”കവിത ഭാഷയുടെയും ദർശന
ത്തിന്റെയും വിചാരത്തിന്റെയും ഭാവനയുടെയും
മാതൃകകൾ ജീവിതത്തിലും
ചരിത്രത്തിലും പതിപ്പിക്കുന്നു. ഒരേ
സമയം സൗന്ദര്യാത്മകവും ധാർമിക
വുമായ ചില മൂല്യമാതൃകകൾക്ക് ജന്മം
നൽകുന്നു. കവിത രാഷ്ട്രീയത്തിനു
പ്രയോജനകരമാവുന്നത് ഇത്തര
ത്തിലാണ്. അല്ലാതെ അതി ന്ന റി
യാവുന്ന സത്യങ്ങൾ വിളി ച്ചു പ റ
ഞ്ഞുകൊണ്ടോ, അതിന്റെ തേഞ്ഞ മുദ്രാവാക്യങ്ങൾ
ആവർത്തിച്ചതുകൊണ്ടോ
അല്ല” (സ ച്ചി ദാ നന്ദൻ, കലയും
നിഷേധവും.)
ഒരു സമൂഹത്തിന്റെ ഭാഷയുടെ
വികാസം ആ ഭാഷയിൽ രചിക്കപ്പെടുന്ന
കവിതകളിലൂടെ കണ്ടെത്താനാവും.
ഈ അർത്ഥത്തിൽ മലയാള കവി
തയുടെ സമകാലികത നമ്മുടെ ഭാഷയെ
മുന്നോട്ടുനയിക്കുന്നുവെന്ന് നിസ്സംശയം
പറയാനാവും. എന്നാൽ മലയാളഭാ
ഷയുടെ മരണത്തെക്കുറിച്ചുള്ള ചില
ഉൽ കണ് ഠകൾ ഇന്ന് ഉയർ ന്നു വ
രുന്നുണ്ട്. എവിടെയോ സ്തംഭിച്ചുപോയ
ഒരു ഫ്യൂഡൽ/വരേണ്യഭാഷയെ നിലനിർത്തുവാനുള്ള
വ്യർത്ഥശ്രമങ്ങളായി
ഇത് പലപ്പോഴും മാറുന്നത് കാണാതിരു
ന്നുകൂടാ. ആദിവാസികൾ, ദലിതർ, മറ്റ്
സവിശേഷ സമൂഹങ്ങൾ എന്നിവരുടെ
ഭാഷയ്ക്കും അവരുടെ ആഖ്യാ ന
ങ്ങൾക്കും പ്രസക്തി ഏറുന്ന ഈയൊരുഘട്ടത്തിൽ
ഭാഷയുടെയും സാഹിത്യ
ത്തിന്റെയും വികാസത്തെയാണ് അത്
സൂചിപ്പിക്കുന്നത്.
കവിത നാളിതുവരെയുള്ള അതിന്റെ
‘പാരമ്പര്യ’ത്തെ സ്വയം വിച്ഛേദിക്കു
വാനുള്ള സൂക്ഷ്മ ശ്രമങ്ങൾ നട
ത്തുന്നുണ്ട്. ഈ ശ്രമങ്ങൾ ഭാഷയെയും
ആഖ്യാനത്തെയും മുന്നോട്ടുകൊണ്ടു
പോവുകയാണ് ചെയ്യുന്നത്. ഈ അർ
ത്ഥത്തിന്റ സമകാലിക കവിതയുടെ
രാഷ് ട്രീയത്തെയും സൗന്ദര്യശാസ്
ത്രത്തെയ ും അന്വേ ഷി ക്കു ക യ ാ
ണിവിടെ. കവിതയുടെ സഞ്ചാരവഴി
കളിൽ പ്രവേശനമ ി ല്ലാ തി ര ുന്ന
വാക്കുകളും വസ്തുക്കളും പുതുകവി
തയിൽ സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാ
പിക്കുന്നു. അടിസ്ഥാനമനുഷ്യരുടെ ഭാഷണങ്ങൾ,
സ്വപ്നങ്ങൾ, പ്രതീക്ഷകൾ
ഇവയൊക്കെ കവിതയായി ഇന്ന് നിലനിൽക്കുന്നു.
ഇതൊക്കെയാണ് പുതുകവിതയെ
പ്രസക്തമാക്കുന്നത്. സമകാലി
കമായി രചിക്കപ്പെടുന്ന എല്ലാ കവി
തകളും പുതുകവിതയാവുന്നുമില്ല. അതുകൊണ്ടുതന്നെ
കവിതയുടെ ഭിന്നമു
ഖങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.
കവിത യ്ക്കുള്ളിൽ തന്നെ ഇത്തരം
അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടു
പോകാനുള്ള ശ്രമങ്ങൾ പലപ്പോഴും നട
ക്കുന്നതായി കാണാം. കവിതതന്നെ
കവിതയുടെ വ്യത്യസ്ത അനുഭവങ്ങളെ
തിരഞ്ഞു പോവുകയാണ്. എസ്.
ജോസഫിന്റെ ‘കവിതയിൽ’ എന്ന
കവിത നോക്കുക:
‘പടം പൊഴിച്ച്
പുതിയൊരു തിളക്കത്തിൽ
കയ്യാലമേലും മറ്റും ഇഴഞ്ഞുപോകുന്ന
പാമ്പിനെപ്പോലെ
പഴയ പൊരുളുകൾ വെടിഞ്ഞ്
പുതിയൊരു പൊരുൾ തേടാൻ
കവിതയ്ക്കാകുമോ?’
(ഭാഷാപോഷിണി, ഡിസംബർ 2015)
പാമ്പ് പടം പൊഴിച്ച് സ്വയം പുതുക്കു
ന്നതുപോലെ പൂർവഭാ രങ്ങളെയും
പഴയ അർത്ഥപരികല്പനകളെയും ഭാവുകത്വത്തെയും
സ്വയം വെടിഞ്ഞ് പുതിയ
ഭാവുകത്വത്തെ തേടുവാൻ ഇന്ന് കവി
തയ്ക്ക് കഴിയുമോ എന്ന ചോദ്യമാണ്
കവി ഉയർത്തുന്നത്. യഥാർത്ഥത്തിൽ
ഇത് തന്നോടും തന്റെ സമകാലികരായ
കവികളോടുമുള്ള ചോദ്യമാണ്. പാമ്പ്
പടം പൊഴിക്കുന്നത് അതിന്റെ ജൈവചോദനയാലാണ്.
ഇത്തരം ജൈവചോദനകൾ
കവിതയിൽ സാധ്യമാകേ
ണ്ടതിന്റെ അനിവാര്യത ഈ കവിത
മുന്നോട്ടുവയ്ക്കുന്നു. വാക്കുകളാണ്
കവി തയുടെ ശരീരം. ജീവനുള്ള
വാക്കുകൾ തേടിയാണ് കവികൾ യാത്രപോവേണ്ടത്.
എന്നാൽ ചില കവിതകളിൽ
പഴയഭാവുകത്വത്തിന്റെ ഉറ
യൂരിയ പാമ്പിൻ പടങ്ങൾ മാത്രമേ
കണ്ടെത്താനാവൂ. അത്തരം കവിതകളോടുള്ള
ധീരമായ വിയോജിപ്പുകൂടി
ജോസഫ് ഈ കവിതയിൽ കൊത്തിവയ്ക്കുന്നു.
കവിതയിൽ ജീവന്റെ പിടച്ചിൽ അനുഭവിപ്പിക്കുന്ന
കവിതയാണ് വീരാൻകു
ട്ടിയുടെ ‘ജീവനുമേൽ’. പ്രകൃതിയിലെ
ചെറിയ ജീവികൾ സൗന്ദര്യത്തെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന്
വീരാൻകുട്ടി
ഈ കവിതയിലൂടെ കാണിച്ചുതരുന്നു:
‘ചിറകു തകർന്ന ഒരു ശലഭം
ഇതാ നിന്റെ കയ്യിൽ.
