തൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ
തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ
വിശദാംശങ്ങളിലേക്കാണ്
റിപ്പോർട്ടർ ക്ഷണിക്കുന്നത്. തലേന്ന്
ഒരുപാടു വൈകിയാണ് ഉറങ്ങിയത്. അപ്പോഴും
ടി.വി.യിൽ ഇതേ വാർത്തയുടെ
മറ്റൊരു ദൃശ്യമായിരുന്നുവെന്നു മാത്രം.
നിദോ തന്യാമിന്റെ* മരണത്തെക്കുറിച്ച്
അന്വേഷിക്കണമെന്നെഴുതിയ പ്ലക്കാർ
ഡുകളുമായി ഇളംമഞ്ഞത്തൊലിയും പ
ട്ടുനൂലുകൾ പോലെ മിനുത്ത മുടിയുമായി
വലിയൊരു സംഘം കോളജ് വിദ്യാർ
ത്ഥികൾ ക്ഷോഭത്തോടെ സംസാരിക്കു
ന്നു.
നഗരത്തിൽ അന്നു തുടങ്ങുന്ന ആർട്
എക്‌സിബിഷന്റെ ക്യുറേറ്ററായിരുന്നു അയാൾ.
വലിയൊരുദ്യമം വിജയകരമായി
പൂർത്തിയാക്കുക എന്ന ഭാരിച്ച ചുമതല.
എന്തുകൊണ്ടെന്നറിയില്ല, മിസ്സിസ്സ് രൂപാലി
പട്ടേൽ പരിചയപ്പെടുത്തിയ ആർ
ട് വർക്കിനെക്കുറിച്ചാണ് തൻവീർ ഓർ
ത്തത്. തന്റെ വിദ്യാർത്ഥികളാണതു ചെ
യ്തതെന്ന് രൂപാലി അഭിമാനത്തോടെ
എല്ലാവരോടും പറയുന്നുമുണ്ട്. ആദ്യകാഴ്ചയിൽത്തന്നെ
എല്ലാവരും അംഗീകരി
ച്ച കലാരൂപമാണതെന്ന് പറയാതെ വ
യ്യ. ബുദ്ധനും സ്ത്രീയും വ്യാളിയുമെല്ലാം
ചേർന്ന് ചെമ്പിലും കടൽപ്പച്ചയിലും നി
റഞ്ഞു നിന്ന ഒരപൂർവ സൃഷ്ടി. അതിന്റെ
പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഇന്നവി
ടെ എത്തുമെന്നുറപ്പ്.
ഇന്ത്യയിലെ ഏറ്റവും വലിയ ആർട്
എക്‌സിബിഷനുകളിലൊന്ന്. സലോനയും
അതിന്റെ ഭാഗമാകേണ്ടവളാണ്. അവളെപ്പോലുള്ള
പ്രതിഭകളെ ഉൾപ്പെടു
ത്താനാവാതെ പ്രദർശനം നടത്തുന്ന
താൻ എന്തു ക്യുറേറ്ററാണ്. തൻവീർ ഇ
ച്ഛാഭംഗത്തോടെ ഓർമിച്ചു. അന്നേരമയാൾക്ക്
നിദോ തന്യാമിന്റെ നിഷ്‌കളക്ല
തൻവീർ ഉണരുമ്പോൾ ടെലിവിഷ
നിൽ വാർത്താവായന തുടരുകയായിരു
ന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ
തുടർച്ചയായ മൂന്നാം ദിവസവും നോർ
ത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നി
ന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ
വിശദാംശങ്ങളിലേക്കാണ്
റിപ്പോർട്ടർ ക്ഷണിക്കുന്നത്. തലേന്ന്
ഒരുപാടു വൈകിയാണ് ഉറങ്ങിയത്. അപ്പോഴും
ടി.വി.യിൽ ഇതേ വാർത്തയുടെ
മറ്റൊരു ദൃശ്യമായിരുന്നുവെന്നു മാത്രം.
