ഒരിക്കൽ ഒരാൾ
ചോറും ബീഫും തിന്നുകയായിരുന്നു.
കഥ കഴിഞ്ഞു.
(കഥ/ഹാരിസ് മാനന്തവാടി)
ലഘു ആഖ്യാനം ഭാഷയുടെ തടവുമുറിയല്ല. അത്
സൃഷ്ടി എന്ന രഹസ്യത്തി
ലേക്കുള്ള നമ്മുടെ യാത്രയെ ഒറ്റനോട്ട
ത്താൽ പകർത്തിയെടുക്കാനുള്ള ഭൂപരമായ
സ്ഥാനം കാണിച്ചുതരലാണ്.
ലഘു ആഖ്യാനങ്ങളിൽ വ്യാപരിക്കു
മ്പോൾ എഴുത്തുകാരന് ഭാഷയുടെ പുറമ്പോക്കിടങ്ങൾ
പ്രശ്‌നമല്ലാതായി മാറു
ന്നു. വായനക്കാരനെ ഇന്ന് രഹസ്യ
മായി അലട്ടിപ്പോന്നിട്ടുള്ള മന:ശാസ്ര്തപരവും
സാംസ്‌കാരികവുമായ ആശങ്കകകളിൽ
ഒന്ന് ബൃഹദാഖ്യാനങ്ങളുടെ
ആശയരഹിത സമീപനങ്ങളാണ്. വായനക്കാരന്റെ
ഏറ്റവും വലിയ ആകർഷണ
‘വസ്തു’വായ കഥ ലഘു ആഖ്യാന സമൃ
ദ്ധികൊണ്ട് ഇന്ത്യയ്ക്കു വെളിമ്പറമ്പുക
ളിൽ പോലും സ്വീകരിക്കപ്പെടുന്നുണ്ട്.
ബൃഹദാഖ്യാനങ്ങൾ പലപ്പോഴും പൊ
ണ്ണത്തടികൊണ്ട് വിരൂപമാക്കപ്പെട്ടതും,
കരിനീലത്തടാകങ്ങൾ പോലെ പൊട്ടി
യൊഴുകുന്നവയുമാണ്.
ലഘു ആഖ്യാനം
എന്നു കേൾക്കുമ്പോൾതന്നെ നമ്മു
ടെ മനസ്സ് സഞ്ചരിക്കുന്നത് ജപ്പാനിലേ
ക്കാണ്. ഹൈക്കു എന്ന മുക്കാലി പ്രയോഗത്തെ
നാം ലഘു ആഖ്യാനമായി പരി
ഭ ാ ഷ പ്പെ ട ു ത്താൻ തു ടങ്ങി യ ി ട്ട ്
എത്രയോ വർഷങ്ങളായി. മൂന്ന് എന്ന
ഒറ്റഗണിതത്തെ ബ്രാക്കറ്റ് ചെയ്താണ്
നാം ഇന്നേവരെ ലഘു ആഖ്യാനത്തെ
വിശദീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഭാവനയുടെ
അതിർത്തിനിർമാണമാണ് ലഘു
ആഖ്യാനമെന്ന് വാദിക്കുന്ന കോറി ആർ
ക്കെയ്ഞ്ചലിനെ പ്പോലെ യുള്ളവർ
മൈക്രോ നോവൽ നിർമാണരംഗത്ത്
സജീവമാണ്. ബൃഹദാഖ്യാനങ്ങളിൽ
വ്യാപരിക്കുന്നവർക്ക് ചിലപ്പോൾ രാജി
യില്ലാത്ത തർക്കങ്ങൾ കണ്ടേക്കാം.
ഇന്ന് നമ്മുടെ ബുദ്ധിയെ വാണിഭം
ചെയ്യണമെങ്കിൽ ബൃഹദാഖ്യാനങ്ങൾ
വേണമെന്ന ഒരു സംസ്‌കാരത്തിൽ നാം
എത്തിനിൽക്കുമ്പോൾ പോസ്റ്റ്-പോസ്റ്റ്
മോഡേണിസക്കാലത്തിലെ ലഘു
ആഖ്യാന സമ്പ്രദായത്തെയും ഫ്‌ളെക്‌സി
ബിളിസ കാലത്തിലെ ലഘു ആഖ്യാ
നക്രമത്തെയും പഠിക്കുക എന്നത് പരമപ്രധാനമായ
കാര്യമാണ്.
