അമേരിക്കയുടെ അംബര
ചുംബികളും ഒരിക്ക ലും ഉറങ്ങാത്ത ന്യൂ
യോർക്ക് സിറ്റിയും കണ്ട കാഴ്ചക്കാരന്റെ
അഭിപ്രായം മാറ്റിമറിക്കുന്ന അനുഭവമായിരിക്കും
ന്യൂയോർക്കിന്റെ ബെഡ്റൂം
കമ്മ്യൂണിറ്റിയും ചരിത്രം ഉറങ്ങിക്കിടക്കു
ന്നതുമായ ഞങ്ങളുടെ ബ്രൂക്ക്ഫീഡ്
എന്ന ചെറിയ പട്ടണം സന്ദർശിക്കുന്നത്.
മലകളും, മരങ്ങളും, തടാകങ്ങളും, അരു
വികളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കയാണ്.
മൂടൽമഞ്ഞിന്റെ
ആവ ര ണ മുണ്ടെങ്കിൽ അത് കാഴ്
ചക്കാ െര ഒ രു മ ാ ന്ത്രി ക േല ാ ക
ത്തെത്തിക്കും. ന്യൂയോർക്കിൽ വീടുക
ൾക്ക് ഇവിടുത്തെ അപേക്ഷിച്ച ് വില
കൂടു തലാ യതിനാൽ അടു ത്തു ത
ന്നെയുള്ള കണക്ടിക്കട്ട് എന്ന സ്റ്റേറ്റിൽ
വീടുവാങ്ങും.
ഞങ്ങളുടെ പട്ടണത്തിൽ ഇന്ത്യ
ക്കാർ കുറവ്, മലയാളികൾ
അതിലും കുറവ്. കൃത്യമായി
പ്പറഞ്ഞാൽ രണ്ടര ഫാമിലി,
അതിൽ ഒരാൾ വിവാഹം
ചെയ്തിരിക്കുന്നത് മലയാളിയല്ലാത്തതുകൊണ്ട്.
അമേരിക്കക്കാർക്ക് എല്ലാ
ഇന്ത്യക്കാരും കാഴ്ചയിൽ
ഒരുപോലെ. നമുക്ക് എല്ലാചൈനീസ്
കുട്ടികളും കാഴ്ചയിൽ ഒരുപോലെ ഇരി
ക്കുമെന്ന് തോന്നും പോലെ.
അതുപോലെ ഈ പട്ടണത്തിൽ
മറ്റ് രാജ്യക്കാരും വളരെ
കുറവ്. കറുത്ത വർഗക്കാർ
പോലും വിരലിൽ എണ്ണാവുന്നതേയുള്ളു.
ഇവിടെ നിന്ന് ട്രെയിനിൽ
യാത്രചെയ്താൽ ഒന്നരമണിക്കൂർകൊണ്ട്
ന്യ ൂ േയ ാ ർ ക്ക് സി റ്റ ി യ ി ലെത്താ ം.
ബ്രൂക്ക്ഫീഡ് എന്ന പേരിനെ അന്വർത്ഥ
മാക്കുംവിധം പലരുടെയും പുരയിടങ്ങ
ളിലൂടെ കളകള നാദവുമായി ഒഴുകുന്ന
കാട്ടരുവികൾ. എന്റെ പുരയിടത്തി
ലൂടെയും അരുവിയൊഴുകിയെങ്കിൽ
എന്നു ഞാനും ആഗ്രഹിച്ചു, ഒരു ഹറി
ക്കെയിനിൽ അയൽവക്കത്തുകാരുടെ
െ െഡ്രവ് വേ വെള്ളത്തിൽ ഒലി
ച്ചുപോയി കാറുകൾ റോഡിലേക്ക്
ഇറക്കാൻ പറ്റാതാവും വരെ. പതിമൂ
വായിരം മാത്രം ജനസംഖ്യ ഉള്ള ചെറിയ
പട്ടണം. ചില കടകളിൽ പോയാൽ
നമ്മളെ പേരു വിളിച്ച ് അഭിവാദ്യം
ചെയ്യുന്ന ആൾക്കാർ.
പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷു
കാർ താമസമുറപ്പിച്ച സ്റ്റേറ്റുകളിൽ
ഒന്നാണ് കണക്ടിക്കട്ട്. ആ സ്റ്റേറ്റുകളെ
ന്യൂ ഇംഗ്ളണ്ട് സ്റ്റേറ്റ്സ് എന്നു വിളിക്കും.
അക്കാ ലത്ത് ക ു ത ി ര വണ്ടി ക ൾ
പോകുവാൻ നിർമിച്ച ചില റോഡുകൾ
അതുപോലെതന്നെ ഇപ്പോഴും. ചില
വേനൽക്കാലത്ത് കാറുകൾക്ക് യാത്രാതടസ്സം
നൽകിക്കൊണ്ട് ചിലർ കുതിരവണ്ടിയിൽ
സവാരി നടത്തുന്നതു
കാണാം. ശിശിരകാലത്ത് ന്യൂ ഇംഗ്ളണ്ട്
സ്റ്റേറ്റുകളിൽ മരങ്ങളുടെ വർണവി
താനങ്ങൾ പ്രസിദ്ധമാണ്. ശൈത്യകാലത്തി
നു മുമ്പായി ഇല കളിലെ
ക്ളോറോഫിൽ വേരുകളിൽ സൂക്ഷി
ച്ചുവയ്ക്കുന്ന പ്രക്രിയയാണപ്പോൾ സംഭവിക്കുന്നത്.
ഇലകളുടെ ഹരിതനിറം
നഷ്ടപ്പെട്ട് അവ മഞ്ഞയും ചുവപ്പും
ഓറഞ്ചും ആയിത്തീരുന്നു. അപ്പോൾ
വൃക്ഷങ്ങൾക്കു പ്രത്യേകമായൊരു വശ്യ
ശക്തിയുണ്ട്. അവ ആരെയും മോഹിപ്പി
ച്ചങ്ങനെ നിൽക്കും. വീശിയടിക്കുന്ന
ചെറുകാറ്റും, കാറ്റിൽ പറന്നുനടക്കുന്ന
നിറമുള്ള ഇലകളും ശിശിരത്തിന്റെ
പ്രത്യേകതകളാണ്, അന്തരീക്ഷത്തിൽ
ചെറുചൂടും ഉണ്ടായിരിക്കും. കമിതാക്കൾ
പലരും വിവാഹിതരാവുന്നത് അന്ത
രീക്ഷ ത്തിൽ പ്രേമം തൊട്ടെടുക്കാവുന്ന
ശിശിരത്തിലാണ്.
അമേരിക്കയുടെ ആഭ്യന്തരകലഹ
കാലത്ത് അടിമകളുടെ സുരക്ഷിതത്വ
ത്തിനായി അവരെ ഒളിപ്പിച്ചു വച്ചിരുന്ന
രഹസ്യമുറികൾ പല പഴയവീടുകളിൽ
ഇന്നും കാണാം. ഈ മുറികളിലേക്കുള്ള
പ്രവേശനം തീരെ പ്രതീക്ഷിക്കാത്ത
ഇടങ്ങളിൽ നിന്നായിരിക്കും. ഇത്തര
ത്തിലുള്ള പഴയ വീടുകൾ പുതുക്കിപ്പണി
യു ന്നതിന് ടൗണിന്റെ പ്രത്യേക
അനുവാദം വേണം. ആറ് ഇഞ്ചിൽ
കൂടുതൽ വ്യാസമുള്ള മരങ്ങൾ വെട്ടണമെങ്കിൽ ടൗണി ന്റെ അനുമതി
വേണമെന്ന കരാറിൽ വീടുവാങ്ങിയ
പ്പോൾ ഒപ്പുവച്ചതോർമയുണ്ട്, ആരും
പാലിക്കാറില്ലെങ്കിലും.
വൃക്ഷങ്ങൾ ധാരാളമായി വളരുന്ന
തിനാലാവണം കുറുക്കൻ, മാൻ, വൈഡ്
ടർക്കികൾ തുടങ്ങിയ പല മൃഗങ്ങളെയും
കാണാം. കണ്വാശ്രമത്തെ ഓർമിപ്പിക്കുേ
മ്പാലെ മാനുകൾ കൂട്ടമായി വിഹരി
ക്കുന്നതും ഞങ്ങൾ താലോലിച്ച് വള
ർത്തുന്ന ചെടികൾ തിന്നൊടുക്കുന്നതും
ആദ്യഅവകാശികളായ അവരുടെ ഭൂമി
കയ്യേറി വീടുകളും തോട്ടങ്ങളും നിർമി
ച്ചതിനെ പ്രതിഷേധിച്ചാവാം. കാറു
കളുടെ മുന്നിൽ എടുത്തുചാടി ഈ
മൃഗങ്ങൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ
അനവധിയാണ്. ഇവിടെയുള്ള ഗാർഡ
ൻ സെന്ററുകളിൽ ‘ഡിയർ റെസിസ്റ്റന്റ്’
ചെടിക ൾ ധാരാളം വിറ്റ ഴിയുന്നു.
തുള്ളിയോടും മാൻപേടകൾക്കൊപ്പം
നടന്നു നീങ്ങുന്ന ശകുന്തളയെയും
കാണുന്ന ഒരു ദിവസത്തിനായി ഞാൻ
കാത്തിരിക്കുന്നു.
പല വീടുകളും വെള്ളത്തിനായി
സ്വന്തം കുഴൽക്കിണറുകളെ ആശ്രയിക്കു
ന്നു. വെള്ളം പമ്പ് ചെയ്താൽ വാട്ടർടാ
ങ്കിലാണ് ശേഖരിക്കുക. ഏതെങ്കിലും
കാരണവശാൽ ഇലക്ട്രിസിറ്റി പോയാൽ
ജീവിതം സ്തംഭിച്ചതു തന്നെ. ടാങ്ക് ചെറുതായതിനാൽ
ബാത്റൂം രണ്ടു പ്രാവശ്യം
ഫ്ളഷ് ചെയ്യുമ്പോഴേക്കും വെള്ളം
തീരും. ഇവിടെ അപൂർവമായേ ഇല
ക്ട്രിസിറ്റി പോവാറുള്ളു, കൊടുങ്കാറ്റുവീ
ശുമ്പോഴോ, ഹറികെയിൻ വന്നാലോ,
ഐസ് സ്റ്റോം സംഭവിച്ചാലോ മാത്രം.
പുതു ഡെവലപ്മെന്റിൽ കമ്പികൾ
എല്ലാംതന്നെ ഭൂമിക്കടിയിലൂടെ പോവു
ന്നതിനാൽ മഞ്ഞുകാലത്ത് വല്ല കാറും
നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഇലക്ട്രിസിറ്റി
പോകുമെന്ന ഭയമില്ല. ഇല
ക്ട്രിസിറ്റി പോയാൽ ഞങ്ങളത് ആഘോഷമാക്കും.
അപൂർവമായി കിട്ടുന്ന അവസരമല്ലേ!
ഒരിക്കൽ ഒരു ശിശിരത്തിൽ
നിനച്ചിരിക്കാതെ വന്ന സ്നോസ്റ്റോമിൽ
മരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിസിറ്റി
നഷ്ട പ്പെട്ട ി ട്ട ് തി ര ി കെ ക്കി ട്ട ി യ ത്
എട്ടുനാൾ കഴിഞ്ഞിട്ടാണ്. അതും മറ്റുസംസ്ഥാനങ്ങളിൽ
നിന്ന് ജോലിക്കാരെ
കൊണ്ടുവന്നതിനുശേഷം. അന്ന് കണക്ടിക്കട്ടി
ന ടുത്തുള്ള പല സംസ്ഥാ
നങ്ങളും ഇരുട്ടിലാഴ്ന്നിരുന്നു. ഇത്രയും
ഇരുണ്ട ദിവസങ്ങൾ ജീവിതത്തിനാവശ്യമില്ല
എന്ന് ഞങ്ങളെ മനസ്സിലാ
ക്കിത്തന്ന ദിവസങ്ങൾ ആയി രുന്നു
അവ. അതിനുശേഷം ഒരു ജനറേറ്റർ
ഗരാജിൽ സ്ഥാനം പിടിച്ചു, ഇതുവരെ
ഉപയോഗിക്കേണ്ടി വന്നില്ലെങ്കിലും. ആ
സംഭവത്തിനു ശേഷം ടൗണിൽ ഏറ്റവും
അധികം ജോലിയുള്ളത് മരം വെട്ടുകാർ
ക്കാണെന്നു തോന്നുന്നു. ഇലക്ട്രിക്
കമ്പികളിലേക്ക് ചാഞ്ഞുനിൽക്കുന്ന
മരങ്ങളും ചില്ലകളും ടൗൺ വെട്ടിമാ
റ്റുന്നത് ഒരു വേനൽക്കാല കാഴ്ചയായി
മാറി.
