Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ്

സചിന്‍ കേത്കര്‍ May 23, 2016 0

മറാഠി സാഹിത്യത്തില്‍ പലരും
സ്ഥാപിത താല്‍പര്യക്കാര്‍:

മറാഠി സാഹിത്യത്തില്‍ പലരും സ്ഥാപിത താല്‍പര്യങ്ങളടെ വക്താക്കളാവുകയാണെന്ന് പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനും എഡിറ്ററുമായ സചിന്‍ കേത്കര്‍ വെളിപ്പെടുത്തി. അറുപതുകളിലെയും തൊണ്ണൂറുകളിലെയും മറാഠി സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ഭാഷകള്‍ എന്ന പ്രയോഗം ശരിയല്ല: സേതു
മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളെ പ്രാദേശിക ഭാഷകള്‍ എന്ന് പ്രയോഗിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ ഭാഷകള്‍ എന്നാണ് പറയേണ്ടതെന്നും പ്രമുഖ സാഹിത്യകാരന്‍ സേതു അഭിപ്രായപ്പെട്ടു. പ്രാദേശിക ഭാഷകള്‍ എന്ന പ്രയോഗത്തില്‍തന്നെ ഒരുതരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഭാഷകളും വളരണമെങ്കില്‍ പരിഭാഷകള്‍ ഉണ്ടാവണമെന്നും അതില്‍കൂടി മാത്രമേ ഇന്ത്യന്‍ ഭാഷകളുടെ വളര്‍ച്ച സാദ്ധ്യമാവൂയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സേതു അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭാഷകള്‍ക്ക് വെല്ലുവിളിക്കാലം
ഇന്ത്യന്‍ ഭാഷകള്‍ക്ക് വെല്ലുവിളിക്കാലമാണെന്നും പലതും നിലനില്പു ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഷാജി വിക്രമന്‍ അഭിപ്രായപ്പെട്ടു.
ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ രണ്ടാംദിവസം, മങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭാഷകളെക്കുറിച്ചുള്ള ചര്‍ച്ചാവിഭാഗത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ എത്ര ഭാഷകളുണ്ടെന്നതിന് വ്യക്തമായ കണക്കില്ലെന്നു പറഞ്ഞ സന്താലി എഴുത്തുകാരന്‍ പൂര്‍ണചന്ദ്ര ഹെംബ്രാം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഇന്ത്യയില്‍ മാതൃഭാഷാസംവിധാനം കര്‍ശനമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും ഭാഷകള്‍ നശിച്ചുകൊണ്ടിരിക്കുന്നത് പുറംസമ്മര്‍ദങ്ങള്‍ കൊണ്ടല്ല മറിച്ച് അവയെ സംസ്‌കാരത്തിന്റെ ഉറവിടമായി കണ്ട് സംരക്ഷിക്കാത്തതുകൊണ്ടാണെന്നും ഹെംബ്രാം പറഞ്ഞു. നശിക്കുന്നതില്‍ കൂടുതലും ഉള്‍നാടന്‍ ഭാഷകളാണെന്ന് മറ്റൊരു സന്താലി എഴുത്തുകാരനായ സഡദു മാജുഹി പറഞ്ഞു.
അത്തരമൊരു ഭാഷയായ സന്താലി ഇപ്പോള്‍ വളര്‍ച്ച പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് നമ്മുടെ ഭാഷകളെ തിന്നുന്നുവെന്നുള്ള കാര്യം തള്ളിക്കളയാനാവില്ല.
ആധുനികകാലത്തെ വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ പല ഭാഷകളും അപ്രത്യക്ഷമാക്കാന്‍ കാരണമായെങ്കില്‍ അത്ഭുതപ്പെടാനില്ലെന്ന് സിന്ധി എഴുത്തുകാരിയും അക്കാദമി പുരസ്‌കാരജേതാവും കൂടിയായ മായാ രാഹി അഭിപ്രായപ്പെട്ടു.
എല്ലാവരും തങ്ങളുടെ മാതൃഭാഷഷയെക്കുറിച്ചു ചിന്തിക്കുന്ന ഒരു കാലം വരുമെന്നുകൂടി അവര്‍ പറഞ്ഞു.
ന്യൂനപക്ഷ ഭാഷകള്‍ പലതും അവശനിലയിലാണെന്നും സര്‍ക്കാരിന്റെ സംരക്ഷണം ലഭിക്കാത്തതുകൊണ്ടാണിതെന്നും മറ്റൊരു സന്താലി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഉദയ്‌നാഥ് മാജുഹി പറഞ്ഞു.
ഭാഷ മരിക്കാതിരിക്കണമെങ്കില്‍ അതിനൊരു ലിപി അത്യാവശ്യമാണെന്ന് എഴുത്തുകാരനും ഭാഷാഗവേഷകനുമായ രാമന്‍ കെ.എസ്. പറഞ്ഞു.
എങ്കില്‍ മാത്രമേ ഭാഷയ്ക്ക് മുഖ്യധാരയിലെത്താന്‍ കഴിയൂ എന്നു പറഞ്ഞ അദ്ദേഹം അറുപതു കൊല്ലം മുമ്പു മാത്രം പണ്ഡിറ്റ് മുര്‍മു സന്താലി ഭാഷയ്ക് ലിപിയുണ്ടാക്കിയശേഷം ആ ഭാഷയില്‍ പതിനായിരത്തില്‍പരം സാഹിത്യകൃതികളുണ്ടായ കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സിനിമയുണ്ടാക്കുന്നത് കച്ചവടത്തിന്: അടൂര്‍
സിനിമ ജനിച്ചതുതന്നെ കച്ചവടപരമായാണ്. എന്നാല്‍, കലാപരമായി അത് വളര്‍ച്ച പ്രാപിച്ചത് ഏറെ സമയമെടുത്ത ശേഷമാണെന്ന് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിനോടനുബന്ധിച്ച് ‘സിനിമയില്‍ യഥാര്‍ത്ഥ ജീവിതവും ഫിക്ഷനും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയുടെ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്തരിക യാഥാര്‍ത്ഥ്യമായ സാഹിത്യകൃതികള്‍ സിനിമയാക്കുമ്പോള്‍ എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്ന യാഥാര്‍ത്ഥ്യങ്ങളെ ശ്രദ്ധാപൂര്‍വം സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ അതിര്‍ത്തികള്‍ ലംഘിക്കുന്നതാണ് സിനിമയെന്നു പറഞ്ഞ് തമിഴ് കവയിത്രിയും ചലച്ചിത്രകാരിയുമായ ലീന മണിമേഖല, തമിഴിലെ മുഖ്യധാരാ സിനിമക്കാര്‍ സൂപ്പര്‍നായകകഥകളെ വെറുത്തുതുടങ്ങിയെന്നും യഥാര്‍ത്ഥ ജീവിതകഥകളോട് താല്‍പര്യം കാട്ടിവരുന്നത് മാറ്റത്തിന്റെ സൂചനയാണെന്നും ചൂണ്ടിക്കാട്ടി.
സിനിമയില്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രാതിനിധ്യം എങ്ങനെയായിരിക്കണമെന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് എഴുത്തുകാരനും സിനിമാചരിത്രകാരനുമായ അമൃത് ഗാംഗര്‍ പറഞ്ഞു. സിനിമയില്‍ ഒത്തുതീര്‍പ്പ് ഒരു വലിയ പ്രശ്‌നമാണെന്ന് നടനും സംവിധായകനും നിര്‍മാതാവുമായ ആനന്ദ് മഹാദേവന്‍ പറഞ്ഞു.
സിനിമയില്‍ റിയലിസ്റ്റിക്, ഫിക്ഷന്‍ എന്നീ തരംതിരിവുകള്‍ പാടില്ലെന്ന് മറാഠി നാടക ചലച്ചിത്ര പ്രവര്‍ത്തകന്‍ പരേഷ് മൊകാഷി പറഞ്ഞു. പുസ്തകങ്ങള്‍ നല്‍കുന്ന അനുഭവം സിനിമയ്ക്ക് എന്നും വെല്ലുവിളിയാണെന്ന് മറാത്തി നാടക-ചലച്ചിത്ര പ്രവര്‍ത്തകനായ സുനില്‍ സുഗതന്‍കര്‍ പറഞ്ഞു.
റിയലിസ്റ്റിക് സിനിമ കൊണ്ട് നമ്മുടെ ചലച്ചിത്രബോധത്തെ നുള്ളിയുണര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മുന്‍ സ്‌ക്രീന്‍ എഡിറ്ററും സിനിമാനിരീക്ഷകയും എഴുത്തുകാരിയുമായ ഉദയതാര നായര്‍ ചൂണ്ടിക്കാട്ടി.

വടക്കു കിഴക്കന്‍ സാഹിത്യരംഗം ഹൃദയത്തെ സ്പര്‍ശിക്കുന്നു
ഭൂമിശാസ്ര്തപരവും വിനിമയപരവും സാങ്കേതികപരവുമായ വിടവുകള്‍ വടക്കുകിഴക്കന്‍ സാഹിത്യത്തെ ബാധിക്കുന്നുണ്ട്. എങ്കിലും അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പല സാഹിത്യ സംഭവങ്ങളും നടക്കുന്നതായി ബംഗാളി കവിയും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുബോധ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റില്‍ വടക്കുകിഴക്കന്‍ സാഹിത്യത്തിലെ നവ്യാനുഭവങ്ങള്‍ എന്ന ചര്‍ച്ചാവിഭാഗത്തില്‍ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ സാഹിത്യത്തിന് ഇന്ത്യയുടെ ഹൃദയത്തെ സ്പര്‍ശിക്കാനാകുമെന്ന് ബംഗാളി കവിയും നോവലിസ്റ്റുമായ ബിനായക് ബന്ദോപാദ്ധ്യായ പറഞ്ഞു. ഒരു വടക്കുകിഴക്കന്‍ എഴുത്തുകാരനെന്ന നിലയില്‍ തന്നെ പാര്‍ശ്വവത്കരിക്കപ്പെടുന്നതായി തോന്നുന്നില്ലെന്ന് അസമീസ് കവിയും എഴുത്തുകാരനുമായ പ്രണയ് ഫുകന്‍ പറഞ്ഞു.
പാര്‍ശ്വവത്കരണം അക്കാദമികളുടെ വാദമാണെന്നും വടക്കുകിഴക്കന്‍ ചരിത്രം അറിയാന്‍ അവിടത്തെ സാഹിത്യം വായിക്കണമെന്നും ബംഗാളി കവയിത്രി കൗശികി ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മണിപ്പൂരി കവി ഇസോംച്ചസിങ് തന്റെ കവിത അവതരിപ്പിച്ചു.

ചേതന്‍ ഭഗത്തിന്റേത് പൈങ്കിളി സാഹിത്യമെന്ന് എന്‍.എസ്. മാധവന്‍
ഇന്ത്യന്‍ സാഹിത്യമെന്നത് പ്രാദേശിക ഭാഷകളിലുള്ള സാഹിത്യമാണെന്നും ചേതന്‍ ഭഗത്തിന്റെ രചനകള്‍ പൈങ്കിളി വിഭാഗത്തിലാണ് ഉള്‍പ്പെടുകയെന്നും പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിന്റെ അധിനിവേശത്തെ ഇന്ത്യന്‍ പ്രാദേശിക ഭാഷാസാഹിത്യം അതിജീവിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇംഗ്ലീഷ് എഴുത്തുകാര്‍ക്കു മുന്നില്‍ നാം യാചിക്കേണ്ട കാര്യമില്ലെന്നും ലോകത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന ഭാഷ ഇംഗ്ലീഷല്ലെന്നും എന്‍.എസ്. മാധവന്‍ വ്യക്തമാക്കി.

Related tags : Gateway LitFestKaakka

Previous Post

നാട്യസാമ്രാട്ട്: ബെല്‍വാര്‍ക്കറിന്റെ ജീവിതം സിനിമയായപ്പോൾ

Next Post

പശ്ചിമഘട്ടത്തിന്റെ രാഷ്ട്രീയം

Related Articles

gateway-litfestകവർ സ്റ്റോറി

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്‌റ് 2017: 15 ഭാഷകളും 50 സാഹിത്യകാരന്മാരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven