ഫോട്ടോഗ്രാഫി എന്നത് നിശ്ചലതയിലൂടെ ചലനത്തെ /
വേഗത്തെ ആവിഷ്‌കരിക്കലാണ്. അഥവാ ഒരു നിശ്ചല ചിത്രം
അനേകം ചലനങ്ങളുടെ തുടർച്ചകളെ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്.
ഫാദർ പത്രോസിന്റെ ക്യാമറയിൽ പതിഞ്ഞ പക്ഷിച്ചിത്രങ്ങളുടെ
ചലനാത്മകതയും വേഗതയും കവിതയിലൂടെ ആവിഷ്‌കരി
ക്കാൻ ശ്രമിച്ച പി. രാമന്റെ ‘പെട്ടെന്നു പാറിവന്ന കിളികൾ’ (മാതൃഭൂമി
ആഴ്ചപ്പതിപ്പ്, നവംബർ26-ഡിസംബർ 2) കിളികുലത്തിന്റെ
ജീവചരിത്രമാണ്. സ്പീഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ ഫാദർ
പത്രോസിന്റെ പക്ഷിച്ചിത്രങ്ങളിൽ കണ്ടേക്കാം. അത്തരം വി
സ്മയങ്ങളിൽനിന്നാണ് കിളികൾ ‘പെെട്ടന്ന്’പാറിവരുന്നത്.
പക്ഷമുള്ളതെല്ലാം പക്ഷികളാണ്. പക്ഷമെന്നാൽ ചിറകെന്നർ
ത്ഥം. പക്ഷികളുടെ പക്ഷം ചേർന്നാണ് മലയാളകവിതയുടെ നി
ല്പ്. എഴുത്തച്ഛന്റെ ശാരിക പൈങ്കിളി മുതൽ എത്രയോ പക്ഷികൾ
കവിതയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിനുമെത്രയോ മുമ്പാണ്
അമ്പേറ്റു വീണ ഒരു ക്രൗഞ്ചപക്ഷിയുടെയും അതിന്റെ ഇണയുടെയും
നിലവിളികൾ കവിതയായി പറന്നുയുർന്നത്. (ക്രൗഞ്ച
പക്ഷിയിലെയ്‌തൊരമ്പു വെറുതെയെൻ നേർക്കു നീട്ടണ്ടെടോ, എന്ന്
പി. രാമന്റെ പക്ഷി ഈ കവിതയിലിരുന്നു പാടുന്നുണ്ട്). എ.
അയ്യപ്പൻ ‘മനുഷ്യൻ തോക്കിൻ കുഴലിലൂടെ പക്ഷിയെ കാണുന്നു’
എന്നെഴുതിയപ്പോഴും ചിറകുകളിൽ വേഗമൊളിപ്പിച്ച് മനുഷ്യരിലേക്ക്
പാറിവന്ന ചില കിളികളുണ്ടായിരുന്നു. പി.പി. രാമചന്ദ്രന്റെ
ലളിതം എന്ന കവിതയിൽ അടയിരുന്നതിന്റെ ചൂടും ചൂരും കൂവലുകളും
അത്തരത്തിലുള്ളതായിരുന്നു. അതൊരു അടയാളമായി
രുന്നു. പക്ഷികുലം മുഴുവൻ കവിതയിൽ നിന്ന് കൂടൊഴിഞ്ഞ് പോയില്ല
എന്നതിന്റെ അടയാളം. ഇവിടെയിതാ ഒരു പക്ഷിയല്ല ഒരു
കൂട്ടം പക്ഷികൾ പി. രാമന്റെ കവിതയിലൂടെ നമ്മിലേക്ക് പെട്ടെ
ന്ന് പാറിവരികയാണ്. പക്ഷികളുടെ ജീവിതത്തെ അടുത്തുനിന്ന്
കാണുന്ന കവിതകളാണിത്. കവിതയിലെ ഓരോ ഖണ്ഡവും ഓരോ
പക്ഷിജീവിതങ്ങളാണ്. മനുഷ്യരെ കണ്ടാൽ പറന്നുപോകുന്ന
പക്ഷികളല്ല ഈ കവിതയിൽ ജീവിക്കുന്നത്. അവർ നമ്മിലേക്ക്
പറന്നുവന്നവരാണ്.
”ഒരു കിളിയൊരുമാത്രകൊണ്ടുമാറ്റും
ചെറിയൊരു പുൽമുന രത്‌നപീഠമായി
അതിനെയകലെ നോക്കി നാമിരിക്കും
നരകവുമുജ്ജ്വല ശാന്തിപീഠമാകും”
ചെറിയ പുൽമുന കിളിക്ക് രത്‌നപീഠമാണ്. ഇതു കാണുന്ന
മ്പോൾ നാം ഇതുവരെ ഇരുന്ന നരകം പോലും ശാന്തിപീഠമാകുമെന്ന്
കവി പറയുന്നു. പക്ഷികളുടെ ഇരിപ്പും നടപ്പും പറക്കലും
പെെട്ടന്നുള്ള തിരിച്ചുവരവും കാണുന്നു, ചില്ലകളിലെ കൂടു കാണുന്നു.
ചിറകിനുള്ളിലെ മുട്ടകൾക്കുള്ളിലുയിരനങ്ങുന്നതറിയുന്നു,
കൂട്ടിൽ കൊക്കുപിളർന്നിരിക്കുന്ന കിളിക്കുഞ്ഞുങ്ങളെ കാണുന്നു.
വാപൊളിച്ചിനി വിളിച്ചിടേണ്ട,നിൻ
തീറ്റ കൊക്കിൽ തിരുകിത്തരില്ല ഞാൻ
മണ്ണിലുണ്ടുപുഴു, കൊക്കുതാഴ്ത്തുക
കൊമ്പിലുണ്ടു കനി, പാറിയെത്തുക
ഈ വിധം പറക്കമുറ്റിയ കിളികളെ കാണുന്നു. ഇവിടെ പക്ഷി
കളും മനുഷ്യരും ഇടകലർന്നാണ് ജീവിക്കുന്നത്. അവരുടെ ആത്മഭാഷണങ്ങളായും
ജീവചരിത്രങ്ങളായും കവിത മാറുകയാണ്.
ഉദയം മുതൽ വലിയ കൊക്കുകളുമായി പച്ചകൾക്കുമേൽ കാവൽക്കാരനായി
ഉലാത്തുകയാൽ തന്നെ ഭയന്ന് പച്ചകൾ കട്ടു മുടി
ക്കാൻ ആരും വരികയില്ലെന്ന് ഒരു പക്ഷി ആത്മവിചാരം കൊള്ളുന്നു.
ഓരോ പകൽപ്പൊത്തിലിരുന്നു മൂങ്ങ
ക്കണ്ണെന്നെ നോക്കുന്നിതുറങ്ങിടാതെ
എനിക്ക് രാപ്പൊത്തിലിരുന്നു പക്ഷേ
തിരിച്ചുനോക്കാൻ പഴുതില്ല കഷ്ടം!
എന്ന മനുഷ്യന്റെ /കവിയുടെ ആത്മവിചാരവും നാം ഇവിടെ
വായിക്കുന്നു. മാത്രമല്ല ഭൂമിയിലെ ജീവജാലങ്ങള നിലനിർത്തുന്ന
പരിസ്ഥിതിയുടെ ഭാവി സൂചകങ്ങളായി കവി പക്ഷിയെ കാണുകയും
ചെയ്യുന്നു. മണലൂറ്റിയ കുഴിയിൽ കുടുങ്ങിക്കിടക്കുന്ന ജ
ലത്തെ കിളിക്കൂട്ടം കാണുകയാണ്. അതു കുടിക്കുവാൻ പറന്നെ
ത്തുമ്പോൾ തോക്കു ചൂണ്ടി പക്ഷികളെയകറ്റുന്ന മനുഷ്യർ. പണത്തിനുവേണ്ടി
വിൽക്കുന്ന ജലമാണതെന്ന് പക്ഷികൾക്കറിയി
ല്ലല്ലോ. മരങ്ങൾ, ജലം, ആകാശം, നദി എന്നിവയുടെ ആവാസവ്യവസ്ഥയ്ക്കുള്ളിലാണ്
പക്ഷികൾ ജീവിക്കുന്നത്. ശിഖരങ്ങളി
ലും മരപ്പൊത്തിലും മണ്ണിലും പക്ഷികൾ കൂടുകൂട്ടുന്നു. മനുഷ്യരുമതുപോലെ.
