കുട്ടന് ചെറുപ്പം തൊട്ടേ അമ്മയും അച്ഛനുമൊന്നും വേണ്ട.
എന്തിനുമേതിനും രാഗിചേച്ചി മതി. കുട്ടനെ ആദ്യമായി കുഞ്ഞി
ക്കാലുകൊണ്ട് നടക്കാൻ പഠിപ്പിച്ചത് രാഗിചേച്ചിയാണ്. വീടിന്റെ
കോലായയിലാണ് നടക്കാൻ പഠിപ്പിച്ചത്. ജനൽതിണ്ണയിൽ പിടി
ച്ചുകൊണ്ടും ആവശ്യമെങ്കിൽ സഹായത്തിനായി ചേച്ചിയുടെ
വിരൽ തൂങ്ങാൻ തന്നും അവൾ നടക്കാൻ ധൈര്യം തന്നു.
കോലായ നടന്നുതീർത്തപ്പോഴേക്കും കുട്ടൻ ക്ഷീണിച്ചു.
‘ഹായ്ശ്ചബ…മ്മ’ അവൻ അജ്ഞാതമായ ഭാഷയിൽ നന്ദി പറ
ഞ്ഞു.
കുട്ടനെ ഒക്കത്ത് കോരിയെടുത്ത് രാഗിചേച്ചി അവന്റെ വീട്ടുകാർ
ഓരോരുത്തരുടെയടുത്തും കൊണ്ടുപോയി, അവൻ സ്വയം
നടക്കാൻ തുടങ്ങിയ വിവരം അറിയിച്ചു. കുട്ടൻ കൊഞ്ചിക്കുഴഞ്ഞു.
എല്ലാവരും കുട്ടനെ ഉമ്മകൾകൊണ്ടു മൂടി.
കുട്ടനെ ‘അമ്മ’ എന്നു പറയാൻ പഠിപ്പിച്ചത്, അവന്റെ അമ്മയല്ല.
രാഗിചേച്ചിയാണ്. കുട്ടൻ ആദ്യം പറഞ്ഞുകൊണ്ടിരുന്നത് ‘മ്മ’
എന്നു മാത്രമായിരുന്നു. ഒരു ദിവസം രാഗിചേച്ചി അമ്മയെപ്പോലെ
അവനടുത്തിരുന്ന് അമ്മേ എന്നു വിളിക്കാൻ പറഞ്ഞു. അവൻ
‘മ്മേ’ എന്നു മാത്രം വിളിച്ചു. അപ്പോൾ രാഗിചേച്ചി വായ തുറന്ന്
‘അ’ എന്ന സ്വരം പറഞ്ഞുകൊടുത്തു പലവട്ടം ശ്രമിച്ചപ്പോൾ
കുട്ടന്റെ നാവിൽനിന്ന് ആ വിളി പുറത്തുവന്നു – ”അമ്മേ…’
അപ്പോഴും കുട്ടനെ എടുത്ത് വീടായ വീടൊക്കെ കൊണ്ടുപോയത്
രാഗിചേച്ചിയായിരുന്നു. അന്ന് അവിടെ ഒരു ഉത്സവംതന്നെ
യായിരുന്നു.
കുട്ടനെ ആദ്യമായി കുളിക്കാൻ പഠിപ്പിച്ചത് ആരാണെന്ന്
അവന് നല്ല ഓർമയാണ്. അവന് കുളിക്കാൻ എന്നും മടിയായിരു
ന്നു. കുളത്തിലല്ല, ബാത്‌റൂമിലാണ് കുളി. വെള്ളം ദേഹത്തേക്ക്
പൊടുന്നനെ കോരിയൊഴിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല.
കുളിക്കാൻ വിളിച്ചാൽ അവൻ ടേബിളിനടിയിലോ അടുക്കളയിലോ
പടിഞ്ഞാപ്പുറത്തോ ഒളിഞ്ഞിരുന്നു. രാഗിചേച്ചി അതി
നൊരു പരിഹാരം പറഞ്ഞു.
”മോനെ കുട്ടാ… നിനക്ക് സോപ്പുപതകൊണ്ട് കുപ്പായം തുന്നി
ത്തരാം”.
