‘വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത’. ഇങ്ങി
നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ.
രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി
ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാനുഭവങ്ങളുടെ, പ്രത്യേ
കിച്ച് ഒരു പെൺകുട്ടിയാകുമ്പോൾ ഉണ്ടാകുന്ന വേദന നിറഞ്ഞ അനുഭവങ്ങളുടെ
ഓർമകളെ ഭാവനാത്മകമായി പുനർസൃഷ്ടിച്ചു കൊണ്ട് അത്തരം വേദനകളിൽ
നിന്ന് ചിത്ര പുറത്തുകടക്കുന്നു.
ശില്പകലയുടെ രംഗത്ത് സ്ത്രീകൾ
വളരെ കുറവായിരിക്കുന്ന കേരളത്തിൽ,
കരിങ്കല്ലിൽ ശില്പങ്ങൾ ചെയ്യുന്ന ചിത്ര,
പെരുമ്പാവൂരിനടുത്തള്ള കുമ്മനോട്
സ്വദേശിയാണ്. 1986-ലാണ് ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസമെല്ലാം നാട്ടിൽത്ത
ന്നെയായിരുന്നു. കാർപ്പന്ററായ അച്ഛന്റെ
കൊത്തുപണികളുടേയും അമ്മാമന്റെ
ചിത്രം വരകളുടേയും ജീനുകൾ ഉള്ളിൽ
ഉറങ്ങിക്കിടന്നിരുന്നത്, പിന്നീട് ഉണർ
ന്നെഴുന്നേറ്റു വന്ന് ചിത്രയുടെ കൂടെ കൂടി. 2009-ൽ തൃപ്പുണിത്തുറയിലെ ാെ്
കോളേജ് ഓഫ് ഫൈൻ ആർട്ടിൽ നിന്ന്
ശില്പകലയിൽ പഠനം കഴിഞ്ഞ് പുറത്തി
റങ്ങി. ഇപ്പോൾ തന്റെ സ്വത:സിദ്ധമായ
ശൈലിയിൽ ശില്പങ്ങൾ ചെയ്തും ചിത്ര
ങ്ങൾ വരച്ചും പ്രകടന കലകൾ നടത്തി
യും അങ്കമാലി-കാലടിയിൽ താമസി
ക്കുന്നു.
ആത്മനിഷ്ഠമാണ് ചിത്രയുടെ രച
നകൾ. അവനവന് പ്രാധാന്യം കൊടു
ത്തുകൊണ്ട് ചുറ്റുപാടും നോക്കുകയും
പിന്നീട് സമൂഹവുമായി തന്റെ കലയിലൂടെ ഇടപെടുകയും ചെയ്യുന്നു. വൈലോപ്പിളളി ഒരു കവിതയിൽ എഴുതിയതു
പോലെ; ‘കുഴിച്ചു കുഴിച്ചു നാം അനിഷ്ട
സ്മൃതികൾ തൻ / അഴുക്കു പരതിച്ചെന്നെത്തുന്നു, നരകത്തിൽ’/ അനിഷ്ട സ്
മൃതികളുടെ നരകത്തിൽ നിന്ന് കയറിവരുന്ന ചിത്രയുടെ ശില്പങ്ങളും ചിത്രങ്ങളും
പെർഫോർമിങ് ആർട്ടും കാണുമ്പോൾ
ഈ അനുഭവങ്ങളുടെ നേർസാക്ഷ്യപ്പെടുത്തലിൽ നമ്മളും ഭാഗഭാക്കാവുന്നുണ്ട്.
Aberrations എന്ന സീരീസിൽപെട്ട
ശില്പങ്ങളാണ് ആദ്യം ഓർമയിൽ വരുന്നത്. തന്റെ ഉള്ളിലുള്ള മുറിവുകളുടെ ഓർമ
കളെ പുറത്തേയ്ക്ക് ഒഴുക്കുമ്പോൾ കിട്ടുന്ന ആശ്വാസത്തെ കുറിക്കുന്നു ഈ വാ
ക്ക്. catharsis എന്നും പറയാം. തന്റെ രചനകളിലൂടെ വേദനകൾ നിറ
ഞ്ഞ അനുഭവങ്ങളെ നിർമലീകരിക്കു
ന്നു. ഇതിനിടയിൽ തന്റെ ഒരു ശില്പം,
‘What do you want to do before die’
എന്നു പേരിട്ടത്, അലക്കുകല്ലായതിന്റെ
നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയുണ്ട്,
ചിത്രയ്ക്ക്. ശില്പത്തിന്റെ പേര് അന്വർ
ത്ഥമായതുപോലെ. ‘yes, I believe that this is something special’എന്നു പേരി
ട്ടിട്ടുള്ള സിമിന്റിൽ തീർത്ത സ്വന്തം ഛായാശില്പത്തിലൂടെ തല മുണ്ഡനം ചെയ്ത തന്റെ സ്വത്വത്തെ ചിത്രീകരിച്ചിട്ടുണ്ട്.
