(2016-ലെ ‘ആൺ’കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം)
പ്രമേയങ്ങളുടെ ഞെട്ടി
ക്കുന്ന വാഗ്ദാനങ്ങൾ
ഒരുപക്ഷേ ഒരുപാട് കഥകളെയും
കഥാകൃത്തുക്ക
ളെയും നമുക്ക് പ്രിയപ്പെട്ട
താക്കി മാറ്റുന്നുണ്ട്. അത്
കഥയിലെ ഭാവ-അഭാവ
സംഘട്ടനങ്ങൾ നമ്മുടെ
ഉള്ളിലേക്ക് വച്ചുതരുന്ന
കാലവായനയാണ്.
മാറുന്ന തലമുറകളുടെയീമാറാത്ത
കഥകൾ
ലോകത്ത് തിങ്ങിനിൽ
ക്കുന്ന ഇരുട്ടിന്റെ ശബ്ദങ്ങ
ളെയാണ് ആവിഷ്‌കരിക്കു
ന്നത്. അത് എഴുത്തുകാരനും
പ്രമേയവും തമ്മി
ലുള്ള ചൂതുകളിയാണ്.
എഴുത്തിന്റെ ക്രമരഹിത
വാസനകളെ പടർന്നുകയറാൻ
അനുവദിക്കാത്ത
കുറെയധികം കഥാകൃ
ത്തുക്കൾ സൂക്ഷ്മനിരീക്ഷ
ണങ്ങൾക്കും പഠനങ്ങ
ൾക്കും വിധേയമാക്കപ്പെ
ടേണ്ടതുണ്ട്.
കഥയുടെ ഏറ്റവും പുതിയ
കാലഘട്ടം അസ്വസ്ഥതകൾ നിറഞ്ഞതാണ്.
അതു മാറ്റങ്ങളെ ലക്ഷ്യമിട്ടുള്ള അസ്വ
സ്ഥമാകലാണ്. ഈ അസ്വസ്ഥതകളെ
എല്ലാ തലമുറകളിലുമുള്ള എഴുത്തു
കാർ പരീക്ഷണങ്ങൾക്ക് വിധേയമാ
ക്കിയിട്ടുണ്ട്. ഇതൊരുതരം ഭാവ-
അഭാവ സംഘട്ടനമാണ്. നമ്മുടെ
കാലഘട്ടത്തിന്റെ സംസ്‌കാരമാണ്
സംഘട്ടനം. അത് ലോലമാകുന്നതി
നേക്കാൾ അതിതീവ്രമായിക്കൊണ്ടിരി
ക്കുക യാണ്. ഇപ്പോൾ അതൊരു
ആഗോളവേദനയായും മാറിക്കഴി
ഞ്ഞു. ഭാഷയിലും എഴുത്തിന്റെ പ്രമേയങ്ങളിലും
വിപ്ലവസ്വഭാവമുള്ള ബലപ്രയോഗങ്ങളാണ്
അത് സംഭവിപ്പിക്കു
ന്ന ത്. അതു കൊണ്ടു തന്നെ ഈ
ഭാവ-അഭാവ സംഘട്ട നങ്ങൾക്ക്
ന്യായീ ക ര ണ സിം ഹാ സ നങ്ങൾ
ഉണ്ടാക്കാൻ എഴുത്തിൽ സൈദ്ധാ
ന്തിക പ്രതിരോധകരും ഉണ്ടാകുന്നു.
അങ്ങനെ വരു മ്പോൾ പുതു കഥ
(പ്രായമല്ല), ലോകത്തോടുള്ള എതി
രെഴുത്തുകളാണ് എന്ന നിഗമനങ്ങളി
ലേക്ക് വായനക്കാർ എന്ന നിലയിൽ
നാം എത്തിച്ചേരേണ്ടിവരും. മലയാളകഥാസാഹിത്യത്തിലെ
പല തലമുറയിലെ
കഥാകൃത്തുക്കളും കഥയുടെ
പുതിയ സാദ്ധ്യതകളും അതിന്റെ നിർ
മാണ രസതന്ത്രങ്ങളും അന്വേഷിച്ചുപോകുന്നവരാണ്.
പുതിയ കാല
ത്തിൽ എഴുതപ്പെടുന്ന കഥയുടെ ‘ഭാവ’ങ്ങൾ
വളർച്ച മുറ്റിയ ‘അഭാവ’ങ്ങൾ
തന്നെയാണെന്നു കാണാം. അതു
കൊണ്ടാണ് പരിസ്ഥിതിയെക്കുറിച്ചും
സ്വത്വത്തെക്കുറിച്ചും ബന്ധച്യുതിക
ളെക്കുറിച്ചും ഭക്തിയെക്കുറിച്ചും വിശ
പ്പിനെക്കുറിച്ചുമൊക്കെ ഇവിടെ കഥകളുണ്ടാകുന്നത്.
കഥകളിൽ രാഷ്ട്രീ
യവും മതവും ജാതിവ്യവസ്ഥകളും
വിമർശിക്കപ്പെടുന്നു. മലയാളകഥാ
സാഹിത്യത്തിലൂടെ സഞ്ചരിക്കു
മ്പോൾ വായനക്കാർ നീക്കിവച്ച അതി
ഖരഘോഷങ്ങളുടെ പ്രവാഹങ്ങൾ
നാം കാണുകയില്ല. കാരണം അവ
ജീവിതലഹരികൾ നിറഞ്ഞ കഥ
യിലെ യാഥാർത്ഥ്യങ്ങളുടെ ഊരുചുറ്റ
ലുകളാണ് പ്രകടമാകുന്നത്.
പ്രമേ യങ്ങളുടെ ഞെട്ടിക്കുന്ന
വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട്
കഥകളെയും കഥാകൃത്തുക്കളെയും
നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്.
അത് കഥയിലെ ഭാവ-അഭാവ സംഘ
ട്ടനങ്ങൾ നമ്മുടെ ഉള്ളിലേക്ക് വച്ചുത
രുന്ന കാലവായനയാണ്. മാറുന്ന തലമു
റ ക ളു ടെയീമാറാത്ത കഥ കൾ
ലോകത്ത് തിങ്ങിനിൽക്കുന്ന ഇരു
ട്ടിന്റെ ശബ്ദങ്ങളെയാണ് ആവിഷ്‌കരി
ക്കുന്നത്. അത് എഴുത്തുകാരനും
പ്രമേയവും തമ്മിലുള്ള ചൂതുകളിയാണ്.
എഴുത്തിന്റെ ക്രമരഹിത വാസനകളെ
പടർന്നുകയറാൻ അനുവദി
ക്കാത്ത കുറെയധികം കഥാകൃത്തു
ക്കൾ സൂക്ഷ്മനിരീക്ഷണങ്ങൾക്കും
പഠനങ്ങൾക്കും വിധേയമാക്കപ്പെടേ
ണ്ടതുണ്ട്.
നിഷേധത്തിന്റെ ശക്തി ഉപയോ
ഗിച്ചു വളർന്നവർ
ഏറ്റവും പുതിയ കഥ എഴുത്തുകാരന്റെയും
അയാൾ ജീവിക്കുന്ന പരിസര
ങ്ങളുടെയും സങ്കരകോശനിർമിതിയാണ്.
