അതിർത്തികളിൽ വിശ്വസിക്കുന്നവരോട്
ഉറവകളും നക്ഷത്രങ്ങളും സംസാരിക്കുകയില്ല
എനിക്ക് അതിർത്തികളിൽ വിശ്വാസമില്ല
മൺതരികൾക്കറിയുമോ
അവർ കിടക്കുന്നത് ഏതു നാട്ടിലാണെന്ന്?
ആപ്പിൾമരങ്ങളുടെ വേരുകൾ
മനുഷ്യരുണ്ടാക്കിയ മതിലുകൾക്കിടയിലൂടെ
അന്യോന്യം കൈകോർക്കുന്നു…
കിളികൾ കൂർത്ത ചിറകുകൾ കൊണ്ട്
അതിരുകൾ മുറിച്ചു കളയുന്നു
ഭൂപടത്തിലെ വരകൾ ഒരു കരിയിലയെപോലും
തടഞ്ഞു നിർത്തുന്നില്ല.
സച്ചിദാനന്ദൻ
മുഗൾ ചക്രവർത്തി ജഹാംഗീറിെന്റ ഭരണത്തിന്റെ
(1569-1627) ആദ്യകാലത്ത് ശ്രീനഗറിലെ ഷാലിമാർ ബാഗിന്റെ
ടെറസിൽ പണി കഴിപ്പിച്ച കറുത്ത പവിലിയെന്റ ചുമരിൽ
പ്രശസ്തമായ രണ്ടു പേർഷ്യൻ വരികളുണ്ട്. ‘അഗർ ഫിർദോസ്
ബർ റോയേ സമീൻ അസ്ത്, ഹമീൻ അസ്ത്-ഒ, ഹമീൻ അസ്ത്-ഒ,
ഹമീൻ അസ്ത്’. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ്,
ഇതാണ്, ഇതാണ്. അമീർ ഖുസ്രുവിന്റെ ഈ
വരികളിലൂടെയാണ് ജഹാംഗീർ കശ്ീരിനെ കണ്ടിരുന്നത്.
മരണക്കിടക്കയിൽ കിടക്കുമ്പോൾ ഏറ്റവും വലിയ
അഭിലാഷമെന്താണെന്ന് ജഹാംഗീറിനോടു ചോദിച്ചപ്പോൾ,
‘കശ്മീർ, മറ്റെല്ലാം അപ്രസക്തം’, എന്നും അദ്ദേഹം
പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കശ്മീരിന്റെ
സന്ദര്യത്തെയും ജീവിതത്തെയും പറ്റിയുള്ള കൾട്ട്
നിർമിക്കപ്പെടുന്നതിൽ ജഹാംഗീറും ഖുസ്രുവിന്റെ വരികളും
കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.
പക്ഷേ പ്രകൃതിസൗന്ദര്യത്തിന്റെ മാത്രമല്ല, പടയോട്ടങ്ങളുടെയും
ദുരന്തങ്ങളുടെയും കൂടി നാടാണ് കശ്മീർ. ഇന്ത്യയ്ക്കും
പാകിസ്ഥാനും ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നും
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഉപഭൂഖണ്ഡത്തിന്റെ
കണ്ണീരാണ് കശ്മീർ എന്നു പറഞ്ഞാൽ പോലും അധികമാവില്ല.
എത്ര യുദ്ധങ്ങൾ, നിയമപരമായും അല്ലാതെയുമുള്ള
കൊലകൾ, പട്ടാള നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിങ്ങനെ
അതിർത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള കശ്മീർ ജനത
സ്വാതന്ത്ര്യാനന്തരം നേരിട്ടു വരുന്ന ദുരിതങ്ങളുടെ പട്ടിക
അറ്റമില്ലാത്തതാണ്. എന്താണ് കശ്മീർ പ്രശ്‌നത്തിനു
പരിഹാരം? ഈ ചോദ്യം ഒരിക്കലെങ്കിലും
അഭിമുഖീകരിച്ചിട്ടില്ലാത്തവർ ഉപഭൂഖണ്ഡത്തിൽ തന്നെ
കുറവായിരിക്കും. ലളിതമായ ഉത്തരങ്ങൾ ഇതിനിന്നില്ല.
കാരണം കശ്മീർ ഇന്ന് കശ്മീർ ജനതയുടെ മാത്രമോ,
ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ മാത്രമോ പ്രശ്‌നമല്ല. പല
പോസ്റ്റ്-കൊളോണിയൽ ടെറിറ്റോറിയൽ സംഘർഷങ്ങളെ
പോലെ കശ്മീർ പ്രശ്‌നവും ഇന്ന് ഇഴ ചേർന്നു കിടക്കുന്നത്
അതിെന്റതന്നെ ചരിത്രമായും സങ്കീർണ ദേശീയതകളുമായും
ഭൗമരാഷ്ട്രീയവുമായാണ്. ഇതിൽ ഏതെങ്കിലും ഒന്നിനെ മാത്രം
നേരിട്ടുകൊണ്ട് പ്രശ്‌നപരിഹാരം കണ്ടെത്തുക
അസാദ്ധ്യവുമാണ്.
കശ്മീരും ഇസ്ലാമും
കശ്മീരിലെ ആദ്യ മുസ്ലിം ആക്രമണം നടക്കുന്നത് എട്ടാം
നൂറ്റാണ്ടിലാണെങ്കിലും അതിനുമൊക്കെ ശേഷമാണ് ഇസ്ലാം
താഴ്‌വരയിലെ പ്രബല മതമായി മാറുന്നത്. കശ്മീർ ആക്രമിച്ചു
കീഴ്‌പ്പെടുത്താനുള്ള പ്രവാചക ശിഷ്യന്മാരുടെ ഉദ്യമത്തെ ആദ്യം
ചെറുത്തു തോല്പിച്ചത് ഹിമാലയൻ മലനിരകളായിരുന്നു.
ഹിമാലയത്തിന്റെ തെക്കൻ ചെരുവുകളെ മറികടക്കൽ അസാ
ദ്ധ്യമായി കണ്ട എട്ടാം നൂറ്റാണ്ടിലെ മുസ്ലിം യോദ്ധാക്കൾ
പിന്മാറുകയായിരുന്നു.
അഞ്ചു നൂറ്റാണ്ടുകൾക്കു ശേഷം ഒരു കൊട്ടാര
അട്ടിമറിയിലൂടെയാണ് ഇസ്ലാം കശ്മീരിന്റെ ഹൃദയത്തെ
കീഴടക്കുന്നത്. ടിബറ്റൻ രജകുമാരനായിരുന്ന റിഞ്ചാന
അന്നത്തെ ലദ്ദാക് രാജാവായിരുന്ന തന്റെ അമ്മാവനെതിരെ
കലാപമുയർത്തുകയും, അതിൽ പരാജയപ്പെട്ടതിനെ തുടർന്ന്
കശ്മീരിലേക്ക് രക്ഷപ്പെടുകയും ചെയ്തു. കശ്മീർ ഭരിച്ചിരുന്ന
രാജ സഹദേവ് റീഞ്ചാനയെ ഒരു മന്ത്രിയായി നിയമിച്ചു. എന്നാ
ൽ മംഗോൾ ആക്രമണത്തിൽ സഹദേവ് പരാജയപ്പെടുകയും
ടിബറ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സഹദേവിന്റെ
ഭരണത്തിലെ പ്രധാനിയായിരുന്ന രാമചന്ദ്രയാണ് പിന്നീട്
കശ്മീരിന്റെ നേതൃത്വം കയ്യാളുന്നത്. രാമചന്ദ്രയെ
പരാജയപ്പെടുത്തി കൊണ്ട് 1320ൽ റിഞ്ചാന കശ്മീർ ഭരണം
കയ്യേറി. സൂഫി ഇസ്ലാമുമായി അടുത്ത ബന്ധം പുല
ർത്തിയിരുന്ന റിഞ്ചാനയുടെ ഭരണകാലത്താണ്
പശ്ചിമേഷ്യയിൽ നിന്നും, മധ്യേഷ്യയിൽ നിന്നും മുസ്ലിം
മിഷനറിമാർ കശ്മീരിലെത്തുന്നത്. തന്റെ ഭരണം
ഉറപ്പിക്കാനായി ടർക്കിഷ് യുദ്ധപ്രഭുക്കളുമായി സഖ്യമുണ്ടാക്കിയ
റിഞ്ചാന പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
വിമതാക്രമണത്തിൽ 1323ൽ റിഞ്ചാന മരിച്ചതിനു ശേഷം,
അദ്ദേഹത്തിെന്റ സുഹൃത്തായിരുന്ന ഷാ മിർ ഭരണം
പിടിച്ചെടുക്കുകയും, കശ്മീരിലെ ആദ്യ മുസ്ലിം ഡൈനസ്റ്റി
സ്ഥാപിക്കുകയും ചെയ്തു. മിർ ഡൈനസ്റ്റിയുടെ ഭരണം
നൂറ്റാണ്ടുകൾ നീണ്ടു നിന്നു.
പതിനഞ്ചാം നൂറ്റാണ്ടിലെ സൈൻ അൽ-അബിദീൻ
കശ്മീരിന്റെ ഇസ്ലാമിക് ചരിത്രത്തിൽ തലയുയർത്തി നി
ൽക്കുന്ന ഒരു ഭരണാധികാരിയാണ്. അബിദീന്റെ കാലത്താണ്
വലിയൊരു വിഭാഗം കശ്മീരികൾ സ്വമേധയാ ഇസ്ലാം മതം
സ്വീകരിക്കുന്നത്. അബിദീൻ നിർബന്ധിത മത പരിവർത്തനം
നിർത്തലാക്കുകയും, അങ്ങിനെ മതം മാറിയവർക്ക് അവരുടെ
പഴയ മതത്തിലേക്കു തിരിച്ചു പോകാനുള്ള
അവസരമൊരുക്കുകയും, തെന്റ പൂർവികർ തകർത്ത ഹിന്ദു
ക്ഷേത്രങ്ങൾ പുനർനിർമിക്കാൻ സബ്‌സിഡി നൽകുകയും മറ്റും
ചെയ്യുകയുണ്ടായി. എന്നാൽ അബിദീെന്റ കാലശേഷം
ഡൈനസ്റ്റി ക്ഷയിക്കുകയും ഭരണം ദുർബലമാവുകയും ചെയ്തു.
