Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി August 26, 2017 0

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ റംസാൻകാല രാക്കാഴ്ചകൾ നൽകുന്ന അനുഭവങ്ങൾ വിസ്മയകരം മാത്രമല്ല, വർണനാതിതവുമാണെന്ന്ഇക്കഴിഞ്ഞ ജൂലൈമാസത്തിലെ ഒരു രാത്രിനഗരത്തിൽ മുസ്ലിംസമുദായക്കാർ തിങ്ങിപ്പാർക്കുന്ന മൊഹമ്മദലി റോഡ് മുതൽ ഭേണ്ടി ബസാർവരെ ‘കാക്ക’ മാസിക സംഘടിപ്പിച്ച റംസാൻ യാത്ര തെളിയിക്കുകയുണ്ടായി. ആ യാത്രയിലെ നേർക്കാഴ്ചകളും അനുഭവങ്ങളുംവായനക്കാരുമായിപങ്കുവയ്ക്കുകയാണിവിടെ.

‘ബോംബെ’ എന്നും ‘ബംബൈ’ എന്നും അറിയപ്പെട്ടിരുന്ന നഗരം മുംബൈ ആയിട്ട് അധികം കാലമായില്ല. പുതിയവർ ഈ നഗരത്തെ മുംബൈ എന്ന് വിളിക്കുമ്പോൾ പഴമക്കാർക്കിന്നും അത് ബോംബെ അല്ലെങ്കിൽ ബംബൈതന്നെ. ഈനഗരത്തിന് വേറെ ചില ഓമനപ്പേരുകൾ കൂടിയുണ്ട്. ചിലരതിനെ സ്വപ്‌നനഗരിഎന്ന് വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർക്കത് മായാനഗരിയാണ്. ആസുരവും
അതിദ്രുതവുമായ ഒരു ജീവിതതാളമാണ് ഈ നഗരത്തിന്റേതെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവനവനിൽതന്നെ മുഴുകി, അവനവനിൽ മാത്രം അലിഞ്ഞുചേർന്നുകൊണ്ട് പരസ്പരബന്ധമില്ലാത്ത ഒരുപാട് മനുഷ്യരൂപങ്ങൾ ആ താളത്തിനൊത്ത് ചലിക്കുമ്പോൾ നഗരം ആൾ
ക്കൂട്ടങ്ങളുടെ നിലയ്ക്കാത്ത മഹാപ്രവാഹമായി മാറുന്നു. അങ്ങനെയുള്ള ആൾക്കൂട്ടങ്ങൾക്ക് ഒരേ മുഖച്ഛായയാണ്, ഒരുപാട് നിറങ്ങൾ ഒന്നിച്ചുചേരുംപോലെ. അതായത്, അസ്വസ്ഥതയുടെയും അസംതൃപ്തിയുടെയും അങ്കലാപ്പിന്റെയും ആവേശത്തിന്റെയും വിവിധ ഭാവങ്ങൾ കലർന്ന ഒരേ മുഖച്ഛായ. ഇവിടെ ആർക്കും ആരെയും ശ്രദ്ധിക്കാൻ നേരമില്ല. എല്ലാവരും സമയത്തിന്റെ ബലിയാടുകളാണ്.

എന്നാൽ ആ ആൾക്കൂട്ടങ്ങളിലെ ഓരോ മുഖവും വേർതിരിച്ചു നോക്കിയാൽ അവയെല്ലാം വ്യത്യസ്തമായിരിക്കും എന്നപോലെതന്നെയാണ് അവരുടെ മനസുകളും. ആ മനസുകൾ നിറയെ സ്വപ്നങ്ങളാണ്.
പ്രശസ്ത ചിത്രകാരൻ
എം.എഫ്. ഹുസൈൻ ഒരിക്കൽ പറഞ്ഞപോലെ ആ സ്വപ്നങ്ങൾ അടിസ്ഥാനപരമായി ഒന്നാണെങ്കിലും ഒരു കാലിഡോസ്‌കോപ്പിൽ മാറി മാറി രൂപപ്പെടുകയോ തെളിയുകയോ ചെയ്യുന്ന ചിത്രങ്ങൾ പോലെ വ്യത്യസ്തമായിരിക്കും അവ. സ്വപ്‌നനഗരം എന്ന് പറയുന്നത് അതുകൊണ്ടാണ്. ഈ നഗരപ്രവാഹത്തെ
വെറുക്കുന്നവർക്കുപോലും അതിനെഉപേക്ഷിച്ചുപോകാൻ കഴിയാത്തതും അതുകൊണ്ടുതന്നെ. കാലത്തി
നുപോലും മായ്ക്കാൻ കഴിയാത്ത ഒട്ടേറെ വർഗീയ കലാപങ്ങളുടെ രഥചക്രമുരുണ്ട മുറിപ്പാടുകൾ നെഞ്ചിലേന്തുമ്പോഴും മറ്റൊരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത കോസ്‌മോപൊളിറ്റൻ ഭാവശുദ്ധി
ഈ നഗരത്തിനു മാത്രം സ്വന്തമാണ്. അതിന്റെപ്രതീകമത്രെ നഗരം ആർഭാടമായിത്തന്നെ ആഘോഷിക്കാറുള്ള വിവിധതരം ഉത്സവങ്ങൾ. ഗണേശോത്സവവും ദീപാവലിയും റംസാൻ ഈദുംഅവയിൽ ചിലതു മാത്രം.