അത് കാലത്തിനു മുമ്പിൽ
തേജോമയമായ ഒരുതരം തിരിതെളി
ക്കലാണ്. ഭാഷയുടെ ദുർവാസന
കളെ വിരട്ടിയോടിക്കുകയും, കഥാനി
ർമാണം ഒരു മൃദംഗംവായനപോലെ
സംഗീതാത്മകവുമാക്കി മാറ്റിയ ചില
കഥാകൃത്തുക്കൾ മലയാളകഥയുടെ
സമ്പാദ്യമാണ്. പ്രകാശമുള്ള വാക്കുകൾ
കൊണ്ട് ലോകത്തിന്റെ നന്മയെ
പൂരി പ്പി ക്കു ന്ന തോ ടൊപ്പം അവ
തിന്മയെ എതിർക്കുന്നുമുണ്ട്. എഴു
ത്തിലെ ഈ സംഘട്ടനം പഴയ തലമുറയിലെ
എഴുത്തുകാർ തുടർന്നുകൊ
ണ്ടിരിക്കുകയാണ്.
പോഷകമൂല്യമുള്ള പ്രമേയങ്ങൾ
കൊണ്ട് വായനക്കാരെ മർദിക്കുകയും
തിരുത്തുകയും ചെയ്യുന്ന കഥകളുടെ
പുസ്തകമാണ് എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ
ഭാര്യ’. അതിലെ കഥകൾ
ഒരു സിദ്ധാന്തത്തിന്റെയും പ്രതി
ക്കൂട്ടിൽ നിർത്തിയല്ല വായിക്കപ്പെടു
ന്നത്. അവ കാലത്തിനൊപ്പമുള്ള നട
ത്തമാണ്. ജീവിതത്തിന്റെ ഏറ്റവും
മൃദുല പ്രതലങ്ങളെപ്പോലും പൊള്ളി
ച്ചുകൊണ്ടാണ് ഇതിൽ ഭാഷ ശവാ
സനം അനുഷ് ഠിക്കുന്നത്. എഴുത്തി
വിടെ ധ്യാനത്തിന്റെ മാത്രം അനുഷ്ഠാനമല്ല.
ജീവിക്കുന്ന പരിസരങ്ങൾ ഈ
കഥാകൃത്തിനെ തടവിലിട്ട് ചിന്തിപ്പി
ച്ച തുകൊണ്ടായിരിക്കണം ‘മലയാളി
ദൈവങ്ങൾ’ എന്ന കഥ മുകുന്ദൻ എഴുതിയത്.
ആത്മകഥാകുറിപ്പുപോലെ
വായിച്ചു പോകാവുന്ന ഈ കഥ
പുതിയ കാലത്തിന്റെ ഭാഷയുടെയും
പ്രമേയങ്ങളുടെയും താപനിലകളെ
എങ്ങനെ വിവേചിച്ചറിയുന്നുവെ
ന്നുള്ള അന്വേഷണമാണിത്. നിഷേധ
ത്തിന്റെ ശക്തി ഉപയോഗിച്ചു വളർന്നുവന്ന
ഈ കഥാകാരന്റെ ‘ഓട്ടോറിക്ഷ
ക്കാരന്റെ ഭാര്യ’യിലെ ഓരോ കഥ
കളും ഭാഷയുടെ അതിഭൗതികമായ
സ്വഭാവത്തിന് പുറത്തുനിന്നുകൊ
ണ്ടാണ് മുകുന്ദൻ എഴുതിയത്.
പരിഷ്‌കൃത ദർശനങ്ങളാൽ ചുറ്റ
പ്പെട്ടിരിക്കുന്ന ഒരു കഥാപരിസരമാണ്
സക്കറിയയുടേത്. സാംസ്‌കാരിക
ബോധത്തെ നവീകരിച്ചുകൊണ്ടിരി
ക്കുന്ന ഈ കഥാകാരന്റെ കഥകൾ
പ്രമേയം കൊണ്ടും ഭാഷകൊണ്ടും കഥയുടെ
ഒരു ബൃഹദ്കാലത്തെ അടയാളപ്പെടുത്തുന്നു.
വികാരപരമായ ഉൾപ്പി
രിവുകളിൽ നിന്നും ഉയിർകൊണ്ട
താണ് ‘സിനിമാക്കമ്പം’ എന്ന കഥ.
പ്രണയകാലം എന്ന ആവർത്തിക്ക
പ്പെ ട ുന്ന ഒ ര ു ചര ി ത്ര ത്തി ന്റെ
ദൃക്‌സാക്ഷിയാണ് ഇവിടെ പ്രമേയം.
നമ്മുടെ പ്രണയസങ്കല്പങ്ങൾ ബധി
രവും അന്ധവുമാണെന്ന ഓർമപ്പാല
ങ്ങളെയാണ് ഈ കഥ കാട്ടിത്തരുന്ന
ത്.
”ശരബിന്ദു മലർദീപനാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി”
പ്രണയം എന്ന അമ്പരപ്പിക്കുന്ന
യാഥാർത്ഥ്യത്തെ ഈ രണ്ടു വരികളി
ലൂടെയാണ് കഥയിൽ ആദ്യന്തം അവതരിപ്പിച്ചിരിക്കുന്നത്.
ഈ കഥയിലെ
ഹീറോയും ഹീറോയിനും ഈ വരികളാണ്.
ശോഭയും വേണുവും ഈ വരി
കളുടെ വാഹകർ മാത്രമാണ്. ഈ കഥയുടെ
ഭാഷ കാവ്യാത്മകമായ മുഹൂർ
ത്തങ്ങളെ ചെത്തിമിനുക്കി നിരത്തു
കയും സാമ്പ്രദായിക കഥാനിർമാണസംവിധാനങ്ങളെ
തട്ടിമറിക്കുകയും
ചെയ്യുന്നു. ഇത് ലോകകഥയിൽ സംഭവിക്കുന്ന
ചില നിർമാണകൗശല
ങ്ങളെ ബോധപൂർവമോ അബോധപൂ
ർവമോ അവലംബിക്കുവാൻ ശ്രമിച്ചി
ട്ടുണ്ട്. കഥയെ കഥയായിത്തന്നെ പരി
ചരിക്കുക. ബോധപൂർവം അതിൽ
എഴുത്തുകാരന്റെ രാഷ്ട്രീയം പതിപ്പിച്ചുവയ്ക്കുക.
മനുഷ്യനും മൃഗങ്ങളും തമ്മി
ലുള്ള വ്യത്യാസത്തെ സറ്റയർ പരുവ
ത്തിൽ അവതരിപ്പിക്കുക. കാടിന്
പുതിയ വ്യാകരണം പണിയുക. ഇതെല്ലാമാണ്
‘തേൻ’ എന്ന കഥയെ ശ്രദ്ധി
പ്പിക്കുന്നത്. കാട്ടിലെ മൃഗങ്ങളുടെ മുലകൾക്ക്
മുലയൂട്ടുക എന്ന ദൗത്യമാണു
ള്ളത്. അതുകൊണ്ടവ ഒന്നും മൂടി
വയ്ക്കുന്നില്ല. ഇവിടുത്തെ പെണ്ണുങ്ങ
ളുടെ മുലകൾക്ക് വേറെ ചില ദൗത്യങ്ങ
ളുണ്ട്. അതു കൊണ്ടാണവ മൂടി
വയ്ക്കപ്പെട്ടിരിക്കുന്നതെന്നൊക്കെ
സക്കറിയ എഴുതുമ്പോൾ അതുവരെ
ജീവിച്ച ലോകത്തെ പുറത്തിട്ടു പൂട്ടുന്ന
സക്കറിയയിലെ കഥാകാരന്റെ മാനസിക
വ്യ ാപാ ര ങ്ങളും പുറത്തു
പോക്കും ഒരു ആന്തരിക വിഹ്വലതയായി
വലിച്ചുനീട്ടപ്പെടുകയാണ്. ‘തേനി’ലെ
‘റാണി’ എന്ന കഥയും ആയുർ
വൈദ്യത്തിന്റെ പ്രസക്തി എന്നതിന
പ്പുറം പുതിയ കാലത്തിന്റെ മനുഷ്യപ്രശ്‌നങ്ങളെയാണ്
കൈകാര്യം ചെയ്യുന്ന
ത്.
