ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ്
ആക്രമണങ്ങളുടെ ചരിത്രത്തിലൊരു പ്രധാന സംഭവമാണ്
ഛത്തിസ്ഗറിൽ കഴിഞ്ഞ മെയ് മാസം കോൺഗ്രസ് നേതാക്ക
ളുടെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 28
പേർ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി നടക്കുന്ന മാവോയിസ്റ്റ്
ആക്രമണങ്ങളിൽ ആദ്യമായാണ് സമുന്നതനായ ഒരു ദേശീയ
നേതാവ് കൊല്ലപ്പെടുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് കേന്ദ്ര
മന്ത്രിയായിരുന്ന വിദ്യാചരൺ ശുക്ല ഗുരുതരമായി വെടിയേറ്റ് ദിവസങ്ങൾക്കുള്ളിൽ
മരിച്ചത് കക്ഷിഭേദമില്ലാതെ എല്ലാ രാഷ്ട്രീയനേതൃത്വങ്ങൾക്കിടയിലും
നടുക്കം സൃഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാന കോൺഗ്രസ് തലവൻ നന്ദകുമാർ, പ്രതിപക്ഷ
നേതാവ് മഹേന്ദ്ര കുമാർ കർമ എന്നിവരും കൊല്ലപ്പെട്ട ഈ സംഭവത്തിനുശേഷം
പ്രധാനമന്ത്രി മൻമോഹൻസിംഗ് സർവകക്ഷി
വിളിച്ചുകൂട്ടാൻ നിർബന്ധിതനായി. ഛത്തിസ്ഗർ സംഭവത്തിനു
തൊട്ടുപിന്നാലെ സി.ആർ.പി.എഫ്. ജവാന്മാർ സഞ്ചരിച്ചിരുന്ന
തീവണ്ടിയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കവെ മൂന്നുപേർ
കൊല്ലപ്പെട്ടത് മാവോയിസ്റ്റ് ആക്രമണങ്ങളുടെ വർദ്ധിച്ചുവരുന്ന
ഭീഷണിയെ പറ്റി കൂടുതൽ ജാഗരൂകരാകാൻ ഭരണകൂടത്തെയും
നേതാക്കളെയും പ്രേരിപ്പിച്ചു.
ഈ രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ മാവോയി
സ്റ്റുകളെ നേരിടുന്ന സേനാനടപടികൾ പുന:ക്രമീകരിക്കാൻ സർ
ക്കാരിനു ശ്രമമുണ്ട്. സി.ആർ.പി.എഫിന്റെ ഉന്നതതലത്തിൽ അഴി
ച്ചുപണി നടത്താൻ സർക്കാർ തീരുമാനിച്ചതായി അറിയുന്നു.
സി.ആർ.പി.എഫിന്റെ മാവോയിസ്റ്റ് വിരുദ്ധവിഭാഗം ആയ
കോബ്ര(കോമ്പാറ്റ് ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷ
ൻ)യുടെ തലവൻ ആയി പങ്കജ്കുമാർ സിംഗ് ഉടനെ ചാർജെടുക്കുമെന്നറിയുന്നു.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണി
മാവോയിസമാണെന്ന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ
ഇതിനെ പ്രാദേശികമായി ഉടലെടുക്കുന്ന ഒരു ക്രമസമാധാന
പ്രശ്നം ആയിട്ടാണ് സർക്കാർ പരിഗണിക്കുന്നത്. മാവോയിസം
ആഗോളാടിസ്ഥാനത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണെന്നു
തിരിച്ചറിയാതിരിക്കുന്നതിലൂടെ അതിനെ നേരിടാനുള്ള
ഫലപ്രദമായ തന്ത്രം ആവിഷ്കരിക്കാനുള്ള അവസരം
സ്വയം നഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്.
ത്രികോണമത്സരം
അമേരിക്കയുടെയും വികസിത യൂറോപ്യൻ രാജ്യങ്ങളുടെയും
നേതൃത്വത്തിലുള്ള ആഗോള വ്യവസ്ഥയ്ക്കെതിരെ സായുധമായ
പ്രതിരോധം രണ്ടു ദിശയിൽ നിന്നുണരുന്നത് രാഷ്ട്രീയ ഇസ്ലാമും
മാവോയിസവും. ഇവ രണ്ടും പ്രത്യയശാസ്ര്തപരമായി എതിർചേ
രികളിലായിരിക്കുമ്പോൾതന്നെ അമേരിക്കയുടെ ആധിപത്യത്തി
നെതിരെ സായുധവും ആക്രമണോത്സുകവുമായ തിരിച്ചടി നൽ
കുന്ന കാര്യത്തിൽ ഒരേ നിലപാടാണുള്ളത്.
വേറെയും നിരവധി സമാനതകൾ കാണാവുന്നതാണ്.
ഇന്നത്തെ ലോകവ്യവസ്ഥയായ മുതലാളിത്തത്തിനു പകരമായി
രണ്ടുകൂട്ടർക്കും സ്വന്തമായ ബദൽ സങ്കല്പങ്ങൾ ഉണ്ട്. ഇസ്ലാമിക
രാഷ്ട്രസങ്കല്പവും കമ്മ്യൂണിസ്റ്റ് സാമൂഹിക വ്യവസ്ഥയും പാശ്ചാത്യ
സാമ്രാജ്യത്വ മുതലാളിത്തത്തിനും പകരം തികച്ചും വ്യക്തവും
സുഘടിതവുമായ ബദൽ സങ്കല്പങ്ങള മുന്നോട്ടുവയ്ക്കുന്നു. പണം,
ഉല്പാദനം, വിതരണം തുടങ്ങിയ സാമ്പത്തിക കാര്യങ്ങളിലും ധാർ
മികത, നീതിന്യായ വ്യവസ്ഥ, കുടുംബം എന്നിങ്ങനെ മനുഷ്യനെ
സംബന്ധിച്ച സകലമാന വിഷയങ്ങളിലും രാഷ്ട്രീയ ഇസ്ലാമിനും
മാവോയിസത്തിനും താന്താങ്ങളുടേതായ മൗലികമായ കാഴ്ചപ്പാടുകൾ
ഉണ്ട്. തങ്ങൾ എതിർത്ത് തോല്പിക്കാൻ ശ്രമിക്കുന്ന
ഇന്നത്തെ ആഗോളവ്യവസ്ഥയ്ക്കു പകരം സമഗ്രമായ ഒരു ബദൽ
വ്യവസ്ഥ വിഭാവനം ചെയ്യാനുള്ള കഴിവ് ഈ രണ്ടു സംഹിതകളുടെയും
ആന്തരിക ശക്തി വർദ്ധിപ്പിക്കുന്നു.
രാഷ്ട്രീയ ഇസ്ലാമും മാവോയിസവും തമ്മിൽ സമാനതകളേ
ക്കാളേറെ വൈജാത്യങ്ങളുമുണ്ട്. അമേരിക്കയെയും അതിന്റെ
സുഹൃദ് രാജ്യങ്ങളെയും ശത്രുരാജ്യങ്ങളായി കരുതുന്ന രാഷ്ട്രീയ
ഇസ്ലാം സംഘടനകൾ ആ രാജ്യങ്ങളിലെ ജനങ്ങൾക്കു നേരെയാണ്
ആക്രമണം നടത്തുന്നത്.
യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങൾക്ക് സമാനമായ പരസ്പരബന്ധമാണിവിടെ
വിന്യസിക്കുന്നത്. എന്നാൽ മാവോയിസ്റ്റ്
സംഘടനകൾ അതാതു രാജ്യങ്ങളുടെ ഭരണകൂടത്തെയും
അതിന്റെ വിവിധ ശാഖകളെയുമാണ് ആക്രമണത്തിന്റെ ലക്ഷ്യ
മായി കരുതുന്നത്. പോലീസ്, പട്ടാളം, ഉന്നത ബ്യൂറോക്രാറ്റുകൾ,
മന്ത്രിമാർ തുടങ്ങി രാഷ്ട്രീയനേതാക്കൾ എന്നിവർ ആണ് മാവോയിസ്റ്റുകളുടെ
ലക്ഷ്യം. ആഭ്യന്തരയുദ്ധത്തിന്റെ സ്വഭാവമാണ്
മാവോയിസ്റ്റ് പ്രതിരോധം ഓരോ രാജ്യത്തിനുള്ളിലും കൈവരിക്കു
ന്നത്.
