ശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ
സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക്
മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും
ഭാഷ എന്നത് കവിതയുടെ അനേകം സാധ്യതകളിൽ ഒന്നുമാത്രമാണെന്നും
നമുക്ക് തിരിച്ചറിവുണ്ടാകണം. ലിഖിത കേന്ദ്രിതമായ പാഠ്യപദ്ധതികളാണ്
നമുക്കുള്ളത്. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ അത് ഭാഷയിലൂടെ
മാത്രം മനസ്സിലാക്കിയാൽ പോര. പുതിയ രീതിയിലുള്ള പാഠ്യരീതികൾ പരീക്ഷിക്കപ്പെടണം.
അതുപോലെ സമകാലിക ലോക കവിതയിൽ ഉണ്ടാവുന്ന മാറ്റങ്ങളും പഠിപ്പിക്കപ്പെടണം.
ഭാഷയിലെ കലാപവും ഭ്രാന്തുമാണ് കവിത. വാക്കുകൾ വസ്തു
ക്കളായും വസ്തുക്കൾ വാക്കുകളായും
കവിതയിൽ കൂടുവിട്ട് കൂടുമാറുന്നു.
കവി ഒളിപ്പിച്ചു വച്ചതെല്ലാം കവിത
സ്വയം വെളിപ്പെടുത്തുന്നു. അങ്ങനെ പരാജയപ്പെട്ട
മാന്ത്രികനെപ്പോലെ കവി
സ്വന്തം കവിതയ്ക്കുമുമ്പിൽ പകച്ചുനി
ൽക്കുന്നു. കവിതയ്ക്കുമേൽ കവിക്ക് നി
യന്ത്രണമുണ്ടെന്നുള്ളത് കവിയുടെ മാത്രമല്ല
ഒരു സമൂഹത്തിന്റെ തന്നെ മിഥ്യാധാരണയാണ്.
വൈലോപ്പിള്ളിയുടെ
‘മാമ്പഴ’ത്തെക്കുറിച്ചുള്ള എം എൻ വിജ
യന്റെ നിരീക്ഷണങ്ങൾ അതിന് ഉദാഹരണമാണ്.
ജീവിതത്തിന്റെ ഭ്രമണപഥ
ങ്ങൾക്കു വെളിയിൽ സഞ്ചരിക്കുന്ന ഒരു
കവിതയുടെ ഡിഎൻഎയിൽ പോലും
ജൈവചേതനകൾ കണ്ടെത്താനാവു
മെന്നതിൽ തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.
വ്യാകരണങ്ങളാൽ വ്യവഹരി
ക്കപ്പെടുന്ന ഭാഷയെ സർഗാത്മക വ്യവഹാരമാക്കി
മാറ്റുന്നത് കവിതയാണ്. കവിത
രചിക്കപ്പെടാത്ത ഏതെങ്കിലും ഭാഷയുണ്ടോ
എന്നുള്ള അന്വേഷണം ഇവി
ടെ പ്രസക്തമാണ്.
എന്നാൽ ഒരു ഭാഷയിൽ കവിതയുണ്ടാവണമെന്നത്
കവിതയുടെ പ്രശ്നമേയല്ല.
അത് ഭാഷയുടെ മാത്രം കാര്യമാണ്.
യഥാർത്ഥത്തിൽ ഒരു കവിതയ്ക്ക്
ഭാഷതന്നെ എന്തിന്? സമകാലിക കവി
ത ഭാഷയെക്കൂടി കൈവെടിയുന്നുണ്ട്
എന്നുപറഞ്ഞാൽ മലയാളത്തിലെ യാഥാസ്ഥിതിക
നിരൂപകരും കവികളും വാളെടുത്തേക്കാം.
