ആദ്യം വി.എസ്. ഖാണ്ഡേകർ – 1974, പിന്നെ വി.വി. ഷിർ
വാദ്കർ എന്ന കുസുമാഗ്രജ് – 1988, അതിനുശേഷം വിന്ദാ കര
ന്ദീകർ – 2003. മറാഠി സാഹിത്യത്തിൽ ജ്ഞാനപീഠത്തിന്റെ
ചരിത്രം ഉറങ്ങിക്കിടന്നിരുന്നത് ആ മൂന്നു പേരുകളിലാണ്. ഒരു
പതിറ്റാണ്ടിനുശേഷം ഇപ്പോഴിതാ ഒരു നാലാമൻ കൂടി –
ഫാലചന്ദ്ര നെമാഡേ.
സ്വതന്ത്രവും സ്പഷ്ടവുമായ ആശയപ്രകടനത്തിന്റെ
ഏറ്റവും മൂർച്ചയുള്ള ആയുധസ്ഥാനമാണ് എഴുത്തുകാരന്റെ
പേനയ്ക്ക് എന്ന കണ്ടെത്തലിന്റെ പുതുമ ഇനിയും നഷ്ടപ്പെട്ടിട്ടി
ല്ല. ചിന്തയുടെ കൂട് പൊട്ടിച്ച് അക്ഷരങ്ങളും വാക്കുകളും വരി
കളുമായി എഴുത്തുകാരന്റെ പേനയിലൂടെ ഊറിവരുന്ന ആശയങ്ങൾ
വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനത്തിന്റെ
ധ്വനിപ്രഭാവം സമൂഹത്തിന്റെ വിചാരധാരയിൽ
പതിക്കുകയും അങ്ങനെ സമൂഹത്തിൽ രൂഢമായുള്ള
ബോധാബോധങ്ങളെയും ആശയസങ്കല്പങ്ങളെയും മാറ്റിമറി
ച്ചുകൊണ്ട് വ്യത്യസ്തവും നൂതനവുമായ മറ്റൊരു ആത്മബോധ
ത്തിന്റെ ബദൽചിന്തനങ്ങൾക്ക് തിരി കൊളുത്താൻ നിമിത്ത
മായിത്തീരുകയും ചെയ്യുന്നു. അത്തരം എഴുത്തുകൾ എല്ലായ്‌പോഴും
എല്ലാവരക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല.
എന്നാൽ അവയെ അവഗണിച്ച് കടന്നുപോകാൻ ആർക്കും
കഴിയുകയില്ല. മറാഠിയിൽ ഒരേസമയം നോവലിസ്റ്റും
കവിയും നിരൂപകനും അക്കാഡമിക്കും ഒക്കെയായ ഫാലചന്ദ്ര
നെമാഡേയുടെ എഴുത്ത് അത്തരത്തിലുള്ളതാണ്. ആദ്യകൃതിയായ
‘കോസല’യിലൂടെ തന്നെ അദ്ദേഹം അത് തെളിയി
ക്കുകയുണ്ടായി. 50 വർഷം മുമ്പെഴുതപ്പെട്ട കോസല മറാഠി
സാഹിത്യത്തിലെ നാഴികക്കല്ലായിട്ടാണ് ഇന്ന് കരുതപ്പെടുന്ന
ത്. അതുവരെ ചില ചട്ടക്കൂടുകളിൽ ഒതുങ്ങിനിന്നുകൊണ്ട്
മാത്രം തുടർന്നുവന്ന ആഖ്യാനരീതിയിൽ ഒരു പൊളിച്ചെഴുത്ത്
നടത്താൻ കോസലയ്ക്ക് കഴിഞ്ഞുവെന്നു മാത്രമല്ല, ഫാലചന്ദ്ര
നെമാഡേയ്ക്ക് തന്റെ ആദ്യരചനയിലൂടെതന്നെ മറാഠി സാഹി
ത്യരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ചെയ്തു.
