കഴിഞ്ഞ ചില മാസങ്ങളായി
നഖത്തിലെ നഖപ്പാട് ശുന്യമാണ്.
എന്നാൽ അബുറഹ്മാന്റെ
ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല.
അന്വേഷണാത്മ
ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം
അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എന്നതിനേക്കാൾ ത
ന്റെ ജീവിതം ഇരുട്ടിലേക്കാണ്ടുപോകുമോ
എന്ന ഭീതി അബുറഹ്മാനുണ്ടായിരു
ന്നു. അവൻ ഈമെയിൽ ഇങ്ങനെ ടൈ
പ്പ് ചെയ്തു.
വിഷാദത്തോടെ
അബുറഹ്മാൻ
10.04.2017
”നിന്റെ നിശ്ശബ്ദത എന്നെ സങ്കടപ്പെടുത്തുന്നു
അയന. ഈ കഴിഞ്ഞ മാസങ്ങളിൽ
നഖം സന്ദർശിച്ചതിന്റെ കണ
ക്ക് എനിക്ക് ഓർമയില്ല. ഇവിടെ ചീഫ്
എഡിറ്റർ താണ്ഡവത്തിലാണ്. പുതുമകളില്ലെന്നതുതന്നെയാണ്
വിഷയം. ഈ
മരുഭൂമിയിൽ ഇനിയും എന്തു കിട്ടാനാണ്
അയന. ഉള്ളതൊക്കെ പലപ്പോഴായി മാ ധ്യമങ്ങൾ പറഞ്ഞുകഴിഞ്ഞു. വിഷയ ത്തിനുവേണ്ടി വേണ്ടാതീനങ്ങൾക്കിറ ങ്ങി പുറപ്പെടേണ്ടിവരുമെന്ന് തോന്നു
ന്നു. നിലനില്പിനുവേണ്ടി എന്തും ചെയ്യുന്നൊരു
കാലത്താണല്ലോ ജീവിതം. ഇട്ടെറിഞ്ഞ്
പോന്നാലോ എന്ന് പലപ്പോഴും
തോന്നാറുണ്ട്. പക്ഷേ കിട്ടുന്ന സാലറിയുടെ
കനം ആ ചിന്തയ്ക്ക് പ്രസക്തി
നഷ്ടപ്പെടുത്തുന്നു. നിന്റെ ബ്ലോഗ് എന്റെ
അന്നമാണ്. പക്ഷേ നഖത്തിലെ നഖപ്പാട്
ശൂന്യമാണ്. നിന്റെ മൊബൈൽ
സ്വിച്ചോഫും. അല്ലെങ്കിൽ പരിധിക്ക് പുറ
ത്ത്. എസ്എംഎസ്സുകൾക്കു പോലും മറുപടിയില്ല.
എന്റെ മെയിലുകൾ നീശ്ര
ദ്ധിക്കാറുണ്ടെന്ന് ഞാൻ കരുതുന്നു. എ
ന്നിട്ടും നീ പ്രതികരിക്കാത്തതാണ് എന്റെ
അസ്വസ്ഥതയ്ക്ക് കാരണം. നിനക്ക്
എന്താണ് സംഭവിച്ചത് അയന?”
അത്തരത്തിലുള്ള വിഷാദങ്ങൾ അവന്റേതായി
പത്തുപതിനഞ്ചെണ്ണമു
ണ്ടായിരുന്നു. വായിച്ച് കഴിഞ്ഞപ്പോൾ
പുച്ഛമാണ് തോന്നിയത്. തന്നെക്കുറിച്ചു
ള്ള ഉത്കണ്ഠയും വിഷാദവുമല്ല. ചെയ്യു
ന്ന ജോലിയോടുള്ള ആത്മാർത്ഥതയും
പത്രത്തോടുള്ള കൂറുമാണ്. അങ്ങനെ
യൊരു തോന്നലാണ് അവളിലപ്പോഴു
ണ്ടായതെങ്കിലും അവരുടെ ഭാവിജീവിത
ത്തിന് ഒരടിസ്ഥാനം വേണ്ടത് ആവശ്യ
മാണെന്ന തിരിച്ചറിവാണ് അവനെ ഗൾ
ഫിലേക്ക് പറക്കാൻ പ്രേരിപ്പിച്ചത്. അ
ത്തരത്തിലൊരു തീരുമാനം അവളുടേതുകൂടിയായിരുന്നു.
വിവാഹശേഷം സ്വന്ത
ബന്ധങ്ങൾ തുഴഞ്ഞെത്താൻ കഴിയാ
ത്ത പുറംകടലിൽ നങ്കൂരമിടുന്ന കപ്പൽ
പോലെയാകുമെന്ന് അവർക്കറിയാം.
ആ മുൻവിചാരമാണ് അത്തരത്തിലൊരു
തീരുമാനത്തിനു കാരണം.
”മതം മാറിയുള്ള വിവാഹം ഇന്ന്
സർവസാധാരണയാണ് അബി. ഒരു സാധാരണ
വിവാഹമായി അംഗീകരിക്കാനു
ള്ള ചിന്താഗതിയിലേക്കും പക്വതയിലേ
ക്കും നമ്മുടെ നാട് മറേണ്ടതുണ്ട്. ഇതെന്റെ
അഭിപ്രായമാണ്. വിരുദ്ധചിന്തകൾ
ക്കും ആ നേരത്തുണ്ടാകുന്ന പ്രശ്‌നങ്ങൾ
ക്കും അധിക ജീവനില്ലെന്നാണ് ഇത്തര
ത്തിലുള്ള വിവാഹങ്ങൾ തെളിയിച്ചിട്ടു
ള്ളത്. കുറെ കഴിയുമ്പോൾ അല്ലെങ്കിൽ ദ
മ്പതികൾക്കൊരു കുഞ്ഞാകുമ്പോൾ അകന്നു
നിന്നവരൊക്കെ ഹായ് പറഞ്ഞ് മട
ങ്ങിവരും. എല്ലാവരും അങ്ങനെയാകണമെന്നില്ല.
പക്ഷേ അബി, ഇത്തരത്തിൽ
ഞാൻ അഭിപ്രായപ്പെടുമ്പോഴും ഉള്ളി
ലൊരു ഉത്കണ്ഠ ഇല്ലാതില്ല. അത് നമു
ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവിയെ
ന്താകുമെന്നോർത്താണ്”.
”എന്തിനാണ് നീഇങ്ങനെ ബേജാറാകുന്നത്.
ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.
ജീവിക്കുകതന്നെ ചെ
യ്യും. ആദ്യം നമ്മുടെ നിലനില്പാണ് പ്രധാനം.
ഒരടിസ്ഥാനമായിക്കഴിഞ്ഞാൽ ന
മ്മുടെ നാട്ടിൽ മറ്റൊന്നുമൊരു വിഷയമല്ല”.
സാരമുള്ളൊരു വിഷയമല്ലെന്ന രീതി
യിൽ അബുറഹ്മാൻ ധൈര്യം പകർന്നി
ട്ടും അവളുടെ ഉത്കണ്ഠയ്ക്ക് കോട്ടം ത
ട്ടിയില്ല. ഒരു പ്രമുഖ പത്രത്തിലെ ജോലി
ഉപേക്ഷിച്ച് ഗൾഫിൽ നിന്നുണ്ടായ ഓഫറിൽ
പറന്നത് ആ ഒരു അടിസ്ഥാനത്തി
നു വേണ്ടിയിട്ടാണ്. അവന്റെ വിഷാദങ്ങ
ളിലേക്ക് കണ്ണോടിച്ച് കൈകളിൽ മുഖം
താങ്ങി ഇരിക്കുമ്പോൾ അവൾക്ക് തോ
ന്നി ഇനിയും അവനെ ഇങ്ങനെ വിഷമി
പ്പിക്കുന്നതിൽ അർത്ഥമില്ലെന്ന്. സഹി
കെട്ടാൽ ചിലപ്പോൾ അവൻ പറന്നെ
ത്തും. വ്യാകുലതകളിൽ പിഞ്ഞിത്തുട
ങ്ങിയ തന്റെ മനസ്സിനെ തുന്നിക്കെട്ടി അയന
ഇങ്ങനെ ടൈപ്പ് ചെയ്തു.
ക്ഷമയോടും ഉത്കണ്ഠയോടും
അയന കെ. നായർ
11.04.2017
”മറ്റാരാണ് അബി എന്നോട് ക്ഷമി
ക്കുക. മന:പൂർവമല്ല, സാഹചര്യങ്ങളാണ്
എന്നെ നിശ്ശബ്ദയാക്കുന്നത്. നി
ങ്ങൾ അവിടെ അഹങ്കാരത്തോടെ പറയുന്ന
ദൈവത്തിന്റെ ഈ സ്വന്തം നാ
ട്ടിൽ എങ്ങനെ ജീവിക്കുമെന്നുള്ള ചിന്ത
എന്നെ വല്ലാതെ പീഡിപ്പിക്കുന്നു. ഇപ്പോൾ
തോന്നുന്നു പത്രത്തിൽ നിന്ന് ഇറങ്ങിപ്പോരേണ്ടിയിരുന്നില്ലെന്ന്.
ലാഭമി
ല്ലാത്ത ഒരു കച്ചവടത്തിനും ഒരു മുതലാളിയും
തയ്യാറല്ലെന്ന വിചാരത്തിനുപോലും
മെനക്കെടാത്ത എനിക്ക് എന്നോടുതന്നെ
ഇപ്പോൾ വെറുപ്പാണ്. ഇറങ്ങി
വരവ് ഒരു മണ്ടത്തരമായിരുന്നില്ലേ എ
ന്ന് തോന്നിപ്പോകുന്നു. അടിമയായി കഴി
യാൻ തയ്യാറായ ഒരു ജനതയ്ക്കിടയിൽ
എനിക്കു മാത്രമെന്തേ കൊമ്പു മുളച്ച
തെന്ന ചോദ്യം തമാശയ്‌ക്കെങ്കിലും സുഹൃത്തുക്കൾ
ചോദിക്കാറുണ്ട്. ഇപ്പോൾ
ഞാൻ മറുപടി കൊടുക്കാറില്ല. കാരണം
ഭീതിദമായ കാഴ്ചകളിലേക്കാണ് എന്റെ
അന്വേഷണങ്ങൾ ചെന്നെത്തുന്നത്. ന
മ്മുടെ കേരളം മാറിപ്പോയി അബി. ഓരോ
ദിവസവും ഭയത്തിന്റേതാണ്. ഈ
കഴിഞ്ഞ മാസങ്ങളിൽത്തന്നെ എത്രയെത്ര
ഭിതിദകാഴ്ചകൾ ചാനലുകളും പത്ര
ങ്ങളും ആഘോഷിച്ചു. ഒരൊറ്റക്കൈയ്യ
ന്റെ തന്റേടം, പോസ്റ്റുമോർട്ടത്തിലെ വി
വാദം, ഇടിച്ചുപിഴിഞ്ഞ് തെരുവിൽ ത
ള്ളിയ ഒരദ്ധ്യാപകന്റെ ജീവിതം, വിദ്യാർ
ത്ഥികൾക്ക് നേരെ സുരേഷ്‌ഗോപി
സ്റ്റൈലിൽ നിറയൊഴിച്ച പോലീസ് ഓഫീസർ,
പണയംവച്ചെടുത്ത പണവുമായി
വന്ന യുവാവിനെ പട്ടിയെ തല്ലുന്നതി
ലും മൃഗീയമായി തല്ലിക്കൊന്നത്. സ്വ
ന്തം നിഴലിനെപോലും ശത്രുവായി കാണേണ്ടൊരവസ്ഥ.
നീപോലും എന്നെ
പിച്ചിച്ചീന്തി തെരുവിലെറിയുമോ എന്ന
പേടി”.
പേടിയോടെ
അബുറഹ്മാൻ
11.04.2017
(വീണ്ടും നീഉണർവിലേക്ക് വന്ന
തിൽ ഞാൻ ആഹ്ലാദിക്കുന്നു)
”എന്തൊക്കെയാണ് നീഈ കുറി
ക്കുന്നത്. തന്നെപ്പോലൊരു പെണ്ണ് ഇ
ത്തരത്തിൽ ചിന്തിക്കുക?! എനിക്ക് പേടി
തോന്നുന്നു. നിനക്ക് തോന്നുന്നുണ്ടോ
ഈ ലോകം മാറുമെന്ന്. പക്ഷേ എനി
ക്കുറപ്പുണ്ട് നമുക്ക് മാറാൻ കഴിയുമെന്ന്.