നിദോ തന്യാമിന്റെ* മരണത്തെക്കുറിച്ച്
അന്വേഷിക്കണമെന്നെഴുതിയ പ്ലക്കാർ
ഡുകളുമായി ഇളംമഞ്ഞത്തൊലിയും പ
ട്ടുനൂലുകൾ പോലെ മിനുത്ത മുടിയുമായി
വലിയൊരു സംഘം കോളജ് വിദ്യാർ
ത്ഥികൾ ക്ഷോഭത്തോടെ സംസാരിക്കു
ന്നു.
നഗരത്തിൽ അന്നു തുടങ്ങുന്ന ആർട്
എക്‌സിബിഷന്റെ ക്യുറേറ്ററായിരുന്നു അയാൾ.
വലിയൊരുദ്യമം വിജയകരമായി
പൂർത്തിയാക്കുക എന്ന ഭാരിച്ച ചുമതല.
എന്തുകൊണ്ടെന്നറിയില്ല, മിസ്സിസ്സ് രൂപാലി
പട്ടേൽ പരിചയപ്പെടുത്തിയ ആർ
ട് വർക്കിനെക്കുറിച്ചാണ് തൻവീർ ഓർ
ത്തത്. തന്റെ വിദ്യാർത്ഥികളാണതു ചെ
യ്തതെന്ന് രൂപാലി അഭിമാനത്തോടെ
എല്ലാവരോടും പറയുന്നുമുണ്ട്. ആദ്യകാഴ്ചയിൽത്തന്നെ
എല്ലാവരും അംഗീകരി
ച്ച കലാരൂപമാണതെന്ന് പറയാതെ വ
യ്യ. ബുദ്ധനും സ്ത്രീയും വ്യാളിയുമെല്ലാം
ചേർന്ന് ചെമ്പിലും കടൽപ്പച്ചയിലും നി
റഞ്ഞു നിന്ന ഒരപൂർവ സൃഷ്ടി. അതിന്റെ
പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഇന്നവി
ടെ എത്തുമെന്നുറപ്പ്.
ഇന്ത്യയിലെ ഏറ്റവും വലിയ ആർട്
എക്‌സിബിഷനുകളിലൊന്ന്. സലോനയും
അതിന്റെ ഭാഗമാകേണ്ടവളാണ്. അവളെപ്പോലുള്ള
പ്രതിഭകളെ ഉൾപ്പെടു
ത്താനാവാതെ പ്രദർശനം നടത്തുന്ന
താൻ എന്തു ക്യുറേറ്ററാണ്. തൻവീർ ഇ
ച്ഛാഭംഗത്തോടെ ഓർമിച്ചു. അന്നേരമയാൾക്ക്
നിദോ തന്യാമിന്റെ നിഷ്‌കള
മായ മുഖമോർമ വന്നു.
ജനാലയിലൂടെ ജനുവരിയുടെ നനു
ത്ത വെയിൽ. റോഡരുകിലെ വേപ്പുമര
ങ്ങളുടെ പച്ചയിലകളിൽ പ്രകാശം തിള
ങ്ങി. ചായ തിളയ്ക്കുന്ന സമോവറുമായി
വണ്ടിയുന്തിക്കൊണ്ട് മഞ്ഞമുഖമുള്ളൊരു
പയ്യൻ കടന്നുപോകുന്നു. അവൻ എവിടുത്തുകാരനാവും.
മിസോറാം, മണി
പ്പൂർ, അരുണാചൽപ്രദേശ്… ഇല്ല,
നോർത്തീസ്റ്റുകാരൊന്നും ഇപ്പോൾ പുറത്തിറങ്ങി
നടക്കാൻ ധൈര്യം കാണി
ക്കുമെന്നു തോന്നുന്നില്ല. പ്രക്ഷോഭകാരികൾക്കെതിരെ
പ്രതിഷേധം ശക്തമാണ്.
വീണ്ടും ചിന്തകൾ സലോനയിൽ
ചെന്നുനിന്നു.
