ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരനുറ്റാണ്ട് എത്തുന്ന കുസുമാഗ്രാജ് എന്ന വി.വി. ഷിര്‍വാഡ്കറുടെ നാട്യസാമ്രാട്ട് എന്ന വിഖ്യാത നാടകത്തെ ആധാരമാക്കിയാണ് മഹേഷ് മഞ്ജരേക്കര്‍ അതേ പേരില്‍ തന്റെ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. നാട്യസാമാ്രട്ടായ ഗണപത് രാമച്രന്ദ ബെര്‍വാര്‍ക്കരുടെ ജീവിത്തിലുടെ ഒപ്പം നാടകജീവിതത്തെ വീണ്ടെടുക്കുകയും കൂടിയാണ് നാട്യസാമ്രാട്ട് എന്ന മറാഠി ചിത്രം.സുഹൃത്തായ വിക്രം ഗോഖലെയുടെ രാംബാഹു എന്ന കഥാപാത്രവും, ആ ജീവിതവും കൂടി ചേരുമ്പോഴാണ് സിനിമ ജീവിത വൈരുദ്ധ്യങ്ങളിലൂടെ പുതിയ വര്‍ണം ആര്‍ജിക്കുന്നത്.
മറാഠി സിനിമ എത്തിനില്‍ക്കുന്ന പുതിയ കരുത്തിനെയും ഭാവുകത്വത്തെയുമാണ് നാട്യസാമ്രാട്ട് എന്ന പുതിയ ചിത്രം നമ്മോട് വെളിപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമത്തിലേക്ക് മഹേഷ് മഞ്ജരേക്കര്‍ എത്തിച്ചപ്പോള്‍ മറാഠി സിനിമ ആര്‍ജിച്ച മാനം വളരെ വലുതാണെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തും. എത്രയോ വേദികളില്‍ പ്രേക്ഷകഹൃദയം കീഴടക്കിയ ഈ നാടകത്തില്‍ പലപ്പോഴായി നാട്യസമ്രാട്ടിെന്റ വേഷത്തില്‍ ഡോകര്‍ ശ്രീരാം ലാഗു, സതീഷ് ദുബാഷി, ഉപേന്ദ്രയെതെ, യശ്വന്ത് ദുത്ത്, ചന്ദ്രകാന്ത് ഗോഖലെ, മധുസൂദനന്‍ കോല്‍ഹാട്ട്കര്‍, ദത്ത ഭട്ട്, രാജ ഗോസാവി എന്നിവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് നാനപടേക്കറാണ്. ആ കഥാപാത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന്, കാലത്തിനോടും പ്രായത്തിനോടും നീതിപുലര്‍ത്തി, ഷെക്‌സ്പിയര്‍ കഥാപാത്രങ്ങളെ വേദിയില്‍ അവിസ്മരണീയമാക്കിയ ജീവിതത്തെയാണ് സ്വന്തം കുടുംബാംഗങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയുന്നത്. നാനാപടേക്കര്‍ എന്ന നടന്‍ നല്‍കുന്ന വിസ്മയമാണ് ഈ സിനിമ.