അവനത് കൗതുകമായി. വെളുത്ത പതകൊണ്ട് കുപ്പായം ഇടു
ന്നതവൻ സങ്കല്പിച്ചു. നല്ല രസമായിരിക്കും.
”കുപ്പായത്തിന് ബട്ടൻ ണ്ടാവ്വോ?” അവൻ ചോദിച്ചു.
”ഉം. അമ്മ തുന്നിത്തരാം”.
”ഒറപ്പാണോ?”
”കുളിക്കാൻ വന്ന് നോക്ക്. എല്ലാം തരാം”.
അവൻ മടിയില്ലാതെ വന്നു. കുളിമുറിയിലെത്തി ഷർട്ടും
ട്രൗസറും അഴിച്ച് നഗ്നനായി നിന്നു.
അവൻ പറഞ്ഞു: ”നിക്ക് അമ്മയും അച്ഛനും വേണ്ട. ആരും വര
ണ്ട”. പിന്നെ അവൻ രാഗിചേച്ചിയെ നോക്കി.
”എനിക്ക് കുപ്പായം തുന്നിത്താ”.
രാഗിചേച്ചിയോടവന് പറയാനുണ്ടായിരുന്നത് അതു മാത്രം.
രാഗിചേച്ചി വന്നു. അവനെ കുളിമുറിയിലെ അലക്കുകല്ലിനു
മുകളിൽ കയറ്റിനിർത്തി. ആദ്യം കാലിൽ വെള്ളമൊഴിച്ച്, തണുപ്പു
മാറ്റി. പിന്നെ കുറച്ചു വെള്ളമെടുത്ത് കാലിനു മുകളിൽ തളിച്ചു.
കൈ നനച്ച് മുഖം തഴുകിക്കൊടുത്തു. പുറകുവശത്തുകൂടി കോപ്പ
യിൽ വെള്ളമെടുത്ത് പതുക്കെ ഒഴിച്ചു.
”ഇനിയാണ് കുപ്പായമിട്ടുതരാൻ പോകുന്നത്” ചേച്ചി പറഞ്ഞു.
ചേച്ചി അവന്റെ മേലാകെ ചന്ദ്രിക സോപ്പ് പതപ്പിച്ചു. നഗ്നത
കാണാത്ത രീതിയിൽ, അവന്റെ തല മാത്രം കാണുന്ന രീതിയിൽ
പത. കുട്ടന് ഒരു രോമക്കുപ്പായം ഇട്ടതുപോലെ തോന്നി. അവൻ
അനങ്ങാതെ നിന്നു.
”അയ്യോ ബട്ടൻ തുന്നണ്ടേ? മറന്നു” എന്നു പറഞ്ഞുകൊണ്ട്
രാഗി ചേച്ചി കഴുത്തു മുതൽ അടിവയർ വരെ തൊട്ടുകൊണ്ട്
പതയ്ക്കു മുകളിൽ ബട്ടണുകൾ തീർത്തു.
”ഹായ്… ഹായ്” കുട്ടൻ വിളിച്ചുപറഞ്ഞു.
അവൻ കുളിമുറിയുടെ മൂലയിലെ എട്ടുകാലിയോടും വേട്ടാളനോടും
തന്നെ കാത്തിരിക്കുന്ന വെള്ളത്തോടും ശക്തി കാട്ടി.
”ഇനി നമുക്ക് കുപ്പായം അഴിച്ചുവെക്ക്യാ കുട്ടാ” ചേച്ചി നയ
ത്തിൽ ചോദിച്ചു.
”ഉം… ശരി”.
ഉടനെ ചേച്ചി വെള്ളമെടുത്ത് അവന്റെ ദേഹത്തുകൂടെ ഒഴിച്ചു.
കുപ്പായം ഒഴുകിപ്പോവുന്നത് കുട്ടൻ നോക്കിനിന്നു.
”ഇനി നാളെ ഇട്ട് തരാം ട്ടോ” രാഗി ചേച്ചി സമാധാനിപ്പിച്ചു.
