കേരളത്തിന്റെ ജൈവപ്രകൃതി
മുഴുവൻ റഫീ
ക്കിന്റെ കവിതകളിൽ
തെഴുത്തുനിൽക്കുന്നു.
നാട്ടുപൂക്കളും നാട്ടുചെ
ടികളും കണ്ട് മഴയിൽ
കുളിച്ച് ചിങ്ങപ്പുലരികളും
സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ
ചുറ്റിത്തി
രിഞ്ഞുവരുന്ന ഈ കവി
തകളിൽ നിറയെ നാടൻ
അനുഭവങ്ങളുടെ ചൂരും
ചൂടും നാട്ടുമണ്ണിന്റെ
സുഗന്ധവുമാണുള്ളത്.
നനവൂറുന്ന വാക്കുകൾ
കൊണ്ട് എഴുതുന്ന ഈ
കവിതകളിൽ എപ്പോഴും
മഴ തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു.
പുഴകളും നദികളുമെല്ലാം ഭാരതീയർ
ക്ക് എന്നും അമ്മതന്നെയാണ്. അതുകൊണ്ടാണ്
ഭൂരിഭാഗം നദികളും സ്ത്രീ
നാമങ്ങളിൽ തന്നെ അറിയപ്പെടുന്നത്
(സിന്ധു, ഗംഗ, യമുന, കാവേരി, ഭവാനി,
ഗോദാവരി, കബനി, ഉദാഹര
ണം). അതിപ്രാചീനകാലത്ത് മനു
ഷ്യർ സ്ഥിരതാമസമാക്കിയിരുന്നത് നദികൾക്കു
ചുറ്റുമാണ്. കാർഷിക സമ്പ
ദ്‌വ്യവസ്ഥയും കാർഷിക ജീവിതവും
സംസ്‌കാരവുമെല്ലാം വളർന്നുവന്നത്
നദികൾക്ക് സമീപത്തായിരുന്നതു
കൊണ്ട് കാർഷികവൃത്തിയിലേക്ക് തി
രിഞ്ഞകാലം മുതൽ നദികളെ മനുഷ്യർ
ആരാധിക്കുവാൻ തുടങ്ങിയിരു
ന്നു. അന്നുമുതൽ നദികൾ നമുക്ക് അ
മ്മതന്നെയായിരുന്നു. അമ്മയുടെ നിറവ്
നമ്മുടെ ജീവിതത്തെ സമ്പന്നവും
സമൃദ്ധവുമാക്കിയിരുന്നു. 44 പുഴകളും
ലക്ഷക്കണക്കിന് കിണറുകളും കായലുകളും
തോടുകളും അരുവികളുമെല്ലാമടങ്ങുന്ന
കേരളത്തിന്റെ ജലസ്രോതസ്സുകൾ
ഇക്കാലം വരെ സമൃദ്ധമായിരുന്നു.
എന്നാൽ ഇന്ന് സമൃദ്ധിയുടെ
നടുവിലും, ചെറിയൊരു കാലാവസ്ഥ
വ്യതിയാനം സംഭവിച്ചാൽ, നാം കടു
ത്ത വരൾച്ചയും കുടിവെള്ളക്ഷാമവും
അനുഭവിക്കുന്നു. ഗ്രാമീണ സമൂഹ
ത്തിന്റെ പാരിസ്ഥിതിക സന്തുലനം നി
ലനിർത്തിയിരുന്ന നെൽവയലുകളും
തണ്ണീർത്തടങ്ങളും കുളങ്ങളുമെല്ലാം
വ്യാപകമായി നികത്തി ഫ്‌ളാറ്റുകളും വി
ല്ലകളും പണിതുയർത്തുമ്പോൾ തകർ
ന്നുപോകുന്നത് നമ്മുടെ ജലസംഭര
ണികൾ തന്നെയാണ്. ‘ഓരോ കുന്നും
ഇടിച്ചുനിരത്തുമ്പോൾ അതു സമീപപ്രദേശത്തിന്റെ
സൂക്ഷ്മ പാരിസ്ഥിതി
ക സന്തുലനാവസ്ഥയിൽ ചലനം സൃഷ്ടിക്കുന്നു.
