വിലയേറിയ രാഷ്ട്രീയസ്വാതന്ത്ര്യം ശക്തമാക്കുവാനും, മഹ
ത്തായ പൊതുജനക്ഷേമം സാക്ഷാത്കരിക്കുവാനും ആവശ്യ
മായ സാമ്പത്തിക പുരോഗതി നേടുവാൻ, ഭാരതം ജനാധിപത്യ
പരമായ മാർഗമാണല്ലോ കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക
വളർച്ചയുടെ ഒരു പ്രധാന ഘടകമായ ഊർജോല്പാദനത്തിനായി
തുടർന്ന് സ്വീകരിക്കാവുന്ന വഴികളെപ്പറ്റി വിവിധ തലങ്ങളിൽ ചർ
ച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ ഊർജോല്പാദനവുമായി
ബന്ധമുള്ള, നമ്മുടെ പ്രകൃതിവിഭവങ്ങളുടെ പരിമിതികളും,
പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനുമുണ്ടാകാവുന്ന
ശോഷണവും, അത് തടയുവാനുള്ള സുരക്ഷാസജ്ജീകരണങ്ങ
ളും, മാനുഷികശേഷിയിൽ വന്ന മുതൽക്കൂട്ടും, വരുംതലമുറകളുടെ
ഭാവിയും, ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളും,
എല്ലാം, കണക്കിലെടുക്കേണ്ടിയിരിക്കുന്നു. അപകടസാദ്ധ്യതകൾ
സൂക്ഷ്മമായി പരിശോധിച്ച്, പഴുതുകളില്ലാത്തതായി ഉറപ്പുവരു
ത്തിയ, മുൻകരുതലായി ക്രമീകരിച്ച സുരക്ഷാനടപടികൾ എത്ര
കുറ്റമറ്റതാണെന്നും, പതിവായി വിലയിരുത്തി നവീകരിക്കേണ്ടതുമുണ്ട്.
ഇതിൽ വൈകാരികമായ പ്രതികരണങ്ങൾക്കോ തൽപര
കക്ഷികളുടെ നിഗൂഢ ശ്രമങ്ങൾക്കോ വഴങ്ങാതെ വസ്തുനിഷ്ഠമായ,
ശാസ്ര്തബന്ധിതമായ ഒരു സമീപനമാണ് അഭികാമ്യമെന്ന്
തോന്നുന്നു. നമ്മുടെ ആണവോർജോല്പാദന മേഖലയിൽ, ചരിത്രപരമായ
കാരണങ്ങളാൽ, സ്വീകരിച്ചിട്ടുള്ള സമീപനം അതാണ്.
ഇവിടെ ആണവനിലയങ്ങളിൽ അത്തരത്തിൽ നടപ്പാക്കുന്ന സുര
ക്ഷയുടെ പ്രസക്തമായ വശങ്ങൾ, ഊർജസ്രോതസുകൾ
പൊതുവെ എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു
എന്ന അറിവിന്റെ വെളിച്ചത്തിൽ പരിശോധിക്കാം.
ലോകത്തിൽ, വാങ്ങി ഉപയോഗിക്കുന്ന, പ്രാഥമിക ഊർജ
ത്തിന്റെ 87% ലഭിക്കുന്നത് കരി, എണ്ണ, വാതകം മുതലായ (പൗരാണിക)
ഇന്ധനങ്ങൾ കത്തിച്ചാണ്. പരിസരമാലിന്യത്തിന്റെ
ഏറിയ പങ്കും ഇത് കാരണമാണ്. ബാക്കി 6% വീതം ജലബന്ധനം,
ആണവം എന്നീ സ്രോതസുകളിൽനിന്നും, 1% മാത്രം പാരമ്പര്യേ
തര സ്രോതസുകളിൽ (സൗരം, വായു, ബയോ, ജിയോതെർമൽ
മുതലായവ) നിന്നുമാണ്. പ്രാഥമിക ഊർജത്തിന്റെ മൂന്നിലൊന്ന്
വിദ്യുച്ഛക്തിയായി മാറ്റുന്നു. അതിന്റെ 63% പൗരാണിക ഇന്ധന
ങ്ങൾ കത്തിച്ചുള്ള താപവൈദ്യുതി. 19% ജലവൈദ്യുതി, 17%
ആണവം, പിന്നെ ഏതാണ്ട് 1% പാരമ്പര്യേതരം.