‘തൻവീറിന് ഊഹിക്കാനാവുമോ,
കുന്നുകളുടെ നടുവിൽ കുഴിയൻ പി
ഞ്ഞാണം പോലെയാണെന്റെ നാട്. മ
ഞ്ഞും തണുപ്പും നിറയെ മരങ്ങളും മുള
ങ്കൂട്ടങ്ങളും…’
ദില്ലിയുടെ നഗരനാട്യങ്ങളോട് അവൾക്ക്
അരിശമായിരുന്നു.
‘മുഖമുയർത്തി നോക്കാൻ പോലും
അഹങ്കാരം സമ്മതിക്കാത്തവരാണ് ഇവിടുത്തുകാർ.
കലാപഠനത്തിനു വേണ്ടി
യല്ലായിരുന്നെങ്കിൽ ഞാനീനഗരത്തി
ലെത്തുമായിരുന്നില്ല, ഒരിക്കലും…’
സലോന യുംനാം എന്ന മണിപ്പൂരുകാരിപ്പെൺകുട്ടി
ക്ലാസിലെല്ലാവർക്കും
കൗതുകമായിരുന്നു. മൃദുലമായ മഞ്ഞ
ത്തൊലിയും ഇടുങ്ങിയ കണ്ണുകളും ഉയര
ക്കുറവും പട്ടുനൂൽപോലെ മിനുത്ത മുടി
യും എല്ലാവരിൽ നിന്നും അവളെ വേറി
ട്ടു നിർത്തി. ഉയരക്കാരികളായ സഹ
പാഠികൾക്കിടയിൽ അവളുടെ കുറിയ രൂപം
അരക്ഷിതത്വം പോലെ തെളിഞ്ഞു
നിന്നു. അതായിരുന്നു അവളുടെ ശാപവും.
അവളെയെന്നല്ല നോർത്തീസ്റ്റിൽ
നിന്നുള്ള എല്ലാവരേയും അവരുടെ രൂപം
ഒറ്റിക്കൊടുത്തു.
നിദോ തന്യാമിന്റെ മൃതദേഹത്തി
ന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സ്‌ക്രീനിൽ
തെളിയുന്നു. തന്റെ മുടിയെക്കുറിച്ച് ഒരുപാടു
കളിയാക്കിയപ്പോൾ ക്ഷോഭത്തോടെ
പ്രതികരിച്ച നിദോയെ ലജ്പത് നഗറിൽ
പനീർഷോപ്പു നടത്തിയിരുന്ന യുവാക്കൾ
ക്രൂരമായി മർദിച്ചിരുന്നുവെന്നാണ്
വിദ്യാർത്ഥി സംഘടനക്കാർ പറയു
ന്നത്. പരുക്കേറ്റു കിടന്ന തന്യാമിനെ ആശുപത്രിയിലേക്കയയ്
ക്കുന്നതിനു പകരം
താമസസ്ഥലത്തേക്കു പോകാൻ
പോലീസുകാർ നിർബന്ധിച്ചതായും
കേൾക്കുന്നുണ്ട്.
‘ഇതിൽക്കൂടുതലൊന്നും ഞങ്ങൾ ഇവരിൽ
നിന്നും പ്രതീക്ഷിക്കുന്നില്ല’.
ടി.വി. സ്‌ക്രീനിനു മുകളിൽ സലോനയുടെ
മുഖം തെളിയുന്നതുപോലെ തോ
ന്നി തൻവീറിന്.
‘കണ്ടാൽ ഇന്ത്യക്കാരിയെന്നു തോ
ന്നില്ല’.
‘പക്കാ ഇന്ത്യൻ ഹോ?’
എല്ലായിടത്തും അവർ നേരിടേണ്ടി
വരുന്ന ചോദ്യങ്ങൾ.