അതുകൊണ്ടുതന്നെ മുഗളന്മാരുടെ വരവ് കശ്മീരികൾക്ക്
ആശ്വാസമായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
മുഗളന്മാർക്കു ശേഷം സിഖ് പോരാളികളും, അവരിൽ
നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും കശ്മീരിന്റെ ഭരണം
പിടിച്ചെടുത്തു. സിഖ് പോരാളിയായിരുന്ന രഞ്ജിത് സിംഗിന്റെ
ഭരണകാലം കശ്മീരികളെ സംബന്ധിച്ച് ഏറ്റവും ക്രൂരമായ
അടിച്ചമർത്തലുകളുടെ കാലമായിരുന്നു. 1846ലെ ആദ്യ
ആംഗ്ലോ-സിഖ് യുദ്ധത്തിൽ കമ്പനി സിഖുകാരെ
പരാജയപ്പെടുത്തിയതിനു ശേഷം ട്രീറ്റി ഓഫ് അമൃത്‌സറിലൂടെ
കശ്മീർ കൈവശപ്പെടുത്തി. എന്നാൽ കശ്മീരിന്റെ ചരിത്രവും,
സങ്കീർണതകളും അറിയാവുന്ന കമ്പനി ആ പ്രദേശത്തെ
നേരിട്ടു ഭരിക്കുന്നതിനു പകരം പരോക്ഷമായി
സ്വാധീനമുറപ്പിക്കാനാണ് ശ്രമിച്ചത്. അന്നത്തെ ജമ്മു
ഭരണാധികാരികളായിരുന്ന ദോഗ്ര കുടുംബത്തിന് 75 ലക്ഷം
രൂപയ്ക്ക് കമ്പനി കശ്മീർ വിറ്റു. ഇന്ത്യൻ യൂണിയനിൽ
ലയിക്കുന്നതു വരെ ദോഗ്രകളായിരുന്നു കശ്മീർ ഭരിച്ചിരുന്നത്.
കശ്മീർ വിഭജനം
വിഭജനത്തിന്റെ പരിഹരിക്കപ്പെടാത്ത അദ്ധ്യായങ്ങളിലൊ
ന്നായിരുന്നു കശ്മീർ. ഭരണഘടനാ പ്രകാരം കശ്മീർ ഒരു
പ്രിൻസ്‌ലി സംസ്ഥാനമായിരുന്നു. അതായത്, ഇന്ത്യയുമായാണോ
അതോ പാകിസ്ഥാനുമായാണോ ലയിക്കേണ്ടത് എന്ന
തീരുമാനമെടുക്കാനുള്ള നിയമപരമായ അവകാശം അന്നത്തെ
രാജാവായിരുന്ന ഹരിസിംഗിനുണ്ടായിരുന്നു. രാജാവ് ഹിന്ദു
മതസ്ഥനായിരുന്നെങ്കിലും ഭൂരിപക്ഷം ജനങ്ങളും മുസ്ലിങ്ങളായി
രുന്നതിനാൽ കശ്മീർ പാകിസ്ഥാനോട് ചേരണമെന്നായിരുന്നു
മുഹമ്മദ് അലി ജിന്നയുടെ അഭിപ്രായം. അതിനുള്ള ആദ്യ
ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ ജിന്നയുടെ
നീക്കങ്ങളെ തിരസ്‌കരിച്ചു കൊണ്ട് ഹരിസിംഗ് ഇന്ത്യയുമായി
ചർച്ച തുടങ്ങി. ഈ സാഹചര്യത്തിൽ കശ്മീരിനെ ആക്രമിച്ച്
ശ്രീനഗർ പിടിച്ചെടുക്കാൻ ജിന്ന ഉത്തരവിട്ടു.
പഠാൻ ഗോത്രപോരാളികളുടെ നേതൃത്വത്തിൽ പാക് പട
നടത്തിയ ആക്രമണം ആഴ്ചകൾക്കുള്ളിൽ ഹരിസിംഗിന്റെ
പട്ടാളത്തെ തകർത്തു. രാജാവ് ജമ്മുവിലുള്ള തന്റെ
കൊട്ടാരത്തിലേക്ക് പിൻവാങ്ങി. ശ്രീനഗറിനടുത്ത് ബറാമുള്ള
വരെയെത്തിയ പഠാൻ പടയാവട്ടെ താഴ്‌വരയിലെ ജനങ്ങ
ൾക്കെതിരെ, ഹിന്ദു-മുസ്ലിം ഭേദമന്യേ കൊടും ക്രൂരതകൾ നട
ത്തി. കൊള്ളയും കൊലയും ബലാത്സംഗവും നിത്യ
സംഭവങ്ങളായി. ബറാമുള്ളയിലെ ഒരു സിനിമാ തിയേറ്റർ
പഠാൻകാരുടെ ബലാത്സംഗ കേന്ദ്രമായി. ഈ
സാഹചര്യത്തിലാണ് ഹരിസിംഗ് കശ്മീരിനെ ഇന്ത്യൻ
യൂണിയന്റെ ഭാഗമാക്കാനുള്ള കരാർ ഒപ്പു വയ്ക്കുകയും, പാക്
ആക്രമണത്തിനെതിരെ ഇന്ത്യയുടെ സഹായം അഭ്യ
ർത്ഥിക്കുകയും ചെയ്യുന്നത്. ഇന്ത്യയുടെ തിരിച്ചുള്ള
ആക്രമണത്തിൽ പഠാൻ പട പിൻവാങ്ങിയെങ്കിലും മുഴുവൻ
കശ്മീരും തിരിച്ചുപിടിക്കുന്നതിനു മുൻപേ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്രു ഐക്യരാഷ്ട്ര സഭയെ
സമീപിക്കുകയായിരുന്നു. യുഎൻ നേതൃത്വത്തിൽ വെടിനിർത്ത
ൽ നിലവിൽ വരുകയും ഇരു സൈന്യവും നിലയുറപ്പിച്ച
സ്ഥലങ്ങൾ പിന്നീട് നിയന്ത്രണ രേഖയായി (ാധഭണ മത ഇമഭളറമഫ
അഥവാ ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന
താത്കാലിക അതിർത്തി) മാറുകയും ചെയ്തു.