വസന്തത്തിനു വരയ്ക്കാനുള്ള
ചായങ്ങളുമായ് വന്നതാണത്’
(ഭാഷാപോഷിണി, ഒക്ടോബർ 2015)
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
ജൈവബന്ധത്തെ വാക്കുകൾകൊണ്ട്
നെ യ ് തു വ യ ്ക്കുന്ന കവി യ ാണ്
വീരാൻകുട്ടി. അദ്ദേഹത്തിന്റെ ഇതുവ
രെയുള്ള കവിതകളുടെ ഊടും പാവും
ഉർവരമായിക്കൊണ്ടിരിക്കുന്ന മാനവികതയ്ക്കുമേൽ
നാളെ ഒരു ഹരിത കമ്പളം
വിരിച്ചിട്ടേക്കാം.
ആധുനികതയുടെ കവിതകളിൽ
ഉപരിപ്ലവവും സ്ഥൂലവുമായ വിലാപങ്ങ
ളായാണ് പാരിസ്ഥിതികമായ ഉൽകണ്ഠകൾ
ആവിഷ്കരിക്കപ്പെട്ടത്. എന്നാൽ
പുതുകവിതയിൽ പാരിസ്ഥിതികാവ
ബോധം സൗന്ദര്യശാസ് ത്രപരമായി
വിക സി ക്കുക യ ും സൂക്ഷ് മമാ യ
അതിന്റെ രാഷ്ട്രീ യത്തെ തിരിച്ചറി
യ ു ക യ ും െച യ്യ ുന്നുണ്ട് . പ ി . ട ി .
ബിനുവിന്റെ ഒരു കവിത നോക്കുക:
‘ചുരം കേറിച്ചെന്നു
ചീരാമാ.. എന്ന വിളി
ഇലയിൽ വരച്ച വഴി,
തെറ്റാതെ കണ്ടു
കേറ്റവുമിറക്കവും
വളവുകളും കൊക്കയുമെല്ലാം’
(മാധ്യമം ആഴ്ചപ്പതിപ്പ്, ഏപ്രിൽ 20
15)
ഇവിടെ പ്രകൃതിയോട് ചങ്ങാത്തം
കൂടുന്ന ഒരു മനുഷ്യന്റെ ഹൃദയത്തോടൊപ്പമാണ്
നാം സഞ്ചരിക്കുന്നത്.
കാ ട ും കാ ട്ട ിലെ അനേ കായിരം
ജീവികളും കവിതയിൽ കണ്ണുതുറന്നി
രിക്കുന്നു. കവിത കാടായി സ്വയം
വളർന്നു നിൽക്കുന്ന ഒരനുഭവം. മനുഷ്യർക്ക്
കാട് അപരദേശമാണ്. അപര
മനുഷ്യരെപ്പോലെ കാടും നമുക്ക് കൗതുകങ്ങൾ
മാത്രമായിമാറുന്നു. ഇത്തരം
കൗതുകങ്ങളിലോ അപരത്വങ്ങളിലോ
പുതുകവിത വിശ്വസിക്കുന്നില്ല. മനുഷ്യ
കേന്ദ്രിതവും എന്തുകണ്ടാലും അവനവനെത്തന്നെ
കാണുന്നതുമായ ഒരു
ശീലത്തെ പുതുകവിത തിരസ്കരിക്കുന്നു.
പകരം പക്ഷികളും പ്രാണികളും മനുഷ്യ
നേക്കാൾ ഭൂമിക്ക് പ്രാണനാണെന്ന്
അത് തിരി ച്ച റിയുന്നു. ബി.എസ്.
രാജീവിന്റെ ‘സൂപ്പർ മാർക്കറ്റിൽ ഒരു
പ്രാവ്’ എന്ന കവിത ഇത്തരത്തിൽ
പ്രസക്തമാണ്. സൂപ്പർ മാർക്കറ്റിൽ അകപ്പെടുന്ന
ഒരു പ്രാവ് ആധുനിക മനുഷ്യൻ
കെട്ടിയുയർത്തിയ വ്യവഹാരവ്യവസ്ഥ
യ് ക്കുമേൽ അകപ്പെട്ടുപോയ മുഴുവൻ
പക്ഷികളുടെയും പ്രതീകമാണ്.
”പറന്നുപോകൂ
തൽക്കാലമീ
അവശിഷ്ട
ചോക്ലേറ്റുമായി
അല്ലെങ്കിൽ നീയും
രുചിയുള്ള
വില്പനവസ്തുവാകുമുടനെ”
(മലയാളം വാരിക, 25 ഡിസംബർ 20
15)
മനുഷ്യൻ അവന്റെ ആവാസവ്യ
വസ്ഥയെയും സഹജീവികളെയും വിപണിയുടെ
ഭാഗമായി മാറ്റുന്നതിനെതി
രെയുള്ള ശക്തമായ പ്രതിഷേധം ഈ
കവിതയിൽനിന്നുയരുന്നുണ്ട്. ബൈജു
വർഗീസ് എഴുതിയ എരുമ (കൈര
ളിയുടെ കാക്ക – ഒക്ടോബർ-ഡി
സംബർ 2015) എന്ന കവിതയും സമകാലികമായ
ചില രാഷ്ട്രീയ വിഷയങ്ങ
ളോടുള്ള ശക്തമായ പ്രതികരണമാ
വുമ്പോഴും മനുഷ്യകേന്ദ്രിതമായ സാമൂഹ്യനിർമിതിയെ
ചോദ്യം ചെയ്യുന്നുണ്ട്.
പ ശ ു ശ്രേഷ ് ഠ മ ൃ ഗ വ ും എര ു മ
അധ:സ്ഥിത മൂഗവുമാവുന്നതിന്റെ
രാഷ് ട്രീയത്തെ സംബന്ധിച്ച് കാഞ്ച
ഐലയ്യ ഉയർത്തിയ കാഴ്ചപ്പാടുകളെ
കവിതയാക്കുകയാണ് ബൈജു. മനു
ഷ്യനിർമിതമായ ചാതുർവർണ്യവ്യവ
സ്ഥയുടെ ഭാരങ്ങൾ മൃഗങ്ങൾകൂടി
പേറേ ണ്ടി വരുന്ന ഇന്ത്യനവസ്ഥ
യെയാണ് കവി ആവിഷ്കരിക്കുന്നത്.
രണ്ട്
അരാ ഷ് ട്രീ യമായ അനു ഭ വ
ങ്ങളായി ഗൃഹാതുരത എക്കാലത്തും
എഴുത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. കവി
തയിൽ അത് ഏറിയോ കുറഞ്ഞോ
ഇന്നും നിലനിൽക്കുന്നു. ‘വീണ്ടെടുക്ക
പ്പെടേണ്ടതായ ഒരു സുവർണഭൂത
കാലം’ എന്നത് സവർണ ഗൃഹാതുരത
മാത്രമാണ്. കീഴാള മനു ഷ്യർക്ക്
ഭൂതകാലം ചരിത്രപരമായി മാത്രമേ
വീണ്ടെടുക്കാനാവൂ. അവർ നേരിട്ട അടി
മാനുഭവങ്ങളുടെ ഓർമകളെ ചരിത്രവത്
ക രി ക്കു കയാണ് ചെയ്യുന്നത്.
ഇത്തരം ചരിത്രവത്കരണത്തിന്റെ
രാഷ്ട്രീയ ഉള്ളടക്കമാണ് പൊയ്കയി
ൽ അപ്പച്ചന്റെ പാട്ടുകൾ/കവിതകൾ
ഉയർത്തുന്നത്. അപ്പച്ചൻ പാട്ടുകളുടെ
പുതിയ രീതിയിലുള്ള ഒരു തുടർച്ച സമകാലിക
ദലിത് കവിതകളിൽ കണ്ടെ
ത്താനാവും. കവിതയുടെ സാമ്പ്ര
ദായിക പാരമ്പര്യവഴികളിൽനിന്നുള്ള
ഒരു കുതറൽ കൂടിയാണത്. ആർ.
രേണുകുമാർ, എം.ബി. മനോജ് എന്നി
വരുടെ കവിതകളിൽ ഓർമ/ ഭൂതകാലം
ഇത്തരത്തിലാണ് പ്രത്യക്ഷമാവുന്നത്.