‘തിബറ്റും ചൈനയും ബർമയും അതിരിടുന്ന
നാട്ടിൽ നിന്നു വരുന്നവരുടെ
ശരീരപ്രകൃതിയിൽ വ്യത്യാസം വരുന്നത്
സ്വാഭാവികമല്ലേ. അത് മനസ്സിലാക്ക
നുള്ള വിവേകം പോലുമില്ല ഈ അഹ
ങ്കാരികൾക്ക്…’
ഫൈൻ ആർട്‌സ് കോളജിൽ വിഹരിച്ചിരുന്നവർ
പലരും രാഷ്ട്രീയപരമാ
യോ കുടുംബപരമായോ വലിയ സ്വാധീ
നമുള്ളവരായിരുന്നു. നോർത്തീസ്റ്റുകാരോടെന്നല്ല
തെക്കേ ഇന്ത്യക്കാരോടും
അവർക്കിതേ മനോഭാവമായിരുന്നുവെ
ന്നു പറഞ്ഞ് തൻവീർ പലപ്പോഴും അവളെ
സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
സലോന പക്ഷേ അതിലൊന്നും സ്വാ
സ്ഥ്യം കണ്ടെത്തിയില്ല.
എല്ലായ്‌പോഴും അവൾ അപമാനി
ക്കപ്പെട്ടുകൊണ്ടിരുന്നു. മധ്യവർഗത്തി
ന്റെ പാർട്ടികളിൽ, ആർട് ഗാലറികളിൽ,
ഭക്ഷണശാലകളിൽ, റോഡിൽ, കടകളിൽ
എല്ലായിടത്തും സംശയം നിറഞ്ഞ
ചോദ്യങ്ങൾ.
‘പക്കാ ഇന്ത്യൻ ഹോ?’
‘എന്താണീപക്കാ ഇന്ത്യൻ…’ ഒരിക്ക
ലവൾ പൊട്ടിത്തെറിച്ചു. ‘തൻവീറിനറി
യുമോ തെരുവുനായ്ക്കളെപ്പോലെയാണ്
ഞങ്ങളോടിവർ പെരുമാറുന്നത്…’
‘നിന്റെ കലയ്ക്ക് ദേശാന്തരമായ ശരീരമാണ്
സലോന… ഒരു പ്രദേശത്തേ
യോ വർഗത്തെയോ അല്ല നിന്റെ വിരലുകൾ
പ്രതിനിധാനം ചെയ്യുന്നത്. മുഴുവൻ
ലോകത്തെയാണത് രൂപപ്പെടുത്തുന്ന
ത്’.
വെറും സാന്ത്വനവാക്കല്ലായിരുന്നു
അത്. തികഞ്ഞ സത്യമായിരുന്നു. ആ
ബാച്ചിൽ എന്നല്ല അവിടത്തെ ഒരു ബാ
ച്ചിലും അവളെപ്പോലെ കഴിവുറ്റ ഒരു വി
ദ്യാർത്ഥിയുണ്ടായിട്ടില്ല. കാൻവാസിലും
കളിമണ്ണിലുമെല്ലാം അവളുടെ വിരലുകൾ
ഇന്ദ്രജാലങ്ങൾ തീർത്തു. കണ്ടവരെല്ലാം
മനസ്സുകൊണ്ടെങ്കിലും ആ പ്രതി
ഭയെ വാഴ്ത്തി. എന്നിട്ടും അസൂയ കന
ക്കുന്ന മനസ്സോടെ പലരുമതിനെ അംഗീ
കരിക്കാൻ മടിച്ചു.
തന്റെ രണ്ടാം പേര് മറച്ചുവയ്ക്കാൻ
പലപ്പോഴും അവൾ താത്പര്യം കാണി
ച്ചു.
‘യും നാം – അതെന്നെ ഒറ്റിക്കൊടു
ക്കുന്നു തൻവീർ’.
വർഗവെറി എന്നത് അക്കാലത്താണ്
ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. തന്റെ
നാട് എത്ര ഭേദം എന്ന ആശ്വാസം തൻ
വീറിനുണ്ടായിരുന്നു അന്നെല്ലാം. വിദേശ
സ്‌കോളർഷിപ്പ് സലോന തന്നെ നേടുമെന്ന്
എല്ലാവരും ഉറപ്പിച്ചിരുന്നു. അതിന്റെ
നടപടികൾ നടക്കുന്ന അതേ ആഴ്ചയിൽത്തന്നെയാണ്
സലോനയെ
കാണാതെയായതും.
