മതമൗലികവാദവും ഭീകരവാദവും ഉറഞ്ഞുതുള്ളിയ അഫ്ഗാനിസ്ഥാനിൽ,
ആ പ്രതിലോമ ശക്തികളുടെ ക്രൂരതകൾക്കിരയായ
സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പ് ഉദ്‌ഘോഷിക്കുന്ന കൃതിയാണ്
അമേരിക്കൻ എഴുത്തുകാരി ഡിബോറ റൊഡ്രിഗസിന്റെ ‘കാബൂൾ
ബ്യൂട്ടിസ്‌ക്കൂൾ’ (ൗദണ ഒടഠഴഫ ആണടഴളസ ഡേദമമഫ). അടിച്ചും
അമർത്തിയും സ്ത്രീകളെ അടുക്കളയിലേക്കും കിടപ്പറയിലേക്കും
ആട്ടിയോടിച്ച താലിബാൻ ഭീകരർ അരങ്ങൊഴിഞ്ഞെങ്കിലും അടി
സ്ഥാന മതവാദത്തിന് അവിടെ ഇന്നും അധീശത്വമുണ്ട്. സൗന്ദ
ര്യ സംരക്ഷണത്തിൽ എന്നും ശ്രദ്ധാലുക്കളായിരുന്നു, സ്വാഭാവി
കമായിത്തന്നെ സുന്ദരികളായ അഫ്ഗാൻ തരുണികൾ. സംഗീതവും
സംസ്‌കാരവും മാത്രമല്ല, സൗന്ദര്യവും മതവിരുദ്ധമാണെന്ന്
‘ഫത്‌വ’ ഇറക്കിയ ‘മുല്ലമാർ’ അവരുടെ വാഴ്ചക്കാലത്ത് വനിതകളുടെ
ഇടങ്ങളും പരിസരങ്ങളുമെല്ലാം തരിപ്പണമാക്കുകയോ നി
രോധിക്കുകയോ ചെയ്തു. ഒരു കാലത്ത് നിരവധിയുണ്ടായിരുന്ന
ബ്യൂട്ടിപാർലറുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. പുതിയ അന്തരീക്ഷത്തിൽ
ആ സലൂണുകൾ പുനരാരംഭിക്കുന്നതിന്റെ ചിത്രമാണ്
ഒരു നോവൽ പോലെ വായിക്കാവുന്ന ഈ രചന. ഒപ്പം കലാപകലുഷിതമായ
ഒരു നാട്ടിലെ ജനതയിലൂടെ ഏറേ സവിശേഷതകളാർന്ന
ജീവിതത്തിന്റെ ഒരന്വേഷണവും. തകർക്കാനാവാത്ത
സ്ത്രീ ശക്തിയുടെ ആരവങ്ങൾ കൂടി കേൾക്കാം ‘കാബൂൾ
ബ്യൂട്ടി സ്‌കൂളിൽ’.
‘ടെഹ്‌റാനിൽ ലോലിത വായിക്കുമ്പോൾ’ (ണെടഢധഭഥ ാമഫധളദട
ധഭ ൗണദറടഭ) എന്ന രചനയിലൂടെ മതമൗലികവാദികളുടെ ലോകം
ഡിബോറ നേരത്തേ അനാവരണം ചെയ്തിട്ടുണ്ട്. യുദ്ധം കടി
ച്ചു കീറിയ അഫ്ഗാനിൽ, സന്നദ്ധ പ്രവർത്തകരുടെ സംഘത്തിൽ
ഒരു അംഗമായാണ് ഡിബോറ ആദ്യം 2002-ൽ അഫ്ഗാനിസ്ഥാനിലെത്തുന്നത്.
അതിനിടയിൽ കേശാലങ്കാരത്തിലും സൗന്ദര്യ
സംരക്ഷണ-വർധക വിദ്യകളിലും ബിരുദമുണ്ടായിരുന്ന അവർ കാബൂളിൽ
ഒരു സലൂൺ തുറക്കുകയാണ്. താലിബാൻകാർ അവയെല്ലാം
തകർത്തു കളഞ്ഞിരുന്നു. ബിസിനസ്സ് മാത്രമായിരുന്നില്ല ഉദ്ദേശ്യം.
അഫ്ഗാനി വനിതകൾക്ക് ഈ മേഖലയിൽ പരിശീലനം
നൽകി അവരെ സ്വന്തമായി ബ്യൂട്ടി സലൂൺ നടത്താൻ പ്രാപ്തരാക്കുകയായിരുന്നു
ലക്ഷ്യം. താൻ തുറന്ന സലൂണിൽ വിദ്യാർത്ഥി
കളായും ഇടപാടുകാരായും എത്തുന്ന പെൺകുട്ടികളിൽ നിന്ന
റിഞ്ഞ കഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം. അവിശ്വസനീയവും
വേദനാജനകവുമായ ഈ സംഭവ പരമ്പരയിലൂടെ ഒരു രാജ്യത്തിലെ
സ്ത്രീസമൂഹത്തിന്റെ യാതനകളിലേക്കും നൊമ്പരങ്ങ
ളിലേക്കും ഡിബോറ അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു.