ദേശീയ വ്യവസ്ഥയുടെ പ്രധാനോപകരണങ്ങളിലൊന്നായ
മൊബൈലും
ഇന്റർനെറ്റും ലഘു ആ ഖ്യാനത്തെ ജനാധിപത്യവത്കരിക്കുന്ന
കാഴ്ചയാണ്
ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ലഘു ആഖ്യാനക്രമത്തിന്റെ വേരുകൾ
മുറിഞ്ഞുപോകാതിരിക്കാൻ കരുത്തായി
മാറിയത് മൊബൈലും ഇന്റർനെറ്റുംതന്നെയാണ്.
ബൃഹദാ ഖ്യാ നത്തിൽ
നിന്നുള്ള വിമോചനപ്രതീക്ഷകൾ അവ
വാഗ്ദാനം ചെയ്യുന്നു. കുടിപാർപ്പുകാരായ
ചെറുസമൂഹങ്ങളായതുകൊണ്ട്
ലഘു ആഖ്യാനങ്ങളെ ജപ്പാൻകാരു
മാത്രമേ ബഹുമാനിക്കുന്നുള്ളൂ എന്ന
സങ്കടം പങ്കുവച്ചത് ന്യൂയോർക്കിലെ
നവാഗതയായ എഴുത്തുകാരി എ.എം.
ഹോംസാണ്.
ആഗോളവ്യാപകമായി ചിതറിക്കിട
ക്കുന്ന ലഘു ആഖ്യാനപദ്ധതികളെ
ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു ശ്രമമാണിത്.
ജപ്പാൻ ഹൈക്കുയിസം കവിത
എന്ന മാധ്യമത്തെ ബാഷോ അടക്ക
മുള്ള മിസ്റ്റിക്കുകളൾ ലോകപ്രസിദ്ധമാ
ക്കി. അപ്പോഴും കഥയിലെ ഹൈക്കു
രുചികളെ നാം മന:പൂർവം മറയാക്കുകയായിരുന്നു.
ഹൈക്കുവിന്റെ ജന്മരാ
ജ്യത്തെ പുതിയൊരു കണ്ണിലൂടെ നോ
ക്കിക്കാണാൻ കഴിഞ്ഞാലേ ലഘു
ആഖ്യാനത്തിന്റെ വാർപ്പുമാതൃകകളെ
നിരാകരിക്കാനാവൂ. പുറംനാടുകളിൽ
വളർച്ച പൂണ്ട ഇസങ്ങളോട് കൂറു പുലർ
ത്തുകയും കേരളീയ ജീവിതത്തിന്റെ ‘ഇസ’ങ്ങളെ
വ്യാഖ്യാനിക്കാനുള്ള കൗതുക
ങ്ങളോ അതിന്റെ ദൃഷ്ടാന്തങ്ങളോ പ്രകടിപ്പിക്കാത്തതുമായ
അലസഭാവങ്ങ
ളുടെ അടിത്തറ തുരന്നുനോക്കണമെ
ങ്കിൽ നാം ജപ്പാന്റെ ഹൈക്കുയിസ
ത്തിനു പുറത്തുകടക്കണം. മാത്രമല്ല
ബൃഹദാഖ്യാനം എന്ന ആവർത്തനാത്മ
കമായ പരപ്പൻസ്വഭാവത്തെ അതിജീ
വിക്കേണ്ടതുണ്ട്. കഥയുടെ ലോക’ഫാമിലി
ക്രോണിക്കിളി’ൽ എല്ലാ ദേശ
ങ്ങളും ലഘു ആഖ്യാനത്തിനു ശ്രമിച്ച
തിന്റെ രേഖകളുണ്ട്. ലോക ലഘു
ആഖ്യാനങ്ങളുടെ ഏറ്റവും വലിയ
പ്രത്യേകതതന്നെ വായനക്കാരന്റെ
ഭാവനയ്ക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ
ഇടം അനുവദിക്കാത്ത ഒരു ക്രമശാസ്ര്തം
തരപ്പെടുത്തുന്നുവെന്നതാണ്. ബൃഹദാഖ്യാനങ്ങൾ
ലഘു ആഖ്യാനങ്ങളുടെ
പ്രമേയതലങ്ങളിൽ തങ്ങിനിൽക്കുന്ന