പ്രത്യേകം ചി ട്ട പ്പെ ട ു ത്തിയ
രാഷ്ട്രീയ മന:ശാസ്ര്തമാണ് സി.വി.
ബാലകൃഷ്ണൻ എന്ന കഥാകൃ
ത്തിനെ ശ്രദ്ധേയനാക്കുന്നത്. ‘എ
ഡ്വിൻ പോൾ’ എന്ന പുതിയ കഥാപു
സ്തകം, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
ബോധ-അബോ ധ ഭീ തി ക ളു ള്ള,
ബാലകൃഷ്ണന്റെ ഇത്തരം കഥകൾ
വായ നക്കാ രനുള്ള വാക്കുകളുടെ
സമാധാന ചുംബനങ്ങളാണ്. മനു
ഷ്യന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക
കൾ മാത്രമല്ല ബാലകൃഷ്ണൻ പുറ
ത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്നത്,
മറിച്ച് അത്തരം ആശങ്കകളെ ദാർശനി
ക മായ അല ങ്കാ ര ങ്ങൾ കൊണ്ട്
ചോദ്യം ചെയ്യാനാണ് കഥാകാരൻ
ശ്രമിക്കുന്നത്. ശരീരത്തെ വെറുതെ
കഥയുടെ മീഡിയമാക്കാനല്ല ബാലകൃഷ്ണൻ
ശ്രമിക്കുന്നത്. ബാലകൃഷ്
ണന്റെ പുരുഷ കഥാപാത്രങ്ങൾ അർ
ദ്ധകിരാതന്മാരാണ്. പ്രമേയംകൊണ്ടും
ഭാഷകൊണ്ടും ഒരു അക്ഷര സമര
യാത്രയെ ഓർമപ്പെടുത്തുന്ന കഥ
യാണ് ‘എഡ്വിൻ പോൾ’. ”കിടപ്പറ,
യഥാർത്ഥത്തിൽ മനുഷ്യർക്ക് ദു:ഖം
പകരാൻ ഉദ്ദേശിച്ചുള്ള ഒരു ഇടമല്ല.
ഏറെ ക്കുറെ എല്ലാ വരെ സംബ
ന്ധിച്ചും പ്രതീക്ഷകളും രഹസ്യങ്ങളും
വിസ്മയങ്ങളും ആവേശവും ആല
സ്യവും സുഖനി ദ്രയും സുന്ദരസ്വ
പ്നങ്ങളുമാണ് കിടപ്പറ”. ഇത്തരം അതീ
ന്ദ്രിയ നിർ വ ച നങ്ങളെ (ഛണളടഢണതധഭധളധമറസ)
ഭാഷകൊണ്ടുള്ള വലിയതരം
കളികൾ എന്നതിനപ്പുറം സാമ്പ്ര
ദായിക ഭാഷയ്ക്കപ്പുറമുള്ള ഭാഷയുടെ
പുതിയ വേലിക്കെട്ടുകളായി നാം തിരി
ച്ചറിയേണ്ടിയിരിക്കുന്നു. രതിയുടെയും
രതിനിരാസത്തിന്റെയും, അതിന്റെ
ഭൗതികസാഹചര്യങ്ങളെയും കുറി
ച്ചുള്ള ഏറ്റവും സുതാര്യമായ വർത്തമാനങ്ങൾ
കാണാം. ‘അഗതയെന്ന ചിത്രകാരി’
എന്ന കഥയിലേക്കു വരുമ്പോൾ
വന്യമായി ഉലയുന്ന കഥാപാത്രമാണ്
അഗത എന്നു നാം തിരിച്ചറിയുന്നു. ഒറ്റ
പ്പെടലിന്റെ തീവിഴുങ്ങി ജീവിക്കുന്നവരുടെ
പ്രതിനിധിയാണവൾ. അഗത
യുടെ ദു:ഖങ്ങൾ തഴച്ചുവളരുന്ന കാടുപോലെയായിത്തീരുകയും
ഒടുവിൽ
അത് കത്തിപ്പോകുകയും ചെയ്യുന്ന
അനുഭവത്തിലൂടെയാണ് ഈ കഥ
യുടെ പാരായണം നമ്മെ നയിക്കുന്ന
ത്. ഇതുപോലെ സ്ര്തീയുടെ സർഗപ്രശ്‌ന
ങ്ങളെ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്
‘എഡ്വിൻ പോളി’ലെ ഓരോ
കഥകളും.
കഥയിൽ പുതിയ കാലത്തിന്റെ
സാമൂഹികശാസ്ര്തം പ്രായോഗികമായി
എങ്ങനെ തരപ്പെടുന്നുവെന്നറിയണ
മെങ്കിൽ നാം എൻ. പ്രഭാകരൻ എന്ന
കഥാകാരനെ പഠിക്കേണ്ടിയിരിക്കു
ന്നു. വാക്കുകളുടെ പരുക്കൻ സുതാര്യ
തകൊണ്ടും പ്രമേയങ്ങളുടെ വർണവലകളാലും
‘മനസ്സ് പോകുന്ന വഴിയേ’
എന്ന കഥാപുസ്തകത്തിലെ ഏഴു കഥകളും
പുതിയ കാലത്തിന്റെ രൂപസ
ന്ദിഗ്ദ്ധതകളെ ബലപ്പെടുത്തുന്നു.
നുണകൾ കൊണ്ട് നിർവചിക്കാൻ
സാധിക്കാത്ത മാധ്യമമാണ് കഥ
യെന്ന നിഗമനങ്ങളിലേക്കാണ് പ്രഭാകരൻ
എന്ന കഥാകൃത്ത് നമ്മെ നയി
ക്കുന്നത്. ജീവിതത്തിന്റെ പരമോന്ന
തമായ പ്രശ്‌നങ്ങളെ കണ്ടെത്താനും
ജീവി ത മെന്ന സ്വകാര്യ അതി ർ
ത്തിയെ സംരക്ഷിക്കാനുമുള്ള പ്രമേയ
ങ്ങളാണ് പ്രഭാകരൻ ആവിഷ്‌കരിക്കു
ന്നത്. പുതിയ ഈ സാമൂ ഹിക
മന:ശാസ്ര്തത്തിന്റെ നേരിഴകളെയാണ്
‘ഞാൻ, ഞാൻ, പിന്നെയും ഞാൻ’
എന്ന കഥയിൽ പ്രഭാകരൻ വരഞ്ഞുവയ്ക്കുന്നത്.
