നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ
കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ
ഭാവനകൾ തീരെ ചെറിയ തിരക്കുഞ്ഞുങ്ങളാണ്. തീരത്തേക്ക് തുഴഞ്ഞെത്താനുള്ള
അവയുടെ ശ്രമങ്ങൾ ഓരോ നിമിഷവും പരാജ
യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലിസ എസ്. പ്രൈസിന്റെ The Feminist Framework അത്തരത്തിൽ പരാജയമാണെന്ന്
സമ്മതിക്കേണ്ടിവരും. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ
‘ഹൗ ഓൾഡ് ആർ യു’, ‘സൈറാബാനു’, ‘ഉദാഹരണം
സുജാത’ എന്നീ സിനിമകളും പെൺഭാവനയുടെ കരുത്ത് തെളി
യിക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. എന്റെ ഈ ആശങ്കകൾക്ക്
ചൂടുള്ള സ്പർശം തന്ന ഒരു അൾജീരിയർ സിനിമയുണ്ട്.
റെയ്ഹാന തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച
I Still Hide to Smoke ആണ് ആ സിനിമ. അൾജി
യേഴ്‌സിലെ ടർക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രത്തിൽ നടക്കുന്ന വിഭി
ന്നങ്ങളായ ദൃശ്യങ്ങളിലൂടെ ഇസ്ലാം ഫണ്ടമെന്റലിസത്തെയും
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും പ്രതിരോധിക്കാൻ ആ സിനിമയ്ക്കു
കഴിഞ്ഞു. ഇത്തരം ഒരു ആഖ്യാനധൈര്യം വൈദേശിക സാഹിത്യ
ത്തിലും ഉണ്ട്. സ്ത്രീ അവൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തി
നപ്പുറത്തേക്ക് പോകുന്നത് യോനി വില്പനയ്ക്കുവേണ്ടി മാത്രമാണെന്നെഴുതിയത്
എഡ്വിൻ സ്റ്റർലാന്റ് ആണ്. പക്ഷെ അങ്ങനെയല്ല
കാര്യങ്ങളുടെ ഗതി. തലമുറകളുടെ സ്രഷ്ടാക്കൾ എന്നു പറയാൻ
തരമില്ലെങ്കിലും എഴുത്തിലെ ധൈര്യം കൊണ്ട് ഒരു തലമുറയുടെ
ശബ്ദമായി മാറിയ മറീ കാർഡിനാൽ, ക്രിസ്ത്യൻ റൊഷെഫോർട്ട്
എന്നിവരെ നമുക്ക് ഒഴിച്ചുനിർത്താനാവില്ല. ഇവർ പെൺഭാവനയിലെ
പ്രതിഷേധഭാഷകളാണ്. അവർ ധീരമായ വാക്കുകൾ പറഞ്ഞുകൊണ്ട്
ഫെമിനിസത്തെ അഴിച്ചുപണിതു. പഴകിയ പെൺ
സാംസ്‌കാരിക വിശ്വാസങ്ങളുടെ അസ്തിവാരത്തെ ഇളക്കിമറി
ക്കാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പെൺഭാവനയുടെ സൗന്ദ
ര്യശാസ്ര്തത്തിന്റെ ദാരിദ്ര്യം പ്രകടമാക്കുന്ന രചനകൾ എത്ര പരതി
യാലും നമുക്ക് വിദേശകൃതികളിൽ നിന്നും തിരഞ്ഞെടുക്കാനാവില്ല.
