പ്രശസ്ത സാഹിത്യകാരനായ
ബാലകൃഷ്ണന്റെ
ഓർമക്കുറിപ്പുകൾ. നഗര
ത്തിന്റെ മുഖം, മൃഗതൃഷ്ണ,
കുതിര, ഫർണസ്,
ആൽബം, ഭാഗ്യാന്വേഷി
കൾ, ആയിരം സൂര്യന്മാർ
തുടങ്ങി നിരവധി നോവലുകളും
ചെറുകഥകളും
രചിച്ചിട്ടുള്ള ബാലകൃഷ്ണന്
കുങ്കുമം നോവൽ
മത്സരത്തിൽ പ്രത്യേക
സമ്മാനം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ ഏത്
കൃതികളോടും ഒപ്പം നിൽ
ക്കുന്ന ബാലകൃഷ്ണന്റെ
കഥകൾ കന്നഡയി
ലേക്കും തെലുങ്കിലേക്കും
മറാഠിയിലേക്കും മൊഴി
മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ബോംബെയിൽ വന്നതിനു ശേഷം
ഞങ്ങൾ ആദ്യം നടത്തിയ ദൂരയാത്ര ചർ
ച്ച്‌ഗേറ്റിലെ ബാങ്ക് ഹൗസിലേക്കായിരു
ന്നു. പ്രസിദ്ധ കവയിത്രിയും കഥാകാരി
യുമായ മാധവിക്കുട്ടിയുടെ വീട്ടിലേക്ക്.
‘അച്ഛൻ മാധവിക്കുട്ടി ആന്റിയെ എ
ങ്ങനെയാണ് പരിചയപ്പെട്ടത് ‘എന്ന്
സംഗീതയുടെ അന്വേഷണം.
പ്രസിദ്ധ സാഹിത്യകാരനായ സി.
രാധാകൃഷ്ണനാണ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്.
രാധാകൃഷ്ണൻ അന്ന്
ടൈംസ് ഓഫ് ഇന്ത്യയുടെ സയൻസ് ടുഡേ
എന്ന ശാസ്ത്രമാസികയുടെ പത്രാധിപരായിരുന്നു.
താമസം ചെമ്പൂരിൽ.
പരേതനായ വി.ടി. ഗോപാലകൃഷ്ണനാണ്
രാധാകൃഷ്ണന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞത്.
മാത്രമല്ല, ഞങ്ങളൊക്കെ
കൂടി സാഹിത്യവേദി എന്നൊരു സംഘടനയ്ക്ക്
രൂപം കൊടുക്കേണ്ടതിന്റെ
പ്രാഥമിക ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.
നാൽപ്പത്തേഴുകൊല്ലം മുമ്പ് പിറവിയെടുത്ത
ആ സംഘടന തല്ലിപ്പിരിയാതെ ഇ
ന്നും സജീവസാന്നിദ്ധ്യമായി വി.ടി.യുടെ
ഓർമ നിലനിർത്തുന്നു എന്നത് വലി
യ കാര്യമാണ്. ആസ്തിയും അധികാരവും
അതിനോട് ബന്ധപ്പെടുത്താതിരു
ന്നതാണ്, അതിജീവനത്തിന്റെ രഹ
സ്യം. ശർക്കരക്കുടങ്ങളുണ്ടെങ്കിലല്ലേ ക
യ്യിട്ടുവാരാൻ മത്സരമുണ്ടാവൂ?
(വി.ടി.ഗോപാലകൃഷ്ണന്റെ പേ
രിൽ ഒരു സാഹിത്യപുരസ്‌കാരം വർഷം
തോറും സാഹിത്യവേദിയിൽ അവതരി
പ്പിക്കുന്ന ഏറ്റവും നല്ല രചനയ്ക്ക് സാഹിത്യവേദിയുടെ
വാർഷികത്തിന് അദ്ദേഹത്തിന്റെ
കുടുംബാംഗങ്ങൾ നൽ
കിവരുന്നു. പ്രൊഫസർ പി.എ. വാസുദേവന്റെ
നേതൃത്വത്തിൽ രൂപീകരിക്കു
ന്ന ഒരു കമ്മറ്റിയാണ് അതാത് വർഷത്തെ
മികച്ച രചന – കഥ, കവിത, നിരൂപണം
– തിരഞ്ഞെടുക്കുന്നത്. പതിനെട്ടാമത്
വി.ടി. ഗോപാലകൃഷ്ണൻ സാഹിത്യ
പുരസ്‌കാര സമർപ്പണം നടന്നത് 2016
മാർച്ച് ആറിനാണ്).
