ഒരു എഴുത്തുകാരി എന്ന നിലയിലാണ് മാനസി
പൊതുവെ അറിയപ്പെടുന്നത്. മുംബയിൽ അക്കാലത്ത്
നിലനിന്നിരുന്ന നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായ നാടക
പ്രവത്തനങ്ങളിൽ മാനസിയും സജീവമായിരുന്നു എന്ന്
പലർക്കും അറിയാമെങ്കിലും മാനസിയുടെ സിനിമാ
ബന്ധത്തെക്കുറിച്ച് അധികം പേർക്കും അറിയില്ല. മാനസി
ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരു
ന്നു. മാനസിയുടെ സാഹിത്യ രചനകൾ സിനിമയായിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ മാനസി
പങ്കവയ്ക്കുന്നു.
സാഹിത്യ കൃതികൾ സിനിമയാക്കുന്നതിനെക്കുറിച്ച്
എന്താണ് അഭിപ്രായം? സാഹിത്യ കൃതികളെ സിനിമയാക്കിയത്
കൊണ്ടാണ് പണ്ടൊക്കെ സിനിമകൾ നന്നായതെന്നും അങ്ങിനെ
ചെയ്യാത്തത് കൊണ്ടാണ് ഇന്ന് നല്ല സിനിമകൾ
ഉണ്ടാകാത്തതെന്നും മലയാളത്തിൽ ഒരു വാദമുണ്ട്?
സാഹിത്യ കൃതികളെ സിനിമയാക്കുന്നതിനെക്കുറിച്ച്
യാതൊരെതിർപ്പും എനിക്കില്ല. ഒരു സാഹിത്യ കൃതി
സിനിമയാക്കാൻ പറ്റുന്നതാണെന്ന് ഒരു സംവിധായകന്
തോന്നി അതിനെ സിനിമയാക്കുന്നതിൽ ഒരു തെറ്റുമില്ല
എന്നാണ് എന്റെ അഭിപ്രായം. എന്നാൽ സാഹിത്യ
കൃതികളെ അവലംബിച്ച് സിനിമയാക്കിയത് കൊണ്ടുമാത്രം
സിനിമ നന്നാകണമെന്നില്ല. നല്ല സാഹിത്യ കൃതികളെ
ആസ്പദമാക്കിയ മോശം സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്.
സിനിമയെ മോശമോ നല്ലതോ ആക്കുന്നത് അത് കൈകാര്യം
ചെയ്യുന്ന വിഷയത്തിൽ മാത്രം അധിഷ്ഠിതമല്ല. വിശിഷ്ട
മായ സാഹിത്യ കൃതികളിൽ പലപ്പോഴും കെട്ടുറപ്പുള്ള ഒരു
കഥയുണ്ടാകാനിട, അത് ക്യാമറയിലേക്ക് പകർത്തുമ്പോൾ
അതേപോലെ കെട്ടുറപ്പുള്ള ഒരു സിനിമയും ഉണ്ടാകുന്നു
എന്ന ധാരണ, സിനിമ എന്നു പറയുന്നത് അതിന്റെ വിഷയം,
ഉള്ളടക്കം എന്നിവ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നത്
കൊണ്ടാണ്. സിനിമയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ
നമുക്കുണ്ട്. സിനിമ ഒരു മാധ്യമമാണെന്നും അതിന്
അതിന്റേതായ സൗന്ദര്യശാസ്ര്തവും വ്യാകരണവും ഉണ്ടെന്നും
മനസ്സിലാക്കുകയോ അംഗീകരിക്കപോലുമോ ചെയ്യാത്തവരാണ്
ഭൂരിപക്ഷം സിനിമാസ്വാദകരും.
ഇതു തന്നെയാണ് വലിയൊരുഭാഗം സംവിധായകരുടെയും
അവസ്ഥ?
മലയാളത്തിൽ മാത്രമല്ല, എവിടേയും അതാണ് സത്യം.
സിനിമയ്ക്ക് പറയാൻ പറ്റുന്ന ഒരു നല്ല കഥ വേണം. അതിൽ
സംഭവങ്ങൾ പരസ്പര ബന്ധത്തോടെ 2+2=4 എന്ന ഫോർമുലയിൽ
ലളിതമായി ആഖ്യാനം ചെയ്യപ്പെടണം. അത്
ക്യാമറയിലൂടെ പകർത്തിവയ്ക്കുന്നതാണ് സിനിമ. അതിലെ
കഥ അതേപടി കാണുന്നതാണ് സിനിമ കാണൽ. സാഹിത്യ
കൃതികൾ വായിക്കുന്നതിനേക്കാൾ എളുപ്പമാണത്. സൗകര്യപ്രദവും.
ഉള്ളടക്കമാണ് സിനിമ, നാടകം, ചെറുകഥ,
കവിത എന്നൊക്കെ വിശ്വസിക്കുന്നവരാണ് ആസ്വാദകരിൽ
മിക്കവരും. (സിനിമയുടെ മാത്രം ദുര്യോഗമല്ല ഇത് എന്നർ
ത്ഥം). അതിനാൽ കാണാൻ കഴിയുന്ന ഒരു കഥയാണ് അവ
ർക്ക് സിനിമ. അല്ലെങ്കിൽ അങ്ങിനെ ആകണം. സാഹിത്യ
കൃതികളിൽ പലതിലും കഥ എന്ന ഘടകം അവർക്ക്
തിരിച്ചറിയാം. അതാണ് അവർ സിനിമയിലും കാണുന്നത്.
സിനിമയും, നാടകവും, ചെറുകഥയും, കവിതയും, നോവലും
ഒന്നും അതിന്റെ ഉള്ളടക്കം മാത്രമല്ല എന്നു പറഞ്ഞിട്ട്
കാര്യമില്ല. സിനിമ, കഥ വിട്ട്, ഒരു കലാരൂപമാണെന്ന്
വിശ്വസിക്കുന്നവരല്ല മിക്ക പ്രേക്ഷകരും. എളുപ്പം കരയാനും
ചിരിക്കാനും ഐഡന്റിഫൈ ചെയ്യാനും അവസരമേകുന്ന
ഒരു വിനോദോപാധിയാണ് അവർക്ക് സിനിമ. അതിൽ നിന്ന്
അപ്പുറത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നുമില്ല.
സിനിമ അടിസ്ഥാനപരമായി ഒരു കലാസൃഷ്ടിയാണ് എന്ന്
വിശ്വസിക്കാത്തതിനാൽ അതിൽ ഉപയോഗിക്കപ്പെടുന്ന
ധ്വന്യാത്മകമായ ക്യാമറാ ആംഗിളുകളോ, ലൈറ്റിംഗ് നൽ
കുന്ന ഇഫക്റ്റുകളോ, അവയുണ്ടാക്കുന്ന ടോണർ ക്വാളി
റ്റിയോ, മൂഡുകൾ സൃഷ്ടിക്കുന്ന ശബ്ദ വിന്യാസങ്ങളോ
(ഗാനങ്ങളല്ല) ഒന്നും അവർക്ക് വിഷയമല്ല. കലാ സൃഷ്ടിയെ
ന്ന നിലയ്ക്ക് സിനിമയെ വിലയിരുത്താനുള്ള സൗന്ദര്യശാസ്ര്ത
പരിശീലനമോ, എക്സ്പോഷറോ പലരും സമ്പാദിച്ചിട്ടില്ല.
എന്നാൽ ഒരു നല്ല സിനിമാസ്വാദകൻ നോക്കുന്നത്
സിനിമയുടെ വിഷയത്തെ – അതേതുമാകട്ടെ – കൈകാര്യം
ചെയ്യാൻ സിനിമ എന്ന മാധ്യമത്തിന്റെ സാദ്ധ്യതകളെ എത്രമാത്രം
ഉപയോഗിച്ചു എന്നും, എങ്ങനെയൊക്കെ വ്യത്യസ്ത
മായി ഉപയോഗിച്ചു എന്നുമായിരിക്കും. ഇവിടെ ക്യാമറ
സംവിധായകന്റെ കലാ സങ്കല്പങ്ങൾക്കനുസരിച്ച് ഉപയോഗിക്കപ്പെടുന്ന
ഒരു ഉപകരണമാണ്. സംവിധായകന്റെ കലാ
സങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതാകട്ടെ അദ്ദേഹത്തിന്റെ
സിനിമാവബോധം, മാധ്യമത്തെ പരീക്ഷണവേദിയാക്കാനുള്ള
തയ്യാറെടുപ്പ്, വഴിമാറിച്ചവിട്ടാനുള്ള സർഗശേഷി,
ശേമുഷി എന്നിവയൊക്കെയാണുതാനും. അതിനാൽ ഒരു
സാഹിത്യകൃതിയെ സിനിമ എന്ന മാധ്യമത്തിലേക്ക് വിവർ
ത്തനം ചെയ്യാനുള്ള കഴിവാണ് സാഹിത്യ കൃതിയെ സിനിമയാകുമ്പോൾ
ഏറ്റവും പ്രധാനം. ആ വിവർത്തനം നന്നെ
ങ്കിൽ സിനിമ നല്ലതാകും. അല്ലെങ്കിൽ മോശമാവും. രണ്ടു
മാധ്യമങ്ങളുടേയും സൗന്ദര്യാവബോധവും വ്യാകരണവും
വേറെ വേറെയാണ്. പെരുമാറ്റ രീതികൾ വേറെയാണ്.
കൃതികളുടെ ദൃശ്യ മാധ്യമത്തിലേക്കുള്ള വിവർത്തനത്തിൽ
മാധ്യമങ്ങളുടെ വ്യത്യസ്തതകൾ എങ്ങിനെ ഉപയോഗപ്പെടു
ത്തുന്നു എന്നതാണ് ഉരകല്ല് എന്നിരിക്കെ സാഹിത്യ
കൃതിയെ ഉപയോഗിക്കുന്നു എന്നതോ ഉപയോഗിക്കുന്നില്ല
എന്നതോ നല്ല സിനിമ ഉണ്ടാകുന്നതിൽ പ്രസക്തമേയല്ല.
ആദ്യത്തെ ഘട്ടം ഒരു വിഷയമുണ്ടാവുകയാണല്ലോ. അത്
തരണം ചെയ്യാ, വിഷയം തിരഞ്ഞു പോകാ എളുപ്പം കിട്ടുന്ന
ഒരുപാധിയാണ് സാഹിത്യ കൃതി. കൂടാതെ, ഇഷ്ടപ്പെട്ട ഒരു
സാഹിത്യ കൃതി സിനിമയാക്കണമെന്ന മോഹം, അല്ലെങ്കി
ല്, ഒരു സാഹിത്യ കൃതിക്ക് വിഷ്വ മീഡിയത്തിലൂടെ നല്കാ
കഴിയുന്ന സാധ്യതക തുടങ്ങിയവയും സാഹിത്യ കൃതിയെ
സിനിമയാക്കുന്നതിനുള്ള കാരണങ്ങളാകാം. കാരണങ്ങള്
പക്ഷേ എപ്പോഴും മാധ്യമങ്ങളോട് നീതി
പുലര്ത്തിക്കൊള്ളണമെന്നില്ല.
മാനസിയുടെ രചനകൾ വി.കെ. പ്രകാശ് ‘പുനരധിവാസം’
എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ടല്ലോ. എന്ത് തോന്നി?
പുനരധിവാസം എന്റെ രണ്ടു കഥകളെ ആസ്പദമാക്കിയു
ള്ളതാണ്. അവ എന്റെ നിർദേശ പ്രകാരം കൂട്ടിച്ചേർത്തു.
എൻ.എസ്. മാധവന്റെ ഒരു കഥയെ ആസ്പദമാക്കി ഒരു
സിനിമ ചെയ്യണമെന്നായിരുന്നു വി.കെ.പിയുടെ (വി.കെ.
പ്രകാശ്) ആഗ്രഹം. മാധവൻ അനുവാദം കൊടുത്തില്ല.