ഇതുപോലെ വേപ്പുമരങ്ങൾ അതിരി
ടുന്ന ഗലിയിലൂടെ സലോനയെ തിര
ഞ്ഞുപോയതും അവൾ താമസിച്ചിരുന്ന
വാടകമുറിയടഞ്ഞു കിടക്കുന്നത് കണ്ട്
വേവലാതിയോടെ തിരിച്ചു പോന്നതും
ഇന്നലെയെന്നപോലെ തൻവീറിന്റെയു
ള്ളിൽത്തെളിഞ്ഞു. വർഷങ്ങൾക്കു മു
മ്പായിരുന്നു അത്.
മഞ്ഞും അഴുക്കും പടർന്നുകിടന്ന ഗലിയിലൂടെ
നടന്ന് വീട്ടുടമസ്ഥന്റെ താമസസ്ഥലം
കണ്ടുപിടിച്ചു.
വാടകബാക്കി കൊടുത്താണ് സ
ലോന പോയതെന്ന് വീട്ടുടമസ്ഥൻ പറ
ഞ്ഞു. ആമിർഖാൻ എന്നായിരുന്നു അയാളുടെ
പേര്.
‘കുറച്ചു നാളത്തേക്ക് ഇവിടെയുണ്ടാവില്ല
എന്നാണു പറഞ്ഞത്… ബേട്ടാ…
എന്തെങ്കിലും പ്രശ്‌നം?’ തിമിരം പാട
കെട്ടിയ അയാളുടെ കണ്ണുകളിൽ ആശ
ങ്കയുണ്ടായിരുന്നു.
എവിടെ തിരഞ്ഞുപോകണമെന്നറി
യില്ലായിരുന്നു. കോളേജിൽ അവൾ
നൽകിയ വിലാസം ലോക്കൽ ഗാർഡി
യനെന്ന പേരിൽ വീട്ടുടമസ്ഥന്റേതായി
രുന്നു.
സംഭാഷണത്തിനിടയിലെപ്പോഴൊക്കെയോ
അവൾ പറഞ്ഞ സ്ഥലപ്പേരുകൾ
മാത്രം വച്ച് എവിടെപ്പോയി അന്വേ
ഷിക്കാനാണ്.
കാമ്പസിൽ പലരും അവളുടെ അഭാവം
തകർത്താസ്വദിച്ചു. ആ വർഷം പാരി
സിലേക്കുള്ള സ്‌കോളർഷിപ്പു കിട്ടിയത്
വൈശാലി പാണ്ഡെയെന്ന പെൺകുട്ടി
ക്കാണ്. സദർ ബസാറിൽ വലിയൊരു
ആഭരണശാല നടത്തുകയായിരുന്ന അവളുടെ
പിതാവ് പഞ്ചനക്ഷത്രഹോട്ട
ലിൽ പാർട്ടിയൊരുക്കി മകളുടെ വിജയമാഘോഷിച്ച
ആ വേനൽക്കാലരാത്രി
യിൽ വഴിയോരക്കച്ചവടക്കാരനിൽ നി
ന്നും ജൽജീര വാങ്ങിക്കുടിച്ച് ദാഹമട
ക്കുമ്പോൾ സലോനയുടെ കണ്ണീരിന്റെ
ഉപ്പുരസം തൻവീറിന്റെ തൊണ്ടയിൽ ച
വർപ്പു പടർത്തി. ശൈത്യം വഴിയോരത്തെ
മരങ്ങളുടെ ഇല പൊഴിക്കുകയും
വേനൽ വീണ്ടുമതിനെ തളിർപ്പിക്കുകയും
ചെയ്തുകൊണ്ടേയിരുന്നു. സലോനയോടൊത്തു
നടന്ന തെരുവുകൾ വല്ലാത്ത
ബാധ്യതയായിത്തോന്നിയിരു
ന്നു തൻവീറിന് കുറേക്കാലം. ഒരു യാത്ര
പോലും പറയാതെ അവൾ എവിടെപ്പോയിമറഞ്ഞുവെന്നാലോചിക്കുമ്പോഴെല്ലാം
അപകടഭീതിയിൽ ചങ്കിടിക്കുമായിരുന്നു.
