നവംബർ 18 , 19 തീയതികളിൽ മുംബൈയിൽ*
നവംബർ 18 ശനിയാഴ്ച *സപ്തസ്വര* ഒരുക്കുന്ന നാടകമേള. 19 ഞായറാഴ്ച *കേരള സംഗീത നാടക അക്കാഡമിയുടെ* പശ്ചിമമേഖല അമച്ച്വർ നാടക മത്സരം.
നവംബർ 18 വൈകിട്ട് 6:30 മണിക്ക് മുംബൈയിൽ നിന്നുള്ള തിരഞ്ഞെടുത്ത നാടക ഗാനങ്ങൾ കോർത്തിണക്കി ഗാനമേള. തുടർന്ന് ഉലയുന്ന കുടംബ ബന്ധങ്ങളുടെയും ജീവിത സായാഹ്നത്തൽ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ വ്യാകുലതകളുടെയും നേർചിത്രമായ
*”ഇനി എങ്ങോട്ട്?” എന്ന നാടകം അരങ്ങേറും. പഴയകാല നാടക പ്രവർത്തകർ അനുഭവങ്ങൾ പങ്കു വയ്ക്കും.
സഥലം: Smt. PN Doshi Wimens Collage (SNDT Collage), 5th floor, Cama Lane, Ghatkoper West, Mumbai-86
നവംമ്പർ 19 രാവിലെ 9 മണി മുതൽ കേരള സംഗീത നാടക അക്കാദമി അഖിലേന്ത്യ തലത്തിൽ നടത്തുന്ന പ്രവാസി അമച്ച്വർ നാടക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ മാറ്റുരയ്ക്കുന്ന അഞ്ച് ഗംഭീര നാടകങ്ങൾ.
സ്ഥലം: നെരൂൾ അഗ്രി കോളി ഭവൻ ആഡിറ്റോറിയം.
*നാം മഴയത്ത് നിർത്തിയ ചിലർ* (ഖാർഘർ), *സ്വപ്നയാത്ര* (മാട്ടുംഗ), *ഇഡിയറ്റ്* (പൻവേൽ), *ചൂതാട്ടക്കോരൻ* (അണുശക്തി നഗർ), *ദേവൂട്ടി ടയേഴ്സ്* (വഡോദര) എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.
പ്രവേശനം സൗജന്യം.