സാഹിത്യവേദിയുടെ ചിന്തകളുമാ
യിട്ടാണ്, ഞാനും വി.ടി.യും ഒരുച്ചനേര
ത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ കയറിച്ചെ
ന്ന് രാധാകൃഷ്ണനെ കോർത്തെടുത്ത
ത്. ഞങ്ങളെല്ലാവരും ചെമ്പൂരും പരിസര
ങ്ങളിലുമായി താമസിച്ചിരുന്നതുകൊണ്ട്
സൗഹൃദം തഴച്ചുവളർന്നു. അങ്ങനെയു
ള്ള അടുപ്പത്തിന്റെ പേരിലാണ് രാധാകൃഷ്ണനൊപ്പം
മാധവിക്കുട്ടിയെ കാണാനുള്ള
അവസരം വീണുകിട്ടുന്നത്. അതി
നുശേഷം സൗകര്യപ്പെടുമ്പോൾ ഞാൻ
അവരെ പോയി കാണാറുണ്ട്. ആമി എ
ന്ന് വിളിപ്പേരുള്ള നാലപ്പാട്ട് കമല മാധവദാസിനെ
വിവാഹം ചെയ്ത് കമലാദാസ്
ആയി. എന്നാൽ മലയാളത്തിൽ എഴുതുമ്പോൾ
അവർ മാധവിക്കുട്ടി എന്ന പേര്
നിലനിർത്തി. ഒരിക്കൽ ഞാൻ ചോദി
ക്കുകയുണ്ടായി, ”മലയാളത്തിൽ എഴുതുമ്പോൾ
മാധവിക്കുട്ടിയും ഇംഗ്ലീഷിലെഴുതുമ്പോൾ
കമലാദാസും ആയി ആൾ
മാറാട്ടം നടത്തുന്നതെന്തുകൊണ്ടാ
ണ്?”
”മലയാളത്തിൽ എഴുതിത്തുടങ്ങിയപ്പോൾ
നാലപ്പാട്ട് കമല എന്ന പേരിലാണ്
എഴുതാറ്. എന്നാൽ ഞാൻ മലയാള
ത്തിൽ എഴുതുന്ന കഥകൾ ഏതെങ്കിലും
തരത്തിൽ മുത്തശ്ശിയെ വേദനിപ്പിച്ചെങ്കി
ലോ എന്ന് കരുതിയാണ് മാധവിക്കുട്ടി
എന്ന തൂലികാനാമം സ്വീകരിച്ചത്. മുത്ത
ശ്ശിയുടെ കാലം കഴിഞ്ഞിട്ടും ആ പേര് ഉപേക്ഷിച്ചില്ല”.
വളരെ വിചിത്രമായ സ്വഭാവവും ജീ
വിതവീക്ഷണവും അവർക്കുണ്ടായിരു
ന്നു എന്നതിന്റെ തെളിവാണ്, മാധവി
ക്കുട്ടിയുടെ രചനകൾ. അനന്യമായ ഭാവനയും
അചുംബിതമായ പ്രമേയങ്ങളും
മാധവിക്കുട്ടിയുടെ കഥകളേയും കവിതകളേയും
ഉദാത്തമാക്കുന്നു. സ്ത്രീയുടെ
വികാരങ്ങളും, കാമവും, ലൈംഗികതയും,
ആശയും, ആവേശവും, ദുരിതങ്ങ
ളും, സഹനങ്ങളും പച്ചയായും ധൈര്യ
ത്തോടെയും തുറന്നെഴുതാനുള്ള ഉൾക്ക
രുത്ത് മാധവിക്കുട്ടിയെപ്പോലെ പ്രകടി
പ്പിച്ച മറ്റൊരെഴുത്തുകാരി മലയാളത്തി
ലുണ്ടോ എന്നത് സംശയാസ്പദമാണ്.
ജീവിതത്തിൽ പല വേഷങ്ങളണിയാനും
അനുഭവങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാനും അദമ്യമായ ഒരന്ത:
പ്രേരണ അവർക്കുണ്ടായിരുന്നു. ഓരോതവണയും
മാധവിക്കുട്ടിയെ കണ്ട് തിരി
ച്ചു പോരുമ്പോൾ മനസ്സിലേക്ക് വെളിച്ച
ത്തിന്റെ ഒരു പുതിയ കിരണം ഊർന്നുവീ
ണതായി തോന്നാറുണ്ട്.
ഞാൻ അന്നുവരെ മനസ്സിലാക്കാ
ത്ത, തിരിച്ചറിയാത്ത ഏതോ ജീവിത വീ
ക്ഷണം കൈവന്നതു പോലെ. എന്നെ
സംബന്ധിച്ചിടത്തോളം അതവരുടെ അ
ത്ഭുതസിദ്ധിയായിരുന്നു. പരിമിതമായ
വാക്കുകളിൽ പരമസത്യങ്ങൾ പ്രകടിപ്പി
ക്കുന്ന മാന്ത്രികവിദ്യ മാധവിക്കുട്ടിയുടെ
എഴുത്തിന്റെ പ്രത്യേകതയായിരുന്നു.
മാധവിക്കുട്ടിയുമായി പരിചയപ്പെട്ട
തിനു ശേഷമായിരുന്നു, എന്റെ വിവാഹം.
ഞാൻ കല്യാണം കഴിക്കാൻ പോകു
ന്നു എന്ന് പറഞ്ഞപ്പോൾ അവർ സ്വത
:സിദ്ധമായ മൃദുലശബ്ദത്തിൽ, ”അത്യോ,
അത് നന്നായി” എന്ന് പറഞ്ഞു.
തെല്ലിട കഴിഞ്ഞ് അവർ കൂട്ടിച്ചേർത്തു,
”കല്യാണം കഴിഞ്ഞാൽ ബാലകൃഷ്ണനൊന്നും
ഇവിടെ വരില്ല”. എന്താണ് അ
ങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ
”അനുഭവം” എന്ന് മറുപടി. ”എന്റെ പല
സുഹൃത്തുക്കളും കല്യാണം കഴിഞ്ഞ
തോടെ ഇവിടെ വരാതായി. അവരുടെ
ഭാര്യമാർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടി
ല്ല. അവർ പറയാൻ മടിച്ച് മനസ്സിലൊളി
പ്പിക്കുന്ന കാര്യങ്ങൾ ഞാൻ പച്ചയായി
എഴുതുന്നതാവാം അനിഷ്ടത്തിനു കാരണം”.