കുളിക്കാനും തല നനയ്ക്കാനും മടിയുള്ള കുട്ടൻ പിറ്റേന്നു മുതൽ
സോപ്പുകുപ്പായമിടാൻ വേണ്ടി മാത്രം കുളിക്കാൻ തയ്യാറായി
വന്നു. ഇനി എന്നും രാഗി ചേച്ചി കുളിപ്പിച്ചാൽ മതിയെന്ന് അവൻ.
രാഗിചേച്ചി അവന്റെ സ്വന്തം ചേച്ചിയല്ല. അടുത്ത വീട്ടിലെ
ചേച്ചിയാണ്. കുട്ടൻ അതു മനസിലാക്കിയതുതന്നെ അവൻ
സ്‌കൂളിലൊക്കെ പോവാൻ തുടങ്ങിയശേഷമാണ്. ഒരുനാൾ രാഗി
ചേച്ചിയുടെ വീടു കണ്ടു. അടുത്ത മഴയിൽ വീഴാൻ പാകത്തിൽ
നിൽക്കുന്ന ഓലപ്പുര.
‘വീട് കാണാൻ തീരെ ഭംഗിയില്ല. ഏതായാലും രാഗിചേച്ചിയെപോലെയല്ല,
വീട്’ – അവൻ അന്ന് വിചാരിച്ചു. ”രാഗിചേച്ചി
നമ്മുടെ വീട്ടിൽ കഴിഞ്ഞോട്ടെ അമ്മേ” അവൻ അമ്മയോട് ചോദി
ക്കുകയും ചെയ്തു.
മിണ്ടാമിണ്ടിക്കായയുടെ മധുരം തേടി നടക്കുമ്പോൾ മുന്നിൽ
ചേച്ചിയുണ്ടായിരുന്നു. പുതുക്കുളത്തിനരികിലെ വേലിപ്പടർപ്പി
ലാണ് മിണ്ടാമിണ്ടിക്കായ ഉണ്ടായിരുന്നത്. അതു പറിക്കാൻ
പോകുമ്പോൾ വീട്ടിൽനിന്നിറങ്ങിയാൽ മുതൽ പിന്നെ ചുണ്ടന
ക്കാൻ പാടില്ല. ഇറങ്ങുന്നതിനു മുമ്പ് വരിക്കപ്ലാവിനു കീഴിലെ
ഘണ്ടാകർണനെ പ്രാർത്ഥിക്കുകയും വേണം. ഞങ്ങൾ പ്രാർത്ഥി
ച്ചു. പിന്നെ ചേച്ചി ഊമയുടെ നേതൃത്വമായി. നടക്കുമ്പോൾ പലതവണ
കുട്ടൻ സംശയങ്ങൾ ചോദിക്കാനാഞ്ഞു. ആ ചെടീടെ
പേരെന്താ, ദൂരെ കാണുന്ന മലയിലേക്ക് എത്ര ദൂരം നടക്കണം
എന്നൊക്കെ കുട്ടന് അറിയണമെന്നുണ്ടായിരുന്നു. എല്ലാം അവൻ
വിഴുങ്ങി. വായ തുറക്കാൻ പാടില്ലല്ലോ. എല്ലാം മിണ്ടാമിണ്ടിക്കായയുടെ
രുചിയറിയാൻ.
പുതുക്കുളത്ത് അന്ന് മീൻപിടിത്തക്കാർ ധാരാളമുണ്ടായിരുന്നു.
കുളത്തിനു ചുറ്റും കറുകറുത്ത മീൻപിടിത്തക്കാർ മുയ്യിനായും വരാലിനായും
ചൂണ്ടയും വലയുമിട്ട് കാത്തിരിക്കുകയായിരുന്നു.
അവർ രാഗിചേച്ചിയെ ചുഴിഞ്ഞുനോക്കുന്നത് കണ്ടപ്പോൾ
കല്ലെടുത്ത് കണ്ണിലേക്ക് ഒരു കുത്തു കൊടുക്കാനാണ് തോന്നിയത്.
ഞങ്ങൾ ഒരക്ഷരം ശബ്ദിക്കാതെ വേലിക്കരികുവരെ എത്തിയതാണ്.