ഏതൊരു അന്വേഷണത്തിന്റെ പിന്നി
ലും തനിക്കൊരു തോന്നലുണ്ടാകണം
ഞാൻ എന്റെ ജോലിയിലാണെന്നും
തൊഴിലിനോട് കൂറ് പുലർത്തുകയാ
ണെന്നും. നീഇത് ആദ്യമല്ലല്ലോ ഇങ്ങ
നെ ബേജാറാകുന്നത്. പക്ഷേ ഇത് കുറെ
കടന്നുപോയി. ജേർണലിസ്റ്റിന് ആവശ്യം
പക്വതയും തന്റേടവുമാണ്. ഏതൊരു
സാഹചര്യത്തിലും പിടിച്ചുനിൽ
ക്കാനുള്ള മനക്കരുത്ത്. നമുക്കു ചുറ്റും
എന്തും നടക്കട്ടെ അതൊന്നും നമ്മളെ
ബാധിക്കുന്നതല്ലെന്ന് തീരുമാനിക്കാനു
ള്ള ചങ്കുറപ്പുണ്ടാകണം. വിഷമിക്കാതെ
അയന. നീകൂളാവുക”.
രോഷത്തോടെ
അയന കെ. നായർ
11.04.2017
”അപ്പോൾ മനുഷ്യത്വത്തെ കുഴിച്ചുമൂടണമെന്നാണോ.
നേരായ മാർഗവും
നല്ല ചിന്താഗതിയും പാടില്ലെന്നാണോ.
ആർദ്രം എന്ന വികാരം അനാവശ്യമെ
ന്നാണോ? ഗൾഫിൽ കിടന്ന് ചൂടടിച്ച് നി
ന്റെ വികാരവും വിചാരവും തേഞ്ഞു
പോയെന്ന് തോന്നുന്നു. എനിക്ക് നിന്റെ
ചിന്താഗതിയോട് പുച്ഛമാണ്. പോടാ പുല്ലേ”.
പ്രണയത്തോടെ
അബുറഹ്മാൻ
12.04.2017
”നീഅല്ലാതെ മറ്റാരാണ് എന്നോട്
രോഷപ്പെടാൻ. അല്ലെങ്കിലും ഇത് ആദ്യ
മല്ലല്ലോ. ഇപ്പോൾ എന്താണുണ്ടായത്.
ഇത്രയേറെ നിരാശപ്പെടാനും രക്തസ
മ്മർദത്തിനും? എന്തായാലും എന്നോട്
കൂടി അത് ഷെയർ ചെയ്യൂ. ഞാൻ ഒന്ന്
അറിയട്ടെ എന്റെ ചങ്ങാതിയുടെ ഈ ഭ്രാ
ന്തിനു കാരണം. എന്നാലല്ലേ എനിക്ക്
മെഡിസിൻ നിർദേശിക്കാൻ കഴിയൂ”.
സങ്കടത്തോടെ
അയന കെ. നായർ
12.04.2017
”അതെ അബി. ഭ്രാന്താണോ എന്ന്
എനിക്കും സംശയമുണ്ട്. അത് ഞാനായിട്ടുണ്ടാക്കുന്നതാണെന്ന്
വിശ്വസിക്കുകയും
ചെയ്യുന്നു. അതെന്തുകൊണ്ടാ
ണെന്ന് എനിക്ക് അറിയില്ല. ഞാൻ തെരഞ്ഞെടുക്കുന്ന
അന്വേഷണവഴികളാ
കാം. എന്റെ ആശ്വാസത്തിനായി അതൊരു
കാരണമായി കാണുന്നുവെന്ന്
മാത്രം. അത്തരത്തിലുള്ള വഴികളാണ്
എന്റെ ബ്ലോഗിന്റെ വിജയം. പക്ഷേ അതിനു
പിന്നിലെ ബുദ്ധിമുട്ടും സംഘർഷവും
ആർക്കും അറിയില്ല. ഞാൻ അപ്‌സെറ്റാെണടോ.
ഈ കഴിഞ്ഞ മാസങ്ങ
ളിൽ ഒരു കണക്കിൽ ഞാൻ അജ്ഞാതവാസത്തിലായിരുന്നുവെന്ന്
പറയുന്ന
താണ് ശരി. മനപ്പൂർവമാണെന്ന് നീവി
ശ്വസിക്കുന്നുണ്ടാകും. പക്ഷേ എന്നോട്
ഇഷ് ടമുള്ള നിനക്ക് അങ്ങനെയൊരു
തോന്നൽ ആവശ്യമുണ്ടോ? ഞാൻ ഒരി
ക്കൽ ഒരു വാർത്തയെ കുറിച്ച് പറഞ്ഞി
രുന്നല്ലോ. അധികം ഒച്ചപ്പാടുകളില്ലാതെ
മറഞ്ഞ ആ വാർത്തയുടെ പിന്നാലെയു
ള്ള യാത്രയായിരുന്നു. ഓരോ ഘട്ടം പി
ന്നിടുമ്പോഴും അതെന്നെ കൂടുതൽ ഉല
ച്ചു. ഭ്രാന്താശുപത്രിയുടെ വാരാന്തയിറ
ങ്ങുമ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ
നിറഞ്ഞു. ഇമ ചിമ്മാത്ത കണ്ണുകളുമായി
ആ അച്ഛൻ ഇന്നും ജീവിക്കുന്നു.
ആ അച്ഛന്റെ മകനെ കിട്ടിയിരുന്നെങ്കിൽ
ജീവനോടെ ഞാൻ കുഴിച്ചുമൂടും. ഈ സംഘർഷഭരിതമായ ദിവസങ്ങളിൽ
ഞാൻ നഖത്തിനെ മറന്നു. എന്നാൽ അ
ങ്ങനെ പറയുന്നത് പൂർണമായി ശരിയല്ല.
ആ വാർത്തയുടെ പിന്നിലെ നടുക്കം എന്നെ നിശ്ശബ്ദയാക്കുകയായിരുന്നു
വെന്ന് പറയുന്നതാണ് ശരി. ഞാൻ ത
യ്യാറാക്കിയ ആ അന്വേഷണ റിപ്പോർട്ട് നഖത്തിന്റെ വായനക്കാർക്ക് പോസ്റ്റ്
ചെയ്യാൻ ഞാൻ ഭയക്കുന്നു. എന്തുകൊ
ണ്ടാണ് അങ്ങനെ? ഒരുത്തരമില്ല അബി.
ഞാൻ ആ വർക്ക് നിനക്ക് ഈമെയിൽ
ചെയ്യാം. നീഒന്ന് വായിക്കൂ. എന്നിട്ട് എ
ന്തു വേണമെന്ന് തീരുമാനിക്കുക. മറ്റൊ
ന്നും എന്നോട് ഇപ്പോൾ ചോദിക്കരുത്
അബീ. പ്ലീസ്”.
അബുറഹ്മാൻ അവളുടെ മെയിലിലൂടെ
കണ്ണോടിച്ചു. ബ്ലോഗിൽ പോസ്റ്റ് ചെ
യ്യാൻ സെറ്റ് ചെയ്തത് അതുപോലെ അവൾ
മെയിൽ ചെയ്തിട്ടുണ്ട്. അയനയുടെ
ചില നേരത്തെ സ്വഭാവത്തെ കുറി
ച്ചോർത്ത് അവൻ മന്ദഹസിച്ച്, തന്റെ ക
ണ്ണടയെടുത്ത് തുടച്ച് ഈമെയിൽ വായി
ച്ചു.
നഖം-124
നഖപ്പാട്-88
അയനാസ്‌കോളം
ക്രൈം 2017
”പ്രിയ ചങ്ങാതിമാരേ,
ആകാശം മുട്ടി പറക്കുന്ന പറവകളാകാം
നമുക്ക്
കൂട്ടുകൂടി സ്വർഗം തീർക്കാം ഈ മ
ണ്ണിൽ
സൗഹൃദമാണ് ഈ ലോകത്തെ ഏറ്റ
വും വലിയ പുണ്യം
അവിടെ അധികാരമില്ല പദവികളി
ല്ല മതമില്ല രാഷ്ട്രീയമില്ല
നന്മയും സ്‌നേഹവും നിഷ്‌ക്കളങ്കതയും
മാത്രം.
ഒരു വിഡ്ഢിയെപോലെ എല്ലാ മാസവും
കുറിക്കുന്ന ഈ വരികൾക്ക് എന്ത്
പ്രസക്തിയെന്ന് ഞാൻ എന്നോടുതന്നെ
ചോദിച്ചുതുടങ്ങിയിരിക്കുന്നു ചങ്ങാതി
കളേ. അത്ര രൂക്ഷമാണ് നമ്മുടെ ചുറ്റുവ
ട്ടം. ഭയത്തിന്റെയും ഉത്കണ്ഠയുടേതുമാണ്
ഓരോ പുലർച്ചകളും. ഞാൻ ഈ മാസം
നിങ്ങൾക്കു മുന്നിൽ കുറിക്കുന്നത്
അപ്രസക്തമായിപ്പോയ ഒരു വാർത്തയു ടെ രാക്ഷസീയമാണ് (ദൈവത്തിന്റെ
സ്വന്തം നാട്ടിലെ രാക്ഷസീയം). സാധാരണയിൽ
നിന്ന് വ്യത്യസ്തമായി നിങ്ങൾ
ക്കു മുന്നിൽ ചില ചോദ്യങ്ങളുമുണ്ട്.
1. എന്തുകൊണ്ട് ഇങ്ങനെ സംഭവി
ക്കുന്നു?
2. അറിവിന്റെ മഹാസാഗരമാണ് കേരള
ജനതയെന്ന് അഹങ്കരിക്കുന്ന നാമെ
ന്തിന് ഇങ്ങനെ അധ:പതിക്കുന്നു?
3. സാഹചര്യങ്ങൾ ഭീകരമാകുന്നതി
ന്റെ ഉത്തരവാദികൾ നമ്മൾതന്നെയ
ല്ലേ?
4. അച്ഛൻ അമ്മ പെങ്ങൾ സഹോദരൻ.
ഈ പുണ്യസ്ഥാനങ്ങൾക്ക് യാതൊരു
പ്രസക്തിയുമില്ലേ?
5. നമ്മുടെ ഈ യാത്ര എവിടേക്കാണ്?
(പിന്നെയും പിന്നെയും ചോദ്യങ്ങൾ.
അലോസരപ്പെടുത്തുന്ന നിരവധി ചോദ്യങ്ങൾ.
വായനയ്ക്കു ശേഷം മുറിവേൽ
ക്കുന്നുവെങ്കിൽ നിങ്ങൾക്കു മുന്നിലുള്ള
ഈ ചോദ്യങ്ങൾക്ക് പ്രതികരിക്കുക).
ഞാൻ നിങ്ങളെ പാറയിൽ ഗ്രാമത്തി
ലേക്കു കൊണ്ടു പോവുകയാണ്. ബസ്സ്
ഇറങ്ങുമ്പോൾ നിങ്ങൾക്ക് തീർച്ചയാ
യും മനസ്സിലാകും നഗരം എങ്ങനെയാണ്
ഒരു ഗ്രാമത്തെ ചവച്ചുതുപ്പുന്നതെ
ന്ന്. ശാലീനത അപഹരിക്കുന്ന നഗരബീജത്തെ
നമുക്ക് സങ്കടത്തോടെ മറ
ക്കാം. അതിനെക്കാളേറെ ഭീകരമായൊരു
കാട്ടാള പീഡനത്തിൽ കിടുങ്ങി നിൽ
ക്കുകയാണ് ഗ്രാമം.
പാറയിൽ ഗ്രാമപഞ്ചായത്ത്
വാർഡ് നമ്പർ-29
അതിലൊരു ഗൃഹം
വീട്ടുനമ്പർ-129
ഗൃഹനാമം-വിശ്വാസം
കുടുംബനാഥൻ-വിഘ്‌നേശ്വർ
(എസ്.ബി.ഐ. വർക്കല ബ്രാഞ്ചി
ലെ ജീവനക്കാരൻ)
ഭാര്യ-പത്മവീണ
(ലൈഫ്ഇൻഷുറൻസ് കോർപ്പറേഷനിലെ
ജീവനക്കാരി)
മക്കൾ
മകൻ-വിശ്വാസ്
(ഡിഗ്രി ഫൈനൽ ഇയർ)
മകൾ-ഇമകാന്തി
(ഡിഗ്രി ഫസ്റ്റ് ഇയർ)
വിഘ്‌നേശ്വറിനും പത്മവീണയ്
ക്കും ഒരേ നഗരത്തിലാണ് ജോലി. എൽ
ഐസി ജീവനക്കാരുടെ ലോൺ സ്‌കീമി
ലെടുത്ത ആൾട്ടോ കാറിലാണ് അവരുടെ
യാത്ര. എന്നത്തെയുംപോലെ അ
ന്നും പത്മവീണ എൽഐസി ഓഫീസി
നു മുന്നിലെത്തി. അവളെയും കൂട്ടി പുറപ്പെടുമ്പോഴാണ്
അവൾ ഓർമിപ്പിച്ചത്.
‘ഗദ്ദാമയുടെ സീഡി വന്നിട്ടുണ്ടാകും.
ആ പ്രജോദ് ഒരാഴ്ച കഴിഞ്ഞ് ചെല്ലാൻ
പറഞ്ഞത് ഞാൻ മറന്നു. നമുക്ക് അതുവഴിയൊന്ന്
പോയാലോ വിഘ്‌നേട്ടാ’
‘കുട്ടികളെ നീപഠിക്കാൻ അനുവദി
ക്കില്ല’ മുഷിവോടെ വിഘ്‌നേശ്വർ അവളെ
നോക്കി.
‘തിയേറ്ററിൽ പോകാനോ അവർക്ക്
നേരമില്ല. ഒരു റിലാക്‌സ് അവർക്കും വേണ്ടേ.
എപ്പോഴും പഠിത്തം മാത്രമായാൽ
ഭ്രാന്തുപിടിക്കും’.
‘സാറിനെ കണ്ടിട്ട് കുറെയായല്ലോ.
വീട്ടിലിരുന്നുള്ള സിനിമ കാണലും വേെ
ണ്ടന്നായോ?’വെളുക്കെചിരിച്ചുകൊണ്ട്
പ്രജോദ് അവരെ സ്വീകരിച്ചു.
‘സമയം വേണ്ടേ പ്രജോദേ. ഇതുതന്നെ
രണ്ട് ദിവസംകൊണ്ടാണ് കണ്ടു
തീർക്കുന്നത്. അല്ലെങ്കിൽ ഉറക്കമൊഴി
ഞ്ഞിരിക്കണം’.
‘ഗദ്ദാമ വന്നില്ലേ പ്രജോദേ?’
‘ഉണ്ട് മേഡം’
രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി വാടകക്കാശ്
വാങ്ങുമ്പോൾ തന്റെ ചിരിക്ക്
കുറച്ചുകൂടി തിളക്കം ചേർത്ത് അവൻ പറഞ്ഞു.
‘മുൻകൂർ കാശ് തരുന്നത് സാറ് മാത്രമാണ്.
ഇവിടെ അധികവും കുടിശ്ശിക
ക്കാരാണ്’.
എത്രവട്ടം അവൻ ഇത് പറഞ്ഞിട്ടുണ്ടെന്ന്
ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ
പത്മവീണ അയാളോട് പറഞ്ഞു ചിരി
ച്ചു. അപ്പോഴാണ് പിന്നിൽ നിന്ന് വിളി ഉ
ണ്ടായത്. പതിഞ്ഞ ശബ്ദത്തിൽ. വിഘ്‌നേശ്വർ
പുരികമുയർത്തി തിരിഞ്ഞുനോ
ക്കി.
‘സാറ് ഒന്നു വന്നേ’
കാറിനരുകിലെത്തിയ പത്മവീണ
യെ ഒന്ന് നോക്കിയിട്ട് അയാൾ കടയിലേ
ക്ക് ചെന്നു.
‘സാറ് പറഞ്ഞ മറ്റേ സിഡി വന്നിട്ടു
ണ്ട്. നീല’.
‘ചെഛ. നിന്റെ ഒരു കാര്യം. ഈ പ്രായത്തിൽ
അതൊക്കെ ഇനി വേണോ പ്രജോദേ?’
ഒരു നിമിഷം അയാൾ ജാള്യത്തിൽ മു
ങ്ങിനിവർന്നു.
‘എന്തിനാ പിന്നെ എന്നോട് പറഞ്ഞ
ത്? എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയ്വോ
സംഘടിപ്പിച്ചത്’.
‘ശരി,ശരി നീകഷ്ടപ്പെട്ടതല്ലേ’.
കൂടുതൽ സംസാരിച്ചാൽ ശരിയാകി
ല്ലെന്ന തോന്നലിൽ ഭദ്രമായി പൊതി
ഞ്ഞ് കവറിലാക്കിക്കൊടുത്ത സീഡിയുമായി
വിഘ്‌നേശ്വർ വേഗം തിരിഞ്ഞുനട
ന്നു.
‘എന്താ അത്?’ പത്മവീണ ചോദിച്ചു
‘നീകേറ്, പറയാം’.
വണ്ടി സ്റ്റാർട്ട് ചെയ്ത് ഗിയറിലിട്ട് മുന്നോട്ടെടുക്കുന്നതിനിടയിൽ
മേൽചു
ണ്ടിനെ മറച്ച മീശരോമങ്ങൾക്കിടയിൽ
ഗൂഢമായൊരു ചിരി ഒളിപ്പിച്ച് അയാൾ
കാര്യം അവതരിപ്പിച്ചു.
‘നിങ്ങളുടെ ഒരു കാര്യം. മക്കളെ കെ
ട്ടിക്കാറായി. അപ്പോഴാണ് ഈ വേണ്ടാതീനങ്ങൾ’.
കുസൃതി കലർന്നൊരു നോട്ടത്തിൽ
പരിഭവം ചാലിച്ച് അവൾ വിഘ്‌നേശ്വറി
നോടു പറഞ്ഞു.
‘ഈ പാതിരാത്രിയിൽ ഇതിന്റെ വല്ല
ആവശ്യവുമുണ്ടായിരുന്നോ. ഒച്ചകേട്ട് മ
ക്കൾ ഉണരണ്ട’.
അലാറം വച്ച് ഉണരുമ്പോൾ പത്മവീ
ണ മുഷിവോടെയല്ലെങ്കിലും പറഞ്ഞു.
‘നീപേടിക്കണ്ട. നല്ല ഉറക്കം കിട്ടുന്ന
വൃശ്ചികമാസത്തിലെ രണ്ടു മണി നേരമാണ്.
നീഅവരുടെ മുറികൾ പൂട്ടി വാ. ഒരു
മുൻകരുതൽ’.
തൊലിയുരിഞ്ഞ ഇറച്ചിക്കോഴികളെപോലെ
ഉടലുകൾ സ്‌ക്രീനിൽ തെളി
ഞ്ഞു. നാല് കണ്ണുകൾ; ആകാശത്ത് പറ
ക്കുന്ന പരുന്ത് നിലത്ത് കൊത്തിപ്പറക്കു
ന്ന കോഴിക്കുഞ്ഞുങ്ങൾക്കുമേൽ ഉന്നം
പിടിക്കുന്നതുപോലെ ഉടലുകളിൽ വീ
ണു. വിഘ്‌നേശ്വറിന്റെ വിരലുകൾ അവളുടെ
ചെവിക്ക് പിന്നിൽ പരാഗസ്പർശമായി.
പ്രായത്തെ മറന്ന് അവർ ഉത്തേ
ജിതരായി. പക്ഷേ പൊടുന്നനെ കറന്റുപോയി.
‘നാശം’.
നിരാശയോടെ അവൾ വിഘ്‌നേശ്വ
റിന്റെ തുടയിൽ പിച്ചി. അയാൾ കുലു
ങ്ങിച്ചിരിച്ചു. എമർജൻസിലൈറ്റിന്റെ
വെട്ടത്തിൽ അവർ പരസ്പരം നോക്കി
നിഗൂഢമായൊരു ആനന്ദത്തിൽ ഇരു
ന്നു. പതിനഞ്ച് മിനിട്ടോളം അവർ പ്രതീ
ക്ഷിച്ചു. മക്കളുടെ മുറികൾ തുറന്ന് ഒന്ന്
പാളിനോക്കിയ ശേഷം അയാൾക്കൊ
പ്പം പത്മവീണ ബെഡ്‌റൂമിലേക്കു മടങ്ങി.
സ്‌ക്രീനിലെ ഉടലുകളുടെ ആവേശം പ്രായത്തെ
മറന്ന് അവർ ബെഡ്ഡിൽ എരി
യാൻ വിട്ടു. വിയർപ്പിൽ നിന്ന് വേർപെടുമ്പോൾ
സുഖമുള്ളൊരു കിതപ്പിന്റെ ആലസ്യത്തിൽ
അവർ നിദ്രയിലേക്കൊഴുകി.
പുലർച്ച
(സമയം 8.50)
‘നാശം പിടിച്ചൊരു ഇലക് ട്രിസിറ്റി.
ഞാൻ എന്റെ ഡ്രസ്സ് ഇസ്തിരിയിട്ടില്ല മ
മ്മീ’.
‘വൈദ്യുതി മന്ത്രിക്ക് ഒരു നിവേദനം
അയച്ചേക്കു ചേട്ടാ’.
അവനെ പരിഹസിക്കാൻ കിട്ടിയ അവസരം
പാഴാക്കാതെ ഇമകാന്തി പറ
ഞ്ഞു.
‘ടീ….’ വിശ്വാസ് അവൾക്കുനേരെ താ
ക്കീതിന്റെ വിരൽചൂണ്ടി.
‘ഓ, പിന്നെ. അല്ലെങ്കിൽ എന്താ ഒരു
ദിവസം ഇസ്തിരിയിടാതിരുന്നാൽ ആ കാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല
ല്ലോ’.
‘നീപോടി ചെള്ളേ’
‘ദേ ചേട്ടാ എന്നെ ചെള്ളേന്ന് വിളിക്ക
രുത് കേട്ടോ’.
‘രണ്ടും എന്റെ കൈയിൽ നിന്ന് മേടി
ക്കും. നീകാളപോലെ വളർന്നല്ലോടാ. നി
നക്ക് നാണമില്ലേ’.
വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി ടീ
പ്പോയിലിടുന്നതിനിടയിൽ വിഘ്‌നേശ്വർ
അവനെ ശാസിച്ചു. ഓഫീസിലും കോളേ
ജിലും കൊണ്ടുപോകാനുള്ള ഭക്ഷണം
ഡൈനിംഗ് ടേബിളിലെടുത്തു വയ്ക്കുന്ന
പത്മവീണ അയാളെ ഒന്ന് പാളിനോക്കി.
കഴിഞ്ഞരാത്രി അപ്പോഴും അവരുടെ മുഖ
ത്ത് നിന്ന് മാഞ്ഞിരുന്നില്ല.
‘എനിക്ക് പൊതി വേണ്ട മമ്മീ. ഇന്ന്
ഉച്ചവരെയേ ക്ലാസുള്ളൂ’.
രണ്ടു ദിവസം മുമ്പ് ധരിച്ച വസ്ത്രം
ഹാംഗറിലിട്ട് തിരിച്ചും മറിച്ചും നോക്കുന്ന
തിനിടയിൽ വിശ്വാസ് വിളിച്ചുപറഞ്ഞു.
‘നിന്റെ വായിൽ ഇതുവരെ നാവില്ലായിരുന്നോ?’
പത്മവീണയ്ക്ക് ദേഷ്യംവ
ന്നു.
‘അവിടെ ഇരുന്നോട്ടെ മമ്മി. ഞാൻ ഉ
ച്ചയ്ക്ക് വരുമല്ലോ’.
ഉച്ച
(സമയം 2.20)
പൊതിച്ചോറ് ഡൈനിംഗ്‌ടേബിളിൽ
ത്തന്നെ ഉണ്ടായിരുന്നു. അപ്പോഴും കറന്റ്
വന്നിട്ടുണ്ടായിരുന്നില്ല. അരിശത്തോടെ
വിശ്വാസ് ബാഗ് വലിച്ചെറിഞ്ഞ് ഇലക്ട്രി
സിറ്റിയെ പഴിച്ച് പൊതിച്ചോറഴിച്ച് കഴി
ച്ചു. മുട്ടയപ്പവും ചമ്മന്തിയും തോരനും. മ
മ്മിക്ക് എന്നും ഇതേ ഉള്ളല്ലോ എന്ന മുഷി
വോടെ പകുതി കഴിച്ച് കൈകഴുകി ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചു. നേർ
ത്ത തണുപ്പുപോലുമില്ലാത്തതിൽ സ്വ
യംപഴിച്ച് ഫ്രിഡ്ജ് ദേഷ്യത്തിൽ അടച്ചു.