1000 മെഗാ-വാട്ട് വൈദ്യുതി തരുന്ന താപവൈദ്യുതിനിലയം
കൽക്കരി കത്തിച്ചാണെങ്കിൽ കൊല്ലം തോറും 3,20,000 ടൺ ചാരം
വിസർജിക്കും. അതിൽ 400 ടൺ മാരകമായ (കേഡ്മിയം, ആർ
സനിക്, രസം മുതലായ) മൂലകങ്ങൾ തന്നെ. സൾഫർ
ഡയോക്‌സൈഡ് ഭാഗികമായി നീക്കുന്ന സാമഗ്രികൾ പുറത്തുവി
ടുന്നത് 5,00,000 ടൺ വിഷമയമായ വിസർജ്യം. ഒരുപാട് പുകയും
കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡ് മുതലായ
വാതകങ്ങളും ശ്വാസകോശം മലിനമാക്കുന്ന കണികകളും
വേറെയും. ഈ കണികാമാലിന്യം മാത്രം വർഷം തോറും 5,00,000
ജീവനൊടുക്കുന്നതായി കഒു എന്ന സംഘടന കണക്കാക്കുന്നു.
ചാരം മലിനമാക്കുന്നത് ജലസ്രോതസുകളും ഭക്ഷണശൃംഖലയും
വഴി നമ്മുടെ ശരീരംതന്നെ. എല്ലാംകൂടി താപനിലയങ്ങൾ വക
അകാലമരണങ്ങൾ ഓരോ വർഷവും 30 ലക്ഷം (കഒു).
ലോക സാമ്പത്തിക സമിതിയുടെ (കഋഎ) മേൽനോട്ടത്തിൽ,
ലോകരാഷ്ട്രങ്ങൾ എല്ലാം അംഗീകരിച്ച, പ്രസിദ്ധമായ ചില പരീ
ക്ഷണശാലകൾ ചേർന്ന് നടത്തുന്ന, പാരിസ്ഥിതിക-പ്രവർത്ത
ന-സൂചിക (ഋഭവധറമഭബണഭളടഫ ൂണറതമറബടഭഡണ എഭഢണഷ) എന്ന അളവിന്റെ
പഠനത്തിൽ, 2012-ലെ കണക്കനുസരിച്ച് പാരിസ്ഥിതികമേന്മയിൽ,
ഇന്ത്യയ്ക്ക് 132 രാജ്യങ്ങളുടെ കൂട്ടത്തിൽ 125-ാം സ്ഥാനവും,
ദുഷിച്ച വാതകങ്ങളും പുകയും പൊടിയും രാസപദാർത്ഥ
ങ്ങളും രോഗാണുക്കളും മൂലമുള്ള പരിസ്ഥിതിമലിനീകരണം കാരണം,
ശ്വാസകോശസംബന്ധമായും മറ്റുമുള്ള ആരോഗ്യത്തിൽ
ഏറ്റവും താഴെ 132-ാം സ്ഥാനവുമാണ് ലഭിച്ചത്. വായുവിൽ കാർ
ബൺഡയോക്‌സൈഡ് ക്രമാധികമായി വർദ്ധിച്ചുവരുന്നതിനു
പുറമെയാണ് ഈ ഗുരുതരമായ പ്രശ്‌നം. ഇനിയങ്ങോട്ട് കരി, എണ്ണ
തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും അവ അടിസ്ഥാനമാക്കിയ
താപനിലയങ്ങൾ ഇവിടെ സ്ഥാപിക്കുന്നതും വളരെ
സൂക്ഷിച്ചു വേണമെന്നതിന് ഒരു താക്കീത് കൂടിയാണ് ആ പഠനഫലം.
2000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്ന ഒരു താപനിലയ
ത്തിൽ ദിവസേന ഏതാണ്ട് 6500 ടണ്ണിൽ കവിഞ്ഞ കരിയോ തത്തുല്യമായ
മറ്റ് ഇന്ധനങ്ങളോ കത്തിക്കുമല്ലോ.
റേഡിയോ-ആക്ടീവതയും അതുമൂലമുള്ള വികിരണങ്ങളും,
വായുവിലും മണ്ണിലും ആകാശത്തിലും മിക്ക പദാർത്ഥങ്ങളിലും,
നമ്മുടെ ശരീരത്തിലും ഉണ്ടെന്നിരിക്കെ, ജീവിതത്തിൽ ഒഴിവാക്കുവാൻ
പറ്റാത്തതാണ്. അതൊക്കെക്കൊണ്ട് ഒരാൾക്ക് ശരാശരി
ലഭിക്കാവുന്ന ഡോസിന്റെ ഏതാണ്ട് 49% ഭൂമിയിൽനിന്ന് പുറത്തേക്കു
വന്ന് വായുവിൽ കലരുന്ന റേഡോൺ വാതകത്തിൽനി
ന്നാണ്. വേറെ 40% കോസ്മിക് രശ്മികൾ, ശരീരത്തിലും പരിസ്ഥി
തിയിലുമുള്ള ആക്ടീവത എന്നിവ കാരണമാണ്. ബാക്കി 11%
ചികിത്സ-പരിശോധന ഇത്യാദിയിൽനിന്നാണ്. പണ്ട് നടത്തിയി
രുന്ന ആണവപരീക്ഷണങ്ങൾ കാരണം പരിസ്ഥിതിയിലുള്ള
ആക്ടീവത മൂലമുള്ളത് 0.2%. അടുത്ത് ആണവനിലയം ഉണ്ടെങ്കിൽ
അതുകൊണ്ടുള്ളത് വെറും 0.006% മാത്രം.
പരിസ്ഥിതിയിലുമുള്ള ആക്ടീവ, റേഡോണിന്റെ അളവ് മുതലായവയിലുള്ള
വ്യതിയാനങ്ങൾ കാരണം ആകെ ലഭിക്കുന്ന
ഡോസിൽ ഒരുപാട് വ്യതിയാനങ്ങൾ അനുഭവപ്പെടാറുണ്ട്.
ആസ്ട്രിയ, ഫിൻലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൺ എന്നീ
യൂറോപ്യൻ രാജ്യങ്ങളിൽ, റേഡോൺ കൂടിയതു കാരണം അത്
ശരാശരിയുടെ 10-20 ഇരട്ടി ആണ്. കേരളത്തിലെ ചവറ മുതലായ
പ്രദേശങ്ങളിലും ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലെ തോറി
യം-മോണസൈറ്റ് ഉള്ള ഇടങ്ങളിലും അത് നൂറിരട്ടിയാകാം –
അതായത് ഒരാണവനിലയം കാരണമുള്ള പരിസ്ഥിതിഡോസിന്റെ
പത്തുലക്ഷത്തോളം മടങ്ങ്. എന്നിട്ടുപോലും അവിടങ്ങ
ളിൽ തലമുറകളായി ജീവിക്കുന്നവർക്ക്, ആരോഗ്യത്തിന് പ്രത്യേക
കുറവോ, കാൻസർ മുതലായ രോഗങ്ങളുടെ ആധിക്യമോ
ഇല്ലെന്ന് പല ആധികാരിക പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആണവബോംബിന്റെ ആക്രമത്തിനിരയായ ഹിരോഷിമ-നാഗസാക്കി
ജനതയിലും ആദ്യദുരന്തത്തെ അപേക്ഷിച്ച്
അനന്തര ഫലങ്ങൾ വളരെ കുറവായിരുന്നുവെന്ന് തുടർന്ന് നട
ത്തിയ വിദഗ്ദ്ധ പഠനങ്ങൾ വ്യക്തമാക്കുകയുണ്ടായി. കാൻസറിന്റെ
ആധിക്യം വളരെ കുറവ്, വരുംതലമുറയിലേക്ക് പകരുന്ന
ആരോഗ്യ ശോഷണങ്ങൾ – ബോംബ് ഇട്ടിരുന്നപ്പോൾ ഗർഭിണികളായിരുന്നവരെ
ഒഴിച്ചുനിർത്തിയാൽ – ഇല്ലതന്നെ. അതായത് ഒരു
പരിധി വരെ വികിരണങ്ങൾ ആരോഗ്യത്തെ ബാധിക്കാതെ നേരി
ടാനുള്ള കഴിവ് നമുക്ക് പ്രകൃതിദത്തമാണ്. അത്തരം ഒരു പരിധി
– നമ്മുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കാത്ത റേഡി
യേഷന്റെ അളവ് – ഉള്ളത് അമേരിക്കൻ ന്യൂക്ലിയർ സൊസൈറ്റി
ഈയിടെ അംഗീകരിക്കുകയുണ്ടായി. യൂറോപ്പിലെ ചില ന്യൂക്ലിയർ
സൊസൈറ്റികളും ആ ചിന്താഗതിക്കാരാണ്. നിയന്ത്രണങ്ങൾ കർ
2013 ഏടഭഴടറസ ബടളളണറ 9 2
ശനമായി പാലിക്കുന്നുവെങ്കിലും ചെറിയ ഡോസുകളെ പേടിക്കാനില്ലെന്ന
നിലപാടാണ്.
