1949-ൽ പൂനെയിലെ ഖേഡ് താലൂക്കിലുള്ള പൂർ-കാനേസാർ
ഗ്രാമത്തിലെ മഹാർ എന്ന താഴ്ന്ന സമുദായത്തിൽ പെട്ട ദരിദ്ര
കുടുംബത്തിൽ ജനനം. ഗ്രാമത്തിനു പുറത്ത് ദളിതർക്കുവേണ്ടി
പ്രത്യേകം മാറ്റിവച്ച ചെറിയൊരു തുണ്ടു ഭൂമിയിൽ കൃഷി നടത്തി
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായപ്പോൾ ആ
കുടുംബം മുംബയിലെത്തി. അങ്ങനെ ഇവിടെത്ത കുപ്രസിദ്ധ
ചുവന്ന തെരുവായ കാമാഠിപ്പുര പരിസരത്ത് ആ കുടുംബം തല
ചായ്ക്കാനൊരിടം കണ്ടെത്തി. കുടുംബനാഥൻ അവിടത്തെ ഒരു
ഇറച്ചിക്കടയിൽ ജോലിചെയ്ത് കുടുംബം പുലർത്തിപ്പോരുകയും
ചെയ്തു.
മറാഠി ലിറ്ററേച്ചർ അവാർഡ്, സോവിയറ്റ്ലാന്റ് പുരസ്കാരം,
പത്മശ്രീ, സാഹിത്യ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ്
അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള
പ്രശസ്ത മറാഠി (ദളിത്) കവി നാംദേവ് ധസ്സാളിന്റെ കുടുംബചരിത്രമാണിവിടെ
സൂചിപ്പിച്ചത്.
അന്ന് പൂനെയിൽനിന്നും മുംബയിലെ കാമാഠിപ്പുരയിലേക്ക്
കുടുംബം പറിച്ചുനടുമ്പോൾ നാംദേ് ധസ്സാളിന്റെ പ്രായം വെറും
ആറു വയസ്സു മാത്രമായിരുന്നു.
അങ്ങനെ കാമാഠിപ്പുരയിലെ ഇരുണ്ടതും തിരക്കേറിയതുമായ
ഗല്ലികളിൽ വളർന്ന നാംദേവ് അവിടത്തെ സാധാരണ ജനങ്ങളും
സാമൂഹ്യവിരുദ്ധരും രാഷ്ട്രീയപ്രവർത്തകരുമൊക്കെയായി സ്വാഭാവികമായും
ചങ്ങാത്തം നേടി. ഇറച്ചിക്കടയിലെ ജോലിയുമായി
കുടുംബം പുലർത്താൻ പാടുപെടുന്ന പിതാവിനെ സഹായിക്കാൻ
നാംദേവ് ഡ്രൈവിങ് പഠിച്ച് ടാക്സിഡ്രൈവറായി. ആ ജീവിതത്തി
നിടയിലാണ് നാംദേവിന്റെ മനസ്സിൽ കവിത പൊട്ടിമുളച്ചത്.
ഭാഷാപരവും വിദ്യാഭ്യാസപരവുമായ പാണ്ഡിത്യമോ സാഹിത്യ
സംബന്ധമായ പരിജ്ഞാനമോ ആയിരുന്നില്ല നാംദേവിനെ ഒരു
കവിയാക്കി മാറ്റിയത്. മറിച്ച്, ജീവിതം നൽകിയ കടുത്ത അനുഭവപാഠങ്ങളും
ദർശനങ്ങളുമായിരുന്നു. അതിനാൽതന്നെ, സ്വപ്നഭൂമിയായ
മുംബയ് നഗരത്തിൽ ആരും കടന്നുചെല്ലാൻ ധൈര്യപ്പെ
ടാത്തതും അറയ്ക്കുന്നതുമായ ഒരു ഇരുണ്ട ലോകത്തിൽ വേരൂന്നി
നിൽക്കുന്നതായിപ്പോയി നാംദേവ് ധസ്സാളിന്റെ കവിതകൾ. ശുദ്ധ
മായ മറാഠിഭാഷയെ തേച്ചുമിനുക്കിക്കൊണ്ടുള്ള വാക്കുളും സങ്കല്പ
ങ്ങളും ഉപയോഗിച്ചായിരുന്നില്ല ധസ്സാൾ കവിതകളെഴുതിയത്. തുട
ക്കത്തിൽ അദ്ദേഹം ചുവന്ന തെരുവായ കാമാഠിപ്പുരയിലെ ഒരുതരം
സങ്കരഭാഷയുടെ ചുവയിലാണ് കവിതകളെഴുതിയതെന്ന്
കാണാം. അതിൽ മറാഠി, ഉർദു, തെലുങ്ക്, കന്നഡ എന്നീ ഭാഷകളുടെ
ഒരുതരം കൊളാഷ് രീതിയാണ് ധസ്സാൾ അവലംബിച്ചത്. ആ
പ്രദേശങ്ങളിലെ ലൈംഗിക തൊഴിലാളികൾ, കൂട്ടിക്കൊടുപ്പുകാർ,
തെമ്മാികൾ, ചെറുകിട കുറ്റവാളികൾ, അധോലോക പ്രവർത്തക
ർ, തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരെല്ലാം ചേർന്ന് രൂപപ്പെ
ടുത്തിയെടുത്ത ഒരു ഭാഷയാണത്. അത്തരത്തിലുള്ള ഒരു ഭാഷയിൽ
എഴുതപ്പെട്ട ധസ്സാളിന്റെ കവിതകളെല്ലാം അതിഭയങ്കരവും
വിചിത്രവുമായ ജീവിതയാഥാർത്ഥ്യങ്ങളുടെ അനാവരണമാണ്
നിർവഹിക്കപ്പെടുന്നതെന്ന് മറ്റൊരു പ്രശസ്ത കവിയും വിവർത്ത
കനും പത്രപ്രവർത്തകനുമായ ദിലീപ് ചിത്രെ ചൂണ്ടിക്കാട്ടുമ്പോൾ
ധസ്സാൾകവിതകളുടെ വായന ഒരുപക്ഷേ ഇവിടത്തെ വരേണ്യവ
ർഗത്തിന്റെ സംവേദനക്ഷമതയെ അസ്വസ്ഥമാക്കിയേക്കാം.
എന്നാൽ ആ കവിതകൾ വായിക്കാതെ ഒഴിഞ്ഞുമാറാൻ ഇപ്പ
റഞ്ഞ വരേണ്യവർഗത്തിനുതന്നെ കഴിഞ്ഞെന്നുവരില്ല.
മറാഠിഭാഷയുമായി അല്പമെങ്കിലും അടുപ്പമുള്ള ഏതൊരാളുമായും
എളുപ്പത്തിൽ സംവദിക്കുന്ന ധസ്സാൾകവിതകൾ
2011 അയറധഫ ബടളളണറ 006 6
അസംസ്കൃതമെന്നു തോന്നാമെങ്കിലും ജീവിതത്തിന്റെ മുനനിരയിൽനിന്നും
പിന്തള്ളപ്പെട്ട് ഇരുണ്ട ലോകങ്ങളിൽ കഴിയുന്ന
ബിംബങ്ങൾക്കു നേരെ തുറക്കുന്ന ജാലകങ്ങളാണവ. ആരെയും
അവ അസ്വസ്ഥമാക്കിയേക്കാം. അതുകൊണ്ടുതനെ്യനാണ്
ധസ്സാളിനെ ൂമണള മത ളദണ ഴഭഢണറശമറഫഢ (അധോലോകത്തിന്റെ കവി)
എന്നു വിളിക്കുന്നതും. ഗാണ്ഡു ബഗീച്ച അഥവാ നപുംസകങ്ങ
ളുടെ ഉദ്യാനം, ഗോൾ ദേവൽ അഥവാ ഗോൾപീട്ട (വൃത്താകൃതി
യിലുള്ള ദേവാലയം), ഭൂഖ് (വിശപ്പ്) തുടങ്ങിയ ആദ്യകാല ധസ്സാ
ൾകവിതകൾ അത്തരമൊരു പരാമർശത്തിൽ അടിവരയിടുന്നവയാണ്.
ഗോൾ പീട്ട എന്ന അദ്ദേഹത്തിന്റെ കവിതയെ ടി.എസഉ.്
എലിയറ്റിന്റെ കടലളണഫടഭഢ എന്ന കവിതയ്ക്കൊപ്പമാണ് നിരൂപകർ
തുലനം ചെയ്യുന്നത്. വി.എസ്. നെയ്പാൾ തന്റെ അ ഛധഫഫധമഭ ഛഴളധഭധണല
എന്ന ഗ്രന്ഥത്തിൽ നാംദേവ് ധസ്സാൾ എന്ന മുംബയ്കവിയെ
ക്കുറിച്ച് പരാമർശിച്ചിട്ടുള്ളതും ധസ്സാളിനെ മറ്റ് സമകാലീന കവി
കളിൽനിന്നും വ്യത്യസ്തനാക്കുന്നുവെന്നതിനുള്ള തെളിവായി
ചൂണ്ടിക്കാട്ടാം.