ഇപ്പോൾ റംസാൻ കാലമായതിനാൽ മുംബൈ നഗരത്തിലെ റംസാൻ ആഘോഷങ്ങളെക്കുറിച്ച ് ചിന്തിക്കാം. മുംബൈയിൽ മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് മൊഹമ്മദാലി
റോഡ്, മസ്ജിദ് ബന്തർ, ഭേണ്ടിബസാർ, ബൈക്കുള, കുർള, മാഹിം, ബാന്ദ്ര തുടങ്ങിയ പരിസരങ്ങൾ. അതുപോലെ മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ മുംബ്ര, കല്യാൺ, ഭീവണ്ടി, അംബർനാഥ്,
മീരാറോഡ് എന്നീപ്രാന്തപ്രദേശങ്ങളും. സ്വാഭാവികമായും റംസാൻ ആഘോഷിക്കുന്ന പ്രധാന ഇടങ്ങളും
അവതന്നെ.

മൊഹമ്മദലി റോഡ്

സി.എസ്.ടി. റെയിൽവേ സ്റ്റേഷന്‌സമാന്തരമായുള്ള ഡി.എൻ. റോഡ് സന്ധിക്കുന്ന രമാബായി അംബേദ്കർ റോഡിലെ ഹജ്ജ് കമ്മിറ്റി (ഹജ്ജ് ഹൗസ്) കെട്ടിടത്തിന്റെ ഓരം ചേർന്ന് മുന്നോട്ടു
പോകുമ്പോൾ വിദേശനിർമിത വസ്തുക്കൾ വിൽക്കുന്ന മനീഷ് മാർക്കറ്റ്, മുസാഫിർഖാന,
ഹോട്ടൽ ഗുൽഷൻ-എ-ഇറാൻ എന്നിവയ്ക്ക് തൊട്ടടുത്തുള്ള സിഗ്‌നൽ ജങ്ഷനിൽ നിന്ന് തുടങ്ങുന്നതാണ്
മുംബൈയിലെ പ്രസിദ്ധമായ മൊഹമ്മദലിറോഡ്. മികച്ചൊരു വ്യാപാരകേന്ദ്രംഎന്നതിന് പുറമെ ഈ റോഡിന്റെ പ്രസിദ്ധിക്കു പിന്നിൽ ഭൂമിശാസ്ത്രപരവും പാചകശാസ്ത്രപ്രകാരവുമുള്ള ഒരുപാട് ഘടകങ്ങളുണ്ട്.

ഇന്ത്യൻ മുസ്ലിംലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളും ആക്ടിവിസ്റ്റും പണ്ഡിതനും പത്രപ്രവർത്തകനും
കവിയും ഖിലാഫത് പ്രസ്ഥാനത്തിന്റെ മുൻനിരനേതാവുമൊക്കെയായിരുന്ന മൗലാനാ മൊഹമ്മദലി ജൗഹറിന്റെ പേരിലുള്ള ഒരു പ്രധാന റോഡാണത്. മുംബൈയിലെ പ്രശസ്തമായ ക്രാഫോർഡ് മാർക്കറ്റിനെതിർവശത്തുനിന്നു തുടങ്ങി ഭേണ്ടിബസാറിലെത്തുന്ന ഈ റോഡിനു മുകളിലൂടെയാണ്
ജെ.ജെ. ഫ്‌ളൈ ഓവർ പോകുന്നത്. മൊഹമ്മദാലി റോഡിലെത്തുന്ന ഏവരേയും
വരവേൽക്കുന്നരണ്ടുതരം ഗന്ധങ്ങളുണ്ട്. ഒന്ന് ആ റോഡിലെ നിരവധി അത്തർ കടകളെ ചൂഴ്ന്നുനിൽക്കുന്ന വിവിധയിനം അത്തറുകളുടെയും മറ്റൊന്ന് മിനാര മസ്ജിദിനടുത്തുള്ള പ്രശസ്തമായ
സുലൈമാൻ മിഠായിവാലയിൽ നിന്നുള്ള മധുരപലഹാരങ്ങളുടെയും. നാസാരന്ധ്രങ്ങളെ ഹരം പിടിപ്പിക്കുന്ന ആ ഗന്ധങ്ങളാണ് മൊഹമ്മദലിറോഡിന്റെ പൊതുവെയുള്ള ഐഡന്റിറ്റി എന്ന്പറയാം.
കാരണം രാത്രികാലങ്ങളിൽ കച്ചവടം അവസാനിപ്പിച്ച് കടകളടച്ച ശേഷവും ആ ഗന്ധങ്ങൾ അവിടെത്തന്നെ ഉണ്ടാകും.

മൊഹമ്മദലി റോഡിൽ കാല് കുത്തിയപ്പോൾതന്നെ അടുത്തുള്ള മിനാരമസ്ജിദിൽ നോമ്പ് തുറക്കാക്കാൻ പോകുന്നവരുടെ തിരക്ക് ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിനിടയിൽ റോഡരികിൽ ഈന്തപ്പഴങ്ങളും പലതരം നമസ്‌കാരതൊപ്പികളും മറ്റും കൈവണ്ടികളിൽ നിരത്തി വിൽക്കുന്നവരുടെയും അവയ്ക്ക് വില
പേശുന്നവരുടെയും ആരവങ്ങൾ വേറെ. ഒപ്പംആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയുക്തരായ പോലീസുകാരുടെ വിസിലൂത്തും ആക്രോശങ്ങളുംതുടർന്നുകൊണ്ടിരുന്നു.

തിരക്കിനിടയിലൂടെ വിയർത്തുകുളിച്ച് മുന്നോട്ടുനീങ്ങുമ്പോൾഇനിയും യാത്ര തുടരണോ എന്ന് മനസ് ശങ്കിച്ചു. അന്നേരമാണ്ആൾക്കൂട്ടത്തിനിടയിലെങ്ങുനിന്നോ അശരീരി കണക്കെ പ്രശസ്തമായ
ആ ഖൗവ്വാലി ഗാനത്തിന്റെ ഈരടികൾ കേൾക്കുമാറായത്:

‘ഭർദോസോലി മേരീയാ മൊഹമ്മദ്,
ലൗട്ട്കർ മൈനാ ജാവൂംഗാ ഖാലീ….’

പാകിസ്ഥാൻ സൂഫി സംഗീതജ്ഞരായ സാബ്രി ബ്രദേഴ്‌സ് പാടുകയാണ്. തിരിഞ്ഞു നോക്കിയപ്പോൾ കഴുത്തിൽ ചെറിയ സീഡി പ്ലെയർ തൂക്കിയിട്ട് ‘സക്കാത്തി’നുവേണ്ടി കൈ നീട്ടി ആൾക്കൂട്ട
ത്തിനിടയിലൂടെ അനായാസം മുന്നോട്ടു നീങ്ങുന്ന വൃദ്ധനായ ഫക്കീറിന്റെ രൂപംകൗതുകമുണർത്തി.
അന്നേരം മനസ്സിലെ ശങ്കഉപേക്ഷിച്ച് യാത്ര തുടരാൻ ആഗാനത്തിന്റെ ഈരടികളിലെ ആന്തരാർത്ഥങ്ങൾ നിമിത്തമോ പ്രചോദനമോആയി.