ഫാൻ ചലിച്ചപ്പോൾ അവൻ ചാടി
യെഴുന്നേറ്റ് വായിച്ചുകൊണ്ടിരുന്ന ഫാ
സ്റ്റ്ട്രാക്ക് മാഗസിൻ മേശമേലേക്കെറി
ഞ്ഞു. ധൃതിയിൽ അവൻ ഹാംഗറിൽ തൂ
ക്കിയിരുന്ന തന്റെ വസ്ത്രങ്ങൾ ഇസ്തി
രിയിട്ടു. അപ്പോഴാണ് ടിവിയിൽ ഒരു
വാർത്താചാനൽ നേർത്ത ശബ് ദ
ത്തിൽ തെളിഞ്ഞു കണ്ടത്. ടി വി ഓഫ്‌ചെയ്ത്
ഡാഡിയുടെയും ഇമാകാന്തിയുടെയും
മുറികളിലെ ഫാനുകൾ കെടു
ത്തി വന്ന് തന്റെ ജോലിയിൽ അവൻ വീ
ണ്ടും വ്യാപൃതനായി. തന്റെ കാര്യം സാധിച്ചു
കഴിഞ്ഞ ആശ്വാസനെടുവീർപ്പിൽ
സോഫയിൽ വന്നിരുന്ന് ടി വി ഓൺചെ
യ്ത് ചാനൽമാറ്റി. അപ്പോഴാണ് ഡിവി
ഡി പ്ലെയറിലെ ചുവന്നവെട്ടം തെളി
ഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗ
ദ്ദാമയുടെ ബാക്കി കണ്ട് കളയാമെന്ന വി
ചാരത്തിൽ അവൻ ഡിവിഡി ഓൺചെ
യ്ത് ചാനൽമാറ്റി.
അവന്റെ കണ്ണുകൾ തുറിച്ചു.
അന്ധാളിപ്പിൽ ചുറ്റുമൊന്ന് നോക്കി.
ഇത് എങ്ങനെ?
അവനൊന്ന് പതറി. പിന്നെ ഗൂഢമായി
മന്ദഹസിച്ചു.
‘ഈ വയസ്സുകാലത്തും’.
സുഹൃത്തുക്കളുടെ മൊബൈൽ
ഫോണിൽ കണ്ടിട്ടുള്ളതിനേക്കാൾ വ്യ
ത്യസ്തമായിരുന്നു ഓരോ സീനുകളും.
ആകാംക്ഷയിൽ അവന്റെ കണ്ണും കാതും
ടിവിയിലേക്കൊഴുകി. ആ ഒഴുക്ക് വളരെ
ദൂരം സഞ്ചരിച്ചു. ഉടലുകളുടെ വ്യായാമ
മുറകൾ കണ്ട് തീച്ചൂടേറ്റതുപോലെ
അവൻ വിയർത്തൊഴുകാൻ തുടങ്ങിയ
നേരത്താണ് കോളിംഗ്‌ബെൽ ശബ്ദിച്ച
ത്. ഉറങ്ങിക്കിടന്നവനെ കടന്നൽ കുത്തി
യതുപോലെ അവൻ പിടഞ്ഞെഴുന്നേറ്റു.
മുന്നിലൊരു അത്യാഹിതം കണ്ടവന്റെ
പരിഭ്രാന്തിയിൽ അവൻ പകച്ചു നിന്നു.
സ്വന്തം ബോധത്തിന്റെ മാരകമായ പ്രഹരമേറ്റപ്പോൾ
അവൻ വേഗം ടി വി ഓഫ്
ചെയ്ത് മുഖം അമർത്തിത്തുടച്ച് വാതിൽ
തുറന്നു. അവന്റെ ദേഹം ചെറുങ്ങ
നെ വിറകൊണ്ടു. വൈബ്രഷനിലിട്ട
മൊബൈൽഫോൺ പോലെ. ഇമകാ
ന്തിയായിരുന്നു. ആശ്വാസത്തോടെ അവൻ
നെടുവീർപ്പിട്ടെങ്കിലും അവളെ ആദ്യം
കാണുന്നതുപോലെ തുറിച്ചുനോ
ക്കി. വിയർത്തൊഴുകി പരുങ്ങി നിൽക്കു
ന്ന വിശ്വാസിനെ കണ്ടപ്പോൾ എന്തോ
പന്തികേടുണ്ടെന്ന് അവൾക്ക് തോന്നാതിരുന്നില്ല.
‘വാതിലൊക്കെ അടച്ചിട്ട് ചേട്ടൻ ഇവിടെ
എന്തെടുക്കുകയാ? ഇതുവരെ കറന്റ്
വന്നില്ലേ?’ കണ്ണുകളിൽ സംശയം
നിറച്ച് അവൾ ഹാളിലേക്കു കയറി.
‘കറന്റ് ഉണ്ടല്ലോ. പിന്നെ എന്താ ചേ
ട്ടനിത്ര വിയർക്കുന്നത്?!’
‘നല്ല തലവേദന. നീഒരു ചായയു
ണ്ടാക്ക്’ കൂടുതൽ ചോദ്യമുണ്ടാകാതിരി
ക്കാൻ അവൻ നെറ്റിയുഴിഞ്ഞ് സെറ്റി
യിൽ ഇരുന്നു.
‘പനിക്കായിരിക്കും. ഞാൻ മമ്മിയെ
വിളിക്കട്ടെ’
‘വേണ്ട’
അവളെ അഭിമുഖീകരിക്കാൻ ബുദ്ധി
മുട്ടുള്ളതുപോലെ വിശ്വാസ് കണ്ണുകൾ
പൂട്ടി. ടൈഗർബാം അവനെടുത്ത് കൊടു
ത്ത് ഇമകാന്തി അടുക്കളയിലേക്കു പോയി.
ചായയ്ക്ക് വെള്ളം വെച്ച് തിളച്ച് തുട
ങ്ങുമ്പോഴാണ് അവൾക്കു പിന്നിൽ വി
ശ്വാസിന്റെ സാന്നിധ്യമുണ്ടായത്.
‘എന്താ ചേട്ടാ’
തിളച്ച വെള്ളത്തിൽ തേയില തൂവു
ന്നതിനിടയിൽ ഇമകാന്തി അവനെ നോ
ക്കി ചിരിച്ചു. തൊട്ടടുത്തനിമിഷം ഭയങ്കരമായൊരു
നടുക്കത്തിൽ ഇമകാന്തി അവനെ
തള്ളിമാറ്റി. തേയിലപ്പാത്രം നിലത്ത്
വീണുരുണ്ടു. വിശ്വാസിന്റെ പുതിയ മുഖം
കണ്ട് അവൾ അന്ധാളിച്ചു. അവന്റെ
ദേഹം ചുട്ടുപൊള്ളുന്നതിന്റെ ചൂട് ഇമയുടെ
മുഖത്തേറ്റു. അന്ധാളിപ്പിൽ നിന്ന്
മോചിതയാകും മുമ്പ് വിശ്വാസ് അവളെ
കടന്നു പിടിച്ചു.
‘എന്താ ചേട്ടാ ഇത്….’
ഭീതിദമായൊരൊച്ചയിലാണ് അ
വൾ ചോദിച്ചത്. പക്ഷേ അവൻ അത്
കേട്ടില്ല. അവന്റെ കൈകളിൽ കിടന്ന് ഇമകാന്തി
പിടഞ്ഞു.
