനും പ്രകൃതിപാലന
ത്തിന്റെ അനിവാര്യതയെക്കുറിച്ച ്
ആവർത്തിച്ച് ഓർമിപ്പിക്കാനും അവൾ
ശ്രദ്ധിച്ചു. പ്രകൃതിയുടെ സവിശേഷതലങ്ങളെ
സ്വത്വത്തിലും ഭാഷയിലും
സ്വാംശീകരിക്കുന്നിടത്താണ് ആധുനി
കാനന്തര കവിതയിലെ പാരിസ്ഥി
തിക സമീപനം സവിശേഷമായി അടയാളപ്പെടുന്നത്.
ഭാഷയിലും അവ
ബോധത്തിലും അന്തർലീനമായിരി
ക്കുന്ന പ്രകൃതിയെ പുറമെ തിരയുകയല്ല,
അകമേ തിരിച്ചറിയുകയാണ്
വേണ്ടത് എന്ന നില പാ ടി നാണ്
ഇവിടെ സാംഗത്യം. പ്രകൃതി മനുഷ്യ
നാകുമ്പോൾ, അഥവാ, മനുഷ്യൻ
പ്രകൃതിയാകുമ്പോൾ അതിരുകളും
അകലങ്ങളും ഇല്ലാതാകുന്നു. അപ്രാപ്യമായ
അകലത്തിലല്ല, തൊട്ടരികിൽ
മുറ്റത്തുതന്നെയാണ് ആകാശം എന്ന്
‘ആകാശം’ എന്ന കവിതയിൽ ബിനു
എഴുതുമ്പോൾ ഇക്കാര്യം കൂടുതൽ
വ്യക്തമാകുന്നു. പ്രകൃതിയും മനു
ഷ്യനും പരസ്പരം പ്രതിഫലിപ്പിക്കുന്ന
തിന്റെ സഫലത ‘കവിതയിൽ താമസി
ക്കുന്നവരി’ലും ‘പ്രതി എഴുതിയ കവി
ത’യിലും നമുക്ക് തിരിച്ചറിയാനാകു
ന്നു.