ഇതിൽ മന:ശാസ്ര്തജ്ഞ
നോട് സംസാരിക്കാനെത്തുന്ന കവി
സമകാലിക ജീവിതത്തിന്റെ പ്രശ്‌ന
ങ്ങളെ നേരിട്ടനുഭവിപ്പിക്കുന്നു. ഹരി
എന്ന കഥാപാത്രം ദീനമായ ലോക
ത്തിന്റെ വാതിൽപ്പടിയിലേക്ക് നമ്മെ
വിളിച്ചിരുത്തി കഠിനകാഴ്ചകളെ
ചൂണ്ടിക്കാണിക്കുകയാണ്. മനുഷ്യബ
ന്ധങ്ങളെക്കുറിച്ചും ജീവിതത്തിന്റെ
കടിച്ചിറക്കി തീരാത്ത വേദനകളെക്കുറിച്ചും
വിചിത്രമായ ഭാഷകൊണ്ട് പ്രഭാകരൻ
തീർത്ത ‘മനസ്സ് പോകുന്ന വഴി
യേ’യിലെ ഏഴു കഥകളും നമ്മുടെ
ചുറ്റുപാടുകളെ വിശാലമായ സൗന്ദര്യ
ശിക്ഷണം കൊണ്ട് ശുചീകരിക്കുന്ന
ഗ്രഹണവൈദഗ്ദ്ധ്യമാണ്.
സംവേദന വിസ്മയങ്ങൾ കൊണ്ട് നമ്മുടെ ഓർമകളിൽ ആസ്വാദന
ത്തിന്റെ ദാർശനിക അതിവ്യഗ്രതകൾ
വച്ചുതരുന്ന പരിസ്ഥിതിബോധങ്ങ
ളാണ് യു.എ. ഖാദറിന്റെ ‘മാനവകുലം’
എന്ന കഥാപുസ്തകം. ‘കണയ
ങ്കോട്ട് പുഴ പാലം വരുംമുമ്പ്’ എന്ന
കഥയിലെ ഓരോ ഇടവാചകങ്ങളും
നീണ്ട മൗനങ്ങളെ സ്വതന്ത്രമാക്കാ
നുള്ള ചൂതുകളിക്കപ്പുറം സംഭവി
ക്കുന്ന ഒരു ദേശത്തിന്റെ മാറ്റത്തെ
കുറിച്ചുള്ള ദർശനങ്ങളാണ്. അതിനെ
ഖാദർ വിശേഷിപ്പിക്കുന്നത് ‘ജഗപൊകസംസ്‌കാര’മെന്നാണ്.
ഇവിടെ
ഭാഷ ലഘുയന്ത്രത്തോക്കുകളാണ്.
ഇതിലെ ആണ്ടി മുരുഗൻ ചെട്ടിയാർ
എന്ന കഥാപാത്രത്തിന്റെ വീട്ടിലെ
ഭാഷയുടെ കുറ്റിയും കൊളുത്തും കണ്ടുപിടിക്കാൻ
കഥാകാരൻ ശ്രമിക്കുന്നി
ല്ല. കാരണം മാറുന്ന തലമുറയുടെ ഈ
പ്രതിനിധിക്ക് മാറുന്ന സംസ്‌കാര
ത്തെ അടയാളപ്പെടുത്തുകയെന്ന
താണ് പ്രധാനം. ഈ കഥാകാരന്റെ
ഈ കഥകളുടെ പ്രത്യേകതകളി
ലൊന്ന് പ്രമേയത്തെ ഭാഷ കൊണ്ടു
നിർവചിക്കാൻ ശ്രമിക്കുന്നുവെന്നുള്ള
താണ്. ഇത് പ്രമേയത്തോടുള്ള നീതി
പൂർവമായ സമീപനമാണ്.
വീട് നേരെയിരിക്കുന്ന ഒരു വസ്തുതയല്ലെന്നും
അത് അകം വളഞ്ഞ ഒരു
ഗുഹയാണെന്നും അഷ്ടമൂർത്തി എന്ന
കഥാകൃത്ത് സ്ഥാപിക്കുമ്പോൾ നാം
ഭൂമുഖത്തു കാണുന്ന വീടുകളൊ
ക്കെയും കണ്ണീരിൽ മുക്കി ഉണക്കാൻ
നിർത്തിയിരിക്കുന്ന ജീവിതകേന്ദ്രങ്ങ
ളാണെന്ന ആഴപ്പെട്ട ദർശനമാണ് ‘അവസാനത്തെ
ശില്പം’ എന്ന കഥാപുസ്ത
കത്തിലെ വീട് കഥകൾ നമുക്ക് പറ
ഞ്ഞുതരുന്നത്. ‘ശങ്കരൻകുട്ടിയുടെ
വീട്’ എന്ന കഥയും ‘അങ്കിച്ചിയുടെ
വീട്’ എന്ന കഥയും പുതിയ വീടെഴു
ത്തുകളാണ്. വീടിവിടെ ജീവിതത്തി
ലേക്ക് അനേകം റോഡുകളുള്ള കവലയായി
മാറുന്നു. ഇത് ഭാഷയും പ്രമേയവും
തമ്മിലുള്ള ഇണചേരലിന്റെ
പാഞ്ഞൊഴുക്കാണ്. പഴയ എഴുത്തു
കാരുടെ ഏറ്റവും പുതിയ കഥകൾ ദാർ
ശനിക ഇടവാചകങ്ങളുടെ ഗദ്യസമുദ്രമാണെന്ന്
അഷ്ടമൂർത്തിയുടെ ‘അവസാനത്തെ
ശില്പം’ എന്ന കഥാപുസ്തക
ത്തിലെ ‘വീടു’കഥകൾ നമുക്ക് പറ
ഞ്ഞുതരുന്നു. ഇതൊരു തലമുറയുടെ
കഥാവിശേഷമാണ്. കഥയുടെ ഈ
സ്വർ ഗം തീർ ന്നു പോ കു ന്നി ല്ല.
ഇതിന്റെ തുടർച്ചകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
എതിർപ്പുകളെ പുണ്യമായി സ്വീകരിക്കുന്ന
കഥാകാരന്മാർ
എഴുത്തെന്ന സർഗക്രിയയെ നിര
ന്തരമായ പരീക്ഷണങ്ങൾക്ക് വിധേയപ്പെടുത്തുകയും
ഭാഷയെ ഒരു ക്ലിനി
ക്കൽ ലബോ റ ട്ട റി യി ലേ ക്കെന്ന
പോലെ പരിശോധനയ്ക്ക് സമർപ്പിക്കുകയും
ചെയ്യുന്ന കഥാകൃത്താണ്
അശോകൻ ചരുവിൽ. അതുകൊണ്ടായിരിക്കണം
‘കൽപ്പണിക്കാരൻ’ എന്ന
കഥാപുസ്തകത്തിലെ ആദ്യകഥയായ
‘ആത്മകഥയ്ക്ക് ഒരാമുഖം’ എന്ന കഥ
ഗദ്യത്തിലെഴുതപ്പെടുന്ന ആത്മകഥാകാവ്യമായി
നമുക്ക് അനുഭവപ്പെടുന്ന
ത്. കൂറ്റൻ പ്രമേയങ്ങളെ വ്യത്യസ്ത ഭാഷ
കൊണ്ട് വിദഗ്ദ്ധമായി അവതരിപ്പി
ക്കാൻ അശോകൻ ചരുവിൽ ശ്രമിക്കു
ന്നു. കഥയെ പ്രകൃതിശാസ്ര്തമായും
സസ്യശാസ്ര്തമായും ഒക്കെ പരിവർത്ത
നം ചെയ്യുന്നുവെന്നിടത്താണ് ഈ
കഥാകാരന്റെ ഭാഷയും പ്രമേയവും
ശ്രദ്ധേയമാകുന്നത്. ജൈവക്കൊള്ള
യുടെയും വിത്തുയുദ്ധങ്ങളുടെയും ജലയുദ്ധങ്ങളുടെയും
കാലത്ത് പാരിസ്ഥി
തിക മുദ്രാവാക്യങ്ങൾ അക്ഷരങ്ങളി
ലൂടെ തൂക്കിയിടാൻ ഒരാൾ ശ്രമിക്കുന്നുണ്ടെങ്കിൽ
അത് കഥയിലെ പുതിയ
വാൾക്കരുത്തായി, നാം തിരിച്ചറിയേ
ണ്ടിയിരിക്കുന്നു. അശോകന്റെ ‘കാട്ടൂർ
ക്കടവിലെ കൽപ്പണിക്കാരൻ’, ‘മദ്യവി
മുക്തമായ പുളിക്കടവ്’, ‘വെള്ളിലംകു
ന്നിലെ ഒരു രാത്രി’ ഒക്കെ അത്തര
ത്തിൽ വായിക്കപ്പെ ടേണ്ടതുണ്ട്.