കാരണം ഇവിടുത്തെപോലെ ഉപരിപ്ലവങ്ങളായ ആവേശങ്ങളല്ല
അവിടുത്തെ കഥകളും നോവലുകളും. അവിടെ പ്രതിഭയുടെ
വൈവിധ്യങ്ങളിൽ യാഥാർത്ഥ്യം ബഹുമുഖ രൂപത്തിലാണ്
പറയപ്പെടുന്നത്. എഴുത്തിലെ സ്വതന്ത്ര പ്രഖ്യാപനങ്ങൾ പോലെതന്നെയാണ്
എഴുതുന്നതിലെ ഘടനയുടെ സ്വാതന്ത്ര്യവും എന്നു
പ്രഖ്യാപിച്ച എഴുത്തുകാരിയാണ് നിക്കോള യൂൺ. അവരുടെ ഋവണറസളദധഭഥ
ഋവണറസളദധഭഥ എന്ന നോവൽ എഴുത്തെന്ന കലയ്ക്കുള്ളിലെ
സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. ഈവിധം മാറിയ പെൺഭാവനയുടെ
മുഖത്തെ അനാവരണം ചെയ്യാൻ നമ്മുടെ എത്ര എഴുത്തുകാരികൾക്കാവുന്നുവെന്ന
അന്വേഷണമാണിത്. നേരിട്ട് അനുഭവജ്ഞാനമില്ലാത്ത
കാര്യങ്ങളെ എഴുതുന്നതിൽ ആനന്ദം കണ്ടെ
ത്തുന്നവരാണ് നമ്മുടെ എഴുത്തുകാരികൾ. അതു മാതൃകയി
ല്ലാത്ത അന്വേഷണത്തിന്റെ അടുക്കിവയ്പാണ്. മലയാള പെൺ
ഭാവന എപ്പോഴും മറിഞ്ഞുവീണുകൊണ്ടിരിക്കുന്ന വാചാലതയാണ്.
അത്തരം ഒരു വാചാലതയെ ബുദ്ധിയിൽ ചുറ്റിപ്പിടിക്കുന്നത്
ഭാവനയെ അപകടപ്പെടുത്തും. Somone de Bouveയുടെ woman is awomb എന്ന നിർവചനത്തെ പുതിയ സ്ര്തീ തച്ചുടയ്ക്കണം.
അതിനെ ഇങ്ങനെ തിരുത്തിയെഴുതണം – ‘woman is not a womb alone’. അങ്ങനെയുള്ള തിരുത്തിയെഴുത്തുകൾ നടത്താനുള്ള
ധൈര്യം കാണിച്ച എഴുത്തുകാരിയാണ് ജോഹന്നാ വാൻ
അമേർസ് കുള്ളർ. അവരുടെ ‘ദി റിബൽ ജനറേഷൻ’ ലോകപ്രശസ്തമാണ്.
സ്വത്വത്തിൽ നിന്നും വിഭജിക്കപ്പെട്ട ഭാവനയല്ല
ജോഹന്നാ എഴുതിയത്. ജോഹന്നായുടെ ആത്മകഥപോലെ
വായിച്ചുപോകാവുന്ന നോവലാണിത്. പക്ഷെ അപ്പോഴും ആ
കാലഘട്ടത്തിന്റെ പുരുഷ മേൽക്കോയ്മയെ അവർ അടയാളപ്പെ
ടുത്തുന്നു. അതിനെ അവർ പ്രതിരോധിക്കുന്നു. അതിനായി
ജോഹന്നാ വിവാഹം കഴിക്കുന്നു. രണ്ടു പുത്രന്മാർക്ക് ജന്മം നൽ
കുന്നു. എന്നിട്ട് ഭർത്താവിനെ ഉപേക്ഷിക്കുന്നു.
പുരുഷമേൽക്കോയ്മയെ ഒരംശവും ബാക്കിവയ്ക്കാതെ തരിപ്പണമാക്കിയ
പ്രതിഷേധ ചരിത്രമാണ് ‘ദി റിബൽ ജനറേഷൻ’. കുടുംബം എന്ന
ഭരണകൂടത്തിലെ ആൺഭരണത്തെ എഴുതി തോല്പിക്കാൻ
ജോഹന്ന നടത്തിയ ശ്രമങ്ങളെ നമ്മുടെ എഴുത്തുകാരികൾക്ക്
മാതൃകയാക്കാവുന്നതാണ്. ഇതുപോലെത്തന്നെ പുരുഷമേൽ
ക്കോയ്മയെ വെല്ലുവിളിക്കാൻ കഠിനപ്രയത്‌നം ചെയ്ത മറ്റൊരു എഴുത്തുകാരിയാണ്
ഫ്രഞ്ചു സർക്കാരിന്റെ കഠിനശിക്ഷകൾ ഏറ്റുവാങ്ങിയ
ആൽബെർട്ടീൻ സാറാസിൻ. എല്ലാ സ്ര്തീകൾക്കുള്ളിലും
കലാപത്തിന്റെ മനസ്സുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ
എഴുത്തുകാരിയാണവർ. ആൽബെർട്ടീൻ ജയിൽമോചിതയാകുന്നത്
നോവൽ എഴുതിക്കൊണ്ടാണ്. അരാജക ജീവിതം ജീവിച്ചുകൊണ്ട്,
പുരുഷന്റെ കുത്തകയല്ല അരാജകജീവിതമെന്ന് സ്ഥാപി
ക്കാൻ അവർ ശ്രമിക്കുകയായിരുന്നു. അതിനവർ തന്റെ പ്രണയ
ഇണയായി തിരഞ്ഞെടുത്തത് ഒരു കൊടുംകുറ്റവാളിയെയാണ്.