നഗരം നിർമിക്കുമ്പോഴും അതിനിടയിൽ പച്ചയുടെ
ഒരു സ്വപ്‌നം നാം നിർമിക്കുന്നുണ്ട്. കോൺക്രീറ്റ് വീടിൻമുറ്റത്തും
നമ്മൾ ഒരു ചെടിനടുന്നുണ്ട്.
പി. രാമൻ എന്ന കവിയുടെ ആത്മസഞ്ചാരങ്ങളാണ് ഈ കവിത.
ചില ക്യാമറച്ചിത്രങ്ങൾ കണ്ടയുടൻ പറന്നുയുർന്ന ഭാവനയുടെയും
ബോധ്യങ്ങളുടെയും അവസാനിക്കാത്ത സഞ്ചാരമാണിത്.
”കടലിന്റെയഗാധത വിട്ടുയരാ-
നിരു ചിപ്പികൾ നോറ്റു വ്രതങ്ങൾ സദാ
ഒരു നാളുയരങ്ങളിലൂടൊഴുകും
കിളികൾക്കവ നൽച്ചിറകായ് വിരിയാൻ”
ഈ പ്രതീക്ഷയാണ് കവിതയെ നന്മയുടെയും സ്‌നേഹത്തി
ന്റെയും തൂവൽക്കുപ്പായമണിയിക്കുന്നത്. കടലിന്റെ ആഴത്തിലെവിടെയോ
പറ്റിപ്പിടിച്ചിരിക്കുന്ന ചിപ്പികൾ ആഗ്രഹിക്കുന്നത് പക്ഷി
കളുടെ ചിറകായി മാറുവാനാണ്. ആകാശങ്ങളിലേക്ക് ഊളിയിട്ട്
പോകാൻ ആഗ്രഹിക്കുന്ന അവ ഇന്നു കാണുന്നത് ഒരു തലതരി
ഞ്ഞ ലോകത്തെയാണ്. ഉയരങ്ങളിലൂടൊഴുകുന്ന പക്ഷികൾ എന്നത്
അതിന്റെ സൂചനയാണ്. ഈ ‘ആറ്റുനന്മകൾ’ ഇതുപോലെ
നിൽക്കാൻ എന്റെ ശിരസ്സ് ബലിയായി എടുത്തുകൊള്ളുക എന്ന്
ഒരു ആമ സൂര്യന്റെ നേർക്ക് തലനീട്ടി പറയുന്നുണ്ട്. നിലനില്പി്‌നായുള്ള
ജീവജാലങ്ങളുടെ ഇത്തരം ചെറുത്തുനില്പുകളാണ് പി.
രാമൻ എന്ന കവി തിരിച്ചറിയുന്നത്. പക്ഷികുലത്തെ കൂടെക്കൂട്ടി
മനുഷ്യകുലത്തോട് അയാൾ പറയുന്നു:
”കിളിക്കൊക്കിനുള്ളിൽ പകരണമതിൻ
ഗാനഹൃദയം”
രണ്ട്
സ്വരത്താൽ തിരിച്ചറിയപ്പെടുകയും സ്വന്തം സ്വരംതന്നെ പേരായി
മാറുകയും ചെയ്യുന്ന പക്ഷികൾ നമുക്കുണ്ട്. ‘ട്രിക്ട്രിക് ട്രൂയിട്രൂ…യിറ്റ്’
എന്ന് പക്ഷിയുടെ ചിലമ്പലിൻ സ്വരം തന്നെ സ്വന്തം
കവിതയുടെ ശീർഷകമാക്കുകയാണ് ശിവകുമാർ അമ്പലപ്പുഴ (മാധ്യമം
ആഴ്ചപ്പതിപ്പ്). ഈ കവിതയിൽ ചില പക്ഷിസ്വരങ്ങൾ ഇനിയും
കേൾക്കുന്നുണ്ട്. ‘കുത്തിച്ചുട് കുത്തിച്ചുട്’ എന്ന കാലങ്കോ
ഴിയുടെ വിളി അത്തരത്തിലൊന്നാണ്. പക്ഷികളുടെ കരച്ചിൽ കവിതയാവുന്നതിന്റെ
സൗന്ദര്യം ഈ കവിതയിൽ നാമറിയുന്നു.
