കവിതയുടെ ആവിഷ്‌കാര
ത്തിലും ആഖ്യാനശൈലിയിലും വ്യത്യസ്തത കൊ
ണ്ടുവരിക എന്നത് കവികളുടെ എക്കാലത്തെയും
വലിയ വെല്ലുവിളിയാണ്. ജീ
വിതകാലം മുഴുവൻ ഒരു ‘കവിത’ തന്നെ
എഴുതിക്കൊണ്ടിരിക്കുന്ന കവികൾ മലയാളകവിതയിൽ
വിരളമായിരുന്നില്ല. കവിതയിലെ
ഈ ‘അദ്വൈത’ പ്രവണതയെ
മറികടക്കുക എന്നത് വിഷമകരമായ
കാര്യമത്രേ. കഥയും കവിതയും വഴി
പിരിഞ്ഞ് ദൂരദേശത്ത് പാർത്തുകൊള്ള
ണമെന്ന പിടിവാശി പൂർവ കഥാ/കവി
താ ബോധ്യങ്ങളിൽ പ്രബലമായിരുന്നു.
എന്നാൽ കഥയും കവിതയും തമ്മിൽ എ
ക്കാലത്തും ഒരു രഹസ്യബാന്ധവം സൂ
ക്ഷിച്ചിരുന്നതായി കാണാം. അങ്ങനെ ന
മ്മുടെ പൂർവ കവികളുടെ ചില കവിതക
ൾ ഗദ്യം മുറിച്ചുള്ള പദ്യ കഥാഖ്യാനങ്ങളായി
മാറി. അത്തരം കാവ്യ-കഥകൾ മനുഷ്യഹൃദയങ്ങളെ
തരളിതമാക്കി. കണ്ണുകളിൽ
കടൽ നിറച്ചു. അതിന്റെ ഈണ
ങ്ങൾ തലമുറകളിലൂടെ പടർന്നൊഴുകി.
അങ്ങനെ നമ്മൾ കവിതയിൽ ഒളിഞ്ഞും
തെളിഞ്ഞും പാർക്കുന്ന ഒരു കഥയെ അന്വേഷിക്കുകയും
അതിന്റെ യഥാതഥ
വ്യാഖ്യാനങ്ങളിൽ അഭിരമിക്കുകയും ചെ
യ്തു. നമ്മുടെ ക്ലാസ് മുറികൾക്ക് അക
ത്തും പുറത്തും ഇത്തരം കാവ്യപഠനരീ
തികൾ ഇന്നും തുടരുകയാണ്.
ഈ സന്ദർഭത്തിലാണ് എസ്. കലേഷിന്റെ
‘ആട്ടക്കഥ’ ( മാതൃഭൂമി ആഴ്ചപ്പ
തിപ്പ്, ജൂൺ 18-24) എന്ന കവിത ഇത്തര
ത്തിലുള്ള കഥാഖ്യാനങ്ങളെ അപനിർമി
ക്കുന്നത്. ആട്ടക്കഥ എന്ന കവിതയുടെ
പേരുതന്നെ കവിതയിലെ കഥാസന്ദർഭത്തെയാണ്
സൂചിപ്പിക്കുന്നത്. ഇനി കാണാൻ
വരരുതെന്ന് പറഞ്ഞിട്ടും അവൻ
ചെന്നുകയറിയത് അവളുടെ വീട്ടിൽ. അവൾ
ആട്ടിയിറക്കിയിട്ടും അവിടെതന്നെ
ചുറ്റിപ്പറ്റി നിൽക്കുകയാണ് അവൻ. അവൾ
ടി വി ഓൺ ചെയ്തത് ഒരു പാട്ടിലേ
ക്ക്, ”കറുപ്പുതാൻ എനക്കു പുടിച്ച കളറ്”.