എത്രയോ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ബെല്‍വാര്‍ക്കര്‍ എന്ന നാട്യസാമ്രാട്ട് അഭിനയരംഗത്തു നിന്ന് പിന്‍വാങ്ങി ഭാര്യ കാവേരിയൊടൊപ്പം സ്വസ്ഥജീവിതം ആഗ്രഹിക്കുകയാണ്. തന്റെ ജീവിതത്തില്‍ നിന്ന് സ്വരുക്കൂട്ടിയ സ്വത്തുക്കള്‍ മകനായ മകരന്ദിനും മകള്‍ വിദ്യയ്ക്കും നല്‍കിയ വലിയ പ്രഖ്യാപനം വീട്ടില്‍ വച്ച് നടത്തുന്നു. വലിയവര്‍ക്ക് പുതുകാലത്തിന്റെ രീതികള്‍ അന്യമാകുന്നത് പോലെ കുടുംബത്തിലും ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. അവസാനം വീട്ടില്‍ നിന്ന് പുറത്താവുന്നു. സ്വന്തം വിധിയെ ഭാര്യയ്‌ക്കൊപ്പം നാട്യസാമ്രാട്ട് ഏറ്റെടുക്കുകയാണ്. ഭാര്യയുടെ ഗ്രാമത്തിലേക്കുള്ള യാത്രയില്‍ അവരും യാത്രയാവുന്നു. അവസാനം തെരുവ് തന്നെ തന്റെ ജീവിതത്തിന്റെ നാട്യഗൃഹമാക്കുകയാണ് ബെല്‍വാര്‍ക്കര്‍. ലോകം തന്നെ നാടകശാലയാക്കിയ നടനെ സംബന്ധിച്ച് തെരുവും ഗൃഹവും എല്ലാം നാട്യപാഠശാലയാവുകയാണ്. കുടുംബ ബന്ധത്തിലെ കാപട്യവും,തെരുവിലെ സാധാരണ ജീവിതങ്ങളുടെ ഉള്ള് നല്‍കിയ സ്‌നേഹവും ഈ സിനിമയുടെ തീക്ഷ്ണമായ ഭാവങ്ങള്‍തന്നെയാണ്. പ്രശസ്ത നടനായിരുന്ന ഗണപത് അപ്പ ബെല്‍വാര്‍ക്കറിന്റെ ജീവിതമാണ് സിനിമ. തന്റെ അഭിപ്രായങ്ങള്‍ എപ്പോഴും വെട്ടിത്തുറന്ന് പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന് ജിവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളാണ് ഈ ചിത്രം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ലോകം അദ്ദേഹത്തെ നാട്യസാമ്രാട്ടായി കൊണ്ടാടിയെങ്കിലും കുടുംബാന്തരീക്ഷത്തില്‍ എല്ലാവരാലും തിരസ്‌കൃതനായി തെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന അദ്ദേഹത്തെയാണ് ഈ സിനിമ വീണ്ടെടുക്കുന്നത്. നാടകരംഗത്തെ ശക്തമായ സിനിമ.
വളരുമ്പോള്‍ മക്കള്‍ മാതാപിതാക്കളെ മറക്കുകയും പ്രായമാകുേമ്പാള്‍ അവര്‍ അന്യരാകുകയും ചെയ്യുന്ന എക്കാലത്തെയും അവസ്ഥയെയാണ് ഈ സിനിമ ആവിഷ്‌കരിക്കുന്നത്. മെലോഡ്രാമയുടെ അംശങ്ങള്‍ നിരവധിയാണെങ്കില്‍ തന്നെയും സമകാലീന കാലത്തെ ആവിഷ്‌കരിക്കുന്നതോടൊപ്പം നാനാപടേക്കര്‍ എന്ന നടന്റെ വിഭ്രമിപ്പിക്കുന്ന അഭിനയ ചാരുത ഈ ചിത്രത്തെ പുതിയ ഭാവത്തില്‍ എത്തിക്കുന്നുണ്ട്. തന്റെ കലാജീവിതംകൊണ്ട് നേടിയ സമ്പാദ്യങ്ങള്‍ മുഴുവന്‍ മക്കള്‍ക്കുവേണ്ടി ത്യജിക്കുമ്പോള്‍ അവരോട് പുതിയ തലമുറ അനുവര്‍ത്തിക്കുന്ന മനോഭാവവും ഈ ചിത്രത്തിന്റെ ഭാഗമാണ്. കാലമാണ് ഈ സിനിമയിലെ വില്ലന്‍. ജീവിതവും സ്‌നേഹവും കൂട്ടുകാരും അവരുടെ ആഘോഷവും മനോഭാവവും എല്ലാം പുതിയ കാലത്ത് മാറിമറിയുമ്പോള്‍ നാട്യസമ്രാട്ടായവര്‍ പോലും കുടുംബത്തില്‍ അന്യരാകുന്നു. തെരുവ് മാത്രം അവര്‍ക്ക് ജീവിതത്തിന്റെ വേദിയാവുന്നു.