ഇരകൾക്ക് ആശ്വാസവും ഉപദേശവും നൽകി അവരെ ശാക്തീകരിക്കുക
കൂടി ചെയ്യുന്നുണ്ട് എഴുത്തുകാരി. തീർത്തും ‘സുഖകരമല്ലാത്ത’
സ്വന്തം ജീവിതകഥ വിളക്കിച്ചേർക്കുക കൂടി ചെയ്തപ്പോൾ
സൃഷ്ടി മികച്ച വായനാനുഭവമായി.
ആദ്യ ശിഷ്യയും അടുപ്പക്കാരിയുമായ റോഷന്നയുടെ നിക്കാഹ്
ചടങ്ങുകളോടെയാണ് ബ്യൂട്ടി സ്‌കൂൾ സമാരംഭിക്കുന്നത്. അവളെ
അണിയിച്ചൊരുക്കുകയാണ് ഗുരുവും സഹപാഠികളും. അമ്മായിയമ്മയും
ഭർതൃവീട്ടുകാരുമാണ് മേൽനോട്ടം. ബുർഖയിൽ മൂടി
ഉപചാരപൂർവ്വം റോഷന്ന. കവിളിൽ മൂന്നു തവണ ചുംബിക്കുന്ന
ഉപചാരം. ”വീണ്ടും താലിബാൻ ഭരണം” റോഷന്ന ഡിബോറയുടെ
കാതിൽ മന്ത്രിച്ചു. 2001-ൽ താലിബാൻകാരെ അടിച്ചോടി
ച്ചതിനുശേഷം ആദ്യമായാണ് അവൾ ‘ബുർഖ’ ധരിക്കുന്നത്. താലിബാൻ
ഭരണത്തിനുശേഷം അഫ്ഗാൻ തരുണികൾ ചിത്രശലഭങ്ങളെപ്പോലെ
പാറിപ്പറന്നു നടന്നു. മതമൗലികപ്രേതങ്ങൾ ഇടയ്ക്കിടെ
പേടിപ്പിക്കുമെങ്കിലും.
20 വയസ്സുള്ള നവവധുവിനെ ‘സമൂലം’ ശുദ്ധീകരിച്ച് പരമ്പരാഗത
അഫ്ഗാൻ മണവാട്ടിയാക്കണം. ദിവസം മുഴുവൻ നീണ്ടു നിൽ
ക്കുന്ന അദ്ധ്വാനം. മൂന്നു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി ബ്യൂട്ടി
ബിരുദമെടുത്ത് സ്വന്തം പാർലർ തുടങ്ങിയവളാണ് റോഷന്ന.
അവിടെ ‘മിനുങ്ങാൻ’ വന്ന ഒരകന്ന ബന്ധുവാണ് മകന് അവളെ
ആലോചിക്കുന്നത്. റോഷന്നയുടേത് ഒരു മധ്യവർഗ കുടുംബമാണ്.
പിതാവ് ഡോക്ടർ. കലാപഭൂമിയിൽ നിന്ന് 1998-ൽ പാകിസ്ഥാനിലേക്കു
രക്ഷപ്പെട്ടു. ദുരിതം നിറഞ്ഞ അഭയാർത്ഥി ജീവിതം. റോഷന്നയെക്കുറിച്ച്
അപവാദങ്ങളൊന്നുമില്ലെന്ന് ‘ചാരന്മാർ’ ആ
സ്ത്രീക്കു റിപ്പോർട്ടു നൽകി. ആകെ ചൂണ്ടിക്കാട്ടാനുള്ളത് വിദേശിയായ
ഡിബോറയുമായുള്ള ചങ്ങാത്തമാണ്. അതവർ കാര്യമാക്കിയില്ല.
ആംസ്റ്റർഡാമിൽ എഞ്ചിനീയറായ മൂത്തമകന് ഈ സുന്ദരിതന്നെ
‘ആദ്യ’ഭാര്യ. അഫ്ഗാനിൽ ഭൂരിപക്ഷം ആൺകുട്ടികളുടെയും
ആദ്യവിവാഹം അമ്മയുടെ അവകാശമാണ്. രണ്ടാമതും
മൂന്നാമതും ഭാര്യമാരെ കണ്ടെത്താം. അത് മക്കൾതന്നെ തീരുമാനിച്ചോട്ടെ.
നാളുകൾ നീണ്ടു നിന്ന വിലപേശലിനു ശേഷം (ഇവി
ടെ സ്ത്രീധനം പുരുഷനാണ് നൽകേണ്ടത്) വിവാഹം നിശ്ചയി
ക്കപ്പെട്ടു.
ബ്യൂട്ടി സലൂണിനകത്തെ ഇടപാടുകൾ പുറത്തുള്ളവർ കാണാൻ
പാടില്ല. മൗലികവാദികൾ ഇടപെടും. പലരും അകത്ത് മെഴുകുതിരി
വെളിച്ചത്തെയാണ് ആശ്രയിക്കുക. റോഷന്നയെ അണി
യിച്ചൊരുക്കിയശേഷം ഡിബോറയും സംഘവും അവളുടെ അമ്മായിഅമ്മയെയും
നാത്തൂന്മാരെയും സുന്ദരിമാരാക്കി. അപ്പോഴേക്കും
റോഷന്നയുടെ കണ്ണിലും മുഖത്തും വിഷാദം തളം കെട്ടിയിരുന്നു.
കണ്ണീർതുള്ളികൾ ഉരുണ്ടുകൂടി. അവൾക്ക് ഒരു രഹസ്യമുണ്ട്. ആ
രഹസ്യം അറിയുമ്പോൾ, അഫ്ഗാൻ ജീവിതത്തിന്റെ മറ്റൊരു വി
സ്മയതലം കൂടി വെളിവാകും.
സത്യത്തിൽ റോഷന്ന മാത്രമല്ല ദു:ഖിത. കാബൂൾ ശോകത്തിൽ
ആമഗ്നമായ നഗരമാണെന്ന് ഡിബോറ സമർത്ഥിക്കുന്നു.
അവിടെ വ്യസനത്തിന്റെ കഥകൾ മാത്രമേ പറയാനും കേൾക്കാനുമുള്ളൂ.
27 വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഉറ്റവർ നഷ്ടപ്പെടാത്തവരായി
ആരുമില്ല. സ്വപ്‌നങ്ങളുടെ ശവപ്പറമ്പാണ്, ഭൂമി
ശാസ്ത്രപരമായും ചരിത്രപരമായും സുന്ദരവും സമ്പന്നവുമായ
ആ രാജ്യം.
റോഷന്നയുടെ വിവാഹം നേരത്തെ മറ്റൊരാളുമായി നിശ്ചയി
ച്ചതായിരുന്നു. താലിബാൻ ഭരണകാലത്തായിരുന്നു അത്. അന്ന
വർ പാകിസ്ഥാനിൽ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അവൾ
ക്ക് 16 വയസ്സ്. മറ്റു പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി റോഷന്ന
ഇംഗ്ലീഷും കംപ്യൂട്ടറും പഠിച്ചു. ഒരു ചെറിയ ജോലിയും കി
ട്ടി. ഇടയ്ക്കിടെ നാട്ടിൽ പോകേണ്ടി വരുമ്പോൾ പെൺകുട്ടികളെ
താലിബാൻകാരുടെ കണ്ണിൽ നിന്നു രക്ഷപ്പെടുത്തുക ശ്രമകരമായിരുന്നു.
അവർ തട്ടികൊണ്ടു പോകും. 96-ൽ താലിബാൻ സൈന്യം
നഗരത്തിൽ ഇരച്ചു കയറിയപ്പോൾ ശരാശരി നാട്ടുകാരെ പോലെ
റോഷന്നയുടെ കുടുംബവും അവരിൽ രക്ഷകരെയാണ് കണ്ട
ത്. അതുവരെ മുജാഹിദിൻ ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയായിരുന്നു.
താലിബാൻ സൈന്യം നിയന്ത്രണം കയ്യടക്കിയതോടെ
മൗലികവാദം ശക്തിപ്പെട്ടു. ഈ സാഹചര്യത്തിൽ പെൺകുട്ടി
കളെ നേരത്തേ വിവാഹം ചെയ്തുകൊടുത്ത് സുരക്ഷിതരാക്കു
ഒടടപപട ഏടഭ 2018 ഛടളളണറ 01 13
കയാണ് ഭൂരിപക്ഷം അഫ്ഗാൻ രക്ഷിതാക്കളും ചെയ്തത്. റോഷന്നയ്ക്കും
അന്വേഷണമായി. ജർമനിയിലുള്ള ഒരു യുവാവാണ്
വരൻ. നിക്കാഹ് അഫ്ഗാനിൽ. കല്യാണം. പിന്നീട് ജർമനിയിൽ.
ഇസ്ലാമിക നിയമപ്രകാരം നിക്കാഹാണ് പ്രധാനം. അതു കഴി
ഞ്ഞാൽ ഭാര്യാഭർത്താക്കന്മാരായി. ഇനിയുള്ളത് വിരുന്നാണ്. ദുർ
ഘടമായ സാഹചര്യത്തിൽ അത് വേണ്ടെന്നു വയ്ക്കാം.
നിക്കാഹ് കഴിഞ്ഞു ദിവസങ്ങൾക്കുശേഷം വരൻ ജർമനിയി
ലേക്കു മടങ്ങി. രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, വിവാഹമോചനം അറിയിച്ചുകൊണ്ടുള്ള
സന്ദേശമെത്തി. മൂന്നു തവണ മൊഴി ചൊല്ലി
യാൽ മതിയല്ലോ. അയാൾക്ക് ജർമനിയിൽ ഒരു ഭാര്യയോ കാമുകിയോ
ഉണ്ടത്രേ.