പക്ഷേ അതൊരു യാഥാർത്ഥ്യമാണ്. ഭാഷാനന്തര കവിത
(post language poetry) ഇന്ന് ലോക
ത്താകമാനം ആസ്വദിക്കപ്പെടുന്നുണ്ട്. നമ്മുടെ
മലയാളത്തിൽ അത്തരം പരിശ്രമ
ങ്ങൾ നടന്നിട്ടുണ്ട്. പോയട്രി ഇൻസ്റ്റലേഷൻ
അത്തരത്തിലൊന്നായിരുന്നു, എസ്
കലേഷ്, അജീഷ് ദാസൻ, ലതീഷ്
മോഹൻ തുടങ്ങിയവരുടെ കവിതകളാണ്
ഈ വിധം ആവിഷ്കരിക്കപ്പെട്ടത്. പക്ഷേ
നമ്മുടെ പൊതുബോധത്തിൽ കവിത
എന്നത് ഭാഷയുടെ നിർമിതിയായി
ഇന്നും തുടരുന്നു.
ഭാഷ അധികാരത്തെ സൃഷ്ടിക്കുന്നതായി
പോസ്റ്റ് ലാഗ്വേജ് കവികൾ വിശ്വ
സിക്കുന്നു. ഭാഷയുടെ അധികാരത്തെ
യും അതിന്റെ അടയാളങ്ങളെയും തകർ
ത്തുകൊണ്ട് എങ്ങനെ കവിത സൃഷ്ടി
ക്കാമെന്നാണ് അവർ അലോചിക്കുന്നത്.
ഭാഷാകവികൾ സാഹിത്യസിദ്ധാന്ത
ങ്ങളിൽ അമിതവിശാസമുള്ളവരാണ്.
അത്തരം സിദ്ധാന്തങ്ങൾ തന്റെ കവിതകളിൽ
നിന്ന് കണ്ടെത്തണമെന്ന് അവർ
പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവർ
സൃഷ്ടിക്കുന്ന കാവ്യാനുഭവങ്ങൾ ഭാഷാനുഭവങ്ങൾക്കുപ്പറത്തേക്ക്
വികസിക്കുന്നില്ല.
കാവ്യഘടനയുടെ കാര്യത്തിൽ
അവർ അതിയാഥാസ്ഥിതകരാണ്. ആഖ്യാനത്തിലും
വരികളിലും കവിതയുടെ
‘ആത്മീയ’ ഔന്നത്യത്തിലും ഭാഷാകവി
കൾ അമിതവിശാസികളാണ്. എന്നാൽ
ഭാഷാനന്തര കവിത ഇത്തരം കാര്യങ്ങ
ളെ ശ്രദ്ധിക്കുന്നില്ല. അവർ ആധുനിക
സാങ്കേതിക വിദ്യകളെ കവിതയുടെ ആവിഷ്കാരത്തിനായി
ഉപയോഗിക്കുന്നു.
2014-ൽ പുറത്തിറങ്ങിയ യോലോ പേജ
സ് (Yolo Pages) എന്ന കാവ്യസമാഹാരം
ലോകത്താകമാനം ശ്രദ്ധനേടുകയുണ്ടായി.
അത് ഭാഷയിൽ ആവിഷ്കരി
ക്കപ്പെടുന്നത് മാത്രമല്ല കവിത എന്ന
ബോധ്യത്തെ ബലപ്പെടുത്തുന്നതായിരുന്നു.
ഒരുകൂട്ടം സമകാലിക യുവകവികളാണ്
അതിൽ എഴുതിയിട്ടുള്ളത്. ട്വീറ്റുകൾ,
ചെറിയ ഇമേജുകൾ, വരകൾ എന്നിവയുൾപ്പെടുത്തിക്കൊണ്ടാണ്
യോലോ പേജസ് ഒരുക്കിയിരിക്കുന്നത്.