അവളെ കാണാൻ വന്നവൻ കറുത്ത
തൊലിയുള്ളവനാണെന്ന സൂചന ഈ
പാട്ടിലുണ്ട്. അതുകൊണ്ട് തന്നെ അവൾ
മറ്റൊരു പാട്ടിലേക്ക് ചാനൽ മാറ്റുന്നു: ”
മാടുസെത്ത മനുഷ്യൻ തിന്നാൻ, തോലെ
വച്ചു മേളം കട്ടി, അട്രാട്രാ നാക്കുമു
ക്ക നാക്കുമുക്ക”. ഇവയൊക്കെ സാമൂഹികമായ
ചില യാഥാർത്ഥ്യങ്ങളിലേ
ക്കുള്ള ‘അലസമായ’ ഒരു പാളിച്ചയാണി
ത്. ഇത്തരം പാളലുകളുടെ വെട്ടങ്ങളാണ്
ഈ കവിതയെ സാമൂഹ്യബലമുള്ള
ഒരു ശരീരമായി നിർമിച്ചെടുക്കുന്നത്. നാ
ക്കുമുക്ക എന്ന –
”പാട്ടിന്റെ വരിത്താളം ചവിട്ടി
അവളുടെ അച്ഛനും അമ്മയും
ജിമ്മിൽ പോകുന്ന ബ്രോയും
ഗേറ്റു തുറന്ന്
അവസാന വരിയിലേക്ക്
ചെരിപ്പൂരി”
അതൊരു ഇടിമുറിയാകും മുമ്പേ അവൻ
അവളുടെ കട്ടിലിനടിയിലേക്ക് നൂ
ണ്ടുപോകുന്നു. അവിടെ കിടന്ന ഒരു പൂച്ച
വാലും ചുരുട്ടി എണീറ്റുപോകുന്നു.
”കട്ടിലിനടിയിലേക്ക്
കുനിഞ്ഞെത്തുന്നവളുടെ കണ്ണുകൾ
ഇറുമ്പുന്നു പല്ലുകൾ
വിറയ്ക്കും ചുണ്ടിൽ
തെറികൾ ചിതറി
എന്നെയവൾ വിളിച്ചിരുന്ന പേര്
അത്താഴം കഴിഞ്ഞയുടനെ
അവളുടെയമ്മ നീട്ടിവിളിച്ചു.
പൂച്ച വിളികേട്ടു”
മധ്യകേരളത്തിലും മറ്റും ദലിത് പുരുഷന്മാരെ
സവർണർ അധിക്ഷേപിച്ച് വി
ളിക്കുന്ന പേരാണ് ‘പൂച്ച’ എന്നത്. പ്രത്യേകിച്ച്
പുലയ സമുദായത്തിൽപ്പെട്ട
വരെ. അവർ വളർത്തുന്ന പൂച്ച വിളികേ
ട്ടതോടെ അവന്റെ ജാതിസ്വത്വവും കീഴാളാനുഭവവും
കവിതയിൽ വെളിപ്പെടുകയാണ്.
അവനോടുള്ള അവളുടെ വെറു
പ്പിന്റെ കാരണവും മറ്റൊന്നായിരിക്കില്ല.
അപ്പോൾ മധ്യകേരളത്തിലെ ഒരു മധ്യ
വർഗ സവർണ വീടിനുള്ളിൽ പ്രണയ
ത്താൽ കുടങ്ങിപ്പോയ ഒരു ദലിത് യുവാവാണ്
നമ്മുടെ കഥാനായകൻ എന്ന്
നാം തിരിച്ചറിയുന്നു. ചർച്ചകളിൽ നിന്ന്
പാട്ടിലേക്ക് ചാനൽ മാറുമ്പോൾ അച്ഛ
നും അമ്മയും ബ്രോയും ചുവടുവയ്ക്കുകയാണ്.
പാട്ടും ചുവടും മുറുകുമ്പോൾ
കട്ടിലിനടിയിൽ പിടിച്ചുനിൽക്കാനാവാതെ
അവനും ചുവടുകളിലേക്ക് വെളിച്ച
പ്പെടുകയാണ്. അങ്ങനെ അവളും അവനും
അച്ഛനും അമ്മയും ബ്രോയും പാട്ടി
നൊപ്പിച്ച് തുള്ളുകയാണ്. പെട്ടന്ന് പാട്ടി
ന്റെ വരികൾ തീരുന്നു.