മൊഴിചൊല്ലൽ സ്ത്രീക്ക് ഏറേ ഹാനികരമാണ്. കാരണം ആരും
ആരായില്ല. പരദൂഷണം വ്യാപിക്കും. അഫ്ഗാൻകാരുടെ ദേശീയ
വിനോദംതന്നെ പരദൂഷണമാണെന്ന് ഡിബോറ അനുഭവത്തിൽ
നിന്നു മനസ്സിലാക്കുന്നു. റോഷന്നയുടെ കാര്യത്തിലും
സ്ഥിതി വ്യത്യസ്തമല്ല. ഇനിയവൾ ഏതെങ്കിലും വൃദ്ധന്റെ രണ്ടാം
ഭാര്യയോ മൂന്നാം ഭാര്യയോ ആകും! പക്ഷേ എഞ്ചിനീയറുടെ കുടുംബം
എന്തുകൊണ്ടോ സംഗതിയറിഞ്ഞില്ല. ആദ്യവരൻ നിക്കാഹ്
കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ അവളെ ബലം പ്രയോഗി
ച്ച് കീഴ്‌പ്പെടുത്തിയിരുന്നു (സാധാരണ വിരുന്നിനു ശേഷമാണ് കുടുംബജീവിതം
ആരംഭിക്കുക) അതും മൃഗീയമായി. പുതിയ നിക്കാഹിലാണെങ്കിൽ
അവർ വിരുന്നിനു കാത്തുനിൽക്കുന്നുമില്ല. നേരെ
ദാമ്പത്യബന്ധത്തിലേക്ക്. വധു കന്യകയല്ലെന്ന് അറിഞ്ഞാൽ!
വധുവിന്റെ കന്യകാത്വം അഫ്ഗാനിൽ പരമപ്രധാനവുമാണ്.
നിക്കാഹും അനുബന്ധ ചടങ്ങുകളും പരമ്പരാഗത ചടങ്ങുകളോടെ
ആർഭാടമായി നടന്നു. ഭക്ഷണം സുഭിക്ഷം. പാട്ടും ബഹളവും.
പൊതു ചടങ്ങുകളോ, സാംസ്‌കാരികോത്സവങ്ങളോ, ഒന്നുമില്ലാത്ത
രാജ്യത്ത് കൂടിച്ചേരാനുള്ള ഇത്തരം അവസരങ്ങൾ ആരും,
പ്രത്യേകിച്ച് സ്ത്രീകൾ ഒഴിവാക്കുകയില്ല. ഒരാൾ മാത്രം ദു:ഖി
തയായി. ആൾക്കൂട്ടത്തിൽ തനിയെ – റോഷന്ന. എല്ലാം കഴിഞ്ഞ്
പിരിയാനൊരുങ്ങിയ കൂട്ടുകാരി ഡിബോറയോട് അരണ്ട മുഖത്തോടെ
അവൾ യാചിച്ചു. ”പ്ലീസ്… ഇന്നുരാത്രി ഇവിടെ വേണം… എനിക്കൊരു
ധൈര്യത്തിന്…” ഡിബോറ സമ്മതിച്ചു.
അറക്കാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ അവൾ മണി
യറയിലേക്ക്. പിന്നെ എല്ലാവരും ഉറക്കമായി. മയക്കത്തിൽ നി
ന്ന് കരച്ചിലും മാറത്തടിയും കേട്ട് ഡിബോറ ഞെട്ടിയുണർന്നു. ഒരു
കയ്യിൽ വെളുത്ത തൂവാലയും മറുകയ്യിൽ വിശുദ്ധ ഖുറാനുമായി
റോഷന്നയുടെ അമ്മ വിലപിക്കുന്നു. ഇടയ്ക്കിടെ ഖുറാൻ ചുംബിക്കുന്നു.
സംഭവമാരാഞ്ഞ ഡിബോറയോട് റോഷന്നയുടെ സഹോദരി
പതുക്കെ പറഞ്ഞു: ”രക്തം വന്നില്ല”.
ശാരീരികബന്ധത്തിനുശേഷം വധു മണിയറയുടെ പുറത്തിടേണ്ട
തൂവാലയിൽ രക്തം പുരണ്ടിട്ടില്ലെങ്കിൽ അവൾ കന്യകയല്ല!
”അങ്ങനെ വേണമെന്ന് നിർബന്ധമില്ല. പെൺകുട്ടി നന്നായി അദ്ധ്വാനിക്കുന്നവളാണെങ്കിൽ,
അല്ലെങ്കിൽ, ചെറുപ്പത്തിൽ എന്തെ
ങ്കിലും അപകടമോ പരിക്കോ ഉണ്ടായാൽ…” ഡിബോറ എല്ലാവരേയും,
പ്രത്യേകിച്ച് വരനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ”ക്ഷമ വേണം,”
ഉപദേശം തുടർന്നു. ”ഇതെല്ലാം എനിക്കറിയാം. പക്ഷേ
ശരിയാകുന്നില്ല” അയാൾ പറഞ്ഞു.
