മഴ കാണുമ്പോൾ
ചിലർക്ക് കപ്പലണ്ടി കൊറിക്കണം,
ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം,
ചിലർക്ക് അവധിയെടുക്കണം,
ചിലർക്ക് ഉള്ളിവട കഴിക്കണം,
ചിലർക്ക് ഒരു കാപ്പിക്ക് കാവലിരിക്കണം,
ചിലർക്ക് പൂച്ചയെ നോക്കി വെറുതെയിരിക്കണം,
ചിലർക്ക് ചിത്രം വരയ്ക്കണം,
ചിലർക്ക് മഴ ഒറ്റ ഉമ്മ കൊണ്ട് പുഴയെ
ഒൻപത് മാസം ഗർഭിണിയാക്കുന്നത് കണ്ടിരിക്കണം.
ചിലർക്ക് മഴ ഇലപ്പുറത്ത് തബലയടിച്ച് പഠിക്കുന്നത്
നോക്കണം.
മഴേ, എന്തെല്ലാം ആഗ്രഹങ്ങളുമായാണ്
ഓരോ തവണയും നീ എത്തുന്നത്,
നിന്നോളം ആഗ്രഹങ്ങൾ തന്ന
ഒരാളെയും ഞങ്ങൾ കണ്ടിട്ടില്ല,
അതോ, ഞങ്ങളെക്കൊണ്ട്
ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കണമെന്നുള്ളത്
നിന്റെ ആഗ്രഹമാണോ?
Related tags :