രാവിലെ ദിനപത്രത്തിലെ ചരമക്കുറി
പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം
എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു
കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന
ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും
മറ്റ് അസുഖകരമായ വർത്തമാന
ങ്ങൾ, പുസ്തകച്ചന്ത ഉദ്ഘാടനം, ആദിവാസി
മർദനം, സ്ത്രീപീഡനം ഇവയേക്കാൾ
നിറം കുറഞ്ഞതെങ്കിലും ചരമ
അറിയിപ്പുകൾക്ക് അടുക്കും ചിട്ടയുമു
ണ്ടായിരുന്നു. ഏറ്റവും മുകളിലെ മുഖം
തിരിച്ചറിയാനാകാത്ത ചിത്രങ്ങൾക്ക് താഴെ
വൃദ്ധജനങ്ങളുടെ കുടുംബ വിശേഷ
ങ്ങൾ സഹിതമുള്ള മരണവൃത്താന്തം,
ദൂരെയെവിടെയോ വണ്ടി കയറി മരിച്ച മലയാളി,
വലതു ഭാഗത്ത് താെഴ മറ്റൊരു
ഒറ്റകോളം വാർത്തയിൽ ഒരു ശവം ഉടയോനെ
കാത്ത് മോർച്ചറിയിൽ….
ദാനിയേൽ അക്ഷര ചതുരം തകർന്ന്
വന്ന് എനിക്ക് അഭിമുഖമായ് കസാലയിൽ
ഇരുന്നു. എന്റെ മുൻപിൽ ടീപ്പോയിൽ
പാതി കുടിച്ച ചായ.
‘ചായ വേണോ?’ ഔപചാരികത
യോടെ ഞാൻ ചോദിച്ചു.
‘എന്തു ചായ’ ശബ്ദത്തിൽ പരിഹാസം
‘സാറിനു ജോലിയില്ലെ?’
‘ഇല്ല ഞാൻ ഒരു രോഗിയാ, ഈ ഫ്ളാറ്റാണ്
എന്റെ ലോകം?’
‘അപ്പോൾ ചിലവിന്?’ ദാനിയേൽ
ഉത്കണ്ഠയോടെ തിരക്കി.
‘എന്റെ ഭാര്യയ്ക്ക് ജോലിയുണ്ട്’
ഞാൻ നിവർന്നിരുന്നു.
‘നല്ല ജോലിയാ… സ്റ്റെനോ… എന്നു
വച്ചാൽ കമ്പനി അവളുടെ മാതിരിയാ’.
‘ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ’
അവൻ കൈകൂപ്പി ‘ദാനിേയൽ എബ്രഹാം’.
ഞാൻ അവന്റെ മുഖത്തു സൂക്ഷിച്ചു
നോക്കി. ചോര വാർന്നുപോയ മുഖത്ത്
ചലനമറ്റ കണ്ണുകൾ, നീണ്ട മൂക്ക്. മുപ്പത്
വയസ്സുണ്ടാകും. പ്രായത്തിന്റെ ഉദ്ധരണികളിൽ
പ്രേതങ്ങളെ കുടുക്കാമോ?
പ്രായമെന്തുമാകട്ടെ.
‘എന്റെ ജനനോം ജീവിതോം മരണോം
ഒന്നുപോലെ തെറ്റിദ്ധരിക്കപ്പെട്ട
താ’ ദാനിയേൽ ഒച്ച ഉയർത്തി പറഞ്ഞു.
‘അതുകൊണ്ട് സാറിനെ ഇതെല്ലാം ഒ
ന്നു പറഞ്ഞറിയിക്കാനായ് വന്നതാ. ഒരാളെങ്കിലും
സത്യമറിയുന്നതു നന്ന
ല്ലേ?’
ഞാൻ അതെയെന്ന അർത്ഥത്തിൽ
തലയാട്ടി. എങ്കിലും എന്നെത്തന്നെ ഇവനെന്തിനു
തിരഞ്ഞു പിടിച്ചു എന്ന സംശയം
ബാക്കിയായി. മുറിയാകെ കുന്തി
രിക്കത്തിന്റെ മണംകൊണ്ട് നിറയുന്നു.
‘എന്റെ അമ്മ വെറോനിക്കയുടെ അ
ച്ഛന്റെ പേരാണ് എബ്രഹാം. എന്റെ അപ്പ
നാരാന്ന് ആർക്കറിയാം. ഓണക്കൂറിലെ
നിരത്തു വക്കിൽ ഒരു കൂരയിലാണ് ഞാനും
അമ്മ വെറോനിക്കയും കഴിഞ്ഞിരു
ന്നത്. വല്ല്യപ്പച്ചൻ സെന്റ് ആന്റണീസ് പ
ള്ളീലെ കുഴിവെട്ടുകാരനായിരുന്നു. പുലർച്ചെ
മുതൽ അന്തി വരെ ശവപ്പറ
മ്പും, കുശിനിയുമായ് കഴിയണ വല്ല്യപ്പ
ച്ചൻ രാത്രി വീട്ടിൽ വന്നാൽ മരിച്ചവരുമായ്
കലഹിച്ചും കുശലം പറഞ്ഞും ഉറ
ങ്ങും’.
ദാനിയേൽ കസേരയിൽ നിവർന്നു.
അവന്റെ വിരലുകൾ ഇടവിടാതെ വിറയ്ക്കുന്നു.
എന്റെ അടുക്കളയിൽ മീൻ
പൊരിക്കുന്ന ഗന്ധം. ദാനിയേൽ തുടർ
ന്നു.
‘യേശു തമ്പ്രാന്റെ മാതിരി താടിം മുടിം,
മുൾക്കിരീടം വയ്ക്കാവുന്ന ഒരു തലേമുള്ള
വല്ല്യപ്പച്ചനെ ഞാൻ എത്ര തവണ
കിനാവില് ക്രൂശിച്ചിട്ടുണ്ടെന്നറിയേ
്വാ? ക്രൂശില് കിടന്ന് വല്ല്യപ്പച്ചൻ തെറി പറയും.
രാത്രിയായാൽ ഞങ്ങടെ കൂരയ്
ക്കു മുമ്പിൽ ലോറികൾ വന്ന് ബ്രേക്കി
ടും. അമ്മ തകരപ്പാട്ടയുടെ വാതിൽ തുറ
ന്ന് പൂച്ചയുടെ മാതിരി വെളിയിൽ പോകും.
സ്കൂളിൽ പണക്കാരുടെ കുട്ടികളുടെ
മാതിരിയായിരുന്നു എന്റേം ജീവിതം.
പക്ഷേ പെട്ടെന്നൊരു ദിവസം എല്ലാം
തെറ്റി’.
ദാനിയേൽ എഴുന്നേറ്റ് എന്റെ ബാൽ
ക്കണിയിലേക്ക് നടന്നു. അവിടെ നിന്നു
നോക്കിയാൽ നിറം മങ്ങിയ ചിത്രമായ്
പഴയ തുറമുഖം കാണാം. കപ്പലുകളുടെ
ഓർമയുണർത്തുന്ന മരക്കാലുകൾ. ശവ
ങ്ങളെപ്പോലെ തിരമാലകൾക്ക് മേലെ ഒഴുകി
നടക്കുന്ന മരച്ചങ്ങാടങ്ങൾ. കണ്ണെ
ത്താ ദൂരത്തേക്ക് നിലത്തിരശ്ശീല പോലെ
കടൽ.
‘സാറ് കവിത വായിക്കാറുണ്ടോ?’
ദാനിയേലിന്റെ ചോദ്യം സ്നേഹത്തോടെ
എന്നെ തൊട്ടു. ‘ഒവ്വ്…. ഞാനും എഴുതും.
കേട്ടിട്ടില്ലെ വി.കെ. പാറത്താനം’.
‘ഇല്ല’ ദാനിയേലിന്റെ ശബ്ദത്തിന്
കൂടുതൽ ഗൗരവം. എന്റെ പെട്ടെന്നുണർ
ന്ന ഉത്സാഹം കെട്ടു.
‘അയ്യപ്പന്റെ കവിതേല് പറയണ
പോലെ വണ്ടി കയറി ചത്തവന്റെ പോ
ക്കറ്റീന്ന് പറക്കണ നോട്ടിന് പിന്നാലെ
പോലും അലയണ കാലം വന്നു’.
അവൻ കിതയ്ക്കുന്നു. മെല്ലെ നട
ന്ന് കസേരയിൽ മുമ്പത്തേപ്പോലെ ചാരിയിരുന്നു.
‘എന്താ പറ്റേ്യന്നറ്യോ സാറേ, ഒരു രാത്രി
തൊള്ള പൊട്ടി വന്നു നിന്ന ഒരു ലോറിക്കരികിലേക്ക്
പോയ എന്റെ അമ്മ
വെറോണിക്ക മടങ്ങി വന്നില്ല. എനിക്ക്
കാണാൻ തുണിപ്പെട്ടിക്കടയിൽ ചുവന്ന
പുസ്തകത്തിനുള്ളിൽ പാവാടയും ബ്ലൗ
സുമിട്ട് വെറോണിക്ക നിന്നു ഒരു സ്കൂൾ
കുട്ടിയായ്. പട്ടിണിയുടെ പച്ചിലപാമ്പുകൾ
എനിക്ക് കാവൽ കിടന്നു. ഓണക്കൂറുകാരെല്ലാം
കണ്ണില്ലാത്തവരായ് എനി
ക്ക് മുന്നിലൂടെ നടന്നു. വല്ല്യപ്പച്ചൻ കുശിനിയുടെ
ഇടുങ്ങിയ മുറിയിൽ സ്ഥിരതാമസമാക്കി.
ഒടുവിൽ സഹതപി
ക്കാൻ കരക്കാർ ഉണരും മുമ്പേ എന്റെ പ
ട്ടിണി സ്മാരകത്തിന് തീയിട്ട് ഞാൻ നാടുവിട്ടു
സാർ’.
‘ഇങ്ങനെ ഒരു ലാറ്റിനമേരിക്കൻ നോവലുണ്ട്’.
ഞാൻ ഗൗരവത്തോടെ സിഗരറ്റു ക
ത്തിച്ചു.
പ്രേതം പെട്ടെന്ന് അരിശം പൂണ്ട് ചാടി
എഴുന്നേറ്റു. ‘ഫൂ…സാറെന്താ ദരിദ്രനി
രൂപകന്റെ മാതിരി’.
ഞാൻ മുഖം അമർത്തിത്തുടച്ചു. ഇല്ല,
പ്രേതങ്ങൾക്ക് തുപ്പലില്ല. തെല്ല് നേരം
മൗനത്തിന്റെ കറുത്ത കഴുത ഞങ്ങൾ
ക്കിടയിൽ വാലാട്ടി നിന്നു. കുന്തിരിക്ക
ത്തിന്റെ പുകയും കനത്തു.
‘താങ്കൾക്ക് രാഷ്ട്രീയമുണ്ടോ?’ ദാനിയേൽ
കഥയിൽ നിന്ന് വ്യതിചലിച്ചു.
‘അതില്ലാത്ത ആരുണ്ട്’ ഞാൻ ചിരി
യോടെ പറഞ്ഞു. അവൻ ചിരിച്ചില്ല. ‘ഏതു
പാർട്ടി?’
‘അദ്ധ്വാനിക്കുന്ന തൊഴിലാളി വർ
ഗ…..’
‘മതി നിറുത്ത്’ അവൻ പരിഹസിച്ച്
ചിരിച്ചു.
‘അതു പിന്നെ’ ഞാൻ വല്ലാതായ്
‘ഈ ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥിതി
യിൽ’.
എന്റെ മറുപടി കേട്ട് ദാനിയേൽ ഉച്ച
ത്തിൽ ചിരി തുടർന്നു.
‘ദാനിയേൽ മരിച്ചയാളല്ലേ… എന്തു
രാഷ്ട്രീയം! നമുക്കതു വിടാം’.
‘ശരി…. ലാറ്റിനമേരിക്കൻ… എതേ്യാപ്യൻ
എന്നെല്ലാം പറഞ്ഞു വരുമോ?’
‘ഇല്ല’ ഞാൻ തോൽക്കുകയാണ് ‘മു
ത്തപ്പനാണേ സത്യം’.
‘വിപ്ലവം ജയിക്കട്ടെ’.
ദാനിയേൽ കസേരയിൽ നിന്നുയർ
ന്ന് മുഷ്ടി ചുരുട്ടി വായുവിൽ എറിഞ്ഞ്
പൊട്ടിച്ചിരിച്ചു. ഞാൻ വല്ലാതെയായ്.
പ്രേതത്തിന് ഇങ്ങനെയൊക്കെപ്പറ
യാം. എനിക്കതു പോരാ. ഞാൻ മന
സ്സിൽ പിറുപിറുത്തു.
ഘടനയുടേയും ക്രാഫ്റ്റിന്റേയും കാര്യത്തിൽ
വൈദേശിക സ്വാധീനം മന
സ്സിലാക്കി പുത്തൻ അവതരണ ശൈലി
യിൽ ദാനിയേൽ തുടർന്നു. ഏറെ നേരം
യാത്രയിലായിരുന്നു. രാവും പകലും സത്രങ്ങളും
മാറിമാറി വന്നു. അമ്മ വെറോണിക്ക
കുറ്റസമ്മതത്തിന്റെ വഴിയിലൂടെ
തിരികെ വരുമോ? ആർക്കോ വേണ്ടി കുഴി
മെനയവേ വല്ല്യപ്പച്ചൻ അതിലേക്ക്
വീണു മരിക്കുമോ? സത്രങ്ങളിൽ നിറം
നഷ്ടമായ കിനാവുകൾ ദാനിയേലിനെ
വേട്ടയാടി. എന്നിട്ടും അദൃശ്യനായ ഒരാൾ
അവനെ വഴി നടത്തി.
ഒരു പുലർച്ചയ്ക്ക് ദാനിയേൽ ആശ്രമകവാടത്തിലെത്തി.
മുറ്റമടിക്കുന്ന വാല്ല്യക്കാരിയെ
വിളിച്ചു. അവൾ മുണ്ടിന്റെ
കോന്താലകൊണ്ട് മാറ് പുതച്ചു. വെറോണിക്കയെപോലെ
മേരിയും പൂച്ചയുടെ
കാൽവയ്പുകളോടെ അവനെ ഇടനാഴി
യിലൂടെ നടത്തി. ആശ്രമത്തിലെ നിശബ്ദത
അതിഭീകരമായിരുന്നു. പിതാവ്
ദീപങ്ങളലങ്കരിച്ച പീഠത്തിനു കീഴിലിരു
ന്നു. പട്ടു വിരിച്ച പീഠം. നിലവിളക്കുകൾ
എല്ലാം തിരിയിട്ട് കത്തുന്നു. ചന്ദനത്തി
രിയുടെ ഗന്ധം.
ദാനിേയൽ പിതാവിനോട് സ്വന്തം കഥ
പറയവേ മേരി കണ്ണു തുടയ്ക്കുകയും
മുണ്ടിന്റെ കോന്തലയിലേക്ക് മൂക്കു ചീറ്റുകയുമുണ്ടായിരുന്നു.
പിതാവിന്റെ കണ്ണുകളിൽ
അഗ്നിനാളങ്ങളെ അദ്ദേഹത്തി
ന്റെ കറുത്ത നെടുങ്കൻ കുപ്പായത്തെ ദാനിയേൽ
ഭയന്നു. ‘മേരിയെ സഹായിക്കുക.
ഒന്നും മോഷ്ടിച്ചുകളയരുത്’. മേരി
യോടായി പറഞ്ഞു. ‘വെള്ളിപ്പാത്രങ്ങ
ളും മെഴുകുതിരിക്കാലുകളും ഇവന്റെ
കെയ്യത്തുന്നിടത്തുനിന്ന് തത്കാലം മാ
റ്റുക’. പിതാവിന്റെ വാക്കുകൾ ആവർ
ത്തിച്ച് ഉരുവിട്ട് ദാനിയേൽ മനപ്പാഠമാ
ക്കി.
ആശ്രമത്തിൽ നൂറിനടുത്ത് അന്തേ
വാസികളുണ്ടായിരുന്നു. എല്ലാവരും വി
കലാംഗർ, കാലില്ലാത്തവർ, കയ്യില്ലാ
ത്തവർ, പോളിയോ ബാധിച്ചവർ, അപകടത്തിൽ
ആശുപത്രിയിൽ ഉപേക്ഷിച്ചു
പോന്നവർ… പിതാവായിരുന്നു എല്ലാറ്റി
നും നാഥൻ. എല്ലാവരും അവന്റെ പേർ
വിളിച്ചു പ്രാർത്ഥിച്ചു. ആശ്രമത്തിന്റെ ചുവരുകളിൽ
നിറയെ അവന്റെ ചിത്രങ്ങളായിരുന്നു.
ഏവരും അവനോട് അപേക്ഷി
ച്ചു… അനുസരിച്ചു. പുഴ കടന്നെത്തുന്ന
പെൺകുട്ടികളെ നിരയായ് നിർത്തി മേരി
പിതാവിനരികിലേക്ക് പറഞ്ഞയച്ചു.
അവൻ നെറുകയിൽ കൈവയ്ക്കു
മ്പോൾ അവരുടെ സർവ പാപങ്ങളും ഒഴിഞ്ഞു
പോകുമത്രെ! കവിളിൽ ചുംബി
ക്കുമ്പോൾ അവർ ദൈവസാന്നിദ്ധ്യമറി
യുമത്രെ! ഇടനാഴിയിൽ വെള്ളിയാഴ്ച
തോറും നിരക്കുന്ന പെൺകുട്ടികളിൽ ദാനിേയൽ
വെറോണിക്കയെ വെറുതെ തി
രഞ്ഞു.
കുശിനിയുടെ പ്രകാശം കുറഞ്ഞ മൂലയിൽ
ഒരു നാൾ ആട്ടുകല്ലിനു മുന്നിലി
രിക്കെ ദാനിയേൽ മേരിയോട് ചോദിച്ചു.
‘ഇവിടെ വികലാംഗരല്ലാത്ത ആരു
ണ്ട്?’
‘നിനക്ക് എല്ലാ കൂട്ടോമില്ലെ?’ മേരി
തിരിച്ചു ചോദിച്ചു.
‘എന്താ മിണ്ടാത്തേ?’ ദാനിേയൽ ശബ്ദം
താഴ്ത്തി ഉവ്വെന്ന് പറയവെ അവൾ
ചിരിച്ചു.
‘എങ്കില് നീമാത്രേയുള്ളു’.
‘അപ്പോ മേരിക്കോ?’ ദാനിേയൽ ആധി
പിടിച്ചതുപോലെ അവളെ നോക്കി.
അവളുടെ കണ്ണിൽ മുമ്പില്ലാത്ത പ്രകാശം.
‘എനിക്കൊരു കൂട്ടം കുറവാ’ മേരി അവനരികിേലക്ക്
നിരങ്ങിയെത്തി കണ്ണുകളിലേക്ക്
സൂക്ഷിച്ചു നോക്കി. ഉടുപ്പ് ഛിക്
ന്ന് ഉയർത്തി. മേരിക്ക് ഒരു മുലയില്ല. ഇടത്തെ
മുലയുടെ സ്ഥാനത്ത് മെഴുക് ഉരുകിക്കൂടിയപോലെ
ഒരടയാളം മാത്രം.
അവൾ കണ്ണുകളടച്ച് ഏറെനേരം അതേയിരിപ്പിരുന്നു.
രാത്രി ദാനിയേലിന്റെ കി
നാക്കളിൽ ഒറ്റ മുലയുള്ളവരുടെ തിരക്കായിരുന്നു.
ആണുങ്ങൾ, പെണ്ണുങ്ങൾ,
പിശാചുക്കൾ, ദേവതമാർ….
ഒച്ചപ്പാടോടെ കുളിമുറിയിൽ നിന്നും
എന്റെ ഭാര്യ വന്നു. ഞാൻ ഒന്നു പരുങ്ങി.
അവളിലെ തീമിന്നുന്നതുപോലെ നഗ്ന
തയുടെ നേർക്ക് ഞാൻ ഓടിച്ചെന്നു.
‘നീയെന്താ കാട്ടണത്? ദാനിേയലിരി
ക്കുന്നതു കണ്ടില്ലേ?’
‘ഏതു ദാനിേയൽ? നിങ്ങൾക്ക് ഭ്രാ
ന്തുണ്ടോ?’
അവൾ പൊട്ടിത്തെറിക്കുന്നു. ശരി
യാണ് ദാനിേയലിനെ എനിക്കല്ലേ കാണൂ.
എന്നിട്ടും ഞാനവളെ അടുത്ത മുറി
യിലാക്കി കതകടച്ചു. തിരക്കിനിടയിൽ
ഉടുമുണ്ടുരിഞ്ഞവനെപ്പോലെ ഞാൻ ദാനിയേലിനു
നേർക്കു നോക്കി. അവൻ
ബാൽക്കണിയിലെത്തി കടലും നോക്കി
നില്പാണ്.
‘സാറ് പേടിച്ചു പോയല്ലോ?’ നിസംഗതയോടെ
അവൻ ചോ ദിക്കുന്നു
‘ഞാൻ പ്രേതമല്ലെ?’
ശരിയാണ്. പ്രേതമാണ്. ഞാൻ ഒരു
സിഗരറ്റ് കൊളുത്തിക്കൊണ്ട് വീണ്ടും അവന്റെ
കഥയ്ക്കായ് ഇരുന്നു കൊടുത്തു.
ആശ്രമത്തിന്റെ താഴ്വാരങ്ങളിൽ വികലാംഗരോടൊപ്പം
ദാനിേയലും കഠിനമായ
വേലകളിൽ പങ്കുകൊണ്ടു. തളർന്നാലും
ഒരു നിമിഷം പോലും വിശ്രമിക്കാതെ
ഏവർക്കും പിന്നാലെ ചാട്ടുളിപോലെ
പിതാവിന്റെ കണ്ണുകളെത്തുന്നുണ്ടായിരുന്നു.
‘കയ്യും കാലുമുണ്ടായിട്ടെന്തു പ്രയോ
ജനം’ പിതാവ് ദാനിയേലിനെ പ്രതേ്യ
കം ചീത്ത വിളിക്കുന്നു. കയ്യിൽ എപ്പോഴും
പിതാവ് സൂക്ഷിച്ചിരുന്ന നാലു വള്ളി
യുള്ള ചാട്ട അവന്റെ പുറത്ത് ഇടയ്ക്കി
ടെ പുളഞ്ഞുവീണു എന്നാലും മേരിയു
ണ്ടല്ലോ നിലാവ് പോലെ…. ദാനിയേൽ
ആശ്വസിച്ചു.
രാത്രിയിൽ മേരി പിതാവിന്റെ മുറി
യിൽ പോയി അദ്ദേഹത്തിന്റെ ദേഹ
ത്തെ പഴുത്ത വ്രണങ്ങളെ മരുന്നു പുരട്ടി
ശുശ്രൂഷിക്കുക പതിവുണ്ട്. ഒരു ദിവസം
ദാനിേയൽ ഇരുട്ടു വീണ ഇടനാഴിയിലൂടെ
നടന്നു ചെന്ന് ജനാലയിലൂടെ എ
ത്തിനോക്കി. വ്രണം മുറ്റിയ ദേഹത്തു മരുന്നു
തടവിയിരിക്കെ പിതാവിന്റെ വലതുകരം
മേരിയുടെ കുപ്പായത്തിനുള്ളി
ലേക്ക് പൂണ്ടുപോയിരിക്കുന്നു. അനേകം
പാമ്പുകൾ പുളഞ്ഞു കിടക്കുന്നതുപോലെ
നെഞ്ചിലെ വ്രണവുമായ് കിട
ന്ന് പിതാവ് ചിരിക്കുന്നു. ദാനിയേലി
ന്റെ വിശപ്പു കെട്ടുപോയ്. അവൻ ആദ്യ
മായ് പിതാവിനെ മനസ്സിലിട്ട് പുലഭ്യം പറഞ്ഞു.
‘നമ്മളൊക്കെ പിതാവിന്റെയല്ലെ ദാനിേയലെ’
മേരിയുടെ വാക്കുകളിൽ ഒരു
കെട്ട് കള്ളത്തരങ്ങളുടെ വഴുവഴുപ്പ് ഒഴുകി
നടന്നു. ദാനിയേൽ മേരിയോട് ചേർ
ന്നു നിന്ന് നിശ്വാസം അവളുടെ നെറുകയിൽ
വീഴിച്ചു. മേരി വലിയ കണ്ണുകൾ
കൂടുതൽ വിടർത്തി അവനെ നോക്കി.
അവന്റെ കണ്ണുകളിൽ പിതാവിനെപ്പോലെ
തീയുടെ തിളക്കം. മേരി ഒരു ചുവട്
പിന്നോട്ട് വച്ചു. അവൻ അവളെ വലിച്ച
ടുപ്പിച്ച് പറഞ്ഞു.
‘ഇനി ഈ രാത്രിപോക്ക് വേണ്ട’.
അവൾ അതിനു മറുപടി പറഞ്ഞില്ല.
ഉള്ളിയുടെ ഗന്ധം അവന് കൂടുതൽ ഇഷ്ടം
തോന്നി. മേരി ദാനിേയലിന്റെ കൈകളിൽക്കിടന്ന്
വെറുതെ ചിറകിട്ടടിച്ചു.
ഏതോ ഒരന്തേവാസി ഉറക്കത്തിൽ ഞെ
ട്ടിയുണർന്നു കരഞ്ഞു. ‘പിതാവേ എനി
ക്ക് തീപിടിക്കുന്നു’.
എന്റെ കിടപ്പുമുറിയുടെ വാതുക്കലെ
ത്തി ഭാര്യയുടെ ബോസ് എന്നെ അഭിവാദ്യം
ചെയ്യുക കൂടി ചെയ്യാതെ അകത്തു കയറി.
‘ആരാ’ ദാനിേയൽ ചോദിച്ചു.
ഇനി ബിസിനസ്സ് ചർച്ചയാവും.
ഞാൻ വെറുതെ നിശ്വസിച്ചു.
ദാനിയേൽ ചോദ്യം ആവർത്തിച്ച
പ്പോൾ ഞാൻ ചിരിച്ചു.
‘അതൊക്കെ പറഞ്ഞാൽ ഒത്തിരി പറയേണ്ടി
വരും ദാനിയേലെ. ആദ്യം തന്റെ
കഥ തീരട്ടെ. എന്നിട്ട് എന്റെ കഥ’.
ദാനിയേൽ ചിരിക്കുന്നുവോ?
കഥ തുടരാനുള്ള ഭാവത്തിൽ ദാനിയേൽ
ഇരുത്തി മൂളി.
അടുത്ത രാത്രിയിൽ പിതാവിനരി
കിൽ പോകാതെ ദാനിേയൽ മേരിയെ
പിടിച്ചു വച്ചു. പിതാവിന്റെ മുറിയിൽ നി
ന്നും മൂന്നുവട്ടം വിളി ഉയർന്നു. ദാനി
യേൽ അവളെ പിതാവിന്റെ നെഞ്ചിലെ
മുറിവുകൾ പോലെ ചുറ്റിവരിഞ്ഞു. അവളുടെ
കണ്ണുകൾ പാതിയടഞ്ഞു പോകെ
കുശിനിയുടെ കോലായിൽ അടുക്കി
വച്ചിരുന്ന പാത്രങ്ങളൊക്കെ അവർ തട്ടി
ത്തൂവി. ആശ്രമത്തിനു മുകളിൽ അപകടത്തിന്റെ
അഗ്നിപർവതം പൊട്ടുന്നതും
ലാവ താഴ്വരയിലേക്ക് ഒലിക്കുന്നതും
അറിയെ പിതാവ് അലറി. കയ്യും കാലും
നഷ്ടപ്പെട്ട കിടാങ്ങൾ ഉണർന്ന് കരഞ്ഞ്
കിടക്ക വിട്ട് നാനാവഴിയിലൂടെ രക്ഷ
പ്പെടാനാരംഭിച്ചു.
ദാനിയേൽ ഒരു നെടുവീർപ്പിട്ടെഴു
ന്നേറ്റു.
‘പിതാവ് എന്റെ കഴുത്തിൽ കാലുയർത്തിച്ചവിട്ടി
തൊള്ള ഞെരിച്ചു കൊല്ലുകയായി.
സാർ…. എന്റെ കാര്യം പോകട്ടെ.
കാലും കയ്യുമില്ലാത്ത പാവം കിടാ
ങ്ങളെയുപേക്ഷിച്ച് ഒരു തൊള്ള പൊട്ടിയ
ലോറിയിൽ കയറി മേരിയും പിതാവുംകൂടി
ഒറ്റപ്പോക്കാ….’
ഞാനും എഴുന്നേറ്റ് ദാനിയേലിനോടൊപ്പം
ബാൽക്കണിയിലെത്തി. താഴെ
നിരത്തിൽ ഒരു തൊള്ള പൊട്ടിയ ലോറി
വന്ന് ബ്രേക്കിട്ടു. എന്റെ ഭാരം കുറയുന്ന
തുപോലെ അനുഭവപ്പെട്ടപ്പോൾ ഞാൻ
ദാനിയേലിന്റെ കരം ഗ്രഹിച്ചു. അവൻ
എന്നേയും പൊക്കിയെടുത്ത് ചരമപേജി
ന്റെ അക്ഷരചതുരത്തിലേക്ക്…… എന്റെ
വീട്ടിൽ നിന്നും കരച്ചിലോ ചിരിയോയെ
ന്ന് തിരിച്ചറിയാനാവാത്ത ആരവം ഉയർ
ന്നു.