പുതിയ കാലത്തെ വിവേചിച്ചറിയാൻ
മടുപ്പെന്ന കള്ളിക്കു പുറത്തു കടന്ന്
മനുഷ്യൻ പച്ചപ്പിലേക്ക് കടന്നിരിക്ക
ണമെന്ന് ഈ കഥകൾ നമ്മെ ഓർമിപ്പി
ക്കുന്നു.
ജീവിതത്തിന്റെ പല കോണുക
ളിൽ നിന്നുള്ള സങ്കീർണബോധധാരകളുടെ
പിന്നാലെ നിരന്തരം അനുധാവനം
ചെയ്യുകയും നിരീക്ഷിക്കുകയും
ചെയ്യുന്ന ഒരാൾക്കേ മരണത്തെക്കുറിച്ചും
ആത്മീയതയെക്കുറിച്ചും ഇത്രയധികം
സ്തുതിഗീതങ്ങൾ എഴുതാനാവൂ.
ജീവിതം ഇനി നെടുകെയും കുറുകെയുമല്ലെന്നും,
വളഞ്ഞുപുളഞ്ഞതാണെ
ന്നും സ്ഥാപിക്കാനായിരിക്കും മധു
പാൽ ‘അവൻ (മാർ)ജാരപുത്രൻ’
എന്ന കഥാപുസ്തകം വായനക്കാർക്ക്
സമർപ്പിച്ചിരിക്കുന്നത്. ‘ചുവപ്പ് ഒരു
നീലനിറമാണ്’ എന്ന കഥയിൽ മധുപാൽ
ഇങ്ങനെ എഴുതുന്നു: ”കമ്മ്യൂണി
സ്റ്റുകാർ ദൈവവിശ്വാസികളല്ല എന്ന്
വെറുതെ പറയുന്നതാണ്. എല്ലാവരുടെയും
ഉള്ളിൽ ഭയമുള്ളതുപോലെ
ദൈവവുമുണ്ട്”. രാഷ്ട്രീയ സ്മൃതിനാശങ്ങളുടെ
കാലത്താണ് ഒരുപക്ഷെ
മധുപാൽ ഇത്തരം നിരീക്ഷണങ്ങൾ
കൊണ്ടാണ് കഥയിലെ ഭാവ-അഭാവ
പ്രത്യയങ്ങളെ ചികിത്സിക്കുന്നത്.
സമകാലിക ഇന്ത്യൻ അവസ്ഥ
കളെ അനാവരണം ചെയ്യുന്ന കഥ
യാണ് ടി.ഡി. രാമകൃഷ്ണന്റെ ‘വെറു
പ്പിന്റെ വ്യാപാരികൾ’. കഥയിലെ
മിഥ്യാദൃഷ്ടി പ്രതിഭാസങ്ങളെ വെല്ലുവി
ളിക്കുന്നതോ ടൊപ്പം ഇന്ത്യ യുടെ
ഇപ്പോ ഴത്തെ രാഷ്ട്രീയ അപചയ
ത്തെയും രാമകൃഷ്ണൻ ചോദ്യം
ചെയ്യുന്നു. ”അതു കൊണ്ടാണോ
നിങ്ങൾ, പശുവിറച്ചി തിന്നണമെങ്കിൽ
പാകിസ്ഥാനിലേക്ക് പോകൂ എന്നു പറയുന്നത്.
സുന്ദർജി ഞങ്ങളും ഈ
രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്.
പക്ഷേ, ദേശസ്‌നേഹം പ്രകടിപ്പിക്കേ
ണ്ടത് ഒരു വിഭാഗം ജനങ്ങളെ അന്യവത്കരിച്ചുകൊണ്ടല്ല.
സമീപകാലം
മുതലേ മുസ്ലീങ്ങളോടുള്ള താങ്കളുടെ
സംഘടനയുടെ സമീപനം ശരിയല്ല”.
ഇന്ത്യയിലെ ഫാസിസത്തെ പ്രതിരോധിക്കാനുള്ള
വിമോചനാഹ്വാനങ്ങ
ളാണ് ‘വെറുപ്പിന്റെ വ്യാപാരികൾ’
ചർച്ച ചെയ്യുന്നത്. ‘സിറാജുന്നീസ’
എന്ന കഥാപുസ്തകത്തിലേക്കെത്തു
മ്പോൾ സമകാലിക ഇന്ത്യ യുടെ
ഏറ്റവും പുതിയ ചിത്രങ്ങളാണ് രാമകൃഷ്ണൻ
വരച്ചിടുന്നത്. ‘കനയ്യകുമാർ’
ഇവിടെ ഫാസിസത്തെ പ്രതിരോധി
ക്കുന്ന ഏതൊരാളിന്റെയും അപരനാമമാണ്.
എഴുത്തുകാരേ, നിങ്ങൾക്ക്
ഇന്ത്യ യ്ക്കു വേണ്ടി എന്തു ചെയ്യാൻ
കഴിയും എന്ന ചോദ്യത്തിനുള്ള മറുപടികളാണ്
ടി.ഡി. രാമകൃഷ്ണന്റെ
എല്ലാ കഥകളും. മനോജ് ജാതവേദരുടെ
‘അവളുടെ ശയനീയശായിയാമവനൊരുഷസ്സിൽ’
എന്ന കഥാപുസ്തക
ത്തിലെ ‘ഘർവാപസി’ എന്ന ഒറ്റക്കഥ
മതി നാം പലപ്പോഴായി ആയിരിക്കുന്ന
ഇടങ്ങളിൽ നിന്ന് ഡ്രോപ് ഔട്ടായി
കൊണ്ടിരിക്കുകയാണെന്ന് ഓർമിപ്പി
ക്കാൻ. കഥയെഴുത്തിന് വാശിയേറിയ
അന്വേഷണങ്ങൾ ആവശ്യമാണെ
ന്നുള്ള തീർച്ചകളിലേക്കാണിത്തരം
കഥകൾ നമ്മെ നയിക്കുന്നത്. ഇവിടെ
ഭാഷ തുറന്നുവിടപ്പെടുന്ന ഭൂതമോ
കെട്ടഴിച്ചു വിടപ്പെടുന്ന ഭ്രാന്തോ അല്ല.
ഏറ്റവും സൂക്ഷ്മമായ പ്രയോഗങ്ങൾ
കൊണ്ട് സർഗാത്മകമായ അക്ഷമകളെ
ക്ഷമകളായി ആഖ്യാനം ചെയ്യുകയാണ്
മനോജ് ജാതവേദർ.