നെഹ്രുവിന്റെ വഞ്ചന
വിഭജനത്തിനു ശേഷം കശ്മീരിന്റെ രാഷ്ട്രീയത്തെ
ഏറ്റവുമധികം സ്വാധീനിച്ച രണ്ടു വ്യക്തികളായിരുന്നു ഷേക്ക്
അബ്ദുള്ളയും നെഹ്രുവും. രണ്ടു പേരും സുഹൃത്തുക്കൾ.
അടിയുറച്ച മതേതരവാദികൾ. ഇന്ത്യയിൽ ഒരു മതേതര
ജനാധിപത്യ രാഷ്ട്രനിർമാണം നടത്തണമെന്നതായിരുന്നു
നെഹ്രുവിന്റെ കാഴ്ചപ്പാടെങ്കിൽ എല്ലാ വിഭാഗം
കശ്മീരികളെയും ഉൾക്കൊള്ളിക്കുന്ന ഒരു രാഷ്ട്രീയ
മുന്നേറ്റമായിരുന്നു അബ്ദുള്ള വിഭാവനം ചെയ്തത്. യുദ്ധത്തിന്റെ
സമയത്തും അതിനു ശേഷവും ഒരു ഭാഗം കശ്മീരിനെ
ഇന്ത്യയോടു ചേർത്തു നിർത്താൻ നെഹ്രുവിനു കഴിഞ്ഞതിൽ
അബ്ദുള്ള വഹിച്ച പങ്ക് വലുതായിരുന്നു. കശ്മീർ
പാകിസ്ഥാനോടൊപ്പം ചേരണമെന്ന് അബ്ദുള്ള കൂടി
ആവശ്യപ്പെട്ടിരുന്നെങ്കിൽ ജിന്നയുടെ ആഗ്രഹം വലിയ
വെല്ലുവിളികളൊന്നുമില്ലാതെ തന്നെ നടക്കുമായിരുന്നു.
കശ്മീരിന്റെ സ്വാതന്ത്ര്യമായിരുന്നു അബ്ദുള്ള നയിച്ചിരുന്ന
നാഷനൽ കോൺഫറൻസിന്റെ ലക്ഷ്യം. എന്നാൽ പാക്
ആക്രമണം ആ സാധ്യത ഇല്ലാതാക്കി. ഭാവിയിൽ
കശ്മീരികളുടെ വിധി നിർണയിക്കാനുള്ള അവകാശം അവർക്കു
ലഭിക്കും എന്ന നെഹ്രുവിെന്റ ഉറപ്പിന്മേൽ യുദ്ധകാലത്തും
അതിനു ശേഷവും ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യത്തെ
ഷേക്ക് അബ്ദുള്ള പിന്തുണച്ചു. അദ്ദേഹം കശ്മീരിെന്റ
പ്രധാനമന്ത്രിയുമായി. 1948ൽ ഉപാധികളോടെ ഇന്ത്യയുമായുള്ള
ലയനം നാഷനൽ കോൺഫറൻസ് ഔദ്യോഗികമായി
അംഗീകരിച്ചു. എന്നാൽ, കശ്മീരിന് സ്വയംഭരണാവകാശമുള്ള
റിപബ്ലിക് പദവി വേണമെന്നായിരുന്നു എൻസിയുടെ ആവശ്യം.
വിദേശ നയവും, വാർത്താവിതരണവും മാത്രം കേന്ദ്രം
തീരുമാനിക്കും. എന്നാൽ ഈ നിർദേശത്തിനെതിരെ
കശ്മീരിനകത്തും പുറത്തും പ്രതിഷേധങ്ങളുയർന്നു.
കശ്മീരിൽ ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രധാനമായും ഇതിനെ
എതിർത്തതെങ്കിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ
ആര്എസ്എസ് നിയന്ത്രിച്ചിരുന്ന ജനസംഘ് ഇതൊരു
ദേശീയതാവിഷയമായി ഉയർത്തിവരുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്നായിരുന്നു
ജനസംഘിന്റെ ആവശ്യം. (ജന സംഘിന്റെ രണ്ടാം
അവതാരമായ ബിജെപി ഇന്നും ഈ ആവശ്യം
ഉന്നയിക്കുന്നുണ്ട്).
കശ്മീർ ഒരു വലിയ അഭ്യന്തര രാഷ്ട്രീയ വിഷയമായതോടെ
നെഹ്രു തന്റെ മുൻ നിലപാടിൽ നിന്ന് മാറി. കശ്മീർ ഇന്ത്യയുടെ
ഭാഗമായി നിൽക്കേണ്ടത് ഇന്ത്യൻ മതേതരത്വത്തിെന്റ
ആവശ്യമാണെന്നായിരുന്നു നെഹ്രു ഷേക്ക് അബ്ദുള്ളയോട്
വാദിച്ചത്. ഒരുപക്ഷെ അബ്ദുള്ളയുടെ ആവശ്യങ്ങൾക്കു മുൻപി
ൽ ഇന്ത്യൻ ഭരണകൂടം വഴങ്ങിയാൽ അത് ഇന്ത്യയിലെ ഹിന്ദു
തീവ്രവാദികൾക്ക് വിശാലമായ ഒരു രാഷ്ട്രീയ മണ്ഡലം തുറന്നു
കൊടുക്കുമെന്ന് നെഹ്രു ഭയന്നിരിക്കണം. എന്നാൽ ദില്ലിയുടെ
നിലപാടു മാറ്റത്തിൽ ക്ഷുഭിതനായ ഷേക്ക് അബ്ദുള്ള തന്റെ
ആവശ്യങ്ങൾ കർക്കക്കശമാക്കുകയാണ് ചെയ്തത്. പ്രതിസന്ധി
മൂർച്ഛിക്കുന്ന ഘട്ടമായപ്പോൾ നെഹ്രു ഇടപെട്ടു. രാജ
ഹരിസിംഗിന്റെ മകനും, കശ്മീർ സ്റ്റേറ്റിെന്റ തലവനുമായിരുന്ന
കരൺ സിംഗ് ഷേക്ക് അബ്ദുള്ളാ സർക്കാരിനെ 1953ൽ പിരിച്ചു
വിട്ടു. പാകിസ്ഥാൻ ഇന്റലിജൻസുമായി അടുത്ത ബന്ധം
പുലർത്തുന്നുവെന്ന പേരിൽ അബ്ദുള്ള അറസ്റ്റിലുമായി.
പിന്നീട് പല കേസുകൾക്കായി ഒരു പതിറ്റാണ്ടോളം കശ്മീർ
സിംഹം ജയിലിലായിരുന്നു. 1964 ഏപ്രിലിൽ അബ്ദുള്ള ജയിൽ
മോചിതനായതിനു ശേഷം നെഹ്രു അദ്ദേഹവുമായി വീണ്ടും ച
ർച്ച നടത്തി. കശ്മീർ പ്രശ്‌നം തന്റെ ജീവിതകാലത്തു തന്നെ
പരിഹരിക്കപ്പെടണമെന്ന് നെഹ്രുവിന് താൽ
പര്യമുണ്ടായിരുന്നു. അബ്ദുള്ളയോട് ഒരു പരിഹാര മാർഗം
മുന്നോട്ടു വയ്ക്കണമെന്നാണ് നെഹ്രു ആവശ്യപ്പെട്ടത്. ആ നി
ർദേശം പാകിസ്ഥാൻ നേതൃത്വം അംഗീകരിക്കുകയാണെങ്കിൽ,
ഇന്ത്യാസർക്കാരും പിന്തുണയ്ക്കുമെന്നും നെഹ്രു വാഗ്ദാനം
ചെയ്തു. ആ ഉറപ്പിൽ ഷേക്ക് അബ്ദുള്ള പാകിസ്ഥാൻ പട്ടാള
ഭരണാധികാരി ആയൂബ് ഖാനെ കാണാനായി
പാകിസ്ഥാനിലേക്കു തിരിച്ചു. പാകിസ്ഥാനിൽ വച്ചാണ്
നെഹ്രുവിെന്റ മരണവാർത്ത അബ്ദുള്ള അറിയുന്നത്.
ഇന്ദിരയുടെ നഷ്ടപ്പെട്ട അവസരം
കശ്മീർ പ്രശ്‌നം ഏറ്റവും അനായാസമായി പരിഹരിക്കാൻ
പറ്റുമായിരുന്ന ഒരു നേതാവ് നെഹ്രുവായിരുന്നു. നെഹ്രുവിന്
അന്ന് സർക്കാരിലുണ്ടായിരുന്ന മേൽക്കൈയും ജനപ്രീതിയും
വിമർശനങ്ങളെ മറികടന്നുകൊണ്ട് ബുദ്ധിമുട്ടേറിയ
തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ അനുവദിക്കുമായിരുന്നു.
പക്ഷേ, പ്രശ്‌നപരിഹാരത്തിന് സാധ്യതയുള്ള സമയത്തെല്ലാം
അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ഒടുവിൽ തീരുമാനമെടുക്കാ
ൻ തയ്യാറായി മുന്നോട്ടു വന്നപ്പോഴേക്കും സമയം
വൈകിയിരുന്നു.
നെഹ്രുവിനു ശേഷമുള്ള ഭരണാധികാരികൾ കാര്യമായ
വിട്ടുവീഴ്ചകൾക്കൊന്നും തയ്യാറല്ല എന്ന രീതിയിലേ
കശ്മീരിനെ പറ്റി സംസാരിച്ചിട്ടുള്ളു. ഹിതപരിശോധന നടത്തി
കശ്മീരികളുടെ അഭിപ്രായമാരായാനും ഇന്ത്യ തയ്യാറായിട്ടില്ല.
1971ലെ ബംഗ്ലദേശ് യുദ്ധത്തിൽ ഇന്ത്യ പാക് പട്ടാളത്തെ
തോല്പിച്ചതിനു ശേഷം ഇന്ത്യ കശ്മീരിൽ ഹിതപരിശോധന നട
ത്തിയിരുന്നെങ്കിൽ വലിയൊരു വിഭാഗം കശ്മീരികൾ ഇന്ത്യയെ
പിന്തുണയ്ക്കുമായിരുന്നെന്നും അതു വഴി വലിയൊരു അന്ത
ർദേശീയ നാണക്കേട് ഇന്ത്യയ്ക്ക് ഒഴിവാക്കാൻ
കഴിയുമായിരുന്നെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കാരണം
കിഴക്കൻ പാകിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലദേശ്) പാക്
പട്ടാളം നടത്തിയ ക്രൂരതകൾ ലോകം മുഴുവൻ കണ്ടതാണ്.
1947ലെ യുദ്ധത്തിൽ പാക് സൈന്യം നടത്തിയ അക്രമങ്ങൾക്ക്
കശ്മീരിന്റെ ഒരു തലമുറ സാക്ഷിയുമാണ്.
