പകൽനേരത്ത് വീട് വൃത്തിയാക്കുേമ്പാഴാണ്
അയാളുെട േദഹത്താ ചിത്രശ
ലഭം വന്നിരുന്നത്.
കറുപ്പും വെളുപ്പും കലർന്ന അതിന്റെ
ദേഹം മികച്ച ഒരു പെയിന്റിങ് കാണുംപോലെ
ആനന്ദകരമായിരുന്നു. അതൊരു പെൺചിത്രശലഭമാകു
മെന്ന് അയാൾ കരുതി.
ആ കരുതലുകൾ ശരിയുമായിരുന്നു.
അയാളുടെ കാമുകിമാരിൽ ആരെ
ങ്കിലും വേഷപ്രച്ഛന്നയായി എത്തിയതാകുമോ?
ഇങ്ങനെയൊരു കാമുകപരിണാമം
അയാളൊരു സിനിമയിൽ കണ്ടിട്ടുമുണ്ട്.
ഇത് ആരോടൊക്കെ പങ്കുവച്ചുവോ
അവരൊക്കെ അയാളെ പരിഹസിക്കുകയായിരുന്നു.
പറ യുന്നതൊക്കെ വേദവാക്യം
പോലെ ശ്രവിച്ചിരുന്ന ഭാര്യയും ഇക്കാര്യ
ത്തിൽ അയാളെ അവിശ്വസിക്കുകയാ
ണുണ്ടായത്.
പക്ഷേ അയാൾ തന്റെ വാദങ്ങളെ
ഉപേക്ഷിച്ചില്ല. ചി ത്രശലഭം പിെന്നാരിക്കൽ
അയാെള കാണാനായി വന്നേപ്പാൾ
അയാളീആശങ്ക അതോടും പങ്കുവച്ചു.
താമസിയാതെയിത് തെളിയിക്കാമെ
ന്നായി ചിത്രശലഭം… ഇത് വെറും വാക്കല്ലേല്ലാ
െയന്ന് പിരിയാൻ േനരം ചിത്രശലഭേത്താട്
ചോദിച്ചപ്പോൾ കാണാൻ പോകുന്ന പൂരത്തെക്കുറിച്ച്
പറയണോ എന്നായിരുന്നു
മറുപടി.
പിന്നെ കുറച്ചുനാളത്തേക്ക് ചിത്രശലഭം
അയാളുടെ കാഴ്ചകളിൽ പെട്ടതേയില്ല.
വാഗ്ദാനം നൽകിയിട്ടത് നിറവേ
റാത്ത ഒരുപാട് പേർ അയാളുടെ പരിച യങ്ങളിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ
പെടുത്തി അയാളീചിത്രശലഭത്തെയും. അങ്ങനെ ഒരു ഉച്ചയുറക്കത്തിൽ
കണ്ട സ്വപ്നത്തിൽ ചിശ്രലഭത്തെ കണ്ട
തിനോട് കാര്യങ്ങൾ ആരായാമെന്ന് കരുതുമ്പോഴാണ്
ദേഹത്തെന്തോ വന്നിരു
ന്നതുപോലെ തോന്നിയതും അയാളാ
ഉറക്കത്തെ കണ്ണുകളിൽ നിന്ന് കുടഞ്ഞുകളഞ്ഞതും.
സ്വപ്നത്തിൽ അല്ലാതെ കണ്ടിട്ടും
കുറെ നേരം അയാളും ചിത്രശലഭവുമൊന്നും
മിണ്ടാതെ അപരിചിതത്വ
ത്തിന്റെ മുഖവുമായി നേർക്കുനേർ
നിന്നു.
”ധൈര്യമുണ്ടെങ്കിൽ നീയെന്റെ
കാമുകിയാണെന്ന് തെളിയിക്ക്…”
അയാൾ ചിത്രശലഭത്തെ വെല്ലുവി
ളിച്ചു.
ചിത്രശലഭം മറുത്തൊന്നും പറയാതൊരു
പെൺരൂപമായി.
അതയാളുടെ അവസാന കാമുകി
ജെസി കുര്യനായിരുന്നു. നിതംബം
മറഞ്ഞു കിടക്കുന്ന മുടിയും നേർത്ത
ശരീരവുമായിരുന്നു ജെസി കുര്യന്റെ
പ്രത്യേകത.