വളരെക്കുറച്ചു കഥകൾ കൊണ്ട്
വായനയുടെ വിസ്തൃത ഇടങ്ങളിലേക്ക്
നമ്മെ നയിക്കുന്ന എം. കമറുദ്ദീന്റെ ‘ച
തുപ്പിലെ പുലർച്ചെ ഒരാക്രമണം’, ”
അമ്മേ ഞങ്ങൾ ജെനി ലോയെ
കൊന്നു” എന്നീകഥകളിലെ ഔതമുതലാളിയും
ജെനീലോയുമൊക്കെ
ആക്രമിക്കപ്പെടുന്ന എല്ലാ മനുഷ്യരുടെയും
പ്രതിനിധികളാണ്. ഒരു പ്രവാസിയുടെ
കേരളം വായനയാണ് തമ്പി
ആന്റണിയുടെ ‘വാസ്‌കോഡിഗാമ’
എന്ന കഥാപുസ്തകത്തിലെ പന്ത്രണ്ട്
കഥകളും. എബ്രഹാം മാത്യുവിന്റെ
‘ഓരോ പുഴയിലും’ എന്ന കഥാപു
സ്തകം അനുഭവങ്ങളുടെയും ലോകനി
ന്ദിതമായ ജീവിതക്കാഴ്ചകളുടെയും
പകർത്തിയെഴുത്താണ്. ഈ കഥാകാരന്മാരൊക്കെയും
ജീവിതത്തിലെ
എതിർപ്പുകളെ പുണ്യങ്ങളായി സ്വീകരിക്കുന്ന
കഥാകാ ര ന്മാ രാണെന്ന്
ഓരോ കഥകളും തെളിവു നൽകുന്നു.
സമകാലിക ഭീഷണ
യാഥാർത്ഥ്യങ്ങൾ
കഥ എന്ന മാധ്യമം കൊണ്ട്
ആഗോളരൂപങ്ങളെ പ്രാദേശികവത്കരിക്കുന്ന
കഥാകൃത്താണ് ജി.ആർ.
ഇന്ദുഗോപൻ. കഥയുടെ പ്രമേയം,
ഭാഷ എന്നിവയുമായി ബന്ധപ്പെട്ട് ഒരുപാട്
പിടിവാശികൾ പേനയ്ക്കും വിരലുകൾക്കുമിടയിൽ
ഈ കഥാകാരൻ
മുറുക്കിപ്പിടിക്കുന്നു. ‘കൊല്ലപ്പാട്ടി ദയ’
എന്ന കഥാപുസ്തകത്തിലെ കഥകൾ
കഥയെഴുത്തിന്റെ ശാസ്ര്തീയ വസ്തുനി
ഷ്ഠതകൾ ന്യൂസ് റീലിങ്ങിനപ്പുറം
സംഭവിക്കുന്ന ആർട്ടാണെന്ന് നമ്മെ
ഓർമിപ്പിക്കുന്നു. ഒരെഴുത്തുകാരൻ
‘ഡൗൺ ടു എർത്ത്’ എന്ന പ്രെമിസ്സിൽ
നിന്ന് ഇന്നെ ഴു തു ന്നു ണ്ടെ ങ്കിൽ
അതിൽ ആദ്യപേര് ഇന്ദുഗോപന് അവകാശപ്പെട്ടതാണ്.
വിശപ്പിനെക്കുറി
ച്ചൊക്കെ എഴുതാൻ ഇന്നും ഒരാൾ
അവ ശേ ഷി ക്കു ന്നു വെ ന്നത് ഒരു
ചെറിയ കാര്യമല്ല. എലിവാണത്തിലെ
മുനിയാണ്ടി ഇൻസ്‌പെക്ടറോട് പറ
യുന്ന ആ വാക്കുകൾ ഇന്ന് ഇന്ദുഗോപന്
മാത്രമേ എഴുതാനാവൂ: ”ദാരിദ്ര്യ
ത്തിന് അതിർത്തികളില്ല സാറേ. അതുകൊണ്ട്
അതിനു രാജ്യമില്ല; ശത്രുക്ക
ളും”. ദാരിദ്ര്യം അവസാനിക്കുന്നി
ല്ലെന്നും സമീപഭാവിയിൽ ചൂഷിതനും
ദരിദ്രനും കൂടുതൽ ഉണ്ടാകുമെന്ന പ്രവ
ചനവും ഈ കഥയിലുണ്ട്. ഒരുപക്ഷെ
ഇന്ന് ഇന്ത്യ ചർച്ച ചെയ്യുന്ന കീഴാ
ള-ന്യൂന പക്ഷ ജനത നേരി ടാൻ
പോകുന്ന ജീവിത വരൾച്ചയുടെ
പ്രഖ്യാപനങ്ങളാണ് മുനിയാണ്ടിയി
ലൂടെ ഇന്ദുഗോപൻ അവതരിപ്പിക്കു
ന്നത്. ഇതിലെ ‘ചട്ടമ്പിസ്സദ്യ’യും, ‘വി
ല്ലനും’, ‘കൊല്ലപ്പാട്ടി ദയ’യും ഒക്കെ
നിരവധി പ്രവൃത്തികൾ ഒരുമിച്ചു കാഴ്
ചവയ്ക്കുന്ന ജീവിത റിബൽ ചിന്തകളാണ്.
ഇവ സമകാലിക ഭീഷണ യാഥാർ
ത്ഥ്യങ്ങൾ അല്ലാതെ മറ്റെന്താണ്?
നമ്മുടെ കഥാകാരികൾ ഇതിനകം
നിർമിച്ച് സുരക്ഷിതമായി അടുക്കിവ
ച്ചിരിക്കുന്ന ഒരു ഭാഷയിൽ നിന്ന് സ്വതന്ത്രമായി
ഇതേ പെൺഭാഷ്യങ്ങളെ
അപനിർമിക്കുന്ന കഥാകാരനാണ്
സുസ്‌മേഷ് ചന്ത്രോത്ത്. ഇത് ഭാഷയുടെ
ഉടൽക്കനമാണ്. സ്ര്തീയുടെ ജീവശാസ്ര്തപരമായ
യുക്തികളെയാണ്
സുസ്‌മേഷ് സ്ത്രീമുഖ്യകഥാപാത്ര
മായി വരുന്ന കഥകളെഴുതി തോല്പി
ക്കാൻ ശ്രമിക്കുന്നത്. കഥയുടെ നാട്ടുവഴികളിലൂടെ
സഞ്ചരിക്കുന്ന ഈ
കഥാകാരൻ തീർക്കുന്ന നാട്ടുമണശീല
ങ്ങൾ ജീവിതത്തിന്റെ നീറ്റുന്ന ഓർമകളും
അനുഭവങ്ങളും യാത്രകളും ഉൾ
പ്പടർപ്പുകളുമാണ് ‘നിത്യസമീൽ’ എന്ന
കഥാപുസ്തകത്തെ ശ്രദ്ധേയമാക്കുന്ന
ത്.