വിസ്മയം കലർന്ന ജീവിതാർത്ഥങ്ങളെ
ഞെരുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്
നീൽ ഗ്രിഹറാണ്. ലഘു ആഖ്യാനനിർ
മാണം ഒരു സാഹസികതയാണ്. അത്
പഴഞ്ചൻ ബൃഹദാഖ്യാന സ്വഭാവങ്ങൾ
ക്കെതിരെയുള്ള കത്തിവയ്പാണ്. ബൃഹദാഖ്യാനങ്ങൾ
ഉന്മേഷം വറ്റിയ ഭാഷകൊണ്ടും
ഇഴഞ്ഞുനീങ്ങുന്ന വിവരണരീ
തികൊണ്ടും വായനക്കാരന്റെ വഴിമുട
ക്കികളായി മാറാറുണ്ട്. ലഘു ആഖ്യാന
ത്തിന്റെ വംശസ്മരണകൾ മനസ്സിലാക
ണമെങ്കിൽ നാം ലോകകഥയിൽ നി
ന്നും അതിന്റെ അന്വേഷണം ആരംഭി
ക്കേണ്ടതുണ്ട്.
എഴുത്തുകാരൻ വാസ്തുശില്പിയായി
മാറുന്നത് നൽകപ്പെട്ടിട്ടുള്ള പ്രെമിസ്സി
ൽ, നിശ്ചിത മീറ്ററുകളിൽ തങ്ങളുടെ
അക്ഷര കളംവരപ്പുകൾ നിവർത്തിതമാ
ക്കുമ്പോഴാണെന്ന വാദമൊന്നും ഈ
ലേഖകനില്ല. പക്ഷെ ഓജസ്സു നിറഞ്ഞ
ഒരു ഭാഷാശില്പവും, വടിവൊത്ത ശരീരവും,
‘മൃദു’വാചാലതയും ലഘു ആഖ്യാനത്തിന്റെ
മുഖമുദ്രയായി മാറിയ രണ്ടു
കാലങ്ങളെയും മനസ്സിലാക്കുക എന്ന
തും പ്രധാനമാണ്.
കഥയുടെ ചുരുങ്ങിവരുന്ന ആകാശ
ങ്ങളാണ് നാം ഫ്‌ളെക്‌സിബിളിസകാല
ത്തിലെ ലഘു ആഖ്യാനങ്ങളിൽ കാണു
ന്നത്. ബൃഹദാഖ്യാനം ചില നേരങ്ങളിൽ
ഭാഷയുടെ ഒരു അടിമരാജ്യമായി മാറി
യേക്കാം എന്ന ധാരണയാണ് രണ്ടു ഫിഗറുകളും
നമുക്ക് പറഞ്ഞുതരുന്നത്. പടി
ഞ്ഞാറൻ സാഹിത്യക്കമ്പോളത്തിലൂടെ
സഞ്ചരിച്ചുവേണം പക്ഷെ നാം ലഘു
ആഖ്യാനത്തിന്റെ പ്രാദേശിക സാഹിത്യ
ക്കമ്പോളത്തിലെത്താൻ. ജാപ്പനീസ് മുഴക്കോലുകൾ
കൊണ്ട് പക്ഷെ ലോക
ലഘു ആഖ്യാനങ്ങളെ വിശദീകരിക്കാ
നാവില്ല. കാരണം അത് ഭാഷയ്ക്കുമേൽ
ഒരു പ്രത്യേകതരം വലനെയ്യലാണ്. നിരൂപകന്റെ
താങ്ങുവടികൾ ആവശ്യമി
ല്ലാത്ത ലഘു ആഖ്യാനങ്ങളാണ് ലോകകഥയിൽ
ഉണ്ടായിട്ടുള്ളത്. ലഘു ആഖ്യാനത്തിന്റെ
രാഷ്ട്രീയ വായ്ത്താരികളാണ്
ഇത്രയും നേരം അവതരിപ്പിക്കാൻ ശ്രമി
ച്ചത്. പലപ്പോഴും മലിനീകരണത്തിനിരയായിത്തിരുന്ന
ബൃഹദാഖ്യാനങ്ങളുടെ
ആവിഷ്‌കരണോപാധികൾ എങ്ങനെ
മാറുന്നുവെന്നറിയണമെങ്കിൽ ലഘു
ആഖ്യാനങ്ങളുടെ പരുക്കനായ മർമങ്ങ
ളിൽ ചെന്നുമുട്ടുന്ന വിവിധ പ്രമേയ
ങ്ങളെ നാം അടുത്തിരുത്തി നിരീക്ഷി
ക്കേണ്ടതുണ്ട്.