നാടക പ്രവർത്തനങ്ങൾ മുഖേന പരിചയമുണ്ടായിരുന്ന
വി.കെ.പി. എന്റെ ‘മാനസിയുടെ കഥകൾ’ എന്ന പുസ്തകം
വായിച്ചു. അതിലെ ‘ഉണ്ണികൃഷ്ണനും അച്ഛനും’ എന്ന കഥ
വി.കെ.പിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിലെ സമകാലീന
ജീവിതത്തെ അത് കാണിക്കുന്നു എന്നതായിരുന്നു എന്നോട്
പറഞ്ഞ കാരണം. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കഥയാണത്.
എനിക്ക് സന്തോഷം തോന്നി. സിനിമയാക്കാനുള്ള
അനുവാദവും കൊടുത്തു. (അനുവാദം എന്നൊക്കെ പറയാമോ
എന്നറിയില്ല. വളരെ ഔദ്യോഗികമായി തോന്നുന്നു
അത്. ഈ കഥ സിനിമയാക്കട്ടേ എന്ന് വി.കെ.പി. ചോദിച്ചു.
ആയ്ക്കോളു എന്ന് ഞാൻ മറുപടിയും പറഞ്ഞു). അതൊരു
വലിയ കാര്യമായി തോന്നിയിട്ടില്ല. അതിലെ ഇമേജറികൾ
എങ്ങിനെ ദൃശ്യാത്മകമായി കൈകാര്യം ചെയ്യുമെന്നറിയാൻ
ആകാംക്ഷയുണ്ടായിരുന്നു. അച്ഛന്റെ എഴുത്ത് വായിക്കവെ
കയ്യിൽ പുരണ്ട മഷി തുടച്ചുകളയാൻ പറ്റായ്ക എന്നത്
കഥാപാത്രത്തിന് തോന്നുന്ന കുറ്റബോധത്തിന്റെ പ്രതീകമാണ്
കഥയിൽ. നിസ്സഹായതയും കുറ്റബോധവും ഭാര്യയോടുള്ള
കാമവും ഒക്കെ കൂടിക്കുഴയുന്ന ഒരു മാനസികാവസ്ഥ
ക്യാമറ എങ്ങിനെ പിടിച്ചെടുക്കുമെന്ന് എനിക്ക് അത്ഭുതം
തോന്നി.
ഈ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായിരു
ന്നുവല്ലോ. അത് എന്തായിരുന്നു?
ഉണ്ണികൃഷ്ണനും അച്ഛനും എന്ന കഥ വളരെ ഗൗരവ
സ്വഭാവമുള്ളതാണെന്നും അത്ര ഗൗരവ സ്വഭാവമില്ലാത്ത
മറ്റൊരു കഥ ഇതിനോട് കൂട്ടിചേർക്കാൻ പറ്റുന്നതായി
ഉണ്ടോ എന്നും വി.കെ.പി. ചോദിച്ചു. അപ്പോൾ ‘നിർവചന
ങ്ങളുടെ നിറഭേദങ്ങൾ’ എന്ന കഥ ഈ കഥയോട് കൂട്ടിച്ചേർ
ത്താലോ എന്ന് ഞാൻ വി.കെ.പിയോട് ചോദിച്ചു. ആ
കഥയും (മാനസിയുടെ കഥകൾ എന്ന പുസ്തകം ഞാൻ
വി.കെ.പിക്ക് കൊടുത്തിരുന്നു) വായിച്ചിരുന്നതിനാൽ
വി.കെ.പി. സമ്മതിച്ചു. സ്ര്കീൻപ്ലെ എന്നോട് എഴുതാനാണ്
പറഞ്ഞത്. ഒന്ന്, ഞാൻ അതുവരെ സ്ര്കീൻപ്ലെ എഴുതിയിട്ടി
ല്ല. രണ്ട്, ഒരാഴ്ചയ്ക്കകം എനിക്ക് നാലു മാസത്തേക്ക് ഇന്ത്യയ്ക്ക്
പുറത്തേക്ക് പോകേണ്ടതുണ്ടായിരുന്നു. പി. ബാലചന്ദ്രനെ
എനിക്ക് പരിചയമുണ്ട്, നാടക പ്രവർത്തനത്തിലൂടെ തന്നെ.
പി. ബാലചന്ദ്രനെ ഏല്പിച്ചാലോ എന്ന് വി.കെ.പി. ചോദി
ക്കുകയും ഞാൻ സന്തോഷത്തോടെ സമ്മതിക്കുകയും
ചെയ്തു. കഥകൾ ചേർക്കേണ്ടതെങ്ങിനെയെന്നും, സ്ര്കീൻപ്ലെ
എന്നെ കാണിക്കണമെന്നും സിനിമ ആരംഭിക്കുമ്പോൾ
എന്റെ കഥകളെ ആസ്പദമാക്കിയാണ് സിനിമ എന്ന് എഴുതി
കാണിക്കണമെന്നും ഞാൻ വി.കെ.പിയോട് പറഞ്ഞു.
വി.കെ.പി. എല്ലാം സമ്മതിക്കുകയും അങ്ങനെത്തന്നെ
ചെയ്യുകയും ചെയ്തു. സ്ര്കീൻപ്ലെ വായിച്ചു കേട്ടപ്പോൾ കഥയി
ലില്ലാത്ത, കൂട്ടിച്ചേർത്ത പലതും എനിക്ക് ഇഷ്ടപ്പെട്ടില്ല. അത്
മെലോഡ്രാമാറ്റിക്കും, ലൗഡും ആയിത്തോന്നി. സിനിമ
കണ്ടപ്പോഴും അങ്ങിനെതന്നെയാണ് തോന്നിയത്. എന്റെ
കഥയുടെ ടോൺ അതല്ല. സിനിമ കണ്ടാൽ മാനസിയുടെ
കഥയാണെന്ന് ആരും തിരിച്ചറിയണം എന്നു പറഞ്ഞ
വി.കെ.പി. ഇത്തരം രംഗങ്ങൾ – അതിലെ നായികയുടെ
ആത്മഹത്യയ്ക്ക് ശേഷം വരുന്ന രംഗങ്ങൾ – (എന്റെ കഥയി
ൽ ആത്മഹത്യയോ അനുഷ്ഠാനങ്ങളോ പ്രേമരംഗങ്ങളോ
ഗാനങ്ങളോ ഇല്ല), മസാലയ്ക്കു വേണ്ടി ചേർക്കാൻ
അനുവദിക്കണമെന്ന് പറഞ്ഞു. ആദ്യത്തെ സിനിമയാണ്,
സാമ്പത്തികം നോക്കണം, ഗാനങ്ങളും പ്രേമരംഗങ്ങളും
വേണം എന്നൊക്കെ ഒരു ക്ഷമാപണമെന്നോണം അദ്ദേഹം
പറഞ്ഞു. കൂട്ടിച്ചേർത്ത രംഗങ്ങൾ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അത് ഞാൻ വി.കെ.പി.യോട് തുറന്നു പറഞ്ഞു. കഴിയുന്നതും
കുറയ്ക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ
പിന്നാമ്പുറ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് ഒന്നും അറിയി
ല്ലായിരുന്നു എന്നതും അതിനാൽ വി.കെ.പിയിൽ പൂർണ
വിശ്വാസമർപ്പിച്ചു എന്നതും ആ അനുവാദങ്ങൾക്ക്
കാരണമായിരുന്നു. എന്നാൽ ‘ഉണ്ണികൃഷ്ണനും അച്ഛനും’
എന്ന കഥയിലെ അച്ഛനെ, മെലിഞൊട്ടി, വയസ്സായി,
കാണുമ്പോൾ തന്നെ അത്യന്തം സഹതാപം തോന്നേണ്ട ആ
കഥാപാത്രത്തെ അവതരിപ്പിക്കാ ൻ കുടവയറും, ചെറുപ്പവും,
തടിച്ച ശരീരവുമുള്ള ബാലചന്ദ്രനെ നിയോഗിച്ചത്
അക്ഷന്തവ്യമായിപ്പോയി എന്ന് പറയാതെ വയ്യ. കഥ
മനസ്സിലാക്കാൻ സാധിക്കാതിരുന്ന ഒരാൾക്കേ ഇത്തരമൊരു
കാസ്റ്റിങ് സാദ്ധ്യമാകൂ. ദേശാടനത്തിലെ മുത്തശ്ശനായിരു
ന്നു എെന്റ മനസ്സിൽ. അതൊരു വല്ലാത്ത പാളിച്ചയായിരുന്നു
എന്ന് പറയാതെ വയ്യ. കഥയിൽ നിന്ന് വേർപെട്ട ഒരേയൊരു
പേരെയുള്ളൂ സിനിമയിൽ. ആ കഥാപാത്രത്തിനു മാത്രം
പേരുമാറ്റി. ഉണ്ണികൃഷ്ണന് പകരം സുധാകരൻ. എന്തിന്?
സ്വന്തമായി കഥയിൽ ഒരു പേരെങ്കിലും കിടക്കട്ടെ എന്നു
കരുത്തിയാവും. പേര് മാറ്റിയാൽ കോപ്പി റൈറ്റ് മാറുമോ
എന്നറിഞ്ഞു കൂടാ.
മലയാള സിനിമയുടെ പശ്ചാത്തലത്തിൽ മാത്രം
ഭേദപ്പെട്ട് ചിത്രീകരിക്കപ്പെട്ട, പലയിടത്തും സിനിമാറ്റിക്
ഭാഷയിൽ ഏറെ ബലഹീനതകളുള്ള ഒരു സിനിമ മാത്രമാണ്
പുനരധിവാസം. ആനുഷംഗികമായി പറയട്ടെ, സിനിമയുടെ
പേര് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എന്നോട് ആ പേര്
പറഞ്ഞിട്ടില്ല. അതിന്റെ സാംഗത്യവും എനിക്ക് മനസ്സിലായി
ട്ടില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഒഴിവാക്കാൻ
മന:പൂർവം ശ്രമിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. ഞാൻ
സിനിമാമാസികകൾ വായിക്കാറില്ല. അതിൽ വരുന്ന
വാർത്തകളും വായിക്കാറില്ല. അതിലൊന്നും എന്റെ പേര്
ഉണ്ടായിരുന്നില്ലെന്ന് പിന്നീട് സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ – എന്റെയും സംവിധായക-തിരക്കഥാകൃത്തിന്റെയും
– ധാരണകളിലും സമീപനങ്ങ
ളിലും കൂട്ടിമുട്ടാനാകാത്ത അകലമുണ്ടെന്ന് സിനിമ
കണ്ടപ്പോൾ ബോദ്ധ്യമായി. പുനരധിവാസം ഒരു വളരെ
നല്ല സിനിമയാണെന്ന് ഞാൻ പറയില്ല. എന്റെ കഥയുടെ
ഉള്ളടക്കം സാമൂഹ്യാനിവാര്യതകൾ നിർണയിക്കുന്ന ഒരു
കറുത്ത അന്തരീക്ഷത്തിന്റേതാണ്. സിനിമ എന്ന മീഡിയത്തി
ലേക്ക് കൃത്യമായി അത് തർജമ ചെയ്യപ്പെട്ടില്ല എന്നാണ്
എന്റെ തോന്നൽ.
കഥയ്ക്ക് അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് അവകാശങ്ങ ൾ
വന്നത്. സിനിമയുടെ കഥ തിരക്കഥയാണെന്നും അതിനാൽ
ആ അവാർഡ് മൂലകഥയ്ക്കല്ലെന്നും അവകാശവാദം ഉന്നയി
ച്ചവർ വാദിച്ചു. ജഡ്ജിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചിലർ
പറഞ്ഞത് മാനസിയുടെ കഥയെ ആസ്പദമാക്കിയുള്ള സിനിമ
എന്ന് എഴുതിയാൽ കഥയ്ക്കുള്ള അവാർഡ് മാനസിക്കാണ്
എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത് എന്നാണ്. പുസ്തകത്തിന്റെ
ആദ്യ പേജിൽ ഗ്രന്ഥകർത്താവിന്റെ പേര് മാനസി.
അവസാനത്തെ പേജിൽ ബാലചന്ദ്രൻ? വി.കെ.എൻ.