ഒരു മീൻപിടിത്തക്കാരൻ ചതിച്ചു. അവൻ വല പൊക്കി.
മീനുകൾ പ്രാണരക്ഷാർത്ഥം പലയിടങ്ങളിലേക്ക്. ചെത്തം കേട്ട്
ആലിലെ വാവലുകൾ ഒന്നിച്ചു പറന്നുപൊങ്ങി. ആൽക്കൊമ്പ് ഇളകിയാടിയപ്പോൾ
ആദ്യം പേടിച്ചു നിലവിളിച്ചത് രാഗിചേച്ചിതന്നെ.
അവിടന്ന് ഓടിയൊളിച്ച് വീട്ടിലെത്തിയപ്പോൾ രാഗിചേച്ചി പറ
ഞ്ഞു: ‘സാരംല്യ… നമുക്ക് ഇനിയൊരു ദിവസം പോകാം ട്ടോ.
മിണ്ടാമിണ്ടിപ്പഴത്തിന് പഴുത്ത പേരയ്ക്കയുടെ അത്രയും മധുരമൊന്നും
ണ്ടാവില്ല കുട്ടാ”.
2012 മഡളമഠണറ ബടളളണറ 5 2
ഇടവഴികൾ പരിചയപ്പെടുത്തിത്തന്നത് രാഗിചേച്ചിയാണ്.
ഗ്രാമം വിട്ട് പുറത്തുപോയിട്ടില്ലാത്ത രാഗിചേച്ചി. കാവിൽനിന്നുള്ള
ഭദ്രകാളിയുടെ എഴുന്നള്ളത്തുകൂട്ടം തിങ്ങിനിറഞ്ഞുപോകുന്ന
ഇടവഴി രാഗിചേച്ചി കാണിച്ചുതന്നു. വധുവും വരനും വിവാഹച്ച
മ്മലോടെ നടന്നുപോവുന്ന ഇടവഴി കാണിച്ചുതന്നു. കുട്ടികൾ കളി
ക്കുന്ന ഇടവഴിയിൽ പാമ്പ് പതുങ്ങിയിരിക്കുന്നത് കാണിച്ചുതന്നു.
ഇടവഴിയിലൂടെ ശവം ഘോഷയാത്രയായി കൊണ്ടുപോവുന്നത്
കാണിച്ചുതന്നു. ഇടവഴിയിലെ ഇരുട്ട് കാണിച്ചുതന്നു. ഇടവഴികൾ
വളർന്നുവലുതായി പ്രധാന പാതയിലേക്ക് വികസിക്കുന്നത് അറി
യാൻ സഹായിച്ചു.
”വലുതായി ജോലിയൊക്കെ കിട്ടിയാൽ കുട്ടൻ എന്നെ
മറക്ക്വോ?” – പത്താംക്ലാസ് റിസൽറ്റ് പറഞ്ഞപ്പോൾ രാഗിചേച്ചി
ചോദിച്ചു.
”ഇല്ല, ചേച്ചിക്ക് വേണ്ടതെല്ലാം ഞാൻ വാങ്ങിത്തരും” കുട്ടൻ
പറഞ്ഞു.
”എനിക്ക് ഒന്നും വേണ്ട കുട്ടാ. നീ എന്നെ എന്നും ചേച്ചീന്നു
വിളിച്ചാ മാത്രം മതി”.
അവർ അതു പറഞ്ഞ് പെട്ടെന്ന് ഉമ്മറത്തേക്കിറങ്ങി, ആകാശച്ചെരുവിലേക്കു
നോക്കി, കണ്ണു തുടച്ചു.
കൗമാരം അവനെ തൊട്ടതു മുതൽ അവൻ ചില സംഗതികളിൽ
രാഗിചേച്ചിയെ മറികടന്നു. ടൗണിലെ തിയേറ്ററിലെ പുതിയ
സിനിമ ഏതാണെന്ന്, വരാൻ പോകുന്ന പുതിയ ഷോപ്പിംഗ്
കോംപ്ലക്‌സ്, പുരുഷന്മാർ വലിക്കുന്ന സിഗരറ്റുകൾ, ഭക്ഷണ കാർ
ണിവൽ… അവന്റെ അറിവുകൾക്കു മുന്നിൽ രാഗിചേച്ചി ഒന്നുമല്ലാതായി.
അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ രാഗിചേച്ചി
ബുദ്ധിമുട്ടി.
വർഷമൊന്നു കഴിഞ്ഞപ്പോൾ കുട്ടൻ ഒരിക്കൽ രാഗിചേച്ചി
യോട് പറഞ്ഞു: ”എന്നെ കുട്ടാ എന്നല്ലാതെ വേറെന്തെങ്കിലും
വിളിച്ചൂടെ?”
”എന്റെ കുട്ടാ…” എന്ന് ഗദ്ഗദത്തോടെ വിളിക്കാൻ മാത്രമേ
അപ്പോൾ രാഗിചേച്ചിക്കു കഴിഞ്ഞുള്ളൂ.
ടൗണിൽനിന്നു വന്ന് വസ്ര്തംപോലും മാറാതെ അടുത്തുവന്ന്
കുട്ടൻ ഒരു സന്ധ്യയ്ക്ക് ചോദിച്ചു: ”രാഗിചേച്ചിക്ക് നീലപ്പല്ല് എന്താന്ന്
അറിയ്വോ?”
”അയ്യോ നീലപ്പല്ലോ? അറീല്ലല്ലോ കുട്ടാ. വല്ല രാക്ഷസന്റെയുമായിരിക്കും”.
”അല്ല” അവൻ ഒരു മൊബൈൽ ഫോൺ പോക്കറ്റിൽനിന്നെ
ടുത്തു. മറ്റൊന്ന് മറ്റൊരു പോക്കറ്റിൽനിന്നും.
”ങ്‌ഹേ! ഇതെവിടുന്നാ?”
”അതൊക്കെ കിട്ടി. ഇത് നോക്ക് ചേച്ചീ…”
അവൻ അതിൽ ബ്ലൂടൂത്ത് തുറന്നു. കൂട്ടുകാരന്റെ മൊബൈലി
ൽനിന്ന് പാട്ടുരംഗങ്ങൾ അവന്റെ മൊബൈലിലേക്ക് അരിച്ചിറ
ങ്ങി. ചെറിയ സ്‌ക്രീനുള്ള ഒരു കൊച്ചു സിനിമാടാക്കീസ്.
”ഇതെങ്ങനെയാ കുട്ടാ കഴിയുന്നേ?”
”ഈ ചേച്ചിക്കൊന്നും അറിയില്ല. ചേച്ചിയെയും ആരും അറിയി
ല്ല. ഇതാണ് പ്രശ്‌നം”.
”ചേച്ചിയെ ആരും അറിയാത്തത് പ്രശ്‌നാ? ആരും അറിയാതിരി
ക്ക്വേല്ലെ വേണ്ടത്?”
”ങ്ഹും… ചേച്ചീടെ ഒരു കാര്യം!”
”ചേച്ചീടെ ഒരു പടം ഞാനെടുക്കട്ടെ” കുട്ടൻ പെട്ടെന്ന് ചോദി
ച്ചു.
”അതിന് ഫോട്ടോഗ്രാഫറെവിടെ?”
”ഫോട്ടോഗ്രാഫറൊന്നും വേണ്ട. ഞാൻ മതി. പിന്നെ ഇവനും
” മൊബൈൽ ഉയർത്തിക്കാട്ടി കുട്ടൻ പറഞ്ഞു.
”ഇതില് ഫോട്ടോയും എടുക്കാൻ പറ്റ്വോ? ഒന്നും വേണ്ട കുട്ടാ.
നീയെന്നെ എന്നും ചേച്ചീന്നു വിളിച്ചാ മതി”.
”ഓ തൊടങ്ങി രാമായണം. ചേച്ചീന്നുതന്നെ വിളിക്കാം. നേരെ
നിൽക്ക്”.
അവൾ ചിരിച്ചുനിന്നു. അവൻ ക്ലിക് എന്ന് പടമെടുത്ത് കാണി
ച്ചുകൊടുത്തു. ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും പല പടങ്ങ
ൾ.
