പതിനാറ് വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് ജെ.എസ്.
വർമയാണ് തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ
തടയുന്നതിനുള്ള ജുഡീഷ്യൽ നിയമനിമാണത്തിലേക്ക്
വിരൽ ചൂണ്ടുന്ന മാർഗനിർേദശങ്ങൾ പുറപ്പെടുവിച്ചത്;
പ്രശസ്തമായ വിശാഖക്കേസ് വിധിയിലൂടെ. നീതി-നിയമ
സംരക്ഷകരേയും സമൂഹത്തിലെ
ആരാധ്യവിഗ്രഹങ്ങളേയും വരെ തേടി നിരുപദ്രവകരം
എന്നു കരുതിയിരുന്ന ഈ നിയമത്തിന്റെ
കൈകളെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സ്വകാര്യ
ഇടങ്ങളിൽ (അല്ലെങ്കിൽ പൊതു ഇടങ്ങളെ സ്വകാര്യ
ഇടങ്ങളാക്കി മാറ്റി) സംഭവിക്കുന്ന, അവിടെ തന്നെ തേച്ചു
മാച്ചു കളയപ്പെടുന്ന അതിക്രമങ്ങളായായിരുന്നു അന്നുവരെ
സ്ര്തീകൾക്കു നേരെയുണ്ടായിരുന്നവയിൽ അധികവും.
ജന്മിത്ത/കൊളോണിയൽ/പോസ്റ്റ് കൊളോണിയൽ/
ആഗോളീകരണ കാലങ്ങളിലെല്ലാം രാഷ്ട്രീയ സാമൂഹ്യ
വ്യവസ്ഥിതിയിലുണ്ടായ മാറ്റങ്ങളൊന്നും ബാധിക്കാതെ
തൊഴിലിടങ്ങളിൽ സ്ര്തീകൾക്കു നേരെയുള്ള
ലൈംഗികാതിക്രങ്ങൾ നിർബാധം തുടർന്നു. മറ്റെവിടേയും
എന്നത് പോലെ തൊഴിലിടങ്ങളിലും (സംഘടതിവും
അസംഘടിതവുമായ) അധികാരബന്ധങ്ങൾ ചോദ്യം
ചെയ്യപ്പെടാതെ വിളക്കി ചേർക്കപ്പെടുന്ന ഒന്നായി സ്ര്തീ
ശരീരം മാറുന്നതും അങ്ങനെയാണ്.
അതുകൊണ്ടു തന്നെ തരുൺ തേജ്പാൽ ഉയർത്തുന്ന
ചില ചോദ്യങ്ങളുണ്ട്, നൽകുന്ന ഉത്തരങ്ങളും.
അധികാരവും ആധികാരികതയും നൽകുന്ന
നിയമാതീതതയുടെ ബലത്തിൽ നിരന്തരം
വ്യവസ്ഥാപിതമായ അതിക്രമങ്ങൾ നടത്തുന്ന
ഒരിടത്തിന്റെയോ സ്ഥാപനത്തിന്റെയോ സ്വഭാവം
മനസിലാക്കാൻ പര്യാപ്തമായിരുന്നു ഈ സംഭവം.
അധികാരത്തിെന്റ പടവുകൾ കയറുന്ന പുരുഷന്
നിഷേധസ്വരങ്ങൾ അപരിചതമാകും. പുരുഷകേന്ദ്രീകൃത
മൂല്യങ്ങളുടെ തണലിൽ വളരുന്ന ആണത്തത്തിന്റെ
അധികാരപദവിക്ക് എന്തും കീഴടക്കാമെന്ന
ആത്മവിശ്വാസം കൂടിയാകുമ്പോൾ സ്ത്രീ ഒരു ശരീരം
മാത്രമായി മാറുന്നു. ഒരു തൊഴിൽസ്ഥാപനത്തിന്റെ
അടിസ്ഥാനപരമായ ജനാധിപത്യ സ്വഭാവത്തെ ഈ
അധികാര ആണത്വം നിർണയിക്കുന്നു. വ്യത്യസ്തവും
പുരോഗമനപരവുമായ മാധ്യമസംസ്‌കാരത്തിന്റെ
വക്താക്കളായാണ് തെഹൽക്കയെ നാം
മനസിലാക്കിയിരുന്നത്. പക്ഷേ മറ്റേതൊരു
സ്ഥാപനങ്ങളിലുമെന്നപോലെ ജാതീയവും
വർഗപരവുമായ വിവേചനങ്ങൾക്കൊപ്പം ചേർത്തു
വായിക്കേണ്ട ഒന്നായി സ്ര്തീവിവേചനം ഇവിടവും
അടയാളപ്പെടുത്തുന്നു. ഇത്തരം അതിക്രമങ്ങൾക്ക് എന്നും
വഴിയൊരുക്കിയിട്ടുള്ള പരിചിതമായ പരിശീലിത
നിശബ്ദതയുടെ ലംഘനമാണ് ഈ കേസ് സാധ്യമാക്കിയത്.
വിവിധ സ്ര്തീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമത്തിെന്റ
ഭാഗമായി തൊഴിലിടങ്ങൾ സ്ര്തീകൾക്കു നേരെയുള്ള
അതിക്രമങ്ങൾ തടയുന്നതിനും നിരോധിക്കുന്നതിനും
നിയമപരമായ പരിഹാരങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള
നിയമം നിലവിൽ വന്നത് കഴിഞ്ഞ വർഷമാണ്. എന്നാൽ
ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ(റഴഫണല)കൾ നിലവിൽ
വരാത്തതിനാൽ ഇപ്പോഴും ‘വിശാഖ നിർേദശങ്ങ’ളാണ്
ഇതുമായി ബന്ധപ്പെട്ട അംഗീകൃത നിയമം. ഇതുവരെ
അസ്പർശ്യമായിരുന്ന സ്വകാര്യമേഖലയെ കൂടെ ഈ
നിയമത്തിൻ കീഴിൽ കൊണ്ടുവന്നു എന്നതാണ് 2013-ലെ
നിയമത്തിെന്റ പ്രസക്തി. ശ്രേണീബന്ധിതമായ അധികാര
സ്ഥാപനങ്ങളിൽ അതിക്രമത്തിന് ഇരയായ ഒരു സ്ത്രീക്ക്
ഇത്തരമൊരു പരാതിക്ക് രൂപം നൽകുന്നതിനും അത്
സമർപ്പിക്കുന്നതിനും പരാതി പരിഹാര പ്രക്രിയയിലൂടെ
കടന്നുപോകുന്നതിനും നേരിടേണ്ടി വരുന്ന കടമ്പകളെ
കുറിച്ച് ആരും സംസാരിക്കാറില്ല. വിജയകരമായി
പരിഹരിക്കപ്പെട്ട കേസുകളിലെ പരാതിക്കാരിക്ക്
തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളെ
കുറിച്ചും ഒരിടത്തും അടയാളപ്പെടുത്തി കാണാറില്ല. മറിച്ച്
ദുരുപയോഗത്തിന്റെ വിപത്തുകളെ കുറിച്ചുള്ള
ആശങ്കളാണ് എങ്ങും ഉയർന്നു കേൾക്കാറുള്ളത്.
നടാടെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പല
സ്ഥാപനങ്ങളിലും പരാതിസമിതികൾ രൂപപ്പെട്ടു
വരാറുള്ളത് പോലും. തെഹൽക്കയിലും നമ്മൾ കണ്ടത്
അതാണ്. ന്യൂസ് റൂമുകളിലും കോടതി മുറികളിലും
ബോധപൂർവമായ ഇടപെടലുകളിലൂടെ ഇത്തരം
സമതികളുടെ സ്വാഭാവികമായ രൂപപ്പെടൽ
എന്തുകൊണ്ടാണ് സാധിക്കാത്തത്. പരാതി പരിഹാര
സമിതികൾ എല്ലാ പ്രശ്‌നങ്ങളിലേയും അവസാന വാക്കല്ല.
മറിച്ച് തുല്യതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ
ഒരു തൊഴിൽ സംസ്‌കാരത്തെ കുറിച്ചുള്ള സർഗാത്മക
ഭാവനയുടെ ഭാഗമാണ്. സത്രീകളുടെ തൊഴിൽ
സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ സമീപകാല ചർച്ചകളും
ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനെ കുറിച്ചുള്ള
ചോദ്യങ്ങളും പരിഹാര നിർദേശങ്ങളും മാത്രമായി
ഒതുങ്ങുന്നു. ഇത് പുരുഷാധിപത്യ രാഷ്ട്രീയത്തിന്റെ
യുക്തിയാണ്. തൊഴിലിടങ്ങളിലെ അടിസ്ഥാന
സൗകര്യങ്ങളായ ശുചിത്വമുള്ള ടോയ്‌ലറ്റുകൾ, തൊഴിൽ
ജന്യ രോഗങ്ങൾ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ,
കൃത്യമായ തൊഴിൽ സമയം, കുഞ്ഞുങ്ങൾക്കുള്ള ക്രഷ്
സംവിധാനങ്ങൾ ഇവയൊന്നും
പരിഗണനാവിഷയങ്ങളാകുന്നില്ല. സംഘടിതവും
അസംഘടിതവുമായ മേഖലകളിൽ തുല്യജോലിക്ക്
തുല്യവേതനം ഉറപ്പുവരുത്തുന്ന എത്രശതമാനം
സ്ഥാപനങ്ങളാണുള്ളത്? ഇത്തരത്തിൽ വിവിധതരത്തിലും
തലത്തിലുമുള്ള വിവേചനം നിലനിൽക്കുന്ന തൊഴിൽ
സംസ്‌കാരത്തിന്റെ ഭാഗമായി മാത്രമേ സ്ര്തീകളുടെ
വസ്തുവത്കരണത്തെ (മഠനണഡളധതധഡടളധമഭ) കാണാനാവൂ.
കാഠിന്യമേറിയ ശിക്ഷയ്ക്ക് വേണ്ടിയുള്ള
പിടിവാശിയിലൂടെയാണ് പൊതുസമൂഹം സ്ര്തീപക്ഷത്ത്
നിൽക്കാൻ ശ്രമിക്കുന്നത്. തെറ്റുചെയ്തവരെ കല്ലെറിഞ്ഞും
തൂക്കിക്കൊല്ലാൻ മുറവിളി കൂട്ടിയും മുന്നോട്ടു വയ്ക്കുന്നത്
പ്രതിലോമ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്. ‘സ്ത്രീ
ശരീരത്തിന്റെ പവിത്രത’ നിർണയിക്കുന്ന മൂല്യബോധം
മാധ്യമങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ
പ്രതിഷേധത്തിലൂടെയും പുനരാവിഷ്‌കരിക്കപ്പെടുന്നു.
സത്രീശരീരത്തെ കുറിച്ചുള്ള പുരുഷാധിപത്യ
മൂല്യബോധത്തിന്റെ ഉത്കണ്ഠ മാത്രമാണിത്. പ്രാചീനമായ
ഈ ഉത്കണ്ഠയും മൃഗയാവിനോദവും വിമോചനത്തെ
കുറിച്ചുള്ള സ്ര്തീസങ്കല്പങ്ങളിൽ ഒരേപോലെ ഭീതി
പടർത്തുന്നു. തുല്യതയില്ലായ്മയിൽ അധിഷ്ഠിതമായ ഒരു
ലോകവീക്ഷണത്തിലൂടെ സ്ര്തീകളെ കണ്ടാണ് നമുക്ക്
പരിചയം. സാമൂഹിക അധികാര ഘടനയെ കുറിച്ചുള്ള
വിശാലമായ കാഴ്ചപ്പാടിലൂടെയും ആരോഗ്യപരമായ
സ്ര്തീപുരുഷബന്ധങ്ങളെ കുറിച്ചുള്ള സംവാദങ്ങളിലൂടെയും
മാത്രമേ ഈ വിഷയത്തെ ആഴത്തിൽ മനസിലാക്കാൻ
സാധിക്കൂ.
സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയോ ഉപകരണങ്ങളോ
അല്ല നിയമങ്ങൾ; എന്നാൽ അടിസ്ഥാനപരമായ ചില
മാറ്റങ്ങളിലേക്കുള്ള വഴി തുറക്കാനുള്ള ശേഷി ഇവയ്ക്കുണ്ടു
താനും. ഇന്ത്യയുടെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം
നിയമനിർമാണങ്ങളുടേയും അവയ്ക്കുവേണ്ടിയുള്ള
അവകാശപോരാട്ടങ്ങളുടേയും ചരിത്രം കൂടിയാണ്.
നിയമങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ
നേടിയെടുത്ത അവകാശങ്ങളുടെ കാര്യക്ഷമവും
ഉത്തരവാദിത്ത പൂർണവുമായ വിനിയോഗത്തിനുള്ള
കഴിവ് ആർജിക്കുക എന്നത് ഒരു വെല്ലുവിളിയും. ഖുർഷിദ്
അൻവറിെന്റ മരണം നമ്മെ അത് വീണ്ടും വീണ്ടും ഓ
ർമിപ്പിക്കുന്നു. പുരുഷാധിപത്യ രാഷ്ട്രീയത്തിനകത്തെ
ഏതൊരു മല്ലിടലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ
ഉൾപ്പെടെയുള്ളവരോടുള്ള യുദ്ധപ്രഖ്യാപനം കൂടിയാണ്,
അതുകൊണ്ടു തന്നെ ഏറ്റവും ശ്രമകരവും.
വ്യവസ്ഥാപിതമായ ഘടനയോടുള്ള കലഹമാണ്
ഏതൊരു പുരോഗമന/സമാന്തര സ്ഥാപനവും/ഇടവും.
തെഹൽക്കയിലൂടെ തരുൺ തേജ്പാൽ സൃഷ്ടിക്കാൻ
ശ്രമിച്ചിരുന്നതും ഇതുതന്നെയാണ് എന്നാണ് നാം
കരുതിയിരുന്നത്. പുരോഗമനപരമായ ഏതൊരു ഇടവും
ആവശ്യപ്പെടുന്നത് കൂടിയ ഉത്തരവാദിത്ത ബോധം
കൂടിയാണ്. എന്നാൽ അധികാരത്തിനോടും
മൂലധനത്തിനോടും സന്ധി ചെയ്ത് പുരുഷാധിപത്യ
മൂല്യബോധത്തിലധിസ്ഥിതമായ മറ്റേതൊരു ഇടവുമെന്ന
പോലെയാണ് തെഹൽക്ക ‘വളർന്നത്’. ഇവിടെയാണ് നാം
പ്രതീക്ഷ അർപ്പിച്ച സമാന്തര മൂല്യബോധത്തിന്
തിരിച്ചടിയേറ്റതും. അതുകൊണ്ടാണ് തരുൺ തേജ്പാൽ
കേസ് തൊഴിലിടത്തിലെ ലൈംഗികാതിക്രമ കേസ്
മാത്രമല്ലാത്തത്. എന്താണ് പുരോഗമനപരത എന്നത്
കൂടുതൽ സർഗാത്മകമായും ക്രിയാത്മകമായും ചിന്തിക്കാൻ
കൂടി ഈ കേസ് നമ്മെ ഉത്തരവാദിത്തപ്പെടുത്തുന്നു.