ഒരു ടൗണിന്റെ നിലവാരം നിശ്ചയി
ക്കുന്നത് സ്കൂൾ സിസ്റ്റം ആയിരിക്കും.
ഞങ്ങ ൾ താമ സിക്കുന്ന ടൗണിൽ
ആൾക്കാരിൽ നിന്ന് ഈടാക്കുന്ന
ടാക്സിന്റെ നല്ലൊരു ഭാഗം സ്കൂളുക
ൾക്കായി ചെലവാക്കുന്നു. അതിനാൽ
സ്കൂളിൽ പഠനസമയത്തിനുശേഷം പല
ആക്റ്റിവിറ്റീസും സൗജന്യമായി നൽ
കുന്നു.
ഞങ്ങളുടെ പട്ടണത്തിൽ ഇന്ത്യ
ക്കാർ കുറവ്, മലയാളികൾ അതിലും
കുറവ്. കൃത്യമായിപ്പറഞ്ഞാൽ രണ്ടര
ഫാമിലി, അതിൽ ഒരാൾ വിവാഹം
ചെയ്തിരിക്കുന്നത് മലയാളിയല്ലാത്ത
തുകൊണ്ട്. അമേരിക്കക്കാർക്ക് എല്ലാ
ഇന്ത്യക്കാരും കാഴ്ചയിൽ ഒരുപോലെ,
അതിനാൽ എന്റെ മോൾ വീണയെ
ഷീലയെന്നും കൂടെപ്പഠിക്കുന്ന ഷീലയെ
വീണ എന്നും അവർ വിളിച്ചു. നമുക്ക്
എല്ലാ ചൈനീസ് കുട്ടികളും കാഴ്ചയിൽ
ഒരുപോലെ ഇരിക്കുമെന്ന് തോന്നും
േപ ാ െല . അ ത ു േപ ാ െല ഇ ൗ
പട്ടണത്തിൽ മറ്റ് രാജ്യക്കാരും വളരെ
കുറവ്. കറുത്ത വർഗക്കാർ പോലും
വിരലി ൽ എണ്ണാ വു ന്ന തേയുള്ളു.
പൊതുവെ ഇന്ത്യക്കാർ അഭ്യസ്ഥവിദ്യർ
ആയതിനാൽ അമേരിക്കക്കാർക്ക് ഇന്ത്യ
ക്കാരെക്കുറിച്ച ് വളരെ നല്ല അഭിപ്രായമാണ്.
ഇന്ത്യൻ കുട്ടിക ൾ പന്ത്ര
ണ്ടാംക്ലാസ്സിൽ ഉണ്ടെങ്കിൽ അവർ ആ
സ്കൂളിലെ ഒന്നാംസ്ഥാനമോ രണ്ടാം സ്ഥാനമോ കൈക്കലാക്കി ഒന്നാം
കിടയിൽ നിൽക്കുന്ന ഐവിലീഗ് കോള
ജുകളിലോ വിജ്ഞാനത്തിെന്റ പമ്പിങ്ങ്
സ്റ്റേഷനായ മാസ്സ ച്ച ൂസ്സെറ്റ്സ്
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെകേ്നാളജിയിലോ
പോവുമെന്നതിൽ വലിയ സംശയമില്ല.
കുട്ടികൾ പാരമ്പര്യം കാട്ടാതിരിക്കുമോ?
അതിനാൽ സ്കൂളിലെ ടീച്ചർമാർക്കും
ഇന്ത്യൻ കുട്ടികൾ ക്ലാസ്സിൽ ഉണ്ടാ
വുന്നത് സന്തോ ഷമാണ്.
ജോലിയുമായി പല സ്ഥലത്ത് മാറി മാറി താമസിക്കുന്നത്
ഇവിടെ പുത്തരിയല്ല. നേഴ്സ
റിക്ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ
ടൗണിലെ സ്കൂളിൽ പോകുന്നവർക്കായി
‘തേർറ്റീൻ ഇയർ ക്ലബ്’ സ്കൂളിൽ ഉണ്ട്.
ടൗണിലെ വോളണ്ടിയർ ബോർഡുക
ളിലൊന്നും ഇന്ത്യക്കാരെ കണ്ടിട്ടില്ല,
സ്വന്തമായി കാ ർ ഇല്ലെങ്കി ൽ വലഞ്ഞതു തന്നെ. നാട്ടിൽ നിന്ന്
കുട്ടികളെ വിസിറ്റ് ചെയ്യുവാനെത്തുന്ന
മാതാപിതാക്കൾക്ക് ജനാലയുടെ ചില്ലി
ലൂടെ പുറംലോകം നോക്കിക്കാണുകയേ
തരമുള്ളു, കുട്ടികൾ ജോലിക്ക് പോയി
ക്കഴിഞ്ഞാൽ. കൊച്ചുമക്കളെ ബേബി
സിറ്റ് ചെയ്യുവാൻ കൊണ്ടുവന്ന ചില
മാതാപിതാക്കൾ സന്തോഷപൂർവം മട
ങ്ങിപ്പോയ കഥയും കേട്ടിട്ടുണ്ട്.
വസന്തകാലത്ത് മരങ്ങളി
െലല്ലാം ഇലകൾ വന്നുകഴിഞ്ഞാൽപ്പിന്നെ അയ
ൽവീടുകൾ കാഴ്ചയിൽ നിന്ന് മറയുന്നു.
നമ്മെ ആരെങ്കിലും കുത്തിക്കൊന്നാലും ആരും അറിയില്ല. പ്രകൃതി ആസ്വദി ക്കത്തക്ക രീതിയിലാണ് പല വീടുക
ളുടെയും ഡിസൈൻ. ഈ പരിസരത്ത്
വീടുവയ്ക്കണമെങ്കിൽ കുറഞ്ഞത് രണ്ട് ഏക്കറുകൾ വേണമെന്ന് ടൗണിന്റെ നിബന്ധനയുണ്ട്. ഇവിടെ മാക്സിമം പ്രൈവസിക്കുവേണ്ടി ഒരോവീടുകളും ഒന്നിടവിട്ട് പുരയിടങ്ങളുടെ മുമ്പിലും പു റ കി ലു മ ാ യ ി വച്ച ി ര ിക്കുന്നു . അതിനാൽ ചില വീടുകൾ റോഡിൽ നിന്ന് കാണുകയില്ല എന്നുമാത്രമല്ല
അവരുടെ ഡ്രൈവേയ്ക്ക് നല്ല ദൂരവും
കാണും. പുതിയ ഡെവലപ്മെന്റുകളിൽ
വഴിവിളക്കുകളും കാണില്ല എന്നതാണ് പ്രത്യേകത. ഭൂതപ്രേതാദികൾ ഇറ ങ്ങിവ രു ം എന്ന് വി ശ ്വ സിക്കുന്ന ‘ഹാലവീൻ’ രാ ത്രിയിൽ ഇരുട്ടും
നീളവുമുള്ള ഡ്രൈവേയും താണ്ടി ‘ട്രിക്ക്
ഓർ ട്രീറ്റി’ന് കുട്ടികൾ വരില്ല. അതിനാൽ അവ ർക്ക് കൊടുക്കാ ൻ വാങ്ങിയ
മിഠായികൾ ബാക്കിയാവും.
സമ്മറിലെ ഏതെങ്കിലും ഒരു ശനി
യാഴ്ചഒരു ഔട്ട്ഡോർ പാർട്ടി നടത്തി
കറിവേപ്പിലയും ഇഞ്ചിയും മുളകുമിട്ട്
മോരുംവെള്ളവും ദാസേട്ടന്റെ പാട്ടും വ
ച്ച് സുഹൃത്തുക്കളെ ലഞ്ചിന് വിളി ച്ചാൽ
ഡിന്നർ സമയമായാലും ആൾ ക്കാർ ഒി
രി ഞ്ഞുപോകാതിരിക്കുന്നത് ഞങ്ങളെ വിട്ടുപോകുവാനുള്ള മടികൊണ്ടല്ല, മരങ്ങളും കുറ്റിച്ചെടികളും നൽകുന്ന
തണലും പ്രൈവസിയും പോകരുതെന്ന്
കാറ്റ് അവരുടെ ചെവിയിൽ മൂളുന്നതു കൊ ണ്ടുമാണ്. സൗഹൃ ദ ങ്ങളുടെ
സാമീപ്യം ആസ്വദിക്കൂ എന്ന് കാറ്റ് എന്റെ െ
ചെവിയിലും മൂളിയിരുന്നോ.