സംഘടനാതലത്തിലും ഈ രണ്ടു പ്രസ്ഥാനങ്ങളും വളരെ
വ്യത്യസ്തമാണ്. യു.എസ്. ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ്, യൂറോപ്യൻ
യൂണിയൻ, ബ്രിട്ടൻ, ആസ്രേ്തലിയ എന്നീ സർക്കാരുകൾ പുറത്തുവിടുന്ന
തീവ്രവാദി സംഘടനകളുടെ ലിസ്റ്റ് അനുസരിച്ച് ഡസൻ
കണക്കിന് രാഷ്ട്രീയ ഇസ്ലാമിക സംഘടനകൾ ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ പ്രവർത്തന നിരതമാണ്. അൽ ഖ്വയ്ദ,
മുസ്ലിം ബ്രദർഹുഡ്, അബു സയഫ്, താലിബാൻ, അൽ ബാദർ,
ജൈഷ് ഇ മുഹമ്മദ്, ലഷക്ർ ഇ തായ്ബ അടക്കമുള്ള ഈ സംഘടനകൾ
തികച്ചും സ്വതന്ത്രമാണ്. ഈ സംഘടനകളെ ഏകോപി
പ്പിക്കുന്ന തലത്തിലുള്ള സംഘാടനം ഇല്ല.
എന്നാൽ മാവോയിസ്റ്റ് സംഘടനകൾ ആഗോളതലത്തിൽ
അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അന്താരാഷ്ട്ര
തലത്തിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രധാനമായും മൂന്ന്
ഫെഡറേഷനുകൾ നിലവിലുണ്ട്. ആർ.ഐ.എം. (റവല്യൂഷണറി
ഇന്റർനാഷണൽ മൂവ്മെന്റ്), എം.ഐ.എം. (മാവോയിസ്റ്റ് ഇന്റർ
നാഷണൽ മൂവ്മെന്റ്), കൊമ്പോസ (കോർഡിനേഷൻ കമ്മിറ്റി
ഓഫ് മാവോയിസ്റ്റ് പാർട്ടീസ് ആന്റ് ഓർഗനൈസേഷൻസ് ഇൻ
സൗത്ത് ഏഷ്യ) എന്നിവയാണ് അന്താരാഷ്ട്ര തലത്തിൽ വിവിധ
രാജ്യങ്ങളിലെ മാവോയിസ്റ്റ് സംഘടനകളെ ഏകോപിപ്പിക്കുന്ന
ഫെഡറേറ്റീവ് സംവിധാനങ്ങൾ. ഇതിൽ എം.ഐ.എം. ഇതിനോടകം
നിർജീവമായതായി പറയപ്പെടുന്നു. ആർ.ഐ.എമ്മിലെ പല
പാർട്ടികളും അന്താരാഷ്ട്ര ഫെഡറേറ്റീവ് സംവിധാനം കൂടുതൽ
ശക്തമായി പുന:സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൊമ്പോസ
തെക്കേ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പി
ക്കുന്ന സമിതി എന്ന നിലയിൽ പ്രവർത്തന നിരതമാണ്.
ആഗോളസാഹചര്യം
ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സംഘടനകളെ ഏകോപിപ്പി
ക്കുന്ന ഫെഡറേറ്റീവ് സംവിധാനമാണ് ആർ.ഐ.എം. അമേരിക്ക
യിലെ റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യു.എസ്.എ.
ആണ് ഇതിലെ പ്രധാന കക്ഷി. അമേരിക്കയിൽ 1960-കളിൽ
ശക്തിപ്പെട്ടുവന്നുകൊണ്ടിരുന്ന ഒരു മാവോയിസ്റ്റ് പ്രസ്ഥാനം
ഉണ്ടായിരുന്നുവെന്നത് ഇന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു
വസ്തുതയാണ്.
അമേരിക്കൻ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും ആർ.സി.പി.
യു.എസ്.എ. ന്യൂയോർക്ക് നഗരത്തിൽ റവല്യൂഷൻ ബുക്സ്,
ലോസാഞ്ചലസിൽ സ്പാനിഷ് ഭാഷയിൽ ലിബ്രോസ് റവല്യൂഷൻ
എന്നീ പ്രസിദ്ധീകരണശാലകളും ദേശീയാടിസ്ഥാനത്തിൽ
നിരവധി പുസ്തകശാലകളും നടത്തുന്നു. പാർട്ടിമുഖപത്രമായി റവല്യൂഷൻ
എന്നൊരു മാസികയും പ്രസിദ്ധീകരിക്കുന്നു.
കാലിഫോർണിയയിൽ ഒരു ജഡ്ജിയുടെ മകനായി ജനിച്ച
പാർട്ടി ചെയർമാൻ ബോബ് അവക്കിയാൻ അറുപതുകളിലെയും
എഴുപതുകളിലെയും മാവോപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ
ഉയർന്നുവന്ന നേതാവാണ്. അമേരിക്കയിലെ ഇന്നത്തെ തലമുതിർന്ന
മാവോയിസ്റ്റ് വിപ്ലവകാരിയായി അവക്കിയാൻ അറിയപ്പെ
ടുന്നു. 1975-ൽ പാർട്ടി രൂപീകരിച്ചതു മുതൽ ചെയർമാൻ ആയ
ബോബ് അവക്കിയാൻ ഏതാണ്ട് 25 വർഷമായി യൂറോപ്പിൽ എവി
ടെയോ ഒളിവിലാണ്.
ജോർജ് ബുഷ് ജൂനിയർ രണ്ടാമത് പ്രസിഡന്റായതോടെ 2005
ജനുവരിയിൽ യു.എസ്. മാവോയിസ്റ്റ് പാർട്ടി മുൻകൈയെടുത്ത്
നിരവധി സംഘടനകളെ അണിനിരത്തി കമറഫഢ ഇടഭ’ള കടധള
എന്നൊരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. മിൽക്ക് (2008)
എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിന് ഓസ്കാർ പുരസ്കാരം
നേടിയ സീൻ പെൻ, പുലിറ്റ്സർ സമ്മാനജേതാവായ എഴുത്തുകാരൻ
ലൂയിസ്റ്റഡ്സ്ടർക്കൽ, വജൈന മോണലോഗ് എന്ന വിഖ്യാത
നാടകം എഴുതിയ ഈവ് എൻസ്ലെർ എന്നിവരടക്കം നിരവധി
പ്രമുഖ വ്യക്തികൾ പങ്കെടുത്ത വൻ പരിപാടികൾ അമേരിക്ക,
കാനഡ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിലെ 150-ൽപരം നഗര
ങ്ങളിൽ ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.
പാർട്ടിയുടെ ദേശീയ വക്താവ് കാൾ ഡിക്സ് ഉൾപ്പെടെ
കറുത്ത വംശജരായ പ്രസംഗകരെ അണിനിരത്തി ‘വിപ്ലവ കമ്മ്യൂണിസ്റ്റ്
പ്രഭാഷണയാത്ര’ 2006-ൽ തുടങ്ങിവച്ചു. സമൂഹത്തിന്റെ
താഴേതട്ടിലുള്ള കറുത്തവംശജരുടെയിടയിൽ വിപ്ലവാശയങ്ങള
പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. 1980-കൾ മുതൽ അമേരിക്കൻ ഗവ
ൺമെന്റിന്റെ ശക്തമായ അടിച്ചമർത്തൽ നേരിടുന്ന ആർ.സി.പി.
യു.എസ്.എ. ആ രാജ്യത്തെ ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ
നിരോധിക്കപ്പെട്ട ഭീകരവാദിസംഘടനകളുടെ ലിസ്റ്റിൽ പെടുന്നു.
ആർ.ഐ.എം-ലെ മറ്റൊരു പ്രമുഖാംഗം പെറുവിലെ ഷൈനിംഗ്
പാത്ത് (തിളങ്ങുന്ന പാത) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് പെറു ആണ്. നിരോധിക്കപ്പെട്ട പാർട്ടിയുടെ നിയമാനുസൃതമായി
പ്രവർത്തിക്കുന്ന പോഷകസംഘടനയായ ‘മൊവാഡെഫ്’
(മൂവ്മെന്റ് ഫോർ ആംനെസ്റ്റി ആന്റ് ഫണ്ടമെന്റൽ റൈറ്റ്സ്)
കഴിഞ്ഞ ഏതാനും മാസങ്ങളായി അഭൂതപൂർവമായ വളർച്ച
നേടുന്നത് ഭരണകൂടത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഈ മാവോയിസ്റ്റ് പാർട്ടിയുടെ നേതാവായ ചെയരമാൻ
ഗോൺസാലോ എന്ന് അറിയപ്പെടുന്ന അബിമായേൽ ഗുസ്മാൻ
1992-ൽ ഒളിവിൽ കഴിയവേ പോലീസ് പിടിയിലായി. 21 വർഷമായി
പെറുവിലെ നേവിപാളയത്തിൽ തടങ്കലിൽ കഴിയുന്ന ഈ
മുൻ സർവകലാശാലാ പ്രൊഫസർ ഇരുമ്പഴികളിട്ട ഒരു കൂട്ടിൽ
നിന്ന് നടത്തിയ പ്രസംഗം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വെറും മൂന്നു ദിവസം നീണ്ട ആദ്യത്തെ വിചാരണയ്ക്കും ജീവപര്യന്തം
തടവുശിക്ഷാവിധിക്കും ശേഷം അദ്ദേഹത്തെ മോചിപ്പി
ക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ഒപ്പിട്ട
ഹർജി ഭരണഘടനാകോടതിക്ക് ലഭിച്ചു. അതിനുശേഷം വീണ്ടും
രണ്ടു തവണ രഹസ്യവിചാരണ നടന്നെങ്കിലും മാധ്യമങ്ങളെ
ഏതെങ്കിലും തരത്തിൽ ഇത് റിപ്പോർട്ടു ചെയ്യുന്നതിൽ നിന്ന് വില
ക്കിയിരുന്നതിനാൽ വിശദവിവരങ്ങൾ ലഭ്യമല്ല. മൂന്നാമത്തെ
വിചാരണയ്ക്കുശേഷം 2006-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്ക
പ്പെട്ട ചെയർമാൻ ഗോൺസാലോയുടെ ഇപ്പോഴത്തെ വിശദവി
വരങ്ങൾ പുറംലോകത്തിന് അറിയില്ല.
ചെയർമാൻ ഗോൺസാലോയുടെ അറസ്റ്റിനുശേഷം നേതൃപദവി
ഏറ്റെടുത്ത സഖാവ് അർടീമിയൊ എന്നറിയപ്പെടുന്ന ഫ്ളോറി
ൻഡോ ഫ്ളോറസ് അടക്കമുള്ള നിരവധി മുൻനിര നേതാക്കൾ അറ
സ്റ്റിലായെങ്കിലും പാർട്ടി സായുധ ഗറില്ലാ പോര് നടത്തിക്കൊണ്ടി
രിക്കുന്നു. കസ്കോ പ്രവിശ്യയിലെ പ്രകൃതിവാതക ഫീൽഡിൽ
2012 ഒക്ടോബറിൽ മൂന്നു ഹെലികോപ്റ്ററുകൾ നശിപ്പിച്ചത്
ഏറ്റവും അവസാനത്തെ സംഭവമാണ്.
രാജ്യത്തിന്റെ തെക്കുഭാഗത്തെ കസ്കോ പ്രവിശ്യയ്ക്കടുത്ത്
അപുരിമാക്ക്, എനെ, മണ്ടാരോ നദികളുടെ താഴ്വാരങ്ങളിലാണ്
പെറുവിയൻ മാവോയിസ്റ്റ് പാർട്ടിയുടെ സങ്കേതം. കഴിഞ്ഞ ഒരു
പതിറ്റാണ്ടുകാലത്തെ ആഭ്യന്തരയുദ്ധത്തിൽ 70,000-ൽപരം പേർ
മരിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഈ മരണങ്ങൾക്കു പിറകിൽ
സർക്കാരിനും പങ്കുണ്ടെന്ന് പെറുവിലെ ട്രൂത്ത് ആന്റക്കൺസിലി
യേഷൻ കമ്മീഷൻ കണ്ടെത്തിത് മാവോയിസ്റ്റുകൾക്ക് അനുകൂലമായ
വികാരം സൃഷ്ടിച്ചു. മാവോയിസ്റ്റ് പാർട്ടിയെ ക്രൂരമായി അടി
ച്ചമർത്തിയ മുൻപ്രസിഡന്റ് ആൽബർട്ടോ ഫ്യൂജിമോറിയെ 2009-
ൽ ഇരുപത്തഞ്ചു വർഷം തടവിനു വിധിച്ചിരുന്നു.
പെറുവിയൻ മാവോയിസ്റ്റ് പാർട്ടിയുടെ സഹചാരികൾ നിയമാനുസൃതമായി
പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയപാർട്ടി രജിസ്റ്റർ
ചെയ്യാൻ കഴിഞ്ഞവർഷം ശ്രമിച്ചിരുന്നു. തത്വത്തിൽ പാർട്ടിയുടെ
പോഷകസംഘടനയായി മൊവാഡെഫ് എന്ന ഒരു നിയമാനുസൃത
രാഷ്ട്രീയപാർട്ടി രജിസ്റ്റർ ചെയ്യാൻ 3,70,000 പേർ ഒപ്പിട്ട
അപേക്ഷ ദേശീയ തെരഞ്ഞെടുപ്പ് ജൂറി അധികാരികൾക്ക് നൽകി
യെങ്കിലും സർക്കാർ അപകടം മണത്തറിഞ്ഞ് അനുമതി നിഷേധിക്കുകയാണുണ്ടായത്.
രജിസ്ട്രേഷൻ നൽകിയില്ലെങ്കിലും ഈ
സംഘടനയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ഭരണകൂടത്തെ അങ്ക
ലാപ്പിലാക്കിയിട്ടുണ്ട്. ആൽഫ്രഡോ ക്രെസ്പോ എന്ന അഭിഭാഷകനാണ്
ഈ പുതിയ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
പ്രസിഡന്റ് ഒലാൻ റഹമാലയുടെ നവലിബറൽ നയങ്ങൾക്കെ
തിരെയുള്ള രോഷം തങ്ങൾക്ക് അനുകൂലമാകുമെന്ന് മാവാഡെഫ്
പ്രതീക്ഷിക്കുന്നു. സർവകലാശാലകളിലും അദ്ധ്യാപക യൂണിയനുകളിലും
മൊവാഡെഫിന്റെ സ്വാധീനം അടുത്തിടെയായി വർ
ദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർജന്റീന,
ചിലി എന്നീ രാജ്യങ്ങളിലും ഈ പ്രസ്ഥാനത്തിന് അടുത്തകാല
ത്തായി അനുഭാവികളുണ്ട്.
അതേസമയം മാവോയിസ്റ്റ് പാർട്ടിയുടെ നേതൃത്വം ചെറുതല്ലാത്ത
പ്രസിദ്ധി നേരിടുന്നുണ്ട്. ഈ വർഷം ജൂൺ രണ്ടാംവാര
ത്തിൽ മുൻനിരനേതാവായ സഖാവ് അർട്ടിമിയയ്ക്ക് കോടതി
ജീവപര്യന്തം തടവും 183 ദശലക്ഷം ഡോളർ പിഴയും വിധിച്ച
തോടെ പെറുവിയൻ മാവോയിസ്റ്റ് പാർട്ടിയുടെ ഭാവിനേതൃത്വം
അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
ആർ.ഐ.എമ്മിലെ മറ്റൊരു സജീവാംഗം കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് ഫിലിപ്പൈൻസ് ആണ്. മാവോയിസ്റ്റ് പ്രത്യയശാസ്ര്തം ഉയർ
ത്തിപ്പിടിക്കുന്ന പാർട്ടിയുടെ സൈനികവിഭാഗമായ ന്യൂ പീപ്പിൾസ്
ആർമി (എസ്.പി.എ.) ഭരണകൂടവുമായി നേരിട്ട് ആഭ്യന്തരയുദ്ധ
ത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഛത്തിസ്ഗഡ് പോലെ
ഫിലിപ്പൈൻസിലും തദ്ദേശവാസികൾക്ക് അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ
ബഹുരാഷ്ട്ര കുത്തകകൾ ചോർത്തിയെടുക്കുന്ന
താണ് കേന്ദ്രപ്രശ്നം. വടക്കുകിഴക്കൻ ഭാഗത്തെ മിണ്ടനാവോയിൽ
മൂന്നു ഖനി കമ്പനികൾക്കെതിരെ 2011-ൽ നടത്തിയ ആക്രമണ
ത്തിൽ പതിനൊന്നു ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായി
കണക്കാക്കുന്നു.