വാരാന്തങ്ങളും മൈക്രോകഥകളും
തമ്മിലെന്ത്?
മലയാളത്തിലെ മൈക്രോക്കഥയ്ക്ക്
തുടക്കം മുതൽതന്നെ സ്ഥാനം നൽകി
യിട്ടുള്ള സനാതനമായൊരു ഭാവബദ്ധ
തയുടെ പ്രകാശനത്തിന് പുതിയ സമവാക്യങ്ങൾ
കണ്ടെത്തിയത് മണമ്പൂർ രാ
ജൻബാബുവിന്റെ ഇന്ന് എന്ന ഇൻലൻ
ഡ് മാസികയാണ്. തുടർന്ന് ബൃഹദാഖ്യാനങ്ങളുടെ
വസ്തുതകളിൽ നിന്ന്
അരിച്ചെടുത്ത സംവേദനങ്ങളുടെ ആ
കെത്തുകയായി അവ മാറിയത് വാരാ
ന്തങ്ങളുടെ ഒത്താശയോടെയാണ്. അത്
കഥയുടെ ആഖ്യാനകേന്ദ്രത്തിന്റെ സൃ
ഷ്ടിവീര്യത്തെ എങ്ങനെ അടയാളപ്പെടു
ത്തുന്നുവെന്ന് പറയാനാണ് അത്ര
യൊന്നും പ്രശസ്തനല്ലാത്ത ഹാരിസ്
മാനന്തവാടി എന്ന എഴുത്തുകാരന്റെ ‘കഥ’
എന്ന ശീർഷകത്തിലുള്ള മൈക്രോ
ക്കഥ ഈ ലേഖ കൻ ഉദ്ധ രി ച്ച ത്.
ഫാസിസം ഏല്പിക്കുന്ന ആകുലതയും
ദുരന്തവും നിർവേദാവസ്ഥയും വെറും
മൂന്നു വരികളിൽ ആവിഷ്‌കരിക്കാൻ നട
ത്തുന്ന ഈ ശ്രമങ്ങൾ ബൃഹദാഖ്യാനങ്ങ
ളോടുള്ള വിയോജിപ്പ് രേഖ കൂടിയാണ്.
ഇതുപോലുള്ള മൈക്രോ രചനകൾ
ചുരുളഴിയുന്തോറും മൊത്തത്തിലുള്ള
ആഖ്യാനപദ്ധതിയിൽ വന്ന മാറ്റത്തെ
അത് പ്രതിനിധീകരിക്കുകയാണ്. മല
യാള മനോരമ, മാതൃഭൂമി, മാധ്യമം, ജനയുഗം
എന്നീദിനപത്രങ്ങളുടെ വാരാന്ത
ങ്ങൾ അതിഗൗരവമായിട്ടാണ് മൈക്രോകഥയ്ക്ക്
ഇടം നൽകുന്നത്. മൈക്രോകഥയും
ബൃഹദാഖ്യാനവും തമ്മിലുള്ള
രാജിയില്ലാത്ത സംഘട്ടനങ്ങളെ മറികട
ക്കാനും ലഘു ആഖ്യാനത്തിന് ഇടം നൽ
കുന്ന വാരാന്തങ്ങൾ ശ്രമിക്കുന്നു.