വീണ്ടും ദമ്പതികളെ അകത്താക്കി വാതിലടച്ചു. ആ ശ്രമവും
പരാജയം. രംഗം സങ്കീർണമായി. ഡിബോറ, റോഷന്നയ്ക്ക് ചി
ല ഉപദേശങ്ങൾ നൽകി. ”പരിഭ്രാന്തയാകരുത്…” അതും പരാജയപ്പട്ടു.
നേരം വെളുക്കാറായി. പ്രഭാത നമസ്‌കാരത്തിനു പള്ളി
യിൽ പോയ പുരുഷന്മാർ തിരിച്ചു വരുമ്പോൾ ചോരയിൽ മുങ്ങി
യ തൂവാല കണ്ടില്ലെങ്കിൽ! അതില്പരം അപമാനം രണ്ടു വീട്ടുകാർ
ക്കുമില്ല. വിവാഹമോചനം ആസന്നം.
ഇത്തവണ ഡിബോറ ആരുമറിയാതെ ഒരു പിൻ എടുത്ത് തന്റെ
ഒരു നഖത്തിനു താഴെ കുത്തി. മുറിവ് വലുതാക്കി. ചോര ഒഴുകി.
അത് റോഷന്നയുടെ തുവാലയിൽ ഇറ്റിച്ചു, പരത്തി, ഒളിപ്പി
ച്ചു വച്ച് വരനുമായി ബന്ധപ്പെട്ടു കൊള്ളാൻ പറഞ്ഞു.
”ശാരീരികബന്ധത്തിനുശേഷം അമ്മയെ വിളിച്ച് കാണിച്ചോളൂ”.
ഡിബോറ ചെന്നു കിടന്നു. ഉറങ്ങി. ആർപ്പുവിളിയും ആഘോഷത്തിമർപ്പും
കേട്ട് ഉണർന്നു. രക്തം പുരണ്ട തൂവാലയുമായി റോഷന്നയുടെ
അമ്മ. മണവാളനും സന്തോഷത്തിൽ.
”കന്യക, കന്യക” എല്ലാവരും ആർത്തുവിളിച്ചു.
റോഷന്നയെപ്പോലെയോ അതിലേറെയോ ദുരന്തങ്ങൾ പേറുന്ന
അനേകം പെൺകുട്ടികൾ ‘കാബൂൾ ബ്യൂട്ടി സ്‌കൂളി’ൽ പഠനത്തിനും
പരിശീലനത്തിനുമായെത്തുന്നുണ്ട്. അവർക്കെല്ലാം അത്താണിയാവുകയാണ്
ഡിബോറ. കഴിയാവുന്നത്ര കാലം അവരോടൊപ്പം
ജീവിക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ
കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അടിസ്ഥാന വിദ്യാഭ്യാസമോ
വിവരമോ ഇല്ലാത്ത പെൺകുട്ടികളെ വർണ വിന്യാസങ്ങളും
സൗന്ദര്യശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളും പഠിപ്പിക്കുക
ദുഷ്‌കരം. ഭാഷ ഒരു പരിധിവരെ തടസ്സമായി. അഫ്ഗാനിസ്ഥാനിൽ
ഒരു സ്ത്രീക്ക് ഒറ്റയ്ക്കു ജീവിക്കാൻ പ്രയാസമാണ് എന്നത് മറ്റൊരു
പ്രശ്‌നം. ഭർത്താവോ, പിതാവോ, സഹോദരനോ കൂടെയില്ലാതെ
പുറത്തിറങ്ങിയാൽ മൗലികവാദികൾ ഇടപെടും. ഡി
ബോറയ്ക്ക് ഒരു ഭർത്താവിന്റെ അനിവാര്യത ശിഷ്യകളായ കൂട്ടുകാരികൾ
കണ്ടെത്തുന്നത് ആ സാഹചര്യത്തിലാണ്. ഡിബോറ
നേരത്തേ രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. കോളേജിൽ സഹപാഠിയായിരുന്നു
ആദ്യ ഭർത്താവ്. അതിൽ രണ്ട് ആൺമക്കൾ.
പിരിഞ്ഞു. അറുബോറനും വഷളനുമായ ഒരു ഉപദേശിയായിരുന്നു
രണ്ടാം വരൻ. അയാളോടു മിണ്ടാതെയാണ് കാബൂളിൽ സേവനപ്രവർത്തനത്തിനിറങ്ങിയത്.
കൂട്ടുകാരികൾ കണ്ടെത്തിയ ആൾ ഒരു അഫ്ഗാനി. സമീർ മുഹമ്മദ്
അബ്ദുൽഖാൻ. ‘കൊളംബിയൻ ഗുണ്ടാസംഘത്തിലെ
അംഗം’ പോലെ ഒരാൾ. പറഞ്ഞുവന്നപ്പോൾ ഡിബോറയേക്കാൾ
10 വയസ്സ് കുറവാണ്. ബിസിനസുകാരനാണ്. 27 വർഷമായി കുടുംബം
സൗദി അറേബ്യയിലാണ്. ഉസ്‌ബെക്ക് ഗോത്രം. സോവി
യറ്റ് യൂണിയനെ തുരത്തിയ യുദ്ധത്തിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന
കുപ്രസിദ്ധനായ ജനറൽ ദോസ്തത്തിന്റെ സേനാംഗം.