ഇങ്ങനെ ബഹുവിധമായ രീതിയിൽ ‘ഫെമിനിസം’ എന്ന സൈദ്ധാന്തികതയെ
ഫിക്ഷനിലൂടെ അവതരിപ്പിച്ച എഴുത്തുകാരികൾക്കി
ടയിൽ നമ്മുടെ പെൺഭാവനകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാൻ
ഏറ്റവും ഒടുവിലത്തെ ഒരു പെൺപുസ്തക ‘സ്‌കാൻ’
ആവശ്യമാണ്. പെൺകഥ എന്ന പ്രതിഭാസത്തിന്റെ സവിശേഷമായ
സ്വരവും സത്തയും പെൺഭാവനയുടെ ഉപരിതലത്തിൽ
പ്രത്യക്ഷമായും പരോക്ഷമായും എങ്ങനെ അവതരിക്കുന്നുവെന്നും
ധ്വനിക്കുന്നുവെന്നും ഈയടുത്തകാലത്തിറങ്ങിയ പുസ്ത
കങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഒന്ന്:
കാഴ്ചയെന്ന കൊടുംഭീതി
പുതിയ സാംസ്‌കാരിക മന:ശാസ്ര്തമാണ് ചന്ദ്രമതി എന്ന എഴുത്തുകാരിയെ
പിടിച്ചുലയ്ക്കുന്നത്. കഥ ലഘുവിവരശേഖരമല്ലെന്ന്
ഈ കഥാകാരിയുടെ കഥകൾ നമ്മോടു പറഞ്ഞുതരുന്നു. നമുക്ക്
പരിചിതമല്ലാത്ത ബിംബങ്ങളിലൂടെ സംസാരിക്കാൻ അവർ വിസമ്മതിക്കുന്നു.
കഥ സൗന്ദര്യവസ്തു മാത്രമല്ലെന്നവർ വിശ്വസിക്കുന്നു.
കാലത്തിന്റെ ഇരുണ്ട ബാഷ്പങ്ങളാണ് ചന്ദ്രമതിയുടെ ‘നി
ങ്ങൾ നിരീക്ഷണത്തിലാണ്’ എന്ന കഥാപുസ്തകത്തിലെ ഓരോ
കഥകളും. നാം ജീവിക്കുന്ന പരിസരത്തിന്റെ കാഴ്ചയുടെ കൂർത്ത
മൂർച്ചയെ, അതിന്റെ അധികവളർച്ചയെ എങ്ങനെ സാഹചര്യ
ത്തിന്റെ കത്തികൊണ്ട് മുറിച്ചുകളയണമെന്ന് ഈ കഥകൾ പറഞ്ഞുതരുന്നു.
കാഴ്ചയ്ക്കു നേരെ നമുക്കുണ്ടായിരിക്കേണ്ട അകൽച്ച
യുടെ ജീവചരിത്രത്തെയാണ് പുസ്തക ശീർഷക കഥയിൽ കഥാകാരി
ആവിഷ്‌കരിക്കുന്നത്. ഒളിക്യാമറ സൃഷ്ടിക്കുന്ന കാഴ്ചയുടെ
കൊടുംഭീതിയാണ് പ്രസ്തുത കഥയുടെ പ്രമേയം. ഭാവനയ്ക്കുള്ളിലെ
വെറുമൊരു വിചാരസർപ്പമല്ല ഇവിടെ ക്യാമറ. മറിച്ച് എല്ലാം മുഴക്കത്തോടെ
പ്രക്ഷേപണം ചെയ്യുന്ന സ്വകാര്യതയുടെ ശത്രുവാണ്.