”ശരി, എന്റെ കൂടെ ജീവിക്കാൻ വരു
ന്ന പെൺകുട്ടിക്ക് ചേച്ചിയെ ഇഷ്ടപ്പെടുമോ
എന്ന് പരീക്ഷിച്ച് നോക്കാം”.
”അത് നല്ല കാര്യമാണ്. കല്യാണമൊക്കെ
കഴിഞ്ഞ് തിരിച്ചു വന്നാൽ നി
ങ്ങൾ രണ്ടു പേരും കൂടി ഒരു ദിവസം ഇവിടെ
വന്ന് താമസിക്കണം. ഞാൻ കാ
ത്തിരിക്കും”.
അണുശക്തി നഗറിൽ നിന്ന് 90 ാൗഉ
എന്ന ഡബിൾ ഡക്കർ ബസ് ഫൗണ്ടനി
ലേക്കോ ഇലക് ട്രിക് ഹൗസിലേക്കോ
ഓടിക്കൊണ്ടിരുന്നു. അതിന്റെ മുകൾ
ത്തട്ടിൽ കയറിയിരുന്നാൽ കാഴ്ചകൾ ക
ണ്ട് ഒന്നൊന്നര മണിക്കൂർ കൊണ്ട് ഫൗ
ണ്ടനിലെത്താം.
അവിടുന്ന് ബാങ്ക് ഹൗസിലേക്ക് നട
ക്കാനുള്ള ദൂരമേയുള്ളു. ബാങ്ക് ഹൗസിന്
സമീപം ആകാശവാണിയും മന്ത്രാലയവും
മറ്റുമാണ്. ബോംബെയിലെ പ്രാ
ന്തപ്രദേശങ്ങളിൽ കഴിയുന്ന ഞങ്ങൾക്ക്
നഗരഹൃദയത്തിൽ ഒരു ദിവസം കഴിക്കു
ന്നത് വ്യത്യസ്ത അനുഭവമായിരുന്നു.
അന്നു സന്ധ്യയ്ക്ക് മടക്കയാത്രയുടെ
ആവലാതികളില്ലാതെ ഞങ്ങൾ മ
രൈൻഡ്രൈവിലും ഗെയ്റ്റ്‌വേ ഓഫ് ഇ
ന്ത്യയിലും നടന്ന് വെളിച്ചത്തിൽ കുളിച്ചു
നിൽക്കുന്ന നഗരം കണ്ടു.
കുന്നംകുളത്തുകാരിയായ രുഗ്മിണി
അയൽദേശമായ പുന്നയൂർക്കുളത്തുകാരി
മാധവിക്കുട്ടിയുമായി വളരെ പെട്ടെ
ന്ന് അടുത്തു. ലോകപ്രശസ്തയായ കവയിത്രി
നാലപ്പാട്ടു തറവാട്ടിലെ ആതി
ഥേയയായി മാറുന്ന കാഴ്ചഎന്നെ അ
ത്ഭുതപ്പെടുത്തി. അന്ന് മാധവിക്കുട്ടിയുടെ
സഹായിയായി ചിരുതേയി അമ്മ എ
ന്ന ഒരു സ്ത്രീയുണ്ടായിരുന്നു. തോടയണിഞ്ഞ
അവരുടെ മുഖവും, ചിരിയും,
പെരുമാറ്റവും, സംസാരവും രുഗ്മിണി
ക്ക് ഇഷ്ടമായി. രണ്ടു പേരും കൂടി അടുക്ക
ളക്കാര്യങ്ങൾ സംസാരിച്ചു. പാചകരഹസ്യങ്ങൾ
കൈമാറി. മാധവിക്കുട്ടിയുടെ
ജാനുവമ്മ കഥകളിലെ പ്രധാന കഥാപാത്രം
ചിരുതേയി അമ്മയാണ്. മാധവി
ക്കുട്ടിയുടെ മരണ ശേഷം പല ചാനലുകാരും
ചിരുതേയി അമ്മയെ അവതരി
പ്പിക്കയുണ്ടായി.