ചോദിച്ചത്, ഓ, അപ്പോ ഈയിടെ മാനസി പി. ബാലചന്ദ്രൻ
എന്ന പേരിലാണ് കഥയെഴുതുന്നത് അല്ലേ എന്നാണ്. രണ്ട്
ഷർട്ട് കൂട്ടിത്തുന്നാൻ നൽകിയാൽ തുന്നിക്കഴിയുേമ്പാൾ ഷ
ർട്ട് തുന്നൽക്കാരന്റേതാകുമോ എന്ന് എം.ടി. വാസുദേവൻ
നായർ ചോദിച്ചു. പരേതനായ ശ്രീ. ഗിരീഷ് പുത്തഞ്ചേരി
ചോദിച്ചത് ഇതെങ്ങനെ പറ്റി എന്നാണ്. ആ കഥകൾ,
പ്രത്യേകിച്ചും ഉണ്ണികൃഷ്ണനും അച്ഛനും എന്റെ മനസ്സിൽ
ഇപ്പോഴുമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അന്യെന്റ
കുട്ടിയുടെ പിതാവ് താനാണെന്ന് അവകാശപ്പെടുന്നവരുടെ
ഇന്റലെക്ച്വൽ ഡി.എൻ.എ. പരിശോധിക്കാൻ വഴിയില്ല
ല്ലോ എന്നാണ് പിന്നീടൊരിക്കൽ ഒരു ചോദ്യത്തിന് ഉത്തരമായി
ഞാൻ പ്രതികരിച്ചത്.
ഏതായാലും ഈ സിനിമയ്ക്കൊക്കെ എത്രയോ മുമ്പാണ്
ഞാനീ കഥകൾ എഴുതിയത്. ഈ സിനിമയ്ക്ക് എനിക്ക്
അവാർഡ് ലഭിച്ചു എന്ന് വയ്ക്കൂ. എന്താണ് എന്റെ നേട്ടം? 20,000
ക? ഞാനെന്തായാലും സിനിമാ കഥകൾ എഴുതാൻ പോകി
ല്ല. അതെന്റെ ഫീൽഡല്ല. രണ്ടു കഥകൾക്ക് പ്രൊഡ്യൂസർ
തന്നത് 20,000 ക ആണ്. വി.കെ.പി. തന്നു. ഞാൻ സ്വീകരി
ച്ചു. ദിവസത്തിൽ ഒരഞ്ചു കഥാകൃത്തുക്കളെങ്കിലും ഇത്തരം
തിരിമറികൾ കാരണം സിനിമാലോകത്ത് മരിക്കുന്നുണ്ടെന്ന്
ഈ രംഗത്ത് പഴകിയ ഒരാൾ പറഞ്ഞു. ഒരു കഥയ്ക്ക് എത്ര
പൈസ കിട്ടുമെന്ന് എനിക്കറിയില്ല. ചോദിക്കണമെന്ന്
ആലോചിച്ചിട്ടില്ല. അതൊന്നും അക്കാലത്ത് എന്റെ
പ്രശ്നങ്ങളേ ആയിട്ടില്ല. വിഷമം തോണിയത് വി.കെ.പി., പി.
ബാലചന്ദ്രൻ തുടങ്ങിയ കൂടെ പ്രവർത്തിച്ചിരുന്ന പരിചയ
ക്കാരുടെ സൗഹൃദം ഒരാവശ്യവുമില്ലാതെ, ഒന്നിനുമല്ലാതെ
നഷ്ടപ്പെടുന്നതിലായിരുന്നു. അവർക്ക് സിനിമാലോകത്തെ
അവാർഡുകൾ വിലപ്പെട്ടതാവാം. അതവരുടെ ഫീൽഡാണ്.
അവർക്ക് കൂടുതൽ വിസിബിലിറ്റി കിട്ടുന്നുണ്ടാവാം. എനി
ക്കിതൊന്നും സിനിമയിൽ നിന്ന് വേണ്ട. ഞാനാണ്
കഥാകൃത്ത് എന്ന് പറയാൻ തുനിഞ്ഞത് അതാണ് സത്യം
എന്നതു കൊണ്ടും സുഹൃത്തുക്ക ൾ ചതിച്ചു എന്ന വിശ്വാസം
കൊണ്ടും അവകാശവാദത്തിെന്റ അന്യായമോർത്തുമാണ്.
അന്ന് സിനിമയുടെ ലോകത്തെ കളികൾ അറിഞ്ഞിരുന്നെ
ങ്കിൽ വെറുതെ സമയം പാഴാക്കുമായിരുന്നില്ല. വക്കീൽ
പണി ചെയ്യുന്ന പലർക്കും കഥയും തിരക്കഥയും
തിരിച്ചറിയില്ല. ബാലചന്ദ്രന് തിരക്കഥയ്ക്ക് അവാർഡ് (ഒന്നല്ല
രണ്ടെണ്ണം കൊടുത്തോട്ടെ) കൊടുത്താൽ മതിയായിരുന്നു.
കഥയ്ക്ക് മറ്റാർക്കെങ്കിലും സമ്മാനം കൊടുത്താൽ മതിയായി
രുന്നു. എനിക്ക് അവാർഡ് കിട്ടാത്തതല്ല, എന്റെ കഥ
മറ്റൊരാളുടേതാണെന്ന് പറഞ്ഞതാണ് എന്നെ ദു:ഖിപ്പിച്ചത്.
അതും വി.കെ.പി. ഈ സിനിമ സ്വപ്നം കാണുന്നതിനും
എത്രയോ മുമ്പ് ഞാൻ എഴുതിയ കഥ!!! ഈ അവാർഡ്
ഇല്ലായിരുന്നെങ്കിൽ സൗഹൃദങ്ങൾ അപസ്വരമില്ലാതെ
നിന്നേനെ. സിനിമ കണ്ടാൽ മാനസിയുടെ കഥയാണെന്ന്
ആരും തിരിച്ചറിയണം എന്നു പറഞ്ഞ വി.കെ.പി.യെ ഞാൻ
ഒരു നിമിഷം ഓർത്തു. ഞാൻ ഇതിനെക്കുറിച്ച് അദ്ദേഹത്തോട്
സംസാരിച്ചില്ല. സംസാരിക്കണമെന്ന് തോന്നിയിട്ടില്ല.
വി.കെ.പി. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രിവ്യൂവിന്
വിളിക്കെ, അദ്ദേഹം അടുത്തു നിന്നവർക്ക് എന്നെ പരിചയപ്പെടുത്തിയത്
എെന്റ ആദ്യ സിനിമയുടെ കഥ മാനസിയുടെയാണ്
എന്നു പറഞ്ഞാണ്! ആങ്ഹാ! അതെയോ? എന്ന് ഒരു
ചിരിയോടെ ചോദിച്ച് ഞാനവിടെ നിന്ന് പോവുകയാണുണ്ടായത്.
ഉദ്ദേശിക്കാതെ, ഒരു കാര്യത്തിനുമല്ലാതെ നഷ്ടപ്പെടുന്ന
സൗഹൃദങ്ങൾ വിഷമിപ്പിക്കുന്നതാണ്. വി.കെ.പി. ‘പുനരധി
വാസം’ സിനിമ എടുത്തില്ലായിരുന്നെങ്കിൽ, സുരേന്ദ്രന്റെ ഈ
ഒരു ചോദ്യമല്ലാതെ, എനിക്കൊന്നും നഷ്ടപ്പെടില്ലായിരുന്നു.
വി.കെ.പി. സിനിമ എടുത്തു എന്നതിനാൽ നേട്ടം 20,000 ക.
നഷ്ടം, എനിക്ക് ബഹുമാനമുണ്ടായിരുന്ന ചില സൗഹൃദങ്ങ
ൾ. ഒരു സൗഹൃദത്തിന്റെയും മൂല്യം 20,000 രൂപയിൽ
ഒതുങ്ങില്ല. പി. ബാലചന്ദ്രൻ കഥയ്ക്കുള്ള അവാർഡ് വാങ്ങി.
വിവാദം തീർന്നു. സിനിമയ്ക്ക് ആസ്പദമായ കഥകൾ എന്റേതായിത്തന്നെ
ഇന്നും പുസ്തകത്തിൽ നിലനിൽക്കുന്നു. സിനിമയുടെ
ഞാൻ കണ്ട പ്രിന്റിലും അതാണ് എഴുതിയിരിക്കുന്നത്.
ഭാഗ്യം, അവ സിനിമയ്ക്ക് എത്രയോ മുമ്പേ പ്രസിദ്ധീകരിച്ചതായിരുന്നു.
ടി.വി. ഒരു അപൂർവ വസ്തുവും ഇന്റർനെറ്റിന്റെ വരവിനും
മുമ്പുള്ള ബോംബെയിൽ നിന്ന് തുടങ്ങാം. നഗരത്തിലെ അക്കാലത്തെ
സിനിമാകാഴ്ചകൾ, പ്രത്യേകിച്ച് മലയാളം സിനിമകൾ,
എത്തരത്തിൽ ഉള്ളതായിരുന്നു?
നഗരത്തിൽ ഹിന്ദി സിനിമകൾ വിളഞ്ഞാടിയിരുന്ന
കാലം. മലയാളം സിനിമ ഒരു തിയ്യറ്ററിൽ മാത്രം എപ്പോഴെ
ങ്കിലും കളിക്കുന്ന കാലം. അകലെയായതിനാൽ വല്ലപ്പോഴും
പോയെങ്കിലായി എന്നേയുള്ളൂ. കുടുംബവുമായി മാത്രമേ
അത്തരം സിനിമകൾക്ക് പോകാറുള്ളൂ. മലയാളം സിനിമ
കാണാനുള്ള അദമ്യമായ മോഹമൊന്നും അന്നും എനിക്കു
ണ്ടായിരുന്നില്ല. നല്ല സിനിമകൾ ഇതല്ല എന്ന് മനസ്സെപ്പോഴും
പറഞ്ഞു. ഹിന്ദി സിനിമകൾ – യാഥാർത്ഥ്യവുമായി യാതൊരു
ബന്ധവുമില്ലാത്ത, അവിശ്വസനീയമായ സിനിമകൾ –
വല്ലാതെ ബോറടിപ്പിച്ചു. ഒഴിവു ദിവസങ്ങളിൽ പൊതുവെ
മിക്കവരും സിനിമ കാണാൻ പോകുന്ന സമയങ്ങളിൽ ഞാൻ
വായിക്കാനോ ഒറ്റയ്ക്ക് നാടകങ്ങൾ (മറാത്തി) കാണാനോ
ചെലവാക്കി. മലയാളം സിനിമകൾ എഴുപത് എൺപതുകളി
ൽ എങ്ങിനെയുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയു
ള്ളൂ. ഹിന്ദി തമിഴ് സിനിമകളുടെ അനുരണങ്ങൾ ധാരാളം.
സങ്കടപര്യവസായികളായ മലയാളം സിനിമകൾക്ക് വലിയ
ഡിമാന്റായിരുന്നു. തുലാഭാരം തുടങ്ങിയ സിനിമകൾ
കൊണ്ടാടപ്പെട്ടു. ഇവയൊക്കെ കാണുമ്പോൾ ഇന്ന് ചിരി
വരുന്നു, ചെമ്മീനടക്കം. എന്തൊരു മെലോഡ്രാമയായിരുന്നു
നമ്മുടെ സിനിമകളിൽ. അതൊക്കെ നമ്മൾ വെള്ളം കൂട്ടാതെ
വിഴുങ്ങി. പക്ഷേ, റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയുമില്ലാത്തിടത്ത്
ഏതു സിനിമയെയും ജനം
സന്തോഷത്തോടെ സ്വീകരിച്ചു. മലയാളം സിനിമകളിൽ
ചിലതെങ്കിലും പ്രസിദ്ധമായ സാഹിത്യ കൃതികളെ
ആസ്പദമാക്കി. അതൊരു വലിയ വഴിത്തിരിവായിരുന്നു
ജനങ്ങൾക്ക്. മലയാള സിനിമ എളുപ്പം ജന സമ്മതി നേടി.
