ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത
രാഷ്ട്രീയമോ അല്ല, മതമാണ്.
അത് അങ്ങനെത്തന്നെയായിരുന്നു,
എക്കാലവും. മതം ഇന്ത്യക്കാരെ മയക്കു
ന്നു, തട്ടിയുണർത്തുന്നു, ഉത്തേജിപ്പിക്കു
ന്നു, തമ്മിലടിപ്പിക്കുന്നു, ആശ്വസിപ്പിക്കു
ന്നു… സർവോപരി അവരുടെ ആന്തരിക
ജീവിതത്തെ കീഴടക്കി ആധിപത്യമൂർ
ത്തിയായി വിരാജിക്കുന്നു. രാഷ്ട്രീയമോ
സാമൂഹികമോ ആയ ആധിപത്യം ആവശ്യമുള്ളവർ
ഈ സർവാധിപതിയെ
ആശ്രയിച്ചു കാര്യസാദ്ധ്യം നടത്തുന്നു.
മതവിരുദ്ധ പ്രത്യയശാസ്ര്തങ്ങൾക്കു
പോലും ഇന്ത്യൻ മണ്ണിൽ ഈ നയം അവലംബിച്ചേ
രക്ഷയുള്ളൂ. അതിപ്പൊ, അടവായിട്ടാണെങ്കിൽ
അങ്ങനെ. ശീലമാകുമ്പോൾ
ഏത് അടവും സ്വഭാവമായിത്തീ
രും. കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂര
പ്പനെ തൊഴുതത് മാർക്‌സി സ്റ്റുകാരുടെ
അടവിന്റെ ഭാഗമായിരുന്നില്ല; സ്വഭാവ
ത്തിൽ അടവങ്ങ് കടവിറങ്ങിപ്പോയതാണ്.
അങ്ങനൊരു മാർജിൻ അനുവദിച്ചുകൊടുക്കാനുള്ള
വകതിരിവ് പ്രബുദ്ധ
കേരളത്തിനില്ല. അഥവാ അത്തരം വകതിരിവിനെ
പ്രബുദ്ധതയുടെ അക്കൗണ്ടി
ൽപ്പെടുത്താനുള്ള മനോവികാസം
കേരളം ഇനിയും നേടിയിട്ടില്ല. കടകംപ
ള്ളിയെ മാർക്‌സിസ്റ്റുകാരൻ മാത്രമായും,
മാർക്‌സിസ്റ്റുകാരെ നിരീശ്വരവാദികൾ
മാത്രമായും, ഗുരുവായൂരപ്പനെ ദൈവം
മാത്രമായും, ദൈവസങ്കല്പങ്ങളെ മതങ്ങ
ളുടെ മൂടുതാങ്ങി മാത്രമായും കണക്കാ
ക്കുന്ന നിലവാരത്തിലാണ് നമ്മുടെ
വ്യവസ്ഥാപിത പ്രബുദ്ധത. ആയതി
നാൽ കടകംപള്ളിയുടെ ഗുരുവായൂർ ദർ
ശ നം പൊടുന്നനെ കേരളത്തിന്റെ
ആഗോളപ്രശ്‌നമായി.
മാർക്‌സിസ്റ്റുകാരെ ദേവസ്വംമന്ത്രി
യാക്കരുതെന്നോ അവരുടെ റെഡ്
സല്യൂട്ട് കൈപ്പറ്റില്ലെന്നോ ഗുരുവായൂര
പ്പൻ അരുൾ ചെയ്തതായി അറിവില്ല.
ദേവസ്വം തന്ത്രിപുംഗവന്മാർ ദേവപ്രശ്‌നം
വച്ചാൽ അങ്ങനെ അരുളപ്പാടുണ്ടായ
തായി തെളിഞ്ഞെന്നുവരും. കടകംപളളിക്കേസിൽ
ആ വഴിക്ക് പ്രശ്‌നം വച്ചില്ല.
പകരം പയറ്റത്രയും രാഷ്ട്രീയപോർമുഖ
ത്തായിരുന്നു. സിപിഎമ്മുകാരൻ കാട്ടി
യത് പ്രത്യയശാസ്ര്ത വഞ്ചനയാണെന്ന്
അതിവിപ്ലവകാരികൾ. പ്രത്യയശാസ്ര്ത
കാപട്യം കളഞ്ഞ് സഖാക്കൾ ഇതു
പോലെ ‘നേർവഴി’ക്ക് വന്നാൽ മതി
യെന്ന് ഹിന്ദുത്വരാഷ്ട്രീയക്കാർ. ഇതിൽ
ആദ്യപക്ഷത്തോട് ചാഞ്ഞുനിന്ന് ചർച്ച
കൊഴുപ്പിക്കുന്ന മാധ്യമങ്ങൾ. കേട്ടാൽ
ത്തോന്നും, മാർക്‌സിസ്റ്റുപാർട്ടിയെ
നന്നാക്കിയെടുക്കലാണ് ഇവരുടെ
യൊക്കെ ആത്മാർത്ഥമായ ഉദ്ദേശ്യമെ
ന്ന്. പ്രത്യയശാസ്ര്തപരമായി കറ തീർന്ന
ഒരിടതുപക്ഷനയം കൊണ്ടുവന്നാൽ
ആദ്യം എതിർക്കുന്ന കൂട്ടരാണ് നമ്മുടെ
ദൃശ്യധാരാമാധ്യമങ്ങൾ മുക്കാലും. കാരണം,
അവയൊക്കെ ഓരോ സ്വകാര്യ
കമ്പനിയുടെ ഉല്പന്നങ്ങളാണ്. സ്വകാര്യ
മൂലധനവും മാർക്‌സിസവും തമ്മിലുള്ള
ബന്ധത്തിന്റെ ഇരിപ്പുവശം ഊഹിക്കുക.
മാർക്‌സിസ്റ്റുകാർ അവരുടെ ഗ്രന്ഥ
ന്യായപ്രകാരമുള്ള നിരീശ്വരവാദിക
ളായി രാഷ്ട്രീയപ്പെരുമാറ്റം നടത്തുന്ന
പക്ഷം മത വി ശ്വാ സത്തിന് പാര
വയ്ക്കുന്നേ എന്ന് മുറവിളി കൂട്ടുന്നവരുടെ
വിശ്വസ്ത കോറസ്സാകുന്ന ചരിത്രമാണ്
മേപ്പടി മാധ്യമങ്ങൾക്ക്. പിന്നെ,
ബിജെപിയുടെ കാര്യം. ‘ഹിന്ദുമത’
ത്തിന്റെ ഹോൾസെയിൽ ഡീലർഷിപ്പ്
സ്വയമെടുത്തവർക്ക് അതിനെതിരായ
രാഷ്ട്രീയത്തിന്റെ മുനയൊടിച്ചു കാട്ടാ
നുള്ള വ്യഗ്രത സ്വാഭാവികം.
ഈ നാക്കിലയിലേക്കാണ് കടകംപള്ളി
സുരേന്ദ്രൻ സ്വയം വിഭവമായി
ക്കൊടുത്തത്. ടിയാന്റെ പാർട്ടി ചരിത്രപര
മാ യിത്തന്നെ മത വി ഷ യത്തിൽ
വൈക്ലബ്യ മുള്ളവരാണ്. മതത്തെ
പാടേ നിരാകരിക്കാനോ പരസ്യമായി
ഉൾക്കൊള്ളാനോ നിവൃത്തിയില്ലാത്ത
വർ. ഹിന്ദുത്വരാഷ്ട്രീയം ക്ലച്ചു പിടിച്ച
തോടെ ടി വൈക്ലബ്യം ആധിവ്യാധി
പ്രകടനങ്ങളിലേക്ക് പുരോഗമിച്ചു. കൃഷ്ണജയന്തിക്ക്
ആഘോഷം, ശോഭയാത്രയ്ക്ക്
പാരഡിയാത്ര, യോഗയ്ക്ക് സമാന്തര
കൈക്രിയ. വിവേകാനന്ദനെ തെല്ലുനേരത്തേതന്നെ
ചെഗുവേരയുടെ അളിയ
കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരപ്പനെ തൊഴുതത്
മാർക്‌സിസ്റ്റുകാരുടെ അടവിന്റെ ഭാഗമായിരുന്നില്ല; സ്വഭാവ
ത്തിൽ അടവങ്ങ് കടവിറങ്ങിപ്പോയതാണ്. അങ്ങനൊരു മാർ
ജിൻ അനുവദിച്ചുകൊടുക്കാനുള്ള വകതിരിവ് പ്രബുദ്ധകേരളത്തിനില്ല.