തുടർന്നുള്ള യാത്രയ്ക്കിടയിൽ അന്ധരും വികലാംഗരുമൊക്കെയായ മറ്റു പലരെയും കാണാൻ കഴിഞ്ഞു. അവരും കഴുത്തിൽ തൂക്കിയിട്ട സീഡിപ്ലെയറുകൾ വഴി പ്രശസ്ത ഗായകരും സംഗീതജ്ഞരും ആലപിച്ച ഭക്തിഗാനങ്ങൾ കേൾപ്പിച്ച് സക്കാത്ത് പിരിച്ചുകൊണ്ടിരുന്നു. മുമ്പൊക്കെ സ്വയം പാടിനടന്നിരുന്നവരാണ് ഇക്കൂട്ടർ. കാലം അവരിലും മാറ്റംവരുത്തിയിരിക്കുന്നു.

മിനാര മസ്ജിദ്

മുംബൈയിൽ വിവിധ മുസ്ലിം സമുദായക്കാർക്കായി മൊത്തം 89 മസ്ജിദു(പള്ളി)കളുള്ളതിൽ പ്രശസ്തമായ ഒ
ന്നാണ് മൊഹമ്മദലി റോഡ് പരിസരത്തുള്ളത്. മൊഹമ്മദലി റോഡിൽ ഞ
ങ്ങളെ എതിരേറ്റ അത്തറുകളുടെ മാസ്മരഗന്ധം വഴിമാറിയപ്പോൾ മിനാര മസ്
ജിദിന് താഴെയുള്ള സുലൈമാൻ മിഠായിവാലയുടെയും സംസം ബേക്കറിയുടെയും
സാമീപ്യം വിളിച്ചറിയിക്കുന്ന മധുരപലഹാരങ്ങളുടെ മോഹനഗന്ധം. മിനാര മസ്ജിദിന് മുന്നിലുള്ള ഇബ്രാഹിംമർച്ചന്റ് റോഡിലെ ഹിന്ദുസ്ഥാൻ ഹോട്ടലിൽ നിന്ന് പലതരം ഭക്ഷ്യവിഭവങ്ങളുടെ
കൊതിയുണർത്തുന്ന മണം. ഹോട്ടലിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാണെങ്കിലും അതിന്റെ ഉടമകൾ മലയാളികളായ മുസ്ലിംസമുദായക്കാരാണ്. തങ്ങളുടെ പേരുകൾക്കൊപ്പം ‘ഹിന്ദുസ്ഥാൻ’ ചേർ
ത്താണ് അവർ അറിയപ്പെടുന്നത്. അങ്ങനെ രാജ്യസ്‌നേഹത്തിന്റെയും മതസൗഹാർദത്തിന്റെയും
പ്രതീകമായി നിലകൊള്ളുന്ന ഹിന്ദുസ്ഥാൻ ഹോട്ടലിൽ നോമ്പ്തുറക്കാനെത്തിയവരുടെ വൻ
തിരക്ക്. പലരും ഊഴം കാത്ത് പുറത്ത്‌നിൽക്കുന്നു. അതുപോലെതന്നെ തൊട്ടടുത്ത മറ്റു ഹോട്ടലുകളിലും. നോമ്പുതുറയ്ക്കായി ഈ പരിസരത്ത് ലഭിക്കുന്ന ചില പ്രത്യേക വിഭവങ്ങളത്രെ ഇവിടത്തെ ഈ വലിയ തിരക്കിന് കാരണം. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മിനാര
മസ്ജിദിനു മുന്നിലെ നിരത്തുവക്കിൽ നിരനിരയായുള്ള അടുപ്പുകളിലെ കൂറ്റൻ
പാത്രങ്ങളിൽ തയ്യാറായിക്കൊണ്ടിരുന്ന വിവിധതരം ഭക്ഷ്യപദാർത്ഥങ്ങളും നടുറോഡിൽ
നിരത്തിയിട്ട തീൻമേശകൾക്കു ചുറ്റുമിരുന്നുള്ള ഇഫ്താർസംഗമങ്ങളും.

‘ചിക്കൻ സഞ്ജു ബാബ’

മൊഹമ്മദലി റോഡ് എന്ന പോലെതന്നെ
ഇഫ്താർ സംഗമങ്ങൾക്ക് പ്രസിദ്ധമായ മറ്റൊരിടമാണ് ഭേണ്ടി ബസാർ
പരിസരത്തെ ബോഹ്‌റി മൊഹല്ല. എന്നാൽ അവിടേക്കുള്ള യാത്രയ്ക്കിടയിൽ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ഒരിടമുണ്ട്. മൊഹമ്മദലി റോഡ് അവസാനിക്കും മുമ്പുള്ള നൂർ മൊഹമ്മദി
ഹോട്ടലാണത്. പ്രസിദ്ധവും തലമുറകളായി നടത്തിവരുന്നതുമായ ആ ഹോട്ട
ലിലെ ഒരു പ്രത്യേക വിഭവമാണ ്’ചിക്കൻ സഞ്ജു ബാബ’. മുംബൈയിലെആരാധകർക്കിടയിൽ
സഞ്ജു ബാബഎന്നറിയപ്പെടുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരിലുള്ളതാണി
ത്. പത്ത് വർഷം മുമ്പൊരിക്കൽ യാദൃച്ഛികമായി ഈ ഹോട്ടലിലെത്തിയ സഞ്ജയ് ദത്ത് തന്റെ സ്വന്തം പാചകവിധിയിൽ ഒരു പ്രത്യേക തരം ചിക്കൻ കറി തയ്യാറാക്കിയ ശേഷം ആ പാചകവിധി
ഹോട്ടലുടമയ് ക്ക് പറഞ്ഞുകൊടുക്കുകയുണ്ടായി. പിന്നീടാ പാചകവിധിയിലു
ള്ള ചിക്കൻ കറി ഹോട്ടലിലെ സ്ഥിരം ‘മെനു’വിൽ ഉൾപ്പെടുത്തിയ ഹോട്ടലുടമ അതിന് ചിക്കൻ സഞ്ജു ബാബ എന്ന്‌പേര്‌നൽകുകയായിരുന്നു. അത് വൻഹിറ്റായി. ഇന്നും ചിക്കൻ സഞ്ജു ബാബയ്
ക്ക് അവിടെ നല്ല ഡിമാന്റാണെന്നാണ്‌ഹോട്ടലുടമയായ ഹക്കിം ഭായിക്ക് പറയാനുള്ളത്. എന്നാൽ പലപ്പോഴും ആഹോട്ടലിലെത്താറുള്ള സഞ്ജയ് ദത്തിന് അവിടത്തെ നല്ലി നിഹാരി എന്ന വിഭവമത്രെ
ഏറെ പ്രിയം. വെളുത്ത ചിക്കൻ ബിരിയാണി, ചിക്കൻ ഹക്കിമി, ജാഫറാനി തംഗ്ഡി കബാബ്, ഷമി കബാബ്, ത്രിവർണ കബാബ് എന്നിവയാണ് ഹോട്ടലിലെ മറ്റ് വിശിഷ്ട വിഭവങ്ങൾ. ബോളിവുഡ് സൂപ്പർസ്റ്റാർ ദിലീപ്കുമാർ,സുനിൽദത്ത് (സഞ്ജയ്ദത്തിന്റെ പിതാവ്), പ്രശസ്ത ചിത്രകാരൻ എം.എഫ്. ഹുസൈൻ എന്നിവരും ഒരുകാലത്ത് ഈ ഹോട്ടലിലെ സന്ദർശകരായിരുന്നു.