വിഷയത്തിലെ വ്യത്യസ്തത തന്നെയായിരുന്നു പ്രധാന
കാരണം. പാട്ടുകൾ പലതും കവിതയോടടുത്തു നിന്നു.
സുന്ദരമായ ഗാന സാഹിത്യത്തെ പോലെ തന്നെ, പ്രസിദ്ധ
രായ പല സംഗീത സംവിധായകരും നൽകിയ ഈണങ്ങൾ
ജനത്തെ സിനിമയോടടുപ്പിച്ച വലിയൊരു ഘടകമാണ്.
പാട്ടുക ൾ കേൾക്കാൻ വേണ്ടി മാത്രം സിനിമ കാണുന്നവർ
ധാരാളമായിരുന്നു അന്ന്. എത്ര പാട്ടുണ്ട് എന്നാവും പ്രധാന
ചോദ്യം. സാഹിത്യ കൃതികളെ ആസ്പദമാക്കിയ സിനിമകളി ൽ
ജീവിതഗന്ധിയല്ലാത്ത നായകന്മാർ ഉണ്ടായിരുന്നില്ല എന്നത്
സ്റ്റീരിയോ ടൈപ്പുകളിൽ നിന്നു വലിയ മോചനം തന്നു.
സാഹിത്യ കൃതികൾ നല്ല സിനിമ തരുന്നു എന്ന വിശ്വാസ
ത്തിന് ഇത് വലിയ കാരണമായി. ആ സിനിമയിൽ
ജീവിതമുണ്ടെന്നാണ് പറയാറ്. ഇതൊന്നും സിനിമയുടെ
ഗുണമോ മേന്മയോ ആയിട്ടല്ല ഞാൻ പറയുന്നത്. ഒരു
കാലഘട്ടത്തെ ഓർമിക്കുകയാണ്.
അക്കാലത്ത് മലയാളം സിനിമകൾ ചില തിയ്യറ്ററുകളിൽ
അശ്ലീല സിനിമകൾ എന്ന നിലയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നുവല്ലോ.
വലിയ ഒരു അയോടുകൂടി, ലുങ്കിയും ബ്ളൗസും
അല്ലെങ്കിൽ പാവാടയും ബ്ളൗസും ഒക്കെ ധരിച്ച സ്ര്തീകളുടെ
മാറിടത്തിന്റെയും അടിവയറിന്റെയും നഗ്നതയോടു കൂടിയ
പോസ്റ്ററുകളുമായി. ഇതിനെതിരെ തിയ്യറ്ററുകൾക്ക് മുന്നിൽ
നിങ്ങളൊക്കെ ചേർന്ന് പ്രതിഷേധ മീറ്റിംഗുകൾ നടത്തിയിരുന്നു
എന്ന് കേട്ടിട്ടുണ്ട്.
വാസ്തവികമായ വേറിട്ട കഥകൾ വന്നപ്പോൾ പെണ്ണുങ്ങ
ളുടെ വേഷവിധാനം മാറി. മേൽമുണ്ടിടാതെയുള്ള സ്ര്തീ
കഥാപാത്രങ്ങൾ ഉത്തരേന്ത്യക്കാർക്ക് വലിയ ഹരമായി
രുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മലയാള സിനിമകൾ
(അവളുടെ രാവുകൾ തുടങ്ങി വച്ച ട്രെൻഡ്) രാത്രികാലങ്ങ
ളിൽ ഓടാൻ ഒരു കാരണം അതായി. സ്ര്തീയുടെ ശരീരം
സിനിമയിലായാലും സാഹിത്യത്തിലായാലും വില്പനച്ചരക്കാണ്.
ക്യാമറയിൽ തെളിഞ്ഞു മറയുന്ന അടിവയറും മാറിടവുമൊക്കെ
ഇന്നും ഹരമാണ് ജനത്തിന്. എഴുതുകയും
പ്രസംഗിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് ഇതിനെതിരെ. പക്ഷെ
പ്രതിഷേധിക്കാൻ തിയ്യറ്ററിന് മുൻപിൽ ഞാൻ പോയിട്ടില്ല.
പ്രതിഷേധ മീറ്റിംഗുകൾക്ക് പോയി. പ്രതിഷേധിക്കാൻ
തിയ്യറ്ററിന് മുൻപിൽ പോയ ഗ്രൂപ്പുകൾ ഉണ്ടെന്നറിയാം.
പക്ഷെ അതൊന്നും ഫലവത്തായില്ല. പണത്തിനു കീഴി
ലാണ് പോലീസ്. അധികാരത്തിന്റെ ലേബലുമുണ്ട്. പക്ഷെ
ഒരു ചെറിയ അവബോധമുണ്ടാക്കാൻ ആ ഗ്രൂപ്പുകൾക്ക്
കഴിഞ്ഞു. തലമൂടിയാണ് അന്ന് ഇത്തരം അ സിനിമകൾ
കാണാൻ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇടിച്ചു
കയറിയത്. അ സർട്ടിഫിക്കറ്റുകൾ കിട്ടിയ സിനിമകൾ വൻ
വിജയമായി. കാരണം പെൺശരീരം തന്നെ. പെണ്ണിന്റെ
ശരീരം കാണാൻ എന്തു വിലയും കൊടുക്കുന്ന, ലൈംഗിക
പട്ടിണി കൊണ്ട് ഗ്രഹണി പിടിച്ച ഒരു സമൂഹത്തിൽ പെൺ
ശരീരം ഏറ്റവും വിലപിടിച്ച വില്പനച്ചരക്കാണ്. മനോഭാവ
ത്തിൽ ജനം ഇന്നും മാറിയിട്ടൊന്നുമില്ല. സൗന്ദര്യ ബോധം
തൊട്ട് തീണ്ടാതെ പെണ്ണിന്റെ മാറും ചന്തിയും പ്രൊജക്റ്റ്
ചെയ്യുന്ന ചിത്രീകരണത്തിന് പകരം ഇന്ന് ഐറ്റം ഡാൻസുകൾ
ആയി എന്നല്ലേ ഉള്ളൂ. ഉദ്ദേശ്യം ഒന്നു തന്നെ. പെണ്ണു
ങ്ങളെ കണ്ടാൽ സ്ഖലിക്കുന്ന സംസ്കാരമാണ്, സ്ര്തീയുടെ
ശരീരം ഇത്ര വൾഗറായി കാണിക്കാൻ മലയാളികൾ
തയ്യാറായതിന്റെ പിന്നിൽ. ശരാശരി മലയാളിയുടെ (സിനിമ
എടുക്കുന്നവരുടെയും കാണുന്നവരുടെയും) സൗന്ദര്യ
ബോധം ഇതിൽ കാണാം. സിനിമാസ്വാദന ശേഷിയും,
പെണ്ണിനെ നോക്കുന്ന രീതിയും ഇതിൽ നിന്ന് വ്യക്തമാണ്.
ഒരു കാലത്ത് മുംബയിൽ പ്രബലമായിരുന്ന ഫിലിം
സൊസൈറ്റികളുമായി ബന്ധപ്പെട്ട് മാനസിയും പ്രവർത്തിച്ചി
രുന്നുവല്ലോ. ആ അനുഭവങ്ങൾ ഓർത്തെടുക്കാമോ? സിനിമക
ൾ ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന ഒരു കാലമായിരുന്നുവല്ലോ
അത്?
ബോംബെയിലെത്തി വളരെ താമസിയാതെതന്നെ ഒരു
സാഹിത്യ സമ്മേളനത്തിൽ വച്ചാണ് ശ്രീ. പുരുഷോത്തമൻ
നെടുങ്ങാടിയെ പരിചയപ്പെടാനിടയായത്. അത് ഒരു വലിയ,
തീരെ പരിചയമില്ലാതിരുന്ന ഒരു ലോകത്തേക്കുള്ള വാതിൽ
തുറക്കലായിരുന്നു. നാടകം, സിനിമ എന്നിവയെക്കുറിച്ചുള്ള
ധാരണകൾ ആകെ കീഴ്മേൽ മറിഞ്ഞ കാലം. നെടുങ്ങാടി
മാഷുമായുള്ള സമ്പർക്കം എെന്റ അറിവിന്റെ ചക്രവാളങ്ങളെ
വളരെ വലുതാക്കി എന്നു പറയാതെ വയ്യ. അങ്ങിനെയാണ്
ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെടുന്നത്. സ്ര്കീൻ
യൂണിറ്റ് തുടങ്ങിയ പല ഫിലിം സൊസൈറ്റികളിലും
അംഗമായി. ഒരുപാട് സിനിമകൾ കണ്ടു. സിനിമ എന്തെന്ന്
മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. വിലക്കുകളെ
മറികടന്ന് ഒറ്റയ്ക്ക് സിനിമ കാണാൻ പോയത് അക്കാലത്താണ്.
കുറേ ചീത്തപ്പേര് കിട്ടി. മുംബയിലെ സാംസ്കാരിക നായക
ന്മാരും, പുരോഗമന ചിന്താഗതിക്കാരെന്ന് സ്വയം വിശ്വസി
ക്കുന്നവരും, സുഹൃത്തുക്കളെന്ന് നടിച്ച് കൂടെ നടന്നവരും
പല അപവാദങ്ങളും പറഞ്ഞു പരത്തി. പെണ്ണായാൽ
പെണ്ണിന്റെ നിലയ്ക്കിരിക്കണം എന്നു പറഞ്ഞവരോട്
എന്താണ് പെണ്ണിന്റെ നില എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.
അതെ, ഞാൻ വേശ്യയാണ്, അതുകൊണ്ട് നിങ്ങൾക്ക്
എന്താണ് നഷ്ടം എന്ന് ചോദിച്ചിട്ടുണ്ട്. ആൾക്കാരുടെ
ഇത്തരം പറച്ചിലുകളെ മറികടന്നാലേ എനിക്ക് ഇഷ്ടമുള്ള
കാര്യങ്ങൾ അന്നും ഇന്നും ചെയ്യാൻ പറ്റൂ. സമൂഹത്തിനെതി
രെ നിന്നാണ് ഞാൻ അന്ന് ഫിലിം സൊസൈറ്റികളിൽ
പ്രവർത്തിച്ചതും സിനിമകൾ പലയിടത്തും പോയി കണ്ടതും.
സിനിമ ഒരു വിനോദോപാധിയായി മാത്രം കാണുന്ന
ഭൂരിപക്ഷത്തിനോട് ഇതു പറഞ്ഞിട്ടു കാര്യമില്ല. മുംബയിൽ
നാല്പത്-അറുപത് വർഷം ജീവിച്ചിട്ടും ജഹാംഗീർ ആർട്
ഗാലറി കാണാത്തവരാണ് നമ്മുടെ സാംസ്കാരിക ഭൂരിപക്ഷ
വും. ആണും പെണ്ണും അതെ. എല്ലാ അർത്ഥത്തിലും ഒറ്റയ്ക്ക്
നടന്ന എനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചവരോട്
എനിക്ക് സഹതാപമാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്.
അവർ എനിക്കു പിന്നിലാണ് നടന്നത്. നടക്കുന്നതും.
ഒപ്പമെത്താൻ അവർക്കിനിയും കുറേ കാലം വേണം.
അതെനിക്ക് നന്നായറിയാം എന്നതിനാലാണ് സഹതാപം
തോന്നുന്നതും. സിനിമയായാലും, സാഹിത്യമായാലും
പുരുഷന്മാരുടെ കൃതികളെ മാനസി വിമർശിക്കുേമ്പാൾ ഒരു
താഴ്മ വേണം എന്ന് പറഞ്ഞവനോട് അതെന്തിന് എന്ന്
ചോദിച്ചതിന് ഇന്നും ലോജിക്കലായ ഒരു മറുപടി കിട്ടിയിട്ടില്ല.
