Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രണയബാക്കി

സന്ധ്യ ഇ. August 26, 2017 0

കറുപ്പും ചുവപ്പും മഞ്ഞയും
കൊടിക്കൂറകൾ ഞാത്തിയിരുന്നു
കുരുത്തോലകളാൽ
അലങ്കരിച്ചിരുന്നു

അടിച്ചുവാരി അരിപ്പൊടിയാൽ
അണിഞ്ഞ്
മുറ്റമൊരുക്കിയിരുന്നു

പാട്ടുണ്ടായിരുന്നു
കാറ്റുണ്ടായിരുന്നു
തണലുണ്ടായിരുന്നു
നീയുണ്ടായിരുന്നു

വർഷങ്ങൾക്കു മുമ്പായിരുന്നു
ഒരു നാൾ
വള്ളികൾ സ്വയം താണുവന്ന്
ഒരൂഞ്ഞാൽ കെട്ടുമെന്നും
അതിൽ നിറയെ പൂക്കളുണ്ടാവുമെന്നും
നമ്മളതിലിരുന്നാടുമെന്നുമൊക്കെ
നീപറഞ്ഞതോർത്തു.

പിന്നീടുള്ള
സമ്മേളനങ്ങൾക്കും
കവിയരങ്ങിനുമൊക്കെ വേണ്ടി
എല്ലാം മാറ്റിക്കളഞ്ഞിരുന്നുവെങ്കിലും
ഉയരത്തിലുള്ള ഒരു ചില്ലയിൽ
നമ്മൾ രണ്ടുപേരും കൂടി
കഷ്ടപ്പെട്ടു തൂക്കിയ
ഒരു കൊടിക്കൂറയുടെ കഷണം മാത്രം
അടർത്തിമാറ്റപ്പെടാതെ കിടക്കുന്നത്
ഇന്നലെ അതിലേ
ഒറ്റയ്ക്കു പോയപ്പോൾ കണ്ടു.

പ്രണയത്തിന്റെ തെളിവുകളിൽ
ഏതെങ്കിലുമൊന്ന്
എപ്പോഴും ബാക്കിയാവും
എന്നോർമിപ്പിച്ചുകൊണ്ട്.

Previous Post

ബാബു ഭരദ്വാജിന്റെ റിപ്പബ്ലിക്

Next Post

പുതിയ പുരുഷാർത്ഥങ്ങൾ തേടുന്ന കഥകൾ

Related Articles

കവിത

ബഹുമാനക്കുറവല്ല, ആശ്വാസം

കവിത

കളിജീവിതം

കവിത

തുള്ളി

കവിത

എന്റെ കണ്ണുകള്‍

കവിത

കൈമോഗ്രാഫ്*

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സന്ധ്യ ഇ.

പഴകിയ ഒരു പത്രം...

സന്ധ്യ. ഇ. 

ചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ...

കവിത തീണ്ടിയ പെണ്ണ്

സന്ധ്യ ഇ. 

കവിതയെഴുതാൻ തുടങ്ങിയ ഒരുത്തിയെക്കണ്ടപ്പോൾ ജനാലകൾ കൊളുത്തിളക്കി കളിയാക്കിച്ചിരിച്ചു വാതിലുകൾ ഉച്ചത്തിലടഞ്ഞ് പേടിപ്പിച്ചു മുക്കിൽ നിന്നും...

ത്രികാലജ്ഞാനികൾ

സന്ധ്യ ഇ. 

എന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല...

മകൻ വരുമ്പോൾ

സന്ധ്യ ഇ. 

മകനവധിക്കു വരുമ്പോൾ താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും സ്വീകരണമുറിയിൽ തലങ്ങും വിലങ്ങും ഓടും, കുത്തി...

പ്രണയബാക്കി

സന്ധ്യ ഇ.  

കറുപ്പും ചുവപ്പും മഞ്ഞയും കൊടിക്കൂറകൾ ഞാത്തിയിരുന്നു കുരുത്തോലകളാൽ അലങ്കരിച്ചിരുന്നു അടിച്ചുവാരി അരിപ്പൊടിയാൽ അണിഞ്ഞ് മുറ്റമൊരുക്കിയിരുന്നു...

Sandhya E

സന്ധ്യ ഇ. 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven