പി.പി. രാമചന്ദ്രൻ ഈയിടെ മുംബയ് നഗരത്തിലെത്തുകയു
ണ്ടായി. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ ഭക്ഷിച്ച് വൈകുന്നേരം
ഫൗണ്ടിനിലെ ഹോർണിമൻ സർക്കിൾ ഗാർഡനിൽ വച്ച് ലോക
ത്തിലെ സമസ്ത കാര്യങ്ങളെപ്പറ്റിയും ചർച്ച നടത്തുകയുണ്ടായി.
നിയതമായ രീതികൾ ഒന്നും അവലംബിക്കാതെ നടത്തിയ ചർ
ച്ചയിൽ കവി പി.ബി. ഹൃഷികേശൻ, കവിയും ചിത്രകാരനുമായ
ടി.കെ. മുരളീധരൻ, കവിയായ കെ.വി. മണിരാജ്, പത്രപ്രവർത്ത
കനായ എൻ. ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു. ഒരു രൂപവുമില്ലാതെ
നടത്തിയ ആ വർത്തമാനം പറച്ചിലിലേക്ക്…
നമ്മൾക്ക് കുറച്ചു കവിതകളൊക്കെ വായിക്കാം.
കാലെ എന്നൊരു മറാഠി കവിയുണ്ടല്ലോ. കാലെ തഴഫഫ ളധബണ
യടധഭളണറ ആണ്.
ബി.എ.ആർ.സിയിൽ കാലെ എന്ന മറാഠി കവിയില്ലെ?
സന്ദേശ് ദെഗെ, സതീഷ് സോളാൻങ്കുൽക്കർ എന്നിവർ ഭാഭാ
അറ്റോമിക് റിസർച്ച് സെന്ററിൽ ജോലി ചെയ്യുന്ന മറാഠി കവികളാണ്.
അവർ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലെയെ അറി
യില്ല.
നഗരത്തിന്റെ കവിത എന്താണ്? ദിവദയെ വായിച്ചെടുത്തോളം.
ദിവദെ ബൈലിംഗ്വൽ കവിയാണ്. ഇംഗ്ലീഷ് കവിതയോടൊപ്പം
മറാഠി കവിതയിലും ദിവദെ കടന്നുവരാറുണ്ട്. നഗര
ത്തിലെ പുതുതായി ഉയർന്നുവരുന്ന മാളുകൾ ഉൾപ്പെടെ എല്ലാ
പുതിയ കാര്യങ്ങളിലും ദിവദെ നഗരത്തെ ആവിഷ്‌കരിച്ചിട്ടുണ്ട്.
ആന്റിവൈറസ് ആദ്യത്തെ സമാഹാരത്തിന്റെ പേര്. ദിലീപ്
ചിത്രെയുടെ തുടർച്ചയാവാനുള്ള ശ്രമമാണ്. തുടർച്ചയായോ
എന്നെനിക്കറിയില്ല.
കൊലാട്കർ വളരെ വ്യത്യസ്തനായ കവിയാണ്. ബഴഡദ ബമറണ
ശധഢണറ. ഇംഗ്ലീഷും വ്യത്യസ്തമാണ്. നഗരത്തിനു നൽകിയ ഭാഷയെയാണ്
അദ്ദേഹം കവിതയിൽ ആവിഷ്‌കരിച്ചത്. മറാഠിയിൽ
മാത്രമല്ല, മുംബയ് ഹിന്ദിയിലും അദ്ദേഹം എഴുതിയിട്ടുണ്ട്. നഗര
ത്തിന്റെ ഓരോ കാലഘട്ടവും കവിതയിൽ ആവർത്തിച്ചുവരുന്നു
ണ്ട്.
അധോലോകത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ കവിതയിൽ
തും കൊ മേ ഗോലി മാരുംഗാ, സാലെ മേ ഗോലി മാരുംഗാ
പോലുള്ള പ്രയോഗങ്ങൾ കടന്നുവന്നിട്ടുണ്ട്. ളധബണ എങ്ങിനെ കട
ന്നുപോകുന്നു, അതുപോലെ കൊലാട്കറും കടന്നുപോയിട്ടുണ്ട്.
പണ്ടാപൂർ സന്യാസ നഗരത്തിലേക്ക് മുംബയ് സെൻട്രലിൽനിന്ന്
വണ്ടി കയറി വേശ്യകൾ, പിമ്പുകൾ എന്നിവർ പോകുന്നു.
പോകുന്ന വഴിയിൽ അവരുടെ കലഹം, പണ്ടാർപൂരിൽ എത്തിയപ്പോൾ
ദൈവത്തോട് മനുഷ്യരെപ്പോലെ സംസാരിക്കുന്നുണ്ട് ഈ
കവിതയിൽ.
ജജൂറി എന്ന കവിതയും കൊലാട്കറുടെ വ്യത്യസ്തമായ മുഖമാണ്
നമുക്ക് വരച്ചുനൽകുന്നത്. കാലഘോഡ പോയംസും വ്യത്യ
സ്തമാണ്.
എന്റെ ലളിതം എന്ന കവിത മറാഠിയിൽ തർജമ ചെയ്തിട്ടില്ലെ,
അരുൺ മാത്രെയാണ് ചെയ്തത്.
കൊലാട്കറുടെ ഒരു പുസ്തകം കണ്ടു. ഒരു പോലീസുകാരന്റെ
ഒരു ദിവസം ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്. ട്രാഫിക് പോയട്രിയിൽപോലും
കൊലാട്കർ പരീക്ഷണം നടത്തിയിട്ടുണ്ട്.
വിന്ദ കരന്ദിക്കർ ഉണ്ടായിരുന്ന ഒരു കവിയരങ്ങിൽ
കോലാട്കറെ കണ്ടിട്ടുണ്ട്. എത്ര വിളിച്ചിട്ടും അയാൾ സ്റ്റേജിൽ
വന്നില്ല. സദസ്സിലിരുന്നു. പിന്നീടു വന്ന് കവിത ചൊല്ലി പോയി.
വളരെ ലദസ ആയിരുന്നു കൊലാട്കറുടെ പ്രകൃതം.
അത്തരം പ്രകൃതക്കാരുണ്ട്. എം.പി. ശങ്കുണ്ണി നായർ അത്തരമൊരാളായിരുന്നു.
അവാർഡ് കിട്ടിയിട്ടും അദ്ദേഹം വാങ്ങിക്കാൻ
എത്തിയില്ല. അവസാനം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു.
കൊലാട്കർ 2004-ൽ പൂനെയിൽ വച്ചാണ് മരിക്കുന്നത്. കാൻ
സർ ബാധിച്ച്.
ബാലാമണിയമ്മയ്ക്കും ഇത്തരം നിസ്സംഗതയുണ്ടായിരുന്നു.
മകൾ സുലോചന ഈയിടെ എഴുതിയ കുറിപ്പിൽ അക്കാര്യം വിശദമാക്കിയിട്ടുണ്ട്.
ആറ്റൂരിന് എഴുത്തച്ഛൻ പുരസ്‌കാരം കിട്ടിയപ്പോൾ അദ്ദേഹ
ത്തിന്റെ പ്രതികരണവും നിസ്സംഗാവസ്ഥയിലായിരുന്നു. അടുത്ത
കാലത്തു വന്ന കവിതകളിൽ ആറ്റൂരിന്റെ രാവണൻ അസ്സൽകവി
തതന്നെയാണ്.
എസ്. ജോസഫ്, ഗോപീകൃഷ്ണൻ എന്നിവരുടെ കവിതകളും
നന്നായിരുന്നു. കല്പറ്റ നാരായണന്റെ മുടന്തനും നല്ല കവിതയാണ്.
കേരളത്തിലെ പുതിയ കവികൾ ആരൊക്കെയാണ്?