അഥവാ അത്തരം വകതിരിവിനെ പ്രബുദ്ധതയുടെ
അക്കൗണ്ടിൽപ്പെടുത്താനുള്ള മനോവികാസം കേരളം ഇനിയും
നേടിയിട്ടില്ല. കടകംപള്ളിയെ മാർക്‌സിസ്റ്റുകാരൻ മാത്രമായും,
മാർക്‌സിസ്റ്റുകാരെ നിരീശ്വരവാദികൾ മാത്രമായും, ഗുരുവായൂരപ്പനെ
ദൈവം മാത്രമായും, ദൈവസങ്കല്പങ്ങളെ മതങ്ങളുടെ
മൂടുതാങ്ങി മാത്രമായും കണക്കാക്കുന്ന നിലവാരത്തിലാണ്
നമ്മുടെ വ്യവസ്ഥാപിത പ്രബുദ്ധത. ആയതിനാൽ കടകംപ
ള്ളിയുടെ ഗുരുവായൂർ ദർശനം പൊടുന്നനെ കേരളത്തിന്റെ
ആഗോളപ്രശ്‌നമായി.
നാക്കി ചെങ്കൊടിയിലൊട്ടിച്ചു. ഇതാണ്
കഥ തിരിയാത്തവരുടെ ആട്ടപ്രകാരം.
വൈദിക ഹിന്ദുമതത്തിന്റെ ലക്ഷണം
തികഞ്ഞ മിഷനറിയാണ് വിവേകാനന്ദ
ൻ. സക്കീർ നായിക്കിന്റെ ഹിന്ദുപതിപ്പ്.
ഇത്രയും വലിയ പ്രത്യയശാസ്ര്തപാതകമൊന്നുമല്ല
കടകംപള്ളി ചെയ്തത്!
മതം ഇന്ത്യൻ സഖാക്കളെ കൊണ്ടെ
ത്തിക്കുന്ന ഫലിതസന്ധികളിലൊന്നു
മാത്രമാണിത്. പാർലമെന്ററി രാഷ്ട്രീയ
ത്തിൽ ലെനിന്റെ കോംപ്രമൈസ് ഫോർ
മുല പയറ്റിത്തുടങ്ങിയപ്പോൾ പാർട്ടി
ക്കാർ മൊത്തത്തിൽ മതത്തിനു പുറ
ത്തായിരുന്നു. കോംപ്രമൈസ് പുരോഗമിച്ചവാറേ
പാർട്ടിക്കാർഡുള്ളവർ മാത്രം
മതമില്ലാത്തവരായാൽ മതി, അനുഭാവി
കൾക്ക് വിശ്വാസമാകാം എന്നായി. ഇനി
പാർട്ടിക്കാർഡുകാർക്കും ദേവാലയം
നിരങ്ങാം എന്ന റാഡിക്കൽ ഭേദഗതി
വന്നാലും അത്ഭുതപ്പെടേണ്ടതില്ല.
അത്രയ്ക്ക് പരുങ്ങലിലാണ് പാർട്ടിയുടെ
ഭൗതികനില എന്നതുമാത്രമല്ല പ്രശ്‌നം.
ഇന്ത്യൻ പൗരാവലിയെ ആത്യന്തിക
മായി ഭരിക്കുന്നത് മതമായതുകൊണ്ട്
കമ്മ്യൂണിസ്റ്റുകാർ ആ യാഥാർത്ഥ്യം ഉൾ
ക്കൊണ്ടു പ്രവർത്തിക്കുന്നതാണ് ആ
ബുദ്ധി. വർഗവിപ്ലവത്തിന്റെ ഇന്ത്യൻ
പാത അന്വേഷിച്ചുള്ള രാഷ്ട്രീയയാത്ര 75
കൊല്ലം കൊണ്ട് നമ്മുടെ കമ്മ്യൂണിസ്റ്റുകാരെ
എത്തിച്ചിരിക്കുന്നത് ഈ കോംപ്രമൈസിലേക്കാണ്.
അഥവാ, ഇതാണ്
ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പാത
എന്ന് പാർലമെന്ററി ജനാധിപത്യം
അവരെ പഠിപ്പിച്ചെടുത്തു. കടകംപള്ളി
യുടെ കേസുകെട്ട് സംസ്ഥാന കമ്മിറ്റി
സൂത്രത്തിൽ തമസ്‌കരിച്ചത് ചുമ്മാതല്ല.
തത്കാലം പോംവഴിയില്ലാത്തൊരു
പ്രശ്‌നത്തെ വെറുതെ തെരുവിലിട്ട് അല
ക്കാൻ വിടുന്നത് ബുദ്ധിയല്ല. പാർലമെ
ന്ററി ജനാധിപത്യത്തിന്റെ എടങ്ങേറു
കൾ പോലുമല്ല പ്രശ്‌നം, മതത്തിന് സർ
വാധിപത്യമുള്ള ഒരു ദേശത്ത് പ്രോലിറ്റേ
റിയറ്റിന്റെ സർവാധിപത്യലക്ഷ്യം പര
ണത്തു വയ്ക്കുകയേ മാർഗമുള്ളൂ. ആ
പരുവത്തിലാണ് ഇന്ത്യനന്തരീക്ഷം.
ഈ മണ്ണിൽ മുളച്ചുപൊന്തിയ മത
ങ്ങൾ ആദ്യം ഇന്നു വിവക്ഷിക്കപ്പെടുന്ന
മാതിരിയുള്ള, ‘മത’ങ്ങളായിരുന്നില്ല. മറി
ച്ച് ചിന്താപദ്ധതികളായിരുന്നു – schools of thought. ഈ പദ്ധതിസംഘങ്ങൾ
സൗമ്യസുന്ദരമായങ്ങ് കഴിച്ചുകൂട്ടുകയാ
യിരുന്നില്ല. ഓരോന്നും അതാതിന്റെ
ആധിപത്യത്തിന്നും പടർച്ചയ്ക്കും വേണ്ടി
സംഘടിത പഥസഞ്ചലനങ്ങൾതന്നെ
നടത്തിപ്പോന്നു. അത് ചെയ്യാത്തവ കൂട്ട
ത്തിലെ വിളക്കായി മണ്ടയടച്ചു. കൂട്ട
ത്തിൽ ആധിപത്യത്വര മൂത്തവ കൊടിയ
അക്രമതാണ്ഡവങ്ങൾ വരെ നടത്തി.
ബുദ്ധ, ജൈന പദ്ധതിക്കാരെ തച്ചും
കൊന്നും വൈദിക ബ്രാഹ്മണമതം നട
ത്തിയ ഹിംസയുടെ ചോരച്ചരിത്രം ഭംഗി
യായി മൂടിവച്ചു കൊണ്ടാണ് ഇന്ന്
അതിന്റെ പിന്തുടർച്ചക്കാർ സാത്വികപുണ്യാളത്തം
നടിക്കുന്നത്. ഇതേ കൂട്ടർക്കി
ടയിലെ ശൈവ-വൈഷ്ണവ ചോര
പ്പോര് എന്താ മോശമായിരുന്നോ? ഭൂമി
ഇന്നോളം കണ്ട ഏറ്റവും വലിയ ഭീകരപ്രവർത്തനം
ആവിഷ്‌കരിച്ചു നടപ്പാക്കിയ
വിദ്വാന്മാരും മറ്റെവിടെയുമല്ല – ജാതീയത.
ഇതര ഭീകരപ്രവർത്തനങ്ങൾക്ക്
ചെറുതോ വലുതോ ആയ സമയക്ലിപ്തതയുണ്ട്.
പക്ഷെ നൂറ്റാണ്ടുകളിലൂടെ ഇന്ത്യ
ക്കാരിൽ ഒരു ജനിതക പ്രകൃതമാക്കിയെടുത്തിടത്താണ്
ജാതി മറ്റെല്ലാ ഭീകരതകളെയും
വെല്ലുന്ന ഭീകരപ്രവർത്തനമാകു
ന്നത്.
