കഥയിൽ പുതിയ അസ്തിത്വ
ങ്ങൾ രൂപപ്പെടുന്ന കാലമാണിത്. പ്രമേയസ്വീകര
ണത്തിലും ആവിഷ്‌കരണശൈലിയി
ലും അധിഷ്ഠിതമല്ല ഈ പുതുമ തേടുന്ന
രൂപപ്പെടൽ. കഥ, അതിന്റെ പൊതു
സാംസ്‌കാരിക പരിസരങ്ങൾ വിട്ട് ജീവി
തത്തിന്റെ ആകസ്മിതകളിലേക്ക് കട
ക്കുന്ന കാഴ്ചയാണ് നാമിവിടെ കാണു
ന്നത്. ആസക്തി എന്നത് വ്യവസ്ഥാപി
തമായൊരു സാമൂഹ്യജീവിതത്തിനോ
ടുള്ള കടുത്ത എതിർപ്പിൽ നിന്നാണ്
രൂപം കൊള്ളുന്നത്. നാളിതുവരെ മലയാളകഥയിൽ
സംഭവിച്ചിട്ടുള്ള പരിണാമങ്ങളെല്ലാം
ക്രമരഹിതമായൊരു ജീവി
തത്തിന്റെ ആസക്തികളിൽ നിന്നാണ്
പിറവി കൊണ്ടിട്ടുള്ളത്. ക്രമരഹിതമായതിനെ
ക്രമപ്പെടുത്തിക്കൊണ്ട് ക്രമരഹി
തമാക്കുക എന്നതാണ് പുതിയ കഥ
തരുന്ന അനു ഭ വ ത ലം. ഇങ്ങനെ
കഥയെ ആദ്യന്തം ഉടച്ചുവാ ർത്ത്,
പിന്നെ തക ർത്ത് അതി നു ശേഷം
വാഴ്ത്തപ്പെടുത്തിയവരിൽ രണ്ടുപേർ
ടിആറും സക്കറിയയുമാണ്. ഇരുവരും
ജീവിതത്തിന്റെ സത്യസന്ധത കഥയി
ലൂടെ അന്വേഷിച്ചവരാണ്. ഇരുവരും
അനുഭവത്തിൽ നിന്ന് കുടിയിറക്കപ്പെട്ട
വരെക്കുറിച്ച ് ചരിത്രബോധത്തോടെ
എഴുതിയവരാണ്. പിന്നീട് വി.പി. ശിവകുമാറിലും
ഗ്രേസിയിലും വിക്ടർ ലീനസിലും
തുടങ്ങി മനോജ് ജാതവേദരിൽ
വരെ ഇതിന്റെ പ്രകമ്പനങ്ങൾ അനുഭവി
ക്കാനാകും.
ഇവിടെ ജോൺ സാമുവലിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം
‘തഥാസ്തു’ വായിച്ചുതുടങ്ങുമ്പോൾ
തന്നെ മേല്പറഞ്ഞ അസ്വസ്ഥതകൾ
അനുഭവിച്ചുതുടങ്ങുന്നു എന്നതാണ്
സത്യം. കഥ ഒറ്റയിരുപ്പിന് വായിച്ചുതീ
ർത്തു എന്നു പറഞ്ഞാൽ അതിനർത്ഥം
അതു നല്ല കഥ അല്ലെന്നാണ്.
കഥയിൽ
വായനക്കാർക്കു കൂടി ഇടപെടാൻ അവസരമുണ്ടാകണം.
ഓർഹാൻ പാമുഖിന്റെ
വാക്കുകളിൽ പറഞ്ഞാൽ ഒരു വഴിത്താര
ഉണ്ടാകണം. പുതിയ കഥയുടെ നിലപാടുകളെക്കുറിച്ച്
പാമുഖ് പറയുന്ന വാക്കുകൾ
ഏറെക്കുറെ ശരിയുമാണ്. മലയാള
ത്തിൽ തകഴിയുടെയും ബഷീറിന്റെയും
കഥകളിൽ ഇത്തരമൊരു സംവേദന
സംസ്‌കാരമുണ്ട്. അതുകൊണ്ടുതന്നെ
കഥയുടെ ജനകീയവത്കരണത്തിൽ
ഈ കഥാകൃത്തുക്കളുടെ സംഭാവന
വളരെ വലുതാണുതാനും. എന്നാൽ
കഥ ആധുനികതയിലേക്ക് മാറിയ
പ്പോൾ കഥാപാത്രങ്ങൾ ഏകകേന്ദ്രീകൃതവും
വൈയക്തികവുമായൊരു ഒറ്റപ്പെ
ടലുകളിലേക്ക് കൂപ്പുകുത്തി. സ്വാത
ന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളി
ൽപ്പെട്ട് നീറിപ്പുകയുന്ന അവന്റെ വ്യക്തി
ത്വം, ഉത്കണ്ഠ, ഭയം, ഒറ്റപ്പെടൽ, ഏകാ
ന്തത ഇവയെല്ലാം അവന്റെ സ്വത്വത്തെ
വലിച്ചുമുറുക്കാൻ തുടങ്ങി. ഇത് കഥ
യുടെ സ്വാതന്ത്ര്യത്തെയും അതിൽനി
ന്നൂറിക്കൂടുന്ന ആസ്വാദനത്തെയും വീർ
പ്പുമുട്ടിച്ചു. ഇത് ആധുനികതയുടെ സാ
ദ്ധ്യതയും പരിമിതിയുമായിരുന്നു. ആധുനികതയുടെ
ഇങ്ങേ തലയ്ക്കൽ നിന്നുകൊ
ണ്ടാണ് ജോൺ സാമുവൽ എഴുതിത്തുട
ങ്ങുന്നത്. അദ്ദേഹത്തിന്റെ പേനയിൽ
നിറച്ചിരിക്കുന്ന മഷിയിൽ അതിന്റെ
വിശുദ്ധമായ കലർപ്പ് കാണാനാകും. ‘തഥാസ്തു’വിലെ
കഥകൾ അത് സാക്ഷ്യപ്പെ
ടുത്തുന്നുണ്ട്.
ജോൺ സാമുവൽ എഴുതുമ്പോൾ
അത് കൃത്യമായൊരു ജീവിതപരിസരം
സൃഷ്ടിക്കുകയും അതിൽ അനു ഭവ
ത്തിന്റെ താളബോധത്തിനനുസരിച്ച ്
വായനക്കാർക്കു കൂടി പ്രവേശനം നൽ
കുകയും ചെയ്യുന്നു. അത് ഈ കഥകൾ
പുലർത്തുന്ന സത്യസന്ധത ഒന്നുകൊ
ണ്ടു മാത്രമാണ്. പ്രത്യക്ഷത്തിൽ ഈ
കഥകൾ വൈയക്തികമായ വീണ്ടെടുപ്പു
കളെ നമ്മുടെ സ്മരണകളി ലേക്ക്
കൊണ്ടുവരുന്ന കഥകളാണ്. അത് ജീവി
തത്തെ സംബന്ധിച്ച ആകുലതകൾക്ക്
നേർക്കുള്ള ശുശ്രൂഷ കൂടിയായിത്തീരുകയും
ചെയ്യുന്നു. ഇത്തരമൊരു ശുശ്രൂഷപദ്ധതി
മലയാളകഥയിൽ അപൂർവമാണ്.
ടിആറിന്റെ കഥകൾ ഈ ശുശ്രൂഷ
പദ്ധതിയെ അംഗീകരിച്ചവയായിരുന്നു.
ജീവിതത്തിന്റെ സൂക്ഷ്മത തേടുന്നവ
യായിരുന്നു ആ കഥകൾ. ജോൺ സാമുവലിന്റെ
കഥയെഴുത്തിന് ഇത്തരമൊരു
സൂക്ഷ്മതയും ശുശ്രൂഷയുമുണ്ട്. ‘ഗംഗ’
എന്ന കഥ നോക്കുക. ഗംഗയുടെ വ്യക്തി
ത്വം നമുക്കൊരിക്കലും ഒറ്റസ്‌നാപ്പിൽ
പകർത്തുവാനോ അവരുടെ സംഘർഷഭരിതമായ
മനസ്സിനെ അളന്നെടുക്കു
വാനോ കഴിയില്ല. എങ്ങനെ വ്യാഖ്യാനി
ച്ചാലും അത് അതിർത്തികൾക്ക് പുറ
ത്താണ്. അനുഭവങ്ങളുടെ ബഹുസ്വരതയിൽ
നിന്നാണ് ഗംഗയുടെ അസ്തി
ത്വത്തെ നമുക്ക് കണ്ടെത്തേണ്ടത്. അതുവരെയും
ഗംഗ ഒരു പ്രഹേളികയെപ്പോ
ലെ നമുക്ക് ചുറ്റും ഒഴുകിനടക്കും. അവൾ
തേടുന്ന, അവളുടെതന്നെ സ്വത്വം
സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെ
യുമാണ്. അവളെ അതിസൂക്ഷ്മമായി
പിന്തുടരുന്ന കഥാകൃത്ത് പല ഘട്ടങ്ങ
ളിലും അവളെ ശരിവയ്ക്കുന്നതും അതുകൊണ്ടാണ്.
ഗംഗയുടെ പെരുമാറ്റ
ത്തിൽ ഒരുവേള പതറിപ്പോകുന്ന കഥാകൃത്ത്
മറ്റൊരവസരത്തിൽ എന്റെ
സൃഷ്ടിയിൽ മതിപ്പു തോന്നിയ നിമിഷം
എന്നു പറയുന്നുണ്ട്. ഈ വൈരുധ്യങ്ങൾ
ശ്രദ്ധി ക്കേണ്ടതാണ്. ഒരു ദർപ്പണ
ത്തിലെന്നപോലെ, കണ്ടുമടുക്കാത്ത
ആത്മച്ഛായ അവളെ ഒരേകാലം സങ്കല്പ
ത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും
നയിക്കുന്നു. ഇത് കഥയിലെ പുതി
യൊരു സൗന്ദ ര്യാ ന്വേ ഷണമാണ്.
സമയം ആളിക്കത്തുകയും എരിഞ്ഞട
ങ്ങുകയും ചെയ്യുന്ന അവസ്ഥ. ജീവിത
ത്തിന്റെ വാസ്തുശാസ്ര്തത്തെ നെടുകെ
പിളർന്നുകൊണ്ട് അതിൽനിന്ന് സ്വസ്ഥ
തയുടെയും അസ്വസ്ഥതയുടെയും സ്വ
ത്വം തേടുകയാണ് ഗംഗയിലൂടെ കഥാകൃ
ത്ത്.
‘തഥാസ്തു’വിൽ ആരും അവകാശ
പ്പെടാനില്ലാത്ത ഒരുവന്റെ എരിഞ്ഞട
ങ്ങൽ വായിച്ചുമടക്കാനാവില്ല. ഒരുവേള
ഗംഗയെപ്പോലെ ക്ലാര(ക്ലാര)യെപ്പോ
ലെ, ആച്ചിയമ്മടീച്ച റെ(പുഴയുടെ വള
വ്) പോലെ ഈ കഥാപാത്രവും നമുക്കു
മുന്നിൽ നിന്ന് നിമിഷനേരംകൊണ്ട്
അപ്രത്യക്ഷമാകുന്നു. ഈ അപ്രത്യക്ഷ
പ്പെടൽ പ്രത്യക്ഷപ്പെടലിന്റെ ഭാഗമാണ്.