നാടകത്തിന്റെ വേദിയില്‍ പ്രേക്ഷകരുടെ വൈകാരികത അപ്പോള്‍തന്നെ ഏറ്റുവാങ്ങി മുന്നേറിയ ഈ നാടകം സിനിമയായപ്പോള്‍ അതേ വൈകാരികതയെ ആവിഷ്‌കരിക്കാന്‍ കഴിയുമോ എന്നതായിരുന്നു പ്രശ്‌നം. നടന്‍, ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍, നല്ല സുഹൃത്ത്, തെരുവ് ജീവിതത്തിലെ മുഖം, മാനസിക വിഭ്രാന്തിയിലേക്ക് തെന്നി മാറുന്ന രംഗങ്ങള്‍, അങ്ങിനെ ഓരോ വേഷപ്പകര്‍ച്ചയെയും നാനാപടേക്കര്‍ എന്ന നടന്‍ അവിസ്മരണീയമാക്കി എന്നതിന്റെ തെളിവാണ് റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷക സാന്നിദ്ധ്യം. ബെല്‍വാര്‍ക്കര്‍ കടന്നുപോകുന്ന ജീവിതത്തെ അതേ തീക്ഷ്ണതയോടെ നാനാപടേക്കര്‍ എന്ന നടന് ആവിഷ്‌കരിക്കാനായതാണ് തിയേറ്റര്‍ വിട്ടുപോകുന്ന പ്രേക്ഷകരുടെ കണ്ണീര്‍ വ്യക്തമാക്കുന്നത്.
നടനജീവിതം ഉപേക്ഷിച്ച് മക്കള്‍ക്ക് തന്റെ സ്വത്തുക്കള്‍ പകുത്ത് നല്‍കുമ്പോള്‍ ബെല്‍വാര്‍ക്കറിന്റെ ഭാര്യ കാവേരി, നാം സുക്ഷിക്കണം നിങ്ങള്‍ എന്താണ് ഒന്നും ബാക്കിവയ്ക്കാതെ നല്‍കിയതെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ഗണപത് ബെല്‍വാര്‍ക്കറിെന്റ ഭാര്യയായി രംഗത്തെത്തുന്നത് സംവിധായകന്‍ മഹേഷ് മഞ്ജരേക്കറുടെ ഭാര്യ മേധ മഞ്ജരേക്കറാണ്. അവരുടെയും രാംബാഹുവായി വരുന്ന വിക്രം ഗോഖലെയുടെയും അഭിനയവും ഈ സിനിമയുടെ മറ്റൊരു തികവാണ്. മറാഠി സിനിമയിലെ എക്കാലത്തെയും ഉജജ്വല ദൃശ്യാവിഷ്‌കാരമായി നാട്യസാമ്രാട്ട്.
എല്ലാ കഥാപാത്രങ്ങളുടെയും വൈകാരികതയെ ആവിഷ്‌കരിക്കാന്‍ മിക്കപ്പോഴും ഉപയോഗപ്പെടുത്തിയത് ക്ലോസ് ഷോട്ടുകളാണ്. അത് സിനിമയുടെ രൂപ തന്നെയായി മാറുന്നുണ്ട്. മറാഠിയില്‍ ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ സിനിമാരൂപത്തിലേക്ക് വന്നിട്ടുണ്ട്. കട്യാര്‍ കാല്‍ജത് ഗുസലി എന്ന നാടകവും ഈയിടെ സിനിമാരൂപത്തില്‍ എത്തുകയുണ്ടായി.
സിനിമ എന്ന മാധ്യമത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ മറാഠി ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം. കണ്ണീരിന്റെ നനവോടെയല്ലാതെ ഈ ചിത്രം മുഴുമിക്കാനാവില്ല. അത്രമാത്രം തീക്ഷ്ണമായ വേദന ഈ ചിത്രം നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. വരുംകാലത്തിന്റെ നീക്കിയിരിപ്പാണ് ഇത്തരം ചിത്രങ്ങള്‍.