സെമിറ്റിക് മതങ്ങൾ ഇന്ത്യയിൽ
വേരുപിടിച്ചതുതന്നെ ശ്രേണീബദ്ധമായ
ഈ സാമൂഹികഭീകരതയുടെ ഫല
മാണ്. ആഭ്യന്തര മതങ്ങളിൽ നിന്ന് ഈ
ബാഹ്യമതങ്ങളിലേക്കുള്ള മാറ്റം മനു
ഷ്യൻ എന്ന നിലയിൽ കഷ്ടിച്ചൊന്നു നടുനിവർത്താനാണ്.
ആസ്തിക, നാസ്തിക
മതങ്ങൾക്കിടയിലെ തർക്കവിതർക്ക
ങ്ങളും കൂറുമാറ്റങ്ങളും വഴി നിലനിന്നുപോന്ന
ഇന്ത്യൻ ആത്മീയപദ്ധതികൾ
സംഘടിത മതരൂപത്തിലേക്ക് ചുവടുമാറുന്നത്
മൂന്നു ചരിത്ര സംഭവങ്ങൾ മുഖേനയാണ്.
ഒന്ന്, ശങ്കരന്റെ താർക്കിക ദിഗ്വിജ
യം. നാസ്തിക’മത’ങ്ങളെയും ഇതര
ആസ്തിക’മത’ങ്ങളെയും ബൗദ്ധികതർ
ക്കങ്ങളിലൂടെ ഒതുക്കി അദ്വൈതവേദാ
ന്തത്തിന് തത്വചിന്താപരമായ ആധിപത്യമുണ്ടാക്കുകയാണ്
ശങ്കരൻ ചെയ്തത്.
അങ്ങനെ വൈദിക ബ്രാഹ്മണ ചിന്താപ
ദ്ധതി ഇന്ത്യൻ ആത്മീയതയുടെ അമരം
കവർന്നു – വേദാന്തമായി അതിന്റെ
ആരൂഢം.
രണ്ട്, ഭക്തിപ്രസ്ഥാനം. സാധാരണ
ക്കാരുടെ മതപരമായ പിടിച്ചുകയറ്റം
എന്ന നിലയിൽ അതൊ രു ജനകീയ ചലനമായിരുന്നെങ്കിലും
കയറിച്ചെന്നത്
എങ്ങോട്ടെന്നതാണ് പ്രസക്തം. പുരാ
ണേതിഹാസങ്ങളിലെ കഥാപാത്രങ്ങ
ളൊക്കെ ദൈവമൂർത്തികളാക്കപ്പെടു
കയും അടിസ്ഥാനപരമായി വൈദിക
ബ്രാഹ്മണ്യത്തിന്റെ തത്വശിലയ്ക്ക് വ്യാപകത്വം
കിട്ടുകയുമാണ് ചെയ്തത്.
മൂന്ന്, കോളനിഭരണം. ഭരണസൗകര്യാർത്ഥം
സായ്പ് ഇറക്കിയ വിഭജനം
എന്ന ആയുധം മതപരമായ കള്ളികളിൽ
പ്രജകളെ കൂടുതൽ ഭദ്രമായി തളയ്ക്കാ
നാണ് കളമൊരുക്കിയത്. ഹിന്ദു, മുസ്ലിം
വിഭജനം മാത്രമായിരുന്നില്ല ഇംഗിതം.
ഹിന്ദുക്കളെ ജാതിശ്രേണിയുള്ള ഏകകമായി
സ്ഥാപിക്കാനും സായ്പിന്റെ
സിവിൽ നിയമ ക്രോഡീകരണങ്ങൾക്കു
കഴിഞ്ഞു.
ചുരുക്കത്തിൽ, വൈദിക ബ്രാഹ്മണമതം
സമം ഹിന്ദുമതം എന്ന കാടടച്ച
ഏകീകരണത്തിലേക്കാണ് ശങ്കരൻ
തൊട്ട് കോളനിഭരണം വരെയുള്ള ചരി
ത്രഘട്ടങ്ങൾ വഴി കാര്യങ്ങളെത്തിച്ചത്.
അഥവാ, ഇന്ത്യൻ ആത്മീയ ചിന്താപദ്ധ
തികൾ ‘ഹിന്ദുമതം’ എന്ന ടിപ്പിക്കൽ
സംഘടിതമത ഏർപ്പാടിലേക്ക് വഴറ്റി
യെടുക്കപ്പെട്ടു. വേദം തൊട്ട് ദൈവം
വരെയുള്ള പ്രാമാണ്യ വ്യവഹാരങ്ങളെ
യുക്തിയുക്തം പൊളിച്ചുകാട്ടിയ ചാർവാകർ
തൊട്ട് അതിന്ദ്രിയ കാപട്യങ്ങൾ വിട്ട്
നിലത്തു നോക്കി ജീവിക്കാൻ മനു
ഷ്യനെ ശീലിപ്പിച്ച ബൗദ്ധർ വരെയുള്ള
ചിന്താവൈപുല്യത്തെ ശിഥിലമാക്കി
മതം എന്ന ഇന്നത്തെ പരികല്പനയി
ലുള്ള ഉരുപ്പടി ഈ മണ്ണിൽ കൊടി നാട്ടി –
ഹിന്ദുമതം എന്ന ബ്രാക്കറ്റിലേക്ക് ഇപ്പ
റഞ്ഞ ചിന്താവൈരുധ്യങ്ങളെയെല്ലാം
കൂടി ചുരുട്ടിയൊതുക്കി. Christianity is an offshoot of Hinduism and Buddhism is nothing but a poor rebel child എന്ന്
വൈദിക ബ്രാഹ്മണമതത്തിന്റെ മിഷനറിയായ
വിവേകാനന്ദൻ ഉളുപ്പില്ലാതെ
ഊളത്തരം വിളമ്പിയത് ഈ കണ്ണടച്ചിരു
ട്ടാക്കലിന്റെ ചരിത്രരേഖയായുണ്ട്.
മോഹൻദാസ് ഗാന്ധി തന്റെ രാഷ്ട്രീയ
കാൻവാസുണ്ടാക്കുന്നത് ഈ അക്കോമോഡേറ്റീവ്
തന്ത്രം സ്വാംശീകരിച്ചുകൊ
ണ്ടാണ്. വേറിട്ടതും വിരുദ്ധമായതു
മെല്ലാം ഒരേകധാരയിലേക്ക് ഉൾപ്പെടു
ത്തിക്കൊണ്ട് അവയുടെ മുനയൊടിക്കുക,
വ്യത്യസ്ത വ്യക്തിത്വം ആവിയാക്കുക.
ഈ ആവാഹന രാഷ്ട്രീയമാണ് ഗാന്ധി
യുടെ പ്രാമാണിത്തത്തോടെ ഇന്ത്യൻ
കടകംപള്ളി സുരേന്ദ്രൻ ദേശീയ പ്രസ്ഥാനത്തിന്റെ തണ്ടെല്ലായി
ത്തീർന്നത്. അതിന്റെ ഗുണം ഏറ്റവുമനുഭവിച്ചത്
വൈദിക ഹിന്ദുമതമായിരുന്നു.
ജാതിശ്രേണിയടക്കം സകലതും നിലനി
ർത്തി അതിന് ആധിപത്യമുള്ളൊരു മതമായി
‘ഹിന്ദു’ വ്യവഹാരസ്ഥാപകത്വം
നേടി. ദലിതർക്ക് പ്രത്യേക ഇലക്ടറേറ്റ്
വേണമെന്ന് പറഞ്ഞ അംബേദ്കറെ
ഉണ്ണാവ്രതമിരുന്ന് ഒതുക്കി ഗാന്ധി സാധി
ച്ചെ ടുത്ത പൂനാ ക രാർ ഓർ ക്കു.