രുഗ്മിണിയുമായി സംസാരിക്കവേ,
പഠിച്ചത് മമ്മിയൂരുള്ള ലിറ്റിൽ ഫ്‌ളവർ
കോളേജിലാണെന്ന് പറഞ്ഞപ്പോൾ മാധവിക്കുട്ടിയുടെ
വീട്ടിലെ സുവർണയും
(ഡോക്ടർ സുവർണ നാലപ്പാട്ട്) വാസ
ന്തിയുമൊക്കെ അവിടെ പഠിച്ചിരുന്നതായും
രുഗ്മിണി അവരെ അറിയുമെന്നും
പറഞ്ഞപ്പോൾ അവർക്ക് പ്രത്യേകമായൊരടുപ്പം
തോന്നിയിരിക്കാം. ഈ അടു
പ്പം മാധവിക്കുട്ടിയുടെ മരണം വരെ നി
ലനിന്നു. മനസ്സു തുറന്നുള്ള സംസാര
ത്തിനിടയിൽ രുഗ്മിണി ശാസ്ത്രീയ സംഗീതം
അഭ്യസിച്ചിട്ടുണ്ടന്നും യൂത്ത് ഫെ
സ്റ്റിവലിലും മറ്റും പങ്കെടുത്തിട്ടുണ്ടെന്നും
പറഞ്ഞുപോയി. ഉടനെ ആമിയോപ്പു ദാസേട്ടനെ
വിളിച്ച് രുഗ്മിണി പാടുമെന്ന്
പറഞ്ഞു. ഉടനെ പാട്ടു പാടണമെന്ന് നിർ
ബന്ധം. ഒഴികഴിവുകൾ പറഞ്ഞെങ്കിലും
രക്ഷപ്പെടാനായില്ല. പാട്ടു പാടേണ്ടി വ
ന്നു. ദാസേട്ടന് ഇഷ്ടപ്പെട്ട പാട്ടുകൾ മൂന്നെണ്ണമായിരുന്നു.
1. അന്ന് നിന്റെ നുണക്കുഴി വിരി
ഞ്ഞിട്ടില്ല
2. അല്ലിയാമ്പൽക്കടവിലന്നരയ്ക്കുവെള്ളം
3. സ്വർണച്ചാമരം വീശിയെത്തുന്ന
സ്വപ്‌നമായിരുന്നെങ്കിൽ നീ
എന്ന് ചെല്ലുമ്പോഴും ഈ പാട്ടുകൾ
പാടണമെന്നത് നിർബന്ധമായിരുന്നു.
അദ്ദേഹം തിരുവനന്തപുരത്തെ സ്ഥാ
ണുവിലാസം ബംഗ്ലാവിൽ രോഗശയ്യയി
ലാവുന്നതു വരെ ഈ പതിവ് തുടർന്നുപോന്നു.
ഞങ്ങളുടെ ദീർഘകാല പരിചയ
ത്തിനിടയ്ക്ക് ഉണ്ടായ രണ്ടുകാര്യങ്ങൾ
ഇവിടെ സൂചിപ്പിക്കാതെ വയ്യ.
കല്യാണമൊക്കെ കഴിഞ്ഞതിന് ശേഷം
ഒരു ദിവസം ഞാൻ ബാങ്ക് ഹൗസിൽ
ചെന്നപ്പോൾ മാധവിക്കുട്ടി പറഞ്ഞു.
”പി.ടി. കുഞ്ഞുമുഹമ്മദ് ചുവന്ന പാവാട
എന്ന എന്റെ കഥ സിനിമയാക്കാൻ
ആഗ്രഹിക്കുന്നു. അതിന്റെ സ്‌ക്രിപ്റ്റ്
ബാലകൃഷ്ണൻ എഴുതണം”.
ഞാൻ ഒന്നു ഞെട്ടി.
”സിനിമയെക്കുറിച്ചോ തിരക്കഥയെ
ക്കുറിച്ചോ എനിക്കൊന്നും അറിഞ്ഞുകൂടാ”.
”അതൊന്നും സാരമില്ല. കുട്ടി ഭാഷ
നന്നായി കൈകാര്യം ചെയ്യുന്ന ആളല്ലേ.
എനിക്കാണെങ്കിൽ വാക്കുകളുടെ
ദാരിദ്ര്യവുമുണ്ട്”.
ഞാനത് കേട്ട് അന്തം വിട്ടിരുന്നു. കഥകളുടെ
രാജ്ഞിക്ക് വാക്കുകളുടെ ദാരി
ദ്ര്യം! അവരുടെ കഥയ്ക്ക് സാഹിത്യ
ത്തിൽ ആരുമല്ലാത്ത ഞാൻ തിരക്കഥ
എഴുതുക!!
അങ്ങനെയൊരു പാതകം ഞാൻ
ചെയ്യില്ലെന്ന് വിനീതമായി പറഞ്ഞു.
എന്നാൽ ചേച്ചി സമ്മതിച്ചില്ല.
”ആദ്യം എഴുതിക്കൊണ്ടു വരൂ. മിനു
ക്കു പണികളും വേണ്ട മാറ്റങ്ങളും ഞാൻ
ചെയ്‌തോളാം”.
നിർബന്ധിച്ച് എന്നെക്കൊണ്ട് എഴുതിച്ചു.
അത് കൊണ്ടു ചെന്നു കൊടുത്ത
പ്പോൾ കുഞ്ഞുമുഹമ്മദ് കൊടുത്തതാണെന്ന്
പറഞ്ഞ് ഒരു കവർ എന്നെ പിടി
പ്പിച്ചു. അതിൽ ആയിരം ഉറുപ്പികയുണ്ടായിരുന്നു.
അന്ന് അത് വലിയൊരു സംഖ്യ
യായിരുന്നു. എനിക്ക് കാശിന് ബുദ്ധിമു
ട്ടുണ്ടാവും എന്നോർത്ത് എന്നെക്കൊണ്ട്
തിരക്കഥ എഴുതിച്ചതല്ലേ എന്ന സംശയം
ഇപ്പോഴും ബാക്കിയാണ്.
