“There is a crack in everything.
That’s how the light get in”
– Leonard Cohen
(അജിത് കെ.എ.യുടെ ചിത്രങ്ങളെ കുറിച്ച്)
വിദൂരങ്ങളേക്കാൾ സമീപങ്ങളെ ശ്രദ്ധിക്കുന്ന കലാസൃഷ്ടി
കളാണ് അജിത് കെ.എ. എന്ന ചിത്രകാരന്റേത്. താൻ
നിത്യേന ഇടപഴകുന്ന വളരെ അടുപ്പമുള്ള കാഴ്ചകളെതന്നെ
അയാൾ ക്യാൻവാസിലേക്ക് എടുത്തുവയ്ക്കുന്നു. തന്റെ മുറി
യിലെ ആഷ്‌ട്രേ, കിടക്ക, തലയിണ, ചൂല്, ഉണക്കാനിട്ട
വസ്ത്രങ്ങൾ, എല്ലാം ക്യാൻവാസിൽ സ്ഥാനം പിടിക്കുന്നുണ്ട്.
ഫാക്ടറികളിൽ നിന്നെന്നപോലെ (വീടുകളുമാകാം) ആകാശത്തേക്ക്
പുകയൂതിവിടുന്ന പൈപ്പുകൾ അജിത്
കെ.എ.യുടെ ചിത്രങ്ങളിലെ മറ്റൊരു സാന്നിദ്ധ്യമാണ്. കൂറ്റൻ
ബ്യൂഗിളുകൾ പോലെ, സാക്‌സഫോൺ പോലെ അന്തരീക്ഷ
ത്തിലേക്ക് ഉയർന്നുനിൽക്കുന്ന ഭീമാകാരമായ പൈപ്പുകൾ.
ഒരുപക്ഷെ കലാകാരന്റെ മുൻകാലയളവിലുണ്ടായ യൂറോപ്യൻ
അനുഭവങ്ങളുടെ തുടർച്ചയായിരിക്കാം ഈ ചിമ്മിനിക
ൾ. ‘ചിമ്മിനി’ യൂറോപ്യൻ ഭവനങ്ങളുടെ ചിഹ്നമായിരുന്നുവെന്നും
ആഢ്യത്വം കൂടുന്നതനുസരിച്ച് നാലും അഞ്ചും ചിമ്മി
നികളുള്ള വീടുകൾ വരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ള
കാര്യവും കലാകാരൻ ഒരിക്കൽ സംവേദിച്ചിട്ടുണ്ട്.
പക്ഷെ, ഇത് അജിത് കെ.എ.യുടെ 2009 മുതലുള്ള കലാസൃഷ്ടികളാണ്.
ഈ സാഹചര്യത്തിൽ ഈ പുകക്കുഴലുകളുടെ
സംഗീതത്തിൽ അല്പം രാഷ്ട്രീയം ഇഴചേരുന്നുണ്ട്.
80കളുടെ ഇന്ത്യൻ സാംസ്‌കാരിക-രാഷ്ട്രീയ തരംഗങ്ങളിൽ
സംഭവിച്ച നവോത്ഥാനം ചിത്രകലയിലും ശക്തമായ സ്വാധീ
നമായിത്തീരുന്നുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ
വക്താക്കളായിരുന്നില്ലെങ്കിലും നിലനിൽക്കുന്ന രീതികളോടുള്ള
പൊരുത്തക്കേട്, പാരമ്പര്യത്തെ മറികടക്കാനുള്ള വ്യഗ്രത,
ഇടതു തീവ്രനിലപാടുകളോട് അടുപ്പം തോന്നിക്കുന്ന രീതി
യിലുള്ളതായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ പ്രദർശിപ്പിക്ക
പ്പെട്ട പാശ്ചാത്യ സിനിമകൾ, ലാറ്റിനമേരിക്കൻ കലാ-സാഹി
ത്യങ്ങൾ, ചർച്ച ചെയ്യപ്പെട്ട ശില്പ-ചിത്രണ രീതികൾ, ചിന്താപദ്ധതികൾ,
ഇന്ത്യയിലെ – കേരളത്തിലെ – യുവാക്കളിൽ
പുത്തൻ തരംഗങ്ങൾ സൃഷ്ടിച്ചു. എഴുത്തിലും വരയിലും നാടകത്തിലും
സിനിമയിലുമൊക്കെതന്നെ ഇതിന്റെ പ്രസ്ഫുരണ
ങ്ങൾ യഥേഷ്ടമുണ്ടായി. സ്വാഭാവികമായും ഈ കാലഘട്ട
വുമായുള്ള ഇടപഴകലുകളുടെ രാഷ്ട്രീയം അജിത് കെ.എ.
എന്ന കലാകാരന്റെ 30 വർഷത്തോളമായി തുടരുന്ന കലാസപര്യയുടെയും
അടിയൊഴുക്കായി തിരിച്ചറിയാവുന്നതാണ്.
വിഷയസ്വീകരണത്തിന്റെ കാര്യത്തിലായാലും വ്യക്തമായ
മാനുഷിക നിലപാടുകൾ നിലനിർത്തുന്നവയാണ് അവ.
