”തോമാച്ചൻ ഒരാണല്ലച്ചോ….”
മേരി കുമ്പസാരക്കൂട്ടിനുള്ളിലെ ചെവിയിലേക്ക് മെല്ലെ
ഓതുമ്പോൾ കുരിശിൽ ഒരു പിടച്ചിലുണ്ടായി.
ഫാദർ കല്ലൂപ്പറമ്പൻ പ്രധാന അദ്ധ്യാപകൻ ആയ സ്‌കൂളിൽ
തന്നെയാണ് മേരിക്ക് തൂപ്പുജോലി. ഇരുനിറത്തിൽ, മെല്ലിച്ച
ദേഹവുമായി ചൂലും കുട്ടയും കൈകളിലേന്തി രാവിലെ തന്നെ
സ്‌കൂളിൽ എത്തിച്ചേരുന്ന മേരിയുടെ കണ്ണുകളിൽ അസാമാന്യ
മായ ഒരു തിളക്കം ഉണ്ടെന്ന് ഫാദർ നേരത്തെ തന്നെ കണ്ടെത്തി
യിരുന്നു.
ആയിടെയാണ് മാഞ്ചോടുമുക്കിൽ പലചരക്കുകട നടത്തുന്ന
സ്വാമിനാഥൻ എന്ന അണ്ണാച്ചിയോടൊപ്പം മേരിയെ വള്ളപ്പുരയി
ൽനിന്നും നാട്ടുകാർ പിടികൂടുന്നത്.
വലിയ പണികളൊന്നും ഇല്ലാതെ 28 കളിച്ച് സമയം കൊന്നുകൊണ്ടിരുന്ന
റൂറൽ പോലീസ് സ്റ്റേഷനിലെ ഏമാന്മാർ അത്
ശരിക്കും ആഘോഷിച്ചു. അകലെ പട്ടണത്തിൽ, എരിവും പുളിയും
കൊണ്ടെത്താറുള്ള അന്തിപ്പത്രത്തിൽ മേരിയുടെ ലഘു ജീവിതച
രിത്രവും അച്ചടിച്ചുവന്നു!
തോമാച്ചൻ തന്നെയാണ് അവളെ സ്റ്റേഷനിൽ നിന്നും ഇറക്കി
ക്കൊണ്ടുവന്നത്. അയാൾ തലയും കുനിച്ച് വഴിയരികിലൂടെ
നടന്നു. അല്പം പിന്നിൽ മാറി തലയിടറാതെ മേരിയും.
അടുത്ത ദിവസം സ്‌കൂളിൽ വന്ന അവളോട് ഫാദർ പറഞ്ഞ:
”മേരിയേ… നീയ് പള്ളിയിൽ വന്ന് കുമ്പസരിക്കണം”. അങ്ങിനെയാണ്
അവൾ തിരുദേവാലയത്തിലെത്തിയത്. കുമ്പസാരക്കൂട്ടിറ
മ്പിൽ മുട്ടുകുത്തിയത്.
അൾത്താരയിൽ നിന്നും മുനിഞ്ഞിറങ്ങിയ മെഴുകുതിരി വെട്ട
ത്തിൽ ഫാദർ മേരിയെ മേടയിലേക്ക് ആനയിച്ചു. കുശിനിക്കാരൻ
തോട്ടത്തിൽ ആണെന്ന് അദ്ദേഹം കൗശലപൂർവം ഉറപ്പുവരുത്തി.
വിവസ്ത്രയാക്കപ്പെട്ടപ്പോൾ അവൾ ഒരു കനൽവിഗ്രഹമായി
പഴുത്തു.
ഫാദർ കല്ലൂക്കാരന്റെ വലത്തെ കൈ അവളുടെ മുതുകിൽ
ഉഴിഞ്ഞ് താഴേക്കിഴുകി.
പൊടുന്നനെ എവിടെയോ അത് തടഞ്ഞുനിന്നു.
മേരിയുടെ കൂമ്പിയ മുഖത്ത് ഒരു കള്ളച്ചിരി…!
”എന്താ മേരീ ഇത്… ?”
”അതെനിക്ക് ഒള്ളതാ അച്ചോ. കുഞ്ഞില് ച്ചിരിയേ ഒള്ളാരുന്നു.
ഇപ്പോ വളർന്ന് ഇത്രേം ആയി” പിന്നിൽ മൂന്നിഞ്ച് നീളത്തിൽ
വാലുപോലെ ഒരെണ്ണം! അല്ല. വാലുതെന്ന!
ഫാദർ കൗതുകത്തോടെ അതിൽ പിടിച്ചുനോക്കി. തട്ടിയും
വലിച്ചും പരിശോധിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ പാപവിമു
ക്തയായ മേരിയെ അദ്ദേഹം കുശിനിക്കാരന്റെ കണ്ണിൽപ്പെടാതെ
പറഞ്ഞയച്ചു.
മേരി രണ്ടു ദിവസങ്ങൾ കഴിഞ്ഞ് ഒരുച്ചനേരം മാഞ്ചോടുമുക്കുവരെ
നടന്നു. തലേദിവസം അണ്ണാച്ചി കടയൊഴിഞ്ഞ് എവി
ടേക്കോ പോയിരുന്നു. അയാൾ കുറച്ച് അരി തരാമെന്ന് പറഞ്ഞ
താണ്. അതിനി കിട്ടില്ല. അവൾ ചെറുതായി സങ്കടപ്പെട്ടു.
തിരികെ കായലരികിലൂടെ അവൾ കൂരയിലേക്ക് നടന്നു.
തിങ്ങിക്കിടന്ന പോളപ്പായൽ ഓളത്തിനൊത്ത് തലയനക്കി.
എരണ്ടപ്പക്ഷികൾ മുങ്ങാങ്കുഴിയിടുന്നത് നോക്കി നടന്ന് നടന്ന്
മേരി തന്റെ കൂരയുടെ മുന്നിലെത്തി. അവിടെ തുറു പിടിച്ച
വായുമായി ചുമര് ചാരി ഉറങ്ങുകയായിരുന്നു തോമാച്ചൻ.
പിന്നാമ്പുറത്ത് മൂത്രമൊഴിക്കുവാൻ ഇരുന്ന മേരി കൽത്തിട്ടകളുടെ
അടുക്കൽ ഇലയനക്കം കണ്ടു. അവൾ കരുതിയതുപോലെ
നായയോ കഴുന്നയോ ആയിരുന്നില്ല. ഒരു മനുഷ്യമുഖം. ആ കണ്ണുകൾ
തന്റെ യോനിയിൽ മിഴിനട്ട് അന്തം വിട്ടിരിക്കുകയാണ് എന്ന്
അവൾ അറിഞ്ഞു.
മൂത്രം കഴിഞ്ഞപ്പോൾ എഴുന്നേറ്റ് തുണി നേരെയാക്കി അവൾ
കായൽക്കരയിലേക്ക് നടന്നു. അയാൾ അല്പം മുമ്പുണ്ടായ ആ
കാഴ്ചയിൽ നിന്നും വിടുതി കിട്ടാൻ പെടാപ്പാട് പെട്ട് തോറ്റ്
കൽത്തിട്ടയിൽതന്നെ തറഞ്ഞിരുന്നു.
അവൾ ആളെ മുൻപ് കണ്ടിട്ടുണ്ട്. ഹൗസ്‌ബോട്ടിലെ പാചക
ക്കാരൻ.
”ഉം? എന്താ?” അവൾ ചോദിച്ചു. അല്പം മാറി തെങ്ങിൽ
ബന്ധിച്ചിച്ചിരുന്ന ഹൗസ്‌ബോട്ട് മേരി കണ്ടു.
”തോമാച്ചന്റെ പാര്യ…യല്ലേ ?” അയാൾ വിറച്ചുകൊണ്ടാണ്
അത് ചോദിച്ചത്.
അവൾ മറുപടി പറയാതെ സൂക്ഷിച്ചുനോക്കി. അയാൾ ചൂളു
ന്നുണ്ടെന്ന് അവൾ അറിഞ്ഞു. അയാളുടെ കഴുത്തിൽ ഞാന്നുകി
ടന്ന വെന്തിങ്ങ നെഞ്ചിനൊപ്പം വേഗത്തിൽ ഉയർന്നുതാന്നുകൊ
ണ്ടിരുന്നു.
”പട്ടാക്കലെ ടോമിക്കുഞ്ഞിന് ഒന്ന് കാണണോന്ന് പറഞ്ഞാരു
ന്നു”.
അവൾ പിന്നെയും ഒന്നും മിണ്ടിയില്ല. മീനുകൾ കായൽപ്പരപ്പി
ൽ നിന്ന് ശ്വാസം എടുക്കുന്നതുപോലെ ഒരിക്കൽകൂടി ശ്വാസം
എടുത്തിട്ട് അയാൾ തുടർന്നു-
”ടോമിക്കുഞ്ഞിനെ അറിയില്ലേ? പണയക്കമ്പനീം ബേക്കറീ
മൊക്കെ ഒള്ള പട്ടാക്കലെ… പിെന്ന ആ ബോട്ടും ടോമിക്കുഞ്ഞിന്റെ
യാ… ആ ബോട്ടിൽ വച്ച് കണ്ടാമതി..”
”തനിക്ക് കാണണ്ടെ ?” മേരി അയാളുടെ കണ്ണുകളിൽ നോക്കി
ചോദിച്ചു. അയാൾ തരിച്ചുനിന്നു. മേരി ചോദ്യം ആവർത്തിച്ചു.
”അതിപ്പം… ഞാങ്കേറീടത്ത് ടോമിക്കുഞ്ഞ് കേറുന്നത് ശരിയാവൂല്ല…”
”അത് ടോമിക്കുഞ്ഞ് അറിയാണ്ടിരുന്നാമതി…”
”അത് ചെലപ്പോ… ശരിയാവൂല്ല…” അയാൾ സംശയിച്ച് സംശയിച്ച്
പറഞ്ഞു.
”ശരി. നാളെ വരാം…” അവൾ തിരിഞ്ഞ് കുടിലിലേക്ക് മടങ്ങി.
അവൾ പോയിക്കഴിഞ്ഞപ്പോൾ അയാൾ നിലത്തിരുന്നു. അയാ
ൾക്ക് എന്തുകൊണ്ടെന്നറിയില്ല പൊട്ടിക്കരയുവാൻ തോന്നി.
പിറ്റേന്ന് ഉച്ചസമയത്ത് അയാൾ വീണ്ടുമെത്തി. തോമാച്ചൻ
അതേസ്ഥലത്ത് വായും തുറന്നുപിടിച്ച് ഉറങ്ങുന്നുണ്ടായിരുന്നു.
മേരി അയാളുടെ പുറകെ നടന്നു. അയാൾ കയ്യിൽ പിടിച്ചാണ്
കരയിലേക്ക് ചേർത്തടുക്കുവാൻ മടി കാണിച്ച ബോട്ടിലേക്ക്
അവളെ കയറ്റിയത്. അവളുടെ മെലിഞ്ഞ കൈകളിലെ കറുത്ത
രോമങ്ങളിൽ അയാൾ ചുറ്റിപ്പറ്റി.
പട്ടാക്കലെ ടോമിച്ചൻ അവളെ കിടപ്പറയിലേക്ക് വലിച്ചെടുത്ത്
കതകടച്ചു. അതിനകം ബോട്ടിന്റെ കെട്ടുകൾ അഴിയുകയും അത്
കായലിന്റെ വിരിമാറിൽ നീന്തിത്തുടിക്കുകയും ചെയ്തു.
ടോമിക്കുഞ്ഞ് സത്യത്തിൽ ഇത്രയെളുപ്പം ഇത് ഒത്തുകിട്ടുമെ
ന്ന് കരുതിയിരുന്നില്ല. ഒരു നീണ്ട ചുറ്റിയടിക്കലിന് ശേഷം ബോട്ട്
തിരികെ അതേ സ്ഥലത്ത് അടുത്തു. മേരി തിരികെ ഇറങ്ങുമ്പോൾ
കൈ താങ്ങിക്കൊടുത്ത പാചകക്കാരന് ആര് ആർക്കാണ്
കൈത്താങ്ങ് നൽകിയത് എന്ന കാര്യത്തിൽ സംശയമായി.
ബോട്ടിന്റെ അമരത്തിരുന്ന് ഒരു സിഗരറ്റ് കൊളുത്തി ചുണ്ടിൽ
വച്ച് ടോമിക്കുഞ്ഞ് കായലിനെ നോക്കി.
ദൂരെ ഒരു വാലുപോലെ പാതിരാമണൽ എന്ന കായൽദ്വീപ്.
2013 ടയറധഫ ബടളളണറ 2 2
ആദ്യമായാണ് ഇത്തരത്തിൽ ഒരു വാൽ! ടോമിക്കുഞ്ഞ് എത്ര
ശ്രമിച്ചിട്ടും മൊബൈലിൽ ആ വിചിത്ര ഭാഗത്തിന്റെ ചിത്രം പകർ
ത്തുവാൻ അവൾ സമ്മതിച്ചില്ല. ആ വാൽ അയാളുടെ മനസ്സിൽ
കിടന്ന് പുളഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറയുവാനും പറ്റി
ല്ലല്ലോ എന്ന നിസ്സഹായതയുടെ മൂടുപടത്തിനുള്ളിൽ അയാൾ
കിടന്നുരുണ്ടു.
അടുത്തൊരു നാൾ അവൾ ടോമിക്കുഞ്ഞിന്റെ പട്ടാക്കൽ
ഫൈനാൻസിയേഴ്‌സിൽ എത്തി. ഗ്ലാസ്‌കാബിനിലിരുന്ന് അവളെ
കണ്ടപ്പോൾതന്നെ അയാൾക്ക് ഭോഗതൃഷ്ണ ഉണ്ടായി. എന്തു
ചെയ്യാം? സ്റ്റാഫും പണയസംബന്ധമായി വന്ന വേറെ കസ്റ്റ
മേഴ്‌സും ഉണ്ട്.
”ഇന്ന് മേരി നല്ല സുന്ദരിയായിട്ടുണ്ടല്ലോ?” അവൾ അകത്ത്
വപ്പോൾ അയാൾ മെല്ലെപ്പറഞ്ഞു.
”ഇതുപറയാനാണോ ടോമിസാറ് വരാമ്പറഞ്ഞേ? ഇതൊന്നും
കേട്ട് സുകിക്കില്ല മേരി…”
”… ഞാൻ വിളിപ്പിച്ചത് ഒരു ജോലിക്കാര്യം പറയാനാണ്.
ചേർത്തലേല് എന്റെ ഫ്രണ്ടിന്റെ കടയൊണ്ട്. അവിടെ ഒരു ജോലി
ക്കാരിയെ വേണം…”
ടോമിക്കുഞ്ഞ് മൊബൈലിൽ ജോർജൂട്ടിയുമായി സംസാരിച്ചു.
കാര്യങ്ങൾ എല്ലാം പെട്ടെന്ന് ശരിയായി. അവൾ പോകുവാൻ
തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റു.
”ഒരു ഉപകാരം ചെയ്തതല്ലേ? അങ്ങനെ പോയാലോ?”
അയാൾ കാബിന്റെ കതക് കുറ്റിയിട്ടിട്ട് മേരിയെ അടുക്കൽ
നിർത്തി ഉടുതുണിക്കിടയിലൂടെ കൈ കയറ്റി അവളുടെ വാലിൽ
പിടിച്ച് അല്പനേരം ഓമനിച്ചു. ഇറങ്ങുമ്പോൾ അരി വാങ്ങുവാൻ
കാശും കൊടുത്തു.
പറഞ്ഞുറപ്പിച്ചത് പ്രകാരം രണ്ടുനാൾ കഴിഞ്ഞ് അവൾ പുതിയ
ജോലിക്ക് പോയി. ആദ്യദിവസം ഒരു തുണക്കാരനായി തോമാച്ചൻ
അവളെ അനുഗമിച്ചു. തിരക്കുള്ള സർക്കാർബസ്സിലായിരുന്നു
യാത്ര. കോളേജ് പിള്ളാർ മേരിയെ തടകിനിന്ന് നിർവൃതിയടഞ്ഞ
പ്പോൾ തോമാച്ചൻ ഒരു കമ്പിയിൽ തൂങ്ങിനിന്ന് മയങ്ങുകയായിരു
ന്നു.
ഇറങ്ങിക്കഴിഞ്ഞ് അയാൾ ചോദിച്ചു: ”എന്നും ഇതുപോലെ
ഇടിയാവും. അല്ലേ മേരീ…”
”അയിന് നിങ്ങൾ എന്നും കൊള്ളുന്നില്ലല്ലോ?” അവൾ ആരെല്ലാമോ
അമർത്തി ഞെരടിയ മുലകളുടെ വേദനയറിഞ്ഞ് പറഞ്ഞു.
കൂടുതലും ചൈനീസ് ഉല്പന്നങ്ങൾ വിൽക്കുന്ന ഒരു വലിയ
കടയായിരുന്നു അത്. കടയുടെ പിന്നിൽതെന്ന ഉടമസ്ഥന്റെ വീടും.
ആദ്യദിവസങ്ങളിൽ മേരിക്ക് തൂത്തും തുടച്ചും ഇടുന്നതായിരുന്നു
ജോലി. അവിടെ അല്പംകൂടി ചെറുപ്പമായ മറ്റൊരു യുവതികൂടി
ഉണ്ടായിരുന്നു. പ്രവീണ എന്നായിരുന്നു അവളുടെ പേർ. ജോലിക്ക്
ചേർന്നയന്നുതന്നെ അവൾ മേരിയുമായി യുദ്ധം പ്രഖ്യാപിച്ചു.
എങ്കിലും ജോർജൂട്ടിക്ക് മേരിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവ
ൾക്ക് എന്തോ വല്ലാത്ത ഒരുമണം ഉണ്ട് എന്ന് അയാൾക്ക് ആദ്യദി
നംതന്നെ തോന്നിപോലും. പിെന്ന മേരിയുടെ ജോലി കടയിൽ നി
ന്നും ഭവനത്തിലേക്കായി. അവിടെ നിന്നും ഫീൽഡ് സപ്ലൈയിലേ
ക്കും. പെമ്പറന്നോർ ആവുംവിധം നോക്കിയിട്ടും നടക്കേണ്ടത്
നടന്നു! ജോർജൂട്ടി മേരിയുടെ വാൽ കണ്ട് അതിശയം കൂറി. വീട്ടുസാമാനങ്ങൾ
എത്തിച്ചുകൊടുക്കുവാൻ മേരിയോട് വണ്ടിയിൽ
പോകുവാൻ പറഞ്ഞു. പുറകെ മറ്റൊരു വണ്ടിയിൽ ജോർജൂട്ടിയും
വരുമെന്ന മേരിയുടെ ഊഹം വളരെ ശരിയായിരുന്നു.
സപ്ലൈ ചെയ്യുവാനുള്ള അഡ്രസ്സ് ജോർജൂട്ടിയുടെതെന്ന കണി
ച്ചുകുളങ്ങരെയുള്ള ഒരു വീടും. ”ഇതാദ്യാ അല്ലെ?” അയാൾ
മേരിയോട് ചോദിച്ചു.
അവൾ തല കുലുക്കിയോ?
ടോമിക്കുഞ്ഞ് ഒന്നും പറഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി.
”അപ്പം കെട്ടീതാന്ന് പറഞ്ഞത്?”
”അയാൾ ഒന്നും ചെയ്യില്ല…”
ജോർജൂട്ടിക്ക് തനിക്ക് കൈവന്ന ഭാഗ്യം ഓർത്ത് വല്ലാത്ത
സന്തോഷം തോന്നി. അയാൾക്ക് ആ ചെറിയ വാൽ ഭാഗ്യലക്ഷ
ണമായി തോന്നി. അത് കൈവിട്ട് കളയാതിരിക്കാൻ എന്താണ്
മാർഗം എന്ന് ആലോചിച്ചിരിക്കെ പ്രവീണ എന്ന അരസിക
എല്ലാം പൊളിച്ചു. അവൾ ജോർജൂട്ടീടെ ഭാര്യയെ രംഗത്ത് അവതരിപ്പിച്ച്
തെളിവ് സഹിതം പെടുത്തി. പോത്തിറച്ചി ആവോളം
ഭക്ഷിച്ച കൈകൊണ്ട് ലഭിച്ച അടിയിൽ മേരി തെറിച്ചുവീണത്
തിരികെ കായലോരത്തെ കൂരയിലായിരുന്നു.
പാർട്ടിപ്രവർത്തനം ശിരസ്സിൽ പിടിച്ചതുമൂലം നല്ല ഒരു യൗവനം
നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വിലാപകാവ്യം എഴുതി
തുടങ്ങിയ പ്രദീപൻ ഇനി ആകുന്നകാലം കുറച്ചെങ്കിലും അടിച്ചുപൊളിക്കണം
എന്ന് കരുതി ഒരു വല വിരിച്ചിരിക്കുകയായിരുന്നു.
അപ്പോഴാണ് മേരി തെന്ന ജോലിക്ക് തിരികെ കയറ്റുന്നില്ല എന്ന്
സ്‌കൂളധികൃതർക്കെതിരെ പരാതിയുമായി ആ വഴി വന്നത്.
അതിൽ ഇടപെട്ട വകയിൽ അയാൾ ഇരുചെവിയറിയാതെ
അവളെ ടൗണിലുള്ള പരിചയക്കാരൻ വക റിസോർട്ടിലെത്തിച്ചു.
റിസോർട്ടെന്ന് പറയുമെങ്കിലും നാഷണൽ ഹൈവേയുടെ
വശത്ത് പേയിങ് ഗസ്റ്റുകൾക്കും ഇടക്കാല വേശ്യകൾക്കുമായി
നടത്തുന്ന ഒരു സ്ഥാപനം ആയിരുന്നു അത്. വിചിത്രമായ ആ
വാലിൽ ചുറ്റി പ്രദീപൻ ലോകം മുഴുവൻ കറങ്ങി.
”ഇത് തോമാച്ചൻ അല്ലാണ്ട് വേറെ ആരും കണ്ടിട്ടില്ലേ?”
അവൾ വെറുതെ തലയിളക്കി. പ്രദീപൻ അവളെ അമർത്തി
ചുംബിച്ചു.
”നിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം” അയാൾ ആവേശം
പൂണ്ട് പറഞ്ഞു. തിരികെ വരുമ്പോൾ അയാൾ തന്റെ ഐ ടൊന്റി
കാറിൽ വച്ചും അവളെ ഓമനിച്ചു.
”കെട്ടിയ പെണ്ണുങ്ങളാവുമ്പോ അത്രേം പേടിക്കണ്ട. അല്ലെങ്കി
പീഡനക്കേസെന്നൊക്കെ പറഞ്ഞ് പിന്നെ പണി കിട്ടും”.
പറഞ്ഞിട്ടെന്താ കാര്യം!? അങ്ങനിരിക്കുമ്പം ഒരസമയത്ത് മേരി
വയറ്റിലുണ്ടെന്നറിഞ്ഞു.
ഏതായാലും തോമാച്ചനല്ലല്ലൊ? പോരാത്തതിന് ബിസിനസ്
പിടിച്ചുവരുന്ന സമയവും. കളയുകതെന്ന എന്ന് അവൾ തീരുമാനി
ച്ചു.
ദൈവം ഉണ്ടെന്ന് ഡോക്ടർ സിബിച്ചൻ മനസ്സിലാക്കുന്നത്
ഇങ്ങനൊക്കെ ഉള്ള സമയത്താണ്. ഉപരിപഠനത്തിനായി ഭാര്യ
ഡെയ്‌സിയെ എയർപോർട്ടിൽ ബൈ പറഞ്ഞ് തിരികെ വണ്ടിയോടിച്ച്
വീടിന്റെ ഗെയ്റ്റിൽ എത്തുന്ന സമയം തെന്നയാണ് മേരിയും
വന്നത്.
അവളുടെ ഇരുനിറത്തിൽ മെല്ലിച്ച ദേഹം കണ്ടതും ഒരു
കടഞ്ഞെടുത്ത ദാരുശില്പം മുന്നിൽ വച്ചതുപോലെ ഡോക്ടർക്ക്
തോന്നി. അദ്ദേഹം ശില്പത്തെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചില കാര്യങ്ങൾ ചോദിക്കാതെയും.
സീറോ വാൾട്ട് ബൾബിന്റെ പിന്നിലെ തിരുരൂപത്തെയും പ്രിയതമയുടെ
ഫോട്ടോയെയും സാക്ഷിയാക്കി മേരിയുടെ തുണികൾ
അദ്ദേഹം അടർത്തിമാറ്റി.
പരമാത്മാവായ ശില്പിക്ക് കൈത്തെറ്റുപറ്റിയോ? ഡോക്ടർ
കണ്ണുമിഴിച്ചു. പിന്നെ അവളുടെ ചെവിയിൽ ചുണ്ടുചേർത്ത്
അയാൾ മെല്ലെ ചോദിച്ചു:
”ഈ അഭംഗി ഞാൻ മുറിച്ചുകളയട്ടെ?”
അവൾ അല്പനേരം ആലോചിച്ചു. നല്ല അവസരമാണ്. പിന്നെ
2013 ടയറധഫ ബടളളണറ 2 3
യോർത്തു. വേണ്ട. അതവിടെ തൂങ്ങിക്കിടക്കട്ടെ.
”ഡോക്ടർ വയറ്റിലുള്ളത് കളഞ്ഞുതന്നാൽ മതി” അവൾ
അപേക്ഷിച്ചു.
പള്ളിമുറ്റത്ത് ടോമിക്കുഞ്ഞും ജോർജൂട്ടിയും ഡോക്ടർ സിബി
ച്ചനും പിെന്ന പലരും പലരും നിരന്നുനിൽക്കെ മേരി തട്ടം കൈകളിൽ
കൂട്ടിപ്പിടിച്ച് നടന്നുവന്നു. എല്ലാവരും അവളുടെ പുറകിൽ
നീണ്ടു കിടക്കുന്ന വാൽ കാണുന്നുണ്ടായിരുന്നു. ഓരോരുത്തരും
ധരിച്ചത് അയാൾ മാത്രമേ അത് ദർശിക്കുന്നുള്ളൂ എന്നാണ്.
ആ വാൽ വഴിയിലൂടെ, തൊടിയിലൂടെ നീണ്ടുനീണ്ട് നാടു മുഴുവൻ
ചുറ്റിപ്പിണയുവാൻ തുടങ്ങിയിരുന്നു.