ഇത് പെൺഭാവനയിലെ പുതിയ അശുഭവാദമാണ്. ഈ വാദ
ത്തിന് പതിവിൽ കവിഞ്ഞ ചലനാത്മകതയുണ്ട്. കാരണം നമുക്ക്
വളരെ പരിചിതമായ റെസിഡൻസ് അസോസിയേഷനും,
അതിനു സമീപമുള്ള, ഇവിടെ ചവർ നിക്ഷേപിക്കരുത് എന്ന പരസ്യബോർഡും
ഒക്കെ കൂടി നമ്മുടെ ദേശകഥയാക്കി പുസ്തകശീർ
ഷകകഥയെ മാറ്റുന്നു. അതിനൊപ്പം വിമർശനത്തിന്റെ
അമ്പെയ്ത്തുകളും അതിൽ ഇടം നേടുന്നുണ്ട്.
നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന കഥയിൽ ചന്ദ്രമതി ഇങ്ങനെ എഴുതുന്നു:
”എടോ അവാർഡുകളും ചവറുസഞ്ചികളും ഒരുപോലെയാണെടോ.
ഒന്നുമില്ലാത്തിടത്ത് ഒരെണ്ണം വന്നു വീണാൽ മതി, പിറകേ
വരും പലതും”. നിങ്ങൾ വാങ്ങുന്ന അർഹമല്ലാത്ത അവാർഡുകളും
ക്യാമറയുടെ പരിധിയിൽ നിങ്ങൾക്ക് കാണാനാവാത്ത തരത്തിലുള്ള
പല കാഴ്ചകളായി രൂപീകൃതമാകുന്നുണ്ടെന്നാണ് ചന്ദ്ര
മതി വിവക്ഷിക്കുന്നത്. വരാൻ പോകുന്ന ബട്ടൻ ക്യാമറയുടെ നടുക്കത്തെയാണ്
ഈ കഥാകാരി പ്രവചിക്കുന്നത്. നമുക്കു ചുറ്റും നടക്കുന്ന
മോഷണകൃത്യങ്ങൾക്കു പിന്നിലുള്ള യാഥാർത്ഥ്യത്തെ
തുറന്നുകാണിക്കുന്ന കഥയാണ് ‘വെറുമൊരു മോഷ്ടാവും
വെറുതേ കുറെ കള്ളന്മാരും’. ആഭരണമോഷണം കഥയുടെ പ്രമേയമാകുന്നത്
ഇതാദ്യമല്ല. പക്ഷേ ഒരേ പിസ്റ്റളിൽ നിന്ന് പലതരം
വെടിയുണ്ടകൾ ഉതിരുന്നതുപോലെ ഒരേ മോഷ്ടാവിൽ നിന്ന് പലതരം
കള്ളത്തരങ്ങൾ പുറത്തുവരുന്നതിന്റെ രേഖകളാണ് കഥയെ
വലയം ചെയ്തു നിൽക്കുന്നത്. ഈ കാലഘട്ടത്തിന്റെ ഏറ്റവും
വലിയ വിപത്തുകളാണ് സെമിനാർ ടൂറിസവും ഡോക്ടറേറ്റ് കച്ച
വടവും. ‘ശ്രീഹവ്യയും ചില അക്കാദമിക് പ്രശ്‌നങ്ങളും’ എന്ന കഥ
കൈകാര്യം ചെയ്യുന്നത് ‘ഡോക്ടറേറ്റ്’ കച്ചവടം എന്ന പുതിയ
കലയെക്കുറിച്ചാണ്. പുതിയ കാലത്തെ പെൺവിദ്യാഭ്യാസത്തെ
ക്കുറിച്ചുള്ള പുനരാലോചനകളാണ് ‘കാലം മാറിയത്’ എന്ന കഥയിലുള്ളത്.
‘നദികൾ ഒഴുകുന്നത്’ എന്ന കഥ പുതിയ കുടുംബ
വ്യവസ്ഥകളാണ്. സ്ര്തീയുടെ ഏറ്റവും പവിത്രമായ അവയവത്തെ
ക്കുറിച്ചുള്ള പുതിയ ദർശനസംഹിതകളാണ് ‘കുഞ്ഞുകുഞ്ഞു വർ
ത്തമാനങ്ങൾ’. കൂടാതെ ‘വൈറസ് കാലം’, ‘അമ്മച്ചിപ്ലാവിന്റെയുള്ളിൽ’,
‘വഴിയും വെളിച്ചവും’, ‘അപരിചിതൻ എഴുത്തുകാരിയോടു
പറഞ്ഞത്’ തുടങ്ങിയ കഥകളും കഥയുടെ പെൺകരുത്താണ്
കാട്ടിത്തരുന്നത്. ജീവിതം ഭാവനയുടെ മാത്രം യുക്തി
ക്കുള്ളിൽ അല്ലെന്നാണ് ഈ കഥകൾ നമുക്ക് പറഞ്ഞുതരുന്നത്.