സിനിമ കാണൽ, പല പരിപാടികളും കഴിഞ്ഞുള്ള രാത്രിയി
ലെ സഞ്ചാരങ്ങൾ എന്നിവ അങ്ങനെ ഒരു പൊളിറ്റിക്കൽ
പ്രൊട്ടസ്റ്റ് ആയി എനിക്ക്. പെണ്ണ് ഒറ്റയ്ക്ക് പോയി സിനിമ
കാണുക എന്നത്, രാത്രി വൈകി വീട്ടിലെത്തുക എന്നത്
വിപ്ലവത്തിൽ കുറഞ്ഞ ഒന്നുമല്ലായിരുന്നു അന്ന്. ആ വിപ്ലവം
പക്ഷെ എന്റെ സിനിമാബോധത്തെ വളർത്തിയെടുത്തു.
നല്ല നല്ല, എല്ലാ അർത്ഥത്തിലും മനസ്സിനെ പുതിയ കാഴ്ച
കൾ കാട്ടിത്തന്ന, കാട്ടി ഭ്രമിപ്പിച്ച ലഹരിയായി സിനിമ. ആ
സിനിമകൾ കാണൽ അങ്ങനെ എന്റെ വ്യക്തിപരവും
സാമൂഹ്യവുമായ വിപ്ലവമായി. ഇന്നും അത് തുടരുന്നു.
അക്കാലത്ത് മാഷിന്റെ വീട്ടിൽ സ്ഥിരമായി സന്ദൻശനം
നടത്തുകയും മാഷ്ക്ക് ശിഷ്യപ്പെടുകയും ചെയ്ത ഒരു കൂട്ടം
ചെറുപ്പക്കാരുണ്ടായിരുന്നു. സിനിമയെക്കുറിച്ചും നാടകത്തെ
ക്കുറിച്ചും ഞങ്ങൾ മാഷിൽ നിന്ന് നേടിയ അറിവുകളും
അദ്ദേഹം ആ രംഗങ്ങളിൽ ഞങ്ങൾക്ക് നൽകിയ എക്സ്പോഷറും
കാരണമാണ് ‘സഹൃദയ’ എന്ന ഫിലിം സൊസൈറ്റി
യും, ‘പുറപ്പാട്’ എന്ന നാടക സൗഹൃദവും രൂപപ്പെട്ടത്.
ഫിലിം സൊസൈറ്റികളിൽ അംഗമാകുന്നത്, ധാരാളം
ക്ലാസിക് സിനിമകൾ കാണുന്നത് ഒക്കെ അക്കാലത്താണ്.
ഫിലിം സൊസൈറ്റികളെല്ലാം സിനിമകൾ കാണിച്ചിരുന്നത്
അക്കാലത്ത് മുംബയുടെ സിരാകേന്ദ്രമായ വി.ടി. സ്റ്റേഷനടുത്തും
നരിമാൻ പോയന്റിനടുത്തും ഒക്കെയാണ്. സിനിമ
കണ്ട് മടങ്ങുേമ്പാഴേക്കും വളരെ വൈകും. സാമ്പത്തിക കാരണങ്ങളാൽ
അകലെ, വളരെ അകലെ ജീവിക്കേണ്ടിയിരുന്ന
മധ്യവർഗക്കാർക്ക് ഇത് വലിയ അസൗകര്യമാണെന്ന ഒരഭി
പ്രായം പൊന്തി വന്നു. ‘സഹൃദയ’ എന്ന ഫിലിം സൊസൈ
റ്റി തുടങ്ങാനും വളരെ തുച്ഛമായ അംഗ വരിസംഖ്യ പിരിച്ച്
ദാദറിനടുത്ത് (മധ്യ ബോംബെ എന്നു പറയാം) സിനിമകൾ
കാണിക്കാൻ സാദ്ധ്യമായാൽ മലയാളികൾക്ക് ‘നല്ല’ സിനി
മകൾ കാണാൻ കുറേക്കൂടി എളുപ്പമായേക്കാമെന്നും അഭി
പ്രായമുണ്ടായി. ശ്രീ. പി.കെ. നായർ അന്ന് ഫിലിം ഇൻസ്റ്റി
റ്റിയൂട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം നല്ല സിനിമകൾ തെരഞ്ഞെ
ടുക്കാനും മറ്റും സഹായിക്കുമെന്ന് അറിയാമായിരുന്നു.
അദ്ദേഹം വളരെ വലിയ സഹായമാണ് ഞങ്ങൾക്ക് ചെയ്തത്.
‘സഹൃദയ’ എന്ന ഫിലിം സൊസൈറ്റി തുടങ്ങാനുള്ള പശ്ചാ
ത്തലം അങ്ങനെ രൂപപ്പെട്ടു.
ബാന്ദ്രയിലെ തിയ്യറ്ററിൽ ഞായറാഴ്ച രാവിലെ എട്ട്
മണിക്ക് ഉണ്ടായിരുന്ന സ്ര്കീനിംഗ് കാണാൻ രാവിലെ അഞ്ച്
മണിക്ക് എഴുന്നേറ്റ് വീട്ടിലെ പണികൾ തീർത്ത് ബസ്സും
വണ്ടിയുമൊക്കെ പിടിച്ച് എട്ട് മണിക്ക് മുൻപ് ഞാൻ താമസി
ച്ചിരുന്ന ഘാട്കോപ്പറിൽ നിന്ന് ബാന്ദ്രയിലെത്താൻ പെട്ടി
രുന്ന പാട് ഇന്നോർക്കുമ്പോൾ ചിരി വരുന്നു. പക്ഷെ
അത്തരം ബുദ്ധിമുട്ടുകൾ സഹിച്ച് കണ്ട ഒരു പാട് സിനിമകളാണ്
എന്റെ സിനിമാസംസ്കാരത്തിന്റെ അടിത്തറ രൂപപ്പെടു
ത്തിയത്. സഹൃദയയിൽ സജീവമാകാൻ കാരണം നെടു
ങ്ങാടി മാഷിന്റെ ശിഷ്യരായ ഞങ്ങളൊക്കെ കൂടിയാണ്
അതാരംഭിച്ചത് എന്നതുതന്നെയാണ്. കിംഗ്സ് സർക്കിളിലെ
മഹാലക്ഷ്മി ഗാർഡനിലായിരുന്നു മീറ്റിംഗുകൾ. (സ്വന്തം
സ്ഥലമില്ല!). ശ്രീ. ജനാർദനനായിരുന്നു എന്നും ആദ്യം
എത്തുന്ന ആൾ. അദ്ദേഹം സഹൃദയയ്ക്കുവേണ്ടി വളരെയധികം
പ്രവർത്തിച്ച ആളാണ്. പൂനെയിൽ പോയി പ്രിന്റ്
ടാക്സിയിൽ കൊണ്ടുവരിക, തിരിച്ചു കൊണ്ടു പോവുക തുടങ്ങി
ഹാളിെന്റ ബുക്കിംഗ്, അവിടത്തെ ജോലികൾ എല്ലാം
അദ്ദേഹം എന്നും സസന്തോഷം ഏറ്റെടുത്തു.
വല്ലാത്ത ആവേശമായിരുന്നു. തീരെ കണ്ടു പരിചയമി
ല്ലാത്ത തരത്തിലുള്ള, ലോകത്തിന്റെ പല ഭാഗത്തു നിന്നുമു
ള്ള, പ്രഗത്ഭരും പ്രതിഭാധനരുമായിരുന്ന സംവിധായകരുടെ
സിനിമകൾ ഒരു ലഹരി പോലെ തലയ്ക്കു പിടിച്ചിരുന്നു
എനിക്ക് എന്ന് നിസ്സംശയം പറയാം. പതുക്കെ പതുക്കെ മറ്റ്
ഭാഷക്കാർ ഈ സൊസൈറ്റിയിൽ അംഗങ്ങളായി. ദാദറിലെ
ബ്രോഡ് വെ മിനി തിയ്യറ്ററിലായിരുന്നു മിക്കവാറും സ്ക്രീനിംഗുകൾ.
ഹാൾ താരതമ്യേന ചെലവു കുറഞ്ഞതായിരുന്നു,
മലയാളികൾക്ക് കൂടുതൽ സൗകര്യപ്രദമായിരുന്നു എന്ന
തൊക്കെയാണ് കാരണം. ഒപ്പം തന്നെ ഇതിലെ പ്രവർത്തകരെല്ലാം
നാടക രംഗത്തും സജീവമായി, നെടുങ്ങാടി മാഷുടെ
പിന്തുണയോടെ. എന്റെ ബോംബെ ജീവിതത്തിലെ ഏറ്റവും
സജീവമായ കാലഘട്ടമായിരുന്നു അത്. പണമില്ലായ്മ
യൊന്നും ഞങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. പകരം
നിൽക്കാൻ ആത്മാർത്ഥതയും അർപ്പണ ബോധവും
എല്ലാവരും കാണിച്ചു. പണമില്ലാത്തതു കൊണ്ടുമാത്രം ഒരു
പ്രവർത്തനവും നിന്നു പോകില്ല എന്നുതന്നെയാണ് ഇന്നും
എെന്റ വിശ്വാസം. ഇതിലൊക്കെ താൽപര്യമുള്ള പണക്കാരെ
കണ്ടുപിടിക്കാവുന്നതേയുള്ളൂ.
മാനസി സഹൃദയയുടെ വല്ല പദവിയും വഹിച്ചിരുന്നോ?
ഇല്ല. ആർക്കും ഒരു ഔദ്യോഗിക പദവിയും സഹൃദയയി
ൽ ഉണ്ടായിരുന്നില്ല. അതാത് സമയത്ത് ആർക്ക് എന്ത്
ചെയ്യാനാണോ കൂടുതൽ സൗകര്യം എന്നതുമാത്രമായിരുന്നു
പരിഗണന. ഞാൻ പാർട്ണർ ആയിരുന്ന ഒരു ചെറിയ
പ്രിന്റിംഗ് പ്രസ്സ് ആയിരുന്നു ഔദ്യോഗിക മേൽവിലാസം.
അതിനാൽ അവിടെ വരുന്ന രേഖകൾ സൂക്ഷിക്കുക, അംഗ
വരിസംഖ്യ കിട്ടിയാൽ രസീത് കൊടുക്കുക, ഫെസ്റ്റിവൽ
നടത്തുമ്പോൾ പണത്തിന്റെ കണക്കുകൾ സൂക്ഷിക്കുക
തുടങ്ങിയ പണികൾ ചെയ്തിരുന്നു. ഇതുതന്നെയായിരുന്നു
ഞങ്ങളുടെ നാടക സൗഹൃദത്തിന്റെയും ഫോർമാറ്റ്. ഔദ്യോഗിക
പദവി ആർക്കും ഉണ്ടായിരുന്നില്ല. ഒരു ആത്മാർത്ഥ
കൂട്ടായ്മയുടെ സംഭാവനയായിരുന്നു രണ്ടു രംഗത്തെ
പ്രവർത്തനവും.
അക്കാലത്ത് മുംബയ് മലയാളിയുടെ സിനിമാസ്വാദനം
എത്തരത്തിലായിരുന്നു?
മുംബയ് മലയാളി എന്നല്ല, ഏതൊരു ഭാഷയിലേയും
എവിടത്തേയും ശരാശരി മനുഷ്യൻ ഒരു കാലത്തും കലാരൂപങ്ങളുടെ
സൂക്ഷ്മമായ സൗന്ദര്യ ബോധത്തെ അറിയുന്ന
വരോ അതിനെക്കുറിച്ച് വല്ലാതെ ചിന്തിക്കുന്നവരോ അല്ല.
അക്കാലത്തും ഇക്കാലത്തും സിനിമ ഭൂരിപക്ഷത്തിനും
വിനോദോപാധിയാണ്. കലാരൂപമായല്ല അവരതിനെ
കാണുന്നത്. കാനായി കുഞ്ഞിരാമന്റെ നഗ്നയായ സ്ര്തീ
ശില്പത്തെ ബഹുഭൂരിപക്ഷവും കാണുന്നത് എങ്ങനെയാണ്?
അതിന്റെ നഗ്നതയേയൊ അതോ അതിന്റെ കലാഭംഗിയേ
യൊ? ടിവിയിൽ വരുന്ന ദൈവങ്ങളെ കാണുന്നത് എങ്ങനെയാണ്?