കഴിയുന്നിടത്തെല്ലാം പോയി
അന്വേഷിച്ചു. മണിപ്പൂരിൽ പോയിട്ടു
പോലും ഒരു വിവരവും അറിയാനായി
ല്ല. ഒടുവിൽ കണ്ടെടുക്കാനാവാത്ത വി
ലയേറിയൊരു ഛായാചിത്രം പോലെ
അവൾ ഓർമയുടെ കരിങ്കടലിൽ പതി
യെ നിറം വാർന്നു. ദില്ലി വിട്ട് പല നാടുകളിൽ
ചേക്കേറിയപ്പോഴും മഞ്ഞമുഖക്കാരായ
കുറിയ പെൺകുട്ടികളെ കണ്ടുമുട്ടുമ്പോൾ
സലോന യുംനാമിന്റെ കളങ്കമി
ല്ലാത്ത ചിരി ഓർമവരും.
വെയിൽ നന്നായിപ്പടർന്നു കഴിഞ്ഞ
പ്പോഴേക്കും തൻവീർ എക്‌സിബിഷൻ
വേദിയിലെത്തിയിരുന്നു. മിക്കവാറും
ഇൻസ്റ്റലേഷനുകളെല്ലാം പൂർത്തിയായിട്ടുണ്ട്.
ശേഷിക്കുന്നവയുടെ മിനുക്കുപണികൾ
നടന്നുകൊണ്ടിരിക്കുന്നു.
വ്യാളീമുഖവും ബുദ്ധനും ഇടകലർ
ന്ന ഇൻസ്റ്റലേഷനുവേണ്ടി കണ്ണുകൾ പരതി.
രൂപാലി പട്ടേൽ ആവേശത്തോടെ
അവിടെയെല്ലാം ഓടിനടക്കുന്നുണ്ട്. തണുത്ത
കാറ്റിൽ അവരുടെ തോളൊപ്പം
വെട്ടിയ മുടിയിഴകൾ തിരകൾ പോലെയിളകി.
കരിയറിന്റെ ഉച്ചസ്ഥായിയിലാവേണ്ടതായിരുന്നു
ഇപ്പോൾ സലോനയും.
ഒരുപക്ഷേ ക്യുറേറ്ററായി ഈ ഉദ്യമം
നടത്തേണ്ടത് അവളായിരുന്നേനെ.
വ്യാളീമുഖത്തിന്റെ ചെമ്പൻ നിറവും
മുത്തുകളുടെ കടൽപ്പച്ചയും തൻവീർ ദൂരെനിന്നേ
കണ്ടു. അതിനു ചുറ്റുമായി വി
ദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്.
അവർക്കിടയിൽ മഞ്ഞത്തൊലിയും കടുംതവിട്ടു
കോലൻ മുടിയുമുള്ള കുറുതായൊരു
പെൺകുട്ടി ഇടുങ്ങിയ കണ്ണുകളിൽ
പ്രകാശം നിറച്ച് പുഞ്ചിരിക്കുന്നു
ണ്ടായിരുന്നെങ്കിലെന്നയാൾ കൊതിച്ചു.
അടുത്തെത്തിയപ്പോൾ അയാളെ
അത്ഭുതപ്പെടുത്തിക്കൊണ്ട് അത്തരം മുഖഛായയുള്ള
ഒരുപാടു പേരെ കണ്ടു. സുപ്രഭാതം
പറഞ്ഞ് അവരയാളെ വിനയപൂർവം
അഭിവാദ്യം ചെയ്തു.
‘നോർത്തീസ്റ്റിൽ നിന്നാണ്’ കൂട്ട
ത്തിലെ പെൺകുട്ടി സൗമ്യതയോടെ പറഞ്ഞു.
‘നോർത്തീസ്റ്റിൽ… എവിടെയാണ്
നിങ്ങൾ?’
ഹൃദയമിടിപ്പു കൂടുന്നത് തൻവീർ അറിയുന്നുണ്ടായിരുന്നു.