എങ്കിലും ശില്പത്തിന്റെ പുറകുവശത്ത്,
മെടഞ്ഞ തലമുടിയുടെ ഒരു ലോ റിലീ
ഫിലൂടെ, തന്റെ ഉള്ളിലുള്ള തലമുടിയെ
മുഴുവനായി മാറ്റുവാൻ പറ്റാത്ത വ്യഥയെ കാണിക്കുകയാണോ? വേറൊരു
ശില്പത്തിൽ, പേരിടാത്തതാണത്, ഒരു
കൊച്ചു പെൺകുട്ടിയുടെ പുറകെ പോകുന്ന കുറെ പാവാടശില്പങ്ങൾ കാണാം.
സ്വന്തം അനുഭവങ്ങളുടെ ഉരുകിത്തീരൽ
ഈ ശില്പങ്ങളിലുടനീളം ദൃശ്യമാണ്.
പുരാണകഥാപാത്രങ്ങളായ സാവി
ത്രിയുടേയും, ദ്രൗപദിയുടേയും, പന്ത്രണ്ട് ആഴ്വാർമാരിലെ ആണ്ടാളുടേയും
ശില്പങ്ങൾ ചെയ്തിട്ടുണ്ട്, ചിത്ര. സൂര്യ
പുത്രിയായ സാവിത്രി തന്റെ അച്ഛനെ ഇമവെട്ടാതെ നോക്കുന്ന രൂപത്തിൽ കരി
ങ്കല്ലിൽ ചെയ്തിട്ടുള്ള ഈ ശില്പത്തിന്
ഏകദേശം പന്ത്രണ്ട് അടിയോളം ഉയരമുണ്ട്. ദ്രൗപദിയുടെ ശില്പം തന്റെ നിസ്സഹായാവസ്ഥയെ ദ്യോതിപ്പിക്കുന്ന മുഖഭാവ
ത്തോടെ നമ്മെ ഉററുനോക്കുന്നു. ചൂതുകളിയിൽ തന്റെ ഭർത്താക്കന്മാർ തോറ്റതിനു ശേഷം സഭയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട ദ്രൗപദിയുടെ അവസ്ഥ. രണ്ടു
കാതുകളിലും ആഭരണത്തോടെ ചെയ്ത ഈ ശില്പവും ചിത്രയുടെ കരിങ്കല്ലിൽ
ചെയ്ത വലിയ ശില്പങ്ങളിലൊന്നാണ്.
ഈ രണ്ടു ശില്പങ്ങളിലും കാണുന്ന പ്രകടമായ ഒരു ഭാവം കുറച്ച് പുരുഷത്വം ഈ സ്ത്രീശില്പങ്ങളിൽ കലർന്നതു പോലെയാണ്. ശില്പങ്ങൾ ചെയ്യുമ്പോൾ ശില്പി തന്റെ കഥാപാത്രങ്ങളുമായി സമരസപ്പെട്ടുകൊണ്ട് ചില ഭാവങ്ങൾ ശില്പങ്ങളിൽ
ഉൾക്കൊള്ളിക്കുന്നു. ചിലപ്പോൾ അവരനുഭവിച്ച ദുരിതങ്ങളാകാം ശില്പങ്ങളിലൂടെ പ്രകടമായത്. എന്നാൽ മൂന്നാമത്തെ
ശില്പത്തിലേക്ക്, ആണ്ടാളിലേയ്ക്ക് ശ്രദ്ധ തിരിച്ചാൽ, ഈ ഒരു വശം കാണുവാൻ പറ്റില്ല. കരിങ്കല്ലിൽ തീർത്ത ചെറി
യ ശില്പമാണെങ്കിൽ പോലും സ്ത്രീസൗന്ദര്യത്തിന്റെ പൂർണത ദൃശ്യമാണ്. ഒരു കല്ലിൽ നിന്നും ആണ്ടാൾ എഴുതിയ കാവ്യം
പോലെ.