കുന്നിൻമുകളിലെ സസ്യാവരണങ്ങളും
ഉപരിതല മണൽതിട്ട
യും അതിന് അടിയിലുള്ള സുഷിര നി
ബിഡമായ െങ്കൽപാറകളും ജലസംഭരണവ്യൂഹങ്ങളാണ്’
(പരിസ്ഥിതിയും
വികസനവും കേരള പഠനങ്ങൾ, പ്രൊ
ഫ. കെ. ശ്രീധരൻ, പേജ് 27). കുന്നുകൾ
ഇല്ലാതാകുന്നതോടെ ഈ ജലസ്രോതസ്സുകൾ
തകർന്നുപോകുകയും
നാം വരൾച്ചയിലേക്ക് കൂടുതൽ വലി
ച്ചെറിയപ്പെടുകയും ചെയ്യുന്നു.
I
കേരളത്തിന്റെ വർത്തമാന അവ
സ്ഥയിൽ നിന്നുകൊണ്ട് നദികളെ സംബന്ധിച്ച
അമ്മസങ്കല്പം റഫീക്ക് അഹ
മ്മദിന്റെ ‘അമ്മ’ എന്ന കവിതയിൽ പി
ടഞ്ഞുണരുകയാണ്. മുമ്പ് നദിയെ അ
മ്മ എന്ന് പറഞ്ഞതോർക്കുമ്പോൾ ഇ
ന്നു നമ്മുടെ സർവാംഗവും പൊള്ളിയുരുകുന്നുവെന്ന്
കവി വിളിച്ചുപറയു
ന്നു.
നദിയമ്മയാകുന്നു കൺമുന്നില
വൾവറ്റി-
വരളു ന്നേരം തി രിച്ച റി യുന്നു
ഞാ,നതേ-
വദനം, വിളർമാറിൽ നീലിച്ച ഞര
മ്പുകൾ
ദുരിതം ഞൊറിഞ്ഞിട്ടൊരുദരം, സഹനത്തിൽ
പടികളിറങ്ങിപ്പോം കണ്ണുകൾ, അതേ
മൗനം
(അമ്മ)
പുത്തൻ ഉപഭോഗ മുതലാളിത്ത
വും ആഗോള കുത്തക ജലമാഫിയകളും
ജലസ്രോതസ്സുകളുടെ മേൽ അധീ
ശത്വമുറപ്പിച്ചതോടെ നമ്മുടെ കുടിവെ
ള്ളം പോലും ഇന്നു വില്പനച്ചരക്കായി.
നദികൾ വരണ്ടുണങ്ങിയതോടെ നമ്മുടെ
ജീവിതത്തിൽ നിന്നും എല്ലാ പച്ച
പ്പുകളും ജലസ്പർശങ്ങളും ഇല്ലാതാവുകയാണ്.
വെള്ളമാണ് ജീവിതം. വെ
ള്ളമാണ് പച്ചപ്പ്. വെള്ളം ഭൂമിയെയും
പ്രകൃതിയെയും ഹരിതാഭമാക്കുന്നു. മുഴുവൻ
ജീവജാലങ്ങളുടെ തുടിപ്പും ഹൃദയത്താളവും
സർഗാത്മകതയുടെ
വേരുകളുമെല്ലാം അന്വേഷിക്കുന്നത്
പച്ചപ്പിനെയും ജലത്തെയുമാണ്. അതിനാൽ
വെള്ളം റഫീക്ക് അഹമ്മദിന്
കേവലമൊരു കാവ്യപ്രമേയമല്ല. ഓരോ
ജലബിംബങ്ങളിലും റഫീക്ക് ജീ
വിതത്തെയും കവിതയെയും എഴുതു
ന്നു. ജീവന്റെ അനാദി താളത്തെയും രഹസ്യത്തെയുമാണ്
ഈ അക്ഷരങ്ങൾ
കണ്ടെത്തുന്നത്.
ഇടിമുഴങ്ങുന്നു; മഴയിൽനിന്നു നീ
ശ്രവിക്കൂ, വായിക്കൂ, അറിവിനപ്പുറം
വഴിയുമീമഹാകരുണതൻ സ്വരം.