അങ്ങനെ വന്നുവന്ന് ഇന്ത്യക്കാരുടെ
മുഖ്യമതത്തെ എല്ലാവരും വിളിക്കുക
ഹിന്ദുമതം എന്നായി. എന്താണതെന്നു
ചോദിച്ചാൽ ക്ലിപ്തതയോ ആശയവ്യ
ക്തതയോ ഉള്ള ഉത്തരമില്ല. ചിന്താസ്വാതന്ത്ര്യവും
ആചാരപരമായ അടിമ
ത്തവും ചേർന്നുള്ള ഒരഴകൊഴമ്പൻ ഉരു
പ്പടിയാണത്. സെമിറ്റിക് മതങ്ങൾക്ക്
ഇതിൽ രണ്ടാംഘടകം ശക്തമായുണ്ട്.
ആദ്യഘടകം ഉണ്ടെന്നു ഭാവിക്കും,
ഘോഷിക്കും. കാര്യത്തോടടുത്താൽ
കടുത്ത ഗ്രന്ഥമുഷ്ടി നേരിടേണ്ടിവരും;
ചിലപ്പോൾ കയ്യൂക്കും. അതെന്തായാലും
ഇന്ത്യൻ ആത്മീ യ പ ദ്ധ തി ക ളുടെ
വൈവിധ്യമോ വൈപുല്യമോ ഇല്ല ഒറ്റ
ദൈവ സമ്പ്രദായങ്ങൾക്ക്.
ദൈവശാസ്ര്തത്തെ മാത്രം ഒരു ചിന്താവിഷയമായെടുത്താൽപോലും
തത്വചിന്താപരമായ ആഴത്തിലും പ്രകൃതി അപഗ്രഥനത്തിലും
അവ താരതമ്യേന പിന്നാ
ക്കമാണ്. ഇന്നത്തെ ഇന്ത്യയിൽ പക്ഷെ
ഹിന്ദുക്കളുടെ മതം എന്ന ഒഴുക്കൻ
പ്രയോഗത്തിൽ എല്ലാ ചിന്തകളെയും
ഒതുക്കിവിടുകയാണ്. ശുദ്ധ നിരീശ്വ
രത്വം തൊട്ട് ബഹുദൈവത്വം വരെ
അതിവിപുലമായ ഒരു ഷോപ്പിംഗ്
മാളാണ് ‘ഹിന്ദുമതം’ എന്ന പ്രയോഗം
ഇന്ന് ഉൾവഹിക്കുന്നത്. എന്താണ് ടി
മതം എന്നു ചോദിച്ചാൽ മൾട്ടിപ്പിൾ
ചോയ്‌സ് ഉത്തരാവലിയാണ് കിട്ടുക.
പരബ്രഹ്മതത്വം തൊട്ട് പാഷണ്ഡമതം
വരെ, ഓംകാരം തൊട്ട് ഭരണിപ്പാട്ടു വരെ.
ഉത്തരത്തിൽ ഏതും ശരി, മൊത്ത
ത്തിലും ശരി എന്ന വിചിത്രാവസ്ഥ.
ഹിന്ദുത്വരാഷ്ട്രീയം ഉന്നമിടുന്നത്
ഇപ്പറഞ്ഞ ആനമയിലൊട്ടക ഹിന്ദൂയി
സത്തെ സെമിറ്റിക് മതങ്ങളുടെ ശൈലി
യിൽ ഏകശിലാരൂപത്തിലാക്കാനാണ്.
സ്വാഭാവികമായും അവർ രണ്ടു കൂട്ട
രുമായി സംഘർഷത്തിലാവുന്നു. ഒന്ന്,
ഇന്ത്യൻ മത വൈവിധ്യത്തെ അംഗീകരി
ക്കാത്ത ഒറ്റദൈവസമ്പ്രദായങ്ങളോട്.
രണ്ട്, ‘ഹിന്ദുമത’ത്തെ ഏകശിലാഭാവ
ത്തിലാക്കി ചിന്താവൈവിധ്യത്തെ ഹനി
ക്കുന്നതിനോട് എതിർപ്പുള്ള ഇന്ത്യൻ
മനുഷ്യരോട്. മുഖ്യപ്രശ്‌നം മതംമാറ്റം.
കാരണം, വൈദികമതം ആധിപത്യം
വഹിക്കുന്ന ‘ഹിന്ദു’പരിവാരത്തിന് ചില
ആന്തരികപ്രതിസന്ധികളുണ്ട്.
ബുദ്ധമതം തൊട്ട് ഇസ്ലാം വരെ
നാസ്തികവും സെമിറ്റിക്കുമായ സകല
മതങ്ങളിലേക്കും ‘ഹിന്ദു’വിന് മതം
മാറാം. അതേസമയം ഇപ്പറഞ്ഞ മതങ്ങ
ളിൽ നിന്ന് ഒരാൾക്ക് ‘ഹിന്ദു’വായി
മാറാൻ പറ്റില്ല. ജാതീയതയാണ് മർമപ്രശ്‌നം.
മുസ്ലീമായി കഴിഞ്ഞുവന്ന ഒരാൾ
ഹിന്ദുമതത്തിലേക്ക് പരിവർത്തനം
ചെയ്യാൻ ആഗ്രഹിക്കുന്നു എന്നിരിക്ക
ട്ടെ. മതം മാറുന്ന അയാൾ ആരായിട്ടാണ്
വൈദിക മതത്തിൽ പ്രവേശിക്കുക –
നമ്പൂതിരി, ഈഴവൻ, നായർ, നായ്ക്കൻ, കൗണ്ടർ, ഹെഗ്‌ഡെ, പൂജാരി,
ചെട്ടിപ്പിള്ള? (ദലിതൻ ഹിന്ദുവല്ല
എന്ന സത്യം തത്കാലം മറക്കുക).
ഇത്രയും വലിയ ക്രോസ് കൺട്രി
റേസ് വേണ്ട; ‘ഉൾപ്പാർട്ടി ജനാധിപത്യ
തത്വം വച്ച് നായരെ നമ്പൂരിയാക്കാൻ
പറ്റുമോ? നമ്പൂരിക്ക് ഈഴവനാകാൻ
പറ്റുമോ? ചുരുക്കിയാൽ, മതംമാറ്റം പുറത്തേക്കല്ലാതെ അകത്തേക്കോ,
അകത്തെ ശ്രേണികൾക്കിടയിലോ
സാദ്ധ്യമല്ലാത്ത അടഞ്ഞ വ്യവസ്ഥിതി
യാണ് കൊട്ടി ഘോഷിക്കപ്പെടുന്ന
അഹം ബ്രഹ്മാസ്മി എന്റർപ്രൈസിൽ.
ആയതിനാൽ ഈ സെറ്റപ്പിൽ നിന്നു പുറത്തേക്കു
മാറിയവരുടെ ഘർവാപസി
മാത്രമേ ‘ഹിന്ദു’ക്കൾക്കു പറ്റൂ. പുതിയ
റിക്രൂട്ട്‌മെന്റിനു താത്വികമായിത്തന്നെ
വകുപ്പില്ല. ജാതിഭൂതം വരുത്തിവച്ച ഈ
കെണിക്ക് മറ പിടിക്കാനാണ് തങ്ങൾ
മതം മാറ്റാറില്ല എന്ന പളുങ്കുന്യായം.
അകത്തോട്ടു മതം മാറ്റിയാൽ ജാതി
പൊളിയും; അതുവഴി വൈദികമതവും.
ഈ രോഗാതുരതയെ രാഷ്ട്രീയ
ബിസിനസാക്കി വികസിപ്പിച്ച കലാപരി
പാടികളിലൊന്നാണ് തൃപ്പുണിത്തുറ
യിലെ ശിവശക്തി യോഗ സെന്റർ.
അന്യമതസ്ഥരെ പ്രണയിക്കുന്ന ഹിന്ദു
യുവതീ യുവാക്കളെ ‘നേർവഴി ‘ക്ക്
കൊണ്ടുവരുന്ന യോഗാഭ്യാസം. സംഗതി
അഭ്യാസമാവുമ്പോൾ കയ്യും മെയ്യു
മൊക്കെ പ്രയോഗിച്ചെന്നിരിക്കും. ‘വഴി
തെറ്റിപ്പോയ’ മക്കളെ ഗുരുക്കൾക്കു
മുന്നിലെത്തിക്കുന്നത് അച്ഛനമ്മമാർതന്നെയാവുമ്പോൾ
പിന്നെ പറയാനുമില്ല
– തസ്‌മൈ ശ്രീഗുരവേ നമ:. അങ്ങ
നൊരു ഗുരുക്കളാണ് ഇപ്പോൾ മുൻകൂർ
ജാമ്യം പിടിച്ച് പ്രാണായാമം ചെയ്തുതുട
ങ്ങിയിരിക്കുന്നത്.