‘മണിപ്പൂർ… വി ആർ ഫ്രം മണിപ്പൂർ’.
അഭിമാനത്തോടെ മറുപടി പറയു
മ്പോൾ മഞ്ഞത്തൊലിയുള്ള പെൺകു
ട്ടിയുടെ ഇടുങ്ങിയ കണ്ണുകൾ വൈഡൂര്യം
പോലെ തിളങ്ങി. നിറുകയിൽ കുത്തനെ
കെട്ടിവച്ച കടുംതവിട്ടുനിറമാർന്ന തലമുടി
പട്ടുനൂലുകൾ പോലെയുലഞ്ഞു. കഴു
ത്തിൽ അവൾ പലവർണക്കല്ലുകൾ
കോർത്തണിഞ്ഞിരുന്നു. തോളിലും
കൈത്തണ്ടയിലും പച്ച കുത്തിയിരിക്കു
ന്നു. വിചിത്രമായ ആകൃതിയുള്ളൊരു മൂ
ക്കുത്തി അവൾക്കു നന്നേയിണങ്ങുന്നു
ണ്ട്.
സലോനയ്ക്ക് ഒരു മകളുണ്ടായിരുന്നെങ്കിൽ
ഒരുപക്ഷേ ഇതുപോലെയിരി
ക്കും. ഇത്ര പ്രായമില്ലെങ്കിൽപ്പോലും.
‘മണിപ്പൂരിൽ എവിടെയാണ്?’
അവരാരുംതന്നെ പുറത്തു നടക്കുന്ന
പ്രക്ഷോഭത്തെക്കുറിച്ച് ഒന്നുംതന്നെ പറ
ഞ്ഞില്ല എന്നതിൽ തൻവീറിന് അത്ഭ
തം തോന്നാതിരുന്നി
ല്ല.അവരെങ്ങിനെയാ
ണ് ഇൻസ്റ്റലേഷനു
മാ യി എത്തി യ താ
വോ?
‘ചന്ദേൽ-മോറിയ
ടൗൺ സാബ്’
അതുവരെ നിശ്ശ
ബ്ദനായിരുന്ന യുവാ
വാണ് അതു പറഞ്ഞ
ത്.
ചന്ദേൽ-മോറിയ
ടൗൺ.
‘തൻവീർ… മണി
പ്പൂരിൽ നിന്നു മ്യാൻമാറിലേക്കുള്ള
സിൽക്ക്
റൂട്ടിലാണ് എന്റെ നാട്.
മോറിയ ടൗൺ. ഉപ്പു
തൊട്ടു കർപ്പൂരം വരെ
അതിലൂടെയാണ് കട
ന്നുപോവുക’. ഓർമയുടെ
പുഴയോളങ്ങൾ
വല്ലാതെയിളകുന്നു.
‘ചന്ദേൽ… അവി
ടെ സലോന എന്ന ഒരു
പെയിന്ററെ നിങ്ങളറി
യുമോ. പെയിന്റർ മാത്രമല്ല.
ശില്പിയും മ്യൂറൽ
പെയിന്ററുമെല്ലാ
മായിരുന്ന സലോന
യുംനാം…’
‘ഇല്ല സാബ്. മോറിയയിൽ
എന്നല്ല, മണിപ്പൂരിൽത്തന്നെ
അ
ങ്ങനെയൊരാളില്ല’.
യുവതി ഉറച്ച ശബ്ദ
ത്തോടെ പറഞ്ഞു.
‘മണിപ്പൂരിലെ എല്ലാ പെയിന്റർമാരെയും
ശില്പികളേയും ഞങ്ങൾ പലതവണ
കണ്ടുകഴിഞ്ഞു. ഞങ്ങളുടെ കൂട്ടായ്മകൾ
ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. കഴിഞ്ഞ
അഞ്ചുവർഷമായി നിരന്തരം ഇ
ക്കാര്യത്തിനു വേണ്ടി യാത്ര ചെയ്യാറു
ണ്ട്. ആരുഷി, റൂഹി ഇവരെല്ലാം മണിപ്പൂരിലെ
പ്രശസ്തരായ വനിതാ പെയി
ന്റേഴ്‌സ് ആണ്. പക്ഷേ സലോന
യുംനാം. അങ്ങനെയൊരാളില്ല. ഉറപ്പാണത്’.