ഞങ്ങളുടെ കോളനിയിലുണ്ടായിരു
ന്ന ട്രോംബെ ടൗൺഷിപ് ഫൈൻ ആർട്‌സ്
ക്ലബിൽ ഞാൻ അംഗമായിരുന്നു. അവരുടെ
വാർഷികത്തിന് മാധവിക്കുട്ടി
യെ മുഖ്യാതിഥിയായി കിട്ടുമോ എന്ന് കാര്യദർശി
എന്നോട് ചോദിച്ചു. ദൂരം അധി
കമായതു കൊണ്ട് അവർ വരുമോ എന്ന
കാര്യത്തിൽ എനിക്ക് സംശയമുണ്ടായി
രുന്നു. ഞാൻ ശ്രമിക്കാം എന്നു മാത്രം പറ
ഞ്ഞു.
അടുത്ത തവണ അവിടെ പോയപ്പോൾ
കാര്യം അവതരിപ്പിച്ചു.
”എനിക്ക് പ്രസംഗിക്കാനൊന്നും അറീല്ല്യ
കുട്ടീ” എന്ന് മറുപടി.
”എന്റെ വീട് അവിടെത്തന്നെയാ
ണ്. കൂട്ടത്തിൽ ഞങ്ങളുടെ വീട്ടിലൊന്ന്
വരാമല്ലോ”.
”അത് നല്ലകാര്യമാണ്. ഞാൻ വരാം
”.
ഞങ്ങൾക്ക് വളരെ സന്തോഷമായി.
ഫൈൻ ആർട്‌സുകാർക്ക് അതിലേറെ
സന്തോഷം.
ആദ്യം ചേച്ചിയും ദാസേട്ടനും ഞങ്ങ
ളുടെ വീട്ടിൽ വന്ന് അല്പം വിശ്രമിച്ചതിനു
ശേഷമാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക്
പോയത്. രണ്ടു പേരേയും വേദി
യിലിരുത്തി ഭാരവാഹികൾ വേണ്ട വി
ധം ആദരിച്ചു.
ആയിരക്കണക്കിന് പ്രേക്ഷകർ നിറ
ഞ്ഞ സ്‌കൂൾ മൈതാനവും പുൽത്തകി
ടികളും പശ്ചാത്തലത്തിലെ ഹരിതസാന്ദ്രമായ
കുന്നുകളുടെ ഭംഗിയും മാധവി
ക്കുട്ടിയെ ആഹ്ലാദിപ്പിച്ചു. അണുശക്തിനഗറിന്റെ
പ്രകൃതി ഭംഗിയെ പുകഴ്ത്തുകയും
ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷം
രേഖപ്പെടുത്തുകയും ചെയ്തു,
പ്രസംഗത്തിൽ.
യാദൃച്ഛികമായി ആരംഭിച്ച ഒരു പരി
ചയം കുടുംബ ബന്ധങ്ങളിലേക്കും ഗാഢമായ
സൗഹൃദങ്ങളിലേക്കും വളരു
മ്പോൾ, പൊങ്ങച്ചമോ, നാട്യങ്ങളോ ഇല്ലാത്ത
മാധവിക്കുട്ടിയുടെ ഹൃദയനൈർ
മ്മല്യമാണ് ഞങ്ങളെ വിസ്മയിപ്പിച്ചത്.
കണ്ടുമുട്ടുമ്പോഴൊക്കെ മാധവിക്കു
ട്ടി പറയാറുണ്ട്, രുഗ്മിണിക്ക് ഒരനിയ
ത്തി ഉണ്ടായിരുന്നെങ്കിൽ, മോനുവിനെക്കൊണ്ട്
കല്യാണം കഴിപ്പിക്കാമായിരു
ന്നു, എന്ന്. ഞങ്ങൾ അതൊരു തമാശയായിട്ടേ
കരുതിയിരുന്നുള്ളു.
ആയിടയ്ക്കാണ്, വെസ്റ്റ് ഇൻഡീ
സിൽ (ജമൈക്ക) ജോലി ചെയ്തിരുന്ന
രുഗ്മിണിയുടെ അനിയൻ മോഹനൻ കല്യാണം
കഴിക്കാനുള്ള ഉദ്ദേശ്യത്തോടെ
ഇന്ത്യയിലേക്ക് വരുന്നത്. ബോംബെയിൽ
കുറച്ചു ദിവസം തങ്ങി നാട്ടിൽ പോകാനായിരുന്നു,
പ്ലാൻ. മാധവിക്കുട്ടിയെ
ഞങ്ങൾക്ക് പരിചയമാണെന്നും വല്ല
പ്പോഴും ഞങ്ങൾ അവിടെ പോകാറുണ്ടെ
ന്നും പറഞ്ഞപ്പോൾ മോഹനനും അവരെ
കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ഞങ്ങൾ അവിടെ പോയി തിരിച്ച് വന്ന് ര
ണ്ടു ദിവസം കഴിഞ്ഞപ്പോൾ ആമിയോ
പ്പു വിളിച്ചു. അവരുടെ ബാല്യകാലസുഹൃത്തും
ദാസേട്ടന്റെ കസിനുമായ പ്രസ
ന്നയുടെ മൂത്ത മകൾ ലക്ഷ്മി ബോംബെ
യൂണിവേഴ്‌സിറ്റിയിൽ മാത്‌സ്
എം.എസ്.സിയ്ക്ക് പഠിക്കുന്നു. മോ
ഹൻ ആ കുട്ടിയെ വെറുതെ ഒന്ന് കാണട്ടെ.