സി. രാധാകൃഷ്ണന്റെ ‘ഇനിയു
മുണ്ടാം ജന്മമെന്നാലതെല്ലാം’ (മലയാള
മനോരമ ഞായറാഴ്ചസപ്ലിമെന്റ് 2017
ജൂൺ 18) എന്ന കഥ ഒരു അദ്ധ്യാപകകഥയാണോ
എന്നത് ഒരു പ്രശസ്തമായ
ചോദ്യമല്ല. കഥ എന്ന മാധ്യമം തിരുത്ത
ലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള
കുറുക്കുവഴിയാണെന്നുള്ള പാഠങ്ങ
ളാണ് ഈ കഥയുടെ സംഘടനാരീതിയി
ലേക്ക് കണ്ണയയ്ക്കുമ്പോൾ ആദ്യം മന
സ്സിൽ തറയ്ക്കുന്ന വസ്തുത. ഇതിലെ ഭാവന
യാഥാർത്ഥ്യമാണ്. എവിടെയോ അനുഭ
വിച്ചു മറന്നുപോയ ഒരു സംഭവത്തിന്റെ
റീക്യാപ്പായി വായനക്കാരനെ പിന്തുടരു
ന്നു. ഒരു ലഘു ആഖ്യാനത്തിന് ഇത്രയധികം
സഞ്ചാരസാദ്ധ്യതയുണ്ടെന്ന്
തെളിയിക്കാൻ സി. രാധാകൃഷ്ണന്റെ
കഥയ്ക്കാവുന്നു. സി. രാധാകൃഷ്ണൻ
ഇതിൽ പരിചയപ്പെടുത്തുന്ന പോസ്റ്റ്മാ
സ്റ്റർ എല്ലാ കാലത്തിന്റെയും പ്രതിനിധി
യാണ്. തലതിരിഞ്ഞ പുത്രത്വത്തി
ന്റെയും സങ്കടപ്പെടുന്ന പിതൃത്വത്തി
ന്റെയും ലക്ഷണരേഖകൾ ന്യൂമീഡിയ
യുടെ കാലത്തും എങ്ങനെ നമ്മുടെ
കഥാകാരന്മാരെ ശല്യപ്പെടുത്തുന്നുവെ
ന്നതിന്റെ വിശദീകരണമാണ് ഈ കഥ.
പോസ്റ്റ്മാസ്റ്ററുടെ വർത്തമാനങ്ങൾ
ശ്രദ്ധേയമാണ് – ”പറ്റ്വേങ്കില് നേരെയാ
ക്കിൻ, മയ്യത്തായാലും വേണ്ടില്ല, നേരെയാവില്ലെങ്കിൽപിന്നെ
ഉയിരോടെ എന്തി
ന്?” ഇന്നത്തെ അദ്ധ്യാപക-വിദ്യാർ
ത്ഥിബന്ധത്തിന്റെ പാകപ്പിഴകളെയും
പഴയകാല ഗുരു-ശിഷ്യ ബന്ധത്തിന്റെ
പക്വതയെയും ഒക്കെ ഈ കഥ വിളംബരപ്പെടുത്തുന്നുണ്ട്.
പഴയ കാലത്തിന്റെ
ഗുരുസ്വാതന്ത്ര്യം ഒരാളുടെ ജീവിത
ത്തിന്റെ മൊത്തം ഗ്രാഫിനെ എങ്ങനെ
ശരിപ്പെടുത്തുന്നുവെന്നതിന്റെ സാക്ഷ്യം
കൂടി യാണീക്കഥ. അങ്ങനെ ലഘു
ആഖ്യാനങ്ങൾക്ക് വലിയ ക്യാൻവാസു
കൊണ്ട് സ്ഥിരീകരിക്കാനും, സമകാ
ലിക ജീവിത പ്രതിസന്ധികളോട് നേരിട്ട്
സംവദിക്കാനും സാധിച്ചുവെന്നതിന്റെ
വലിയ സാക്ഷ്യമാണ് സി. രാധാകൃഷ്ണന്റെ
‘ഇനിയുമുണ്ടാം ജന്മമെന്നാല
തെല്ലാം…’ എന്ന കഥ.
വിനു എബ്രഹാമിന്റെ ‘മുദ്രിതം’
എന്ന കഥയും മൈക്രോ കഥയുടെ ജനു
സ്സിൽ വച്ച ് (മലയാള മനോരമ 2017
മാർച്ച് 12 ഞായർ) നിരീക്ഷിക്കപ്പെടേണ്ട
തുണ്ട്. വളരെ ചെറിയ സ്‌പേസിൽ
നിർത്തി ദാമ്പത്യബന്ധത്തിനുള്ളിലെ
അകലങ്ങളെക്കുറിച്ച ് സംസാരിക്കാൻ
ഈ കഥയ്ക്കാവുന്നു. വേണമെങ്കിൽ ഈ
കഥയെ ഒരുപാട് എപ്പിസോഡുകളാക്കി
മാറ്റാമായിരുന്നു. വിനുവിന്റെ മുദ്രിത
ത്തിൽ പുതിയ വീടു സംസ്‌കാരത്തിന്റെ
രാഷ്ട്രീയമുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥി
തിയിൽ നിന്ന് ചെറിയ ചെറിയ വില്ലകളി
ലേ ക്ക്, മനു ഷ്യ ഗന്ധം നഷ്ട പ്പെട്ട
വീടെന്ന റെഡിമെയ്ഡ് സങ്കല്പത്തി
ലേക്ക് മനുഷ്യൻ ചേക്കേറുന്നതിന്റെ
തത്സമയ സംപ്രേഷണമായി മുദ്രിതം
മാറു ക യാ ണ്. സാമു വ ൽ-മോള
മ്മ-മിന്നാ എന്നീമൂന്നു കഥാപാത്രങ്ങളി
ലൂടെ ദാമ്പത്യജീവിതത്തിന്റെ എക്കാലത്തെയും
പ്രശ്‌നങ്ങളെ യാണ് വിനു
ഏബ്രഹാം അനാവരണം ചെയ്യുന്നത്.
ജീവിതം തുലോം ചെറുതാണെന്നും
അതിന്റെ സൗന്ദര്യം നഷ്ടപ്പെടാൻ കാലതാമസമില്ലെന്നും
ഒരു ലഘു ആഖ്യാന
പരിസരത്തിൽ നിന്നാണ് വിനു പറ
യാൻ ശ്രമിക്കുന്നത്. ഹൃദയത്തിൽ മരണത്തോടുള്ള
രഹസ്യാകർഷണം വളർ
ന്നുനിൽക്കുന്നവരാണ് ഓരോ ദാമ്പത്യ
ബന്ധത്തിലെയും ഇരകളെന്ന് സാക്ഷ്യ
പ്പെടുത്തുകയാണ് വിനുവിന്റെ ‘മുദ്രിതം’
എന്ന കഥ.
ഇത്തരത്തിലുള്ള ലഘു ആഖ്യാന
ങ്ങൾ മലയാളകഥയുടെ മാത്രം പ്രത്യേ
കതയല്ല. 1979-ൽ അർബുദം ബാധിച്ചു
മരിച്ച ബ്രസീലിയൻ എഴുത്തുകാരി
യാണ് ക്ലാരിസ് ലീഷ്‌പെക്‌തോർ. അവർ
നിരന്തരമായി കഥകളും നോവലുകളും
എഴുതി ലോകപ്രശസ്തയായി. അവർ
ലോകപ്രശസ്ത ഫെമിനിസ്റ്റുമായിരുന്നു.
അവരുടെ ‘സം സ്റ്റോറീസ്’, ‘ഫാമിലി
റ്റൈസ്’, ‘ഫോറിൻ ലെഗിയോൺ’,
‘സ്വീറ്റ് ഹാപ്പിനസ്’ എന്നി കഥാപുസ്തക
ങ്ങളിലെല്ലാം ലഘു ആഖ്യാനങ്ങളുണ്ട്.
മനുഷ്യന്റെ ആന്തര-ബാഹ്യ പ്രശ്‌നങ്ങ
ളെയും അവ തമ്മിലുള്ള ഭിന്നിപ്പിന്റെ
രൂക്ഷതകളെയും ആവിഷ്‌കരിക്കാൻ
ക്ലാരിസ് ലിഷ്‌പെക്‌തോർ പലപ്പോഴും
ശ്രമിച്ചിട്ടുള്ളത് മൈക്രോ ആഖ്യാന സ
മ്പ്രദായം ഉപയോഗിച്ചാണ്. അങ്ങനെ
പ്രശ്‌നനിബദ്ധനായ മനുഷ്യനെ ചിത്രീകരിക്കാൻ
ക്ലാരിസ് നടത്തുന്ന ശ്രമങ്ങൾ
മനസ്സി ലാ കണമെങ്കിൽ അവരുടെ
ലഘുരചനകളെ നാം അടുത്തറിയേണ്ട
തുണ്ട്. ബൃഹദാഖ്യാനം ‘ചില നേരങ്ങളി
ൽ’ പരിഹരിക്കാനാവാത്ത അർത്ഥശൂന്യതകളായി
മാറിയേക്കാമെന്ന് അവർ
വിശ്വസിക്കുന്നു. അവരുടെ ‘ചില ഭ്രാന്ത
വിചാരങ്ങൾ’ എന്ന ശീർഷകത്തിലുള്ള
നാലു ഉപകഥകളിൽ ഒന്ന് ഒരു ഒറ്റവരി
ക്കഥതയാണ്.
”ഒരു മത്സ്യം വസ്ര്തങ്ങൾ അഴിച്ചുവച്ചുകൊണ്ട്
നഗ്നയായി കഴിയുന്നതിനെക്കുറിച്ച്
ഞാൻ സ്വപ്നം കണ്ടു”.
– മന:ശാസ്ര്തജ്ഞന്മാ ർ ക്കൊരു
വെല്ലുവിളി.
ഇങ്ങനെ ഒരു വരി മുതൽ ഒമ്പത് വരി
കൾ വരെയുള്ള കഥകളുടെ കാലമാണി
ത്. ഈ കാലത്തിൽ നിന്ന് കുറഞ്ഞ വരി
കളിൽ/വാക്കുകളിൽ സൃഷ്ടിക്കപ്പെടുന്ന
കഥകൾക്ക് ഇടം നൽകുന്നത് ഇവി
ടുത്തെ വാരാന്തങ്ങളാണ്. സി. രാധാകൃഷ്ണനും
വിനു ഏബ്രഹാമും അർഷാദ്
ബത്തേരിയും വി.എച്ച്. നിഷാദും വി.
ദിലീപും ഒക്കെ മലയാള മനോരമയുടെ
വാരാന്തത്തിൽ എഴുതിയ മൈക്രോകഥകൾ
വലിയ ക്യാൻവാസിന്റെ സൃഷ്ടികൾ
തന്നെയാണ്.
റിഡക്ഷനിസം ഒരു കലയാണ്
ഭൗതികശാസ്ര്തത്തിലും മന:ശാസ്ര്ത
ത്തിലും ജന്തുശാസ്ര്തത്തിലും ലഘൂകരണത്തെ
അഥവാ റിഡക്ഷനിസത്തെ
കലയായി ചിത്രീകരിക്കാൻ നമുക്കാവി
ല്ല. കാരണം അവ വിപരീതങ്ങൾ
കൊണ്ട് ആശയങ്ങളെയും വസ്തുതക
ളെയും തെറ്റിദ്ധരിപ്പിച്ചേക്കും. പരമാണു
ക്കളുടെ ഭ്രമണത്തെയാണ് ഭൗതികശാസ്ര്തത്തിലെ
റിഡക്ഷനിസമായി കണ
ക്കാക്കുന്നത്. ജന്തുശാസ്ര്തത്തിലും ഡിറക്
ഷ നി സ മുണ്ട്. അത് സത്തയെ
തെറ്റായി ലഘൂകരിക്കലാണ്. ചിത്ര
കാരൻ ചായം കാൻവാസിൽ പകർത്തു
ന്നതും അതിസാധാരണ മനുഷ്യൻ മലം
ഭിത്തികളിൽ പൂശുന്നതും ഒന്നാണെന്ന
മതമാണ് ജന്തുശാസ്ര്തത്തിലെ റിഡക്ഷനിസം
വാദി ക്കു ന്ന ത്. സിഗ്മണ്ട്
ഫ്രോയ്ഡ് മന:ശാസ്ര്തത്തിലെ റിഡക്ഷനിസത്തിന്റെ
ഉപജ്ഞാതാവാണ്.