അവൾ അയാളുടെ കൂടെ കിടക്ക
യിൽ കിടന്നു.
”നിന്റെ സമയ തെരഞ്ഞെടുപ്പ്
അപാരംതന്നെ…” എന്നു പറഞ്ഞ്
ജെസി കുര്യനെ അയാൾ അഭിനന്ദിച്ചു.
”നിനക്ക് പഴയ കാമുകനാകുവാൻ
കഴിയുമോ?” എന്നായി ജെസി കുര്യൻ.
പ്രണയം ഒഴിയാത്ത മനസ്സുള്ളതു
കൊണ്ട് അവൾ പറഞ്ഞ കാമുകപരി
ണാമം അയാൾക്ക് നിഷ്പ്രയാസം കഴി
ഞ്ഞു.
അങ്ങനെ അയാൾ വർഷങ്ങൾക്കുശേഷമൊരിക്കൽ
കൂടി ജെസി കുര്യന്റെ
കാമുകനായി.
അക്കാലത്തെ അയാളുടെ സഹപ്രവർത്തകനായിരുന്ന
എബ്രഹാമിന്റെ
തടിച്ച കൈവിരലുകൾ തലോടിയ
ജെസി കുര്യന്റെ മുലകളിൽ അയാളും
കൈവിരലോടിച്ചു.
ജെസി കുര്യന്റെ ഏറ്റവും വലിയ
ആകർഷണം അവളുടെ മുലകൾതന്നെ
യായിരുന്നു. പക്ഷെ പ്രണയനാളുകളിലൊന്നും
അവയിൽ തൊടുവാൻ അയാളെ
അവൾ അനുവദിച്ചിരുന്നില്ല.
ദേഹത്താരോ തട്ടുന്നുണ്ട്.
തപ്പിപ്പിടഞ്ഞെഴുന്നേറ്റപ്പോൾ ഭാര്യ
യാണ്. ”എന്തു കിടപ്പാണിഷ്ടാ. പകലുറക്കം
പതിവില്ലല്ലോ”.
അപ്പോൾ അയാളിതുവരെ കണ്ടി
രുന്ന കൂടെ കിടന്നിരുന്ന ജെസി കുര്യനെവിടെ?
അവളുടെ മെലിഞ്ഞ ദേഹം.
അയാളെയെപ്പോഴും പ്രലോഭിപ്പിച്ചി
രുന്ന അവളുടെ മുലകൾ…
പകൽ വീട് വൃത്തിയാക്കുമ്പോൾ
അയാളുടെ ദേഹത്തൊരു കറുപ്പും
വെളുപ്പും കലർന്ന ചിത്രശലഭം വന്നിരു
ന്നുവെന്നത് നേരാണ്.
ആ ചിത്രശലഭമാണ്, അതിന്റെ
കൊഞ്ചലാണ് അയാളെ വഴിതെറ്റിച്ചത്.
അല്ലെങ്കിൽ ജെസി കുര്യനെ അയാ
ൾക്ക് ഓർക്കേണ്ടിവരില്ലായിരുന്നു.
പഴയകാല പ്രണയമൊന്നും പണ്ട്
കണ്ടു മറന്ന സിനിമയിലെ രംഗങ്ങൾ
പോലെ ഓർത്തെടുക്കേണ്ടിയും വരില്ലായിരുന്നു.
സ്വപ്നത്തിലാണെങ്കിലും ജെസി കുര്യ
നുമായുള്ള ഭോഗം നടന്നില്ലെന്നത്
അയാളെ നിരാശപ്പെടുത്തി.
ഇനിയാ ചിത്രശലഭത്തെ കണ്ടാൽ
തന്റെ ആനന്ദങ്ങളെ മൃതപ്പെടുത്തിയ
അതിന്റെ ജീവസ്പർശത്തെ കെടുത്ത
ണമെന്ന് ക്രൂരതയുടെ ഭാരഷ്യം മാത്രം
പരിചയമുള്ള ഒരു ഭരണാധികാരിയെ
പോലെ അയാൾ തീരുമാനിച്ചു.