അവർക്ക് തമ്മിൽ ഇഷ്ടപ്പെട്ടാൽ അതൊരു
നല്ല ബന്ധമായിരിക്കും. പ്രസന്ന
യ്ക്ക് വളരെ സമാധാനമാവും. അവൾ
ക്ക് ലക്ഷ്മിയെ കൂടാതെ രണ്ടു പെൺകു
ട്ടികൾ കൂടിയുണ്ട്. പാവം, എപ്പോഴും ആ
വ്യസനത്തിലാണ്. ഞാൻ എല്ലാം കേട്ടി
രുന്നെങ്കിലും മറുപടിയൊന്നും പറഞ്ഞി
ല്ല. മോഹനന് അമ്മയും രണ്ടു സഹോദരന്മാരും
നാട്ടിലുണ്ട്. അവരോടൊക്കെ
ആലോചിച്ച് തീരുമാനിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച്
ഞാനെങ്ങനെ അഭിപ്രായം
പറയും.
”നമുക്ക് മുൻവിധികളൊന്നും വേ
ണ്ട. അവർ തമ്മിൽ ഒന്ന് കാണട്ടെ. ഇഷ്ട
പ്പെട്ടെങ്കിലല്ലേ മുന്നോട്ട് ചിന്തിക്കേണ്ടൂ?
ബാങ്ക് ഹൗസിൽ വച്ച് നമുക്ക് ഗംഭീരമായ
പെണ്ണുകാണൽ നടത്താം. സദ്യയൊക്കെ
ആവാം അല്ലേ. ഹായ് അതൊക്കെ
ഒരു രസം തന്നെയാണേയ്”.
അവർ അർത്ഥഗർഭമായി പുഞ്ചിരി
ച്ചു.
മോഹനൻ ലക്ഷ്മിയെ കണ്ട് തിരി
ച്ചു പോരുമ്പോൾതന്നെ സമ്മതം പ്രകടി
പ്പിച്ചു. വീട്ടിൽ പോയി അമ്മയോടും ജ്യേ
ഷ്ഠന്മാരോടും ആലോചിച്ചതിന് ശേഷം
വിവരം അറിയിച്ചാൽ മതിയെന്ന് ഞാൻ
അഭിപ്രായപ്പെട്ടു. മോഹന്റെ വിവാഹം
നടക്കുകയാണെങ്കിൽ പങ്കെടുക്കാൻ പാകത്തിൽ
ഞങ്ങളും നാട്ടിലെത്തി. അന്നാണ്
പുന്നയൂർക്കുളത്തുള്ള പ്രസിദ്ധമായ
നാലപ്പാട്ട് തറവാട്ടിൽ ഞാൻ ആദ്യമായും
അവസാനമായും പോകുന്നത്.
മാധവിക്കുട്ടി അവരുടെ കൂട്ടുകാരി
യും ലക്ഷ്മിയുടെ അമ്മയുമായ പ്രസന്ന
നായരെ വിളിച്ച് വരുത്തിയിരുന്നു. വാസ്തവത്തിൽ
പഴയ തറവാടിരുന്ന സ്ഥാന
ത്ത് പുതുക്കിപ്പണിത സർവോദയ എന്ന
വീടായിരുന്നു, അത്. തന്റെ ബാല്യകാലസ്മരണകളിൽ
വിവരിച്ചിരിക്കുന്ന നീർ
മാതളം നിന്നിരുന്ന സ്ഥലവും, ആമി
യോപ്പുവിന്റെ പ്രിയങ്കരിയായിരുന്ന മു
ത്തശ്ശിയുടെ ഇരിപ്പടവും, അമ്മാമനായ
നാലപ്പാട്ട് നാരായണമേനോന്റെ എഴു
ത്തുമേശയും മറ്റും അന്ന് കാണിച്ചുതരി
കയുണ്ടായി. മാധവിക്കുട്ടിയുടെ കാല
ശേഷം ആ സ്ഥലം കേരളസാഹിത്യ അ
ക്കാദമിക്ക് നൽകുകയും അവിടെ അവർ
ക്കുള്ള സ്മൃതിമണ്ഡപം അടുത്തകാല
ത്ത് രൂപം കൊള്ളുകയും ചെയ്തിരിക്കു
ന്നു എന്നാണ് അറിയുന്നത്.
മാധവിക്കുട്ടി ആഗ്രഹിച്ചതു പോലെ
ലക്ഷ്മിയും മോഹനനും വിവാഹിതരായി.
സാൻഫ്രാൻസിസ്‌കോയിൽ വളരെ
ക്കാലം താമസിച്ചതിനു ശേഷം ഇപ്പോൾ
അവർ അറ്റ്‌ലാന്റയിലാണ് താമസം.
മാധവിക്കുട്ടിയുമായി രണ്ടു മൂന്നു ദശാബ്ദക്കാലത്തെ
പരിചയമുണ്ടായിരുന്നെങ്കിലും
ഞാൻ അനാവശ്യമായ ചോദ്യങ്ങളോ
അന്വേഷണങ്ങളോ ഒഴിവാ
ക്കിയിരുന്നു. അതുകൊണ്ടാണ് അവർ മതം
മാറിയപ്പോൾ പലരും വ്യാഖാനങ്ങ
ളും നിഗമനങ്ങളും നിർലോഭം എടുത്ത്
വിളമ്പിയെങ്കിലും ഞാനതിനെക്കുറിച്ച്
ഒന്നും അന്വേഷിക്കാതിരുന്നത്. അവരണിയുന്ന
വേഷങ്ങളായിരുന്നില്ല, ഞ
ങ്ങൾക്ക് പ്രധാനം. അവരുടെ അന്തസ്സും,
നന്മയും, സ്‌നേഹാർദ്രതയും ആത്മ
ചൈതന്യവുമായിരുന്നു. ആ ചൈതന്യ
ധാരയെ ഇന്നും ഞങ്ങൾ ആദരവോടെ
സ്മരിക്കുന്നു.