”കലർപ്പിൻ കളി അവസാനിച്ചതി
നാൽ
അവളുടെയച്ഛൻ എന്നെ തുറിച്ചു
നോക്കി
വെറുപ്പൊലിച്ചിറങ്ങും കണ്ണുകളിലൂടെ
ബ്രോ എന്റെ നേരെ കവാത്തുനട
ത്തി
ചെകിട്ടിലേക്ക് വന്നുവീണ കൈപ്പ
ത്തിയിൽ
പാമ്പു മൂളും ശബ്ദം ഞാൻ കേട്ടു”
പെട്ടെന്ന് വീണ്ടും പാട്ടു കേൾക്കുന്നു.
വീണ്ടും എല്ലാവരും തുള്ളലിലേക്ക് തിരി
ച്ചെത്തി. അവനും അവളും മുറ്റത്തിറങ്ങി
ത്തുള്ളി. അവിടെനിന്ന് തുള്ളിത്തുള്ളി
ഗേറ്റും കടന്നു. അവിടെനിന്ന്
”ആട്ടത്തിന്റെ ദിക്കിലേക്ക് അവളും
പാട്ടിന്റെ ദിക്കിലേക്ക് ഞാനും പാ
ഞ്ഞുപോയി.
അവിടെ അവൾക്കൊരു പാട്ടുകാരനെ
കിട്ടി
എനിക്കൊരു ആട്ടക്കാരിയെയും.
………………………………………
അവളെ പിന്നിതുവരെ കണ്ടിട്ടില്ല
എന്തിനു കാണണം?”
ഈ വിധം കവിത തീരുമ്പോൾ അത് നൽകുന്ന സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ
അനുഭവാഘാതം ചെറുതല്ല.
നൈമിഷികതയുടെ ബൃഹദാഖ്യാനമായി
കവിത ഇവിടെ മാറുകയാണ്.
പുതിയ കവിത ഇത്തരം നൈമിഷകതകളെയും
സൂക്ഷ്മതകളെയും ഭൂതക്ക
ണ്ണാടിയിലെന്നപോലെ കാണിച്ചുതരി
കയാണ്. അതുകൊണ്ടുതന്നെ അത്തരം
ചില കാഴ്ചകൾക്ക് കാരിക്കേച്ചറിന്റെ
സ്വാഭാവം വന്നുകൂടായ്കയില്ല. പുതുകവിതയിൽ
കാരിക്കേച്ചർ സ്വാഭാവം പ്രബലമാകുന്നത്
അങ്ങനെയാണ്. കലേഷ്
ഈ കവിതയിൽ ഹ്രസ്വമായ ചില അനുഭവ
മുഹൂർത്തങ്ങളെ സൂക്ഷ്മത്തിന്റെ
സൂക്ഷ്മതയിലേക്ക് ആഖ്യാനപ്പെടുത്തി
പെട്ടെന്ന് വളർത്തി വികസിപ്പിച്ചെടുക്കുകയാണ്.
”ഞങ്ങളോടിയ വഴിയിൽ
രാത്രിക്കു രാത്രി പുല്ലുമുളച്ചു
പകലിനുപകൽ പുല്ലുപൂത്തു”
എന്നെഴുതുന്നത് മേല്പറഞ്ഞ വളർച്ച
യുടെ സൂചനയാണ്. ആട്ടത്തിന്റെ ദി
ക്കിൽ നിന്ന് പാട്ടുകാരനെ അവൾക്കു കി
ട്ടുന്നു. പാട്ടിന്റെ ദിക്കിൽ നിന്ന് ആട്ടക്കാരി
യെ അവനും. പാട്ടും ആട്ടവും പരസ്പരം
വച്ചുമാറാനാവത്തതല്ല. അവയ്ക്ക് സൂ
ക്ഷ് മത്തിലും സ്ഥൂലത്തിലും ബന്ധമു
ണ്ട്. കഥയും കവിതയും വഴിപിഞ്ഞ് ദൂരദേശങ്ങളിൽ
പാർത്തെങ്കിലും ഇവ തമ്മി
ലുള്ള ആന്തരിക ബന്ധംപോലെ ഒന്ന്
പാട്ടിലും ആട്ടത്തിലുമുണ്ട്. ആട്ടത്തിന്റെ
ദിക്കിൽ നിന്ന് പാട്ടുകാരനെയും പാട്ടി
ന്റെ ദിക്കിൽ നിന്ന് ആട്ടക്കാരിയെയും കണ്ടെത്തുന്നതുപോലെയാണ്
കവിതയിൽ നിന്ന് കഥയും കഥയിൽ നിന്ന് കവിതയും
കണ്ടെത്തുന്നത്. ഇത്തരം കഥാഖ്യാനങ്ങൾ
കലേഷിന്റെ കവിതകളുടെ
പൊതുസ്വാഭാവമാണെന്ന നില
യിൽ വിമർശിക്കുന്നവരുണ്ട്. ഈ വിമർ
ശനത്തിനുള്ള കാവ്യാത്മകമായ മറുപടി
യാണ് ‘ആട്ടക്കഥ’ എന്ന കവിത. സാമൂഹികമായ
വിവേചനങ്ങളും മർദനങ്ങ
ളും അനുഭവിക്കുന്ന ഒരു ജനതയുടെ ആ
ന്തരികമായ പ്രതിഷേധങ്ങളും ചെറുത്തുനില്പുകളും
ഈ കവിതയിൽ നിന്നുയരു
ന്നുണ്ട്. അത്തരത്തിലുള്ള സവിശേഷമായ
വായനയിലേക്ക് വികസിപ്പിക്കു
വാൻ കഴിയുന്ന ആന്തരികബലമുള്ള കവിതയാണിത്.
പുതുകവിത അതിന്റെ കാവ്യശരീരത്തെ
അകത്തും പുറത്തും പുതുക്കിപ്പ
ണിയാൻ ആഗ്രഹിക്കുന്നു. അജീഷ്ദാസന്റെ
കവിതകളിൽ ഇത്തരം പ്രവണതകൾ
കണ്ടെത്താനാവും. അദ്ദേഹത്തി
ന്റെ ‘മരണവാറന്റ്’ (മാധ്യമം ആഴ്ചപ്പതി
പ്പ്, ജൂൺ 26) എന്ന കവിത വായിക്കുക:
”ആട് പട്ടി പശു പെരുച്ചാഴി
ആശുപത്രി ജയിൽ പാർലമെന്റ്
……………………………
……………………………
കോഴി താറാവ് മനുഷ്യൻ
മണ്ണടക്കി വാഴുന്ന സകലതിനോടും
മണ്ണടക്കി വാഴുന്ന മണ്ണിനോടും
ഇവിടെ വേണ്ടാത്ത സകലമാന സകലതിനോടും
‘ഇനിക്കണ്ടേക്കരുതെ’ന്ന്
ഒരന്ത്യശാസന കൊടുത്തിട്ടുപോയി
രാത്രി –
ചന്ദ്രൻ”
എന്നാൽ സൂര്യൻ നോക്കുമ്പോൾ ഒ
ന്നും പോയിട്ടില്ല.
” ഉണ്ട്
എല്ലാം
എല്ലാവരും
പോയിട്ടില്ല
വീണ്ടും വരുന്നു രാാാാത്രി
വീീീീണ്ടും പകൽ”.
ഈ കവിത നൽകുന്ന താക്കീത് പാരി
സ്ഥിതികമാണ്. അത് മനുഷ്യന് നൽകു
ന്ന നാളത്തേക്കുള്ള മരണവാറണ്ട് തന്നെയാണ്.