ഓർകളുടെ ഈ ചരിത്രവത്കരണം
പുതുകവിതയിൽ സജീവമാകുന്നത്
കാണാം. കെ.ആർ. ടോണിയുടെ ‘ഉ
ള്ളംകൈ’ എന്ന കവിത നോക്കുക:
”പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പ്
സ്കൂളിൽ’സോഷ്യൽ’ എന്നൊരു ചടങ്ങു
ണ്ടായിരുന്നു
അന്നേ ദിവസം ഞങ്ങൾ വേർ
പാടിന്റെ
വേദനയും വേവലാതിയും പങ്കു
വെച്ചു”
(ഭാഷാപോഷിണി, ഒക്ടോബർ 2015)
ഒരു സ്കൂളിൽ/ ക്ലാസിന്റ സൗഹൃ ദവും
പാഠപുസ്തകവും പ്രണയവും വേദനയും
പങ്കുവച്ചവർ ഒരിക്കലും കണ്ടുമു ട്ടാ
നാവാത്ത വിധം പിരിഞ്ഞുപോവുക
യ ാ െണ ന്ന യ ാ ഥ ാ ർ ത്ഥ ്യ മ ാ ണ ്
സോഷ്യൽ അവർക്ക് നൽകുന്നത്.
ഭാവിയുടെ ഇരുണ്ട ലോകം അവർക്കുമുന്നിൽ
തുറക്കുകയാണ്. മീരാഭായി
എന്ന വിദ്യാർത്ഥിനി ‘സോഷ്യലിൽ’
കവിയുടെ ഉള്ളം കൈ നിവർത്തി ഒരു
മിഠായി തന്നിട്ടുപോകുന്നു. അവളുടെ
കൈവെള്ളയുടെ തണുപ്പ് കവി ഇന്നും
ഓർമിക്കുന്നു. ആ തണുപ്പ് വൈയക്തി
കമായ ഒരനുഭവം മാത്രമല്ല. അത്
ഓർമയുടെ ഒരു ചരി ത്രാ നുഭവം
കൂടിയാണ്.
”അ വളുടെ കൈവെ ള്ളയുടെ
വിയർപ്പിന്റെ
തണുപ്പും ഓർക്കുന്നു.
അവൾ ഇന്നെവിടെയായിരിക്കും?
ആ ഉള്ളംകയ്യിൽ ഇപ്പോഴും
തണുപ്പുണ്ടായിരിക്കുമോ?”
പഴയ സഹപാഠിയുടെ തണുത്ത
കൈവെള്ളയിലേക്ക് ഇന്ന് സ്ത്രീജീവി
തത്തിന്റെ അനുഭവങ്ങളുടെ ചൂട് കടന്നുവന്നിട്ടുണ്ടാവാം
എന്ന് സൂക്ഷ്മമായി
പറയുകയാണ് കവി.
വർഗരഹിതമായി
പഠിച്ചിരുന്ന ഒരു ക്ലാസിൽനിന്നും സമൂഹത്തിലേക്ക്
വർഗമായി (ഡഫടലല) ചിതറി
പ്പോയവരെക്കുറിച്ചുള്ള ഈ ഓർമ്മ
കളിൽ ചരി ത്രത്തിന്റെ അടിയൊഴു
ക്കുകൾ ഇരമ്പുന്നുണ്ട്.
കുട്ടിക്കാലത്തെ കളികളെ ചരി
ത്രത്തിലെ അപൂർവ പ്രതിഭകളുടെ വ്യവഹാരങ്ങളിലേക്ക്
സമർത്ഥമായി ചേർ
ത്തുവയ്ക്കുന്ന കവിതയാണ് സുജിത്കുമാറിന്റെ
‘ആൽമരത്തിന്റെ വിത്ത്’ (ഭാഷാപോഷിണി,
ഡിസംബർ 2015).
മുതിർന്നവരുടെ കേവലകൗതു
കമായി കുട്ടികളുടെ കളികളെ കാണുകയല്ല
കവി. കേടായ ബൾബിലൂടെ
കണ്ണാടിച്ചില്ലുകൊണ്ട് സൂര്യനെ കട
ത്തിവിട്ട് പടം കാണിക്കുന്നത് കുറസോവയാണ്.