നാം ജീവിക്കുന്ന പരിസരത്തിന് നാം ഉദ്ദേശിക്കുന്ന അർത്ഥങ്ങളല്ല
ഉള്ളതെന്ന് വാദിക്കുന്ന കഥകളുടെ അക്ഷയ കലവറയാണ് ചന്ദ്ര
മതിയുടെ ‘നിങ്ങൾ നിരീക്ഷണത്തിലാണ്’ എന്ന കഥാപുസ്തകം.
കാഴ്ചയെന്ന കൊടുംഭീതിയെ ജ്വലിപ്പിച്ചുവച്ചിരിക്കുന്ന ഈ കഥകൾ
കാലത്തിന്റെ അപസ്മാര സ്വഭാവങ്ങളെ തുറന്നുകാണിക്കുന്നു.
മാലിന്യം നിറഞ്ഞ ലോകത്തിന്റെ ചിത്രീകരണങ്ങളാണ് ഈ
കഥകളിലാകമാനം. കാലത്തിന്റെ അനുതാപമില്ലാത്ത വാസന
അക്ഷരങ്ങൾക്കിടയിൽ നിന്നും വായനക്കാരനെ തുറിച്ചുനോക്കുന്നു.
പ്രവൃത്തിയുടെ രംഗത്തേക്ക് അതിവേഗം നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന
ഹൃദ്യമായ ആശയപ്രഭയുടെ മുന്നറിയിപ്പുകളായി
ഈ കഥകൾ മാറുന്നു.
രണ്ട്:
കഥയിലെ ഒറ്റയൊറ്റ രഹസ്യങ്ങൾ
മനുഷ്യൻ ചരിത്രത്തിന്റെ സൃഷ്ടിയാണ് എന്നത് സത്യമായ
കാര്യമാണ്. അതേ മനുഷ്യൻ ചില നേരങ്ങളിൽ ചരിത്ര നിർമാതാവുമായി
മാറുമെന്നാണ് മാർക്‌സിസം പഠിപ്പിക്കുന്നത്. മനുഷ്യന്റെ
ചരിത്രമാകാനുള്ള സത്തയെക്കുറിച്ചാണ് സാറാജോസഫ്
‘ഒരു പരമരഹസ്യത്തിന്റെ ഓർമയ്ക്ക്’ എന്ന കഥാപുസ്തകത്തിലൂടെ
ശ്രമിക്കുന്നത്. അതിനിടയിലെ ശിഥിലമാക്കപ്പെട്ട കാലത്തെ
സാറാജോസഫ് ഭാവനയിലൂടെ വരയ്ക്കുന്നു. അങ്ങനെ ഭാവനയ്ക്കുള്ളിലെ
കാലം ജീവിതത്തിന്റെ ശൈലിതന്നെയാണെന്നവർ
സ്ഥാപിക്കുന്നു. ഇതിൽ മനുഷ്യൻ എന്ന സത്തയുടെ സമകാലിക
ഇടം തെളിച്ചുകാണിക്കാൻ ജേർണലിസത്തിന്റെ ബിംബരൂപങ്ങൾ
ഉപയോഗപ്പെടുത്തുന്ന ഒരു കഥ സാറാജോസഫ് എഴുതി
യിട്ടുണ്ട്. ‘മഷിയുടെ മുക്കൂട്ട്’ എന്ന കഥ ജേർണലിസത്തിന്റെ
ആരും പറയാത്ത ചരിത്രമാണ് പറയുന്നത്. നാം ജീവിക്കുന്ന
ലോകത്തിന് ഒരു കറക്ടീവ് ഫോഴ്‌സ് ആവശ്യമാണെന്ന് സാറാജോസഫ്
വാദിക്കുന്നത് ഈ കഥയിലാണ്. ജേർണലിസ്റ്റിന്റെ
പേനയ്ക്കുള്ളിൽ മഷി മാത്രം പോര. അതിൽ വെള്ളവും രക്തവും
തീയും വേണം. മനുഷ്യൻ എന്ന ചരിത്രസത്തയ്ക്കുള്ളിലെ അഴുക്കിനെ
വെടിപ്പാക്കാൻ വെള്ളവും, എഴുത്തെന്ന ഗുണത്തിന്
വീര്യം പകരാൻ ശക്തവും, മാച്ചല്ലാത്ത (യോജിക്കാത്ത) സത്ത
കളെ ചാമ്പലാക്കാൻ തീയും ഒരു ജേർണലിസ്റ്റിന്റെ പേനയ്ക്കുള്ളിൽ
ആവശ്യമാണെന്നെഴുതുമ്പോൾ ഇതിലെ ജോസഫ് റെമിഗസ്