മറുപുറത്തും കളരിഗുരുക്കൾക്ക് ഒട്ടും
കുറവില്ല. ക്രിസ്തുമതവും ഇസ്ലാമും ഇന്ത്യ
യിൽ വന്നതും പച്ചപിടിച്ചതും മതംമാറ്റ
ങ്ങൾ വഴി തന്നെയാണ്. മുമ്പ് ജൈനരും
ബൗദ്ധരും വൈദികമതവും പരസ്പരം
അധിനിവേശം നടത്തിയത് നാടുവാഴുന്നോരെ
മതം മാറ്റിയും അവരുടെ ഒത്താശയിൽ
നാട്ടുകാരെ മതംമാറ്റിയുമായിരു
ന്നു. ഈ ആഭ്യന്തര മിഷനറിപ്പണിക്ക്
ഇടയിലേക്കാണ് സെമിറ്റിക് മതംമാറ്റ
ക്കാരുടെ വരവ്. വടക്ക് പടയോട്ടങ്ങൾ
വഴി നാട്ടുരാജ്യങ്ങളെ കീഴടക്കിയപ്പോൾ
തെക്ക് മനസ്സുകൾ കീഴടക്കിക്കൊണ്ടായി
രുന്നു ഇസ്ലാമിന്റെ വരവ്. ജാതിക്കോമര
ങ്ങൾ പീഡിപ്പിച്ച് അധസ്ഥിതരാക്കിയവ
ർക്ക് അതൊരു അഭയവുമായി.
ക്രിസ്തുമതത്തിന്റെ വരവും ഈ അഭയമൊരുക്കിക്കൊണ്ടാണ്.
പടയോട്ട
ങ്ങൾ നടത്തിയില്ലെങ്കിലും കോളനിഭരണത്തിന്റെ
ഒത്താശ കർത്താവിന്റെ
ശുശ്രൂഷകർക്ക് ആവോളം കിട്ടി. അതെ
ന്തായാലും, ഈ വിദേശവിത്തിനങ്ങ
ൾക്ക് മുളച്ചുപൊന്താൻ പറ്റിയ വിത്തുപാടമാണ്
ഇന്ത്യൻ മതങ്ങൾ ഇവിടെ ഒരു
ക്കിയിട്ടിരുന്നത് – സാമ്പത്തിക ദാരിദ്ര്യം
തൊട്ട് സാമൂഹി ക-സാംസ്‌കാരിക
അധ:കൃതത്വം വരെ. ‘മ്ലേച്ഛ’ഹിന്ദുവിന്
മനുഷ്യനാകാൻ മതം മാറ്റമല്ലാതെ
മറ്റൊരു രക്ഷയില്ലായിരുന്നു.
ഏതു മതവും മനുഷ്യനെ സംബ
ന്ധിച്ച് ഒരു ലൊക്കേഷനാണ്, കിടപ്പാടംപോലെ.
സ്വന്തം സുഖസൗകര്യങ്ങൾക്കു
നിരക്കാത്ത കിടപ്പാടം നിവൃത്തി കിട്ടി
യാൽ മനുഷ്യരു മാറും. അങ്ങനെ മാറി
പുതുതായി വരിച്ച കിടപ്പാടവും ജീവി
ക്കാൻ കൊള്ളില്ലെന്നു ബോദ്ധ്യമായാൽ
മാറും. അങ്ങനെ മാറാൻ പറ്റിയ
ചോയ്‌സിന്റെ അഭാവത്തിൽ മാത്രമാണ്
ലൊക്കേഷൻ മാറ്റം നടത്താതിരിക്കുക.
അല്ലെങ്കിൽപ്പിന്നെ ടി ലൊക്കേഷൻ തരക്കേടില്ലാത്ത
ജീവിതസൗകര്യം തരുന്ന
താവണം. ഒരാൾ മതം മാറുന്നത് താൻ
ജനിച്ചുവളർന്ന ലൊക്കേഷനിൽ
പോരായ്മ തോന്നിയിട്ടോ മെച്ചപ്പെട്ട
മറ്റൊരു ലൊക്കേഷൻ ഒത്തുകിട്ടിയിട്ടോ
ആണ്. ഇപ്പ റഞ്ഞ ‘മെ ച്ച’ ത്തിന്
മരുന്നോ പണമോ മന:ശാന്തിയോ
എന്തും പ്രേരകവുമാകാം. സംഘടിത
മതങ്ങൾ ഉണ്ടാവുന്നതുതന്നെ ഇത്തരം
പ്രേരണകൾ ഉദാരമായി ചെലുത്തി
ക്കൊണ്ടാണ്. മനുഷ്യന്റെ ഭൗതികപ്രതി
സന്ധികളെ മുതലാക്കിത്തന്നെയാണ്
ഏതു മതവും പച്ചപിടിച്ചത്. പുറമേയു
ള്ളത് ഭൗതി കം, അക മേ യു ള്ളത്
ആത്മീയം എന്നൊരു സൗകര്യപ്രദമായ
വിടവു സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യന്റെ
ആന്തരിക ജീവിതത്തിന്മേൽ അവ ചങ്ങ
ലയണിയിച്ചത്. മരുന്നു വാങ്ങാൻ കാശി
ല്ലാത്തവന് മരുന്നു സൗജന്യമായി കൊടു
ത്താൽ അത് ജീവകാരുണ്യപ്രവൃത്തി.
ഈ കാരുണ്യം വരുന്നത് ഒരു പ്രത്യേക
ആത്മീയജീവിതത്തിൽ നിന്നാണെന്നു
പ്രചരിപ്പിച്ചാൽ ടി ആത്മീയതയുടെ മൂർ
ത്തരൂപമായ മതത്തിലേക്ക് മരുന്നു
കൈപ്പറ്റിയ ദിരിദ്രൻ ആകർഷിക്കപ്പെ
ടും. ഇതാണ് മതംമാറ്റത്തിന്റെ കേവലരൂപം.
മരുന്നിനു പകരം മന:ശാന്തിയെ
വയ്ക്കുക. അപ്പോഴും ഇതേ ഫലം കിട്ടും.
ശാന്തി കിട്ടാൻ ഉപായങ്ങളുടെയും ആച
രണങ്ങളുടെയും പട്ടിക നൽകും. കുറെ
ക്കൂടി ചിന്താശേഷിയുള്ളവർക്കു മുന്നി
ലേക്ക് ബൗദ്ധിക സൂത്രങ്ങളുടെ ഉരുക്കഴി
ക്കലാവും അടവ്. എല്ലാ പൊടിക്കൈക
ൾക്കും ഒരു സ്ഥിരം ആവരണമുണ്ടാവും –
മനുഷ്യസ്‌നേഹത്തിന്റെ പേരിലാണ് ഈ
സഹായഹസ്തം. എന്നുവച്ചാൽ തങ്ങ
ളുടെ മതം പറയുമ്പോലൊക്കെ പ്രവർ
ത്തിച്ചാൽ സ്വർഗത്തു പോകാം, അവരുടെ
ഇഹജീവിതം സ്വർഗതുല്യമാകു
ന്നു. അതറിഞ്ഞ സ്ഥിതിക്ക് സഹജീവികളെക്കൂടി
ടി അറിവിലേക്കും അതുവഴി
ജീവിതാർത്ഥത്തിലേക്കും നയിക്കുക
എന്ന നിഷ്‌കാമ കർമമാണ് തങ്ങൾ
ചെയ്യുന്നതെന്ന് എല്ലാത്തരം മതങ്ങളും
അവയുടെ പ്രചാരവേലക്കാരും ആണയി
ടും.
അടുത്തിടെ ഒരു ക്രിസ്ത്യൻ
ചങ്ങാതി പറഞ്ഞു: ”ഞാൻ ഈയിടെ
അച്ചനോട് ചോദിച്ചു – കുർ ബാന
കൈക്കൊണ്ട്, കാനോൻ നിയമങ്ങൾ
പാലിച്ച ്, സത്യവേദപുസ്തകം സാക്ഷി
യാക്കി കുരിശിന്റെ വഴിയേ നമ്മൾ ജീവി
ക്കുന്നു. അതൊന്നും ചെയ്യാത്ത ഹിന്ദു
ക്കൾക്ക് അപ്പോൾ സ്വർഗത്തിൽ
പോകാൻ പറ്റില്ലല്ലോ”.