ആൾട്ടർനേറ്റീവ് ലിറ്ററേച്ചറിന്റെ (alternative literature)
ഏറ്റവും പുതിയ മുഖമായി ഈ പുസ്തകത്തെ
കാണാവുന്നതാണ്. അതുപോലെ
യൂറ്റിയൂബിനെ ഉപയോഗപ്പെടുത്തിക്കൊണ്ട്
കവിതയുടെ പെർഫോമൻസുമായി
നിരവധി യുവകവികൾ രംഗത്തുവന്നു.
അമേരിക്കൻ സമകാലിക കവിയും
ബ്ലോഗറും യൂറ്റിയൂബറുമായ സ്റ്റീവ് റോഗൻ
ബർഗിനെപ്പോലുള്ളവർ ഈ രംഗത്ത്
ശ്രദ്ധേയരായവരാണ്. നിരവധി പാ
ശ്ചാത്യരാജ്യങ്ങളിൽ കവിതയുടെ ആവി
ഷ്കാരരീതികൾ ബഹുവിധമായ മാന
ങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭാഷയുടെ
കുറ്റിയിൽ നിന്ന് കവിതയെ മോചിപ്പി
ക്കാൻ നമ്മൾ ഇതുവരെ തയ്യാറായിട്ടില്ല.
ശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്ര
ങ്ങൾ, പലതരത്തിലുള്ള പെർഫോമൻ
സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന
കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും
സഞ്ചരിക്കേണ്ടതു
ണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും
ഭാഷ എന്നത് കവിതയുടെ അനേകം
സാധ്യതകളിൽ ഒന്നുമാത്രമാണെന്നും
നമുക്ക് തിരിച്ചറിവുണ്ടാകണം. ലിഖിത
കേന്ദ്രിതമായ പാഠ്യപദ്ധതികളാണ് നമു
ക്കുള്ളത്. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന
കുട്ടികൾ അത് ഭാഷയിലൂടെ മാത്രം മനസ്സിലാക്കിയാൽ
പോര. പുതിയ രീതി
യിലുള്ള പാഠ്യരീതികൾ പരീക്ഷിക്കപ്പെടണം.
അതുപോലെ സമകാലിക ലോക
കവിതയിൽ ഉണ്ടാവുന്ന മാറ്റങ്ങളും പഠി
പ്പിക്കപ്പെടണം.
ഒരാൾ ഭാഷ കൊണ്ടല്ല കവിത രചി
ക്കുന്നത്. ശരീരം കൊണ്ടാണ്, ജീവിതം
കൊണ്ടാണ്. ഭാഷ ഒരു ഉപകരണമായേ
ക്കാം. ഭാഷയിലെ സൂക്ഷ ്മാന്വേഷണ
ങ്ങളിലും പരീക്ഷണങ്ങളിലും മാത്രം നമ്മുടെ
കവിത ഒതുങ്ങിനിന്നാൽ പോരാ.
മലയാളത്തിലെ ഏറ്റവും പുതിയ കവിക
ൾക്ക് ഈ തിരിച്ചറിവുണ്ട്. ഗൃഹാതുരതയുടെ
രുചികളിൽ അവർക്ക് താത്പര്യമി
ല്ല. അവരുടെ അഭിരുചികളിൽ കവിതയിൽ
പലതും ചെയ്യാനുള്ള ഉപ്പ് അടങ്ങി
യിട്ടുണ്ട്. ഏറ്റവും പുതിയ കവികൾ മുഖ്യാധാരാ
പ്രസിദ്ധീകരണങ്ങൾക്ക് പുറ
ത്ത് ജീവിക്കുന്നു. ഭാഷയിലൂടെ ഭാഷയിൽ
തന്നെ ജീവിച്ചുപോരുന്ന ഇത്തരം
മാസികകളെ നിഷേധിച്ചുകൊണ്ടും ഭാഷയുടെ
അധികാരത്തിനു പുറത്തുകടന്നുകൊണ്ടുമാണ്
ഇനി നമുക്ക് കവിത സൃഷ്ടിക്കേണ്ടത്.