അത് ജീവിതത്തിനെ ജീവിതത്തിൽ
നിന്ന് കണ്ടെ ടു ക്കു ന്നു. കഥ യിൽ
ഇതൊരു പരീക്ഷണമാണ്. അതീവ
സൂക്ഷ്മത ഇതിനാവശ്യമാണ്. ജോൺ
സാമുവലിന്റെ കഥകളുടെ പ്രത്യേകതകളിലൊന്നാണ്
ഈ സൂക്ഷ്മത. അത് മനുഷ്യാവസ്ഥതകളിൽ
നിന്ന് പുതിയൊരു
മനുഷ്യന്റെ അനുഭവം സൃഷ്ടിച്ചെടുക്കു
ന്നു. അതുകൊണ്ടുതന്നെ ഈ കഥ
കൾക്ക് ഒരു തുറന്ന വേദിയുടെ സംസ്‌കാ
രമാണുള്ളത്. അകത്തേക്കും പുറത്തേ
ക്കും കടക്കാവുന്ന വായുസഞ്ചാരങ്ങൾ
ഈ കഥകൾക്കുണ്ട്. ‘ക്ലാര’യുടെ ആവർ
ത്തനവിരസതയില്ലാത്ത കാഴ്ചപ്പുറങ്ങ
ളിൽ നിറയുന്ന ഊർജം അതാണ്. അത്
ജീവിതത്തിലേക്കുള്ള ഒരു ശ്രദ്ധക്ഷണി
ക്കൽ കൂടിയാണ്.
‘തഥാസ്തു’വിലെ കഥാപാത്രത്തിന്റെ
മാനസികവും വൈയക്തികവുമായ പരി
ണാമം ഈ കഥാസമാഹാരത്തിലെ ഏറ്റ
വും ഊർജസ്വലതയാർന്ന ഒരദ്ധ്യായമാണ്.
ശരീരഭാരവും ശാരീരികക്ഷമതയും
പെരുമാറ്റരീതികളൊന്നുംതന്നെ ഇവിടെ
ആവ ശ്യ മി ല്ല. ഒരു വലിയ നഗരം
ഇതൊന്നും അവനിൽ നിന്ന് പ്രതീക്ഷി
ക്കുന്നില്ല. ആവശ്യമുള്ളത് ഒന്നുമാത്രം.
ചോദിക്കാനും പറയാനും ആരുമില്ലാത്ത
ഒരുവനെയാണ് അവർ അന്വേഷിച്ചു
കണ്ടെത്തിയിരിക്കുന്നത്. ഇത്തരമൊരു
‘യോഗ്യത’ കാലം ആവശ്യപ്പെടുന്ന ദുര
ന്തമുഹൂർത്തങ്ങളിലൊന്നാണ്. ഏതു
നിമിഷവും ചാടിവീഴാവുന്ന ദുരന്ത
ങ്ങളെ ആ ചെറുപ്പക്കാരനെ മറികടന്നുകൊണ്ട്
വായനക്കാർ തിരിച്ചറിയുന്നു
ണ്ട്. പിന്നീട് സംഭവിക്കുന്നത് അപകടകരമായ
അനുഭവങ്ങളുടെ കലങ്ങിമറി
യൽ ആണ്. ഒടുവിൽ പൊന്തിവരുന്ന
ചെറുപ്പക്കാരൻ മഹാനഗരത്തിന്റെ
അവസാനമില്ലാത്ത തെരുവിലേക്ക് കയറിനടക്കുന്നു.
അവന് ചുറ്റും ഭീതിദമായ
ഇരുട്ട് പടർന്നുകയറുകയാണ്. അതിനു
മുകളിൽ ആകാശം മറച്ചുകൊണ്ട് നഗര
ത്തിന്റെ കഴുകശിരസ്സുകൾ പറന്നിറങ്ങു
ന്നു.
പുതിയ കഥകൾ തേടുന്ന ലാവണ്യ
സംസ്‌കാരം ഈ കഥകളിൽ ഉൾച്ചേർ
ന്നിരിക്കുന്നു. അത് ജീവിതത്തിന്റെ
അകത്തും പുറത്തും ഒരേ കാലം നടന്നുതീർക്കുന്നു.
അതുകൊണ്ടുതന്നെ കഥയുടെ
പുതിയ പുരു ഷാ ർത്ഥങ്ങൾ
തേടുന്ന കഥകൾ കൂടിയായിത്തീരുന്നു
ഇത്.
തഥ<ാസ്തു, ജോൺ സാമുവൽ, നാഷണൽ
ബുക് സ്റ്റാൾ, 140 രൂപ