മുംബൈ പ്രവാസി സമൂഹത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച എം.ജി. രാധാകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടി ഒരു സംവാദത്തിൻറെ രൂപത്തിലായിരിക്കും.
സാഹിത്യവും മതവും നാനാർത്ഥങ്ങൾ എന്നതാണ് ഡോംബിവ് ലി വെസ്റ്റ് ജോന്തലെ സ്കൂളിൽ നടക്കുന്ന സംവാദത്തിൻറെ വിഷയം.
ഫ്രീതിങ്കേഴ്സ് ചിന്താഗതിക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാഹിത്യവേദി മുൻ കൺവീനർ വിൽസൺ കുര്യാക്കോസ്, ഇപ്റ്റ പ്രസിഡൻറു ജി. വിശ്വനാഥൻ എന്നിവർ വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിക്കും.
സാഹിത്യ സാംസ്കാരിക മേഖലകളിലെ യുക്തിവാദ സമീപന രീതി വിൽസൺ കുര്യാക്കോസ് വ്യക്തമാക്കും. ജി. വിശ്വനാഥൻ മത വിശ്വാസികളും അവിശ്വാസികളും കലാ സാംസ്കാരിക മേഖലയിൽ വർഗീയതക്കെതിരായി ഒന്നിച്ച് അണിനിരക്കണമെന്ന വാദം അവതരിപ്പിക്കും.
വിഷയത്തിൽ മാനസി, സുരേന്ദ്രബാബു, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവരുടെ സന്ദേശങ്ങൾ വായിക്കും. മനോജ് ജോൺ സാംസ്കാരിക രംഗത്തെ യുക്തിവാദ സമീപന രേഖ അവതരിപിക്കും. ടി. കെ. രാജേന്ദ്രൻ മോഡറേറ്റർ ആയിരിക്കും.
പരസ്യ കലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി. രാധാകൃഷ്ണനൊപ്പം പ്രവർത്തിച്ച പ്രമുഖർ പങ്കെടുക്കും. ഫ്രീതിങ്കേഴ്സ് ചിന്താഗതിക്കാർ പ്രസിദ്ധീകരിക്കുന്ന ഷാജി കെ എഴുതിയ “എന്ന് നിൻറെ എം.ജി.ആർ.” എന്ന ലഘുലേഖ ലഭ്യമായിരിക്കും. വിവരങ്ങൾക്ക് 8451952413 / 9619893090.