മാധവിക്കുട്ടി കമലാസുരയ്യയായി മാറിയതിനു
ശേഷം ഞങ്ങൾ അവരെ കാണുന്നത്,
എറണാകുളത്ത് കടവന്ത്രയി
ലെ റോയൽ സ്റ്റേഡിയം മാൻഷനിൽ വ
ച്ചാണ്. പോലീസ് കാവലും മറ്റുമുണ്ടായി
രുന്നു. അന്ന് അവർ പറഞ്ഞു, ”ബാലകൃഷ്ണനും
രുഗ്മിണിക്കും എന്റെ വേഷം
പിടിക്കുന്നില്ലെങ്കിൽ ഈ മക്കനയൊ
ക്കെ ഞാൻ അഴിച്ചു വയ്ക്കാം”.
അവരെ പല വേഷങ്ങളിലും ഭാവ
ങ്ങളിലും കണ്ടിട്ടുള്ളതു കൊണ്ട് ഞാൻ പറഞ്ഞു,
”ആമിയോപ്പുവിന്റെ വേഷങ്ങളല്ല
ല്ലോ ഞങ്ങളെ ആകർഷിച്ചത്”.
അതു കേട്ടപ്പോൾ ആ മുഖത്ത് സ്വത
:സിദ്ധമായ മന്ദഹാസം തെളിഞ്ഞു.
മാധവിക്കുട്ടിയെക്കുറിച്ച ് എനിക്കു
ള്ള സ്‌നേഹനിർഭരമായ ഓർമകളും വ്യ
ക്തിപരമായ അനുഭവങ്ങളും, അവർ സ്വ
ന്തം കൈപ്പടയിൽ പലപ്പോഴായി എഴുതിയിട്ടുള്ള
കത്തുകളും മറ്റും ചേർത്ത് ഒ
രോർമപ്പുസ്തകം അവരുടെ മരണ ശേഷം
പ്രസിദ്ധീകരിക്കാൻ ഞാൻ ആഗ്രഹി
ച്ചു. കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധകസ്ഥാപനം
അത് പ്രസിദ്ധീകരി
ക്കാമെന്ന് സമ്മതിച്ചു. എന്നാൽ അവർ
മാധവിക്കുട്ടിയുടെ സമഗ്രസംഭാവന
കൾ ഒന്നിച്ചുചേർത്ത് പ്രസിദ്ധീകരിക്കു
ന്ന തിരക്കിലായിരുന്നു. അതിൽ അവരുടെ
കത്തുകൾ ഉൾപ്പെടുത്താൻ അനുമതി
ചോദിച്ചു. പുസ്തകം പിന്നെ പ്രസി
ദ്ധീകരിക്കാം എന്നായിരുന്നു, ധാരണ.
എന്നാൽ പിന്നീട് അവർ കാലുമാറി. അവരുടെ
സമ്പൂർണ കൃതികൾക്ക് ശേഷം
ഈ പുസ്തകത്തിന് പ്രസക്തിയില്ലെന്ന്
ന്യായം. പ്രസിദ്ധീകരണ രംഗത്ത് ദീർഘകാല
പാരമ്പര്യമുള്ളവർക്ക് ആ വിപര്യ
യം മുൻകൂട്ടി കാണാനായില്ല എന്നത് അവിശ്വസനീയമായി
തോന്നി എനിക്ക്.
ഞാനെന്റെ പ്രതിഷേധം അവരെ അറി
യിക്കുകയും അതിനെക്കുറിച്ച് വിസ്മരി
ക്കുകയും ചെയ്തു.
സംഗീത വിവാഹിതയായതിനു ശേഷം
ഉണ്ണിയോടൊപ്പം അക്കാലത്ത് കടവന്ത്രയിലെ
റോയൽ സ്റ്റേഡിയം മാൻഷനിൽ
താമസിച്ചിരുന്ന മാധവിക്കുട്ടിയെ
പോയി കാണുകയുണ്ടായി. പൂജയ്ക്കും
അവരെ കാണാനും അവരോടൊപ്പം ഒരു
ഫോട്ടോ എടുക്കാനും ഭാഗ്യമുണ്ടായി.
ലോകപ്രശസ്തയായ ആ എഴുത്തുകാരിയെ
കുറച്ചെങ്കിലും അടുത്തറിയാനും
അവരുമായി സ്‌നേഹബന്ധം പുലർ
ത്താനും കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നവരാണ്
ഞങ്ങൾ.