എന്തായിരുന്നു വികാരിയച്ചന്റെ മറുപടി?
ഊഹിക്കാവുന്നതുതന്നെ.
”അവരും നമ്മുടെ സത്യം തിരിച്ചറി
യും, ഒരുനാൾ”.
ജീവന്മുക്തിയും നിത്യതയും
അത്രയും ലേറ്റാവും; അല്ലെങ്കിൽ മതം
മാറി കാനോന്റെ വഴിയിലാവുക –
അതല്ലേ അർത്ഥം?
ഓരോ മതവും പറയും തങ്ങളുടേതാണ്
ഏറ്റവും മികച്ച മതം, സത്യത്തി
ലേക്കുള്ള ശരിയായ വഴി. അപ്പറയുന്ന
താണ് നേരെങ്കിൽപ്പിന്നെ ഇത്രയധികം
മതങ്ങൾക്കു പ്രസക്തിയെന്ത്? ഇതിലേതെങ്കിലും
ഒരെണ്ണമാണ് ശരിയെങ്കിൽ
ബാക്കി മുഴുവനും തെറ്റല്ലേ? അപ്പോൾ
തെറ്റായ മതത്തിൽ വിശ്വസിച്ച് ജീവിതമുന്തുന്നവരുടെ
ഭാവി മാത്രമല്ല, വർത്ത
മാനവും കട്ടപ്പൊകയല്ലേ?
എങ്ങനെയാണ് ഇപ്പറയുന്ന ‘ശരി’ വാസ്തവത്തിൽ
ഉറപ്പുവരുത്തുക?
– ക്ഷമിക്കണം, അമ്മാതിരി ചോദ്യ
ങ്ങൾക്ക് ഒരുമാതിരിപ്പെട്ട മതവിശ്വാസി
കളാരും മുഖവില കൊടുക്കാറില്ല.
അതിന് അവർ ജീവിതഗത്യാ പ്രാപ്തരല്ലെ
ന്നതാണു ഫലിതം. കാരണം, ഏതു മതവിശ്വാസവും
ബാല്യകാല അച്ചുകുത്തായാണ്
99% വിശ്വാസികളിലും പ്രവേശി
ക്കുന്നത്. സ്വന്തം അച്ഛനമ്മമാരുടെ മതവിശ്വാസത്തിലേക്കാണ്
സന്താനങ്ങൾ
പിറന്നുവീഴുന്നത്. ചിന്തയുടെ പ്രാഥമിക
വയറിംഗ് നടക്കുന്ന ഫോർമേറ്റീവ് പ്രായ
ത്തിൽ അവർ ഇപ്പറഞ്ഞ രക്ഷിതാക്ക
ളുടെ വിശ്വാസം, ആചാരം, ആരാധന
ഇത്യാദികളാണ് അനുശീലിപ്പിക്കപ്പെടു
ന്നത്. സ്വാഭാവികമായും അതവളുടെ
മസ്തിഷ്‌കവയറിംഗായി പതിയുന്നു.
പിന്നീട് യുക്തിന്യായേന ചിന്തിക്കാൻ
പ്രാപ്തി നേടുന്ന പ്രായമെത്തുമ്പോ
ഴേക്കും ബാല്യത്തിലേ സംഭവിച്ച ഈ
കണ്ടീഷനിംഗ് വച്ചുതന്നെയാണവർ
ചിന്തിക്കുക. അല്ലാത്തപക്ഷം വേരുറച്ച
ഈ ആർജിതത്തെ അപ്പാടെ ഡിലിറ്റ്
ചെയ്ത ് തലയുടെ ചിപ്പ് ക്ലീനാക്കണം.
അതില്പരമൊരു സാഹസികാഭ്യാസം
വേറെയില്ല. ഒന്നാമത് ജീവരക്ഷയുടെ
ആധാരശിലയായി പതിപ്പിച്ച വിശ്വാസപ്രമാണമാണ്
തൂത്തെറി യേണ്ടത്.
രണ്ടാമത്, അത്തരമൊരു സാഹസത്തെ
എതിർക്കുക ഏറ്റവും ഉറ്റവരും ഉട
യോരും തന്നെയാവും. തൊട്ടുപിന്നാലെ
വരും മതവും അതിന്റെ സാമൂഹിക ഭദ്രവാളുകളും.
ഒരു മാതിരിപ്പെട്ട മനുഷ്യ
രൊക്കെ അത്തരം ‘ധിക്കാര’ത്തിന് മുതി
രുന്ന പ്രശ്‌നമില്ല. ആൾപ്പേടിയും അതേയാളുകൾ
ശീലിപ്പിച്ചെടുത്ത ദൈവപ്പേടി
യുമാണ് ഇവിടെ റാഗിംഗ് നടത്തി
ആളിന്റെ മുനയൊടിക്കുക.
അതുകൊണ്ടൊക്കെ ‘ബാല്യകാല
അച്ചുകുത്തി’നെ ചോദ്യം ചെയ്യാൻ മതവിശ്വാസികൾ
സ്വയമേവ തയ്യാറാവുന്ന
പ്രശ്‌നമില്ല. അല്ലെങ്കിൽപ്പിന്നെ മുൻപു
പറഞ്ഞ തരത്തിൽ വല്ല ലൊക്കേഷൻ
പ്രശ്‌നവും വരണം. അതിന്റെ ചെറുസൂ
ചന കിട്ടിയാൽ മതി മതപ്രചാരകർ ചാടി
വീഴും – പുതിയ റിക്രൂട്ട്‌മെന്റിന്. ഹിന്ദുമതക്കാരി
ആതിര തട്ടമിട്ട് ഹാദിയയായതിൽ
ഇപ്പറഞ്ഞ ലൊക്കേഷൻ പ്രശ്‌ന
മാണ് സാധാരണ ഗതിയിൽ ഉയർന്നുവരേണ്ടത്.
എന്നാൽ സംഗതിയിപ്പോൾ
ഒരു മനുഷ്യസ്ര്തീയുടെ കേവല മനുഷ്യാവകാശങ്ങൾ
പോലും പരസ്യമായി റദ്ദാക്കി
ആളെ വീട്ടുതടങ്കലിലാക്കിയ കേസുകെ
ട്ടാ യി രിക്കുന്നു. മതം മാറ്റം തൊട്ട്
ജിഹാദി റാക്കറ്റിയറിംഗ് വരെ ഒരുമാതി
രിപ്പെട്ട സകല ദുർഭൂതങ്ങളെയും തുറന്നുവിട്ട്
കുടത്തിൽ ഹാദിയയെ മാത്രം അട
ച്ചിട്ട ഈ അസംബന്ധ നാടകത്തിൽ പരമോന്നത
കോടിയുടെ റോളാണ് റോൾ –
വാദിയും പ്രതിയുമൊക്കെ പോട്ടെ,
സാക്ഷാൽ ഹാദിയയോടല്ലേ നീതിപീഠം
കാര്യം ചോദി ക്കേണ്ടത്? അതിന്
സുപ്രീംകോടതി തയ്യാറായില്ലെന്നു
മാത്രമല്ല, സംഭവം അന്വേഷിക്കാൻ
എൻഐഎയെ ചുമതലപ്പെടുത്താനും
ഇടയുണ്ട്. അങ്ങനെ മതംമാറ്റത്തിന്
ഭീകരപ്രവർത്തനത്തിന്റെ ഛായ കൂടി
കൈവരുന്നു.
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക്
തന്നിഷ്ടപ്രകാരം ലൊക്കേഷൻ തിര
ഞ്ഞെടുക്കണമെങ്കിൽ ഇനി തന്റെയാ
ഇംഗിതത്തിന്റെ ‘രാഷ്ട്രീയം’ സ്റ്റേറ്റിനെ
ബോദ്ധ്യപ്പെടുത്തണം എന്നല്ലേ വിവ
ക്ഷ? പ്രായപൂർത്തിയും വ്യക്തിസ്വാതന്ത്ര്യവും
സ്വയംനിർണയാവകാശവു
മൊക്കെ മതവിഷയം വരുമ്പോൾ സ്റ്റേറ്റ്
സ്തംഭങ്ങൾ അപഹരിക്കുന്നു എന്നും?