വായനക്കാർ (വിശേഷിച്ചും യുവതലമുറക്കാര) ആ നോവൽ
നെഞ്ചേറ്റിനടക്കുകയാണ് ചെയ്തത്. ഇപ്പോഴും സ്ഥിതി മറിച്ച
ല്ല. എന്നുമാത്രമല്ല കോസലയിലെ കേന്ദ്രകഥാപാത്രമായ
പാണ്ഡുരംഗ് സാംഗവികർ എന്ന ചെറുപ്പക്കാരനെ തങ്ങളുടെ
പ്രതിനിധിയായി യുവതലമുറ ഒരുപാട് കാലം കൊണ്ടാടുകയും
ചെയ്തു. കോസല എഴുതുമ്പോൾ ഫാലചന്ദ്ര നെമാഡേ
യ്ക്ക് 24 വയസ്സം മാത്രമായിരുന്നു പ്രായം. ഇന്ന് 77-ൽ എത്തിനി
ൽക്കുന്ന നെമാഡേ 2014-ലെ ജ്ഞാനപീഠം പുരസ്‌കാരത്തിന്
അർഹനായ വാർത്തയ്ക്കുശേഷം മുംബയിൽ സാന്താക്രൂസ്
ഈസ്റ്റിിലുള്ള വിജയ് ശ്രീദുർഗ സൊസൈറ്റിയുടെ രണ്ടാംനി
ലയിലുള്ള തന്റെ ഫ്‌ളാറ്റിലിരുന്നുകൊണ്ട് ‘കാക്ക’യോട് ഉള്ള്
തുറക്കുകയാണ്.
ജനനവും വിദ്യാഭ്യാസവും
വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയുടെ അതിർത്തിയിലുള്ള
ഖാൻദേശിലെ (ജൽഗാവ് ജില്ല) സാംഗവിയിൽ വനാജി
നെമാഡേ എന്ന കർഷകന്റെ മകനായി 1938 മെയ് 27-ന്
ഞാൻ ജനിച്ചു. കർഷക കുടുംബത്തിലെ കുട്ടിയായിരുന്നതി
നാൽ ബാല്യത്തെക്കുറിച്ച് പറയാൻ പ്രത്യേക വിശേഷമൊ
ന്നുമില്ല. സ്‌കൂൾവിദ്യാഭ്യാസം ഖാൻദേശിലായിരുന്നു. പിതാവിന്റെ
നിർബന്ധത്തിനു വഴങ്ങി ഉന്നത വിദ്യാഭ്യാസത്തി
നായി പൂനെയിലെ ഫെർഗൂസൻ കോളേജിൽ ചേർന്നു.
1959-ൽ അവിടെനിന്നും ബി.എ. ബിരുദം നേടി. പിന്നീട്
1961-ൽ പൂനെ ഡെക്കാൻ കോളേജിൽ നിന്ന് ഭാഷാശാസ്ര്ത
ത്തിലും 1964-ൽ അന്നത്തെ ബോംബെ യൂണിവേഴ്‌സിറ്റി
യിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും എം.എ. ബിരുദം.
നോർത്ത് മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന്
പി.എച്ച്.ഡിയും ഡി-ലിറ്റും നേടി.
ഉദ്യോഗം
1971 വരെ മഹാരാഷ്ട്രയിലെ വിവിധ കോളേജുകളിൽ
അദ്ധ്യാപകനായി. 71-ൽ ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ
ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലും അദ്ധ്യാപകനായി. അവിടെ
നിന്ന് തിരിച്ചുപോന്ന് കുറെക്കാലം ഔറംഗാബാദിലെ മറാത്ത
വാഡ യൂണിവേഴ്‌സിറ്റിയിലും കുറച്ചുകാലം ഗോവ യൂണി
വേഴ്‌സിറ്റിയിലും ജോലി നോക്കി. ഒടുവിൽ മുംബയ് യൂണി
വേഴ്‌സിറ്റിയുടെ ഗുരുദേവ് ടാഗോർ ചെയർ ഫോർ കംപേര
റ്റീവ് ലിറ്ററേച്ചർ സ്റ്റഡീസിൽ നിന്ന് വിരമിച്ചു.
എഴുത്ത്
കോളേജ് വിദ്യാഭ്യാസകാലത്താണ് എഴുത്ത് തുടങ്ങിയത്.
അതിനു മുമ്പേതന്നെ പലതും വായിക്കുമായിരുന്നു. വിദ്യാഭ്യാസത്തേക്കാൾ
എനിക്കിഷ്ടം കൃഷിയോടായിരുന്നു. കാരണം,
കൃഷിയിൽ ക്രിയേറ്റിവിറ്റിയുണ്ടെന്നും പഠിത്തത്തിൽ അതി
ല്ലെന്നും ഞാൻ മനസിലാക്കി. അതിനാൽ പഠിത്തം നിർത്തി
കൃഷിയിലേക്ക് തിരിക്കാനുള്ള തീരുമാനത്തിൽ പരീക്ഷ
പോലും എഴുതിയില്ല. എന്നാൽ വീട്ടുകാർ നാട്ടിൽ നിൽക്കാൻ
അനുവദിച്ചില്ല. എന്ത് ചെയ്യുകയാണെങ്കിലും അത് നാട്ടിൽ
നിന്ന് പുറത്തുപോയി ചെയ്തുകൊള്ളാൻ പിതാവ് ഉത്തരവിട്ടു.