ഭേണ്ടി ബസാർ

അങ്ങനെയുള്ള നൂർ മൊഹമ്മദിഹോട്ടലും കടന്ന് ചെല്ലുന്നറോഡ് സന്ധിക്കുന്ന സിഗ്‌നലിൽ നിന്നാണ് ഭേ
ണ്ടി ബസാറിന് തുടക്കം. ഭേണ്ടി ബസാറും മുംബൈയിലെ ഒരു വലിയ വ്യാപാരകേന്ദ്രമാണ്.
അതിനടുത്താണ് മുംബൈയിലെ കുപ്രസിദ്ധമായ ചോർ ബസാർ. ഇന്ത്യയിലെ അധോലോകരാജാവായി
വിദേശത്ത് വാഴുന്ന ദാവൂദ് ഇബ്രാഹിംകളിച്ചുവളർന്നത് ഇവിടത്തെ പാക് മോഡിയ തെരുവിലായിരുന്നു. എന്നാൽ ആകുപ്രസിദ്ധികളൊന്നും ഏതെങ്കിലും വിധത്തിൽ ഇന്ന് ഭേണ്ടി ബസാറിനെ ബാധിക്കുന്നില്ല. മുംബൈയിൽ ഏറ്റവും കൂടുതൽ മുസ്ലിം സമുദായക്കാർ താമസിക്കു
ന്നത് ഇവിടെയാണ്. അതിനാൽതന്നെ ഈ പ്രദേശത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് മറ്റു പ്രദേശങ്ങളിലുള്ളവർ പൊതുവെ വിശേഷിപ്പിക്കാറുണ്ട്. അതൊരു കുറ്റപ്പെടുത്തലോ അവഹേളനമോ ആയിട്ടല്ല. അതേസമയം അന്യസമുദായക്കാരും നിരവധിയുണ്ടിവിടെ. ഇതിനെല്ലാം പുറമെ
ഭേണ്ടി ബസാർ കാത്തുസൂക്ഷിക്കുന്ന ഒരു പ്രത്യേക കലാ-സാംസ്‌കാരിക പാരമ്പര്യമുണ്ട്. അതാണ് ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതമേഖലയിലെ പ്രഖ്യാതമായ ഭേണ്ടി ബസാർ ഘരാന. 1890ൽ രൂപംകൊണ്ട
ആ ഘരാന ഭേണ്ടി ബസാറിന്റെ അഭിമാനമാണ്. ആ ഘരാനയിലെ വിവിധ തലമുറക്കാരുടെ ശിഷ്യപരമ്പരയിൽപെട്ട പ്രമുഖരിൽ ചിലരാണ് ഗായകരായ ലതാമങ്കേഷ്‌കർ, മന്നാഡെ (ഉസ്താദ്
അമൻ അലിഖാൻ), കുമാർ ഗന്ധർവ, കിശോരി അമോങ്കർ, ബീഗം അഖ്തർ (പണ്ഡിത അഞ്ജനിബായി മാൽപേകർ), ആശാഭോസ്ലെ (മാസ്റ്റർനവരംഗ് നാഗ്പൂർകർ), മഹേന്ദ്ര കപൂർ (പണ്ഡിറ്റ് രമേശ് നട്കർണി) എന്നിവർ.

ബോഹ്‌റി മൊഹല്ല

ഭേണ്ടി ബസാറിലും തൊട്ടടുത്തുള്ള ബോഹ്‌റി മൊഹല്ലയിലും തിരക്കൊട്ടുംകുറവായിരുന്നില്ല. ഭേണ്ടി ബസാറിനടുത്ത് ദാവൂദിബോഹ്‌റ മുസ്ലിം സമുദായക്കാർ പാർക്കുന്ന ഇടമാണ് ബോഹറി മൊഹല്ല. ഉയർന്ന വിദ്യാഭ്യാസം നേടിയ
ശേഷം വിവിധ വ്യവസായങ്ങളും തൊഴിലുമായി കഴിയുന്നവരാണ് ദാവൂദി ബോഹ്‌റകൾ.
ഇടുങ്ങിയ മൊഹമ്മദലി റോഡ് പരിസരത്തെ അപേക്ഷിച്ച് ആ പ്രദേശം ആരും കൂടുതൽ ഇഷ്ടപ്പെട്ടുപോകും. അതിനു പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനം ആ പ്രദേശത്തെ ആൾ
ക്കാരുടെ കുറേക്കൂടി സൗമ്യമായ പെരുമാറ്റമാണ്. ഇവിടെ മൂന്നു പള്ളികൾ അവരുടേതായിട്ടുണ്ട്.
കൂടാതെ, അവരുടെ ഇപ്പോഴത്തെ ആത്മീയ ആചാര്യനായ മുഫദ്ദൽ സൈഫുദ്ദിൻ സയ്യദനയുടെ പി
താമഹന്മാരുടെ റൗദത്തഹേറ എന്ന ശവകുടീരവും ഇവിടത്തെ ആകർഷണങ്ങളിലൊന്നാണ്.

ബോഹ്‌റി മൊഹല്ലയിലെ ചില പ്രശസ്ത ഭക്ഷണശാലകളാണ് ഇന്ത്യ ഹോട്ടൽ, ബാർ-ബി-ക്യു (ഹാജി ടിക്കാസ്) എന്നിവ. ഇവിടത്തെ ഡൽഹി പുലാവ് ഗലിയും പേരുകേട്ടതാണ്. അവിടെയെല്ലാം നോമ്പുതുറക്കാരുടെ തിരക്കായിരുന്നു. ബോഹ്‌റി മൊഹല്ലയിൽ നോമ്പുതുറയ്‌ക്കെത്തുന്നവർ ഇഷ്ടപ്പെ
ടുന്ന ഏറ്റവും വിശിഷ്ടവിഭവമത്രേ ‘ബാരഹണ്ടി’. പന്ത്രണ്ട് പാത്രങ്ങളിലായി മണിക്കൂറുകളോളം വേവിച്ച് കുറുകിയ വിവിധ ചേരുവകളിലും നിറങ്ങളിലുമുള്ള പന്ത്രണ്ടിനം കറികളുടെ ഒരു കൊളാഷ് എന്ന് ബാരഹണ്ടിയെ ചുരുക്കിപ്പറയാം. ബാരഹണ്ടിയോടൊപ്പം ഖമീരി എന്ന് പേരുള്ള പ്രത്യേക ഇനം റൊട്ടിയും കൂടുമ്പോഴാണത്രെ അതിന്റെ ‘രസ’തന്ത്രം മനസ്സിലാക്കാൻ കഴിയൂ.