***
ടി. ഗോപി എന്ന കവിസുഹൃത്ത്
ക്യാൻസർബാധിതനായി ചികിത്സയി
ലാണ്. അസാമാന്യമായ കാവ്യാവബോധമുള്ള
കവിയാണ് ഗോപി. ഭൂമിക്ക് ഒരു നടപ്പാത,
ഹിഗ്വിറ്റയുടെ രണ്ടാം വരവ്,
കൈത്തോക്ക്, ഉൽപ്രേക്ഷ എന്നിവയാണ്
അദ്ദേഹത്തിന്റെ കാവ്യസമാഹാര
ങ്ങൾ. പുതുകവിതയുടെ സൂക്ഷ്മതയും
സൗന്ദര്യവും സാമൂഹ്യാവബോധവും
ഗോപിയുടെ എല്ലാ കവിതകൾക്കുമുണ്ട്.
അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിന്
ഹിഗ്വിറ്റയുടെ രണ്ടാം വരവ് എന്ന പുസ്‌കത്തിന്റെ ര
ണ്ടാം പതിപ്പ് ഇറക്കിയിട്ടുണ്ട്. അക്ഷരങ്ങ
ളെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും
ഈ പുസ്തകം വാങ്ങണമെന്ന് അഭ്യർ
ത്ഥിക്കുന്നു.
”അവർക്ക് എന്നെയും
എനിക്ക് അവരെയും ആവശ്യമുണ്ട്.
ആരോ ആ വരികൾ ഉറക്കെ ചൊല്ലി
കവിത അതിജീവനം തന്നെയാണ്
എല്ലാ അതിജീവനങ്ങളും സുന്ദരമായ
കവിതയാണ്.
(അതിജീവനങ്ങൾ)
എന്ന് ടി. ഗോപി ഒരിക്കൽ എഴുതി.
ശിവകുമാർ അമ്പലപ്പുഴ (മുയൽ രോമം
കൊണ്ടുള്ള ബ്രഷ്, സമകാലിക മലയാളം
വാരിക, ജൂൺ12), പി. രാമൻ (മൂ
ന്നു കവിതകൾ, മാധ്യമം ആഴ്ചപ്പതിപ്പ്,
ജൂൺ 5), ആർ. സംഗീത (പക്ഷിനാടകം,
മാധ്യമം ആഴ്ചപ്പതിപ്പ്, മെയ് 5), എൻ.ജി.
ഉണ്ണികൃഷ്ണൻ (സാധാരണ ജന്മം, സമകാലിക
മലയാളം വാരിക, മെയ് 1), ലി
ഷ അന്ന (കോഫി ടൈം ബിനാലെ,
കൈരളിയുടെ കാക്ക, ഏപ്രിൽ-ജൂൺ),
ശ്രീജിത് പെരുന്തച്ചൻ (അച്ഛൻ ക്ഷമിച്ചു,
കൈരളിയുടെ കാക്ക, ഏപ്രിൽ-ജൂൺ)
തുടങ്ങിയവ പോയ കാവ്യമാസങ്ങളിലെ
ശ്രദ്ധേയ കവിതകളായിരുന്നു.
കണ്ടിട്ടും വായിച്ചിട്ടും പരാമർശിക്കാതെ
പോയ കവിതകൾ കലഹിക്കാൻ വരട്ടെ.
അവരുടെ വിചാരണകൾ നേരിടു
ന്ന ഒരു ദിവസത്തെ പ്രതീക്ഷിക്കുന്നുണ്ട്.
കവിതയിൽ യുദ്ധവും സമാധാനവും ആകാം.
ഒളിപ്പോരും ചാവേറുകളുമുണ്ടാ
കാം. ഒരുപക്ഷേ എഴുതപ്പെടാതെ പോയ
അനേകായിരം കവിതകളുടെ കാരുണ്യം
കൊണ്ടാവാം ഈ അധീശലോകം ഇങ്ങ
നെതന്നെ നിലനിൽക്കുന്നത്.