അങ്ങനെ നിവൃത്തിയില്ലാതെ പഠിത്തം തുടരാനായി പൂനെയിലെത്തി.
പിന്നെ ആരോടെന്നില്ലാത്ത ഒരുതരം പ്രതികാരവാഞ്ഛയിൽ
പഠിത്തം തുടർന്ന് ഉദ്യോഗം നേടി. പൂനെയിലെ
കോളേജ് ഹോസ്റ്റൽ ജീവിതകാലത്താണ് കോസല എഴുതി
പ്പോയത്.
പ്രേരണയും തയ്യാറെടുപ്പും
എഴുതാനായി ഒരു തയ്യാറെടുപ്പും ഇല്ലായിരുന്നു. വിരലിലെ
ണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് അത് എഴുതിത്തീർത്തത്.
കോളേജ് ജീവിതത്തിലെ എന്റെ വ്യക്തിപരമായ പ്രതിസന്ധി
കളും അനുഭവങ്ങളുമായിരുന്നു പ്രേരണ. കോസല എന്നാൽ
പുഴുക്കൂട് എന്നാണർത്ഥം. ആത്മകഥാംശമുള്ള ആ നോവൽ
1963-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നീട് ഒരിടവേളയ്ക്കുശേഷം
ബിഡാർ, ഹൂൽ, ജരീല, ഝൂൽ എന്നിങ്ങനെ നാല്
നോവലുകൾ ഒന്നിന് പിറകെ ഒന്നായി എഴുതി. അവയെ ഒരു
ഒടടപപട അയറധഫ 2015 ഛടളളണറ 14 2
നോവൽ ചതുഷ്‌കം എന്നു വിളിക്കാം. അതിൽ ഏറ്റവും ഒടുവിലത്തെ
‘ഝൂൽ’ 1979-ലാണ് പ്രസിദ്ധീകരിച്ചത്. 1980-ൽ
‘ഹിന്ദു: ജഗ്ണ്യാച്ചി സമൃദ്ധ് അഡഗൾ’ എഴുതാൻ തീരുമാനി
ച്ചു. 2010-ലാണ് അത് പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ കഴി
ഞ്ഞത്. ഇതും ഒരു ചതുഷ്‌കത്തിന്റെ ആദ്യഭാഗമാണ്. രണ്ടാമത്തെ
ഭാഗം എഴുത്ത് തുടർന്നുവരുന്നു.
പുരസ്‌കാരങ്ങൾ
ഏപ്രിൽഫൂളാക്കാനും വെറുതെ തമാശയ്ക്കും മറ്റുമായി
പലരും എന്റെ പേര് പല പുരസ്‌കാരങ്ങളുമായി ബന്ധപ്പെ
ടുത്തി രസിക്കുമായിരുന്നു. അതിനാൽ ഒരു പുരസ്‌കാരത്തിലും
എനിക്ക് വിശ്വാസമില്ലായിരുന്നു. പിന്നീടാണ് ‘ടീക്കാ സ്വയംവർ’
എന്ന പുസ്തകത്തിന് 1991-ലെ സാഹിത്യ അക്കാഡമി
പുരസ്‌കാരം ലഭിച്ചത്. കുസുമാഗ്രജ് പ്രതിഷ്ഠാനിന്റെ ജന
സ്ഥാൻ പുരസ്‌കാരവും ഭാരതസർക്കാരിന്റെ പത്മശ്രീയുമൊക്കെ
ലഭിച്ചിട്ടുണ്ട്.
ജ്ഞാനപീഠം
സാഹിത്യനിരൂപകർക്കിടയിൽ പ്രശസ്തനല്ലാത്ത ഞാൻ
ജ്ഞാനപീഠം പുരസ്‌കാരത്തെക്കുറിച്ച് ചിന്തിക്കാൻ പോലും
അർഹനല്ലായിരുന്നു. കാരണം, ജ്ഞാനപീഠത്തിലൂടെ ഞാൻ
പ്രതിഷ്ഠിക്കപ്പെട്ടത് ഖാണ്ഡേകർ, ഷിർവാദ്കർ, കരന്ദീകർ
തുടങ്ങിയ സാഹിത്യമഹാരഥന്മാർക്കൊപ്പമാണ്. അവരോടുള്ള
എന്റെ ബഹുമാനാദരങ്ങൾ അവാച്യമാണ്. പിന്നെ,
എല്ലാ പുരസ്‌കാരങ്ങളും ശുപാർശകൾ വഴിയാണല്ലോ ഓരോരുത്തരുടെയും
കൈകളിൽ എത്തുന്നത്. അതിനാൽ ജ്ഞാനപീഠത്തിന്
അർഹനായെന്നറിഞ്ഞപ്പോൾ ആദ്യം വിശ്വാസം
വന്നില്ല. പിന്നീട് ഉറപ്പായപ്പോൾ ഇതുവരെയുള്ള എന്റെ പ്രവ
ർത്തനങ്ങൾ തിരിച്ചറിഞ്ഞ അനുഭവം.
പ്രതികരണം
മറാഠിയിൽ എഴുതിയതുകൊണ്ടാണ് എനിക്കീ പുരസ്‌കാരം
ലഭിച്ചത്. മറാഠി വായനക്കാരുമായി എനിക്ക് നല്ല ബന്ധമാണുള്ളത്.
അവരെന്നെ സ്വീകരിച്ചിട്ടുള്ളത് അഭിനന്ദനത്തിന്റെ
പൂക്കൾകൊണ്ടും വിമർശനത്തിന്റെ കല്ലുകൾകൊണ്ടുമാണ്.
അതിനാൽ സന്തുഷ്ടനാണ് ഞാൻ. ഈ പുരസ്‌കാരം വൈകി
പ്പോയെന്ന തോന്നലൊന്നും എനിക്കില്ല. ഞാനിത് പ്രതീക്ഷി
ച്ചിരുന്നില്ലെന്ന് പറഞ്ഞല്ലോ. ആ നിലയ്ക്ക് എനിക്കിത് നേരത്തേയാണ്.
അതേസമയം ഈ പുരസ്‌കാരത്തിന് തുല്യ അവകാശികളായി
മറാഠി സാഹിത്യത്തിൽ എനിക്കു മുമ്പേ നടന്ന
പലരുമുണ്ട്. ടെണ്ടുൽകർ, ജി.എ. കുൽക്കർണി തുടങ്ങിയവർ
ചിലരാണ്. പക്ഷെ, അവർക്ക് ലഭിക്കാതെ പോയി.
കാരണം
സാഹിത്യരംഗത്ത്, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, പല
കാരണങ്ങളാലും പരസ്പരം വിയോജിച്ചും വിഭജിക്കപ്പെട്ടും കഴി
യാൻ ഇഷ്ടപ്പെടുന്നവരാണ് എഴുത്തുകാർ. അബോധമന
സ്സിൽ ഇഷ്ടപ്പെട്ടാലും ഒരാൾ മറ്റൊരാളുടെ സൃഷ്ടിയെ നേരിട്ട്
അഭിനന്ദിക്കുകയില്ല. അതൊക്കെയാവാം കാരണമെന്നു
തോന്നുന്നു.
മറാഠി സാഹിത്യരംഗം ഇന്ന്
മറാഠി സാഹിത്യരംഗം ഇപ്പോഴും ശക്തമാണ്. പ്രതീക്ഷയ്ക്ക്
വക നൽകുന്ന പലരും എഴുത്തിന്റെ മാർഗം സ്വീകരിച്ച് എത്തു
ന്നുണ്ട്. എന്നുവച്ചാൽ സാഹിത്യസംസ്‌കാരം വളർന്ന് സമൂഹ
ത്തിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ ഏറ്റവും താഴ്ന്ന തട്ടി
ലേക്ക് വരെ എത്തിക്കഴിഞ്ഞു. അതിനാൽ എല്ലാവരും എഴുതുന്നു.
അത് പ്രോത്സാഹനകരമാണ്. അത് പ്രോത്സാഹിപ്പി
ക്കപ്പെടേണ്ടതുമാണ്. കാരണം, പ്രോത്സാഹനം മനുഷ്യത്വപരമായ
ഒരു മനോഭാവമാണ്. ഞാനെഴുതിത്തുടങ്ങിയ
കാലത്ത് അത്തരമൊരു പ്രോത്സാഹനമില്ലായിരുന്നു. അന്ന്
വളരെ സങ്കുചിതമായ ഒരു സാഹചര്യമായിരുന്നു. പൂനെയി
ലുള്ളവരായിരുന്നു എഴുത്തിൽ മുൻനിരയിൽ.