ഈ സംഭവത്തെപറ്റി പാർട്ടി ഇറക്കിയ പ്രസ്താവനയിൽ
ഇങ്ങനെ പറയുന്നു: ”പരിത:സ്ഥിതിയുടെയും പ്രകൃതിവിഭവങ്ങ
ളുടെയും സംരക്ഷണത്തിനും ലൂമാഡ് എന്ന തദ്ദേശവാസികളുടെയും
തൊഴിലാളികളുടെയും സ്വന്തം രക്ഷയ്ക്കായും ആണ് ഖനി
കൾക്കെതിരെയുള്ള പ്രതിരോധം നടത്തിയത്”. സൈനികവി
ഭാഗം വക്താവ് 2012-ൽ വൻതോതിലുള്ള ഖനനവും ഭൂമികടന്നുകയറ്റവും
എങ്ങനെ പ്രകൃതിനശീകരണം നടത്തുന്നു എന്ന് ചൂണ്ടി
ക്കാട്ടിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സ്ഥൂലമായ തലത്തിൽ
പെറു, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല
ഇന്ത്യയിലെ മാവോയിസ്റ്റ് സ്വാധീനമേഖലകളിലെയും അവസ്ഥ
എന്ന യാഥാർത്ഥ്യമാണ്.
ഫിലിപ്പൈൻസ് മാവോയിസ്റ്റ് നേതാവായ ജോസ് മരിയോസിസോൺ
അനേകവർഷങ്ങളായി നെതർലാന്റ്സിൽ അഭയാർ
ത്ഥിയായി കഴിയുകയായിരുന്നു. സെപ്തംബർ 11-ലെ അൽ ഖ്വയ്ദ
ആക്രമണത്തിനു ശേഷം അമേരിക്ക ജോസ് മരിയോസിസോണി
നെ തീവ്രവാദിയായി പ്രഖ്യാപിച്ചെങ്കിലും യൂറോപ്യൻ യൂണിയൻ
കോടതി അദ്ദേഹത്തെ ആരോപണവിമുക്തനായി പ്രഖ്യാപിച്ചു.
ഡച്ച് അധികൃതർ 2007-ൽ സിസോണിനെ അറസ്റ്റ് ചെയ്തെങ്കിലും
ഒരു മാസത്തിനകം വിട്ടയച്ചു. അറസ്റ്റിനെ തുടർന്ന് ഇടതുപക്ഷ
പ്രവർത്തകർ ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മലിനയിലെ
ഡച്ച് എംബസിയിലേക്ക് മാർച്ച് നടത്തിയിരുന്നു. താമസിയാതെ
അദ്ദേഹം പ്രോസിക്യൂഷൻ നടപടികൾ നേരിടും എന്നാണ് കരുതു
ന്നത്. ഫിലിപ്പീൻ സർക്കാരിന് മനസുണ്ടെങ്കിൽ സമാധാന ചർ
ച്ചയ്ക്ക് തയ്യാറാണെന്ന് സിസോൺ ഈ മാസം പ്രസ്താവിച്ചിരുന്നു.
പ്രസിഡന്റ് ബനിനൊ അക്വിനാസ് മൂന്നാമന് നോർവേ സർക്കാർ
വഴി സമ്മതമാണെന്ന സന്ദേശം നൽകാം എന്ന് സിസോൺ വിശദമാക്കി.
ഈ രാജ്യങ്ങൾ കൂടാതെ ടർക്കി, ഇറാക്ക്, ഇറാൻ മുതൽ
ഫ്രാൻസ് വരെയുള്ള രാജ്യങ്ങളിൽ മാവോയിസ്റ്റ് പാർട്ടികൾ ഉണ്ട്.
ആർ.ഐ.എമ്മിന്റെ നിലപാടുകളിൽ അസംതൃപ്തരായ ചില പാർ
ട്ടികൾ ചേർന്ന് ഒരു പുതിയ അന്താരാഷ്ട്ര മാവോപക്ഷ ചേരിക്ക്
രൂപം കൊടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
താഴെ പറയുന്ന പാർട്ടികൾ ഈ ദിശയിൽ ചിന്തിക്കുന്നതായി
അറിയാൻ കഴിയുന്നു.
Communist Party of Bhutan (MLM)
Communist Party of India (Maoist)
Communist Party of India (ML) Naxalbari
Maoist Communist Party, France
Maoist Communist Party, Italy
Maoist Communist Party, Turkey and North Kurdistan
Revolutionary Communist Party, Canada
Unified Communist Party of Nepal (Maoist)
Committee of People’s Struggle “Manolo Bello”, Galicia, Spain
തെക്കേ ഏഷ്യ
തെക്കെ ഏഷ്യയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപി
പ്പിക്കാൻ വേണ്ടി ഇപ്പോൾതന്നെ കൊമ്പോസ എന്ന പേരിൽ ഒരു
സമിതി നിലവിലുണ്ട്. മുകളിൽ പറഞ്ഞ പാർട്ടികൾ പലതും
അതിൽ അംഗങ്ങളാണ്.
തെക്കെ ഏഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസം ഭൂട്ടാനിൽ
മാവോയിസ്റ്റ് പാർട്ടി സംഘടിപ്പിച്ചതാണ്. ലോകത്തിലെ
ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ഭൂട്ടാനിൽ മാവോയിസ
ത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം ഏതുതരം പ്രത്യാഘാതങ്ങ
ളാകും സൃഷ്ടിക്കുക എന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല.
പഴയ നേപ്പാളിലെപോലെ രാജവാഴ്ച നിലനിൽക്കുന്ന ഭൂട്ടാനിൽ
ഒരു ജനാധിപത്യ പ്രസ്ഥാനം ഉടലെടുക്കുന്നതിനു കാരണമായി
ഭവിക്കാൻ മാവോയിസ്റ്റുകൾക്കു കഴിയാൻ ഇടയുണ്ട്.
നേപ്പാളിലെയും ഇന്ത്യയിലെയും മാവോയിസ്റ്റുകളുടെ സ്വാധീ
നമാണ് ഭൂട്ടാനിൽ ഈ ആശയം പ്രചരിക്കാനുള്ള കാരണങ്ങളി
ലൊന്ന്. ശാന്തിറാം ആചാര്യ എന്ന ഭൂട്ടാനീസ് പത്രപ്രവർത്തകനെ
മാവോയിസ്റ്റ് ബന്ധം എന്ന കുറ്റം ചുമത്തി 2009-ൽ ഏഴുവർ
ഷത്തെ തടവിനു വിധിച്ചിരുന്നു. ഭൂട്ടാൻ ടൈഗർ ഫോഴ്സ് എന്ന
ഒരു സേനാവിഭാഗം പാർട്ടിക്കുണ്ട്. രാജഭരണത്തിന് അറുതി വരു
ത്തണം എന്നതുൾപ്പെടെ പതിമൂന്ന് ഇന ആവശ്യങ്ങളുടെ ഒരു
പട്ടിക മാവോയിസ്റ്റ് പാർട്ടി ഭൂട്ടാനീസ് സർക്കാരിന് ഫാക്സ് ചെയ്തി
ട്ടുണ്ട്. ഭൂട്ടാന്റെ വിവിധ ഭാഗങ്ങളിൽ സായുധ പോരാട്ടം നടത്തുന
മാവോയിസ്റ്റ് പാർട്ടിയുടെ നീക്കങ്ങൾ ഇന്ത്യൻ ഭരണകൂടവും നിരീ
ക്ഷിക്കുന്നുണ്ട്.
സഖാവ്വി കല്പ ആണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി. സഖാവ്
സുശീൽ മംഗ്ലോയിഡ് ഭൂട്ടാനീസ് വംശജനാണ് പാർട്ടിയുടെ
മറ്റൊരു നേതാവ് എന്നറിയുന്നു. 2001-ൽ രൂപീകരിക്കപ്പെട്ട പാർ
ട്ടിക്ക് ഇന്ത്യയിലെയും നേപ്പാളിലെയും മാവോയിസ്റ്റ് പാർട്ടികളുമായി
നേരിട്ട് ബന്ധമുണ്ട്. എന്നാൽ ഇന്ത്യൻ, നേപ്പാളി മാവോയി
സ്റ്റുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുന്നു
എന്ന ആരോപണം സഖാവ് സുശീൽ ശക്തമായി നിഷേധിക്കു
ന്നു.
ഭൂട്ടാനിലെ വർദ്ധിച്ചുവരുന്ന മാവോയിസ്റ്റ് സ്വാധീനം ഇന്ത്യയും
ഭൂട്ടാനും തമ്മിലെ നയതന്ത്ര വിദേശനയ ബന്ധങ്ങളിൽ വലിയ
മാറ്റങ്ങൾ വരുത്താൻ ഇടയുണ്ട്. പരമ്പരാഗതമായി ഇന്ത്യ നേപ്പാളിലെ
രാജവംശത്തെ പിന്തുണച്ചിരുന്നെങ്കിലും അവിടുത്തെ ജനാധിപത്യ
പ്രസ്ഥാനം ശക്തമായ റിപ്പബ്ലിക്കൻ ഭരണം നിലവിൽ
വന്നതോടെ ഇന്ത്യ രാജാവിനെ കയ്യൊഴിഞ്ഞ് ജനാധിപത്യ ഭരണ
ത്തിന് പിന്തുണ നൽകി. ഭൂട്ടാൻ രാജവംശവും ഇന്ത്യൻ ഭരണകൂടവും
തുടക്കം മുതൽതന്നെ നല്ല ബന്ധത്തിലാണ്. ഇന്ത്യൻ പട്ടാളത്തിന്
ഭൂട്ടാനിൽ ക്യാമ്പുകളുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം ഏതെ
ങ്കിലും തരത്തിൽ ഒരു ജനാധിപത്യപ്രസ്ഥാനം ഉടലെടുക്കാൻ
പ്രചോദനമാകുകയും രാജഭരണത്തിന്റെ നില അപകടത്തിലാകുകയും
ചെയ്താൽ ഇന്ത്യ എന്തു നിലപാടെടുക്കും എന്നത് പ്രസക്ത
മാണ്.
തെക്കെ ഏഷ്യയിലെ രണ്ടാമത്ത പ്രധാന സംഭവവികാസം
നേപ്പാളിലെ പ്രചണ്ഡയുടെയും പ്രധാനമന്ത്രി ബാബുറാം ഭട്ടറായി
യുടെയും നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പാർട്ടിയുടെ മുതലാളിത്ത
വ്യതിയാനത്തെ തള്ളിക്കളഞ്ഞ് അതിലെ ഒരു വിഭാഗം
തീവ്രനിലപാടുള്ള ഒരു പുതിയ പാർട്ടി രൂപീകരിച്ചതാണ്. തെക്കെ
ഏഷ്യയിലെ മറ്റൊരു മാവോയിസ്റ്റ് ശക്തികേന്ദ്രമായ നേപ്പാളിൽ
പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള യൂണിഫെഡ് കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് നേപ്പാളിൽ (മാവോയിസ്റ്റ്) നിന്ന് മോഹൻ ബൈദ്യ
യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പിരിഞ്ഞുപോകുകയും
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) എന്ന പുതിയ
പാർട്ടി 2012-ൽ രൂപീകരിക്കുകയും ചെയ്തു. ഈ പാർട്ടി സായുധ
പോരാട്ടം കൈവിടില്ല എന്ന് ജൂൺ മാസത്തിൽ പ്രസ്താവിച്ചിരുന്നു.
അങ്ങനെ വന്നാൽ അത് നേപ്പാളിൽ ഒരു പുതിയ രാഷ്ട്രീയാന്ത
രീക്ഷം സൃഷ്ടിക്കും. അപ്പോഴും ഇന്ത്യയുടെ സമീപനം വളരെ നിർ
ണായക ഘടകമായിരിക്കും.
ഇന്ത്യ
തെക്കെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ
ആകമാനമുള്ള ഭാവി ഇന്ത്യയിലെ മാവോയിസ്റ്റ്
പ്രസ്ഥാനത്തിന്റെ ഗതിവിഗതികൾ ആശ്രയിച്ചിരിക്കും. ഭൂട്ടാനും
നേപ്പാളും സ്വന്തമായി സമുദ്രതീരം ഇല്ലാത്ത, രണ്ടു വൻ ശക്തികളാൽ
(ഇന്ത്യ, ചൈന) ചുറ്റപ്പെട്ട നാടുകളാണ്. മാവോയിസ്റ്റുകൾ
വിഭാവന ചെയ്യുന്ന, പുത്തൻ ജനാധിപത്യ റിപ്പബ്ലിക് എന്ന് അവർ
നാമകരണം ചെയ്തിരിക്കുന്ന തൊഴിലാളി വർഗ സർവാധിപത്യ ഭരണകൂടം
ഇവിടങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ അധികാരത്തിൽ
വന്നാൽ ഇന്ത്യ പുറത്താക്കപ്പെട്ട ഭരണവർഗത്തിനുവേണ്ടി
ഇടപടും. മാലിദ്വീപിലെ മുൻഭരണാധികാരിയെ ഇന്ത്യൻ
സർക്കാർ പിന്തുണച്ചത് ഇതിനു നിദാനമാണ്. ഈ സാദ്ധ്യതകൾ
മുൻകൂട്ടി കണ്ടുകൊണ്ടാണ് ഏഷ്യയിലെ വിവിധ മാവോയിസ്റ്റ്
പാർട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ
കൊമ്പോസ എന്ന സമിതിക്കു രൂപം കൊടുത്തിരിക്കുന്നത്.
നേപ്പാളിന്റെ കിഴക്കൻ അതിർത്തി മുതൽ ഝാർഖണ്ഡ്,
ബിഹാർ, ഒറീസ, ഛത്തിസ്ഗർ, ആന്ധ്രാപ്രദേശ്, തമിഴ്നാട്
എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചുവന്ന ഇടനാഴി
(റെഡ് കോറിഡോർ) വികസിപ്പിക്കുകയാണ് കൊമ്പോസയുടെ
അടിയന്തിര ലക്ഷ്യം. ഈ ഇടനാഴിയിൽ ഇന്ത്യൻ ഭരണകൂട
ത്തിന്റെ അധികാരം ദുർബലമാക്കുകയും, സാദ്ധ്യമാണെങ്കിൽ
ഇതിനെ വിമോചിത മേഖലയായി പ്രഖ്യാപിക്കുകയുമാണ്
കൊമ്പോസ ലക്ഷ്യമാക്കുന്നത്. എന്നാൽ ഈ ഇടനാഴിയിലെ ഒരു
വൻ വിടവ് ആയി ഒറീസ നിൽക്കുന്നുണ്ട്. ഒറീസയിൽ ആകെ മുപ്പ
തിൽ പകുതിയിലധികം ജില്ലകൾ മാവോയിസ്റ്റ്ബാധിതം എന്ന്
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത്
സംഘടന ശക്തമല്ല. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മാവോയി
സ്റ്റുകൾക്ക് താരതമ്യേന ശക്തി കുറവുള്ള ഒറീസയിൽ സ്വാധീനം
വർദ്ധിപ്പിക്കാത്തിടത്തോളം ചുവന്ന ഇടനാഴി ഒരു യാഥാർത്ഥ്യമാകില്ല.
അതുപോലെതന്നെ ഒരിക്കൽ വൻ മാവോയിസ്റ്റ് ശക്തിദുർഗം
ആയിരുന്ന ആന്ധ്രാപ്രദേശിൽ ഇന്ന് സംഘടന വളരെ ദുർബലമാണ്.
ആന്ധ്രാപ്രദേശിൽ ആകെയുള്ള 23 ജില്ലകളിൽ 16 എണ്ണം
മാവോയിസ്റ്റ്ബാധിതം എന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സായുധമായ
പോരാട്ടം അടുത്തിടെയായി ഇല്ല എന്നുതന്നെ പറയാം.