നാട്ടിൽ കവികൾ ഒരു വ്യക്തിയല്ല. ഒരു കൂട്ടമാണ് ഇപ്പോൾ എഴുതുന്നത്.
ഓരോ അനുഭവങ്ങൾ ആവിഷ്‌കരിക്കുന്നു.
മുമ്പ് ടി. ഗുഹൻ എന്ന കവിയുണ്ടായിരുന്നു. ഒരു വാക്യം തുട
ങ്ങിയാൽ പൂർത്തിയാക്കാനാവില്ല. അതാണ് അയാളുടെ എഴുത്ത്.
അങ്ങിനെ വേറിട്ട ചില മനുഷ്യർ ഉണ്ടായിരുന്നു. കവിത പോലെതന്നെ
അവരുടെ വ്യക്തിത്വവും മനസ്സിലാക്കാൻ പ്രയാസമാണ്.
അതുകൊണ്ടാണല്ലോ ടി.പി. രാജീവൻ സ്വന്തം തലയോട്ടി
കൊണ്ട് മദ്രാസ് മെയിലിനെ അട്ടിമറിക്കാൻ ശ്രമിച്ച കവി എന്നു
വിശേഷിപ്പിച്ചത്. അത്തരം തെറിപ്പുകൾ ഉണ്ടാക്കാൻ ഇന്നത്തെ
കവിതകൾക്കാവുന്നില്ല. ആത്മഹത്യയിലാണ് ജീവിതം അവസാനിപ്പിച്ചത്.
അതുപോലെതന്നെയായിരുന്നു ശിവകരനും.
സ്‌കൂൾ ഓഫ് ഡ്രാമയിൽ ചിൽഡ്രൻ തിയേറ്ററിൽ ബിരുദമെടുത്ത
ശിവകരനും തീവണ്ടിക്കു മുന്നിൽ തൊഴുതു നിന്ന് മരിക്കുകയായിരുന്നു.
പാഞ്ഞാളിന്റെ തുപ്പേട്ടന്റെ നാടകങ്ങളെ പുറത്തുകൊ
ണ്ടുവരുന്നത് ശിവകരനാണ്. അങ്ങിനെയാണ് തുപ്പേട്ടന്റെ നാടക
ങ്ങൾ പുസ്തകമാവുന്നത്. അതിന് ആ വർഷത്തെ സാഹിത്യ
അക്കാദമി അവാർഡ് കിട്ടുകയും ചെയ്തു. തുപ്പേട്ടൻ വരികളും വരകളും
എന്ന പുസ്തകവും ഇറക്കിയിട്ടുണ്ട്. തുപ്പേട്ടൻ ഇപ്പോൾ വര
യ്ക്കുന്നില്ല.
ദേവൻ മടങ്ങർലി എന്നൊരു ശ്രദ്ധേയനായ ചിത്രകാരനുണ്ട്.
അദ്ദേഹം പെൻസിൽകൊണ്ട് ചെയ്ത വർക്കുകൾ വ്യത്യസ്തമാണ്.
മാതൃഭൂമിയിൽ വന്ന എന്റെ ആദ്യത്തെ കവിത കാകാചാര്യൻ
ആണ്. അന്ന് കെ.വി. രാമകൃഷ്ണനാണ്. അദ്ദേഹം കത്തെഴുതും
ആ വരി ഇങ്ങനെ മാറ്റുന്നതല്ലെ നല്ലത് എന്നൊക്കെ പറഞ്ഞുകൊ
ണ്ട്. അത് അദ്ദേഹം മാത്രമേ ചെയ്തിട്ടുള്ളൂ. പോയട്രി എഡിറ്റർ
എന്നൊരു രീതി ഇല്ലല്ലോ. ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് ലിറ്റററി
മാഗസിൻ അല്ലല്ലോ.
തോർച്ച, കണ്ണൂരിൽനിന്ന് പ്ലാവില, സോമൻ കടലൂരിന്റെ മാഗസിൻ
എന്നിവയൊക്കെ ഇറങ്ങുന്നുണ്ട്.