നിലീനമാനന്ദം തിരിച്ചറിഞ്ഞിടും
വിനീതമിപ്പുല്ലും പുഴുവുമെന്ന
പോൽ
നനഞ്ഞിടാൻ വരൂ വെളിച്ചം വെ
ള്ളമായ്-
പ്പകർന്നതിൽ സ്‌നാനവിവേകമാളുവാൻ.
അകത്തുനിന്നമ്മേ ഭഗവതീനിന്റെ
തിരുവരങ്ങിലേക്കണഞ്ഞിടുന്നു
ഞാൻ.
വരഞ്ഞാലും നീയെൻ വരണ്ട നാ
ത്തുമ്പിൽ
അനാദിയാം ജീവരഹസ്യം, അക്ഷ
രം
(മഴ)
വെളിച്ചം വെള്ളമായി പകർന്നതി
ന്റെ അറിവുകളിലേക്ക് ‘മഴ’ നമ്മെ
കൊണ്ടുപേകുന്നു. ജീവരഹസ്യത്തി
ന്റെ ബോധകാഴ്ചകളിലേക്കും പച്ചപ്പി
ന്റെ താളങ്ങളിലേക്കുമുള്ള ജലപാഠ
ങ്ങളുടെ അക്ഷരപുരാണങ്ങൾ വരണ്ട
നാവിൻതുമ്പിൽ വരച്ചിടുന്നു ഈ ‘മഴ’
യുടെ ജലസ്പർശങ്ങൾ.
മഴകൊണ്ടും ജലാക്ഷരങ്ങൾകൊ
ണ്ടും പണിതീർത്ത ജലശില്പങ്ങളാണ്
റഫീക്കിന്റെ കവിതകൾ. ‘മഴ’, ‘മഴകൊണ്ടുമാത്രം’,
‘മഴതോരുന്നു’,
‘തോരാമഴ’ തുടങ്ങിയവ മഴയുമായി
മാത്രം നേരിട്ടുബന്ധപ്പെട്ട ഏതാനും കവിതകളാണ്.
മിക്കവാറും കവിതകളി
ലും മഴബിംബങ്ങൾ, മഴയും വെള്ളവുമായി
ബന്ധപ്പെട്ട കിണർ പുഴ തുടങ്ങി
യ വാക്കുകൾ നിറഞ്ഞുതുളുമ്പുന്നു.
‘കിണറുകുഴിക്കുമ്പോൾ’, ‘ജലബിന്ദു’,
‘ആഴം’, ‘വജ്രം’, ‘നിർമാർജനം’, ‘വി
വർത്തനം’, ‘പണയം’, ‘തിരോധാ
നം’, ‘മത്സ്യം’, ‘അമ്മ’, ‘ഒട്ടിപ്പ്’, ‘കുതി
പ്പ്’, ‘കുഴിച്ചിട്ടത്’, ‘കവിതപ്പാത’, ‘അത്രയും’,
‘മരങ്ങൾ പൂക്കുന്നത്’, ‘നിസ്സാരം’,
‘മറവിയറിവ്’, ‘വിറക്’, ‘മാഷ്’,
‘കൂട്’, ‘സ്വപ്നവാങ്മൂലം’, ‘രണ്ടു വന
ങ്ങൾ’, ‘അസാധു’, ‘സ്ഥാവരം’, ‘ആ
ത്മകം’, ‘പ്രണയമില്ലാതായപ്പോൾ’,
‘പ്രണയശരീരം’, ‘സത്രം’, ‘ഉലക്ക’,
‘പ്രണയകൂർമം’, ‘വിപരീതബുദ്ധൻ’,
‘തുമ്പികൾ പാറുമിടം’, ‘നിശ്ശബ്ദലേഖനം’,
‘ഒരു തുള്ളി ഇരുട്ട്’, ‘കടൽക്കെ
ണി’ മുതലായവ കവിതകളിലെല്ലാം
ജലബിംബങ്ങളുടെ തുലാവർഷ പെയ്ത്താണ്.
റഫീക്കിന്റെ കവിതകൡ
നിന്ന് എപ്പോഴും നനുത്ത കാറ്റ് വീശി
ക്കൊണ്ടിരിക്കുന്നു. പിഴിഞ്ഞാൽ അമൃതായൂറുന്ന
ജലബിംബങ്ങളുടെ വിളനിലമാണ്
റഫീക്കിന്റെ കവിതകൾ.