‘അങ്ങിനെയൊരാളുണ്ടായിരുന്നു’
തൻവീർ സ്വയം പറഞ്ഞു.
‘നിന്റെ പ്രായത്തിലാണ് അവൾ ഞ
ങ്ങൾക്കിടയിൽ നിന്ന് ഇല്ലാതായത്. ഒരു
ചുടുനീരുറവയുടെ ആവി പോലെ, പ്രഭാതത്തിലെ
മരക്കൂട്ടങ്ങൾക്കു മീതെ അന്ത
രീക്ഷത്തിലലിയുന്ന മഞ്ഞുപോലെ ഒരു
നിമിഷം കൊണ്ട് കാഴ്ചയിൽ നിന്നു മറയാൻ
ഒരു പെൺകുട്ടിക്കു കഴിയുമെന്ന്
എന്നെ മനസ്സിലാക്കിത്തന്നത് അവളായിരുന്നു’.
‘ഇത് യഥാർത്ഥത്തിൽ ടിബറ്റൻ
ശൈലിയല്ലേ?’
തൻവീർ പക്ഷേ അവളോട് അങ്ങി
നെയാണ് ചോദിച്ചത്.
ഇൻസ്റ്റലേഷൻ മുഴുവനായിത്ത
ന്നെ ടിബറ്റൻ ശൈലിയാണെന്നായിരു
ന്നു പലരുടെയും അഭിപ്രായം.
‘നോ സാബ്…’ യുവതി വീറോടെ മുന്നോട്ടാഞ്ഞു.
‘ഇത് ടിബറ്റൻ എന്നു തെറ്റിദ്ധരിക്ക
പ്പെടുന്നുണ്ട്. ഞാനീശൈലി സംബന്ധി
ച്ച് ഗവേഷണം നടത്തുന്നുണ്ട്. സാധാരണ
ഡ്രാഗൺ ബുദ്ധ തിബറ്റൻ ശൈലി
യായാണ് അറിയപ്പെടുന്നത്. പക്ഷേ ഇത്
വ്യത്യസ്തമാണ്. ഇത് പൂർണമായും
ഇന്ത്യൻ ശൈലിയാണ്. അതുകൊണ്ടാണ്
ഞങ്ങളിതു തിരഞ്ഞെടുത്തതും’.
‘ഓഹോ…. വളരെ നല്ലത്’.
‘സാബ്… യേ സബ് പക്കാ ഇന്ത്യൻ
ഹേ…’
അവർ ഒരുമിച്ച് അഭിമാനത്തോടെ
പറഞ്ഞു.
അതിന്റെ മിനുക്കുപണികളെല്ലാം കഴിഞ്ഞിരുന്നു.
കടൽപ്പച്ചയിൽ വെയിൽ
വെട്ടിത്തിളങ്ങി. ചെമ്പുനിറം സ്വർണം
കണക്കെ ശോഭിച്ചു.
ബുദ്ധന്റെയും സ്ത്രീയുടേതും വ്യാളി
യുടേതുമായ ആ പൗരാണികമുഖങ്ങ
ളിൽ നിന്ന് ഒരായിരം സലോനമാർ ലോകത്തെ
ഉറ്റുനോക്കുന്നത് തൻവീർ ക
ണ്ടു.
‘ഹം സബ് പക്കാ ഇന്ത്യൻ ഹേ…’
ഓരോ കണ്ണിലെയും നക്ഷത്രത്തിള
ക്കങ്ങൾക്കൊപ്പം തൻവീർ ്ായിച്ചെടു
ത്തു..
*നിദോ തന്യാം – 2014 ജനുവരിയിൽ
ദില്ലിയിൽ കൊല്ലപ്പെട്ട 20 വയസ്സുള്ള അരുണാചൽപ്രദേശിൽ
നിന്നുള്ള വിദ്യാർത്ഥി.