അ ബ ് ദ ു ള്ള േപ ര ാ ്രമ്പ യ ു െട
‘പെൺകുട്ടി ഒരു ചലച്ചിത്രമാകുന്നു’
(മാധ്യമം ആഴ്ചപ്പതിപ്പ് 2015 ഡിസംബർ
7) എന്ന കവിതയിൽ ചിത്രശലഭങ്ങൾ
നിറഞ്ഞുനിൽക്കുന്ന ഒരു
പെൺകുട്ടി സ്കൂളിൽ നിന്നും
സന്ധ്യയായിട്ടും വീടെ
ത്തുന്നില്ല. ആധി പെയ്യുന്ന
വീട്ടിലേക്ക് നിലവിളികൾ
ക്കൊപ്പം ഒരു നിശാശലഭം
ച ി റ ക ു െക ാ ഴ ിഞ്ഞു
വീഴുന്നു. ഭീതിദമായ ഒരനുഭവത്തെ
ഇത്രമേൽ കരുതലോടെയും
സത്യസന്ധതേ
യ ാ െട യ ും ആവി ഷ്ക
രിക്കാൻ കവിതയല്ലാതെ
മറ്റേത് മാധ്യമമുണ്ട്?
പവിത്രൻ തീക്കുനിയുടെ ‘വാർപ്പ്’
(മലയാളം വാരിക,25 ഡിസംബർ 2015)
എന്ന കവിതയിലും സോമൻ കട
ലൂരിന്റെ ‘കുമ്മായം’ (കൈരളിയുടെ
കാക്ക, ഒക്ടോബർ-ഡിസംബർ 2015)
എന്ന കവിതയിലും മനുഷ്യ ജീവി
തത്തിന്റെ വ്യത്യസ്ത വൈകാരികാനുഭവങ്ങളെ
അവരുടെ ഭൗതിക സാമഗ്രികള
ി ലേക്ക് ചേർ ത്തു വ യ ്ക്കുന്നു .
വെന്തുനീറി കുമ്മായമാകാൻ കാത്തുകി
ടക്കുന്ന കക്കകളായി പ്രണയാനുഭ
വത്തെയും (കുമ്മായം), ഒഴിഞ്ഞ സിമന്റുറകൾ
പോലെയാണ് കവിജന്മമെന്നുള്ള
(വാർപ്പ്) സങ്കലനം പുതുകവിതയിൽ
പുതിയൊരു സൗന്ദര്യശാസ്ത്രത്തെ
സൃഷ് ട ി ച്ച ു ക ഴ ി ഞ്ഞി ര ിക്കുന്നു .
കുമ്മായവും ഇഷ്ടികയും ചാന്തും കവി
തയുടെ നിർമിതിയിൽ പുതിയൊരു
ചന്തം ചേർക്കുന്നു. തള്ളിക്കളഞ്ഞ കല്ല്
മൂലക്കല്ലാ കുന്നതിന്റെ രാഷ് ട്രീ യ
മാണത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്
കവിത. വാക്കുകൾ ഇല്ലാത്തവരുടെ
വാക്കുകളാണ് ഇന്ന് കവിതയായി
മാറുന്നത്. എല്ലാവരും കവികളാകുന്ന
ഒരു കാലമാണ് കവിത സ്വപ്നം
കാണുന്നത്. കവിത നിരോധിക്കപ്പെ
ടുകയും കവികൾ കൊല്ലപ്പെടുകയും
ചെയ്യുന്ന വർത്തമാന സന്ദർഭമാണിത്.
”വീണ്ടും കവികളാകേണ്ടിവരും
നാലുവരി നാലുവരി എഴുതി
ഗോളടിക്കാൻ കാത്തുനില്ക്കുന്ന
മുൻനിരക്കവികളല്ല
പിന്നിലേക്ക് പിന്നിലേക്കിറങ്ങി
ഭാവിയുടെ വലയം കാക്കുന്ന
ഗോളിക്കവികൾ”
(ഇരട്ടക്കവിതകൾ, മാതൃഭൂമി ആഴ്ച
പ്പതിപ്പ് 2015, ഡിസംബർ 28)
എന്ന് പി.എൻ. ഗോപീകൃഷ്ണൻ
എഴുതുന്നതും അത്തരത്തിലുള്ള സ്വപ്നത്തിനുവേണ്ടിയാണ്.