II
പുത്തൻ ഉപഭോഗ മുതലാളിത്തവും
ആഗോള കു
ത്തക ജലമാഫിയകളും ജലസ്രോതസ്സുകളുടെ
മേൽ അധീശത്വമുറപ്പിച്ചതോടെ
ന
മ്മുടെ കുടിവെള്ളം പോലും
ഇന്നു വില്പനച്ചരക്കായി.
നദികൾ വരണ്ടുണങ്ങി
യതോടെ നമ്മുടെ ജീവിത
ത്തിൽ നിന്നും എല്ലാ പച്ച
പ്പുകളും ജലസ്പർശങ്ങളും
ഇല്ലാതാവുകയാണ്. വെള്ള
മാണ് ജീവിതം. വെള്ളമാണ്
പച്ചപ്പ്. വെള്ളം ഭൂമി
യെയും പ്രകൃതിയെയും ഹരിതാഭമാക്കുന്നു.
മുഴുവൻ
ജീവജാലങ്ങളുടെ തുടിപ്പും
ഹൃദയത്താളവും സർഗാ
ത്മകതയുടെ വേരുകളുമെല്ലാം
അന്വേഷിക്കുന്നത് പ
ച്ചപ്പിനെയും ജലത്തെയുമാണ്.
അതിനാൽ വെള്ളം
റഫീക്ക് അഹമ്മദിന് കേവലമൊരു
കാവ്യപ്രമേയമല്ല.
ഓരോ ജലബിംബങ്ങളിലും
റഫീക്ക് ജീവിതത്തെയും കവിതയെയും
എഴുതുന്നു.
ജീവന്റെ അനാദി താളത്തെ
യും രഹസ്യത്തെയുമാണ്
ഈ അക്ഷരങ്ങൾ കണ്ടെ
ത്തുന്നത്.
പുതിയ കാലത്തെ ആത്മാന്വേഷണങ്ങളുടെ,
സ്വത്വത്തിന്റെ നവീനങ്ങ
ളായ ആഴക്കാഴ്ചകളുടെ, പൊള്ളത്ത
രങ്ങൾ വെളിവാക്കുന്നു ‘കിണറുകുഴി
ക്കൽ’ എന്ന കവിത. ഊറി വെളിപ്പെ
ടാൻ വീർപ്പുമുട്ടുന്ന ജലധാരകൾ ആഴ
ങ്ങളിൽ സമൃദ്ധമാണെങ്കിലും കിണറുകുഴിക്കുന്നവർക്ക്
ഭൂമിക്കടിയിൽ നി
ന്നും ലഭിക്കുന്നത് പാഴ്‌വളപ്പൊട്ടുകളും
ഏലസ്സിന്നളുക്കുകളും കെട്ട പൊ
ക്കിൾകൊടി പോലുള്ള കരിവേരുകളും
ചത്തഭ്രൂണം പോലെയുള്ള കാട്ടുകിഴ
ങ്ങുകളുമാണ്.
ചെമ്മണ്ണടുക്കുകൾ മാറ്റി വിയർ
ത്തൊട്ടി
വിമ്മിട്ടമേറിത്തളർന്നവർനാ, മടി-
യെണ്ണിക്കുഴിച്ചുകുഴിച്ചുചെന്നെത്ത
വെ
കൺകളില്ലാത്ത മരപ്പാവ കിട്ടുന്നു.
(കിണറു കുഴിക്കൽ)
വരണ്ടുണങ്ങിയ കണ്ണുകൾ മാത്രമു
ള്ളവരുടെ ലോകത്ത് ജലസ്രോതസ്സുകൾ
ഉണർന്നെഴുന്നേൽക്കുകയില്ല. നനവാർന്ന
കണ്ണുകളും ആർദ്രതയുള്ള
ഹൃദയവും ഇന്നു നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
നനവിന്റെയും അലി
വിന്റെയും കുളിർമതയുടെയും കണ്ണുകൾക്കും
വാക്കുകൾക്കും മാത്രമേ നേരിന്റെ
വഴികൾ തുറക്കാനാവുകയുള്ളു.