ബ്രിട്ടീഷ് മാർക്‌സിസ്റ്റ് ചരിത്രകാരൻ താരിഖ് അലി 1984ൽ
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് ഈ ചോദ്യം
നേരിട്ടു ചോദിച്ചതായി എഴുതിയിട്ടുണ്ട്. ‘ഹിതപരിശോധന
നടത്തിയാൽ ഇന്ത്യ വിജയിക്കുമെന്ന് അന്നത്തെ കശ്മീർ
മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കു പോലും ഉറപ്പായിരുന്നുവെന്ന്
ഞാൻ സൂചിപ്പിച്ചു. അവരുടെ മുഖം കനത്തു. അയാളെ
വിശ്വസിക്കാൻ കൊള്ളില്ല. ആ പറഞ്ഞതിനോട് ഞാനും
യോജിച്ചു. പക്ഷേ, കശ്മീരികളുടെ സ്വയം
നിർണയാവകാശത്തെ അംഗീകരിക്കാനുള്ള അവരുടെ
വിമുഖത എന്നെ അസ്വസ്ഥനാക്കി’.
ഇന്ദിരാഗാന്ധിയുടെ നിലപാടായിരുന്നു പിന്നീടുള്ള എല്ലാ
പ്രധാനമന്ത്രിമാരും കശ്മീർ വിഷയത്തിൽ കൈക്കൊണ്ടത്.
1984ൽ പാക് പട്ടാളം ഒരിക്കൽ കൂടി കശ്മീരിനെ ആക്രമിക്കാൻ
പദ്ധതിയിടുന്നുണ്ടെന്ന് ഇന്ത്യയ്ക്ക് ഇന്റലിജൻസ് വിവരങ്ങൾ
ലഭിച്ചിരുന്നതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരമൊരു
നീക്കത്തെ തടയാനായി പാക് സൈന്യം നീങ്ങുന്നതിനു മു
ൻപേ, പാകിസ്ഥാനെ ആക്രമിക്കാനുള്ള ഒരു മറുപദ്ധതി
ഇന്ത്യയും തയ്യാറാക്കിയിരുന്നുവത്രെ. അങ്ങനെയൊരു
ഘട്ടത്തിലാണ് ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31ന് സ്വന്തം
അംഗരക്ഷകരാൽ വധിക്കപ്പെടുന്നത്. പിന്നീട്, അമേരിക്കൻ
സഹായത്തോടെ പാകിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന സിഖ്
പരിശീലന ക്യാമ്പുകളുമായി ഇന്ദിരയുടെ
കൊലപാതകികൾക്ക് ബന്ധമുണ്ടെന്ന് ഒരു സിവിൽ സർവന്റ്
താരിഖ് അലിയോട് പറഞ്ഞതായി അദ്ദേഹം എഴുതിയിരുന്നു.
അമേരിക്ക പാകിസ്ഥാന്റെയും സൗദി അറേബ്യയുടെയും
സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ്
ചെമ്പടയ്‌ക്കെതിരെ പരോക്ഷ യുദ്ധം നടത്തുന്ന
സമയമായിരുന്നു അത്. ചെമ്പടയ്‌ക്കെതിരെ പൊരുതുന്ന
മുജാഹിദീനുകൾക്ക് സിഐഎ പരിശീലനം നൽകിയിരുന്നത്
പ്രധാനമായും പാക്-അഫ്ഗാൻ അതിർത്തി പ്രദേശത്തായിരു
ന്നു. ആ സമയത്ത് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്,
അമേരിക്കയുടെ സോവിയറ്റ്-വിരുദ്ധ ജിഹാദ് പൊളിയും.
അതുകൊണ്ട് എന്തു വിലകൊടുത്തും ഇന്ദിരയെ തടയേണ്ടത്
അവരുടെ ആവശ്യമായിരുന്നു എന്നതാണ് ഒരു കോണ്‌സ്പിരസി
തിയറി.
കശ്മീരിന്റെ ഭൗമരാഷ്ട്രീയം
1989ൽ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനിൽനിന്നും
പിൻവാങ്ങിയതോടെ അമേരിക്കയ്ക്ക് ആ പ്രദേശത്തുള്ള
താൽപര്യവും താത്കാലികമായി നിലച്ചു. സൗദി പണവും
പാകിസ്ഥാന്റെ സഹായവും ഉപയോഗിച്ച് പാക് മണ്ണിൽ
സിഐഎ പരിശീലനം നൽകിയിരുന്ന ആയിരക്കണക്കിന്
മുജാഹിദീനുകൾ പെട്ടെന്ന് തൊഴിലില്ലാത്തവരായി മാറി.
മാത്രമല്ല, സമഗ്ര പരിശീലനം സിദ്ധിച്ച, ആധുനിക
ആയുധങ്ങളേന്തിയ, മതത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട
വലിയൊരു സംഘം പോരാളികൾ നേരിട്ട് പാക്
നിയന്ത്രണത്തിൻ കീഴിൽ വരുകയും ചെയ്തു. കശ്മീരിൽ ഇന്ത്യൻ
സൈന്യത്തിനെതിരെ ഉടലെടുത്തിരുന്ന സൈനീക
പോരാട്ടത്തെ ശക്തിപ്പെടുത്താനായി മുജാഹിദീനുകളെ
ഉപയോഗിക്കാമെന്ന് പാകിസ്ഥാൻ എസ്റ്റാബ്ലിഷ്‌മെന്റും
ഐഎസ്‌ഐയും തീരുമാനിക്കുകയായിരുന്നു.
അന്നത്തെ അഫ്ഗാനിസ്ഥാൻ അഭ്യന്തര യുദ്ധത്തിന്റെ
പിടിയിലാണ്. പാക്-അഫ്ഗാൻ അതിർത്തിയിൽ കാബൂളിന്
അന്നും കാര്യമായ നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. അവിടെ
നിന്നും പാകിസ്ഥാനിലേക്കും, പാക് നിയന്ത്രണത്തിലുള്ള
കശ്മീരിൽ നിന്ന് ഇന്ത്യൻ കശ്മീരിലേക്കും മിലിറ്റന്റ്‌സിന്
എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു. ഇത്
സ്വാഭാവികമായും കശ്മീരിലെ കലാപങ്ങളെ ആളിക്കത്തിച്ചു.
അതോടെ ഇന്ത്യൻ സ്റ്റേറ്റിന് കശ്മീരിനോടുള്ള സമീപനം
കൂടുതൽ കർക്കശമാവുകയും ‘ഭൂമിയിലെ സ്വർഗം’ ലോകത്തെ
ഏറ്റവും വലിയ ജനാധിപത്യത്തിെന്റ തലയ്ക്കു മുകളിലെ
ചോദ്യചിഹ്നമായി മാറുകയും ചെയ്തു.
ഇന്ന് ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
തമ്മിലുള്ള ഒരു ജിയോപൊളിറ്റിക്കൽ തിയേറ്ററിലെ ഒരു പ്രധാന
കരു കൂടിയാണ് കശ്മീർ. ഈ സാഹചര്യത്തിെന്റ ആരംഭം
മുജാഹിദീനുകളുടെ വരവാണ്. ഒരുപക്ഷേ ഇതു
തന്നെയായിരിക്കണം ഇസ്ലാമാബാദും ആഗ്രഹിച്ചിരിക്കുക.
താലിബാൻ ഭരിച്ച കാലമൊഴിച്ച് പൊതുവിൽ
അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായി അടുത്ത ബന്ധം
സൂക്ഷിച്ചിട്ടുള്ള രാജ്യമാണ്. താലിബാനിതര അഫ്ഗാൻ
സർക്കാരുകളാകട്ടെ പാകിസ്ഥാനുമായി നല്ല
അടുപ്പത്തിലായിരുന്നില്ല താനും. ഇപ്പോഴത്തെ ഹമീദ്
കർസായി സർക്കാരിന്റെ കാര്യവും വ്യത്യസ്തമല്ല. അമേരിക്കൻ
ആക്രമണത്തിൽ താലിബാൻ വീണതിനു ശേഷം ഇന്ത്യ
അഫ്ഗാൻ പുനർനിർമാണത്തിൽ കാര്യമായ പങ്കു
വഹിക്കുന്നുണ്ട്. വലിയ നിക്ഷേപങ്ങളും അവിടെ
നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ വളർന്നു
വരുന്ന സ്വാധീനം പാകിസ്ഥാെന്റ സ്ട്രാറ്റജിക് താൽപര്യങ്ങ
ൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് ഭാവിയിൽ ഇന്ത്യയുടെ
അഫ്ഗാൻ ഇടപെടലുകൾക്ക് തടയിടാനായി പാകിസ്ഥാൻ
കശ്മീർ എന്ന കരുവിനെ ഉപയോഗിക്കാനുള്ള സാധ്യത
പൂർണമായും തള്ളിക്കളയാനാവില്ല. അങ്ങിനെയാണെങ്കിൽ
1980കളുടെ ആവർത്തനമായിരിക്കും ഫലം.
അസുഖകരമായ ചോദ്യങ്ങൾ
ഇന്ത്യ പൂർണമായും കശ്മീരികളുടെ പിന്തുണ ആർജിച്ചിട്ടുണ്ടോ
എന്ന ചോദ്യത്തിന് ലളിതമായ ഉത്തരമില്ല. ഇന്ദിരാ
ഗാന്ധിക്കു ശേഷവും പല ഇന്ത്യൻ നേതാക്കളും അവരുടെ
പാക് പ്രതിഭാഗവുമായി ചേർന്ന് കശ്മീർ വിഷയം നേരിടാൻ
ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും തന്നെ ഫലം കണ്ടിട്ടില്ല.
അതേ സമയം തന്നെ കശ്മീരിലെ കടുത്ത മനുഷ്യാവകാശ
ലംഘനങ്ങൾ ഇന്ത്യൻ സ്റ്റേറ്റിെന്റ കൊട്ടിഘോഷിക്കപ്പെടുന്ന
ജനാധിപത്യ സ്വഭാവത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നുമുണ്ട്.
അഞ്ചു ലക്ഷത്തിലധികം ഇന്ത്യൻ പട്ടാളക്കാരാണ് കശ്മീരിൽ
‘നിയമവാഴ്ച’ ഉറപ്പാക്കാനായുള്ളത്. ഇറാഖിനെയും,
അഫ്ഗാനിസ്ഥാനെയും ആക്രമിക്കാനായി ജോർജ് ബുഷ്
രണ്ടാമൻ അയച്ച മൊത്തം പട്ടാളക്കാരേക്കാളും അധികമാണത്.