ഹാദിയയെ തിരികെ ആതിരയാക്കാൻ
ഹിന്ദുമതത്തിന്റെ ഡീലർമാർ ശ്രമിക്കു
ന്നു. അവളെ ഹാദിയയാക്കി നിലനിർ
ത്താൻ മുസ്ലിംപക്ഷവും. ഈ പയറ്റിൽ
ഏതെങ്കിലുമൊരു മതപക്ഷം ജയിക്കും –
ഒരു പൗരയുടെ സ്വാതന്ത്ര്യഹനന
ത്തിന്റെ ചെലവിൽ. വ്യക്തിയെ ഹനിച്ച്
മതം ജയിക്കുന്നതിന്റെ മറ്റൊരു എപ്പി
സോഡും ഇതേ കാലത്ത് നാം കണ്ടു.
സക്കീർ നായിക്കിന്റെ പ്രഭാഷണം കേട്ട്
തട്ടമിട്ടു. തൃപ്പുണിത്തുറ മനോജ് ഗുരുക്ക
ളുടെ ഘർവാപസി വഴി വീണ്ടും പൊട്ടു
കുത്തി. നായിക്കുകളുടെ പ്രലോഭന
ഡയലോഗും ഗുരുക്കളുടെ ‘ബാധ’ഒഴി
ക്കലും ആത്യന്തികമായി ഒരേ ധർമം നിർ
വഹിക്കുന്നു – ആത്മീയബിസിനസ്സിന്റെ
ദല്ലാൾപ്പണി. ഓരോ ബ്രോക്കറും
നിരത്തും സ്വന്തം മതത്തിന്റെ മാഹാ
ത്മ്യം. ലൊക്കേഷൻ കാട്ടി റിയൽ
എസ്റ്റേറ്റ് ബ്രോക്കർമാർ നടത്തുന്ന
അതേ തന്ത്രം.
ഈ ബ്രോക്കർ പണി
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
മനുഷ്യൻ ആദ്യം മന്ത്രവാദിയായിരു
ന്നു. പിന്നീട് മതവിശ്വാസിയായി. മന്ത്ര
വാദയുഗം, മതയുഗം എന്നീരണ്ട് കാലയളവുകളിലൂടെയാണ്
മനുഷ്യൻ പരിണമിച്ചുകയറിയത്. എങ്കിലും പരി
ണാമം പൂർണമായിരുന്നു എന്ന് അർത്ഥ
മില്ല. അതീതഘട്ടങ്ങളിലെ ജീവിതശീല
ങ്ങളും ആർജിത സ്വഭാവങ്ങളും തുടർ
ന്നുള്ള ജീവിതത്തിലും പ്രതിഫലിച്ചു
കൊണ്ടിരിക്കും. പ്രാചീന കിരാത ദശ
മുതൽ അടിയുറച്ചുപോന്ന ഇത്തരം
വാസനകൾ ശാസ്ര്തീയതയുടെയും
അന്വേഷണബുദ്ധിയുടെയും വെളിച്ച
മേറ്റ് മാഞ്ഞുപോകാൻ കാലം എത്രയെടുക്കുമെന്ന്
പറയാനാവില്ല. വേട്ടക്കാ
രനും പഴംപെറുക്കിയുമായി നടന്ന മനുഷ്യൻ
സാമൂഹ്യജീവിതത്തിന്റെ ഭേദപ്പെട്ട
നിലയിലേക്ക് ചുവടുവച്ചതിന്റെ ആദി
കാരണം തൊഴിൽവിഭജനമായിരുന്നു.
ഈ വിഭജനം തുടങ്ങിയതാകട്ടെ മന്ത്ര
വാദത്തിലൂടെയും. ഇര തേടി അലയുന്ന
കിരാതദശയിൽ മറ്റൊരു തൊഴിൽ ആർ
ക്കുമുണ്ടായിരുന്നില്ല. പ്രകൃതിശക്തി
കളെ നേരിട്ട് അമ്പരന്നും പേടിച്ചും കഴി
ഞ്ഞുപോന്ന ആ കാലത്താണ്, ഈ
അന്ധാളിപ്പിന് പോംവഴിയുമായി മന്ത്ര
വാദികളിറങ്ങുന്നത്. അവർ പ്രകൃതിനി
യമങ്ങൾ എന്നു തെറ്റിദ്ധരിപ്പിച്ച വിശ്വാസപ്രമാണങ്ങളുണ്ടാക്കി.
ഭൂതബാധകൾ
ക്ക് അവർതന്നെ മരുന്നും മന്ത്രവും
കൊണ്ട് പോംവഴി ഉപദേശിച്ചു.
പേടിയും രോഗവും മാറ്റാൻ കഴിവു
ണ്ടെന്ന നാട്യം സ്വാഭാവി ക മായും
അവരെ അധികാരികളാക്കി. അങ്ങനെ
മന്ത്രവാദിയും വൈദ്യനും അധികാ
രിയും ചേർന്ന ഒറ്റരൂപമായി ആധിപത്യ
ശക്തി. ഒരേപോലെയായിരുന്നു മിക്ക
ഭൂവിഭാഗത്തിലെയും ഈ അധിപനില.
രണ്ടു സാമാന്യ നിയമങ്ങളാണ്
ഇതിന്റെ അടിസ്ഥാനം. സദൃശങ്ങൾ,
സദൃശങ്ങളെ ജനിപ്പിക്കുന്നു എന്ന
സാദൃശ്യ നിയമം ഒന്ന്. രണ്ടു വസ്തുക്കൾ
പരസ്പരം സംഘടിച്ചിരുന്നാൽ അവ
യുടെ ഭൗതി ക ബന്ധം വേർ പെട്ട
ശേഷവും ആ സമ്പർക്കം വിദൂരത്തി
രുന്നും തുടരുമെന്ന വിശ്വാസമാണ് അടു
ത്തത് – സമ്പർക്ക നിയമം. താൻ അഭിലഷിക്കുന്ന
ഫലം അതിന്റെ ഒരനുകരണം
കൊണ്ടു സാദ്ധ്യമാകുമെന്ന മന്ത്രവാദവി
ശ്വാസം ഇപ്പറഞ്ഞ ഒന്നാംനിയമപ്രകാരമാണ്.
ഭൂതപ്രേതങ്ങളുടെ പ്രതിരൂപങ്ങ
ളായി കല്പിക്കുന്ന പ്രതിമകളിൽ മന്ത്രം
ചൊല്ലി ആണിയടിച്ചാൽ അത്
സാക്ഷാൽ രൂപങ്ങളിലും ചെന്നുകൊണ്ട്
ബാധയൊഴിയും എന്ന വിശ്വാസം
രണ്ടാംനിയമപ്രകാരമുള്ളതാണ്. മന്ത്ര
വാദിയുടെ ചൊല്പടിയിൽ നിൽക്കുന്നവരാണ്
പ്രകൃതിശക്തികളും ജീവിതവു
മെല്ലാം എന്ന വിശ്വാസത്തിലേക്ക് ഈ
പ്രവർത്തനം മനുഷ്യരെ കൊണ്ടെത്തി
ച്ചു. അത്തരം വിശ്വാസത്തിന് ഇടിവുത
ട്ടിയപ്പോഴാണ് മതമുണ്ടാകുന്നത്. മനുഷ്യനപ്പുറമുള്ള
ശക്തികൾ പ്രപഞ്ചത്തി
ലുണ്ടെന്ന തോന്നലിൽ നിന്ന്. ആദ്യ
മാദ്യം കൺമുമ്പിലെ പ്രകൃതിശക്തി
കളെ ആരാധിച്ചുതുടങ്ങി. അവ തമ്മി
ലുള്ള ശക്തിവ്യത്യാസങ്ങൾ വച്ച് പല
തട്ട് ദൈവങ്ങളായി. പ്രപഞ്ചത്തെ മുഴുവൻ
ഭരിക്കുന്ന ഒറ്റദൈവത്തിലേക്ക്
വിശ്വാസമെത്തിയത് മേല്പറഞ്ഞ പല
ദൈവങ്ങളെ തട്ടിക്കിഴിച്ചുകൊണ്ടാണ്.