നനവില്ലാത്ത, ജീവനില്ലാത്ത കണ്ണു
കൾക്കും മരവിച്ച ജീവിതങ്ങൾക്കും ചി
ന്തകൾക്കും മുമ്പിൽ ഭൂമിയും പരിസ്ഥി
തിയും വഴിമാറി സഞ്ചരിക്കുമെന്ന മു
ന്നറിയിപ്പാണ് ‘കിണറുകുഴിക്കൽ’ എ
ന്ന കവിത. നനവുള്ള കണ്ണുകൾക്കും
ഉർവരമായ ഭൂമിക്കും ആർദ്രമായ ഹൃദയങ്ങൾക്കും
വേണ്ടിയുള്ള ഓർമപ്പെടു
ത്തലാണ് ‘കിണറു കുഴിക്കൽ’.
തണ്ടിടിച്ചിടം വലം കവിഞ്ഞജലാവേഗം
രണ്ടുനാളിനാലെന്തേയിങ്ങനെ മെലിഞ്ഞുപോയ്?
(പുഴക്കരയിൽ)
സമൃദ്ധവും സമ്പന്നവുമായിരുന്ന
ഭാരതപ്പുഴ ഇക്കാലം വരെ കേരളത്തി
ന്റെ അഭിമാനമായിരുന്നു. പക്ഷേ എ
ന്തുകൊണ്ടാണ് ഭാരതപ്പുഴ ഇന്ന് വറ്റിവരണ്ടുണങ്ങി
മണൽക്കാടായി മാറിയതെന്ന്
ഏതൊരു കുട്ടിയും ചോദിച്ചുപോകും.
ഇതിന്റെ പൊരുൾ അന്വേഷി
ക്കുന്ന മകനോട് അച്ഛൻ പറയുന്ന മറുപടി
ഇതാണ്.
ഉത്തരംതേടി തപ്പിത്തടയുന്നേരം
രക്ഷ-
യ്‌ക്കെത്തി നീ: രക്ഷസ്സൊന്നുണ്ടടി
യിൽ, കുടിക്കയാ-
ണത്രയ്ക്കു ദാഹം വായ്ക്കുമൊരുവൻ,
ശാപഗ്രസ്തൻ
(പുഴക്കരയിൽ)
പുഴയെ മുഴുവൻ വറ്റിച്ച ആ ശാപഗ്രസ്തനായ
ദുഷ്ടരക്ഷസ്സിന്റെ മുഖമൊന്നു
കാണണമെന്ന് മകൻ ശാഠ്യം
പിടിച്ചു.
ചെന്നിറം കലങ്ങിയ വെള്ളത്തിൽ
ത്തെളിയുന്ന
തെന്മുഖം;നിൻ കണ്ണിലെ ഗൂഢഭാവമെന്താവാം?
(പുഴക്കരയിൽ)
എല്ലാം പുഴകളുടെയും അടിയിലി
രുന്ന് ആരുമറിയാതെ വെള്ളമെല്ലാം
കുടിച്ചുതീർക്കുന്ന രക്ഷസ്സുകൾ നാം തന്നെയാണെന്ന
തിരിച്ചറിവിലേക്ക്
ഈ ജലാക്ഷരങ്ങൾ നമ്മെ തിരിച്ചുനിർത്തുന്നു.
നദികളും കിണറുകളും
കുളങ്ങളും വറ്റി വരളുന്നതിന്/അന്ത
രീക്ഷത്തിലെ ഊഷ്മാവ് വർദ്ധിച്ച് ഭൂമി
പൊള്ളിയുരുകുന്നതിന്/എല്ലാം ഉ
ത്തരവാദി നാംതന്നെയാണെന്ന പുതിയൊരു
തിരിച്ചറിവിന്റെ പാഠങ്ങൾ ഉല്പാദിപ്പിക്കുന്നു
‘പുഴക്കരയിൽ’ എന്ന
കവിത. ഇവിടെ മനുഷ്യവാസം സാ
ദ്ധ്യമാകുന്നതിന് പുതിയ ജലപാഠങ്ങ
ളും ഹരിതാവബോധത്തിന്റെ പു
ത്തൻ അക്ഷരമാലകളും നാം പഠിച്ചുതുടങ്ങേണ്ടതിന്റെ
ആവശ്യകത ഈ കവിത
ഉയർത്തിപ്പിടിക്കുന്നു. പൊള്ളു
ന്ന മനസ്സിലേക്കും ശിരസ്സിലേക്കും പതിക്കുന്ന
മഴത്തുള്ളികൾ ഓർമകളുടെയും
അറിവിന്റെയും ആഴനിലങ്ങളിലേ
ക്ക് നമ്മെ കൊണ്ടുപോകുന്നു. സ്വത്വ
ബോധത്തിന്റെ ആഴങ്ങളിലെ ആദി
മർത്ത്യതയിലേക്കും ഈ ജലമെഴു
ത്തുകൾ നമ്മെ ഉണർത്തുന്നു. പാളു
ന്ന മിന്നൽക്കൊടിത്തീയെഴുത്തുകൾ
വായിക്കുവാനറിയാതെ നടുങ്ങി നിൽ
ക്കുമ്പോൾ ആയിരം നൂറ്റാണ്ടുകൾ പി
ന്നിട്ട വിറയലോടെ മഴത്തുള്ളികൾ
സൗമ്യമായി നെറുകയിൽ ചുംബിച്ച്
അറിവിന്റെ അക്ഷരലോകത്തേക്ക് കവിയെ
എത്തിക്കുന്നു.
പൊള്ളുകയെന്നോ സിരാകുടവും,
പൊടുന്നനെ
തുള്ളികൾ പലതായി വിൺകുടം
തുളുമ്പുന്നു
ഞാനതിൽ നനഞ്ഞാതിമർത്യനായ്,
മഴ നെയ്ത
നൂലുടുപ്പുകൾ തേടും നഗ്നനായ്,
സ്വതന്ത്രനായ്
ആയിരം നൂറ്റാണ്ടുകൾ താണ്ടിയ
ഭാരത്തോടെ
വീഴുന്ന ജലം ചൊന്നു: ‘നാമെത്രപുരാതനർ’!
(ജലബിന്ദു)
മഴയുടെ നൂലുടുപ്പു സ്പർശങ്ങൾ
പുരാതനത്വത്തിന്റെ വേരുകളിലേ
ക്കും ചരിത്രബോധത്തിന്റെയും മാനവസംസ്‌കാരത്തിന്റെ
അകംപൊരുളുകളിലേക്കുമുള്ള
സർഗ സഞ്ചാരങ്ങ
ളാണ്.
കേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ
റഫീക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു.
നാട്ടുപൂക്കളും നാട്ടുചെടികളും
കണ്ട് മഴയിൽ കുളിച്ച് ചി
ങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ
ചുറ്റിത്തിരിഞ്ഞുവരുന്ന
ഈ കവിതകളിൽ നിറയെ നാടൻ അനുഭവങ്ങളുടെ
ചൂരും ചൂടും നാട്ടുമണ്ണി
ന്റെ സുഗന്ധവുമാണുള്ളത്. നനവൂറു
ന്ന വാക്കുകൾ കൊണ്ട് എഴുതുന്ന ഈ
കവിതകളിൽ എപ്പോഴും മഴ തോരാതെ
പെയ്തുകൊണ്ടേയിരിക്കുന്നു. കവിതകളിലെ
ഓരോ വാക്കിലും അക്ഷ
രങ്ങളിലും പ്രയോഗങ്ങളിലുമെല്ലാം
തോരാമഴയുടെ ഭാവുകത്വ മണ്ഡലം
പണിതുയർത്തുന്ന കവിയാണ് റഫീ
ക്ക് അഹമ്മദ്. വരൾച്ചയ്ക്കും വേനൽ
ചൂടിനും ഊഷരതകൾക്കും മീതെയു
ള്ള അക്ഷരങ്ങളുടെ തുലാവർഷ പെയ്ത്താണ്
റഫീക്കിന്റെ കവിത. മണ്ണി
നെയും മനസ്സിനെയും ഉർവരമാക്കു
ന്ന, മരങ്ങളെയും പൂക്കളെയും ജീവ
ജാലങ്ങളെയും നൃത്തമാടിക്കുന്ന, പാരിസ്ഥിതികാവബോധത്തിൽ
അധി
ഷ്ഠിതമായ സർഗാത്മകതയുടെ പെരുമഴക്കാലത്തെ
ഈ കവിതകൾ വിളി
ച്ചുണർത്തുന്നു.