‘ചേട്ടാ ഞാൻ…..’
വിറശബ്ദം ഇടയ്ക്കു വച്ച് മുറിഞ്ഞു.
അവൻ എന്തിനുള്ള പുറപ്പാടാണെന്ന
തിരിച്ചറിവ് ഇമകാന്തിയെ കിടുക്കി. പ്രാണരക്ഷാർത്ഥം
അവൾ അവനെ ഉന്തി
മാറ്റി. സോഫയിൽ ചെന്നുവീണ വിശ്വാസ്
അവിശ്വസനീയമായൊരു മുരൾച്ച
യിൽ അവൾക്കുനേരെയടുത്തു.
‘ചേട്ടാ ഞാൻ ചേട്ടന്റെ കുഞ്ഞനുജ
ത്തിയാണ്….’
ചുമരുകൾ പോലും വിറകൊള്ളുന്ന
രീതിയിൽ അവൾ വിലപിച്ചു.
വൈകുന്നേരം.
(സമയം 5.30)
‘നീഇന്ന് എന്താ നേരത്തേ?’
എൽഐസി ഓഫീസിനു മുന്നിൽ
ആൾട്ടോ ചെന്നു നിന്നപ്പോൾ പത്മവീ
ണ ഗേറ്റിലുണ്ടായിരുന്നു.
‘മാനേജരുണ്ടായിരുന്നില്ല’
‘അയാൾ ഒരു മൊശടനാണല്ലേ’
‘ഞാൻ ഇത് എത്രവട്ടം പറഞ്ഞതാണ്.
പിന്നെ പോകുന്ന വഴി നമുക്ക് ആ
ഊട്ടുപുരയിലൊന്ന് കയറാം’
‘എന്താ വിശേഷിച്ച്?’
‘പ്രത്യേകിച്ചൊന്നുമില്ല. രണ്ട് ദിവസമായി
മക്കൾ ഫ്രൈഡ് റൈസിന്റെ കാര്യം
പറയുന്നു’.
ഊട്ടുപുരയിൽ നിന്ന് ഫ്രൈഡ് റൈസും
ചിക്കൻഫ്രൈയും വാങ്ങി വീട്ടിലെ
ത്തുമ്പോൾ ഉമ്മറത്ത് ഇമകാന്തി ഉണ്ടായിരുന്നില്ല.
അങ്ങനെ ഇന്നുവരെ സംഭവിച്ചിട്ടില്ല.
രണ്ടുമൂന്നു വട്ടം ഹോൺ മുഴ
ക്കിയിട്ടും വിശ്വാസോ ഇമാകാന്തിയോ ഉ
മ്മറത്തേക്കു വന്നില്ല. പത്മവീണ ഇറ
ങ്ങി ഗേറ്റു തുറന്നു.
‘കുട്ടികളെത്തിയില്ലെന്നു തോന്നു
ന്നു പത്മേ’
കാർഷെഡ്ഡിൽ വണ്ടിയിട്ടു വന്ന വി
ഘ്‌നേശ്വർ വാതിലൊക്കെ അടഞ്ഞുകി
ടക്കുന്നത് കണ്ട് സംശയത്തോടെ പത്മ
വീണയെ നോക്കി.
‘കംപ്യൂട്ടറിനു മുന്നിലാകും. അല്ലെ
ങ്കിൽ ടിവിയുടെ. എന്നാലും ഇമ അങ്ങ
നെയല്ലല്ലോ’.
വാതിൽ ചാരിയിട്ടേയുണ്ടായിരുന്നു
ള്ളു. സന്ദേഹത്തിൽ അകത്തു കടന്ന പ
ത്മവീണയുടെ നിലവിളിയാണ് വിഘ്‌നേശ്വറിനെ
സ്വീകരിച്ചത്. ഹാളാകെ അലങ്കോലപ്പെട്ടിരുന്നു.
ടി വി സ്റ്റാൻഡിലു
ണ്ടായിരുന്ന അലങ്കാരവസ്തുക്കളും കായികമത്സരങ്ങൾക്ക്
സ്‌കൂളിൽനിന്ന് വി
ശ്വാസിനു ലഭിച്ച ട്രോഫികളും മറ്റും ചിതറിക്കിടന്നു.
ആരോ അതിക്രമിച്ച് കടന്ന
താകുമെന്ന വിചാരത്തിൽ പരിഭ്രമിച്ച പ
ത്മവീണ വിഘ്‌നേശ്വറെ ആധിയോടെ
നോക്കി.
‘നമുടെ കുട്ടികൾ….’
വേവലാതിയിൽ അവരുടെ പേരെടു
ത്ത് വിളിച്ച പത്മവീണ കൈയിലുണ്ടായിരുന്ന
ബാഗും മറ്റും സോഫയിലേക്കെ
റിഞ്ഞ് ബെഡ്‌റൂമുകളിൽ കയറിയിറ
ങ്ങി. ഇമകാന്തിയുടെ മുറിയിൽ കടന്ന
അവളിൽ നിന്ന് ആ വീടിനെ പ്രകമ്പനം
കൊള്ളിക്കുന്നൊരു നിലവിളിയാണു
ണ്ടായത്.
‘ഹെന്റെ മോളെ…..’
ഭിത്തിയിൽ ചാരി വിഘ്‌നേശ്വർ നി
ലത്തിരുന്നു. അയാൾ തകർന്നുപോയി.
ചുരിദാറിന്റെ ഷാളിൽ കഴുത്ത് മുറുകി
നാവ് ഉന്തി കണ്ണുകൾ തുറിച്ച് ഫാനിൽ
തൂങ്ങി നിൽക്കുന്ന ഇമകാന്തിയെ ഒരി
ക്കൽ കൂടി നോക്കാൻ അയാൾക്കായില്ല.
അലമുറയിട്ടു കരഞ്ഞുകൊണ്ട് പത്മവീ
ണ അടുക്കളയിലേക്കോടി.
വിഘ്‌നേ
ശ്വർ തുറിച്ച കണ്ണുകളോടെ അടുക്കള വാതിൽക്കലേക്കു
നോക്കി. അടുക്കളയിൽ
നിന്നുള്ള കരച്ചിലും ഞരക്കങ്ങളും ഒരു ക
ത്തി നിലത്തു വീഴുന്ന ഒച്ചയും അയാളുടെ
ബോധത്തിലേക്ക് അവസാനമായി
തുളഞ്ഞിറങ്ങി.