കോസലയിൽ പറഞ്ഞത്
നഗരജീവിതത്തിന്റെ ഭാഗമായ ആധുനികതയുടെ മൂല്യ
ങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാൻ വിധിക്കപ്പെട്ട പാണ്ഡുരംഗ്
സാംഗവേകർ എന്ന ഗ്രാമീണ യുവാവിന് അഭിമുഖീകരിക്കേ
ണ്ടിവന്ന നിരാശതകളും അപകർഷതകളുമാണ് കോസലയി
ലൂടെ വരച്ചുകാട്ടാൻ ഞാൻ ശ്രമിച്ചത്. ഞാനടക്കം അന്നത്തെ
ഗ്രാമീണരായ എല്ലാ ചെറുപ്പക്കാരുടെയും പ്രതിനിധിയായി
രുന്നു അയാൾ.
കോസലയുടെ വിജയം
ഗ്രാമ്യമായ സംസാരഭാഷയിൽ ആത്മകഥാരൂപത്തിലുള്ള
(ഉത്തമപുരുഷൻ) ആഖ്യാനരീതിയും പിന്നെ അതിന്റെ തീമും
കൂടിയാണ് അത് ഏറ്റവും കൂടുതൽ വായിക്കപ്പെടാൻ കാരണമായത്.
ഭാഷാപ്രയോഗങ്ങൾ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയും
ചെയ്തിരുന്നു. ഈയൊരു രീതി പിന്നീട് മറാഠി സാഹിത്യ
ത്തിൽ പലരെയും വല്ലാതെ സ്വാധീനിച്ചു. എഴുത്തിലേക്ക് കട
ന്നുവന്ന താഴ്ന്ന ജാതികളിൽപ്പെട്ട നിരവധി സ്ര്തീ-പുരുഷന്മാർ
ഈ രീതി പിന്തുടരുകയുണ്ടായി. അവരിൽ പലരും ശ്രദ്ധിക്ക
പ്പെടുകയും ചെയ്തു.
കവിതയിൽ നിന്നുള്ള പിന്മാറ്റം
എന്റെ ആദ്യപ്രണയമാണ് കവിത. 1970-ലും 1992-ലുമായി
‘മെലഡി’, ‘ദേഖണി’ എന്നിങ്ങനെ രണ്ട് കവിതാസമാഹാര
ങ്ങൾ പ്രസിദ്ധീകരിച്ചു. ഇടയിൽ ചില നിരൂപണഗ്രന്ഥങ്ങളും.
കവിതയ്ക്ക് എന്നെയും എനിക്ക് കവിതയെയും ഉപേക്ഷിക്കാനാവില്ല.
പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാൽ തത്കാലം
ഞങ്ങൾ പരസ്പരം അകന്നുനിൽക്കുകയാണ്. അതൊരു പിന്മാ
റ്റമല്ല.
ലിറ്റിൽ മാഗസിൻ പ്രവർത്തനങ്ങൾ
55 മുതൽ 75 വരെ മറാഠിയിൽ ശക്തമായിരുന്നു ലിറ്റിൽ
മാഗസിൻ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും 60-കളിൽ. യാഥാ
സ്ഥിതികരും ബൂർഷ്വാകളും അതുപോലെതന്നെ വരേണ്യവ
ർഗക്കാരും കയ്യടക്കി വാണിരുന്ന മറാഠി ലിറ്റററി എസ്റ്റാബ്ലിഷ്‌മെന്റിനോട്
അതൃപ്തരായ പുതിയ തലമുറയിലെ ഒരു
ഒടടപപട അയറധഫ 2015 ഛടളളണറ 14 3
കൂട്ടം എഴുത്തുകാരെ മുൻനിരയിൽ കൊണ്ടുവരാൻ ലിറ്റിൽ
മാഗസിൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. എഴുത്തിന്റെ പ്രഖ്യാപിത
മാനദണ്ഡങ്ങളെ അവർ എതിർത്തു. ഇത് സാഹിത്യ
ത്തിൽ പല മാറ്റങ്ങളും കൊണ്ടുവരാൻ സഹായിച്ചു. ‘വാചാ’
എന്ന ഒരു മാഗസിന്റെ പത്രാധിപരായിക്കൊണ്ട് ഞാനും ആ
പ്രസ്ഥാനത്തിൽ ഭാഗഭാക്കായി.
എഴുത്തിന്റെ രീതി
ഒരു കൃതി പല ഘട്ടങ്ങളായിട്ടല്ല ഞാൻ എഴുതിത്തീർക്കാറുള്ളത്.
ആദ്യം വിഷയം മനസ്സിലുറപ്പിക്കും. പിന്നെ ഗവേഷണവും
മറ്റ് ഔദ്യോഗിക കാര്യങ്ങളുമായി വീണ്ടും ഒരു ഇടവേളയ്ക്കുശേഷം
മറ്റൊന്നിലും ഇടപെടാതെ കൃതി പൂർത്തിയാകും
വരെ തുടർച്ചയായി എഴുതുകയാണ് എന്റെ രീതി. എഴുത്തി
ന്റെയും വിഷയത്തിന്റെയും നൈരന്തര്യം നിലനിർത്താൻ
വേണ്ടിയാണത്. അതിനാൽതന്നെ എന്റെ ഒരു സൃഷ്ടിയിൽ
നിന്നും മറ്റൊന്നിലേക്കുള്ള കാലദൂരം സുദീർഘമായിരിക്കും.
ചംഗാദേവ് പാട്ടീൽ എന്ന കഥാപാത്രം
കോസലയ്ക്കു ശേഷം ഒന്നിന് പിറകെ ഒന്നായി എഴുതിയ
ബിധാർ, ഹൂൽ, ജരില, ഝൂർ എന്നീ നാലു നോവലുകളിലും
ചംഗാദേവ് പാട്ടീൽ എന്ന ഒരേ ആൾ തന്നെയാണ് കേന്ദ്ര
കഥാപാത്രം. ചംഗാദേവ് പാട്ടീലിന്റെ ജീവിതത്തിന്റെ വ്യത്യസ്ത
സ്ഥലകാലസംഭവങ്ങളാണ് ആ നാല് നോവലുകളിൽ പ്രതി
പാദിക്കുന്നത്. മറാഠി സമൂഹത്തിനു നേരെയുള്ള ഒരു
വിഗഹവീക്ഷണം കൂടിയാണത്.
ഹിന്ദുവിനെക്കുറിച്ച്
ഹിന്ദു എന്നാൽ എന്തായിരിക്കണമെന്ന സങ്കല്പത്തെ പുന
ർവ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഹിന്ദു എന്ന നോവലിലൂടെ
ഞാൻ നടത്തുന്നത്. സംസ്‌കാരം മതമല്ല. അതൊരു തരം
നൈരന്തര്യമാണ്. ഹിന്ദു മതമൗലികവാദികൾ രണ്ടിനെയും
ദുരുപയോഗം ചെയ്യുകയായിരുന്നു. ഒരുകാലത്ത് ഹിന്ദു എന്നുവച്ചാൽ
സിന്ധു നദിക്കിപ്പുറമുള്ളവരെല്ലാം എന്നായിരുന്നു
അർത്ഥം. ഇന്നും ഞാൻ പറയുന്നത് അതുതന്നെയാണ്. നമുക്കെല്ലാം
ഒരേ സംസ്‌കാരമാണ്. സസ്യാഹാരം കഴിക്കുന്നവനെയും
പൂണൂൽ ധരിക്കുന്നവനെയുമാണ് ഹിന്ദുസങ്കല്പം
കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ അത് ശരിയല്ല. മുസ്ലിങ്ങൾ അട
ക്കമുള്ള മറ്റ് വിഭാഗസമൂഹത്തോട് വെറുപ്പും വിദ്വേഷവും
പുലർത്തുന്നതും ഹിന്ദുത്വത്തിന്റെ ഭാഗമല്ല. ജാതിസംവിധാനത്തിൽ
മോഹൻജോദാരോ ആരുടെ സംസ്‌കാരമാണ്?
ഇത്തരം കാര്യങ്ങളാണ് ഹിന്ദു എന്ന നോവലിലൂടെ ഞാൻ
പരിശോധിക്കുന്നത്.
നോവലിന്റെ സവിശേഷതകൾ
ഹിന്ദു എന്ന നോവലിന് എന്തെങ്കിലും സവിശേഷത
ഞാൻ അവകാശപ്പെടുന്നില്ല. അത് വായനക്കാരാണ് തീരുമാനിക്കേണ്ടത്.
പക്ഷെ, ഒന്നുണ്ട്. വർഷങ്ങളുടെ എന്റെ അദ്ധ്വാനത്തിന്റെ
ഫലമാണ് ഈ നോവൽ. ഇതിനുവേണ്ടി ഒരുപാട്
കാലം ഞാൻ ഗവേഷണങ്ങൾക്കും മറ്റുമായി ചെലവഴിച്ചിട്ടു
ണ്ട്. ഭാഷാശാസ്ര്തം, നരവംശശാസ്ര്തം, ധർമശാസ്ര്തങ്ങൾ, ഇതി
ഹാസങ്ങൾ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. അതുപോലെതന്നെ
നോവലിന് പുതിയൊരു ഘടനയും
ശൈലിയും രൂപവും നൽകാൻ വേണ്ടി ആശയപരമായ പല
പരീക്ഷണങ്ങളും നടത്തി. അങ്ങനെ 1973-ൽ തുടങ്ങിയ ശ്രമ
ങ്ങൾ 2010-ലാണ് വെളിച്ചം കണ്ടത്. ഖാന്ദെറാവു എന്ന പുരാവസ്തു
ശാസ്ര്തജ്ഞനാണ് നോവലിന്റെ നാല് ഭാഗങ്ങളിലും
കേന്ദ്രകഥാപാത്രം.
നിരൂപണമെഴുത്ത്
ഒരു എഴുത്തുകാരനെന്ന നിലയിലും തൊഴിലുകൊണ്ട് ഒരു
പ്രൊഫസറെന്ന നിലയിലും ധാരാളം വായിക്കാൻ കഴിഞ്ഞ
താണ് നിരൂപണമെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഇനിയും
എഴുതിക്കൂടെന്നില്ല.
ചെറുകഥകൾ
താത്വികമായും പ്രായോഗികമായും എനിക്ക് ചെറുകഥകളോട്
വെറുപ്പാണ്. പണ്ട് മറാഠിയിൽ പല ചെറുകഥക്കാരും
ഉണ്ടായിരുന്നു. പക്ഷെ, നോവലെഴുത്തുകാർ വിരളമായിരു
ന്നു. ഇപ്പോൾ മറാഠിയിൽ വളരെ കുറച്ചു മാത്രം ചെറുകഥാകൃ
ത്തുക്കളാണ് ഉള്ളത്. അമേരിക്കക്കാരനായ എഡ്ഗർ അല
ൻപോ സാഹിത്യത്തിന്റെ പേരിൽ തുടങ്ങിവച്ച ഒരു രൂപമാണത്.
അതിലും മുമ്പേ നമുക്കുണ്ടായിരുന്ന ‘കഥ’കൾ ആസ്വാദ്യ
കരങ്ങളായിരുന്നു. തെറ്റായതോ വ്യാജമോ ആയ സാമൂഹിക
ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇന്ന് ചെറുകഥകൾ
ഉപയോഗിക്കപ്പെടുന്നത്.
‘ബണ്ട്‌ഖോർ’ അഥവാ റിബൽ
എഴുത്തിന്റെ എല്ലാ വ്യവസ്ഥാപിത മാനദണ്ഡങ്ങളെയും
ധിക്കരിച്ചും വെല്ലുവിളിച്ചും അതേസമയം സത്യസന്ധവുമായാണ്
ഞാൻ എഴുതാറുള്ളത്. അതിനാൽതന്നെ പലരും
എന്നെ മറാഠിയിൽ ബണ്ട്‌ഖോർ (റിബൽ) എഴുത്തുകാരൻ
എന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷെ, ഞാനൊരു ഒറ്റയാൾ
ടൈപ് റിബലല്ല. പല എഴുത്തുകാരും എന്നോടൊപ്പമുണ്ട്.
പെരുമാൾ മുരുകൻ സംഭവം
പത്രങ്ങൾ പലതും എഴുതിക്കണ്ടുവെങ്കിലും വാസ്തവ
ത്തിൽ പെരുമാൾ മുരുകന്റെ കാര്യത്തിൽ എന്താണ് സംഭവി
ച്ചതെന്ന് എനിക്ക് വ്യക്തമല്ല. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ
പിന്തുണയ്ക്കുന്നവനാണ് ഞാൻ. എന്നാൽ എഴു
ത്തിൽ ഒരു സെൽഫ് സെൻസർ വേണമെന്നും ആരെയെ
ങ്കിലും എന്തിനെയെങ്കിലും എഴുത്തുകാരൻ ടാർഗറ്റ് ചെയ്യുന്നുണ്ടെങ്കിൽ
അത് സൂക്ഷ്മതയോടെ ചെയ്യേണ്ടതാണെന്നുമാണ്
എനിക്ക് പറയാനുള്ളത്. ഹിന്ദുവിൽ ഞാൻ
ആർ.എസ്.എസ്സിനെപോലും വിമർശിച്ചിട്ടുണ്ട്. താൻ
എഴുത്ത് നിർത്തുകയാണെന്ന് മുരുകൻ വിളിച്ചുകൂവിയത് ശരി
യല്ല. അയാൾക്ക് എഴുത്ത് തുടരുകയോ നിർത്തുകയോ
ചെയ്യാം. എന്നാൽ ഒരു യഥാർത്ഥ എഴുത്തുകാരൻ ഒരു സാഹ
ചര്യത്തിലും പറയാൻ പാടില്ലാത്തതാണത്. അതേസമയം
സമൂഹവും ഒരു എഴുത്തുകാരനെ ഈവിധം പീഡിപ്പിക്കരുത്.
ഒടടപപട അയറധഫ 2015 ഛടളളണറ 14 4
സൽമൻ റുഷ്ദിയോട്
റുഷ്ദി എന്നെക്കുറിച്ച് ട്വിറ്ററിൽ എന്തോ എഴുതിയതായി
പറയപ്പെടുന്നു. ഞാൻ ട്വിറ്റർ ഉപയോഗിക്കാറില്ല. സൽമൻ
റുഷ്ദിയടക്കം ഇംഗ്ലീഷിൽ മാത്രം എഴുതുന്ന ഇന്ത്യക്കാരെക്കുറിച്ച്
ചില കാര്യങ്ങൾ അതിനു മുമ്പ് പറഞ്ഞിരുന്നു. അതി
പ്പോഴും ഞാൻ പറയും. അതായത്, ഇന്ത്യക്കാരന്റെ ഇംഗ്ലീഷി
ലുള്ള എഴുത്ത് ആധികാരികതയില്ലാത്തതാണ്. വേരുകളില്ലാ
ത്തവരും വസ്തുതയെ വളച്ചൊടിക്കുന്നവരുമാണ് ഇംഗ്ലീഷിന്റെ
ബലത്തിൽ പിടിച്ചുനിൽക്കുനന്നത്. അതു വഴി അവർ സ്വയം
വിൽക്കപ്പെട്ടവരായി മാറുന്നു. അവരുടെ കൃതികൾ അതി
വേഗം വിറ്റഴിയുന്നതായി അവർ അവകാശപ്പെടുന്നുണ്ടാകാം.
അങ്ങനെയുള്ള മൂന്നാംകിട കൃതികൾ വെള്ളക്കാരെ സുഖിപ്പി
ക്കുന്നുമുണ്ടാവാം. എന്നുവച്ച് അവ മികവുറ്റതാകണമെന്നില്ല.
റുഷ്ദിയടക്കം ഇംഗ്ലീഷിൽ മാത്രമെഴുതുന്ന ഒട്ടുമിക്ക എഴുത്തുകാരുടെയും
പുസ്തകങ്ങൾ വായിച്ചുനോക്കിയശേഷമാണ്
ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞതും പറയുന്നതും. എന്നാൽ
ഞാൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് പ്രത്യക്ഷ
പ്പെട്ട പത്രവാർത്തകൾ റുഷ്ദിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്ന്
തോന്നുന്നു.
മാതൃഭാഷ
എല്ലാവർക്കും മാതൃഭാഷ പഠിക്കാൻ അവകാശമുണ്ട്. മാതൃഭാഷയ്ക്ക്
പ്രാധാന്യം നൽകണമെന്ന് യുനെസ്‌കോ പോലും
എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു. എന്നാൽ
നമ്മുടെ രാജ്യത്ത് ഇപ്പോഴത്തെ തലമുറയിലെ കുട്ടികളിൽ
നിനന്ന് അവരുടെ മാതൃഭാഷ ബലമായി നീക്കം ചെയ്യപ്പെടുകയല്ലേ?
അതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ
നിർബന്ധമാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
പക്ഷെ, അതും തെറ്റിദ്ധരിക്കപ്പെടുകയാണ്. അതുപോലെതന്നെ
നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുള്ളതിനാൽ
അയൽ സംസ്ഥാനങ്ങളിലെ മാതൃഭാഷകളിലുള്ള സാഹിത്യ
സൃഷ്ടികൾ അന്യോന്യം പരിചയപ്പെടുത്തുന്ന ശ്രമങ്ങൾ
പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
കേരളം – മലയാളം
മലയാളസാഹിത്യത്തിലെ തകഴി, എം.ടി. വാസുദേവൻ
നായർ, സി. രാധാകൃഷ്ണൻ, സച്ചിദാനന്ദൻ തുടങ്ങിയ എഴു
ത്തുകാരെ നേരിട്ടറിയാം. കേരള സർക്കാരിന്റെ മാതൃഭാഷാപ്ര
ചാരണ പരിപാടികൾ പ്രശംസയർഹിക്കുന്നു. ഇത് മറ്റുള്ളവ
ർക്കും മാതൃകയാണ്. കോസല എന്ന എന്റെ നോവൽ മലയാളത്തിൽ
പ്രസിദ്ധീകരിക്കാൻ ഡി.സി. ബുക്‌സ് ഒരുങ്ങുന്ന
തായി കേട്ടു. ശരിയായ ആളെക്കൊണ്ടുതന്നെ അത് പരിഭാഷ
ചെയ്യിച്ചാൽ നല്ല കാര്യം.