അതിനാൽ ശ്രദ്ധാപൂർവമായ സുരക്ഷാസംവിധാനങ്ങൾ
കൊണ്ട് ചെർണോബിലോ, ഫുക്കുഷിമയോ പോലുള്ളതോ, മറ്റു
തരത്തിലുള്ളതോ ആയ ദുരന്തങ്ങൾ ഒഴിവാക്കിയാൽ – അത്
നമുക്ക് സാദ്ധ്യമാണ് – ആണവനിലയങ്ങൾ അപകടകാരികളല്ലെന്ന്
വ്യക്തമാണ്.
അമേരിക്കൻ ഐക്യരാജ്യങ്ങൾ, ഫ്രാൻസ്, റഷ്യ, ചൈന മുതലായ,
ലോകത്തിലെ മൂന്നിൽ രണ്ട് ജനങ്ങൾ വസിക്കുന്ന മുപ്പതി
ലേറെ രാജ്യങ്ങൾ ആണവനിലയങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കു
ന്നതോടൊപ്പം പുതിയ മോഡലുകൾ പരീക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും
വ്യാപൃതരാണ്.
ലോകത്തിലുള്ള ആണവോർജത്തിന്റെ ഏതാണ്ട് 30 ശതമാനം
ഉല്പാദിപ്പിക്കുന്ന അമേരിക്കയിൽ, ഇന്നുള്ള 104 റിയാക്ടറുകളിൽ
അമ്പതോളവും നിർമിച്ച് നന്നായി പ്രവർത്തനസജ്ജമാ
ക്കിയത് 1978-നു ശേഷമാണ് (ത്രി-മൈൽ-ഐലണ്ട് അപകടത്തി
നുശേഷം). 250 ബില്യൻ കിലോവാട്ട് – മണിക്കൂറിൽനിന്ന് 809
ബില്യൻ കിലോവാട്ട് – മണിക്കൂറായി വളർന്നു. അന്നുണ്ടായിരുന്ന
ശരാശരി ലഭ്യത 56 ശതമാനമായിരുന്നത് ഇന്ന് 90 ശതമാന
ത്തിലും ഏറെയാണ്. ഫുക്കുഷിമയ്ക്ക് ശേഷവും, 2012-ൽ, അവിടെ
65 ശതമാനം ജനങ്ങൾ ആണവോർജത്തിൽ വിശ്വാസമർപ്പിച്ചതായാണ്
കണക്ക്. ഈ ഫെബ്രുവരിയിൽ ഒരു പുതിയ റിയാക്ടറിന്
ലൈസൻസ് നൽകി. 2020-ഓടെ മറ്റ് 6 എണ്ണത്തിനുള്ള തയ്യാറെടുപ്പിലാണ്.
ത്രി മൈൽ ഐലണ്ടിൽതന്നെയുള്ള മറ്റൊരു റിയാക്ടർ ശീതീ
കാരിയിലുണ്ടായ തെറ്റുതിരുത്തലുകൾക്കുശേഷം നന്നായി പ്രവ
ർത്തിക്കുകയും അതിന്റെ ലൈസൻസ് പുതുക്കുകയും ചെയ്തു.