ഇങ്ങനെ മൊഹമ്മദലി റോഡിലായാലും ബോഹ്‌റി മൊഹല്ലയിലായാലുംഇഫ്താർ സംഗമങ്ങൾക്കായി ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ വിചിത്രങ്ങളായിരിക്കും. അവയിൽ ചിലതത്രെകിച്ചട,
ഹലീം, ലച്ച, സേവയാ, മധുരമുള്ള സേമിയ ചേർത്ത പാൽ, ശുഷ്‌കഫലങ്ങൾ, അവകൊണ്ടുള്ള ഹൽവ, കസ്റ്റാർഡ് ആപ്പിൾ ഐസ്‌ക്രീം, മാൽപ്പുവ, ബദാം ഫിർണി, രസ് മലായ്, ചിക്കൂഹൽവ,
അംഗൂരി മിഠായി, ഫൂൽഖാജാസ് ബർഫി, മാവ ജിലേബി, ആട്ടിറച്ചി ചേർത്ത ചോറ്, കാശ്മീരി ബിരിയാണി, കോഫ്ത്ത കറി, ഷീർ കുറുമ, കാത്തി കബാബ്, പായ, നല്ലി, പിച്ചട, ടോ
പ്പ, ബോട്ടി എന്നിങ്ങനെ നീളുന്നു ആ വിഭവങ്ങളുടെ പട്ടിക.

ആയിരം വർഷങ്ങളായി അറബിനാടുകളിൽ
പ്രചാരത്തിലുള്ള ഒരു വിശിഷ്ട വിഭവമത്രേ കിച്ചട. ഇറച്ചി, നുറുക്കിയഗോതമ്പ്, പാൽ, കുങ്കുമപ്പൂവ്, വിവിധതരം സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ചേരുവകൾ ഇളംചൂടുള്ള അടുപ്പിൽ മണിക്കൂറുകളോളം വേവിച്ച് കുഴമ്പ് പരുവത്തിലാക്കിയശേഷം അതിൽ മൊരിച്ച സവാളയും വിതറി വിളമ്പുന്നതാണ് കിച്ചട. ഏതാണ്ട് അതുപോലെതന്നെയത്രേ ഹലീം എന്ന വിഭവവും.

റംസാൻ യാത്രയിലെ കാഴ്ചകളുംഅനുഭവങ്ങളും ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസത്തെ റോ
സ(നോമ്പ്)യ്ക്ക് തുടക്കം കുറിക്കാൻ ഏതാനും വിനാഴികകൾ മാത്രം ബാക്കിയുള്ളപ്പോഴും ബോഹ്‌റി മൊഹല്ലയിലെതിരക്ക് തുടരുകതന്നെയായിരുന്നു. ഇടയ്ക്കു വച്ച് യാത്ര മതിയാക്കി തിരിച്ചുപോരുമ്പോൾ നോമ്പുതുറയുടെ അർത്ഥമാനങ്ങൾ തേടുന്ന ഇത്തരം ഭക്ഷ്യമേളകളിലെ കൂട്ടായ്മകളിൽ തെളിയുന്ന മതപരമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും മൂലുകൾക്കപ്പുറംമനുഷ്യബന്ധങ്ങൾപുനർനിർവചിക്ക
പ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന ഒരുപ്രക്രിയ കൂടിയില്ലേ എന്ന്മനസ് ചോദിച്ചു.