ഹസാര, താജിക്, പഷ്തൂൺ, നൂറിസ്ഥാൻ തുടങ്ങിയവയാണ് മറ്റു
ഗോത്രങ്ങൾ (മുൻ പ്രസിഡന്റ് ഹമീദ് കർസായിയും താലിബാൻ
സൈന്യവും പഷ്തൂൺ ഗോത്രക്കാരാണ്. റഷ്യൻ വിരുദ്ധ കലാപത്തിലെ
മറ്റൊരു പടത്തലവൻ അഹമദ് ഷാ മസൂദ് താജിക്) വീ
ട്ടിൽ ഒതുങ്ങിക്കൂടി ഭർത്താവിനു ഭക്ഷണമുണ്ടാക്കിക്കൊടുക്കുക മാത്രം
ചെയ്യുന്ന ഭാര്യയാവില്ല താൻ എന്ന് ഡിബോറ നയം വ്യക്ത
മാക്കി. കുട്ടികളുമുണ്ടാവില്ല. ”ആ ഫാക്ടറി അടച്ചു”. അതിലും കുഴപ്പമില്ല.
”എനിക്ക് ഏഴ് പെൺകുട്ടികളാണ്. ഇനി മോഹമില്ല”.
അയാളും കണ്ണിറുക്കി ചിരിച്ചു. പക്ഷേ ഡിബോറയ്ക്ക് താത്പര്യം
നഷ്ടപ്പെട്ടു. അയാൾക്ക് ആദ്യബന്ധത്തിൽ താത്പര്യമില്ലെന്നും
വിവാഹമോചനം തത്കാലം അസാധ്യമായതുകൊണ്ട് ബന്ധം തുടരുന്നുവെന്നേയുള്ളൂവെന്നും
കൂട്ടുകാരികൾ വിശദീകരിച്ചു! ക്രമേണ
എതിർപ്പും കുറഞ്ഞു. നിക്കാഹിന് ഒരുക്കങ്ങളായി. സമീറിനെ
സാം എന്നു വിളിക്കാൻ തുടങ്ങി. പുരോഹിതൻ ‘വിദേശി’ക്കെതി
രെ മതപരമായും സാങ്കേതികവുമായ ചില തടസ്സങ്ങൾ ഉന്നയി
ച്ചെങ്കിലും നിക്കാഹ് നടന്നു. അനിവാര്യമായ മറ്റൊരു ദുരന്തം എന്ന്
ഡിബോറതന്നെ പറയുന്നു. രണ്ടുപേരും വിവരം വീട്ടുകാരിൽ
ഒടടപപട ഏടഭ 2018 ഛടളളണറ 01 14
നിന്ന് ഒളിപ്പിച്ചുവച്ചു. അമേരിക്കക്കാരി, ക്രിസ്ത്യാനി, കേശാലങ്കാരം
ചെയ്യുന്നവൾ – മൂന്നും ഡിബോറയ്ക്ക് എതിരായിരുന്നു.
ഇടയ്ക്കിടെ ജന്മനാടായ മിച്ചിഗണിലെ ഹോളണ്ടിൽ അമ്മയെ
കണ്ടു മടങ്ങിയ ഡിബോറ ഒരിക്കൽ, സാമ്പത്തിക പരാധീനതമൂലം
പാകിസ്ഥാനിൽ നിന്ന് റോഡ് മാർഗം ഖൈർപാസ് കടന്ന്
അഫ്ഗാനിസ്ഥാനിലെത്തുന്നുണ്ട്. എട്ടുമണിക്കൂർ യാത്ര. ഒരു നി
യമവും ഭരണവുമില്ലാത്ത പ്രദേശമാണത്. താലിബാനാണ് നി
യന്ത്രണം. കഞ്ചാവ്‌വില്പനക്കാരുടെ കേന്ദ്രം. പാകിസ്ഥാന്റെയോ
അഫ്ഗാന്റെയോ നിയമം അവിടെ ബാധകമല്ല. വഴിനീളെ തോക്കുകളും
മറ്റ് ആയുധങ്ങളും. അതിർത്തിയിൽ ബഹളമാണ്. അഭയാർത്ഥികളുടെ
നീണ്ട ക്യൂ. പരിശോധന കർശനം.
ബ്യൂട്ടി സ്‌കൂളിന്റെ രണ്ടാം ബാച്ച് തുടങ്ങിയ ഉടനെ പോലീസും
സർക്കാരും ഇടപെട്ടു. സ്ഥാപനം സദാചാര വിരുദ്ധമായി പ്രവർ
ത്തിക്കുന്നുവത്രേ. ഒരു ന്യായവും വിലപ്പോയില്ല. ആ കെട്ടിടം ഒഴി
ഞ്ഞുകൊടുക്കേണ്ടി വന്നു. സാം പുതിയൊരു സ്ഥലം കണ്ടെത്തി.
എട്ടു മുതൽ നാല്പത്തിയെട്ടു വരെ പ്രായമുള്ളവർ കേശാലങ്കാരവും
സൗന്ദര്യസംരക്ഷണവും പഠിക്കാൻ തിടുക്കം കൂട്ടി. പുറംലോകത്തേക്ക്
ഒരു ജാലകം തേടുകയായിരുന്നു അവർ. എട്ടും പൊട്ടും
തിരിയാത്ത പ്രായത്തിൽ വൃദ്ധന്മാരുടെ രണ്ടാമത്തെയോ മൂന്നാമത്തേയോ
ഭാര്യമാരായവരും പെൺകുഞ്ഞുങ്ങളെ മാത്രം പ്രസവി
ച്ചതിന് മൊഴി ചൊല്ലപ്പെട്ടവരും അവരിലുണ്ടായിരുന്നു.
നിരന്തരം പീഡിപ്പിക്കുന്ന ഭർത്താവിൽ നിന്ന് മോചനം ആഗ്രഹിച്ച
നഹിദ എന്ന യുവതിയുടെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി
ഡിബോറ വിവരിക്കുന്നു. ഒരാൺകുഞ്ഞിനെ പ്രസവിച്ചിട്ടും
ഭർത്താവിന്റേയും അയാളുടെ ആദ്യഭാര്യയുടേയും ശാരീരികവും
മാനസികവുമായ അതിക്രമങ്ങൾ അസഹനീയമായ
സാഹചര്യത്തിലാണ് നഹിദ ഒരു സന്നദ്ധ സംഘടനയുടെ ഇടപെടലിലൂടെ
ബ്യൂട്ടി സ്‌കൂളിൽ ചേർന്നത്. കോഴ്‌സ് പൂർത്തിയാക്കി
സ്വന്തമായി സ്ഥാപനം തുടങ്ങി സ്വയം നിൽക്കാനായപ്പോൾ,
അവൾ ഭർത്താവിനെ ഉപേക്ഷിക്കുകതന്നെ ചെയ്തു. സ്ത്രീശാക്തീകരണം
വിധി തിരുത്തിയെഴുതിയ നിരവധി മഹിളകളെ ഡി
ബോറ തന്റെ സൃഷ്ടിയിൽ എടുത്തു കാണിക്കുന്നുണ്ട്.
എന്നാൽ ഡിബോറയ്ക്കും സാമിനുമിടയിൽ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന
‘അഫ്ഗാൻ-അമേരിക്കൻൻ യുദ്ധം’ രൂക്ഷമാവുകയാണ്.
തങ്ങളുടെ വിവാഹത്തിനുശേഷവും, അയാളുടെ ആദ്യഭാര്യ
ഗർഭിണിയായെന്ന് ഡിബോറ അറിഞ്ഞപ്പോഴായിരുന്നു അത്.
ഡിബോറ രഹസ്യമാക്കി വച്ച തന്റെ പുതിയ വിവാഹം അവരുടെ
അമ്മയും മക്കളും അറിയുകയും ചെയ്തു. ഒരു മകൻ സക്കറി അമ്മയെ
കാണാനെത്തി. ഒരനാഥാലയത്തിൽ കുട്ടികൾക്ക് കലയും
ഇംഗ്ലീഷും പഠിപ്പിച്ച് അമ്മയോടൊപ്പം ജീവിച്ചു! അമ്മയുടെ സ്‌കൂളിൽ
ഒരു ദിവസം സന്ദർശനം നടത്തിയ സക്കറി, സുന്ദരിയായ
വിദ്യാർത്ഥിനി ഹമയിൽ ആകൃഷ്ടനായി. ഹമയാണെങ്കിലോ! അലി
എന്ന ഒരു വിഷയലമ്പടന്റെ വെപ്പാട്ടി! പണവും മൊബൈലും
കൊടുത്ത് തന്റെ മക്കളേക്കാൾ പ്രായക്കുറവുള്ള ബാലികയെ അയാൾ
വശീകരിച്ചതാണ്. അവളുടെ വീട്ടിലും അയാൾ സ്വാധീനമുള്ളവനായിരുന്നു.
ഹമയ്ക്കും അലിയുടെ വലയിൽ നന്നു രക്ഷപ്പെ
ടണമെന്നുണ്ടായിരുന്നു. ‘അമേരിക്കക്കാരന്റെ വധു’വാകാമല്ലോ.