ഭൂരിപക്ഷത്തിന്റെ ഈ കാഴ്ചകളിൽ അവരുടെ
സാമൂഹ്യപശ്ചാത്തലവും കലാരൂപരംഗങ്ങളിലുള്ള എക്സ്പോഷറും
അവബോധവും ഒക്കെ ഉൾച്ചേരുന്നുണ്ട്. എന്തുകൊണ്ടാണ്
കവിതയേക്കാൾ സിനിമാഗാനങ്ങൾ ജനകീയമാകുന്നത്?
ജനകീയമാവുക എന്നത് കലയെ – ഏത് കലാ
രൂപത്തേയും – സംബന്ധിച്ചിടത്തോളം അതിന്റെ സർഗാത്മ
കതയുടെ മാനദണ്ഡമല്ല. വളരെ ഗൗരവാവഹമായ,
കാലത്തെ അതിജീവിക്കുകയും മനുഷ്യ സംസ്കാരത്തിന്
മുതൽക്കൂട്ടാവുകയും ചെയ്യുന്ന സർഗ സൃഷ്ടികൾ ജനകീയമാവാൻ
ബുദ്ധിമുട്ടാണ്. അവ ആസ്വദിക്കാനാവശ്യമായ ഒരു
മാനസിക, ബൗദ്ധിക പശ്ചാത്തലം ആസ്വാദകന് വേണം.
അത് ഭൂരിപക്ഷത്തിന്റെ ഭാഗത്തുണ്ടാവില്ല. അതാണ്
വി.കെ.എൻ. കല യഥാർത്ഥത്തിൽ ന്യൂനപക്ഷത്തിന്റേതാണെന്ന്
പറയാൻ കാരണം. ലിഷർ (വിശ്രമ സമയം), ഉപജീ
വനോപാധികൾ എന്നിവയെല്ലാം കലാസ്വാദനത്തെ,
എക്സ്പോഷറിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇലക്ട്രോണിക്
വിപ്ലവം വരും മുൻപ് നമുക്ക് നല്ല സിനിമകൾ കാണാനുള്ള
സാദ്ധ്യതകൾ കുറവായിരുന്നു. മലയാളം / ഇന്ത്യൻ
സിനിമകൾ ഉദാത്തമാണെന്ന ധാരണയിലാണ് പലരും വള
ർന്നതു തന്നെ. എക്സ്പോഷർ എല്ലാ കലയിലും ആസ്വാദനത്തെ
രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. അതിനാൽ
അക്കാലത്ത് മുംബയ് മലയാളിയുടെ സിനിമാസ്വാദനം
കലാരൂപമെന്ന നിലയ്ക്ക് നോക്കിയാൽ വളരെയൊന്നും
മെച്ചപ്പെട്ടതാവാൻ വഴിയില്ല. കാരണം പ്രധാനമായും
സാമൂഹ്യമാണ്.
സഹൃദയയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഒരു
വ്യക്തിയായിരുന്നു ജി. അരവിന്ദൻ. അദ്ദേഹത്തിന്റെ ലളി
തവും എളിമയാർന്നതുമായ പെരുമാറ്റം എത്രയോ ആദരവോടെ
മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ. അദ്ദേഹത്തി
ന്റെ ഓരോ പുതിയ സിനിമയും, ചിലവ റിലീസ് ആകുന്ന
തിനു പോലും മുൻപ് സഹൃദയയുടെ ഫെസ്റ്റിവലിൽ കാണി
ക്കാൻ അനുവാദം തന്നിട്ടുണ്ട് അദ്ദേഹം. (അരവിന്ദൻ
ഞങ്ങളിൽ ഒരാളായി ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്തു
തന്നു). സഹൃദയയ്ക്കോ അതിലെ പ്രവർത്തകരുടെ കയ്യിലോ
കാശില്ല. ഫിലിം സൊസൈറ്റി നടത്തിക്കൊണ്ട് പോകാനുള്ള
കാശൊന്നും അംഗത്വ വരിസംഖ്യയിൽ നിന്ന് ലഭിക്കില്ല.
അതിനാൽ ഓരോ വർഷവും ഡോണർ പാസ്സുകൾ വച്ച്
പണം പിരിച്ചാണ് ഫെസ്റ്റിവൽ നടത്തിയിരുന്നത്. ഒരു
ഫെസ്റ്റിവൽ നടത്തിക്കിട്ടുന്ന തുക കൊണ്ടുവേണം ഒരു
വർഷത്തെ പ്രവർത്തനം മുഴുവൻ നടത്താൻ. അന്ന് ശ്രീ.
അരവിന്ദന്റെ സിനിമ കാണാൻ കഴിയുക എന്നത് മുംബയ്
മലയാളിക്ക് വലിയ ആകർഷകമായിരുന്നതിനാൽ (കാരണം
അപൂർവമായി മാത്രമേ അത് ബോംബെയിൽ കാണാനൊ
ക്കൂ) പാസ്സുകളൊക്കെ പെട്ടെന്ന് വിറ്റുപോകും. അദ്ദേഹം
ഒന്നും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അവസാനമായി എന്റെ
വീട്ടിൽ വരുേമ്പാൾ അദ്ദേഹത്തിന് തീരെ സുഖമില്ലാതിരുന്ന
തിനാൽ കുരുമുളക് രസം വേണമെന്ന് പറഞ്ഞ് ഞാൻ
ഉണ്ടാക്കിക്കൊടുത്ത ഓർമ ഇന്നും പച്ചയോടെ മനസ്സിലുണ്ട്.
പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോൾ അറിഞ്ഞ വാർത്ത അദ്ദേഹം
മരിച്ചു എന്നാണ്. ശ്രീ. നെടുങ്ങാടി മാഷാണ് വിളിച്ചു പറ
ഞ്ഞത്.
സഹൃദയ മലയാളം സിനിമകൾക്കായിരുന്നുവല്ലോ പ്രാധാന്യം
കൊടുത്തിരുന്നത്.
സഹൃദയ ഫിലിം സൊസൈറ്റി അടിസ്ഥാനപരമായി മലയാളികളാൽ
മലയാളികൾക്കു വേണ്ടി ഉണ്ടാക്കിയ ഒന്നായി
രുന്നു. മധ്യവർഗ, ഉദ്യോഗസ്ഥരായ, കാശില്ലാത്ത മലയാളി
കൾക്ക് നല്ല സിനിമ (മലയാളം സിനിമകളല്ല) കാണാൻ
അവസരമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അവരിൽ
സംഘാടകർ ഞങ്ങളും പെട്ടിരുന്നു എന്ന് ഉറപ്പിച്ചു പറയട്ടെ.
മലയാളികൾക്കിടയിൽ ഒരു പുതിയ സിനിമാ സംസ്കാരം
വളർത്തിയെടുക്കുന്നതിൽ സഹൃദയയുടെ പങ്ക് എന്താണ്?
ഇതിൽ വിജയിച്ചു എന്ന് തോന്നുന്നുണ്ടോ?
സഹൃദയ മലയാളികളുടെ ചെറിയ വൃത്തത്തിൽ വിജയമായിരുന്നു.
വ്യത്യസ്തമായ ഒരവബോധം, പ്രത്യേകിച്ചും
ചെറുപ്പക്കാർക്കിടയിൽ അതുണ്ടാക്കി. ഞങ്ങളുടെ പരീക്ഷണ
നാടകങ്ങളെ പോലെത്തന്നെ ഫിലിം സ്ര്കീനിംഗുകളും രണ്ടു
രംഗത്തുമുള്ള സമാന്തര ചലനങ്ങളെ ഷോക്കേസ് ചെയ്യാനാണ്
ശ്രമിച്ചത്. അതുതന്നെയായിരുന്നു അവയുടെ ചരിത്രപരമായ
പ്രസക്തി. പല സംവിധായകരുമായി സംവാദങ്ങൾ
നടന്നു. അടൂർ ഗോപാലകൃഷ്ണൻ, പവിത്രൻ, ചിന്ത രവി,
ടി.വി. ചന്ദ്രൻ, കെ.ആർ. മോഹനൻ എന്നിവരൊക്കെ
നമ്മുടെ സംവാദങ്ങളിൽ പങ്കെടുത്തു. അത് ആസ്വാദന
ത്തിൽ വലിയ ഓളങ്ങളുണ്ടാക്കി. ആസ്വാദനത്തിന്റെ പരി
സരങ്ങൾ വ്യത്യസ്തമായി. അന്നത്തെ പശ്ചാത്തലത്തിൽ
ഒരടി കൂടുതൽ മുന്നോട്ട് വയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. നല്ലൊരു
പരിധി വരെ വിജയിച്ചു. സഹൃദയ തികച്ചും സാമ്പത്തികമായ,
പ്രയോഗികമായ കാരണങ്ങളാൽ (!) നിർത്തേണ്ടി
വന്നപ്പോൾ (ബ്രോഡ് വെ മിനി തിയ്യറ്റർ ഞങ്ങൾക്ക്
ലഭ്യമല്ലാതായി. ഇരട്ടി ചാർജിന് ആ ഹാൾ കല്യാണങ്ങൾക്ക്
കൊടുക്കാൻ തുടങ്ങി. ഇലക്ട്രോണിക് മീഡിയം (വി.സി.ആർ.
തുടങ്ങിയവ) മറ്റൊരു കാരണമായി. എനിക്ക് ലഭിച്ച ഫോൺ
വിളികളും കത്തുകളും തന്നെയാണ് ഇതിന്റെ സാക്ഷ്യം.
സുരേന്ദ്രനും ഇതിന്റെ ഭാഗമായിരുന്നുവല്ലോ. സുരേന്ദ്രനെ
സഹൃദയ സ്വാധീനിച്ചിട്ടില്ലേ? നമ്മൾ ചെയ്തത് ശരിയായി
രുന്നു എന്ന് സുരേന്ദ്രൻ വിശ്വസിക്കുന്നില്ലേ?
സഹൃദയയുടെ പ്രവത്തനങ്ങൾ സിനിമാപ്രദർശനങ്ങളിൽ
മാത്രം ഒതുങ്ങുകയായിരുന്നുവോ? ഇങ്ങിനെ തോന്നാൻ കാരണം
അതേ സമയത്ത് സ്ര്കീൻ യൂണിറ്റ് എന്ന ഫിലിം സൊസൈറ്റി
മണി കൗൾ, കുമാർ സാഹ്നി തുടങ്ങിയവരെ പങ്കെടുപ്പിച്ച്
സംവാദങ്ങൾ നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും
ചെയ്തിരുന്നു.
ശരിയാണ്. ഏറെക്കുറെ സിനിമാ പ്രദർശനങ്ങളിൽ
ഒതുങ്ങിയാണ് സഹൃദയ പ്രവർത്തിച്ചത്. പക്ഷേ പൂനെ
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന പരിപാടികളിലും
ആസ്വാദന കോഴ്സുകളിലും പങ്കുകൊള്ളാൻ സഹൃദയ
മെംബർമാർക്ക് മുൻഗണനയുണ്ടായിരുന്നു. അതുപയോഗിച്ച
യുവാക്കൾ ഉണ്ട്. അതതു മാസത്തെ സ്ര്കീനിംഗിന്
ശേഷം, വർഷത്തിൽ ഒരു ഫെസ്റ്റിവൽ നടത്തുക എന്നതായിരുന്നു
പ്രധാന പ്രവർത്തന പരിപാടി. അതിനോടനുബ
ന്ധിച്ച ഓപ്പൺ ഫോറം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. മലയാള
സിനിമയുടെ 50 വർഷങ്ങൾ എന്ന പുസ്തകം അക്കാലത്ത്
പ്രസിദ്ധീകരിച്ചിരുന്നു. അത് ഒരു വിരൽചൂണ്ടി കൂടിയായിരു
ന്നു. ചരിത്രം ഗുളിക രൂപത്തിൽ. സഹൃദയയിലെ എല്ലാവരും
അതിനു വേണ്ടി വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ശൈലിയിലുള്ള സാഹിത്യ കൃതികൾ വായി
ക്കുന്നവർക്ക് പോലും നമ്മുടെ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന
തരത്തിലുള്ള സിനിമകൾ ഉൾക്കൊള്ളാൻ അന്നും കഴിഞ്ഞിരു
ന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഫിലിം സൊസൈറ്റികളിലൂടെ
സിനിമകൾ കണ്ടു പരിചയിച്ചവർക്ക് പോലും സാ്രമ്പദായിക
രീതിയിലുള്ള കലാസിനിമകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയു
ന്നുള്ളൂ. നമ്മുടെ സിനിമാസങ്കല്പങ്ങളെ പൊളിച്ചെഴുതിയ
ഗൊദാദിെന്റ താരതമ്യേന ലളിതമായ ്ധവറണ ടേ ്ധണ എന്ന
സിനിമ പോലും നമുക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
സാഹിത്യ കൃതികൾ – ഏറ്റവും പുതിയ ശൈലിയിലുള്ള
സാഹിത്യ കൃതികൾ – വായിക്കുന്നവരും സിനിമയുമായി
ട്ടെന്തു ബന്ധം? സാഹിത്യം ആസ്വദിക്കുന്ന പലർക്കും ഒരു
സമാന്തര സിനിമ നിലനിൽക്കുന്നു എന്നു പോലും അറിയില്ല.