മന്ത്രവാദമണ്ഡലത്തിൽ സ്വന്തം ശക്തി
ക്ക് സർവപ്രാമാണ്യം കൊടുത്ത മനുഷ്യ
ൻ, മതത്തിലേക്ക് കടന്നപ്പോൾ ദുർബലനായി.
അതിലെ ദൈവങ്ങൾക്ക്/ദൈവ
ത്തിന് ആണ് സർവാധികാരം.
മന്ത്രവാദയുഗത്തിൽ നിന്ന് മതയുഗ
ത്തിലേക്കുള്ള പകർച്ചയിൽ സാമൂഹ്യ
മാറ്റങ്ങൾ പലതുണ്ടായി. ഭരണം നടത്തി
പ്പോന്ന മന്ത്രവാദി ക്രമേണ മതപുരോഹിതനായി.
കാലം മുന്നോട്ടുപോകെ,
അയാളിൽ രാജാധികാരം കൂടി വന്നുചേ
ർന്നു – ഗോത്രം, ദേശമായപ്പോൾ.
ഇങ്ങനെ രാജാവും പുരോഹിതനും
ഒന്നായതോടെയാണ് മനുഷ്യൻ ഏക
ശാസനയിലേക്ക് കൂട്ടമായി കീഴ്‌പ്പെട്ടത്.
മതം മനുഷ്യജീവിതത്തിലെ എല്ലാ പ്രശ്‌ന
ങ്ങൾക്കും പരിഹാരമാകുമെന്ന് ജന
ങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞത് ഈ
ആധിപത്യശക്തികൊണ്ടാണ്. പ്രപ
ഞ്ചം, ആത്മാവ്, ദൈവം തുടങ്ങിയവയെപ്പറ്റി
ദേശവ്യത്യാസവും കാലവ്യത്യാസവും
വച്ച് പലതരം സിദ്ധാന്തങ്ങൾ
പ്രചരിച്ചു. പ്രാചീനതയും അതിഭൗതികതയുമായി
അതിൽ മിക്കതിന്റെയും
ആധാരശില. കാരണം, ഒരുപാടു പഴ
ക്കവും ദുരൂഹതയും കല്പിക്കുമ്പോൾ
യുക്തിസഹമായ ചോദ്യങ്ങളെ പ്രതി
രോധിക്കാം, യുക്തിസഹമായ ഉത്തര
ങ്ങളുടെ ആവശ്യകതയുമില്ല. പഴയ മന്ത്ര
വാദിയുടെ അതേ ടെക്‌നി ക്ക്. മിക്ക
സിദ്ധാന്തങ്ങളുടെയും പേറ്റന്റ് ഇതേ
ദുരൂഹ കഥാപാത്രത്തിൽത്തന്നെ അവരോധിച്ചു
– ദൈവം. ശ്രുതി, ദൈവപ്രോ
ക്തം ഇത്യാദി കല്പനകൾ തന്നെ ഉദാഹരണങ്ങൾ.
ഈ ലൈനിൽ മതസ്ഥാപന
ങ്ങൾ ഭൂമിയിൽ നിറഞ്ഞു. ഇനി അറിയാനും
അന്വേഷിക്കാനും ഒന്നുമില്ലെന്ന
മട്ടിൽ മതാധികാരികൾ ഭരണം തുടർ
ന്നു. അവരുടെ ഈ ആന്ധ്യത്തിന്റെ ഫലമായി
കലഹങ്ങളും യുദ്ധങ്ങളും വർദ്ധി
ച്ചു. സംഗതി ഭോഷ്‌കാ ണെന്ന തോന്നൽ
മനുഷ്യന്റെതന്നെ ഉള്ളിൽ ഉടലെടു
ക്കാനും തുടങ്ങി. അവന്റെ അന്വേഷ
ണത്വം ശാശ്വതമായി ചങ്ങലയ്ക്കിടാൻ ഒരു
മന്ത്രവാദിക്കും മതത്തിനും നിവൃത്തിയി
ല്ല. അങ്ങനെയാണ് ശാസ്ര്തചിന്തയുടെ
ഉദയം.
ഭൗതികനിവൃത്തി കൈവരുത്താൻ
പല മേഖലകളിലും ശാസ്ര്തീയതയ്ക്ക് കഴി
ഞ്ഞതോടെ മതങ്ങളുടെ പ്രസക്തി പരു
ങ്ങലിലായി. ഉദാഹരണത്തിന്, യാതനകൾ
നിറഞ്ഞ ഇഹജീവിതത്തിന് മതം
കല്പിക്കുന്ന പോംവഴി മിക്കപ്പോഴും പരലോകസുഖമാണ്.
അതിനായി ഇഹ
ലോകത്തെ ജീവിതം എങ്ങനെ അർപ്പി
ക്കണമെന്ന് മതം ഘോഷിക്കും. കർമസി
ദ്ധാന്തം തൊട്ട് സ്വർഗസങ്കല്പങ്ങൾ വരെ
നിലവിലെ ഭൗതികനേരുകൾ സഹി
ച്ചങ്ങ് മര്യാദരാമന്മാരായി കാലം കഴിക്കാനുള്ള
കല്പിതകഥകളാണ്. അഥവാ മയ
ക്കുവെടികൾ. ശാസ്ര്തപുരോഗതി വഴി
ഭൗതികയാതനകൾ ലഘൂകരിക്കാമെ
ന്നുവന്നതോടെ ഈ വെടികൾ പരുങ്ങ
ലിലായി. അജ്ഞത, ദാരിദ്ര്യം, രോഗം
എന്നീമൂന്നു പ്രധാന ജീവിതബാധക
ളിൽ നിന് മോചനം നൽകാൻ മന്ത്ര
വാദം തൊട്ട് മതം വരെയുള്ള ഏർപ്പാടുക
ൾക്ക് സാദ്ധ്യമല്ലെന്ന വകതിരിവിൽ
നിന്നാണ് മനുഷ്യൻ ലൊക്കേഷൻ മാറ്റി
ത്തുടങ്ങിയത്. ശാരീരികവും മാനസികവുമായ
നില മെച്ചപ്പെടുത്താമെന്നു
വന്നാൽപ്പിന്നെ ആത്മാവിന്റെ മോക്ഷ
വ്യവസായത്തിന് ഭൂഗോളത്തിൽ പ്രസ
ക്തിയില്ലല്ലോ. അത്തരമൊരു വകതിരി
വിനെ എന്തു വില കൊടുത്തും തടയുക
എന്ന അദ്ധ്വാനത്തിലാണ് ഏതു സംഘടിതമതവും.
ആയിരത്താണ്ടുകളായി മനുഷ്യന്റെ
വകതിരിവിനെ ചങ്ങലയ്ക്കിടുന്ന ഈ
മോചന റാക്ക റ്റു കൾ തമ്മി ലുള്ള
ലൊക്കേഷൻ യുദ്ധത്തിൽ ആത്യന്തികമായി
പരാജയപ്പെടുന്നത് മനുഷ്യൻതന്നെയല്ലേ?
ആതിരയായിരിക്കാനും
ഹാദിയയായിരിക്കാനും പയറ്റുന്നവർ
സത്യത്തിൽ സ്വയം തോല്പിക്കുന്നത് ഈ
ലോകൈക തട്ടിപ്പിന് തല വച്ചു കൊടു
ത്തുകൊണ്ടാണ്. കിരാതദശയിൽ മനുഷ്യൻ
മന്ത്രവാദിയുടെ സർവാധിപത്യ
ത്തിന് സ്വയം ബലിയർപ്പിച്ചു. 21-ാം
നൂറ്റാണ്ടിൽ മതങ്ങളുടെ സർവാധിപത്യ
ത്തിനും. എന്നിട്ട് വ്യക്തിസ്വാതന്ത്ര്യം,
റിപ്പബ്ലിക്, ജനാധിപത്യം എന്നൊക്കെ
ഡീക്ക് പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ?
കരിമ്പു കൊണ്ടടിച്ചാൽ കഴുത കരിമ്പി
ന്റെ രുചിയറിയുമോ?