വിവരമറിഞ്ഞ അലി ക്രൂരമായ മർദനമുറകളാണ് ഹമയ്ക്കു നേരെ
പ്രയോഗിക്കുന്നത്. ലൈംഗികവൈകൃതങ്ങൾക്കും അയാൾ
ആ പെൺകുട്ടിയെ ഇരയാക്കി. ഹമയെ രഹസ്യമായി അമേരിക്ക
യിലേക്കു രക്ഷപ്പെടുത്താൻ ഡിബോറ ശ്രമിച്ചത് ഹമയുടെ നിസ്സ
ഹകരണം മൂലം പരാജയപ്പെട്ടു. ബ്യൂട്ടി സ്‌കൂളും താമസസ്ഥലവും
ഹമയും അലിയും രഹസ്യ സമാഗമ കേന്ദ്രങ്ങളാക്കുന്നത് തുടർ
ന്നപ്പോൾ ഡിബോറയ്ക്ക് സ്ഥാപനം മറ്റൊരിടത്തേക്കു മാറ്റേണ്ടി
വന്നു. അല്ലെങ്കിൽ, വ്യഭിചാരത്തിനു സൗകര്യമൊരുക്കി എന്ന കുറ്റത്തിന്
കൊടിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. സാമി
ന്റെ ആദ്യഭാര്യ പ്രസവിച്ചു. എട്ടാമത്തെ. ഇത്തവണ ആൺകുഞ്ഞി
നെ. സക്കറി അമേരിക്കയിലേക്കു മടങ്ങിയിരുന്നു.
ശിഷ്യകളുടെ കുടുംബപ്രശ്‌നങ്ങളിലും ദാമ്പത്യസംഘർഷങ്ങ
ളിലും ഇടപെട്ടും, ബ്യൂട്ടി സ്‌കൂളിനും സലൂണിനും എതിരെ പോലീസും
മൗലികവാദികളും നടത്തുന്ന കുതന്ത്രങ്ങളെ അതിജീവി
ച്ചും ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് ആകസ്മികമായി
സാമിന്റെ പിതാവ് സൗദിയിൽ നിന്ന് അവിടെയെത്തുന്നത്. മകൻ
അമേരിക്കക്കാരി ക്രിസ്ത്യാനിയെ വിവാഹം ചെയ്തതറി
ഞ്ഞാൽ പൊട്ടിത്തെറിക്കുമെന്ന് കരുതിയെങ്കിലും ആ വൃദ്ധൻ ഡി
ബോറയെ പുത്രവധുവായി സ്വീകരിച്ച് ഏവരേയും അത്ഭുതപ്പെടുത്തി.
സന്തോഷം, പക്ഷേ അധികം നീണ്ടുനിന്നില്ല. സ്ഥാപനം
വൻലാഭമുണ്ടാക്കുന്നുവെന്നും നികുതിയടയ്ക്കണമെന്നും പറഞ്ഞ്
അധികൃതർ രംഗത്തെത്തി. സ്ഥാപനങ്ങൾ താത്കാലികമായി
അടച്ചിട്ട സാഹചര്യത്തിലാണ് (2006ൽ) ഡിബോറ റൊഡ്രിഗസ്
ഈ രചന നടത്തിയത്. അപ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ
സ്‌ഫോടനാത്മകമാണ്. കവർച്ചയും തട്ടിക്കൊണ്ടുപോകലും അഭംഗുരം
തുടരുന്നു. അമേരിക്കൻ സൈനിക വാഹനങ്ങൾ സിവി
ലിയൻ കേന്ദ്രങ്ങളിൽ ഇരച്ചുകയറി നിത്യേന നിരവധി പേർ കൊല്ലപ്പെടുന്നു.
കർസായി സർക്കാർ നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്നു.
”ഭരണം പകൽ കർസായി, രാത്രി താലിബാൻ”, ഡിബോറ
പറയുന്നു.
എല്ലാം ശാന്തമാകുമെന്നും അഫ്ഗാൻ വനിതകൾ സ്വന്തം കാലിൽ
നിൽക്കാൻ പ്രാപ്തരായി മുഖ്യധാരയിലേക്ക് വന്നെത്തുമെന്നുമുള്ള
ശുഭാപ്തി വിശ്വാസത്തിലാണ് ഡിബോറ റൊഡ്രിഗസ്
തന്റെ സൃഷ്ടി അവസാനിപ്പിക്കുന്നത്. അതിൽ പങ്കാളിയാവാൻ
കഴിഞ്ഞതിലുള്ള സന്തോഷവും അവർ പ്രകടിപ്പിക്കുന്നു. എന്തെ
ല്ലാം പ്രശ്‌നങ്ങളും യാതനകളുമുണ്ടെങ്കിലും അഫ്ഗാനികൾ നല്ലവരാണ്,
സ്ത്രീകൾ പ്രത്യേകിച്ചും. ആത്മാർത്ഥതയും കളങ്കമി
ല്ലാത്ത സൗഹാർദവും സ്‌നേഹവും അവർ വാരിക്കോരി നൽകും.
(‘സൗഹൃദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കല’ എന്നാണ് ഈ
ഗ്രന്ഥത്തിന്റെ ഉപശീർഷകം). ഡിബോറയ്ക്കാണെങ്കിൽ ശിഥിലമായ
തന്റെ ജീവിതം പുതുക്കിപ്പണിയാനും അഫ്ഗാനിസ്ഥാൻ അവസരമേകി.
അഫ്ഗാൻ വനിതകൾ വെളിച്ചത്തിലേക്ക് കുതിക്കുകതന്നെയാണ്,
എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു.
Related tags :