ചിത്ര ഒരു ചിത്രകാരികൂടിയാണ്. സ്വ
ന്തം അനുഭവങ്ങളുടെ ഓർമകളുടെ തടവറയിൽ നിന്നുള്ള രക്ഷപ്പെടൽ തന്നെയാണ് ചിത്രങ്ങളിലൂടെയും ചെയ്യുന്നത്. ശില്പങ്ങളുടെ പണികൾക്കു മുമ്പുള്ള ഡ്രോയിങ്ങുകളും ചിത്രത്തിന്റെ ഭാഷ
സംസാരിക്കുന്നുണ്ട്. അഠറണടഡളധമഭ സീരീ
സിൽ തന്നെ കുറെ ചിത്രങ്ങളുണ്ട്. ചിതറി കിടക്കുന്ന അനേകം പാവകൾക്കും കളിക്കോപ്പുകൾക്കുമിടയിൽ സ്വയം കെട്ടി
യിട്ട നിലയിൽ കിടക്കുന്ന സ്ത്രീയുടെ ചി
ത്രം; പാവകൾ നിറഞ്ഞ ഒരു മതിലിനക
ത്ത്, മതിലിൽ സ്വയം നഷ്ടപ്പെട്ട അവസ്ഥയിൽ വരച്ചുകൊണ്ടിരിക്കുന്ന സ്ത്രീ
യോടു കൂടിയ ചിത്രം; കിടക്കുന്ന ഒരു വലിയ സ്ത്രീയെ പരിശോധിച്ചു കൊണ്ടി
രിക്കുന്ന ചെറിയ സ്ത്രീകളടങ്ങിയ ചി
ത്രം; അനവധി കുട്ടി പാവകൾക്കിടയിൽ
ഒരു കുട്ടിയെ എടുത്തു നിൽക്കുന്ന സ്ത്രീ
യും ആകാശത്ത് ഇവരെ നോക്കിെക്കാണ്ട് കിടക്കുന്ന സ്ത്രീയോടുകൂടിയ ചി
ത്രം, തുടങ്ങി അനവധി ചിത്രങ്ങൾ ജലച്ചായത്തിൽ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം
ചിത്രയുടെതന്നെ സ്വത്വം പ്രകടമാണ്.
ഈ ചിത്രങ്ങളിലെല്ലാം ആവർത്തിച്ചു വരുന്ന പാവകൾ, കുട്ടികൾ തുടങ്ങിയവ ചി
ത്രകാരിയുടെ അബോധ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ചില അനുഭവങ്ങ
ളുടെ സാക്ഷ്യപ്പെടുത്തലായി ബോധ മനസ്സിലൂടെ ചിഹ്നവത്കരിച്ച് കടലാസി
ലേക്ക് ചിത്രങ്ങളായി രൂപപ്പെടുന്നു.
ശില്പങ്ങൾ ചെയ്യുന്നതിന്റേയും ചിത്ര
ങ്ങൾ വരയ്ക്കുന്നതിന്റേയും കൂടെ, അത്രത്തോളം പ്രാധാന്യത്തോടെത്തന്നെ
പെർഫോർമിങ് ആർട്ടും (പ്രകടന കല)
ചെയ്യാറുണ്ട്, ചിത്ര. ഒരു നിശ്ചിത സന്ദർ
ഭത്തിൽ, സദസ്സിനുമുമ്പിൽ, തനിക്കു പറയുവാനുള്ളത്, തന്റെ ശബ്ദത്തിലൂടെയും, ചിലപ്പോൾ നിശ്ശബ്ദമായും, ശരീര
ത്തിലൂടെയും പ്രകടിപ്പിച്ചു കൊണ്ട് അവതരിപ്പിക്കുന്ന ഭാവ പ്രകടന കലയാണ്
പെർഫോർമിങ് ആർട്ട്. ചില കാര്യങ്ങൾ
പറയുവാൻ ഇതു വളരെ നല്ല താണ്.
2014-ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെടുത്തുകൊണ്ട്, സ്ത്രീചിഹ്നമായ തലമുടിയെ മുറിച്ചു കളഞ്ഞുകൊണ്ട് നടത്തിയ അഠറണടഡളധമഭ എന്നു
പേരിട്ട ഈ പ്രകടനം, തന്നെ അലട്ടി
ക്കൊണ്ടിരിക്കുന്ന ചില വേവലാതിക
ളിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ഭാവപ്രകടനകലയാണ്. മൗനിയായി, പതുക്കെ
ഒറ്റ നാദത്തിന്റെ അകമ്പടിയോടെ, നട
ന്നുവന്ന് ഒരു വൃത്തത്തിനുള്ളിൽ കൈവശമുള്ള കുടത്തിനു മുകളിൽ ഇരിക്കുകയും, അതിനു ശേഷം, തന്റെ തലമുടി
യിൽ കെട്ടിയിട്ട പാവകളോടുകൂടി മുടി മുറിച്ചുകളയുകയും പിന്നീട് നിശ്ശബ്ദയായി
ത്തന്നെ എഴുന്നേറ്റ് വൃത്തത്തിനുള്ളിൽ
നിന്ന് പുറത്തേക്ക് നടന്നു മറയുകയും
ചെയ്തുകൊണ്ട്, ചിത്ര ഇത് അവതരി
പ്പിച്ചു. പിന്നീട് 2016-ൽ കൽക്കട്ടയിൽ
‘ഞാനാരാണ്?’ (Who am I) എന്നൊരു
പ്രകടനം, നിലത്തിരുന്നു കൊണ്ട്, ഞാനാരാണ് എന്നെഴുതിക്കൊണ്ടും, വരച്ചുകൊണ്ടും, ആത്മഭാഷണം നടത്തിയും,
ചിത്ര അവതരിപ്പിച്ചു.
ഇപ്പോൾ, ചിത്ര,
‘Human’ എന്ന ഒരു പുതിയ പ്രകടനം
കേരളത്തിലുടനീളം നടത്തിക്കൊണ്ടിരി
ക്കുന്നു. തന്റെ കണ്ണുകളിലേക്ക് കുറച്ചു
നേരം ഉറ്റുനോക്കുവാൻ കാഴ്ചക്കാരെ
ക്ഷണിച്ചു കൊണ്ട്, അവരുടെ കൈകളിൽ പിടിച്ചു കൊണ്ട്, നടത്തുന്ന ഈ പ്രകടനം, കണ്ണിൽ നോക്കിയുള്ള പരസ്പര സംഭാഷണങ്ങൾ അപൂർവമായ ഈ
കാലത്ത് ഇതൊരു വേറിട്ട അനുഭവമായി പലരും സാക്ഷ്യപ്പെടുത്തുന്നു.
ഈ കഴിഞ്ഞ മഴക്കാലത്ത് ചിത്രയുടെ വീട്ടിലേയ്ക്ക് ഒരു അതിഥി വന്നു. വി
ളിക്കാതെ. ഒരു നദി. പെരിയാർ എന്നു
പേരുള്ളവൾ. ‘അവൾ’ പടി കടന്ന്, മുറ്റ
ത്തിറങ്ങി, ഉമ്മറം കയറി, അകത്തുകടന്ന് ചിത്രയുടെ കാലുകളിൽ ഉമ്മ വച്ചു.
പിന്നീട് ചില ഭാവമാറ്റങ്ങളോടെ ‘അവൾ’ പതുക്കെ മുകളിലേയ്ക്കു കയറി
ത്തുടങ്ങിയപ്പോൾ, ചിത്ര വീട് അവൾ
ക്കായി ഒഴിഞ്ഞു കൊടുത്തു. കുറച്ചു ദിവസത്തെ താമസത്തിനു ശേഷം, നദി വീ
ടൊഴിഞ്ഞുപോയപ്പോൾ ഇട്ടിട്ടുപോയ
ഏക്കൽ മണ്ണുമായി, വീട്ടിലേക്ക് മടങ്ങി
വന്ന ചിത്ര, പുതിയ ശില്പങ്ങൾക്കായുള്ള
സംവാദത്തിലേർപ്പെട്ടിരിക്കുകയാ
ണ്.
മൊബൈൽ: 854784759