ട്രിക്ട്രിക് ട്രൂയിട്രൂ…യിറ്റ് എന്നത് ആറ്റുമണൽക്കോഴിയുടെ സ്വ
രമാണ്. ആ സ്വരം അതിജീവനത്തിനായുള്ള ഒരു പക്ഷിയുടെ ചെ
റുത്തുനില്പാണ്. ഈ ചെറുത്തുനില്പിനെ സ്ത്രീയുടെ അതിജീവനത്തിന്റെയും
പോരാട്ടത്തിന്റെയും പരിസരവുമായി ബന്ധിപ്പിക്കുകയാണ്
കവി. ഈ വിധം പക്ഷികളെയും മനുഷ്യരെയും രാഷ്ട്രീ
യമായി കണ്ണിചേർക്കുന്ന അസാമാന്യമായ രചനാപാടവമാണ് ഈ
കവിതയെ ശ്രദ്ധേയമാക്കുന്നത്.
”അടയിരിക്കുന്ന
കൂടിനരികിൽ
ശത്രുക്കളെത്തിയാൽ
ആറ്റുമണൽക്കോഴി
പതുങ്ങിയെഴുന്നേറ്റ്
ഓട്ടം തുടങ്ങും.
കുറെയകലെയെത്തിനിന്ന്
മാറിടം പൊക്കി പലവട്ടം
ഉടലുയർത്തിയും
താഴ്ത്തിയും ട്രിക്ട്രിക് ട്രൂയിട്രൂ…യിറ്റ്
എന്ന് ചൂളം വിളിക്കും”
ശത്രുവിൽ നിന്ന് തന്റെ കൂടിനെയും കുഞ്ഞുങ്ങളെയും തന്നെ
തന്നെയും രക്ഷിക്കാനുള്ള ഒരു പക്ഷിയുടെ വിദ്യയാണിത്. ശത്രുആക്രമിക്കുന്നതിൻ
മുമ്പേ അവൾ പൊടുന്നനെ അപ്രത്യക്ഷയാവും.
ഒരു പെൺപക്ഷിയുടെ ഈ അതിജീവന വിദ്യയിലൂടെ സ്വ
യം രക്ഷപ്പെടുന്ന സ്ത്രീജീവിതത്തിന്റെ കാഴ്ചയിലേക്കാണ് കവി
പിന്നീട് നമ്മെ നയിക്കുന്നത്.
”ഇപ്പേഴവൾ മുടിയിൽ
തവിട്ടുചായം
പുരട്ടുകയാണ്.
കണ്ണുകൾക്കു ചുറ്റും
മഞ്ഞവളയങ്ങൾ
കാൽനഖങ്ങളിൽ പച്ച
ഉടലുയർത്തിയും താഴ്ത്തിയും
ശീലിക്കുന്നതിനിടെ
ചുണ്ടുകൾ കൂർപ്പിച്ച്
ചൂളം വിളിക്കാനും
ശ്രമിക്കുന്നുണ്ട്
ട്രിക്ട്രിക് ട്രൂയിട്രൂ…യിറ്റ് ”
ആണധികാരം സ്ത്രീകൾക്കുനേരെയുള്ള അധിനിവേശമാണ്.
അവളുടെ ശരീരവും മനസ്സും കോളനികളാക്കി നിലനിർത്തുവാനാണ്
പുരുഷൻ ശ്രമിക്കുന്നത്. സ്ത്രീകൾ സ്വയം സംരക്ഷിക്കാൻ
നിർബന്ധിതരാവുന്നു. ഇത്തരം വർത്തമാനപരിസരത്താണ് ശി
വകുമാർ അമ്പലപ്പുഴ ഈ കവിത എഴുതുന്നത്. പക്ഷികളുടെയും
നിസ്സഹായരായ മനുഷ്യരുടെയും ജൈവപരമായ ഐക്യത്തിന്റെ
സ്വരമാണ് ഈ കവിതയിൽ നിന്നുയരുന്നതത്.