സി. ഗണേഷ് ഭാഷയുടെ പുതിയ
വാരിയെല്ലുകളെ ഭാവനയ്ക്കിടയിൽ
ഘടിപ്പിച്ചും അർത്ഥങ്ങൾ തിരഞ്ഞും
കഥയുടെ മറ്റൊരു പ്രവിശ്യ തരപ്പെടു
ത്താൻ ശ്രമിക്കുന്നു. പിരിഞ്ഞുനിൽ
ക്കുന്ന ഒരു ലോകത്തെ ഭാഷകൊണ്ട്
വീണ്ടെടുക്കുകയും, കരച്ചിലുകളെയും
വിലാപങ്ങളെയും ഭൂമുഖത്തുനിന്ന്
കൊയ്‌തെടുത്ത് മാറ്റി സൂക്ഷിക്കു
കയും ചെയ്യുന്നു. ജീവിക്കുന്ന ലോക
ത്തിന്റെ സൂചിക്കുത്തുകളെപ്പോലും
തി ര ി ച്ച റ ി യ ി ക്കാ നുള്ള അതി
സൂക്ഷ്മമായ നിരീക്ഷണങ്ങളാണ്
‘ഐ സ ർ ‘ കഥാ പു സ്ത കത്തിലെ
ഓരോ കഥകളും. ശാസ്ര്തവളർച്ചയുടെ
മറുഅറ്റങ്ങളെ അടുത്തിരുത്തി നിരീ
ക്ഷിക്കുന്ന ‘ഐസർ’ അടക്കമുള്ള കഥകൾ
യാഥാർത്ഥ്യങ്ങളുടെ ആശയനിർ
മിതികൾ തന്നെയാണ്. ഏറെ ചർച്ച
ചെയ്യപ്പെട്ട സന്തോഷ് ഏച്ചിക്കാന
ത്തിന്റെ ‘ബിരിയാണി’യും സമകാ
ലിക യാഥാർത്ഥ്യമാണ്.
നവകഥയിലെ ത്രിമൂർത്തികൾ
ജീവിതത്തെ അതിന്റെ സമഗ്രതയിൽ
ആവിഷ്‌കരിക്കുകയും, പുതിയ
ഇടങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കുകയും
ചെയ്യുന്ന കഥയിലെ ത്രിമൂർത്തി
കളാണ് വി. ദിലീപും വി.എം. ദേവദാസും
വി.എച്ച്. നിഷാദും. നവകഥയിലെ
ഈ ‘്3’ പല കാര്യങ്ങളിലും
സമാന്തരമായി സഞ്ചരിക്കുന്നവരാ
ണ്. ഭാഷ, പ്രമേയം, അവതരണം
എന്നീവശങ്ങളിലൂടെ കാലിക ജീവി
തത്തെ അവതരിപ്പിക്കുന്നവരാണിവ
ർ. നിന്ദാഗർഭമായ അക്ഷോഭ്യതയിൽ
നിന്ന് മൗനം പാലിക്കുന്നതിനേക്കാൾ
നല്ലത് തുറന്നടിക്കുന്നതാണെന്ന്
വിശ്വസിക്കുന്നവരാണിവർ. ഇവരുടെ
കഥാപുസ്തകങ്ങൾ സാംസ്‌കാരിക ദുർ
ഭരണങ്ങൾക്കും മനുഷ്യമന:ശാസ്ര്ത
ത്തിന്റെ ന്യൂനീകരണത്തിനുമെതിരെ
യുള്ള ദൃഷ്ടിതിരിക്കലുകളാണ്. വായനക്കാരുടെ
അബോധപരമായ ചോദനകളെ
സ്‌നാനപ്പെടുത്തി വിശുദ്ധീകരിക്കാൻ
നവകഥയ്ക്കാവുമെന്ന് ഇവ
രുടെ കഥകൾ നമ്മോടു പറഞ്ഞുതരു
ന്നു.
വ്യത്യ സ്ത മായ ഇമേ ജ റി കൾ
കൊണ്ട് സമകാലിക ലോകത്തെ അടയാളപ്പെടുത്തുന്ന
കഥാപുസ്തകമാണ്
വി. ദിലീപിന്റെ ‘മിമിക്രി’. ഇതിലെ ‘നി
യന്ത്രണരേഖ’ എന്ന കഥ പുതിയ
കാലത്തിൽ വച്ച് വായിക്കപ്പെടുകയും
ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതു
ണ്ട്. ഓരോ തലയും ഓരോ രാഷ്ട്രീയ
ഭൂഖണ്ഡമാണെന്ന് ദിലീപ് വിശ്വസി
ക്കുന്നു. മനുഷ്യരെ ഭൂഖണ്ഡങ്ങളായി
വിഭാവന ചെയ്യുന്ന ഏകകഥ ഒരു
പക്ഷെ ഇതായിരിക്കും. ഇതിന് ഒരുപാട്
വിസ്തൃതമായ അർത്ഥങ്ങൾ
ഉണ്ട്. മനുഷ്യജീവിതത്തെ അതായി
ത്തന്നെ അവതരിപ്പിക്കാൻ ടിപ്പിക്കൽ
ടിപ്പണികൾ വരുത്താത്ത ഈ കഥാകൃത്ത്
കൂടുതൽ പഠിക്കപ്പെടേണ്ടിയിരി
ക്കുന്നു. നാം ജീവിക്കുന്ന സംസ്‌കാരം
കഥകളാൽ ചുറ്റപ്പെട്ട ഒരു പ്രെമിസ്സാണ്.
അവിടെ മരണത്തെക്കുറിച്ചും
ജീവിതത്തെക്കുറിച്ചും ഏകാന്തതയെ
ക്കുറിച്ചുമൊക്കെയുള്ള പുതിയ പുതിയ
വെളി പാ ടു കൾ സംഭ വിക്കു ന്നു.
അതിൽ ചില യാഥാ ർത്ഥ്യങ്ങൾ
ചിലരെ അടിമുടി വേട്ടയാടാറുണ്ട്.
ദേവദാസ് എന്ന കഥാകാരൻ മരണ
ത്തിന്റെ നിർവചന നിർമാതാവാണ്.
‘അവനവൻതുരുത്തി’ലെ കഥകൾ
വായിക്കുമ്പോൾ മരണത്തിന്റെയും
ഏകാന്തതയുടെയും ജീവിതപരാജയ
ങ്ങളു ടെയും തണു പ്പു കൾ നമ്മെ
പൊതിഞ്ഞുനിൽക്കുന്നു. ജീവിത
ത്തെയും മരണത്തെയും വായിക്കാ
നുള്ള കുറുക്കുവഴികളാണ് ‘അവനവ
ൻതുരുത്തി’ലെ ഓരോ കഥകളും.
ഒരു ആൺപേനയുടെ പെൺസ്വപ്ന
ങ്ങളാണ് വി.എച്ച്. നിഷാദിന്റെ ‘ആതി
രാസൈക്കിൾ’ എന്ന കഥാപുസ്തക
ത്തിലെ ഓരോ കഥകളും. നിഷാദിന്റെ
എല്ലാ കഥകളും യാഥാർത്ഥ്യങ്ങളിലേ
ക്കുള്ള മടങ്ങിപ്പോക്കാണ്. വിഷാദാരവങ്ങൾ
നിറ യ്ക്കുന്ന പ്രമേ യങ്ങൾ
കൊണ്ട് നമ്മുടെ ചിന്തയെ വളർ
ത്താൻ നിഷാദ് തീർക്കുന്ന ഇതിലെ
പന്ത്രണ്ട് പെൺ ക ഥ കളും ഒരേ
സ്ര്തീയുടെ വിവിധ ഭാവങ്ങളുടെ ആഖ്യാനമാണെന്ന്
വേണമെങ്കിൽ വാദി
ക്കാം. കഥാനിർമാണം വിജ്ഞാനനിർ
മാണമാണെന്ന് വിശ്വസിക്കുന്ന ഒരു
പുതിയ കാലത്തിലാണ് നിഷാദ്
വിജ്ഞാനവിരോധകഥകൾകൊണ്ട്
വായനക്കാരെ അസ്വസ്ഥപ്പെടുത്തുന്ന
ത്.