*****

റോസ

ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവാർന്ന 30 ദിവസങ്ങളുടെ റംസാൻ കാലം. ലോകത്തിലെ മുസ്ലിംസമുദായക്കാർ വിശുദ്ധ ഖുറാനിൽ പറയുന്ന ആത്മീയ അനുഷ്ഠാനങ്ങളിൽ മുഴുകി കഴിയുന്ന നാളുകൾ. പകൽസമയങ്ങളിൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആത്മനിയന്ത്രണത്തോടൊപ്പം മനസുംശരീരവും ശുദ്ധമാക്കിക്കൊണ്ട് പീഡകളെക്കുറിച്ച് സ്വയം ഓർമപ്പെടുത്തുന്ന അവർ
ഓരോ ദിവസവും സൂര്യാസ്തമയം കഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കു ശേഷംഅന്നത്തെ
ഉപവാസം അല്ലെങ്കിൽ നോമ്പ് അവസാനിപ്പിക്കുന്നു. പേർഷ്യൻ ഭാഷയിൽ ഈ ഉപവാസത്തെ റോസ അഥവാ റോജ എന്നു പറയും. മുംബൈയിലുംഅങ്ങനെത്തന്നെ.

സുഹുർ അഥവാ സെഹ്രി

റംസാൻ മാസത്തിൽ ഓരോ ദിവസവും ഉദയത്തിനു മുമ്പും അസ്തമയത്തിനു ശേഷവും (ഉപവാസത്തിനു മുമ്പും ഉപവാസത്തിനു ശേഷവും) കഴിക്കാൻ വിളമ്പുന്ന ഭക്ഷണം ‘സുഹുർ’ അല്ലെങ്കിൽ ‘സെഹ്രി’ എന്നും ‘ഇഫ്താർ’ എന്നും അറിയപ്പെടുന്നു. പകൽസമയത്തെ ഉപവാസവേളയിലേക്ക് ആവശ്യ
മായ ഊർജം സംഭരിക്കാനായി വിളമ്പുന്ന തികച്ചും ആരോഗ്യകരമായ ഭക്ഷണമാണ്‌സുഹുർ.

ഇഫ്താർ

അതേസമയം റോസ എന്ന ഉപവാസം അവസാനിപ്പിക്കാനായി, അല്ലെങ്കിൽ നോമ്പ് തുറക്കാനായി നിത്യവും അസ്തമയ പ്രാർത്ഥനകൾക്ക് ശേഷംവിളമ്പുന്ന ഭക്ഷണം ഇഫ്താർ ആയുംഅറിയപ്പെടുന്നു.
വീടുകളിലോ പള്ളികളിലോ ഹോട്ടലുകളിലോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും സ്വകാര്യ ഇട
ങ്ങളിലോ ആണ് ഇഫ്താറുകൾ സംഘടിപ്പിക്കാറ്. അങ്ങനെയുള്ള ഇഫ്താറുകൾ പ്രവാചക മനസിന്റെ ഇംഗിതങ്ങൾക്കൊപ്പം മാനവികതയുടെയും മതസൗഹാർദത്തിന്റെയും സന്ദേശങ്ങൾ കൈമാറാനുള്ള സംഗമവേദികളാണ്. മുംബൈയിലെ മുസ്ലിങ്ങൾക്കിടയിലും ആ അനുഷ്ഠാനങ്ങൾ വ്യത്യസ്തമല്ല.
എന്നാൽ എല്ലാ നാട്ടുനടപ്പുകളിലും സങ്കല്പങ്ങളിലും ആചാരരീതികളിലും കാലം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുമ്പോൾ ഇന്ന് സംഘടിപ്പിക്കപ്പെടുന്ന ഇഫ്താറുകളിലും ആ മാറ്റത്തിന്റെ അടയാളങ്ങൾ കാണാം. പരമ്പരാഗതങ്ങളായ ഭക്ഷ്യവിഭവങ്ങൾക്ക് പ്രാധാന്യം കല്പിക്കുമ്പോഴും ഇത്തരം ഇഫ്താറുകൾ ചില വിരുന്നു സൽക്കാരമത്സരങ്ങളുടെ പ്രതീതിയുണർത്തിയാൽ അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ചും മുംബൈ നഗരത്തിലെ ഇഫ്താറുകൾ.

Previous Post

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

Next Post

ക്രൈം 2017

Related Articles

കാട്ടൂർ മുരളി

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

കാട്ടൂർ മുരളി

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

കാട്ടൂർ മുരളി

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

Balakrishnanകാട്ടൂർ മുരളിമുഖാമുഖം

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

കാട്ടൂർ മുരളി

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven