കേരളം വിഡ്ഢികളുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരി
ക്കുകയാണ്. അന്ധവിശ്വാസവും പണത്തോടുള്ള അത്യാർ
ത്തിയും അനുദിനം വർദ്ധിച്ചുവരുന്നു. തികച്ചും ‘റിവേഴ്‌സ്
ഗിയറി’ലുള്ള ഒരു പോക്ക്. അക്ഷയ തൃതീയയും പൊങ്കാലയും
പർദയുമൊക്കെ ഒരു ഫാഷനായി ജനങ്ങൾ ആഘോഷിക്കു
ന്നു. ഇതിന്റെ കാരണം പ്രധാനമായും അരാഷ്ട്രീയതയാണ്.
രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴുള്ള ഫലം.
എം.എൻ. കാരശ്ശേരി പറഞ്ഞു.
രാഷ്ട്രീയം കൊടിയല്ല; സംഘടനയല്ല; മുദ്രാവാക്യമല്ല.
അത് നീതിബോധമാണ്. അതില്ലെങ്കിൽ ഏത് നിറത്തിലുള്ള
കൊടി ഉയർത്തിപ്പിടിച്ചാലും എത്ര ഗംഭീരമായ മുദ്രാവാക്യം
ഘോഷിച്ചാലും ജനം തിരിച്ചറിയും.
‘ഒരേ മാതിരി ചായം മുക്കിയ
കീറത്തുണിയുടെ വേദാന്തം’ എന്നാണ് അക്കിത്തം പാടി
യത്.
ഏത് സേവനത്തിന്റെ പേരിലാണ് ബെന്നറ്റ് എബ്രഹാമിന്
ഇടതുപക്ഷം സീറ്റു കൊടുത്തത്? ഇതാണ് അരാഷ്ട്രീയത.
പ്രത്യയശാസ്ര്തമൊന്നുമില്ല. അധികാരത്തിനുള്ള വർഗീയ
വടംവലികൾ മാത്രം. എല്ലാ രാഷ്ട്രീയ കക്ഷികളും ഇങ്ങനൊക്കെതന്നെ.
ഇതിന്റെയൊക്കെ പരിണതഫലമാണ് ജനാധിപത്യ
ത്തിൽ നിന്ന് മതാധിപത്യത്തിലേക്കുള്ള ദ്രുഗതിയിലുള്ള ആ
തിരിച്ചുപോക്ക്.
വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം
എല്ലാവർക്കുമുണ്ട്. ദൈവമുണ്ടോയെന്നതല്ല പ്രശ്‌നം.
ദൈവത്തിന്റെ പേരിലുള്ള അതിക്രമങ്ങളാണ്. വർഗീയ കലാപങ്ങൾ
ദൈവത്തിനെതിരല്ലെ? ‘എവിടെ ജീവജാലങ്ങൾ
സങ്കടപ്പെടുന്നുവോ അവിടെ രാമൻ വിലപിക്കുന്നു’ എന്നാണ്
വാത്മീകി രാമായണത്തിൽ പറഞ്ഞിട്ടുള്ളത്. ഖുറാനിൽ പറയുന്നു,
‘സമസ്ത പ്രപഞ്ചത്തിനും അനുഗ്രഹമായി അയയ്ക്കപ്പെ
ട്ടവൻ’ എന്ന്. ഇവരെങ്ങനെ ജോസഫിന്റെ കൈ വെട്ടിമാറ്റി.
ആ കുടുംബത്തിന്റെ സ്ഥിതി എന്തായി? ഇതൊക്കെ സാത്താനിക്
ആണ്.
എന്താണ് ശത്രുസംഹാരപൂജ? തന്റെ ശത്രുവിനെ
ഇല്ലായ്മ ചെയ്യാൻ ഭക്തർ ഭഗവാന് കൊടുക്കുന്ന ക്വട്ടേഷനല്ലെ
അത്. ഇവിടെ പിശാചാണ് മനുഷ്യന്റെ മിത്രം.
മന്ത്രവാദങ്ങളെല്ലാം ഭക്തിക്കു വിരുദ്ധമാണ്. ദൈവത്തിന്
എതിരാണത്. ഞാനൊരു ഭക്തനല്ല. പ്രാർത്ഥിക്കാറുമില്ല.
ദൈവമുണ്ടായാലും ഇല്ലെങ്കിലും എനിക്കു പ്രശ്‌നമില്ല. പക്ഷെ
ഒന്നോർക്കണം, ഇവിടെ നടക്കുന്ന യുദ്ധങ്ങളെല്ലാം പിശാ
ചിന്റെ പേരിലല്ല. വർഗീയ കലാപങ്ങളും ലഹളകളുമൊക്കെ
ദൈവത്തിന്റെ പേരിലാണ്. രാമന്റെ പേരിൽ, മുഹമ്മദ് നബി
യുടെ പേരിൽ.
നിരീശ്വരവാദം ഒരു തർക്കവിഷയമായി കൊണ്ടു നടക്കേണ്ട
കാര്യമില്ല. നിലമ്പൂർ ബാലൻ ഒരിക്കൽ പറഞ്ഞു:
ഇല്ലാത്ത ഒന്ന് ഉണ്ട് എന്നു പറയാൻ ആളു വേണം. എന്നാൽ
ഇല്ലാത്ത ഒന്ന് ഇല്ല എന്നു പറയാൻ നമ്മൾ എന്തിന് മെനക്കെടണം.
മന്ത്രവാദികൾ തഴച്ചുവളരുന്ന നാടാണ് നമ്മുടേത്.
പണം ഇരട്ടിപ്പിക്കാനും മന്ത്രവാദികളെ സമീപിക്കുന്ന ആർ
ത്തിപ്പണ്ടാരങ്ങൾ ധാരാളമുണ്ടിവിടെ. അദ്ധ്വാനിക്കാതെ
എങ്ങനെ കാശുണ്ടാക്കാം എന്നാണ് എല്ലാവരുടെയും ചിന്ത.
നിധി കൈക്കലാക്കാനുള്ള മരണ ഓട്ടം.
അന്ധവിശ്വാസം ജനവിരുദ്ധമാണ്. നിയമവിരുദ്ധമാണത്.
കാന്തപുരം പ്രാർത്ഥിച്ചാൽ മഴ പെയ്യുമെന്ന് ഒരു കൂട്ടർ. അല്ലെ
ങ്കിൽ മുല്ലക്കര രത്‌നാകർ സാറോ അമൃതാനന്ദമയിയോ പ്രാർ
ത്ഥിച്ചാലും മഴ പെയ്യുമത്രെ. ഇതുമല്ലെങ്കിൽ യാഗം നടത്തി
മഴ പെയ്യിക്കാൻ മറ്റൊരു കൂട്ടർ. ചുരുക്കത്തിൽ ഓരോ വിശ്വാസങ്ങൾ
സമൂഹത്തെ പൂർണമായും ഗ്രസിച്ചുകഴിഞ്ഞിരിക്കു
ന്നു. ഇവരൊക്കെ ഈ മഴ പെയ്യിക്കാൻ മെനക്കെടുന്ന സമയത്ത്
എൻഡോസൾഫാൻ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട
മനുഷ്യരുടെ ദു:ഖമകറ്റാൻ ശ്രമിക്കരുതോ, കാരശ്ശേരി
ചോദിക്കുന്നു.
ബഹുഭാര്യത്വം, കുട്ടിച്ചാത്തൻസേവ, ജാതകം, ചൊവ്വാദോഷം
തുടങ്ങി എന്തെല്ലാം ദുരാചാരങ്ങളാണിവിടെ. ഇവയെല്ലാം
ആത്യന്തികമായി സ്ര്തീവിരുദ്ധമാണ്. വ്യാജദൈവ
ങ്ങളും വ്യാജസിദ്ധന്മാരും അരങ്ങുവാഴുന്നു. പ്രാർത്ഥനയി
ലൂടെ രോഗം മാറ്റാൻ ശ്രമിക്കുമ്പോൾ നാം ഏത് കാലത്തേ
ക്കാണ് പോകുന്നത്. പത്രങ്ങളും ചാനലുകളും ഇവയൊക്കെ
കൊട്ടിഘോഷിക്കുന്നു. മഹാരാഷ്ട്രയിൽ ദാബോൽക്കർ
കൊണ്ടുവന്നതുപോലെ ഒരു ബില്ല് കേരളത്തിൽ പാസ്സാ
ക്കാൻ കഴിയുമോ?
”ഒരു ഗ്രഹമാണ് എന്റെ ജീവിതത്തിന്റെ അർത്ഥം അഥവാ
നന്മതിന്മകൾ തീരുമാനിക്കുന്നതെങ്കിൽ ഞാൻ അതിന് വിലകൊടുക്കുന്നില്ല”
എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞ
ത്. അതുപോലെ പറയാൻ ഇന്നിവിടെ ആരുമില്ലാത്ത അവ
സ്ഥയാണ്.
അനീതിക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടാനുള്ള
എനർജി നമ്മൾ കളയരുത്. ആധുനികതയ്ക്കുവേണ്ടി,
ശാസ്ര്തീയതയ്ക്കുവേണ്ടി യുക്തിയിലുറച്ച് നമ്മൾ പോരാടണം.
വിദ്യകൊണ്ടേ യുക്തി വളരൂ. അതിനായി ശ്രമിക്കണം, കാരശ്ശേരി
പറഞ്ഞുനിർത്തി.