ഇത്തരം മാസികയിൽ എഴുതുന്നവരും പുതിയ എഴുത്തുകാരല്ല.
പുതിയ സംഭവങ്ങൾ വരുമെന്ന് നാം പ്രതീക്ഷിക്കുന്നുണ്ടെ
ങ്കിലും അത്തരം കാര്യങ്ങൾ സംഭവിക്കുന്നില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രതീക്ഷിക്കുന്നതല്ല, ലിറ്റിൽ മാഗസിനിൽ
പ്രതീക്ഷിക്കുന്നത്. അതിൽ മുകുന്ദന്റെ കഥയോ ബാല
ചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയോ പ്രസിദ്ധീകരിച്ചതുകൊണ്ട്
കാര്യമില്ല. മണമ്പൂർ രാജൻബാബുവിന്റെ ഇന്ന് എന്ന മാസിക,
അത് അതിന്റേതായ സാഹിത്യ ഉണ്ടാക്കുകയേ ഇല്ല. എഴുത്തുകാരുടെ
പേരല്ലാതെ ഈ മാസികയ്ക്ക് മറ്റൊന്നുമില്ല.
2013 ഏടഭഴടറസ ബടളളണറ 10 2
സമീക്ഷ മാത്രമേ, ഗോവിന്ദൻ മാത്രമേ അങ്ങിനെ ചെയ്തിട്ടുള്ളൂ.
ഗോവിന്ദനെപ്പോലെ എഴുത്തുകാരനെ കണ്ടെത്താനും അത് ഏത്
മേഖലയിലാവട്ടെ – സിനിമയാവട്ടെ, മറ്റെന്തുമാവട്ടെ – ഗോവി
ന്ദന്റെ കണ്ടെത്താനുള്ള കഴിവ് അപാരമായിരുന്നു. അനന്തമൂർ
ത്തി, കടമ്മനിട്ട എന്നിവരൊക്കെ വരുന്നത് അങ്ങിനെയാണ്. ഒരു
ജനതയുടെ ഭാവുകത്വം മാറ്റിത്തീർക്കാനുള്ള അധിക ബാദ്ധ്യത
ഏറ്റെടുക്കുന്ന പ്രസിദ്ധീകരണമായിരുന്നു. ആവശ്യമുള്ളത് കൊടു
ക്കലല്ല, നിങ്ങളുടെ രുചി മാറ്റാവുന്ന പ്രസിദ്ധീകരണം. അതാണ്
അതിന്റെ പ്രസക്തി.
പാറ്റേണുകൾ ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയതായി കഥയിൽ ഹരീഷ് എം., ഉണ്ണി ആർ., നോവലിൽ
ബന്യാമിൻ, കവിതയിൽ ഹരിശങ്കർ കർത്ത, ഗാർഗി, അനൂപ്
ചുള്ളിയോട്. പ്രിന്റ് മീഡിയ നമുക്കു വേണ്ട എന്നു തീരുമാനിച്ച്
സൈബർലോകത്ത് മാത്രം എഴുതുന്നവരുണ്ട്. ഒരുപാടു പേർക്ക്
ഫേസ്ബുക്ക് പ്രകാശനമേഖലയാകുന്നുണ്ട്. എസ്. കണ്ണൻ,
അങ്ങിനെ എത്രയോ പേർ. അവിടെ എല്ലാ രുചിഭേദങ്ങളും ഉണ്ടാവുന്നുണ്ട്.
വിഷ്ണുപ്രസാദ് എന്ന കവിയെ പ്രിന്റ് മീഡിയയ്ക്ക് പറ്റി
ല്ല. ടി.പി. വിനോദ്, പ്രമോദ് കെ.എം. ഇപ്പോൾ എഴുതുന്നില്ല.
രാംമോഹൻ പാലിയത്ത് സൈബർലോകത്ത് സജീവമാണ്. വരദന്
പാലക്കാടൻ എഴുത്തിന്റെ ഭംഗിയുണ്ട്.