ഞാൻ വീണ്ടും പറയട്ടെ, സാഹിത്യവും സിനിമയും വ്യത്യസ്ത
ങ്ങളായ മീഡിയങ്ങളാണ്. അവ ആവശ്യപ്പെടുന്നത് രണ്ടു
വ്യത്യസ്ത സെൻസിബിലിറ്റിയാണ്. ഒന്നു കടത്തിപ്പറഞ്ഞാൽ,
സ്പോർട്സിൽ തിളങ്ങുന്നവർ ക്ലാസ്സിക്കൽ മ്യൂസിക് ആസ്വ
ദിക്കണമെന്നുണ്ടോ? സിനിമ അറിയുന്നവർ, സാഹിത്യ
കൃതിയെ എങ്ങനെ സിനിമ എന്ന മീഡിയത്തിലേക്ക് വിവർ
ത്തനം ചെയ്യുന്നു സംവിധായകൻ എന്നാണ് നോക്കുക.
സിനിമ അറിയാത്തവർക്ക് ആ വിവർത്തനം നടന്നോ
എന്നത് പ്രശ്നമല്ല. മറിച്ചും ഇത് ശരിയാണ്. ഓരോ മീഡിയത്തി
നും അതിേന്റതായ ഗ്രാമർ ഉണ്ട്. ദൃശ്യ കലകൾക്കുള്ള ഗ്രാമർ
വായനയിൽ പ്രസക്തമാകണമെന്നില്ല. എന്നാൽ നാടകം,
സിനിമ എന്നിങ്ങനെയുള്ള മീഡിയങ്ങളിൽ പ്രവർത്തിക്കുന്ന
വർക്ക് വായന വേണം. ചിത്രകലയെയും സംഗീതത്തെയും
സ്റ്റേജ് രൂപകല്പനയേയും കുറിച്ചുള്ള അറിവും അവബോധവും
സിനിമയെ ഒരു സർഗസൃഷ്ടിയാക്കുന്നതിൽ അവരെ സഹായിക്കും.
വായനയിലൂടെ ലഭിക്കുന്ന ധ്വനിയുടെ പ്രാധാന്യവും
ഘടനാചാതുരിയും സിനിമയുടെ രൂപകല്പനയെ സ്വാധീനി
ക്കും. ഒതുക്കവും ചിന്തേരിടലും എങ്ങിനെയെന്ന് വായന
പലപ്പോഴും പറഞ്ഞു തരും. നോക്കൂ, ജീനിയസ്സുകൾക്ക് –
ഏതൊരു മാധ്യമത്തിലും – ഈ പൊതു നിയമങ്ങൾ ബാധകമാവാറില്ല.
അവർ പുതിയ വഴികൾ വെട്ടിത്തുറക്കുന്നവരാണ്.
അതുകൊണ്ടാണ് അവർ ജീനിയസ്സുകളാകുന്നത്. അത്
സർഗാത്മക കഴിവിെന്റ രസതന്ത്രത്തിന്റെ മറ്റൊരു തലമാണ്.
സംഗീതമറിയുക എന്നു പറഞ്ഞാൽ പാട്ടുപാടാനറിയുക
എന്നല്ലല്ലോ അർത്ഥം. സംഗീതം നൽകുന്ന ഭാവങ്ങൾ
ഉപയോഗിക്കാനുള്ള കഴിവിൽ പാട്ട് വരുന്നേയില്ല. സംഗീതം
ശബ്ദവിന്യാസമാണ്. നിശ്ശബ്ദത പല സിനിമകളിലും
ഉപയോഗിക്കുന്നത് പശ്ചാത്തലത്തിൽ ശബ്ദമുണ്ടാക്കാൻ
അറിയാഞ്ഞിട്ടല്ലല്ലോ.
നമ്മുടെ സിനിമകളിലെ ഒരു ദുര്യോഗമാണ് ഗാനങ്ങൾ.
എന്തിനാണ് പാട്ടും ഡാൻസും സിനിമയിൽ എന്നു ഞാൻ
ചോദിച്ചാൽ ബഹുജനം എന്നെ തല്ലും. പക്ഷേ അവ ഉത്തരം
പറയില്ല. സാഹിത്യത്തിൽ കാമുകീ-കാമുകന്മാർ (ഉദാഹരണമാണ്)
പാട്ടുപാടി മരം ചുറ്റാറുണ്ടോ? ജീവിതത്തിൽ അങ്ങ
നെ ഉണ്ടാവാറുണ്ടോ? എന്നിട്ടും സിനിമകളുടെ ഭാഗമായി
ഗാനങ്ങൾ ആഘോഷിക്കപ്പെടുന്നതു കാണുമ്പോൾ കഷ്ടം
തോന്നും. ഗാനങ്ങൾ വില്പന ത്വരിതപ്പെടുത്തുന്ന ഘടകമാണ്.
ശീലിച്ചുപോയ എന്തിന്റെയൊക്കെയൊ അപ്രസക്തമായ
അനുകരണമാണത്. ഞാൻ പറഞ്ഞുവന്നത് സിനിമയിൽ
ഉപയോഗിക്കപ്പെടുന്ന ഘടകങ്ങളെക്കുറിച്ച് സംവിധായകന്
ഏറെ ധാരണകൾ ആവശ്യമായിവരും എന്നാണ്. സാഹി
ത്യം ശീലിച്ചവർക്ക് ഈ ഘടകങ്ങൾ, രചനയിൽ അത്ര
പ്രാധാന്യമുള്ളതാകണമെന്നില്ല. (എഴുത്തിന്റെ ശൈലികൾ
വളരെ മാറുന്ന ഇക്കാലത്ത് ഇത് പൂർണമായും ശരിയല്ല
എന്നുകൂടി പറയട്ടെ). ഒരു മാധ്യമത്തിൽ വിഹരിക്കുന്നവർക്ക്
മറ്റൊരു മാധ്യമത്തിെന്റ ആവശ്യങ്ങളും വ്യാകരണങ്ങളും
അറിഞ്ഞോളണമെന്നില്ല. അതൊരു തെറ്റല്ല. കുറ്റമല്ല. ഓരോ
മാധ്യമങ്ങളും അവിടത്തെ രചയിതാക്കളും, മറ്റുള്ളവർ തങ്ങ
ളുടെ പരിശ്രമത്തിന്റെ, സർഗാത്മകതയുടെ ഉള്ളറിയണമെന്ന്
മോഹിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല. അത് സംഭവി
ക്കുന്ന കാര്യമല്ല.
ഇനി, ഫിലിം സൊസൈറ്റികളിലൂടെ നല്ല സിനിമകൾ
കണ്ടു ശീലിച്ചവർ, സാമ്പ്രദായിക സിനിമയാണ് ഇഷ്ടപ്പെടുന്ന
തെങ്കിൽ, അതിനുള്ള കാരണം ആസ്വാദകന്റെ സെൻസിബി
ലിറ്റിയുടെ വ്യത്യസ്തതകളാണ്. സുരേന്ദ്രന് സ്പോർട്സിനോ
ടനല്ലാതെ സിനിമയോട് താൽപര്യം തോന്നാൻ എന്താണ്
കാരണം? ചിലർക്ക് സാഹിത്യത്തേക്കാൾ സംഗീതത്തിനോട്,
ശില്പകലയോട് പ്രതിപത്തി തോന്നാൻ എന്തേ കാരണം?
ഒരാൾക്ക് എന്തിന് സയൻസിൽ പ്രതിപത്തി? സാമൂഹ്യ
സേവനം ചെയ്യാനുള്ള ഒരു വ്യക്തിയുടെ ത്വര അയാളുടെ
മനസ്സിെന്റ ഘടനയുമായി (ന്യൂറോളോജി) ബന്ധപ്പെട്ടിരിക്കു
ന്നു എന്ന് ഇന്ന് സുവിദിതമാണ്. ഞാൻ പറയുന്നത് സെൻ
സിബിലിറ്റിയും ഒരാൾക്ക് ജന്മനാ ലഭിക്കുന്ന താൽപര്യവും
(ഇതിനെ ഇങ്ങനെയേ എനിക്ക് വിശദീകരിക്കാനാവുന്നുള്ളൂ)
നമ്മുടെ പരിധിക്കുള്ളിലല്ല. ഒരു ക്ളാസ്സിൽ അദ്ധ്യാപകൻ
പഠിപ്പിക്കുന്നത് ഒന്നുതന്നെയായിട്ടും മുപ്പത് വിദ്യാർത്ഥികൾ
ഉണ്ടെങ്കിൽ മുപ്പത് രീതിയിലാവും അത് സ്വീകരിക്കപ്പെടുകയും
സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്നത്. ചുറ്റുപാടുകൾ
ഒരുപോലെയാകുമ്പോഴും എന്തേ ഓരോരുത്തരും വ്യത്യസ്ത
മായി അവയോട് പ്രതികരിക്കുന്നു? ജന്മനാ കിട്ടുന്ന വാസനയും
വളർത്തിയെടുക്കുന്ന സെൻസിബിലിറ്റിയും രണ്ടും
കൂടിച്ചേർന്നായിരിക്കണം, ഒരു പക്ഷെ, നമ്മുടെ പ്രതികരണ
ങ്ങളെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് എക്സ്പോഷർ
മാത്രം പോര കല ആസ്വദിക്കാൻ. ആസ്വാദനത്തിന്റെ ഒരു
ഘടകം മാത്രമാണത്. ഗൊദാർദ് ആയാലും താർകോവ്സ്കി
ആയാലും പിക്കാസ്സോ ആയാലും മാർക്വിസ് ആയാലും ഇത്
ബാധകമാകുന്നത് ഇങ്ങനെത്തന്നെയാണ്.
നല്ല സിനിമകൾ ആസ്വദിക്കുന്നതിൽ നമുക്ക് എന്താണ്
തടസ്സമായി നിൽക്കുന്നത്? നമ്മുടെ സിനിമാസ്വാദനം എന്നും
സാഹിത്യവുമായി ബന്ധപ്പെട്ടുള്ളതായത് കൊണ്ടാണോ?