എന്ന പത്രപ്രവർത്തകൻ പത്രപ്രവർത്തനത്തിന്റെ പേട്രണായി
മാറുകയാണ്. കലയുടെ രൂപത്തിൽ മാത്രമല്ല സാധാരണ ജീവിതത്തിലെ
പ്രവൃത്തികളിലൂടെയും ഈ കഥാകാരി ജീർണിച്ചുകൊണ്ടിരിക്കുന്ന
കാലബോധത്തിന്റെ മുന്നറിയിപ്പുകൾ നൽകുന്നു.
അങ്ങനെ നോക്കുമ്പോൾ ‘ഒരു പരമരഹസ്യത്തിന്റെ ഓർമയ്ക്ക്’
എന്ന കഥാപുസ്തകത്തിലെ ‘അവൻ വരുന്ന ദിവസം’, ‘കറുപ്പ്’,
‘കഥ’, ‘സഹ’ ഒക്കെ പെൺഭാവനയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന
സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്.
മൂന്ന്:
ദൈവശാസ്ര്തത്തിന്റെ ചുറ്റികവേലകൾ
ദൈവത്തിന്റെ പേരു വ്യക്തമാക്കാൻ നടത്തുന്ന കലാതന്ത്ര
മാണ് ഭാരതത്തിന്റെ പുതിയ ദൈവശാസ്ര്തം. ഇന്ത്യയിലെ പുതിയ
ദൈവങ്ങൾ വ്രണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ
ചോരയോട്ടങ്ങളെ ഇവിടുത്തെ ഫാസിസ്റ്റ് രക്തധമനികൾ വഹി
ച്ചുകൊണ്ടുനടക്കുകയാണ്. നമ്മുടെ ദൈവശാസ്ര്തത്തിന്റെ പ്രകാശരശ്മികൾ
അസ്തമിച്ചതിനെ ആശങ്കയോടെ നോക്കിക്കാണുകയാണ്
കെ.ആർ. മീരയിലെ കഥാകാരി. ഇന്ത്യയിലെ ഭഗവാൻ ചില
നേരങ്ങളിൽ ഭയപ്പെടുത്തുന്ന ശബ്ദവും മറ്റു ചില നേരങ്ങളിൽ
തുറിച്ചുനോക്കുന്ന മൗനവുമാണെന്നാണ് കെ.ആർ. മീരയുടെ ‘ഭഗവാന്റെ
മരണം’ എന്ന കഥാപുസ്തകത്തിലെ കഥകൾ നമുക്ക്
കാട്ടിത്തരുന്നത്. ഇവിടുത്തെ വർഗീയവാദികളെ ഈശ്വരൻ
വീഞ്ഞുപോലെ വശീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു
ഫാസിസ്റ്റിന് മാത്രമേ പറയാനാവൂ. ഹൈന്ദവ ഫണ്ടമെന്റലി
സത്തെ അടിമുടി കീറിമുറിക്കാൻ മീര കാണിക്കുന്ന ധൈര്യം
പുതിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. പെൺഭാവനയ്ക്ക് മൂർച്ചയുണ്ടെന്നും
ആ പേനയ്ക്ക് നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കാനാവുമെന്നും
ഇതിലെ ‘ഭഗവാൻകഥകൾ’ തെളിയിക്കുന്നു. ഇതിലെ ‘ഭഗവാന്റെ
മരണ’വും ‘സ്വച്ഛഭാരതി’യും ‘സംഘിയണ്ണനും’ സമകാലിക
ഇന്ത്യയുടെ വികൃതമാക്കപ്പെട്ട ഭൂപടത്തെ തന്നെയാണ്
പെറുക്കി അടുക്കി കാണിക്കുന്നത്. ഒരുപോലെ ശ്വസിക്കണമെന്നും
വെജിറ്റേറിയൻ സ്പിരിച്വാലിറ്റി നടപ്പിൽ വരുത്തണമെന്നും
ഒരു ദിവസത്തെ പ്രാഥമിക കാര്യങ്ങൾ ചെയ്യുമ്പോഴെല്ലാം