അദ്ദേഹം എല്ലാം ലൈംഗിക പ്രവർത്ത
നങ്ങളിൽ കൊണ്ട് ഒതുക്കിക്കെട്ടി.
ഇംഗ്ലീഷ് തത്വജ്ഞാനിയായ ജോഡ്
‘ഗൈഡ് ടു ദി ഫിലോസഫി ആന്റ്
പൊളിറ്റിക്‌സ് എന്ന പുസ്തകത്തിൽ
ഹൗവാർഡിന്റെ കവിതയുടെ കുറച്ചു
വരികൾ എടുത്തുചേർത്തിട്ടുണ്ട്. കവി
തയുടെ സാരാംശം ശ്രദ്ധേയമാണ്. ഒരു
മനുഷ്യനെ നിർമിക്കാൻ എന്തൊക്കെ
സാമഗ്രികൾ വേണമെന്നാണ് ആ കവി
തയിൽ പറയുന്നത്.
ഒരു വീപ്പയിൽ നിറച്ചു വെള്ളം
ഏഴു ബാർ സോപ്പ് ഉണ്ടാക്കാനുള്ള
കൊഴുപ്പ്
ഒൻപതിനായിരം പെൻസിൽ നിർമി
ക്കാനുള്ള കാർബൺ
രണ്ടായിരത്തി ഇരുനൂറു തീപ്പെട്ടി
ക്കൊള്ളിക്കു വേണ്ട ഫോസ്‌ഫെറസ്
ഒരി ട ത്തരം ആണി ക്കു വേണ്ട
ഇരുമ്പ്
ഒരു കൂട് വെള്ളയടിക്കാൻ വേണ്ട
ചുണ്ണാമ്പ്
കുറഞ്ഞ അളവിൽ മെഗ്‌നീഷ്യവും
സൾഫറും.
ഇത്തരം ലഘൂകരണങ്ങൾ എല്ലാ
ശാസ്ര്തശാഖകളിലുമുണ്ട്. ഏറ്റവും കുറ
ഞ്ഞ വാക്കുകളിൽ വിവരിക്കാനും വിശദീകരിക്കാനും.
എല്ലാ ശാസ്ര്തങ്ങളും പരാ
ജയപ്പെടുമ്പോഴാണ് ഫിലോസഫി
ഓഫ് ലിറ്ററേച്ചർ അത്തരം വഴികളെ
പരിഹരിക്കാൻ ശ്രമിക്കുന്നത്. എല്ലാറ്റി
നെയും ലഘൂകരിച്ച് ലഘൂകരിച്ച് സത്യ
മാക്കി മാറ്റാൻ ശാസ്ര്തങ്ങൾ കിണഞ്ഞു
പരിശ്രമിക്കുമ്പോൾ ‘ലിറ്റററി ഫിലോസഫി’
ലഘുരചനകൾ കൊണ്ട് സത്യ
ത്തിന്റെ വലിയ ആകാശങ്ങളെ സൃഷ്ടി
ക്കുന്നു. അങ്ങനെ സാഹിത്യത്തിലെ
റിഡക്ഷനിസം ഒരു കലയായി മാറുന്നു.
റിഡക്ഷനിസത്തിന്റെ ആധികാരിക
നിയമങ്ങളാണ് മലയാളകഥയിൽ പല
രൂപങ്ങളിൽ ഇന്നു പ്രത്യക്ഷപ്പെടുന്നത്.
സി. രാധാകൃഷ്ണനും വിനു ഏബ്ര
ഹാമും അത്തരത്തിൽ കഥയെ സമീപി
ച്ചതിന്റെ നേർരൂപങ്ങളെയാണ് മുകളിൽ
വിശദീകരിച്ചത്. അത്തരം പ്രവണതകളെയാണ്
‘മൈക്രോകഥ’ എന്ന ബ്രാൻ
ഡ് നെയിമിലേക്കും മിന്നൽക്കഥകളെ
ന്നും എസ്എംഎസ് കഥകളെന്നുമുള്ള
ഉപജാതികളിലേക്കും നാം പ്രതിഷ്ഠി
ക്കുന്നതും വിശേഷിപ്പിക്കുന്നതും.