കൂടംകുളത്തുള്ള റിയാക്ടറുകളിൽ അതുപോലെ, പഴുതുകളി
ല്ലാത്ത സുരക്ഷ ഉറപ്പുവരുത്താൻ, തുടർച്ചയായി പ്രവർത്തിക്കുന്ന
ശീതീകാരികൾക്ക് പുറമെ പുതുതായി സജ്ജമാക്കിയ 2-ൽ ഏറെ
ശീതീകാരികൾ (രണ്ട് വ്യത്യസ്ത ജനറേറ്ററുകൾ ഉപയോഗിച്ച് പ്രവ
ർത്തിക്കുന്നവ, മറ്റൊന്ന് ഉയരത്തിലുള്ള ടേങ്കിൽനിന്ന് വേണ്ട
പ്പോൾ ഒഴുകുന്നത്) ഏതു നിമിഷവും തയ്യാറായി നില്പുണ്ട്. ജാഗ്രതയോടെ
പ്രവർത്തിക്കുന്ന സുരക്ഷാസംവിധാനങ്ങൾ, ഓരോ
ന്നിനും പകരക്കാരായി പല സമാന്തരസംവിധാനങ്ങൾ തയ്യാറാണ്.
കൂടാതെ റിയാക്ടർ കോർ സംബന്ധമായ അത്യപൂർവമായി
സംഭവിച്ചേക്കാവുന്ന കോർ ഉരുകൽ നേരിടാൻ ഉരുകിയ കോർ ഭദ്രമായി
പരിസരങ്ങളെ ബാധിക്കാതെ ഉൾക്കൊള്ളാൻ പാകത്തിൽ
ഒരു കോർ കേച്ചർ അടിയിൽ പണിതിട്ടുണ്ട്. വിഭാവന ചെയ്യാവുന്ന
പ്രവർത്തന വ്യതിയാനങ്ങൾ ഏതും നേരിടാൻ കൂടംകുളം സജ്ജ
മാണെന്ന കാര്യത്തിൽ സംശയം വേണ്ട.
ത്രി മൈൽ ഐലണ്ടിലെ റിയാക്ടറിടെ യു-ട്യൂബ്-ശീതീകാരി
യിലുണ്ടായ അപകടത്തിന് രണ്ടു വർഷം മുമ്പുതന്നെ, ഒരു സുര
ക്ഷാപരിശോധകൻ അത്തരം സാദ്ധ്യത ഉണ്ടെന്ന് രേഖപ്പെടുത്തി
യതായി റിപ്പോർട്ട് ഉണ്ട്. ഫുക്കുഷിമയിൽ അതുപോലെ വർഷങ്ങ
ൾക്കു മുമ്പ് സൂചനകൾ ലഭിച്ചതായി ജപ്പാനിലെ ഭരണകർത്താ
ക്കൾ ഏറ്റുപറഞ്ഞുവല്ലോ. ചെർണോബിൽ പ്രവർത്തകർ സുര
ക്ഷാസംവിധാനങ്ങൾ മാറ്റിവച്ച് നടത്തിയ പരീക്ഷണമാണല്ലോ
ദുരന്തത്തിൽ കലാശിച്ചത്. തെറ്റുകൾക്ക് ഒട്ടും അവസരമില്ലാത്ത,
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാനടപടികൾതന്നെയാണ്, ആണവോർജം
പാടെ ഉപേക്ഷിക്കലല്ല, അപകടങ്ങൾ ഒഴിവാക്കിയുള്ള
വളർച്ചയ്ക്കു പറ്റിയ വഴി. കൂടംകുളം ഊർജോല്പാദനകേന്ദ്രത്തിന്റെ
സുരക്ഷാസംവിധാനം എല്ലാ മുൻകരുതലുകളും കണക്കിലെടു
ത്ത്, നിയന്ത്രണബോർഡിന്റെ നിർദേശങ്ങൾക്കനുസരിച്ച് പഴുതുകളില്ലാതെ
രൂപപ്പെടുത്തിയതാണെന്നും കുറ്റമറ്റതാണെന്നും അപകടഭീഷണി
നിശ്ശേഷം ഒഴിവാക്കുന്നതാണെന്നും പ്രതിജ്ഞാബദ്ധ
മായി ഉന്നത നീതിപീഠങ്ങൾക്ക് സമർപ്പിച്ച ഔദ്യോഗിക രേഖകൾ
കാണിക്കുന്നു.