ദേശീയഗാനത്തോടെ സമാരംഭിക്കണമെന്നും ഒക്കെ പറയുന്ന
പുതിയ ദൈവബോധത്തോടുള്ള കടുത്ത വിമർശനങ്ങളാണ് ഈ
കഥകൾ. ഇവിടുത്തെ പശുദൈവത്തെയും ദേശീയഗാനത്തോടുള്ള
അമിതാദരവിനെയും മനുഷ്യനെ വകവയ്ക്കാത്ത, ജനാധിപ
ത്യത്തെ പിഴുതെറിയുന്ന വർഗീയ ഫാസിസത്തെയുമാണ് ‘ഭഗവാന്റെ
മരണത്തിലൂടെ’ മീര അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ‘വയലൻസിന്റെ
ദൈവശാസ്ര്തമാണ്’ () മീരയുടെ മുഖ്യപ്രമേയങ്ങൾ.
ഇത് ദൈവശാസ്ര്തത്തിന്റെ പുതിയ ചുറ്റിക പ്രയോഗങ്ങൾ
അല്ലാതെ മറ്റെന്താണ്?
നാല്:
ഉപദ്രവകാരിയായ ജീവിതത്തെ നേരിടുന്ന പെൺ
ഭാവനകൾ
പുതിയ പെൺഭാവനകൾ അർത്ഥം വച്ച ശബ്ദകോലാഹലങ്ങളാണ്.
അവ മനുഷ്യന്റെ കാപട്യത്തിന്റെയും സ്വാർത്ഥതയുടെയും
നേരെ പിടിച്ച കണ്ണാടികളാണ്. ഭാവനയെയും വികാരത്തെയും
നിർമാണവേളയിൽ തീക്ഷ്ണമായ യുക്തിവിചാരത്തിനു
വശപ്പെടുത്താതെ ആ ബഹളങ്ങളെ ഭാഷ കൊണ്ട് ചിട്ട
പ്പെടുത്താനാണ് പുതിയ കഥാകാരികൾ ശ്രമിക്കുന്നത്. അത്തരം
വഴികളിലൂടെ സഞ്ചരിക്കുന്ന കഥാകാരികൾ ഭാവനയെ മുഴങ്ങുന്ന
ഭാഷയിലൂടെ തുറന്നു വിടുന്നതാണ് നാം കാണുന്നത്.
അത് ഉപ്രദവകാരിയായ ജീവിതത്തെ നേരിടുന്ന കഥയുടെ
പുതിയ കലയാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ
ഒരു ഗ്ലോബ് എടുത്തുവച്ച് കറക്കി കറക്കി എന്തുകൊണ്ട് ഈ
കാലം ഇങ്ങനെ ഇരിക്കുന്നു എന്ന് നിരീക്ഷിക്കുന്ന ഒരു കഥാകാരി
ഇന്ദുമേനോനിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് ‘പഴരസത്തോട്ട’ത്തിലെ
ഓരോ കഥകളും വയലൻസിന്റെ തത്വശാസ്ര്തം അന്വേ
ഷിക്കാൻ മുതിരുന്നത്. നവസാങ്കേതികകാലത്തെ കഥാലോകമാണ്
ഷാഹിന ഇ.കെയുടെ കഥകളുടെ പൊതുസ്വഭാവം. ‘ന്യൂ
ജനറേഷൻ’ എന്ന കഥ പുതിയ കാലത്തിന്റെ മൂല്യവ്യവസ്ഥകളിൽ
സംഭവിച്ച ഗുരുതരമായ വീഴ്ചകളെയാണ് ആഖ്യാനിക്കുന്ന
ത്. ഷാഹിന ഇ.കെ.യുടെ ‘ഫാന്റംബാത്ത്’ എന്ന കഥാപുസ്തകത്തിലെ
സ്ര്തീകഥാപാത്രങ്ങൾ ഓരോന്നും തോൽക്കാൻ വിസമ്മ
തിക്കുന്ന സ്ര്തീസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളാണ്. സ്ര്തീ ഒരു ശരീരം
മാത്രമല്ലെന്നും അത് കാര്യബോധത്തിന്റെ ഞരമ്പുകൾ കൊണ്ട്
ആവൃതമാണെന്നും നിരന്തരം ഓർമിപ്പിക്കുന്ന കഥകളുടെ പുസ്ത
കമാണ് ‘ഫാന്റംബാത്ത്’.