പുനയിൽ സകാൽ എന്ന മറാത്തി
പത്രത്തിന്റെ ഒരാഘോഷച്ചടങ്ങിൽ ശരദ്
പവാർ പ്രത്യേകം നിർബന്ധിച്ചതു
കൊണ്ട് അവർക്ക് പങ്കെടുക്കേണ്ടി വ
ന്നു. എറണാകുളത്തേക്കുള്ള മടക്കയാത്ര
ബോംബെയിൽ കൂടിയാണ് ബുക്ക്
ചെയ്തിരുന്നത്. എന്നാൽ ബുക്ക് ചെയ്ത
ആളുടെ പിഴവുകൊണ്ട് അവർക്ക് ഒരു
ദിവസം ഡൊമസ്റ്റിക്ക് എയർപോർട്ടിനടുത്തുള്ള
സെൻടോർ ഹോട്ടലിൽ തങ്ങേ
ണ്ടി വന്നു. ഒറ്റയ്ക്കിരുന്നു മടുത്തതുകൊണ്ടോ
എന്തോ എനിക്ക് ഫോൺ ചെയ്തു.
ഞങ്ങൾ എന്തെങ്കിലും ഭക്ഷണം
കൊണ്ടു വരട്ടെ എന്ന് ചോദിച്ചപ്പോൾ ഇത്രയും
ദൂരം യാത്ര ചെയ്ത് വരുന്നത് നി
ങ്ങൾക്ക് ബുദ്ധിമുട്ടാവും, അത് വേണ്ട എ
ന്ന് മറുപടി. ഞങ്ങളുടെ നിർബന്ധത്തി
നു വഴങ്ങി അല്പം തൈർ സാതം കഴിക്കാമെന്ന്
സമ്മതിച്ചു. ഞങ്ങൾ കാണാൻ
ചെന്നപ്പോൾ വലിയ സന്തോഷമായി.
സംസാരത്തിനിടെ, സന്ദീപിനെ കണ്ടിട്ട്
വളരെ കാലമായി എന്നും അവൻ വലുതായോ
എന്നും മറ്റും അന്വേഷിച്ചു. സ
ന്ദീപിന് ടാറ്റാ കൺസൾട്ടൻസിയിലായി
രുന്നു, ജോലി. അന്ധേരിയിൽ, സീപ്‌സി
ലായിരുന്നു, ഓഫീസ്.
ഓഫീസ് വിട്ടു പോകുമ്പോൾ ഹോട്ട
ലിൽ വരാൻ പറഞ്ഞതനുസരിച്ച് അവി
ടെ വന്ന് മാധവിക്കുട്ടിയെ കാണുകയു
ണ്ടായി. ചേച്ചിക്ക് വളരെ സന്തോഷമായി.
അവന് എട്ടോ പത്തോ വയസ്സുള്ള
പ്പോൾ കണ്ടതിന്റെ ഓർമ പുതുക്കാൻ
അങ്ങനെ ഒരവസരം വന്നു.
പിന്നീട് ഞങ്ങൾ ഒരുമിച്ച് ആമിയോ
പ്പുവിനെ കണ്ടത് പൂനെയിൽ ഇളയമകൻ
ശോഡു(ജയസൂര്യ)വിന്റെ ഫ്‌ളാറ്റിൽ
താമസിക്കുമ്പോഴാണ്. അന്ന് അവർ വളരെ
ക്ഷീണിച്ചിരുന്നു. കിടപ്പുമുറിയിൽ
ചെന്ന ഞങ്ങളെ അരികിലിരുത്തി,
”ഞാൻ മരിക്കാറായോ?” എന്ന് ചോദി
ച്ചപ്പോൾ തോന്നിയ പരിഭ്രമം മറച്ചുകൊ
ണ്ട് ഞാൻ പറഞ്ഞു.
”ഹേയ്, ചേച്ചി ഇനിയും വളരെക്കാലം
ജീവിക്കും. അത് ഞങ്ങളുടെ മാത്രമല്ല,
സാഹിത്യപ്രേമികളുടെ മുഴുവൻ ആവശ്യവും
പ്രാർത്ഥനയുമാണ്”. അ
പ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടരു
ന്നതും അടുത്ത നിമിഷം കൊഴിഞ്ഞു വീ
ഴുന്നതും ഞാൻ വേദനയോടെ കണ്ടു.
അവസാനമായി വാഷിയിലെ കേരളഹൗസിൽ
വച്ച് കണ്ട ചേച്ചിയുടെ ഭൗതികശരീരം
ചേതനയറ്റതായിരുന്നു. അത്
കണ്ടു നിൽക്കുന്നത് മർമഭേദകമായി
തോന്നി. ഞാൻ മോനുവിന്റെ തോളിൽ
കൈ വച്ച് ഒരു നിമിഷം നിന്ന് തിരി
ച്ചുപോന്നു. കേരളത്തിന്റെ സാംസ്‌കാരി
ക മന്ത്രിയായിരുന്ന എം.എ. ബേബി മാധവിക്കുട്ടിയുടെ
ഭൗതികശരീരത്തെ പൂനെ
മുതൽ തിരുവനന്തപരം വരെ അനുഗമിച്ചു
എന്നുള്ളത് കേരളം അവരോട്
കാണിച്ച ആദരവിന്റെ തെളിവാണ്.
ഞങ്ങളുടെ ജീവിതത്തിൽ അവിസ്മരണീയമായിത്തീർന്ന
ഒരു മഹനീയ സാ
ന്നിദ്ധ്യത്തിന്റെ അഭാവം ഉളവാക്കിയ ശൂന്യത
ഇന്നും
നിലനിൽക്കുന്നു.