ആന്ധ്രാ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നിർദാ
ക്ഷിണ്യമായ സേനാനടപടികൾ മാവോയിസ്റ്റ് സായുധ പ്രവർത്ത
നത്തെ ആ സംസ്ഥാനത്ത് ഏതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ
അവസ്ഥയും ചുവന്ന ഇടനാഴിയുടെ ഫലസിദ്ധിക്ക് വിഘാതമായി
നിൽക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് രണ്ടു പാർട്ടികൾ കമ്പോസയിൽ അംഗങ്ങ
ളായുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) നക്സൽ
ബാരി എന്നിവയാണിവ. സഖാവ് ഗണപതി എന്നറിയപ്പെടുന്ന
മുപ്പല്ല ലക്ഷ്മണറാവു എന്ന ഒരു മുൻ അദ്ധ്യാപകനാണ്
സി.പി.ഐ. (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി. കിഷൻ എന്നു
വിളിക്കുന്ന പ്രശാന്ത് ബോസ് ആണ് രണ്ടാമത്തെ സീനിയർ
നേതാവ്. ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേർ ഈ പാർട്ടി
യുടെ നേതൃനിരയിലുണ്ട്.
മലയാളിയായ മുണ്ടൂർ രാവുണ്ണിയാണ് സി.പി.ഐ.
(എം.എൽ.) നക്സൽബാരിയെ നയിക്കുന്നത്. സായുധവിപ്ലവം
എന്നു പാർട്ടിപരിപാടിയിൽ എഴുതിവച്ചിരിക്കുന്നതല്ലാതെ ഈ
പാർട്ടി ഏതെങ്കിലും സായുധപ്രതിരോധം നടത്തിയതായി അറി
വില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യിൽ അമ്പതി
നായിരത്തോളം അംഗങ്ങളുണ്ട്. കൂടാതെ എല്ലാ രാഷ്ട്രീയകക്ഷി
കളെയും പോലെ മാവോയിസ്റ്റ് പാർട്ടിക്കും നിരവധി പോഷക
സംഘടനകളുണ്ട്. വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ റവല്യൂഷണറി
സ്റ്റുഡന്റ്സ് ഫെഡറേഷൻ, യുവജനങ്ങൾക്കായി റാഡിക്കൽ
യൂത്ത് ലീഗ്, സാംസ്കാരികരംഗത്ത് ചതന നാട്യമണ്ഡലി, എഴു
ത്തുകാർക്കായി വിരാസു അഥവാ വിപ്ലവസാഹിത്യസംഘടന
ഇവ സജീവമായി പ്രവർത്തിക്കുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി
പ്രവർത്തിക്കുന്ന പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ
ലിബർട്ടീസ് മാവോയിസ്റ്റ് അനുഭാവമുള്ള സ്വതന്ത്ര സംഘടനയാണ്.
പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി എന്ന ഒരു സൈന്യം
പാർട്ടി കേന്ദ്ര കമ്മിറ്റിക്കു വിധേയമായി പ്രവർത്തിക്കുന്നു.
പാർട്ടിയുടെയും സൈന്യത്തിന്റെയും നേതൃനിരയിൽ വനിതകളുടെ
സാന്നിദ്ധ്യം അനുദിനം വർദ്ധിച്ചുവരുന്നുണ്ട്. തന്ത്രപ്രധാനമായ
ദണ്ഡകാരണ്യ സ്റ്റേറ്റ് മിലിറ്ററി കമ്മീഷൻ നയിക്കുന്ന
സുജാത എന്ന വനിതയാണ് ഉത്തര ബസ്തർ ഡിവിഷണൽ കമ്മി
റ്റിയിൽ നിതി, പശ്ചിമ ബസ്തർ ഡിവിഷണൽ കമ്മിറ്റിയിൽ മാധവി,
മംഗ്ളർ ഏരിയാകമ്മിറ്റിയിൽ കോസി എന്നിവർ പ്രമുഖ വനി
താനേതാക്കളാണ്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2012-ൽ
മരിച്ച കേന്ദ്രകമ്മിറ്റിയംഗം നർമദ അനക്ക മറ്റൊരു മുതിർന്ന നേതാവായിരുന്നു.
മാധ്യമങ്ങളിൽ ചിത്രീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങൾ അല്ല
സായുധാക്രമണങ്ങൾ നടത്തുന്നത്. രാജ്യത്തിന്റെ ആർമിയുടെ
അതേ മാതൃകയിൽ ശ്രേണീബദ്ധമായ യൂണിഫോം ധരിച്ച, പരി
ശീലനം ലഭിച്ച ഒരു സായുധ സേന പാർട്ടിയുടെ പോഷകസംഘടനയായുണ്ട്.
കേന്ദ്രകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പീപ്പിൾസ്
ലിബറേഷൻ ഗറില്ലാ ആർമിയിൽ ഇരുപതിനായിരത്തോളം
സേനാംഗങ്ങൾ ഉണ്ട്.
ഭരണഘടനാവിരുദ്ധ നടപടികൾ
മാവോയിസ്റ്റുകളുടെ റിബൽ സൈന്യത്തെ നേരിടാൻ ഇന്ത്യൻ
സർക്കാരിന് ദീർഘവീക്ഷണത്തോടെയും ദിശാബോധത്തോടെയുമുള്ള
ഒരു കർമപരിപാടിയില്ല. മാവോയിസ്റ്റുകൾ കാലാകാലം
ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ അപ്പപ്പോൾ സന്നാഹമൊരുക്കുന്നതയാണ്
കണ്ടുവരുന്നത്.
ജൂൺ മാസം ആദ്യം നടന്ന മുഖ്യമന്ത്രിമാരുടെ ആഭ്യന്തരസു
രക്ഷാ സമ്മേളനത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
പറഞ്ഞ മാവോയിസം, ഇസ്ലാമിക ഭീകരവാദം, വർഗീയലഹള
എന്നിവയെ ഒരൊറ്റ പ്രശ്നമായി കാണണം എന്നാണ്. സാമൂഹി
കവും ചരിത്രപരവുമായി തികച്ചും വ്യതിരിക്തമായ മൂന്നു പ്രതിഭാസങ്ങളെ
ഒരേ നിലയിൽ കാണുന്ന അശാസ്ര്തീയമായ സമീപനമാണ്
ഭരണകർത്താക്കളെ സ്വീകരിച്ചിരിക്കുന്നത്.
മാവോയിസ്റ്റുകളെ നേരിടാൻ ഭരണഘടനാവിരുദ്ധമായ നടപടികൾ
ഭരണകൂടം സ്വീകരിക്കുന്നുണ്ട്. സാൽവജുദം എന്ന പേരിൽ
ഒരു സ്വകാര്യ സായുധ സേന രൂപീകരിക്കാൻ ഛത്തിസ്ഗർ
സംസ്ഥാന സർക്കാർ എല്ലാവിധ സഹായവും നൽകിയിരുന്നു.
ദർഭ താഴ്വരയിൽ 2013 മെയ് മാസത്തിലെ മാവോയിസ്റ്റ് ആക്രമണത്തിൽ
കൊല്ലപ്പെട്ട മഹേന്ദ്ര കർമ എന്ന കോൺഗ്രസ് പാർട്ടി
നേതാവിന്റെ മുൻകൈയിൽ സ്ഥാപിച്ച ഈ സ്വകാര്യ സേനയിലെ
അംഗങ്ങൾ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി പരിഗണിച്ച്
സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. ദരി
ദ്രരായ ആദിവാസി യുവാക്കളെയാണ് ഈ സ്വകാര്യസേനയി
ലേക്ക് ചേർത്തിരുന്നത്.
ഈ സ്വകാര്യസേനാംഗങ്ങളുടെ പ്രവർത്തനത്തെ പ്രശംസിച്ചി
രുന്നു. മാവോയിസ്റ്റ് പ്രശ്നത്തിനുള്ള മറുപടിയാണ് സാൽവജുദം
എന്ന് ഛത്തിസ്ഗർ മുഖ്യമന്ത്രി രമൺസിംഗ് അഭിപ്രായപ്പെട്ടിരു
ന്നു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് കോട്ടം സൃഷ്ടി
ക്കുന്ന സ്വകാര്യസേനയെ ഭരണാധികാരികൾ പിന്തുണയ്ക്കുന്നുവെന്നാൽ
മാവോയിസ്റ്റ് വിഷയം കൈകാര്യം ചെയ്യുന്നതിൽ അവരുടെ
ദിശാബോധമില്ലായ്മയുടെ ദൃഷ്ടാന്തമാണ്. സുപ്രീംകോടതി
2011-ൽ സാൽവജുദത്തെ നിയമവിരുദ്ധവും ഭരണഘടനാവി
രുദ്ധവുമായി പ്രഖ്യാപിക്കുകയും പിരിച്ചുവിടാൻ ആജ്ഞാപിക്കുകയും
ചെയ്തു.
സ്വകാര്യസേന ഉപയോഗിച്ച് മാവോയിസ്റ്റുകളെ നേരിടാനുള്ള
വഴി ഇങ്ങനെ അടഞ്ഞതോടെ മാവോയിസ്റ്റ് വിമതസംഘടന
എന്ന വ്യാജേന പോലീസ് മുൻകൈയിൽ സായുധസംഘങ്ങൾ
രൂപീകരിക്കുന്നുണ്ട്. മാവോയിസ്റ്റ് പാർട്ടിയിൽ നിന്ന് രാഷ്ട്രീയമോ
സൈദ്ധാന്തികമോ അല്ലാത്ത കാരണങ്ങളാൽ പിരിഞ്ഞുവന്നവരെയും
കീഴടങ്ങിയവരെയും മുന്നിൽ നിർത്തിയാണ് ക്രിമിനലുകളെ
ചേർത്ത് ഇത്തരം സായുധസംഘങ്ങൾ രൂപീകരിക്കാൻ
വളരെ വർഷങ്ങളായി ശ്രമങ്ങൾ നടക്കുന്നത്. ഇങ്ങനെ സംഘടി
പ്പിച്ചതിൽ പ്രമുഖമായത് തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റി
ആകുന്നു. കോടതിയിൽനിന്ന് പ്രതികൂല തീരുമാനം ഉണ്ടാകാതി
രിക്കാനുള്ള മുൻകരുതലായി പോലീസ് ഈ സംഘത്തെ ഔദ്യോഗികമായി
നിരോധിച്ചിട്ടുണ്ട്. എന്നാൽ പോലീസിന്റെ സജീവമായ
പിന്തുണ ഈ സംഘത്തിനുണ്ട് എന്ന് മാവോയിസ്റ്റുകൾ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ പത്ത് മാവോയിസ്റ്റുകളെ ഈ
സംഘം വധിച്ചിരുന്നു.
മാവോയിസ്റ്റ് പാർട്ടി അടിസ്ഥാനപ്രമാണങ്ങളിൽ നിന്ന് വ്യതി
ചലിച്ചു എന്ന് തൃതീയസമിതി തലവൻ ബ്രജേഷ് ഗഞ്ചു ആരോപിക്കുന്നു.
എന്നാൽ തൃതീയ സമിതിക്ക് സൈദ്ധാന്തികമായോ
പ്രത്യയശാസ്ര്തപരമായോ വ്യക്തമായ നിലപാട് ഇല്ല എന്ന വസ്തുത
നിലനിൽക്കുന്നു. മാവോയിസ്റ്റ് സ്വാധീനത്തിലുള്ള ചത്രയിൽ ഒരു
വലിയ പ്രദേശം ഇപ്പോൾ തൃതീയ സമിതിയുടെ സ്വാധീനത്തിൽ
ആണ്. പലമാവു, ലത്തേഹാർ അടക്കം മാവോയിസ്റ്റ് സ്വാധീന
മേഖലകളിലെ നിരവധി പ്രദേശങ്ങൾ തൃതീയ സമിതിയുടെ പിടി
യിലായിട്ടുണ്ട്. ഈ പ്രദേശങ്ങളിലും മറ്റിടങ്ങളിലും സർക്കാർ
ഉദ്യോഗസ്ഥർക്ക് മാവോയിസ്റ്റുകളിൽനിന്ന് സംരക്ഷണം നൽകു
ന്നത് തൃതീയസമിതിയാണ്. തൃതീയസമിതിനേതാക്കൾ പഞ്ചായത്ത്
തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും മുഖ്യധാരാ രാഷ്ട്രീയപാ
ർട്ടികളുമായി ഇടപഴകുകയും ചെയ്യുന്നു.
വിമതസേനകളെ സഹായിക്കുന്നു എന്ന ആരോപണം
പോലീസ് ശക്തമായി നിഷേധിക്കുന്നു. ഝാർഖണ്ഡ് ഡി.ജി.പി.
രാജീവ്കുമാർ പോലീസിന് തൃതീയസമിതിയുമായി യാതൊരു
ബന്ധവുമില്ല എന്നും ഇവരെ പിടികൂടാനുള്ള കർമപരിപാടി
പുരോഗമിച്ചുവരികയാണെന്നും മാധ്യമങ്ങളിൽ പ്രസ്താവിച്ചിരുന്നു.
ഭരണഘടനാവിരുദ്ധമായി സ്വകാര്യസേനകൾ രൂപീകരിക്കാൻ
സഹായിക്കുന്നതു കൂടാതെ കൊടിയ മനുഷ്യാവകാശ ധ്വംസന
ങ്ങളും മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ഭരണകൂടം നടത്തുന്നുണ്ട്.
ബിജാപൂർ ജില്ലയിലെ എഡ്സ മാറ്റ ഗ്രാമത്തിൽ മൂന്നുകുട്ടികളടക്കം
എട്ടു നിരപരാധികളെ കഴിഞ്ഞ മെയ് 17-ന് പാരാമിലിറ്ററി
സേന വധിച്ചതായി പാർട്ടിവക്താവ് ഗുഡ്സ ഉസണ്ട വ്യക്തമാ
ക്കി. എന്നാൽ ഇത് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
അതേ ജില്ലയിലെ ദോഡിതുന്മാർ, പിഡിയ എന്നീ ഗ്രാമങ്ങളിൽ
പാരാമിലിറ്ററി സേന കഴിഞ്ഞ ജനുവരി 20-23 തീയതികളിൽ
താണ്ഡവം നടത്തി 20 വീടുകളും ഗ്രാമവാസികൾ നടത്തിയിരുന്ന
ഒരു സ്കൂളും സേന തീവച്ചു നശിപ്പിച്ചതിന്റെ വിശദാംശങ്ങളും
ഉസണ്ട നൽകിയിട്ടുണ്ട്.
സർക്കിൻഗുഡ ഗ്രാമത്തിൽ 2012 ജൂൺ 28-ന് പാരാമിലിറ്ററി
സേനാംഗങ്ങൾ 17 ആദിവാസികളെ നിഷ്ഠൂരം കൊല ചെയ്യുകയും
13 സ്ര്തീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു എന്നറി
യുന്നു. ഈ സംഭവങ്ങൾ ഒന്നുംതന്നെ മാധ്യമങ്ങളിൽ വന്നില്ല.
ഇന്ത്യയിലെ മാധ്യമങ്ങളുടെ ഭീതിദമായ ഭരണകൂട പക്ഷപാതിത്വ
ത്തിന്റെ സാക്ഷ്യപത്രങ്ങളാകുന്നു ഈ സംഭവങ്ങൾ.
പട്ടാളനീക്കങ്ങൾ
തങ്ങളെ ഇല്ലായ്മ ചെയ്യാൻ ഭരണകർത്താക്കൾ ഏത് നിയമവിരുദ്ധ
മാർഗവും സ്വീകരിക്കുമെന്ന് മാവോയിസ്റ്റുൾ കരുതുന്നു. ഭരണകർത്താക്കളിൽ
പ്രധാനമന്ത്രി മൻമോഹൻസിംഗ്, മന്ത്രിമാരായ
പി. ചിദംബരം, സുശീൽകുമാർ ഷിൻഡെ, ജയറാം രമേശ്
എന്നിവരാണ് തങ്ങളുടെ പ്രസ്ഥാനത്തെ നശിപ്പിക്കാൻ
കിണഞ്ഞു പരിശ്രമിക്കുന്നതെന്ന് മാവോയിസ്റ്റ് പാർട്ടി ആരോപി
ക്കുന്നു. ഛത്തിസ്ഗർ മുഖ്യമന്ത്രി രമൺസിംഗ്, മന്ത്രി നിന്ദിറാം
കൺവർ, ഗവർണർ ശേഖർ ദത്ത്, മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി
ആർ.ആർ. പാട്ടീൽ, ഉന്നതപോലീസുദ്യോഗസ്ഥർ റാം നിവാസ്,
മുകേഷ് ഗുപ്ത എന്നിവരും പ്രസ്ഥാനം നശിപ്പിക്കാൻ തുനിഞ്ഞിറ
ങ്ങിയിരിക്കുകയാണെന്ന് പാർട്ടിയുടെ ദണ്ഡകാരണ്യ പ്രത്യേക
സോണൽ കമ്മിറ്റി വക്താവ് ഗുഡ്സ ഉസണ്ട മെയ്മാസത്തിൽ
പ്രസ്താവിച്ചിരുന്നു. സെഡ് പ്ലസ് സെക്യൂരിറ്റിയുണ്ടായിരുന്ന മഹേന്ദ്ര
കർമ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്ന മിഥ്യാബോധം
വച്ചുപുലർത്തിയിരുന്നെങ്കിലും അദ്ദേഹം വധിക്കപ്പെട്ടു
എന്ന് പ്രസ്താവനയിൽ പറയുന്നു. തങ്ങൾ ലിസ്റ്റ് ചെയ്യുന്ന മുൻനിര
നേതാക്കളും ഉദ്യോഗസ്ഥരും വധഭീഷണി നേരിടുന്നു എന്നാണ്
ഈ പ്രസ്താവനയിൽ അന്തർലീനമായ പാഠം.
മാവോയിസ്റ്റുകളെ നേരിടാൻ പട്ടാളത്തെ ഇറക്കില്ല എന്ന്
പ്രതിരോധമന്ത്രി എ.കെ. ആന്റണി ഔദ്യോഗികമായി പ്രസ്താവിച്ചി
രുന്നു. എന്നാൽ ഈ പരസ്യപ്രസ്താവന ഒരു ഗൂഢതന്ത്രമാണെന്ന
തിന് പട്ടാളത്തിന്റെ നീക്കങ്ങൾ തെളിവാണ്. ഇന്ത്യൻ ആർമി 2011
പകുതിയോടെ ബസ്തർ ജില്ലയിൽ പരിശീലന സ്കൂളുകൾ എന്ന
വ്യാജേന ക്യാമ്പുകൾ ആരംഭിച്ചുതുടങ്ങി. ബസ്തർ ജില്ലയിലെ
കൊണ്ടഗാവ് എന്ന ഗ്രാമത്തിൽ പട്ടാളത്തിന് പരിശീലനകേന്ദ്രം
ഉണ്ട്. ഛത്തിസ്ഗറിലെ ബിലാസ്പൂരിനടുത്ത് സമാധാനകാല
സ്റ്റേഷൻ എന്ന പേരിൽ ഒരു സബ് ഏരിയ കമാന്റ് തുറക്കാനും തീരുമാനമുണ്ട്.
എയർഫോഴ്സിന്റെ പ്രവർത്തനങ്ങളും മാവോയിസ്റ്റ് ബാധിത
സംസ്ഥാനങ്ങളിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഔദ്യോഗികമായി
അംഗീകരിച്ച് പൊതുമണ്ഡലത്തിൽ ചർച്ചയാക്കാൻ സർ
ക്കാരിന് ആഗ്രഹമില്ല എന്നാണിത് കാണിക്കുന്നത്. ഭാവിയിൽ
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സുശക്തമായ പട്ടാള അടി
ച്ചമർത്തൽ നടത്താനുള്ള രഹസ്യതീരുമാനം വെളിപ്പെടുത്താതെ,
പട്ടാള ഇടപെടൽ നടത്തില്ല എന്ന് സർക്കാർ ഔദ്യോഗികമായി
പറയുന്നതിനാൽ മുഖ്യധാരാ മാധ്യമങ്ങളും ഈ സംഭവ വികാസ
ങ്ങൾ പുറത്തുകൊണ്ടുവന്ന് സർക്കാരിന് കൂടുതൽ തലവേദന
സൃഷ്ടിച്ചിട്ടില്ല. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന താഴ്ന്ന തലത്തിലെ
നേരിടൽ മാത്രമാണ് ഔദ്യോഗികമായി ഇപ്പോൾ നിലവിലുള്ള ഭരണകൂടനയം.
ഭാവിസാദ്ധ്യതകൾ
ഇന്ത്യയിലെ രണ്ട് മാവോയിസ്റ്റ് പാർട്ടികളും തങ്ങളുടെ പ്രത്യ
യശാസ്ര്തകാരനായ മാവോ സേതുങ് പറഞ്ഞതുപോലെ ബഹു
ജന സമരങ്ങൾ സംഘടിപ്പിക്കുന്നതിനോ ജനകീയാടിത്തറ വള
ർത്തിയെടുക്കുന്നതിനോ ശ്രമിക്കുന്നില്ല. നേപ്പാളിലെ മാവോയിസ്റ്റ്
പാർട്ടിയുടെ വളർച്ചയുടെ ഒരു പ്രധാന കാരണം അത് ജനകീയ
അടിത്തറ പടുത്തുയർത്തുന്നതിൽ വിജയിച്ചുവെന്നതാണ്.
ബഹുജനസമരങ്ങൾ നടത്തുന്നതിനോട് വിമുഖത കാട്ടുന്നു
എന്നതിനാൽതന്നെ ആന്ധ്രാപ്രദേശിലെ ഭരണകൂടത്തിന്
മാവോയിസ്റ്റ് സംഘടനയെ നൈമിഷികമായി അടിച്ചമർത്താൻ
കഴിയും. മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടാൻ പട്ടാളത്തെ ഇറ
ക്കില്ല എന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി ഔദ്യോഗികമായി
വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ സർക്കാർ ഈ തീരുമാനം
മാറ്റിക്കൂടെന്നില്ല. അങ്ങനെവന്നാൽ ശ്രീലങ്കയിൽ
എൽ.ടി.ടി.ഇ.യെ നിർമാർജനം ചെയ്തതിനു തുല്യമായ ഒരു അവ
സ്ഥയാകും സി.പി.ഐ. മാവോയിസ്റ്റിന് വന്നു ഭവിക്കുക. അതേസമയം
ശ്രീലങ്കയിലെ തമിഴ്പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെ
ടാതെ അസ്വാസ്ഥ്യങ്ങൾ നീറിപ്പുകഞ്ഞ് മറ്റൊരു പൊട്ടിത്തെറിക്ക്
കാരണമാകാൻ സാദ്ധ്യതയുള്ളതുപോലെ സി.പി.ഐ. മാവോയി
സ്റ്റിനെ ഇല്ലായ്മ ചെയ്താലും മറ്റൊരു മാവോയിസ്റ്റ് ഉയർത്തെഴുന്നേല്പിനുള്ള
ഭൗതികസാഹചര്യം ഇന്ത്യയിൽ നിലനിൽക്കുന്നു.
പുതിയ അന്താരാഷ്ട്ര മാവോയിസ്റ്റ് അച്ചുതണ്ടിലെ സംഘടനകൾ
Communist Party of Bhutan (MLM)
Communist Party of India (Maoist)
Communist Party of India (ML) Naxalbari
Maoist Communist Party, France
Maoist Communist Party, Italy
Maoist Communist Party, Turkey and North Kurdistan
Revolutionary Communist Party, Canada
Unified Communist Party of Nepal (Maoist)
Committee of People’s Struggle “Manolo Bello”, Galicia, Spain
MEMBERS OF CCOMPOSA
Bangladesh
Purba Bangala Sarbahara Party (Central Committee)
Purba Bangla Sarbahara Party (Maobadi Punargathan Kendra)
Bangladesher Samyabadi Dal (Marksbadi-Leninbadi)
Purba Banglar Communist Party – Marksbadi-Leninbadi (Lal
Patakar)
Purba Banglar Sarbahara Party (Maoist Bolshevik Reorganization
Movement) (observer status)
Bhutan
Bhutan Communist Party (Marxist–Leninist–Maoist) (observer
status)
India
Communist Party of India (Marxist–Leninist) Naxalbari
Communist Party of India (Maoist)
Nepal
Communist Party of Nepal (Maoist)
Sri Lanka
Ceylon Communist Party (Maoist)