കാബൂൾ നദിയുടെ തീരത്തെ ജലാദാബാദിലെ ഭീകരവാദത്തിന്റെ
കഥ പറയുന്ന ‘പട്ടുനൂൽപുഴുക്കൾ വാ പിളർന്നത് മൾ
ബറി ഇലകൾക്കു വേണ്ടിയായിരുന്നില്ല’ എന്ന കഥയുൾപ്പെട്ട
സോണിയ റഫീക്കിന്റെ ‘പെൺകുരിശ്’ എന്ന കഥാപുസ്തകം ശീർ
ഷകംകൊണ്ട് ഫെമിനിസത്തിന്റെ പുതിയ ഭാവുകത്വം അടയാളപ്പെടുത്തുന്നുവെങ്കിലും
ഒരു സ്ര്തീയെഴുതിയ ‘എണബണഭധലബ’ ആണ്
ഈ കഥകൾ. കഥയെഴുത്തിനെ സർഗാത്മക യുദ്ധമാക്കി വളർ
ത്തുന്ന ദീപ പി.എമ്മിന്റെ ‘ആത്മഛായ’ എന്ന കഥാപുസ്തകവും
വിഭജിക്കപ്പെട്ട പെൺഭാവനയുടെ ചരിത്രഖണ്ഡമാണ്.
അനുബന്ധം:
നമ്മുടെ ലോകം ജീവിക്കാൻ കൊള്ളാവുന്നതാകണം എന്ന
വാശിയാണ് മേൽവിവരിച്ച ഓരോ കഥാകാരികളെയും കൊണ്ട്
കഥയെഴുതിച്ചത്. പക്ഷെ കാലം എന്ന രൂപം ഒരാളിലേക്ക്
കൊത്തിവയ്ക്കുന്ന എല്ലാ മുറിവുകളും ഭംഗിയുള്ളവയല്ലെന്നും
ചിലതു പെണ്ണിലേക്ക് ആഴ്ന്ന ആഴമുള്ളതും ഒരിക്കലും ഉണക്കാനാവാത്തതുമായ
മുറിവുകളുടെ പാടശേഖരമാണെന്നും ഉച്ചത്തിൽ വിളിച്ചുപറയുകയാണിവർ. കാലം തുടരെ തുടരെ എത്തിച്ചുതരുന്ന ദുരന്തങ്ങളെയാണ് ചന്ദ്രമതിയും സാറാജോസഫവും
കെ.ആർ. മീരയും ഇന്ദുമേനോനും ഷാഹിന ഇ.കെയും ദീപ
പി.എമ്മും ആവിഷ്‌കരിക്കുന്നത്.
കുറിപ്പുകൾ
1. നിങ്ങൾ നിരീക്ഷണത്തിലാണ് / ചന്ദ്രമതി (ഡി.സി.)
2. ഒരു പരമരഹസ്യത്തിന്റെ ഓർമയ്ക്ക് / സാറാജോസഫ് (തൃശൂർ
കറന്റ് ബുക്‌സ്)
3. ഭഗവാന്റെ മരണം / കെ.ആർ. മീര (ഡി.സി.)
4. പഴരസത്തോട്ടം / ഇന്ദുമേനോൻ (ഡി.സി.)
5. ഫാന്റം ബാത്ത് / ഷാഹിന ഇ.കെ. (ഗ്രീൻ ബുക്‌സ്, തൃശൂർ)
6. പെൺകുരിശ് / സോണിയ റഫീക്ക് (മാതൃഭൂമി)
7. ആത്മഛായ / ദീപ പി.എം. (ഐ ബുക്‌സ് കേരള