ഈ ചോദ്യത്തിനുത്തരം മുൻപത്തെ ചോദ്യങ്ങളുടെ
ഉത്തരങ്ങളിൽ ഉണ്ട്. സിനിമ സാഹിത്യവുമായി ബന്ധപ്പെ
ട്ടിട്ടുള്ളതിനാൽ മാത്രം ആസ്വാദനത്തെ അത് നെഗറ്റീവായും
പോസിറ്റീവായും ബാധിക്കുകയില്ല. സിനിമ എങ്ങിനെ
ആസ്വദിക്കണമെന്ന് പഠിക്കേണ്ടതുണ്ട് എന്നത് ഒരു
ഘടകമാണ്. മുന്നേ പറഞ്ഞപോലെ, കാണാൻ സാധിക്കുന്ന
ഒരു കഥയാണ് സിനിമ എന്നു വിശ്വസിക്കുന്ന ഒരാളുടെ
ആസ്വാദനവും, ആ മീഡിയത്തെ, അതിന്റെ സാദ്ധ്യതകളെ
ഒരാശയം പറയാൻ, ഒരു കഥ പറയാൻ എങ്ങിനെ ഉപയോഗിക്കുന്നു
എന്ന് മനസ്സിലാക്കുന്ന ഒരാളുടെ ആസ്വാദനവും
തമ്മിൽ വളരെ അന്തരമുണ്ട്. ഏതു കലാരൂപത്തിന്റെ
ആസ്വാദനത്തിനും തടസ്സം നിൽക്കുന്നത് ആ മീഡിയത്തെ
പഠിക്കാത്തതുകൊണ്ടോ അതിനുള്ള താൽപരര്യമില്ലായ്മ
കൊണ്ടോ ആകാം. ശാസ്ര്തീയ സംഗീതത്തിലെ രാഗാലാപനത്തെ,
അതിന്റെ സൂക്ഷ്മ മാധുര്യങ്ങളെ, ഓരോ ആലാപനത്തെയും
വ്യത്യസ്തവും വിദഗ്ദ്ധവുമാക്കുന്ന സർഗാത്മ
ഗതിവിഗതികളെ നമ്മിൽ എത്രപേർക്കറിയാം? ഓരോ
മീഡിയത്തിന്റെയും വ്യാപ്തിയും ആഴവും അളക്കുക എന്നത്
ആർക്കും അതീവ ദുഷ്കരമാണ്. അതാത് രംഗത്തുള്ളവർ
താൽപര്യവും പരിശീലനവും വച്ച് അതിൽ പ്രഗത്ഭരായെന്നുവരും.
പ്രത്യേക താൽപര്യങ്ങൾ ഒന്നും ഇല്ലാത്ത (അത്തരക്കാരാണ്
അധികവും) ഒരു ശരാശരി മനുഷ്യന് വളരെ
കഠിനമാണത്. ബൗദ്ധികവും സർഗാത്മകവുമായ കാരണ
ങ്ങൾ പോകട്ടെ, സാമൂഹ്യ പരിസ്ഥിതികൾ തന്നെ പലർക്കും
പഠനവും പരിശീലനവും അനുവദിക്കുന്നതല്ല. പറഞ്ഞതുതന്നെ
പറയേണ്ടി വരുന്നു. കല വെള്ളം ചേർത്തു ചേർത്താണ്
പലപ്പോഴും ജനകീയമാക്കുന്നത്. അതേ നടക്കൂ. മിലാൻ
കുന്ദേരെ എഴുതി: കാറൽ മാർക്സിന്റെ ദാസ് ക്യാപ്പിറ്റൽ, ഒരു
പിരമിഡിന്റെ മുകളിൽ നിന്ന് ചുവട്ടിലേക്ക് എന്ന പോലെ
കൂടുതൽ കൂടുതൽ വ്യാപ്തമായപ്പോൾ അത് മുദ്രാവാക്യങ്ങ
ളായി എന്ന്. സാഹിത്യം എന്നു പറയുന്നതുപോലും ഒരേപോലെയുള്ള
ഒരു പിണ്ഡമല്ലല്ലോ. എത്രയൊക്കെ വ്യത്യസ്ത
മാണത്? മനോരമ വാരികയുടെ വായനക്കാരല്ലല്ലോ പച്ച
ക്കുതിരയുടെ വായനക്കാർ.
ലോക ക്ലാസ്സിക്കുകൾ കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഇന്നത്തെ
നമ്മുടെ സിനിമകളെ എങ്ങിനെ വിലയിരുത്തും? അന്നത്തെയും
ഇന്നത്തെയും മലയാളിയുടെ സിനിമാസ്വാദനത്തെ എങ്ങിനെ
വിലയിരുത്തും?
ലോക ക്ലാസ്സിക്കുകൾ കണ്ടിട്ടുള്ളതിനാൽ ആവണം ഒരു
സിനിമയെ വിലയിരുത്തുേമ്പാൾ ആമാധ്യമത്തിന്റെ സാദ്ധ്യ
തകളിലൂടെ ആ സിനിമ പുതിയൊരനുഭവം, പുതിയൊരു
സിനിമാ ഭാഷ എനിക്ക് നൽകുന്നുണ്ടോ എന്നു ഞാൻ അറി
യാതെ ആലോചിച്ചു പോകാറുണ്ട്. എന്തുകൊണ്ട് ഞാന
ങ്ങനെ ആലോചിക്കുന്നു എന്നതിനുള്ള കാരണം, സിനിമയി
ൽ ഉപയോഗിക്കപ്പെടുന്ന കലാഘടകങ്ങളായ ഫോട്ടോഗ്രാഫി,
മ്യൂസിക്, ആക്റ്റിങ്, ഡിസൈൻ, സ്ര്കീന്പ്ലേയുടെ
കെട്ടുറപ്പ്, ഇവയെല്ലാം തമ്മിലുള്ള ആനുപാതിക ബന്ധം
തുടങ്ങിയ കാര്യങ്ങളിൽ എനിക്കുള്ള താൽപര്യമാണ്,
എക്സ്പോഷർ ആണ് എന്നു പറയാം. കുറെ നല്ല പാട്ടുകൾ്
കേട്ടാൽ മോശം പാട്ടുകൾ വേഗം തിരിച്ചറിയാൻ കഴിഞ്ഞെന്നു
വരും. വിവിധ ഭാഷകളിലുള്ള സിനിമകൾ ഞാൻ കാണാറു
ണ്ട്. ഇന്നത്തെയും മുൻപത്തെയും. മുഖ്യധാരാ സിനിമകളിൽ
ഭൂരിപക്ഷവും എനിക്ക് ഇഷ്ടപ്പെട്ടവയല്ല. അവയെ വിനോദോപാധിയായി
ഞാൻ കണക്കുകൂട്ടിയെന്നുവരും. അതിനപ്പുറം
അവയൊന്നും എന്റെ മനസ്സിൽ യാതൊരു ചലനവും
ഉണ്ടാക്കാറില്ല. ഒന്നും ചിന്തിപ്പിക്കാറില്ല. മനസ്സിനെ തൊട്ട്
അത്ഭുതപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയോ ചെയ്യാറി
ല്ല. അവ എന്റെ മനസ്സിൽ തങ്ങാറേയില്ല. നിർമാതാവിന്
പണമുണ്ടാക്കിക്കൊടുക്കുന്ന ബിസ്സിനസ്സ് എന്നെല്ലാതെ
സിനിമ എന്ന മാധ്യമത്തിന് മുതൽക്കൂട്ടല്ല അവയൊന്നും.
പിന്നെ, അന്നത്തെയും ഇന്നത്തെയും മലയാളി എന്നത്
വളരെ അവ്യക്തമായ ഒരു പദ പ്രയോഗമാണ്. ഏതായാലും
ഇന്നത്തെ മലയാളിയുടെ ജീവിത സാഹചര്യങ്ങൾ പുതിയ,
വ്യത്യസ്ത ഭാഷകളിലുള്ള സിനിമകൾ കാണാൻ കൂടുതൽ
അവസരമൊരുക്കുന്നതിനാൽ കാഴ്ചപ്പാടുകളിൽ വളരെ
ചെറിയ മാറ്റങ്ങൾ വന്നിരിക്കാമെന്നാണ് ഞാൻ പ്രതീക്ഷിക്കു
ന്നത്. കലാപരമായ വിശകലനത്തിലല്ല മാറ്റം വന്നിരിക്കാനിട.
വിഷയ സംബന്ധിയോ, സംഭവങ്ങൾ സിനിമയിൽ
ചിത്രീകരിക്കപ്പെടുന്ന രീതിയിലോ പ്രതീക്ഷിക്കപ്പെടുന്ന
താണ് ആ മാറ്റം. ചർവിതചർവണങ്ങളായ വിഷയങ്ങൾക്ക്
പകരം പല സംവിധായകരും – മലയാളത്തിലും മറ്റു
ഭാഷകളിലും – പുത്തൻ ആശയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കാൻ
ശ്രമിക്കുന്നുണ്ട്. സാഹിത്യ കൃതികളിലൂന്നാതെ
ഒടടപപട അയറധഫ 2015 ഛടളളണറ 9 9
പല സിനിമകളും ഉരുത്തിരിയുന്നുണ്ട്. പൂർണമായ ഒരു
കഥയ്ക്ക് പകരം ഒരു സംഭവം വിഷയമാക്കുന്നു ഇന്ന്. വിഷയ
സ്വീകരണത്തിൽ വളരെ വ്യത്യസ്തതകൾ വരുന്നു. അത്
മറ്റൊരു മാറ്റമാണ്. മെലോഡ്രാമയില്ലാത്ത അഭിനയ
രീതികൾ, ആകാവുന്നത്ര സാധാരണമാകുന്ന അഭിനയ
ശൈലി മറ്റൊരു മാറ്റമാണ്. പിന്നെ പതുക്കെ പതുക്കെയാണെങ്കിലും
സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ
സാന്നിദ്ധ്യത്തെ അംഗീകരിക്കാനും അപ്രിഷ്യേറ്റ്
ചെയ്യാനും ഇന്ന് ജനങ്ങൾ തയ്യാറായിരിക്കുന്നു. ഫോട്ടോഗ്രാഫിയും
സൗണ്ട് ഡിസൈനിംഗും സെറ്റിംഗ്സും ഒക്കെ ഇന്ന്
ജനങ്ങൾ ശ്രദ്ധിക്കുന്നു. നടീനടന്മാരെപ്പോലെ തന്നെ ഇവരും
മനസ്സിൽ സ്ഥാനം പിടിക്കുന്നുണ്ട് ഇന്ന്. ഇതിനനുസരിച്ച്
പ്രേക്ഷകരുടെ മനസ്സിലും മാറ്റം വരാതെ വയ്യല്ലൊ. (വീണ്ടും
പറയട്ടെ, കലാരൂപമെന്ന നിലയിലുള്ള സിനിമയുടെ
ആസ്വാദനത്തിൽ വലിയ മാറ്റം ഇവ വരുത്തില്ല). അല്ലെ
ങ്കിൽ അത്തരം സിനിമകൾ ആവർത്തിക്കപ്പെടാൻ സാദ്ധ്യത
കുറവല്ലേ? ഈ സിനിമകൾ വിജയമാകുന്നു എന്നുള്ളത്
ആൾക്കാർ അവ ഇഷ്ടപ്പെടുന്നു എന്നാണല്ലോ കാണിക്കു
ന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളിയുടെ ആസ്വാദന
തലം മാറിയിട്ടുണ്ടാവണം. എന്നാൽ സിനിമയെ ഒരു കലാസൃ
ഷ്ടിയായി വിശകലനം ചെയ്യുക എന്നത് ആസ്വാദനത്തിന്റെ
വളരെ വ്യത്യസ്തമായ തലമാണ്. അത് അന്നും ഇന്നും വ്യത്യാസപ്പെട്ടു
എന്നെനിക്ക് തോന്നുന്നില്ല. സിനിമയെ അങ്ങനെ
കാണുകയും ഒരു കലാസൃഷ്ടിയായി അംഗീകരിക്കുകയും
ചെയ്യുന്ന ഒരു ന്യൂനപക്ഷവും സിനിമയെ വിനോദോപാധി
യായി മാത്രം മാത്രം കണ്ട് സമയംപോക്കാൻ ശ്രമിക്കുന്ന ഒരു
ബഹുഭൂരിപക്ഷവും. അതെന്നും ഉണ്ടായിരുന്നു. ഉണ്ടായിരി
ക്കുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസം. കാലാതിവർ
ത്തികളായ സിനിമകൾ നിർമിക്കപ്പെടുന്നത് സാങ്കേതിക
മികവിലല്ല. സംവിധായകന്റെ സങ്കല്പങ്ങളിലും ഭാവനയിലുമാണ്.
അതെന്നും അങ്ങനെത്തന്നെയാവാനാണിട.