ഒരു ഇസത്തിലും
തളയ്ക്കാനാവാത്ത കഥകൾ
കഥാചരിത്രത്തിന്റെ മുന്നോട്ടുള്ള
പോക്കിനെ പ്രചോദിപ്പിക്കുകയും ഭരി
ക്കുകയും ചെയ്യുന്ന പ്രത്യയശാസ്ര്തങ്ങ
ൾക്ക് തിരോഭാവം സംഭവിക്കില്ലാ
യെന്ന ഓർ മ പ്പെടുത്തലുകളാണ്
ഏറ്റവും പുതിയ ചില കഥാകാരൻ പക
ർ ന്നു വയ്ക്കുന്ന ഭാഷാ ധൈ ര്യം.
പുതിയ കാലത്തെ ധൈര്യപൂർവം
അഭിമുഖീകരിക്കുകയും പ്രതീക്ഷക
ളോടെ അഭിസംബോധന ചെയ്യുകയുമാണിവർ.
എല്ലാറ്റിന്റെയും പരമല
ക്ഷ്യം മനുഷ്യനാകയാൽ മനുഷ്യമണ
ത്തിന് വിരുദ്ധമായതിനെതിരെ അവർ
കഥയെഴുതുന്നു. ഇവിടെ ഭാഷയും
പ്രമേയവും അവരവരുടെ ജീവിതതുരു
ത്തുകളിൽ സംഭവിക്കുന്ന സാമൂഹിക
മർദനങ്ങൾക്കെതിരെയുള്ള ബദൽവ്യ
വസ്ഥകളാണ്. മനുഷ്യൻ ജീവിച്ചുതീർ
ക്കുന്ന ഭാവനയാണ് യാഥാർത്ഥ്യം
അഥവാ ജീവിതം എന്ന് തിരിച്ചറി
യുന്ന ഒരു ഘട്ടത്തിലാണ് അബിൻ
ജോസഫ് ‘കല്ല്യാശ്ശേരി തീസിസും’
അജിജേഷ് പച്ചാട്ട് ‘കിസേബി’യും
മലയാളിക്ക് സമർപ്പിക്കുന്നത്. എഴു
ത്തിലെ കൊള്ളസംഘക്കാരെ വിരട്ടി
യോടിക്കാൻ ഇവരുടെ കഥകൾക്കാവും.
അമലിന്റെ ‘പരസ്യക്കാരൻ തെരുവ്’,
കെ.വി. മണികണ്ഠന്റെ ‘ബ്ലൂ
ഈസ് ദ വാമെസ്റ്റ് കളർ’ എന്നീകഥാപുസ്തകങ്ങളും
കഥയെഴുത്തെന്ന ആദ
ർശത്തെ പിന്താങ്ങുന്നു.
അനുബന്ധ വായന
ആധുനികതയുടെ കാലത്തിലെ
ന്നതുപോലെ ഈ കഥാകാരന്മാരാരും
ഒരുമിച്ചുനിൽക്കുന്നില്ല. പ്രമേയപര
മായോ ഭാഷാപരമായോ സംഘനിർ
മി തി കൾ ഉണ്ടാക്കാൻ ഇവ ർക്ക്
വലിയ താൽപര്യവുമില്ല. അതേസ
മ യ ം അവ ന വ നോ ട ും തന്റെ
സഹ-സമ കാ ലിക എഴുത്തു കാ
രോടും സംഘട്ടനം നടത്തിക്കൊണ്ടും
ഭാവ-അഭാവ ബോധങ്ങളെക്കുറിച്ച ്
ബോദ്ധ്യപ്പെട്ടും മുന്നോട്ടു നീങ്ങുന്നു.
പ്രമേയം, ഭാഷ, നിർമിതി, വായന
എന്നിവയുടെ കാര്യത്തിൽ പല തലമുറ
എഴുത്തുകാർ അവരുടേതായ
ഏരിയകൾ നിർമിക്കുന്നു. സമകാലിക
മലയാള ചെറുകഥാരംഗത്ത് കണ്ടെടു
ക്കാ നാ വുന്ന ഏറ്റവും നവോ
ന്മേഷദായകമായ ഒരു കാഴ്ചയാണി
ത്.
പുസ്തകങ്ങൾ
1. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ / എം.
മുകുന്ദൻ (ഡിസി)
2. തേൻ / സക്കറിയ (ഡിസി)
3. എഡ്വിൻ പോൾ / സി.വി. ബാലകൃഷ്ണൻ
(കറന്റ് ബുക്‌സ്, തൃശൂർ)
4. മനസ്സ് പോകുന്ന വഴിയേ / എൻ.
പ്രഭാകരൻ (ഡിസി)
5. മാനവകുലം / യു.എ. ഖാദർ
(ഡിസി)
6. അവസാനത്തെ ശിൽപം / അഷ്ടമൂ
ർത്തി (ലോഗോസ്)
7. കൽപ്പണിക്കാരൻ / അശോകൻ
ചരുവിൽ (ഡിസി)
8. അവൻ (മാർ)ജാരപുത്രൻ / മധുപാൽ
(ഡിസി)
9. വെറുപ്പിന്റെ വ്യാപാരികൾ / ടി.ഡി.
രാമകൃഷ്ണൻ (ചിന്ത)
10. സിറാജുന്നീസ / ടി.ഡി. രാമകൃഷ്ണൻ
(ഡിസി)
11. അവളുടെ ശയനീയശായിയാമവനൊരുഷസ്സിൽ
/ മനോജ് ജാതവേദര്
(ഡിസി)
12. ചതുപ്പ് / എം. കമറുദ്ദീൻ (ഡിസി)
13. വാസ്‌കോഡി ഗാമ / തമ്പി
ആന്റണി (ഡിസി)
14. ഓരോ പുഴയിലും / ഏബ്രഹാം
മാത്യു (ഡിസി)
15. ബിരിയാണി / സന്തോഷ് ഏച്ചി
ക്കാനം (ഡിസി)
16. കൊല്ലപ്പാട്ടി ദയ / ജി.ആർ. ഇന്ദുഗോപൻ
(ഡിസി)
17. നിത്യ സ മീൽ / സുസ്‌മേഷ്
ചന്ത്രോത്ത് (ഡിസി)
18. ഐസർ / സി. ഗണേഷ് (പൂർണ
പബ്ലിക്കേഷൻസ്, കോഴിക്കോട്)
19. മിമിക്രി / വി. ദിലീപ് (ഡിസി)
20. അവനവൻതുരുത്ത് / വി.എം.
ദേവദാസ് (ഡിസി)
21. ആതിരാസൈക്കിൾ / വി.എച്ച്.
നിഷാദ് (ഡിസി)
22. കല്ല്യാശ്ശേരി തീസിസ് / അബിൻ
ജോസഫ് (ഡിസി)
23. കിസേബി / അജിജേഷ് പച്ചാട്ട്
(പൂർണ, കോഴിക്കോട്)
24. പരസ്യക്കാരൻ തെരുവ് / അമൽ
(പൂർണ, കോഴിക്കോട്)
25. ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ /
കെ.വി. മണികണ്ഠൻ
(ഡിസി)