ചെർണോബിൽ ദുരന്തം ആണവോർജോല്പാദനത്തിന്റെ ചരി
ത്രത്തിൽ ഭീകരമായ ഒരു വിപത്തുതന്നെയായിരുന്നു. അതിന്റെ
ഭവിഷ്യത്തുകളെപ്പറ്റി സാമ്പത്തികം, ആരോഗ്യം, പാരിസ്ഥിതികം
മുതലായ പല തലങ്ങളിലും ആഗോളചർച്ചകളും വിശദമായ പഠനങ്ങളും
നടത്തുകയും ഇന്നും തുടരുകയും ചെയ്യുന്നു. എന്നാൽ
എല്ലാ ചർച്ചകളും പഠനങ്ങളും എത്തിനിൽക്കുന്ന നിഗമനങ്ങൾ
വളരെയേറെ വ്യത്യസ്തങ്ങളാണ്. ദൗർഭാഗ്യവശാൽ നിരീക്ഷണങ്ങ
ളേക്കാൾ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയവയാണ്,
പൊതുജനശ്രദ്ധ പിടിച്ചുപറ്റിയ പലരുടെയും നിഗമനങ്ങൾ.
ശാസ്ര്തീയ-നിരീക്ഷണങ്ങളിൽ മാത്രം ഊന്നുന്ന ചില പഠനങ്ങളും
ഉണ്ട്. അതിൽ എടുത്തുപറയാവുന്ന ഒന്നാണ് ചെർണോബിൽ
ഫോറം എന്ന പേരിൽ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട
ഐ.എ.ഇ.എ. മുതലായ (എഅഋഅ, കഒു, ംഉ്രൂ, എഅു, ംഋ്രൂ –
ംു്രഇഒഅ) ആറ് സംഘടനകളും, ലോക ബാങ്കും (കമറഫഢ ആടഭപ)
ബെലാറസ്, യുക്രെയിൻ എന്നീ രാജ്യങ്ങളും റഷ്യൻ ഫെഡറേഷനും
ചേർന്ന് 2003-2005-ൽ നടത്തിയ പഠനം. 100-ലേറെ ശാസ്ര്ത
ജ്ഞർ അതിൽ പങ്കെടുത്തു. അവരുടെ നിരീക്ഷണങ്ങളും പഠനഫലങ്ങളും
അടങ്ങിയ റിപ്പോർട്ട് ഐ.എ.ഇ.എ.യിൽനിന്ന് ലഭ്യ
മാണ് (ഇദണറഭമഠസഫ ാണഥടഡസ, 2005). അതുപ്രകാരം, ആ ദുരന്ത
ത്തിൽ മരണമടഞ്ഞവർ, ആദ്യഘട്ടത്തിൽ 65ഉം പിന്നെ കണക്കുപ്രകാരം
ജീവഹാനി സംഭവിച്ചിരിക്കാവുന്നത് സുമാർ
4000-6000ത്തോളം പേർക്കുമാണ്. വളരെയേറെ ഭയപ്പാടുകൾക്ക്
വിപരീതമായി ചെർണോബിലിലും പരിസരങ്ങളിലുമുണ്ടായി
രുന്ന ജനാവലിയിൽ അസാധാരണമായ ജനിതകമാറ്റങ്ങൾ ഒന്നുംതന്നെ
നിരീക്ഷിക്കുകയുണ്ടായിട്ടില്ല. എന്നാൽ മറ്റു ചിലരുടെ
ഊഹക്കണക്കുകൾക്കനുസരിച്ച് നേരിയ ഡോസ് പോലും ആനുപാതികമായി
ദോഷം ചെയ്‌തേക്കാമെന്ന ധാരണയിൽ മരിച്ചവരുടെ
എണ്ണം അതിന്റെ പത്തോ നൂറോ മടങ്ങാവാം. ഇത് നിരീക്ഷ
ണമല്ല. ഊഹമാണ്. പക്ഷേ പരിസര വികിരണത്തിൽ കാണുന്ന
വ്യതിയാനങ്ങൾ ഹാനികരമായി കാണാത്തതുകൊണ്ട് ചെറിയ
ഡോസുകള ആരോഗ്യത്തെ ബാധിക്കയില്ലെന്നാണ് പലരും കരുതുന്നത്.
അപ്പോൾ കണക്കു കൂട്ടി കാണിക്കുന്ന മരണനിരക്ക്
വളരെ കുറയും. ഫുക്കുഷിമയിൽ വികിരണങ്ങൾ കൊണ്ട് ജീവഹാനി
സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ഇല്ല. അത്തരം വിപ
ത്തുകൾ വരുത്തുന്ന വിനകളെപ്പറ്റി നാം ബോധവാന്മാരാകേണ്ട
തുണ്ട്. പക്ഷേ അതിശയോക്തി കലർന്ന റിപ്പോർട്ടുകളെ ആസ്പദമാക്കിയ
ഭയം സാധൂകരിക്കാനാവില്ല.
ഹിരോഷിമ-നാഗസാക്കി ബോംബുകളുടെ അതിദാരുണമായ
ഫലങ്ങൾ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ആ
വിസ്‌ഫോടനങ്ങളുടെ മാരകശക്തിക്ക് പ്രധാന കാരണമായത്
ഞൊടിയിടയിൽ ഉണ്ടായ മർദതരംഗങ്ങളോടൊപ്പംതന്നെ ഉഗ്രമായ
താപവും തൽക്ഷണമുണ്ടായ അൾട്രാ-വയലറ്റ്, ഗാമ,
ന്യൂട്രോൺ മുതലായ വികിരണങ്ങളുമാണ്. പിന്നീട് പതിച്ച ഫാളൗ
ട്ട്, അഥവാ അണുവിഭജനം കൊണ്ട് ഉണ്ടായ റേഡിയോ ആക്ടീ
വത ഉള്ള ഐസോടോപ്പുകൾ അടങ്ങിയ കണികകൾ, കാരണമു
ണ്ടായ മരണങ്ങളും ആരോഗ്യനഷ്ടവും ദൗർഭാഗ്യകരമെങ്കിലും
പല മടങ്ങ് കുറവായിരുന്നു. അതിനാൽ, ഒരു റിയാക്ടറിൽ നിന്ന്
പുറത്തുവരുന്ന ഫാളൗട്ടുമായി താരതമ്യപ്പെടുത്താവുന്ന
റേഡിയോ ആക്ടീവത അടങ്ങിയ ഇന്ധന ദണ്ഡുകൾ ബോംബുക
ൾക്ക് തുല്യമാണെന്ന് പറയുന്നത് ശരിയല്ല. അവ പുന:സംസ്‌ക
2013 ഏടഭഴടറസ ബടളളണറ 9 3
രിച്ച് ഇന്ധനവും മാലിന്യവും തരംതിരിക്കുകയോ, അല്ലെങ്കിൽ
കരുതലോടെ സൂക്ഷിക്കുകയോ ചെയ്യാവുന്ന സാങ്കേതികവിദ്യ
നമുക്കുണ്ട്.
റേഡിയോ ആക്ടീവ് മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന
തിൽ, ചുറ്റും പരക്കാതെ കാത്തുസൂക്ഷിക്കുക മുതൽ ഭദ്രമായി
അന്തിമ നിക്ഷേപം, അതായത്, ഭൂമിക്കടിയിൽ വളരെ ആഴത്തിൽ
പാറയ്ക്കിടയിൽ നിക്ഷേപിക്കുക, വരെയുള്ള പല മാർഗങ്ങളും പരീ
ക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫിൻലാണ്ട്, സ്വീഡൻ മുതലായ രാജ്യങ്ങൾ
അന്തിമ നിക്ഷേപത്തിനുള്ള സ്ഥലവും പദ്ധതിയും തീരുമാനിച്ചുകഴിഞ്ഞു.
2 ബില്യൻ വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ ഭൂമിക്ക
ടിയിൽ പ്രകൃത്യാതന്നെ പ്രവർത്തിച്ചിരുന്ന റിയാക്ടറിലെ മാലിന്യ
ങ്ങൾ അപകടമൊന്നുമില്ലാതെ നിലനിൽക്കുന്നതാണ് അവരുടെ
മോഡൽ. പാറക്കെട്ടുകളിൽ ലക്ഷം കൊല്ലങ്ങളോളം പ്രശ്‌നങ്ങളൊ
ന്നുമുണ്ടാകില്ല എന്നാണ് അവരുടെ നിഗമനം. അത്തരം തീരുമാനങ്ങൾ
എടുക്കുന്നതിലും ആശങ്കകൾ അകറ്റുന്നതിലും രാഷ്ട്രീയ
നേതൃത്വത്തിന് പ്രധാന പങ്കുണ്ട്. ഇന്ത്യയിൽ 1000 മെഗാവാട്ടിന്
ഓരോ വർഷവും ഏതാണ്ട് 30 ടണ്ണെന്ന തോതിൽ ഉപയോഗം
കഴിഞ്ഞ ഇന്ധനദണ്ഡുകൾ ശേഖരിക്കുന്നത് സംസ്‌കരണം കഴി
ഞ്ഞാൽ സ്ഫടികരൂപത്തിൽ ശക്തമായ ലോഹപ്പെട്ടികളിൽ
അടക്കി സൂക്ഷിക്കുകയും അന്തിമ തീരുമാനമനുസരിച്ച്, പൊതു
ജനങ്ങളുടെ സുരക്ഷയെ ഒട്ടും ബാധിക്കാതെ നിക്ഷേപിക്കുകയും
ചെയ്യുമെന്നാണ് ധാരണ.
ഇന്ധനങ്ങളിൽ എണ്ണ 80 ശതമാനവും കൽക്കരി മുപ്പതു ശതമാനവും
ഇന്നു നാം ഇറക്കുമതി ചെയ്യുന്നു. വരുംകാലങ്ങളിൽ
ഇവയ്ക്ക് ദൗർലഭ്യം കൂടുമെന്നത് ഉറപ്പാണ്. സൗരോർജത്തിൽ
നിന്നും കാറ്റിൽനിന്നും ഉല്പാദിപ്പിക്കാവുന്ന വിദ്യുച്ഛക്തിയിൽ വ്യതി
യാനങ്ങൾ വളരെയുണ്ടാകുന്നതുകൊണ്ട്, ഗ്രിഡിലേക്ക് താങ്ങായി
സ്ഥിരതയുള്ള ഉല്പാദന മാർഗങ്ങളിൽ പ്രധാനമായ ഒന്നായ ആണവോർജത്തിൽനിന്ന്
വിദ്യുച്ഛക്തി ഉണ്ടാക്കാൻ വേണ്ടുന്ന
വൈദഗ്ദ്ധ്യം നമുക്കുണ്ട്. കൂടാതെ ആണവേന്ധനമാക്കി മാറ്റാവുന്ന
നല്ല തോറിയം അയിരും അത് പ്രായോഗികമാക്കാനുള്ള
സാങ്കേതികവിദ്യയും സ്വായത്തമാണ്. അപ്പോൾ ഊർജപ്രതി
സന്ധി നേരിടാൻ ദീർഘവീക്ഷണത്തോടെ ഒന്നും കൈവിടാതെതന്നെ
എല്ലാ ഉല്പാദനമാർഗങ്ങളും വളർത്തിയെടുക്കുകയാണ്
നാം വേണ്ടത്. അനർട്ടിന്റെ വിജ്ഞാപനമനുസരിച്ച് ഒരു കിലോവാട്ടിന്
12 സ്‌ക്വയർ മീറ്റർ എന്ന തോതിൽ സൗരോർജത്തിനുള്ള
പാനലുകൾ സ്ഥാപിക്കണമെങ്കിൽ 1000 മെഗാവാട്ടിന് 120 ലക്ഷം
സ്‌ക്വയർ മീറ്റർ പാനലുകളും 2.5 ലക്ഷം കോടി രൂപ മുതൽമുടക്കും
വേണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുടങ്ങാത്ത
ഊർജം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും വലിയ സുരക്ഷ. അതി
നായി നിശ്ചയദാർഢ്യത്തോടെ ആണവോർജമേഖലയിലും പ്രവ
ർത്തനം തുടരാ.