ഫാക്ടറികളുടെ പുകക്കുഴലുകളിലൂടെ ആകാശത്തേക്ക്
ഒഴുകിനിറയുന്നത് മനുഷ്യരുടെ അതിജീവനത്തിന്റെ സംഗീതമാണ്.
അദ്ധ്വാനിക്കുന്ന മനുഷ്യനാണ് യഥാർത്ഥ നർത്തകൻ.
തീർച്ചയായും ഉല്പാദനമാണ് അതിന്റെ ഫലം. ഇതുതന്നെ
യാണ് ജീവിതത്തിന്റെ ശബളിമയും. സമൃദ്ധമായ ഒരു കാല
ത്തിന്റെ ഓർമകളാണ്, സ്വപ്നങ്ങളാണ് ഈ മ്യൂസിക്കൽ ചിമ്മി
നികൾ.
ചിത്രങ്ങൾക്ക് ഒരു സാഹിത്യസൃഷ്ടിയെപോലെ ഇത്തര
ത്തിൽ ഇഴപിരിച്ചുള്ള വിശകലനം ആവശ്യമില്ല എങ്കിലും
അജിത് കെ.എ. എന്ന മുതിർന്ന കലാകാരന്റെ ചിത്രങ്ങളെ
കാലവുമായി ബന്ധപ്പെടുത്താൻ ചില സംഗതികൾ സൂചിപ്പി
ച്ചുവെന്നു മാത്രം. അജിത് കെ.എ.യുടെ ക്യാൻവാസുകൾ
ആവശ്യപ്പെടുന്ന നിറങ്ങൾ അയാൾ കണ്ടെത്തുന്നത് ചാർ
ക്കോളിലാണ്. ബ്രൗൺ, ഗ്രേ, വൈറ്റ്, ബ്ലാക്ക് – ചിലയിടങ്ങ
ളിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കടുംചുവപ്പിന്റെ, പച്ച
യുടെ മിന്നലാട്ടങ്ങൾ – സിഗ്‌നൽ വെളിച്ചങ്ങൾ പോലെ അത്
ആ ചിത്രങ്ങളെ അടിവരയിടുന്നു.
ചാർക്കോൾ എന്ന മീഡിയം ഒരു പ്രതിഷേധത്തിന്റെ അടയാളമായി
ലോകത്തിനു മുന്നിൽ അവതരിപ്പിച്ച വിഖ്യാത
കലാകാരനാണ് വില്യം കെൻട്രിഡ്ജ്. സൗത്ത് ആഫ്രിക്കൻ
ജനതയുടെ ആത്മാവിഷ്‌കാരത്തിനായി കെൻട്രിഡ്ജ് തിരഞ്ഞെടുക്കുന്നത്
ചാർക്കോൾ ആണ്. ചാർക്കോൾ ഡ്രോയിംഗുകൾ
ചേർത്തു വച്ച ആനിമേഷൻ വീഡിയോകൾ വിചിത്രമായ
അനുഭവക്കാഴ്ചകൾ തന്നെയാണ്. അജിത്
കെ.എ.യുടെ ചിത്രങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ അനുഭവപ്പെടുന്ന
‘മുഴക്കം’ ചാർക്കോൾ എന്ന മീഡിയത്തെ മറ്റേ
തൊരു പെയിന്റിംഗ് അനുഭവം പോലെതന്നെ സമൃദ്ധമായി
അനുഭവിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്.
ആദ്യകാല യൂറോപ്യൻ എക്‌സ്പ്രഷണിസ്റ്റ് സിനിമകളുടെ
വക്താവായ കാൾ ഡ്രയർ (Carl Dreyer) കളർ സിനികളുടെ
വരവിനു ശേഷവും തന്റെ സൃഷ്ടികൾ ബ്ലാക്ക് ആന്റ് വൈറ്റിൽ
തന്നെയാണ് ചെയ്തത്. ഇതേ മീഡിയത്തിൽ സിനിമകൾ
ചെയ്ത ഡിസീക്ക ((De Sica), ഐസൻസ്റ്റെയിൻ (Eisenstein),
ബർഗ്മാൻ (Bergman) തുടങ്ങിയവരുടെ സൃഷ്ടികളും എന്ന
ത്തെയും ലോകക്ലാസിക്കുകൾ തന്നെയാണ്. ഈ തിരിച്ചറിവുകളുടെ
തുടർച്ചയായിട്ടുകൂടിയാവും അജിത് കെ.എ. എന്ന
കലാകാരന്റെ വേറിട്ടുനടപ്പുകളെയും കാലം അടയാളപ്പെടു
ത്തുക.
എന്തും കൂടുതൽ പറയുന്ന ഒരു കാലത്ത് വളരെ കുറച്ചു
പറഞ്ഞ് കൂടുതൽ ധ്വനിപ്പിക്കാൻ ശ്രമിക്കുകയാണ്, സത്യസ
ന്ധമാവുകയാണ് ഈ ചിത്രങ്ങൾ.