പട്ടാളത്തിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്ന
അഫ്‌സ്പയുടെ ദുരുപയോഗം പലപ്പോഴായി വാ
ർത്തയായിട്ടുണ്ട്. എഭളണറഭടളധമഭടഫ ൂണമയഫണ’ല ൗറധഠഴഭടഫ മഭ
ഒഴബടഭ ധെഥദളല ടഭഢ ഏഴലളധഡണ ധഭ എഭഢധടഭഅഢബധഭധലളണറണഢ ഒടലദബധറ
(എൂൗഒ)ന്റെ അഭിപ്രായത്തിൽ 1989നും 2009നുമിടയ്ക്കു
മാത്രം നടന്നിട്ടുള്ള സംഘർഷങ്ങളിൽ കശ്മീരിൽ
70,000ത്തിലധികം ആളുകൾ മരിച്ചിട്ടുണ്ട്. 2008ൽ ആംനെസ്റ്റി
ഇന്റർനാഷനൽ ഇന്ത്യൻ പ്രധാന മന്ത്രിക്കയച്ച ഒരു കത്തിൽ
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി വിശദമായി
പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യാ സർക്കാരിനോട് സ്വതന്ത്രമായ
അന്വേഷണമാവശ്യപ്പെട്ട ആംനെസ്റ്റിൽ പലപ്പോഴായി
കശ്മീരിൽ നിന്ന് കണ്ടെടുക്കപ്പെടുന്ന ശവപ്പറമ്പുകൾ
താഴ്‌വരയിൽ നടന്ന നിയമവിരുദ്ധ കൊലകളുടെ നേ
ർചിത്രമാണെന്നാണ് അഭിപ്രായപ്പെട്ടത്.
ചുരുങ്ങിയത് 940 ആളുകളുടെയെങ്കിലും ശവക്കുഴികൾ ഉറി
ജില്ലയിലെ 18 ഗ്രാമങ്ങളിൽ നിന്നു മാത്രം കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള ആക്രമണങ്ങളും, മനുഷ്യാവകാശ ലംഘന
ങ്ങളും 1989നു ശേഷം കശ്മീരിന്റെ പൊതുജീവിതത്തിെന്റ
ഭാഗമായി തീർന്നിരിക്കുന്നു എന്നതാണ് ദുരന്തത്തിെന്റ ആഴം വ
ർദ്ധിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് കശ്മീരികളുടെ പൂർണ പിന്തുണയുണ്ടെങ്കിൽ
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യാവകാശ
ലംഘനങ്ങൾ നടക്കുന്നത്? കൊല്ലപ്പെടുന്നവർ, അല്ലെങ്കിൽ
പീഡിപ്പിക്കപ്പെടുന്നവർ എല്ലാവരും ഭീകരരാണോ?
എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്രയധികം പട്ടാളക്കാരെ
കശ്മീരിൽ വിന്യസിക്കേണ്ടിവരുന്നത്? എന്തുകൊണ്ടാണ്
കടുത്ത വിമർശനങ്ങളുയർന്നിട്ടും അഫ്‌സ്പ പിർവലിക്കാൻ
കഴിയാത്തത്? ഒരുപാടു യാഥാർത്ഥ്യങ്ങളുമായി
കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങൾക്ക് സങ്കീർണമായ
ഉത്തരങ്ങളേ ലഭിക്കൂ. വർഷങ്ങളുടെ പഴക്കമുള്ള ഒരു
പ്രതിസന്ധിക്ക് ഒറ്റവാക്കിലോ, പ്രവൃത്തിയിലോ പ്രതിവിധി
കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. പക്ഷേ എവിടെ നിന്നാണ്
തുടങ്ങേണ്ടത് എന്നു ചോദിച്ചാൽ ഉത്തരം നെഹ്രുവിൽ നിന്നും
ലഭിക്കും.
ഒരിക്കൽ തന്റെ വാഗ്ദാനത്തിൽ നിന്ന്
പിൻവാങ്ങിയെങ്കിലും ഒടുവിൽ കശ്മീർ
പ്രശ്‌നപരിഹാരത്തിനായി നെഹ്രു സമീപിക്കുന്നത്
കശ്മീരിലെതന്നെ ഏറ്റവും സ്വാധീനമുള്ള ഒരു നേതാവിനെയാണ്.
കശ്മീരി വിഷയം ഇന്ത്യയും, പാകിസ്ഥാനും, കശ്മീർ
ജനതയും തമ്മിലാണ് പരിഹരിക്കേണ്ടത് എന്ന ബോധ്യം
നെഹ്രുവിനുണ്ടായിരുന്നു. ഒപ്പം ഈ വിഷയം രാജ്യത്തെ മത
തീവ്രവാദികൾക്ക് ആയുധമാകാൻ അനുവദിക്കരുതെന്നും.
ഏതൊരു സമാധാന പ്രക്രിയയുടെയും അടിസ്ഥാന
ശിലകളാകേണ്ട നിലപാടുകളാണിവ. അവ സ്വീകരിക്കാനുള്ള
ആർജവം ഇന്ത്യയ്ക്കും പാകിസ്ഥാനുമുണ്ടോ എന്നതാണ് ചോദ്യം.
അതില്ലാത്ത പക്ഷം ഇരുരാജ്യങ്ങളും കാലങ്ങളായി ചെയ്തു
വരുന്ന ആത്മവിശ്വാസമുയർത്തൽ നടപടികൾ (ഡമഭതധഢണഭഡണ
ഠഴധഫഢധഭഥ ബണടലഴറണല) കാര്യമായ ഫലം കണ്ടെന്നു വരില്ല. ദേശീ
യതകളൊരുക്കുന്ന കെണിയാണ് ഇന്നത്തെ കശ്മീർ.
ദേശീയതകളുടെ ഇടുങ്ങിയ എന്നാൽ കരുത്തുറ്റ
അതിർത്തികളെ ഭേദിച്ചല്ലാതെ ഇതിനൊരു പ്രതിവിധി
കണ്ടെത്താനായെന്നു വരില്ല.