ദളിത് വംശത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല, നാംദേവ്
ധസ്സാൾ ദളിത് കവിയായിത്തീരുന്നതെന്നുള്ള ഒരു യാഥാർത്ഥ്യവും
അദ്ദേഹത്തിന്റെ പിന്നീടുള്ള കവിതകൾ പരിശോധിച്ചാൽ കാണാവുന്നതാണ്.
ദളിത് ഭാഷയെ അദ്ദേഹം തന്റെ കവിതകൾക്കുള്ള
പ്രാണവായുവായി സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം
നാംദേവ് ധസ്സാൾ ഒരു കവി മാത്രമല്ല, ശക്തനായ ഒരു
ആക്ടിവിസ്റ്റ് കൂടിയാണെന്നുള്ള കാര്യവും വിസ്മരിക്കാവുന്നതല്ല.
1972-ൽ ശിവസേനയ്ക്കുള്ള ദളിത് സമൂഹത്തിന്റെ മറുപടിയായി
അമേരിക്കൻ ബ്ലാക്ക് പാന്തറിന്റെ മാതൃകയിൽ മഹാരാഷ്ട്രയിലെ
ദളിത് സമൂഹത്തെ അണിനിരത്തിക്കൊണ്ട് ധസ്സാൾ രൂപീകരിച്ച
ദളിത് പാന്തർ എന്ന പാർട്ടി അക്കാലഘട്ടങ്ങളിൽ മഹാരാഷ്ട്രയി
ലുടനീളം പ്രകമ്പനം സൃഷ്ടിക്കുകയുണ്ടായി. അങ്ങനെ ബാൽ
താക്കറെയുടെയും ശിവസേനയുടെയും ഏറ്റവും വലിയ എതിരാളിയായി
മാറിയ ധസ്സാൾ ഇന്ന് ബാൽതാക്കറെയുടെ ഏറ്റവും
വലിയ ആരാധകൻകൂടിയാണെന്ന് പറഞ്ഞാൽ അത് കാലഘട്ട
ത്തിന്റെ ഒരു വിരോധാഭാസം മാത്രമായി കണക്കിലെടുത്താൽ
മതി. ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ ഇന്ന് നാംദേവ്
ധസ്സാൾ സ്വന്തമായൊരു കോളം കൂടി കൈകാര്യം ചെയ്തുവരു
ന്നതും ആരെയും വിസ്മയപ്പെടുത്തിയേക്കാം.
ആന്ധ്രയിലെ വിപ്ലവകവി ഗദ്ദറിനുശേഷം ആയുധധാരിയായ
അംഗരക്ഷകന്റെ അകമ്പടിയിൽ സഞ്ചരിക്കുന്ന മറ്റൊരു കവിയും
ആക്ടിവിസ്റ്റും ഇന്ത്യയിലുണ്ടെങ്കിൽ അത് നാംദേവ് ധസ്സാൾ എന്ന
കവി മാത്രമാണ്.
ദാവൂദിന്റെയും ഛോട്ടാരാജന്റെയും അരുൺ ഗാവ്ലിയുടെയും
തോക്കുകൾ പറയുന്ന കഥകൾ മാത്രമല്ല ഇവിടത്തെ അധോലോകം.
നമുക്കു കാണാനും കേൾക്കാനും ഊഹിക്കാനും വിശ്വസി
ക്കാനും കഴിയാത്ത ബീഭത്സങ്ങളായ എത്രയോ ജീവിതശൈലികളുടെ
നേരും നേരുകേടുകളും നിറഞ്ഞതാണ് ആ ഇരുണ്ട ലോകം.
ആ ഇരുണ്ട ലോകത്തുനിന്ന് ജനഹൃദയങ്ങളിൽ കുടിയേറിപ്പാർ
ക്കാൻ ഒരു കവിജന്മത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ ജന്മത്തെ
ദൈവത്തിന്റെ ഒരു വികൃതിയായിട്ടുവേണം കാണാൻ. നാംദേവ്
ധസ്സാൾ എന്ന ദളിത്കവിയുടെ ജന്മവും അങ്ങനെ ദൈവത്തിന്റെ
ഒരു വികൃതിയായിത്തീരുന്നു.