”ചേച്ചീ… ചേച്ചിക്ക് ഈ ലോകത്തിൽ എത്ര പേരെ അറിയാം?”
”ഒന്നു മിണ്ടാതിരി കുട്ടാ… എനിക്ക് നിന്റേം എന്റേം വീട്ടുകാരെ
അല്ലാതെ പിന്നെ ആരെ അറിയാനാ?”
”രാഗിചേച്ചിക്ക് നിറയെ പരിചയക്കാരെ ഞാനുണ്ടാക്കിത്ത
രും”.
അന്നു പോയ കുട്ടൻ രണ്ടുദിവസം കഴിഞ്ഞ് എത്തിയപ്പോൾ
പറഞ്ഞു: ”ചേച്ചീ… ചേച്ചീടെ ഫേസ്ബുക്കിൽ ഒറ്റദിവസംകൊണ്ട്
320 പരിചയക്കാർ. ചേച്ചിയിപ്പൊ പഴയ ചേച്ചിയല്ലെന്നേ…”
”എനിക്ക് പരിചയക്കാരോ? അതെങ്ങനെ?”
”അതൊക്കെണ്ട്. രാഗിചേച്ചി ഇപ്പൊ പഴയ ആളല്ല.
തമിഴ്‌നാട്ടിലും ബൽജിയത്തിലും അമേരിക്കയിലുമുണ്ട് ചേച്ചിക്ക്
പരിചയക്കാർ!”
”എനിക്കോ?”
”പക്ഷെ ഇതു പോരാ. ഇനിയും നിറയെപ്പേരെ കൂടെ കൂട്ടണം.
അതിനാണ് ഒരു കുറുക്കുവഴി. യുട്യൂബ്…”
”എന്തു ട്യൂബാ അത്?”
”അതൊക്കെ പറയാം ചേച്ചി. ചേച്ചി പണ്ട് എന്നെ കുളിപ്പിച്ച
രീതി ഞാൻ ബ്ലോഗിൽ എഴുതിയപ്പൊ ചേച്ചിയെ ഒന്നു കാണണംന്ന്
എത്ര പേരാ ആവശ്യപ്പെട്ടതെന്നറിയ്വോ?”
”എന്താ കുട്ടാ, നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നി
ല്ലല്ലോ?”
”ഒന്നൂല്ല്യ ചേച്ചീ… എന്നെ പണ്ട് കുറെ കുളിപ്പിച്ചതല്ലേ?
ഞാനൊരിക്കലും ചേച്ചിയെ കുളിപ്പിച്ചിട്ടില്ലല്ലോ. ഞാൻ സോപ്പുസാരിയുടുപ്പിച്ച്
കുളിപ്പിച്ചുതരട്ടെ ചേച്ചീ?”
”അയ്യോ കുട്ടാ… നീയെന്താണീ പറയുന്നത്? സോപ്പുസാരിയുടുപ്പിക്കാനൊക്കെ
നിനക്കറിയ്വോ?”
”ഉം… അറിയാം”.
”പക്ഷെ…”
”എന്തു പക്ഷെ?”
”നീ എന്നെ ചേച്ചീന്നു മാത്രം വിളിക്കണം കേട്ടോ”.
”അതുപിന്നെ അങ്ങനെതന്നെയല്ലേ എന്റെ രാഗിചേച്ചീ”
എന്നു പറഞ്ഞുകൊണ്ട് കുട്ടൻ ചേച്ചിയെ സോപ്പുപതസാരി ഉടുപ്പി
ക്കുകയും പിന്നെ പതിയെ അത് അഴിപ്പിക്കുകയും… യുട്യൂബിലേക്ക്
അത് വൈകാതെ രുചി തേടുന്ന കണ്ണുകൾക്ക് വിഭവമായിക്കൊ
ണ്ട്…
അപ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു: ”കുട്ടാ എന്നെ
ഇനിയും രാഗിചേച്ചീന്നുതന്നെ വിളിക്കണം നിയ്യ്. മറക്കല്ലേ…’